Aksharathalukal

നിലാവിന്റെ പ്രണയിനി 4

              നിലാവിന്റെ  പ്രണയിനി
 
 
പാർട്ട്‌ - 4   
  
                    പിന്നെ  ഞാൻ  പോയി  വീണ്ടും  ഡ്രെസ്സ്  മാറി  റെഡിയായി വന്നു. പിന്നെ മിണ്ടാനോ പറയാനോ നിന്നില്ല. ഇപ്പോ തന്നെ സമയം 7.15 ആയി. ഞങ്ങൾ വേഗം ഇറങ്ങി. അമ്മക്കുട്ടിയുടെ  മുഖം ഒക്കെ മാറിയിട്ടുണ്ട്. എന്നെ കെട്ടിപിടിച്ചു. കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്. അതു കണ്ടപ്പോ സങ്കടം ആയിട്ടോ....   എങ്കിലും അമ്മയെ ദേഷ്യം പിടിപ്പിക്കാൻ  ഞാൻ  പറഞ്ഞു:- 
                    
 
"എന്താ  ശ്രീദേവിക്കുട്ടി വഴക്കുണ്ടാക്കാൻ ആളില്ലാതെ ആവുന്ന സങ്കടത്തിൽ ആണോ?".                    
             
 
              അതോടെ  ശ്രീദേവിക്കുട്ടിയുടെ മൊത്തം കണ്ട്രോളും പോയി.പിന്നെ  ഡാം  പൊട്ടിയ  അവസ്ഥയായിരുന്നു. കരച്ചിലോടു കരച്ചിലായി... ഒരു കണക്കിന്  അമ്മക്കുട്ടിയെ സമാധാനിപ്പിച്ചു  നോക്കുമ്പോൾ  ജിതിയുടെ  മുഖം  കടന്നൽ കുത്തിയ പോലെ വീർത്തിരിപ്പുണ്ട്. ഞാൻ അടുത്ത് ചെന്നതും അവനെ ചേർത്ത് പിടിച്ചു.  
          
 
(അപ്പോൾ നിങ്ങൾ കരുതും കരഞ്ഞു സീൻ ആക്കാൻ ആണെന്ന്..... അയ്യേ അതിനൊന്നും അല്ല. ഞാൻ അത്രക്കാരി നഹി ഹേ... പിന്നെ  എന്തിനാണെന്നോ... നിങ്ങൾ തന്നെ നോക്ക് ഇനി എന്താ നടക്കാൻ പോകുന്നത് എന്നു. ) 
        
 
             എന്നിട്ട് അവന്റെ ചെവിയിൽ പറഞ്ഞു:-             " അടുത്ത  സാറ്റർഡേ വൈകീട്ട് ഞാൻ ഇവിടെ വരുമ്പോൾ ബ്രാല് വറുത്തത് എനിക്ക് കിട്ടണം. ഇല്ലെങ്കിൽ അന്ന് നിന്റെ അവസാനം ആണ്. കേട്ടല്ലോ...". 
        
       
                ഈൗൗൗ  😁😁😁😁😁 ചുമ്മാ ഒരു രസം. കാര്യം ആള് പാരയാണെങ്കിലും ഈ  കാര്യം  അവൻ പറഞ്ഞത് പോലെ കേൾക്കും എന്ന് എനിക്ക് അറിയാം.... അതാണ് കേട്ടോ ഈ വിരട്ടലിന്റെ കാരണം.  
         
            
                  ആ അങ്ങനെ ഞാനും അച്ഛനും വണ്ടിയിൽ കയറി... യാത്ര തുടങ്ങി... ആദ്യം കുറച്ചു നേരം ഞാനും അച്ഛനും ഒന്നും സംസാരിച്ചില്ല. മനസ്സിന് എന്തോ ഒരു ഭാരം പോലെ... കാര്യം ഞാൻ അമ്മയുടെ വീട്ടിൽ നിൽക്കാൻ പോകാറുണ്ട്. എങ്കിലും 2 ദിവസത്തിൽ കൂടുതൽ നിൽക്കാൻ ജിതി സമ്മതിക്കില്ല. 2 ദിവസം കഴിയുമ്പോൾ അവൻ വന്ന് കൂട്ടികൊണ്ട് പോരും.  
             
               
                          അപ്പോൾ  ഒരാഴ്ച  എങ്ങനെ  കഴിച്ചുകൂട്ടും... എല്ലാ സാറ്റർഡേയും  വൈകിട്ട് വീട്ടിൽ വരണം എന്നാണ് പറഞ്ഞിരിക്കുന്നത്. തിങ്കളാഴ്ച കാലത്തു തിരികെ പോരും.. അങ്ങനെയാണ്  തീരുമാനം. അങ്ങനെ ഓരോന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആണ് ബാലേട്ടൻ സംസാരിച്ചു തുടങ്ങിയത്. പിന്നെ ഓരോരോ വിശേഷങ്ങളും തമാശകളും  പറഞ്ഞും കേട്ടും ഞങ്ങൾ എറണാകുളത്ത് എത്തി.
                     
                  
                       നേരെ ഹോസ്റ്റലിലേക്ക് പോയി. വർക്കിംഗ്‌ വുമൻസ് ഹോസ്റ്റൽ ആണ്. എന്റെ ലഗേജ് ഒക്കെ എടുത്ത് റൂമിൽ കൊണ്ടുപോയി വച്ചു. റൂമിൽ മറ്റൊരു കുട്ടി കൂടി ഉണ്ട്. പരിചയപ്പെട്ട് വന്നപ്പോൾ ആ കുട്ടിയും ഞാൻ ജോയിൻ ചെയ്യാൻ പോകുന്ന അതേ ഓഫീസിൽ ആണ്  വർക്ക് ചെയ്യുന്നത്. പേര് ജാൻവി. ജാൻവി ഓഫിസിലേക്ക് പോകാൻ റെഡിയായി നിൽക്കുകയായിരുന്നു. ഒരു 24 വയസ്സ് പ്രായം കാണും. നല്ല വെളുത്ത് മെലിഞ്ഞ അവൾ കാണാൻ നല്ല സുന്ദരി ആണ്.  ജീൻസും ടോപ്പും ആണ് വേഷം. കാതിൽ ഒരു ചെറിയ സ്റ്റഡ്... കഴുത്തിൽ ഒരു സിംപിൾ ചെയിൻ... കയ്യിൽ വാച്ച്..  ആള് വളരെ സിംപിൾ ആണ്. ജാൻവിക്ക് സ്കൂട്ടി ഉണ്ട്.. പുള്ളിക്കാരി അതിലാണ് ഓഫിസിൽ പോകുന്നത്... ഒരുമിച്ചു പോകാമെന്ന് ജാൻവി പറഞ്ഞപ്പോ ഞാൻ ഓക്കേ പറഞ്ഞു. താഴെ കാത്തു നിന്നിരുന്ന അച്ഛനെ  കണ്ടു കാര്യം പറഞ്ഞു.  
                      
                 
                 അങ്ങനെ അച്ഛൻ തിരിച്ചു പോയി... അച്ഛൻ പോയതോടെ ടെൻഷൻ ആയി.. വല്ലാത്ത ഒരു അവസ്ഥ.... ജാൻവി നല്ല സപ്പോർട്ട്  ആയിരുന്നു. ഞങ്ങൾ പെട്ടെന്ന് അടുത്തു. ഞങ്ങൾ ഓഫിസിലേക്ക് പുറപ്പെട്ടു. ഒരു 15 mnt യാത്ര ഉണ്ട്. ഓഫിസിൽ എത്തി ജാൻവി അകത്തേക്ക് കയറി.. ഞാൻ റിസപ്ഷനിൽ കാത്തിരുന്നു. റിസപ്ഷനിലെ മായേച്ചിയെ പരിചയപ്പെട്ടു. പുള്ളിക്കാരിയുമായി കത്തിവച്ചിരുന്നു. 
                 
             
                   10 മണി ആയപ്പോഴേക്കും നമ്മുടെ കംമ്പിനിയുടെ  എംഡി എത്തി. V. K ഗ്രൂപ്സിന്റെ എംഡി വരുൺ വിശ്വനാഥ്... കാണാൻ ഒരു ചുള്ളൻ ആണെട്ടോ.. ആരായാലും ഒന്ന് നോക്കിപ്പോവും... മുടി നല്ല സ്റ്റൈലിൽ വെട്ടി ഒതുക്കിയിരിക്കുന്നു. താടി ട്രിം ചെയ്തു സെറ്റ് ചെയ്തിരിക്കുന്നു. ഡാർക്ക് ബ്ലൂ സൂട്ട് ആണ് വേഷം. വണ്ടിയിൽ നിന്ന് ഇറങ്ങിയുള്ള ആ വരവൊന്നു കാണണം.... ഉഫ്.... എന്റെ സാറെ...  അല്ലെങ്കിൽ വേണ്ട  ഞാൻ ഇനി അതും ഇതും പറഞ്ഞിട്ട് വേണം എന്നെ കേറി പിടക്കോഴി എന്ന് വിളിക്കാൻ... നമ്മളില്ലേ... 
                 
                    
                    പുള്ളിക്കാരൻ വന്നപ്പോ ഞാൻ ചാടിക്കേറി ഗുഡ് മോർണിംഗ് പറഞ്ഞു... എന്നെ മൈൻഡ് പോലും ചെയ്യാതെ ആള് അകത്തേക്ക് പോയി.. രാവിലെ തന്നെ എന്റെ അവസ്ഥ പ്ലിങ്.... പാവം ഞാൻ...😔😔😔.    അതോടെ ഉള്ള കോൺഫിഡൻസ് ഗോവിന്ദ... 10 mnt കഴിഞ്ഞപ്പോൾ റിസപ്ഷനിസ്റ്റ്  മായേച്ചി എന്നോട് അകത്തേക്ക് ചെല്ലാൻ പറഞ്ഞു. എന്റെ ഹൃദയം പടാ പടാ ഇടിക്കാൻ തുടങ്ങി... പയ്യെ അകത്തേക്ക് കയറി.. 
                     
                
                 വിശാലമായ ഷോറൂം എന്നൊക്കെ പറയില്ലേ അതുപോലെ വിശാലമായ ഓഫിസ് ആണ് കേട്ടോ. ഓരോരുത്തരും ജോലിത്തിരക്കിൽ ആണ്. ഞാൻ അങ്ങനെ വരുൺ സാറിന്റെ ക്യാബിന്റെ  മുൻപിൽ എത്തി. ഒന്ന് നിന്നു. അച്ഛന്റെയും അമ്മയുടേം ജിതിയുടേം മുഖം മനസ്സിൽ ഓർത്തു. ഒപ്പം ഒരു ദീർഘ നിശ്വാസവും എടുത്തു. ഒന്ന് ഓക്കേ ആയതും സാറിന്റെ അനുവാദം വാങ്ങി അകത്തേക്ക് കയറി. 
                  
           
                  നല്ല ഭംഗിയിൽ ഡിസൈൻ ചെയ്ത അടിപൊളി ക്യാബിൻ. ഞാൻ ചുറ്റും നോക്കി. പിന്നെ നമ്മുടെ മുതലാളിയേം. ആള് ലാപ്പിന് മുന്നിൽ കണ്ണുമ്മിഴിച്ചു ഇരിപ്പുണ്ട്. ഞാൻ സാർ എന്ന് വിളിച്ചപ്പോൾ ആളെന്നെ മനസ്സിലാകാത്ത പോലെ നോക്കി.
                
 
" Sir, I am Charutha Baalachandran. New appointment. ".   
 
ആളെന്നെ നോക്കി. ഞാൻ നല്ല ഒരു ചിരി പാസാക്കി. 
 
"oh, yes, yes. I rember. please be seated." 
            
      
                 ആളുടെ സൗണ്ട് കേൾക്കാൻ നല്ല രസം ഉണ്ടെട്ടോ. ജോയിൻ ചെയ്യേണ്ട ഫോർമാലിറ്റീസ് ഒക്കെ കഴിഞ്ഞതും  ആള് ജാൻവിയെ വിളിച്ചു.  ജാൻവിയുടെ ടീമിൽ ആണ് ഞാൻ. ജാൻവിയുടെ കൂടെ പോയി ഒക്കെ നോക്കി മനസിലാക്കാൻ പറഞ്ഞു. കൂടെ ഒരു all the ബെസ്റ്റും. ഞാൻ താങ്ക്സ് ഒക്കെ പറഞ്ഞു അസൽ ഒരു ചിരിയും ചിരിച്ചു ജാൻവിയുടെ കൂടെ പോയി. 
              
              
             ജാൻവിയുടെ കൂടെ നിന്ന് ശ്രദ്ധയോടെ എല്ലാം പഠിച്ചെടുത്തു. അങ്ങനെ അന്നത്തെ ദിവസം പുതിയ ഓരോന്നും പഠിച്ചെടുത്തും കൂടെ ഉള്ളയുള്ളവരെ പരിചയപ്പെട്ടും തീർന്നു. വൈകിട്ട് ഓഫിസിൽ നിന്ന് ഇറങ്ങി. 
              
              
                   ജാൻവിക്ക് എന്തൊക്കെയൊ വാങ്ങുവാൻ ഉള്ളത് കൊണ്ട് നേരെ അവളൊരു ഷോപ്പിലേക്ക് വണ്ടി വിട്ടു.  അവൾ ഷോപ്പിലേക്ക് കയറി. കൂടെ ഞാനും. ഷാംപൂ കണ്ടീഷ്ണർ അങ്ങെനെ കുറച്ചു ഐറ്റംസ് ഒക്കെ വാങ്ങി. അവൾ ഷോപ്പിലെ ചേച്ചിയോട് സംസാരിക്കുന്നത് കേട്ടാൽ അറിയാം അവൾ അവിടത്തെ സ്ഥിരം കുറ്റിയാണെന്ന്. എന്നെയും അവൾ പരിചയപ്പെടുത്തി. ഞാനും ആ ചേച്ചിയോട് കൂട്ടായി.അങ്ങനെ അവളുടെ പർച്ചേഴ്സും കത്തിവയ്ക്കലും ഒക്കെ കഴിഞ്ഞു ഞങ്ങൾ പോന്നു. ഞാൻ ഒന്നും തന്നെ വാങ്ങിയില്ല.
 
 
(തുടരും)
 
 
**************************
 
അങ്ങനെ ചാരൂനെ  എറണാകുളത്ത്  എത്തിച്ചിട്ടുണ്ട്. ഇനി പെണ്ണ്  എന്തൊക്കെ പുകില് ഉണ്ടാക്കും എന്ന് കണ്ടറിയാം. stry ഇഷ്ട്ടം ആയാൽ സപ്പോർട്ട്  ചെയ്യണേ.... എനിക്കായി  2 വരി കുറിക്കാൻ  മടിക്കല്ലേ...
 

നിലാവിന്റെ പ്രണയിനി - 5

നിലാവിന്റെ പ്രണയിനി - 5

4.6
3477

പാർട്ട്‌  - 5                                             6  മണി കഴിഞ്ഞു ഹോസ്റ്റലിൽ എത്തിയപ്പോൾ. നേരെ പോയി ഫ്രഷായി ചായ കുടിച്ചു  തിരികെ  റൂമിൽ വന്ന് വീട്ടിലേക്ക് വിളിച്ചു. ഇന്നത്തെ വിശേഷം മുഴുവൻ പറഞ്ഞും വീട്ടിലെ വിശേഷങ്ങൾ  കേട്ടും ഇരുന്നു.  എത്ര സംസാരിച്ചിട്ടും  അമ്മയ്ക്ക് വീട്ടിലെ വിശേഷങ്ങൾ  പറഞ്ഞു തീരാത്തപോലെ. ജിതിയോട് സംസാരിക്കാൻ നോക്കിയെങ്കിലും അവൻ  ഒന്നും മിണ്ടിയില്ല. ഇന്ന് കോളേജിലും  പോയിട്ടില്ല. ഉച്ചയ്ക്ക് ഫുഡും കഴിച്ചിട്ടില്ല അവൻ. ശരിക്കും അവനെ മിസ്സ് ചെയ്യുന്നുണ്ട്. ഇനിയും സംസാരിച്ചാൽ ഞാൻ കരയും എന്നുള്ളതിന