Aksharathalukal

നിന്നിലേക്ക്💞 - 26

Part 26
 
 
ഇന്നാണ് കല്യാണ വസ്ത്രം എടുക്കാൻ പോവുന്നത്....
 
ആരു ഒരു മെറൂൺ കളർ ടോപ്പ് ഇട്ടു...കണ്ണുകൾ നീട്ടി എഴുതി... പിന്നെ അതിന് ചേർന്നൊരു കുഞ്ഞു പൊട്ടും തൊട്ടു... പുറത്തേക്ക് ഇറങ്ങി... താഴെ എല്ലാവരും റെഡിയായി നിൽക്കുന്നുണ്ടായിരുന്നു...
ആരു വന്നതും എല്ലാവരും പുറത്തേക്ക് ഇറങ്ങി....
 
വഴിയിൽ നിന്ന് മിയയെയും തനുവിനെയും കനിയെയും പിക് ചെയ്തു...ആകെയുള്ള മകൾ ആയതുകൊണ്ട് തന്നെ എല്ലാവർക്കുമുള്ള ഡ്രസ്സ്‌ ദാസ്സിന്റെ വകയാണ്...
 
 
"ഗംഗേച്ചി വന്നില്ലേ അമ്മായി "
 
ഷോപ്പിങ് മാളിൽ അവരെക്കാത്തു നിൽക്കുന്ന ഇന്ദ്രനെയും ഭാര്യനെയും നോക്കി ആരു ചോദിച്ചു...
 
"ഇല്ല മോളെ അവൾ ജോലിക്ക് കയറിയതല്ലേ ഒള്ളു.... അതിന്റെ കുറച്ചു തിരക്ക്..."
 
അവർ മറുപടി പറഞ്ഞു....
 
"ശോ എന്നാലും ചേച്ചി കൂടെ വേണമായിരുന്നു..."
 
ആരു സങ്കടത്തോടെ പറഞ്ഞു തിരിഞ്ഞതും കണ്ടു അവരെ ലക്ഷ്യമാക്കി വരുന്ന ആരവിനെയും ഫാമിലിയെയും... ആരു അവനെ മൊത്തത്തിൽ ഒന്ന് നോക്കി...ഡാർക്ക്‌ ബ്ലൂ കളർ ഷർട്ടിൽ അവൻ കുറച്ചു കൂടെ സുന്ദരനായപ്പോലെ തോന്നിയവൾക്ക്.... പിന്നെന്തോ ആലോചിച്ചു കൊണ്ട് അവൾ മുഖം തിരിച്ചു....
 
ആരവും അവളെയൊന്ന് നോക്കികൊണ്ട് അവരുടെ അടുത്തേക്ക് വന്നു....
 
മാലിനിയുടെ അനിയത്തിയും മക്കളും ജയന്റെ ഏട്ടനും ഫാമിലിയുമൊക്കർ ഉണ്ടായിരുന്നു അവരുടെ കൂടെ.... അവരെല്ലാം ഒരു കാറിലും ആരവും ജീവയും ബൈക്കിലും ആയിരുന്നു വന്നത്...
മാലിനി ആരുവിന് എല്ലാവരെയും പരിജയപ്പെടുത്തി കൊടുത്തു... പിന്നെ അവർ നേരെ ഗേൾസ് സെക്ഷനിലേക്ക് പോയി.... ആദ്യം ആരുവിന് ഉള്ള ഡ്രെസ്സുകൾ ആണ് നോക്കിയത്.... പല സ്റ്റൈലിൽ ഉള്ള കല്യാണ സാരികൾ അവളുടെ മുന്നിൽ നിരന്നു...പലരും പലതും എടുത്ത് അവളുടെ ദേഹത്തേക്ക് വെച്ചുനോക്കി....
 
"ഇത് കൊള്ളാം അല്ലെ..."
 
മാലിനിയുടെ അനിയത്തിയുടെ മകൾ സീന ഒരു റെഡ് കളർ സാരി എടുത്തു കൊണ്ട് പറഞ്ഞു...
 
"ഏയ് അതിലേറെ ഇതാ ചേര ആരുവിന് "
 
ഗ്രീൻ കളറിലുള്ള ഒന്ന് എടുത്തുകൊണ്ടു മാലിനി പറഞ്ഞു...
 
"നിങ്ങളുടെ ഇഷ്ട്ടം നോക്കി നിന്ന ഒന്നും നടക്കില്ല... മോൾക്ക് ഇഷ്ടമുള്ളത് എടുത്തോ "
 
ജയൻ പറഞ്ഞു.... ആരു ഓരോന്ന് നോക്കാൻ തുടങ്ങി... ബാക്കിയുള്ളവർ അവരുടേത് എടുക്കാനും നിന്നു....
 
ആരവ് അവളുടെ അടുത്ത് തന്നെയുണ്ടായിരുന്നു... അവളെയും നോക്കികൊണ്ട്....
 
"ഇത് നിനക്ക് നന്നായി ചേരും..."
 
കുറെ മാറ്റിയും മറിച്ചുമൊക്കെ നോക്കിയിട്ടും ഒന്നും ഇഷ്ടപ്പെടാതെ നിൽക്കുന്ന ആരുവിനെ നോക്കി ആരവ് പറഞ്ഞു...
 
"എനിക്ക് വേണ്ട "
 
അവൾ അവനെ മൈൻഡ് ചെയ്യാതെ പറഞ്ഞു...
 
"അല്ലേലും നിന്നെപ്പോലെ ഭംഗിയില്ലാത്തവർക്കൊന്നും ഇത് ചേരില്ല "
 
ആരവും പുച്ഛത്തോടെ പറഞ്ഞു കൊണ്ട് കയ്യിലെ സാരി അവിടെ തന്നെ വച്ചു.... ആരു അവനെയൊന്ന് ചെറഞ്ഞു നോക്കി....
 
"ഞാൻ ഭംഗിയില്ലെന്ന് അല്ലെ താനിപ്പോ പറഞ്ഞെ😤"
 
"Yah..."
 
ആരവ് അവളെയൊന്ന് നോക്കി ആദിയുടെ അടുത്തേക്ക് നടന്നു....
 
"കാണിച്ചു തരാടാ.... ഇത്രയും ഭംഗിയുള്ള എന്നെ നോക്കി താൻ പറഞ്ഞതെന്താ ഭംഗിയില്ലെന്ന് അല്ലെ ഹും... ഇത് തന്നെ ഇടും ഞാൻ... എന്നിട്ട് തന്റെ കണ്ണ് തള്ളിനിൽക്കുന്നത് എനിക്ക് കാണണം "
 
അവൻ പോയ വഴി നോക്കികൊണ്ട് ആരു പറഞ്ഞു... പിന്നെ അവൻ മാറ്റിവച്ച ചില്ലി റെഡ് കളർ സാരിഎടുത്ത് മറ്റുള്ളവരുടെ അടുത്തേക്ക് നടന്നു....
 
 
"ആഹാ ഇത് കൊള്ളാം കേട്ടോ "
 
അവളുടെ കയ്യിലെ സാരി കണ്ടതും എല്ലാവരും പറഞ്ഞു... ആദിയും ആരവും അപ്പോയെക്കും മെൻസ് സെക്ഷനിലേക്ക് പോയിരുന്നു...
 
അവിടെയുള്ള സെയിൽസ് ഗേൾ തന്നെ ആരുവിന്റെ അളവെടുത്ത് അതിന് യോജിച്ച ബ്ലൗസ് അടിക്കാം എന്നും പറഞ്ഞു....
 
"അവർക്ക് കാണിച്ചു കൊടുക്കണ്ട അമ്മാ..."
 
അവർ തിരിച്ചു വന്നതും ആരുവിന്റെ സാരി കാണിക്കാൻ നിന്ന മാലിനിയുടെ കയ്യിൽ പിടിച്ചു കൊണ്ട് ആരു പറഞ്ഞു...
മാലിനി നെറ്റി ചുളിച്ചു കൊണ്ട് അവളെ നോക്കി...
 
"ഒരു സർപ്രൈസ് ആയിക്കോട്ടെ എന്നെ "
 
ആരു ഇളിയോടെ പറഞ്ഞതും മാലിനിയും തലയാട്ടി...
 
പിന്നീട് അവർ ക്യാഷ്വൽ ഡ്രസ്സ്‌ എടുക്കാൻ തുടങ്ങി...കുറേ ഇട്ടുനോക്കിയും കഴിച്ചു നോക്കിയുമെല്ലാം ആരു ഒരു വിതം ആയിരുന്നു....
 
"എനിക്ക് വയ്യമ്മ... ബാക്കി പിന്നെ എടുക്കാം "
 
ആരു അവിടെയുള്ളയൊരു സോഫയിൽ ഇരുന്നുകൊണ്ട് പറഞ്ഞു...
 
"ആരവ് നീയൊരു കാര്യം ചെയ്യ്... മോൾക്ക് കുറച്ചു വെള്ളം കൊണ്ടുവാ "
 
മാലിനി ആരവിനെ നോക്കി പറഞ്ഞു...
 
"അവളല്ലേ ഇപ്പൊ ഇവർ കൊണ്ടുവന്ന ജ്യൂസ് മുഴുവൻ കുടിച്ചേ... ഇനിയും വെള്ളമോ "
 
ആരവ് ആരുവിനെ നോക്കി ചോദിച്ചു....
 
" ഇങ്ങനെ പിശുക്ക് കാണിക്കല്ലേ ഡോ...അത് എവിടെയും എത്തിയില്ല... "
 
ആരു ദേഷ്യത്തോടെയും സങ്കടത്തോടെയും പറഞ്ഞു... ആരവ് അവളെ നോക്കി കണ്ണുരുട്ടി കൊണ്ട് വെള്ളം വാങ്ങാൻ പോയി... പുറകെ ആരുവും...
 
 
"എനിക്ക് ഐസ് ക്രീം വേണം"
 
അനാർ ജ്യൂസ് കുടിച്ചു കഴിഞ്ഞതും ആരു പറഞ്ഞു...
 
"ഇനി അതും വേണോ... അവിടെ എല്ലാവരും വെയിറ്റ് ചെയ്യാ വന്നേ "
 
ആരവ് താല്പര്യം ഇല്ലാതെ പറഞ്ഞു...
 
'"താൻ ഒരൊറ്റ ആൾ കാരണം ആണ് ഞാൻ ഈ കഷ്ട്ടപെടുന്നെ... കല്യാണത്തിന് ഇഷ്ടമില്ലെന്ന് പറഞ്ഞു കൂടായിരുന്നോ... മര്യാദയ്ക്ക് വാങ്ങിത്തന്നോ "
 
ആരു ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു...
 
"നിനക്കും പറയായിരുന്നു "
 
ആരവ് പുച്ഛത്തോടെ പറഞ്ഞു കൊണ്ട് ബിൽ പേ ചെയ്ത് പുറത്തേക്ക് പോയി...
 
'കാലൻ വാങ്ങി തന്നില്ല ഹും '
 
അവൻ പോവുന്നതും നോക്കി പിറുപിറുത്തു കൊണ്ട് കലി തുള്ളിയാരുവും അവന്റെ പുറകെ പോയി...
 
__________✨️✨️✨️
 
ഉച്ചയ്ക്ക് ഫുഡ്‌ കഴിച്ചു എല്ലാവരും എഴുനേറ്റു പോയിട്ടും അവിടെ തന്നെ ഇരിക്കുന്ന ഗംഗയെ കണ്ടു ഡേവി അവളുടെ അടുത്തേക്ക് ചെന്നു...
നിറഞ്ഞ കണ്ണുകൾ തുടച്ചു എന്തോ ആലോചിക്കുന്ന അവളെ കണ്ട് അവൻ നെറ്റി ചുളിച്ചു....
 
"ഗംഗ..."
 
ഡേവി വിളിച്ചതും അവൾ ഞെട്ടികൊണ്ട് അവനെ നോക്കി....
 
"സർ.."
 
അവൾ വേഗം എഴുനേറ്റുകൊണ്ട് അവനെ നോക്കി...
 
"താൻ കരഞ്ഞോ??"
 
''ഏയ്... ഇല്ലല്ലോ ''
 
അവൾ മുഖത്തൊരു പുഞ്ചിരി വരുത്തികൊണ്ട് പറഞ്ഞു...
 
"You're lying...."
 
''Nop sir... ഞാൻ കരഞ്ഞില്ല "
 
തൊണ്ട കുഴിയിൽ നിന്ന് വന്ന ഗത്ഗതം പുറത്തുവിടാതെ അവൾ പറഞ്ഞു...
 
"Okey...ബ്രേക്ക്‌ ടൈം കഴിഞ്ഞിട്ട് എന്റെ അടുത്തേക്ക് ഒന്നു വാ "
 
ഡേവി പറഞ്ഞു കൊണ്ട് പോയി... ഗംഗ അവളുടെ കൈകൾ ദുപ്പട്ടയിൽ പിടിച്ചുടച്ചു... എത്രയൊക്കെ മറന്നെന്ന് നടിച്ചാലും... ഇടയ്ക്ക് ആരവിന്റെ ഓർമകൾ അവളിൽ എത്തുന്നുണ്ടായിരുന്നു... അതുകൊണ്ട് ആണ് ആരു വിളിച്ചിട്ട് പോലും ഷോപ്പിംഗിന് പോവാതിരുന്നത്...!!
 
__________✨️✨️✨️✨️
 
"ആ കളർ നിനക്കില്ലേ "
 
അമ്മമാരെല്ലാം മാറി നിന്ന തക്കം നോക്കി തനുവിനുള്ള ഡ്രസ്സ്‌ നോക്കുവാണ് ആദി...
 
"ഹ്മ്മ് ഉണ്ട്..."
 
തനു പറഞ്ഞതും ആദി വേറെ നോക്കാൻ തുടങ്ങി...
 
ഇതെല്ലാം നോക്കികൊണ്ട് കനിയും മിയയും ഇരിക്കുന്നുണ്ട് അപ്പുറത്ത്...
 
"എങ്ങനെയാലെ ഇവർ ഇങ്ങനെ ഒരാളെ മാത്രം സ്നേഹിക്കുന്നെ "
 
കനി ചിരിയോടെ പറഞ്ഞു കൊണ്ട് അവളുടെ അപ്പുറത്തിരിക്കുന്ന മിയയെ നോക്കി... മിയ ഇരുന്ന ഇടത്ത് താണ്ടേ ഒരു ജീവ😄അവന്റെ മുഖം കണ്ടാൽ അറിയാം അവൾ പറഞ്ഞത് കേട്ടു എന്നത്...
 
"ഈ അതുപിന്നെ ഞാൻ ഉദ്ദേശിച്ചത്.... ഇതൊക്കെ ഒരു ഭാഗ്യം ആണല്ലേ... ഒരാൾ സ്നേഹിക്ക എന്നൊക്കെ വെച്ചാൽ "
 
കനി ഇളിയോടെ പറഞ്ഞു....
 
"ഹ്മ്മ്... തനിക്കും അങ്ങനെ ഒരാളെ മാത്രം നോക്കിക്കൂടെ "
 
ജീവ ഒരു ചെറു ചിരിയോടെ ചോദിച്ചു... കനി അവന്റെ മുഖത്തേക്ക് തന്നെ നോക്കി...
 
"ആരായിരുന്നു ഇന്നലെ സാറിന്റെ കൂടെ കോളേജിൽ "
 
എന്തോ കനിക്ക് അത് ചോദിക്കാനാണ് തോന്നിയത്...
 
"അതോ... അതെന്റെ..."
 
ജീവ പറയാൻ നിന്നതും അവന്റെ ഫോൺ റിങ് ചെയ്തു...
 
"അവളാ... ഇപ്പൊ വരാവേ '"
 
സ്ക്രീനിലേക്ക് നോക്കി ചിരിയോടെ പറഞ്ഞു കൊണ്ട് ജീവ എണീറ്റു കുറച്ചു മാറി നിന്നു... അത് കണ്ടതും കനിക്ക് എന്തോ സങ്കടം ആയി... അവൾ വാടിയ മുഖത്തോടെ അവനെയും... ആദിയെയും തനുവിനെയും.... കുറച്ചു മാറിനിന്നു ഫോണിൽ സംസാരിക്കുന്ന മിയയേയുമെല്ലാം നോക്കിയൊന്ന് നെടുവീർപ്പിട്ടു...
 
 
"നാണം ഇല്ലല്ലോ ഏട്ടൻ "
 
ആരു  വന്നതും ആദിയെയും തനുവിനെയും  നോക്കി പുച്ഛത്തോടെ പറഞ്ഞു...
 
"എന്തിനാ ഡീ നാണം... എന്റെ പെണ്ണിനൊരു ഡ്രസ്സ്‌ എടുക്കാം എന്ന് കരുതി.. നിനക്ക് വേണേൽ നിന്റെ കെട്ട്യോനോട് പറ "
 
ആദി അവളെ നോക്കി പറഞ്ഞു...
 
''ഇങ്ങനെ സ്നേഹിച്ചിട്ട് എന്ത് പിണ്ണാക്ക കിട്ടുന്നെ "
 
ആരു പല്ല് കടിച്ചു കൊണ്ട് ചോദിച്ചു...
 
"അതിന് എന്റെ മോൾ ആദ്യം പ്രേമിക്കാൻ നോക്ക്... അപ്പൊ അറിയാം ഇതിന്റെ സുഖം...അല്ലേടി "
 
ആദി തനുവിനെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു...തനു ഒരു ചിരിയോടെ തലയാട്ടി...
 
"ഒഹ്..വല്ലാണ്ട് ഒട്ടി നിൽക്കണ്ട ആരേലും ക്കാണും...
 
ആരുവൊന്ന് പുച്ഛിച്ചു കൊണ്ട് തിരിഞ്ഞു നിന്നു...
 
"ഇങ്ങനത്തെ ഒരു ഏട്ടനെ കിട്ടാനും വേണം മോളെ ഒരു ഭാഗ്യം.... പ്രേമത്തിന് ഓക്കേ സപ്പോർട്ട് ഉള്ളയൊരു ഏട്ടൻ ഹോ "
 
ആദി വല്ല്യ കാര്യംപ്പോലെ പറഞ്ഞു...
 
"അതെന്തുകൊണ്ട് ആണെന്ന് എനിക്ക് അറിയാലോ "
 
ആരു അവനെയും തനുവിനെയും നോക്കി ചിരിയോടെ പറഞ്ഞു...
 
_________❤️
 
"മക്കളെ നിങ്ങൾ രണ്ടുപേരും ഒരുമിച്ചു പോര് കേട്ടോ "
 
ഷോപ്പിംഗ് എല്ലാം കഴിഞ്ഞതും മാലിനി പറഞ്ഞു...
 
"ഏയ് ഞാൻ എങ്ങും പോവില്ല ഇയാളുടെക്കൂടെ "
 
ആരു എടുത്തടിക്ക് പറഞ്ഞു...
 
"ഞാനും കൊണ്ടുപോവില്ല ഇവളെ "
 
ആരവും അവളെ നോക്കി പറഞ്ഞു...
 
"നിങ്ങൾക്ക് കൂടുതൽ അടുക്കാൻ പറ്റുവല്ലോ... അതാ... പിന്നെ ഇന്ത്രേട്ടൻ എന്തോ ആവിശ്യത്തിന് പോയി... ഇനി അമ്മായിയെ അവിടെ ഇറക്കണം "
 
ഭദ്ര പറഞ്ഞു...
 
"വേണ്ട അമ്മ... ഇത്രയൊക്കെ അടുത്ത മതി... ഞാൻ നിങ്ങളുടെ കൂടെയാ വരുന്നേ "
 
ആരു ആരവിനെ മൈൻഡ് ചെയ്യാതെ വേഗം അവരുടെ കാറിൽ പോയിരുന്നു...
അത് കണ്ടതും മാലിനിയുടെയും ഭദ്രയുടെയും മുഖം മങ്ങി...
അതുകണ്ടതും ആരവ് അവളുടെ പുറകെ പോയി...
 
"അതേയ്...."
 
സീറ്റിലേക്ക് ചാരിയിരിക്കുന്നവളെ നോക്കിയവൻ വിളിച്ചു...
 
"മ്മ് എന്താ??"
 
"നീ ഇറങ്ങിക്കെ... എന്റെ കൂടെ പോര് "
 
"ഞാൻ ഇല്ല... എന്നെ ശല്യം എന്ന് പറഞ്ഞില്ലേ ഇന്നലെ "
 
ആരു അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു...
 
"അത് പിന്നെ... അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതല്ലേ "
 
ആരവ് നല്ല രീതിയിൽ പറഞ്ഞു...
 
"ഓ തനിക്കു ഇങ്ങനെയൊക്കെ സംസാരിക്കാൻ അറിയാം ലെ..."
 
അവൾ അവനെ കളിയോടെ നോക്കി...
 
"കൊഞ്ചാതെ ഒന്നു ഇറങ്ങിയാൽ അവർക്ക് പോവായിരുന്നു "
 
"ഞാൻ എന്തിന് ഇറങ്ങണം ഇത് ഞങ്ങളെ കാറല്ലേ ഹും "
 
ആരു മുഖം കഴറ്റി പിടിച്ചു കൊണ്ട് പറഞ്ഞു...
 
"ആർദ്ര നിന്റെ അമ്മായിക്ക് ഗംഗ വീട്ടിൽ എത്തുമ്പോയേക്കും പോണം...അവരുടെ കയ്യിൽ ആണ് കീ "
 
അവൾ ഇറങ്ങുന്നില്ല എന്ന് കണ്ടതും ആരവ് ഗൗരവത്തോടെ പറഞ്ഞു...
 
"ഓ ഗംഗയുടെ കാര്യത്തിൽ എന്താ ശുഷ്‌കാന്തി🤧'
 
പിറുപിറുത്തു കൊണ്ട് ആരു കാറിൽ നിന്നിറങ്ങി അവന്റെ ബുള്ളറ്റിന്റെ അടുത്തേക്ക് നടന്നു....
 
ബാക്കിയുള്ളവരോട് പറഞ്ഞു കൊണ്ട് ആരവും..
 
__________❤️❤️❤️
 
ഡേവി അവന്റെ കമ്പീനിൽ കയറിയതും ചെയറിലേക്ക് ഇരുന്നു....
 
"എന്നാലും എന്തിനായിരിക്കും അവൾ കരഞ്ഞത് '
 
അവൻ ചിന്തിക്കാതെ ഇരുന്നില്ല... അവന്റെ മനസിലേക്ക് കരഞ്ഞു കൊണ്ട് അവനിലേക്ക് ചേർന്നൊരു പെണ്ണിന്റെ മുഖം വന്നു.... അവന്റെ ഇസയുടെ!!!
 
❤️❤️❤️❤️❤️❤️
 
"കഴിഞ്ഞ ദിവസത്തെപ്പോലെ ഇനി സ്പീഡിൽ പോവാൻ നിക്കണ്ട "
 
സ്പീഡിൽ വണ്ടിയോടിക്കുന്ന ആരവിനെ നോക്കി ആരു പറഞ്ഞു...
 
"നിനക്ക് എന്തെ പേടിയാ "
 
കണ്ണാടിയിലൂടെ നോക്കികൊണ്ടവൻ ചോദിച്ചു...
 
"പിന്നെ പേടിയില്ലാണ്ട്... എനിക്ക് ഇനിയും ജീവിക്കാനുള്ളതാണ് "
 
അവൾ കെറുവോടെ പറഞ്ഞു... ആരവ് കുറച്ചു കൂടെ സ്പീഡ് കൂട്ടി....ആരു കണ്ണുകൾ ഇറുക്കി അടച്ചുകൊണ്ട് അവന്റെ തോളിൽ കയ്യമർത്തി....
 
ആരവ് നേരെ പോയത് അവിടെയുള്ള ഒരു വലിയ ഐസ് ക്രീം കടയിലേക്ക് ആണ്...പല വിതത്തിലുള്ള ഐസ് ക്രീംസ് മാത്രം കിട്ടുന്ന ഒരു സ്പോട്ട് ആയിരുന്നു അത്... വണ്ടി നിർത്തിയതും ആരു കണ്ണ് വിടർത്തികൊണ്ട് അവിടേക്ക് നോക്കി പിന്നെ ആരവിനെയും.... ആരവിന്റെ കൂടെ അവിടേക്ക് നടന്നു....
 
"ഏതാ വേണ്ടെ??''
 
മുന്നിലെ കാർഡ് നോക്കികൊണ്ട് ആരവ് ചോദിച്ചു... ആരു അവന്റെ കയ്യിൽ നിന്നത് വാങ്ങി അവിടെയുള്ള സ്പെഷ്യൽ ഐറ്റംസ് എല്ലാം പറഞ്ഞു...
 
"നീ എന്താ കമ്പനി തുടങ്ങാൻ പോകുവാണോ "
 
ആരവ് അവളെ നെറ്റി ചുളിച്ചു കൊണ്ട് നോക്കി...
 
"അപ്പൊ വാങ്ങി തന്നൂടായിരുന്നോ... അതല്ലേ ഞാൻ ഇത്രയും ഓർഡർ ചെയ്തേ "
 
ആരു പറഞ്ഞു കൊണ്ട് അവളുടെ ഫോണും എടുത്ത് അതിൽ നോക്കിയിരുന്നു...
 
ഐസ് ക്രീംസ് വന്നതും ആരു ഫോൺ ടേബിളിൽ വെച്ച് കഴിക്കാൻ തുടങ്ങി... ആസ്വധിച്ചു കഴിക്കുന്ന ആരുവിനെ നോക്കി ആരവ് ഇരുന്നു.... അവളുടെ ചുണ്ടിൽ പറ്റി പിടിച്ചിരിക്കുന്ന ക്രീം നുണയാൻ അവന്റെ മനസ്സ് വെമ്പി...
 
'ഛെ... എന്തൊക്കെയാ ആലോചിക്കുന്നേ '
 
ആരവ് തലയ്ക്കു കൈക്കൊടുത്തു കൊണ്ട് ഇരുന്നു....
 
 
"ഇറങ്..."
 
വീടിന്റെ മുന്നിൽ എത്തിയതും ആരവ് പറഞ്ഞു... പക്ഷെ അവന്റെ തോളിലേക്ക് ചാഞ്ഞു കൊണ്ടവൾ ഉറക്കം പിടിച്ചിരുന്നു....
 
ആരവ് ഒന്നു നിശ്വസിച്ചു കൊണ്ട്  ബുള്ളറ്റിൽ നിന്ന് അവളുടെ തല താങ്ങി കൊണ്ട് പതിയെ ഇറങ്ങി....
പിന്നെ അവളെ ഉണർത്താതെ രണ്ടു കൈകൊണ്ടും കോരിഎടുത്തു കൊണ്ട് വീട്ടിലേക്ക് കയറി....
 
ബെഡിൽ അവളെ കിടത്തി പോരുമ്പോൾ അവൻ അവളെയൊന്ന് നോക്കി... ചെറു ചിരിയോടെ ചുരുണ്ടു കൂടി ഉറങ്ങുന്ന അവളെ കണ്ട് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...
 
   ✨️✨️✨️✨️✨️✨️
 
ജീവയുടെ കൂടെ ക്ലാസ്സിലേക്ക് വരുന്നവളെ കണ്ടതും കനി അവളുടെ സീറ്റിൽ നിന്ന് ചാടിയെഴുനേറ്റു....
 
ജീവയുടെ കൈകളിൽ വിരൽ കോർത്തു നിൽക്കുന്നവളെ നോക്കി കനി സങ്കടത്തോടെ ചുണ്ട് പിളർത്തി...
 
 
തുടരും....
 
 
എന്നും പോസ്റ്റാൻ കഴിയും എന്ന് തോന്നുന്നില്ല സോറി...😒
അഭിപ്രായം പറയൂ😍

നിന്നിലേക്ക്💞 - 27

നിന്നിലേക്ക്💞 - 27

4.8
6404

Part 27     ജീവയുടെ കൂടെ ക്ലാസ്സിലേക്ക് വരുന്നവളെ കണ്ടതും കനി അവളുടെ സീറ്റിൽ നിന്ന് ചാടിയെഴുനേറ്റു....   ജീവയുടെ കൈകളിൽ വിരൽ കോർത്തു നിൽക്കുന്നവളെ നോക്കി കനി സങ്കടത്തോടെ ചുണ്ട് പിളർത്തി...   "Guyss... ഇത്  പ്രീതി... ന്യൂ അഡ്മിഷൻ ആണ്... നിങ്ങൾ എല്ലാവരും പതിയെ പരിജയപ്പെട്ടോണ്ടു...പ്രീതി അവിടെ ഇരുന്നോ"   ജീവ അവളോട് പറഞ്ഞതും ആ പെണ്ണ് വന്ന് കനിയുടെ അടുത്ത് വന്നു...കനിയാണേൽ പല്ല് കടിച്ചു കൊണ്ടവളെ നോക്കി....   "ഇവിടെ സ്ഥലം ഇല്ല..."   കനിയുടെ അടുത്തേക്ക് വന്ന പ്രീതിയെ നോക്കി ബെഞ്ചിൽ നെഞ്ച് വിരിച്ചു ഇരുന്നുകൊണ്ട് അവൾ പറഞ്ഞു...   "നമ്മുടെ ബാഗ് മാറ്റിയ