Aksharathalukal

❤️ Heartbeat 🩺 ❣️

"ഭ്രമം  വെറും ഭ്രമം", "അത് മാത്രമാണ് ഇഷാര
 
 നിനക്ക് എന്നോട് " നീ ഒരു കാര്യം ഓർത്തോ"
 
 ,"അതിന്റെ പേരിൽ നീ" ഇല്ലാതാകുന്നത്, എന്റെ കുടുംബത്തെയാ", 'ഞങ്ങളുടെ  സ്വപ്നങ്ങളെയാ",
 
" അതു പറയുമ്പോൾ  ആ വലിയ ഹാളിലെ തൂണിൽ പുറകോട്ടു  വലിച്ചു മുറുക്കി കെട്ടിയ കൈകളും, കരഞ്ഞു കലങ്ങിയ കൈകളും അവനെ വല്ലാതെ തളർത്തിയിരുന്നു.
 
 
"ഇല്ല കാർത്തി ", "ഇഷ്ട്ടമാ ശെരിക്കും, ഒരു പാടിഷ്ടം"
 
 അവന്റെ തല  കയ്ക്കുള്ളിലാക്കി
 അവളതു പറഞ്ഞു നിർത്തി"💕 l love u,karthi love u lot.💕,
 
'Love"..... "ആ വാക്ക് പറയാൻ പോലും ഉള്ള അവകാശം നിനക്കില്ല, നീ പറഞ്ഞാൽ ആ വാക്കിന്റെ പവിത്രത പോലും നഷ്ടപ്പെടും. "
 
 
" നടക്കില്ല ഒരിക്കലും, നിന്റെ ആഗ്രഹം ഒരിക്കലും നടക്കില്ല ഇഷാര !! കാർത്തിക്കിന്റെ സ്വരം അത്രയും ദ്രഡം ആയിരുന്നു.
 
 
തല ഉയർത്താതെ കണ്ണുകൾ മാത്രം ഉയർത്തി  അവൾ അവനെ നോക്കി. അവളുടെ കണ്ണുകൾ അപ്പോൾ ഒരു വേട്ടമൃഗത്തിന്റെ  രൂപം  പ്രാപിച്ചിരുന്നു. ഒരു കൈ തറയിൽ ഊന്നി പതിയെ എഴുന്നേറ്റു, ടേബിളിൽ നിന്നും ഒരു ഫ്ലവെർ വേസ് എടുത്തു  തിരിഞ്ഞ്, പതിയെ  ഹാളിന്റെ ഒരു മൂലയിൽ തളർന്നു ഇരിക്കുന്ന പെൺകുട്ടിയുടെ അടുത്തേക്കുച്ചെന്നു, കൈകൾ ഉയർത്തി, ഫ്ലവർ വേസ് കൊണ്ട്  വലിച്ചടിച്ചു . ❗️
 
 
"മിത്രാ "........    കാർത്തിയുടെ നിലവിളി അവിടമെങ്ങും മുഴങ്ങി കേട്ടു.
 
ഇഷാരയുടെ ചുണ്ടിന്റെ കോണിൽ, വിജയി ഭാവത്തിൽ ഒരു ചിരി വിടർന്നു..., അതേ ചിരിയോടെ അവനു നേരെ ചെന്നടുത്തു,
 
"ഇനി പറ ഞാൻ ആഗ്രഹിച്ചത് നടക്കുമോ???  കുനിഞ്ഞു പോയ അവന്റെ തല, താടയിൽ പിടിച്ചു ഉയർത്തി "ഇത് വരെ ഞാൻ എന്ത് ആഗ്രഹിച്ചാലും നടന്നിട്ടുണ്ട്" പക്ഷെ, നിന്റെ കാര്യത്തിൽ, നിന്റെ കാര്യത്തിൽ മാത്രമാണ്, അതിൽ ഒരു മാറ്റമുണ്ടായത്,
 "എത്ര വർഷമായെടാ?"ഇത്രയും നാളായിട്ടും ഒരിക്കൽ പോലും എന്നോട് ഒരു ഇഷ്ടവും തോന്നിയിട്ടില്ലേ"?
എനിക്ക് വേണം നിന്നെ ജീവിത കാലം മുഴുവൻ 'എനിക്ക് വേണം, അതു പറയുമ്പോൾ അവളുടെ ചുണ്ടുകൾ  അവന്റെ മുടിയിഴകളിൽ ഒന്ന് മുത്തി..
 
"നീ ആഗ്രഹിക്കുന്ന എന്തും ഞാൻ തരും, എന്തും, പകരം ഒരു " യെസ് " അത് മാത്രം, അത് മാത്രം മതി. അതിന് മറുപടിയില്ലാതെ അവന്റെ തല അവൾക്കു മുന്നിൽ കുനിഞ്ഞു.
 
" will you marrie me, karthik,'💞 വീണ്ടും ഇഷാരയുടെ  ശബ്ദം അവനു നേരെ ഉയർന്നു. "Kathi , will you marrie me??? 💞
 
കാർത്തിയുടെ കണ്ണിൽ നിന്നും ചുടു കണ്ണീർ താഴേക്കു പതിച്ചു.
"പ്ലീസ്,...."പ്ലീസ്.., ഇഷാര "
"
"എന്റെ താലി അണിഞ്ഞ എന്റെ പെണ്ണ്, എന്റെ മിത്ര അവളെ അല്ലാതെ വേറെ, വേറെ ആരെയും എനിക്ക് സ്നേഹിക്കാൻ കഴിയില്ല, ഞങ്ങളുടെ സ്നേഹത്തിന്റെ അടയാളമായി  ഇന്ന് ഞങ്ങൾക്കൊരു  കുഞ്ഞും ഉണ്ട്,
"എന്നിട്ടും എന്തിനാ വെറുതെ, എന്നെ ഇങ്ങനെ ദ്രോഹിക്കുന്നത്"."പ്ലീസ് വിട്ടേക്ക്, വെറുതെ വിട്ടേക്ക്,
 
 
"പക്ഷെ അവളതൊന്നും കേൾക്കുന്നത്തെ ഉണ്ടായിരുന്നില്ല "എന്തോ ആലോചനയിൽ നിന്നും ഞെട്ടി ഉണർന്നവൾ, വിടർന്ന കണ്ണുകളോടെ ചോദിച്ചു.
 
 " നിന്റെ താലി... അപ്പോൾ, നിന്റെ താലി എന്റെ കഴുത്തിൽ വീണാൽ , നിനക്ക്  എന്നെയും സ്നേഹിക്കാൻ കഴിയില്ലേ?? അവളുടെ കണ്ണുകൾ   അവനെ പ്രതീക്ഷയോടെ നോക്കി.
 
 
അവനത്തിന് മറുപടി പറഞ്ഞില്ല, നെഞ്ചം പെരുമ്പറ മുഴക്കി, കയ്യും കാലും ഒരുപോലെ വിറക്കുകയും, തളരുകയും ചെയ്തു....
 
" വീണ്ടും അവിടെ നിന്നും എഴുന്നേറ്റു, ടേബിളിൽ നിന്നും, വെള്ളം നിറച്ചു വച്ച  ഒരു ജഗ്ഗ്‌ എടുത്തു,അവളുടെ അടി കൊണ്ട് നിലത്തു കിടക്കുന്ന മിത്രയെ മുടി കുത്തിൽ പിടിച്ചു എഴുന്നേൽപ്പിച്ചു നിർത്തി. ആ വെള്ളം അവളുടെ സിന്ദൂര രേഖയിലേക്ക് ഒഴിച്ചു. പെട്ടെന്ന് അതു നിർത്തി, അവനെ തിരിഞ്ഞു നോക്കി, അതു പോലെ അടുത്തുള്ള സോഫയിലേക്കും, അവിടെ, ഇരിക്കുന്ന മൂന്നുപേരിൽ ഒരാളെ നോക്കി അവൾ വിളിച്ചു.
 
 "ശരത്തേട്ട " "അവന്റെ കൈ അങ്ങഴിച്ചരെ "
 
ശരത്, അവന്റെ കൈകൾ രണ്ടും അഴിച്  അവൾ ക്കരികിലേക്കായി കൊണ്ട് ചെന്നു.
 
"നീ ആയി ചാർത്തിയ സിന്ദൂരം നീ ആയി തന്നെ മായ്ച്ചേക്ക് " അവളതു പറഞ്ഞു കൊണ്ട് ജഗ്ഗിലെ വെള്ളം, മിത്രയുടെ  സിന്ദൂര രേഖയിലേക്ക് ഒഴിച്ചു.
 
"മരുത്തോരക്ഷരം പറയാതെ, ഒരു പാവയെ പോലെ അവനതു ചെയ്യുമ്പോൾ ഇരുവരുടെയും കണ്ണുകൾ ഒരു പോലെ നിറഞ്ഞിരുന്നു.............
 
 
" അവളുടെ സിദൂരത്തിന്റെ അവസാന  കാണിക്കയും വെള്ളത്തിൽ ഒലിച്ചു പോകുമ്പോൾ, അവന്റെ ഉള്ളു പിടഞ്ഞു, അറിയാതെ ആ കൈകൾ അവളെ പുണർന്നു. സിന്ദൂര രേഖയിൽ അത്രമേൽ പ്രണയാർദ്രമായി ഒരു ചുംബനം ❣️ ഇന്നുവരെ ഒരു സിന്ദൂര പൊട്ടിനും തരാൻ കഴിയാത്ത മൂല്യമുള്ള ഒരു ചുംബനം ❣️ എത്ര മായ്ക്കാൻ ശ്രമിച്ചാലും കഴിയാത്ത അത്രമേൽ പ്രണയാർദ്രമായ  ചുംബനം ❣️
 
ചുറ്റും കൂടിയിരുന്ന കൈകളുടെ കുറെ നേരത്തെ പരിശ്രമത്തിന് ശേഷം, അവർതമ്മിൽ അടർന്നു മാറിയതും , ഇഷാരയുടെ കൈ  മിത്രയുടെ കവിളിൽ പതിഞ്ഞു. ഒന്നല്ല, വീണ്ടും വീണ്ടും അവസാനം കയ്കൊണ്ട് കവിളിൽ കുത്തിപിടിച്ച്  തന്റെ കാലിലെ ഹീൽ ചെരുപ്പ് കൊണ്ട് മിത്രയുടെ  കാലുകൾ  ചവിട്ടി അരച്ചു കൊണ്ടിരുന്നു, മരണ വേദനയാൽ അവൾ വാവിട്ടു നിലവിളിച്ചു. അത് കാർത്തിക്കിന്റെ കാതുകളിൽ തുളഞ്ഞു കയറി,
 
'' നോ...., ഇഷാര പ്ലീസ്....
ഞാൻ ആണ് തെറ്റ് ചെയ്തത്, എന്നെ എന്ത് വേണമെങ്കിലും ചെയ്തോ, പ്ലീസ്...... ഞാനാണ്..... ഞാനാണ്, തെറ്റ് ചെയ്തത്.,, പ്ലീസ്....
 
അതു കേൾക്കെ അവളിൽ വീണ്ടും ആവേശം കൂടി, വീണ്ടും മിത്രയുടെ നിലവിളി അവിടമെങ്ങും മുഴങ്ങി കേട്ടു.....
 
 
പ്ലീസ്.... ഇഷാര പ്ലീസ്..... ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം, അവളെ ഒന്നും ചെയ്യരുത്.....
 
 
പെട്ടന്ന് ഇഷാര തന്റെ കാലുകൾ പിൻവലിച്ചു. അവന്റെ വാക്കുകളിൽ അവൾ തറഞ്ഞു  നിന്നു ""*ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം* ""
 
 
ഒരു ചെറു പുഞ്ചിരിയോടെ അവനരികിൽ ചെന്നു
"l want a deep kiss " അവളതു പറഞ്ഞതും അവന്റെ ചുംബനത്തെ സ്വീകരിക്കാൻ എന്ന വിധം കണ്ണുകൾ അടച്ചു.
 
 
അവന്റെ കൈകൾ പുറകിലേക്ക് ഒന്നുകൂടി ശക്തിയായി മുറുക്കി കൊണ്ട് ശേഖർ , കാതിൽ ആയി മെല്ലെ പറഞ്ഞു
 
"എന്തിനാ ഈ കഷ്ട്ട പെടുന്നത്', "നീ ഹോസ്പിറ്റലിൽ നിന്നും കളക്റ്റ് ചെയ്ത ഡീറ്റെയിൽസ് ഇങ്ങു തന്നേക്ക്, " ഇവിടുന്ന് നിന്നെ ഞങ്ങൾ രക്ഷപെടുത്തും. " അവൾ വിചാരിച്ചിരിക്കുന്നത് അവൾക്ക് വേണ്ടിയാണ് ഞങ്ങൾ നിന്നെ ഇവിടെ എത്തിച്ചത് എന്ന, "പക്ഷേ ഞങ്ങൾക്ക് വേണ്ടത്, ആ തെളിവുകളാണ്,"പറ ഡോക്ടറെ "അത് ആരുടെ  കയ്യില??"ചികിൽസിക്കാൻ വന്നാൽ ആ പണി ചെയ്താൽ പോരെ വെറുതെ എന്തിനാ CID പണിക്ക് പോകുന്നത്.
 
അവനൊന്നും മിണ്ടാതെ തല അല്പം ചെരിച്ച് ശേഖറിനെ തുറിച്ചു നോക്കി. കണ്ണിൽ തീ പാറുന്ന നോട്ടം 🔥.
 
 
"എന്തു വേണമെങ്കിലും ചെയ്യാം എന്നു പറഞ്ഞിട്ട്"? മംഗലത്തു കാർത്തിക് വിശ്വനാഥ്‌ എന്നു മുതൽ ആണ് പറഞ്ഞ വാക്ക് പാലിക്കാത്തവനായത്? അവളൊരു പുച്ഛത്തോടെ കണ്ണുകൾ തുറന്നു ചോദിച്ചു.
 
" പ്ലീസ് എനിക്ക് കഴിയില്ല ഇഷാര "
 
" കഴിയും  നിനക്ക് കഴിയും കാർത്തി " അവളുടെ ചുണ്ടുകൾ  ഇണ ചേരാൻ കൊതിച്ച് വല്ലാത്തൊരവേശ ത്തോടെ, അവന്റെ മുഖത്തോട് അടുക്കുംതോറും അവനിൽ അറപ്പും, വെറുപ്പും കൂടി വന്നു.മുഖം ഒരു വശത്തേക്ക് ചെരിച്ചു,പുറകോട്ടു തിരിച്ചു പിടിച്ചിരിക്കുന്ന കൈകൾ  കൈകൾ സ്വതന്ദ്രം ആക്കാൻ മാക്സിമം ശ്രമിച്ചു കൊണ്ടേ ഇരുന്നു.
 
ചുണ്ട് പതിയെ കാതിൽ ഉരുമി അവൾ  വീണ്ടും ചോദിച്ചു, "കാർത്തിക്  വിൽ യൂ മാരീ   മി "
 
.............................................
 
 
 
...............................................
 
 
   അവനത്തിന് മറുപടി ഇല്ലായിരുന്നു.....
 
 
 
""കാർത്തിക്  വിൽ യൂ മാരീ മി ".......
 
 
 
   ..........................................
 
...............................................
 
 
    വീണ്ടും  മൗനം മാത്രം.
 
 
 അവൾ വീണ്ടും ചോദിച്ചു "കാർത്തിക് വിൽ യൂ മാരീ മി " അത് ഒരു ആഞ്ജയുടെ  സ്വരമായിരുന്നു.
 
 
     "നോ'"
 
 
രണ്ടും കല്പിച്ചു അവനത്തിന് മറുപടി പറഞ്ഞു.
 
 
 
😡 അവളുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നു. ഒന്നും മിണ്ടാതെ, സോഫയുടെ ഫ്രണ്ടിലായി ഇരിക്കുന്ന ടേബിളിൽ നിന്നും  രക്തത്തിൽ  കുളിച്ചിരുന്ന സർജിക്കൽ ബ്ലേഡ് എടുത്തു കൊണ്ട്  സോഫയിൽ  കരഞ്ഞു തളർന്നുറങ്ങുന്ന  ആ  ഒന്നര വയസുകാരിക്കരികിലേക്ക് നടന്നു. ആ കുഞ്ഞിന്റെ ദേഹമാകെ ബ്ലേഡ് കൊണ്ട് വരഞ്ഞത് പോലെ മുറിവുകൾ ഉണ്ടായിരുന്നു. മുറിവുകളിൽ നിന്നും രക്തം പുറത്തേക്കു വന്നിരുന്നു.
 
 
" നോ "......  "നോ".....  "ഇഷാര പ്ലീസ്...  " പ്ലീസ്,.... എന്റെ കുഞ്ഞ്...., ഇനിയും വേദന  സഹിക്കാൻ അതിന് കഴിയില്ല... പ്ലീസ് 
 
തന്റെ കയ്യിലെ പിടി അഴിക്കാൻ ആവുന്നതും ശ്രമിച്ചു എങ്കിലും നടന്നില്ല.,  ശേഖരിന്റെയും, ശങ്കരിന്റെയും കയ്യിൽ, അനങ്ങാൻ പോലും പറ്റാത്ത വിധം അവൻ അകപ്പെട്ടുപോയി,
 
 
കുഞ്ഞിന്റെ കരച്ചിൽ അവന്റെ ചെവിയിൽ തുളഞ്ഞു കയറി , അവളുടെ കയ്യിൽ  രക്തം പടർന്നു.
 
 
" ഇഷാര, "പ്ലീസ് ഞാൻ നിന്റെ കാല് പിടിക്കാം പ്ലീസ് എന്റെ കുഞ്ഞിനെ എങ്കിലും വെറുതെ വിട് "
 
 
അതൊന്നും അവൾ  ശ്രദ്ധിക്കുന്നത്തെ ഉണ്ടായിരുന്നില്ല, " വീണ്ടും ആ സർജിക്കൽ ബ്ലേഡ്   ആ കുഞ്ഞിന് നേരെ തിരിഞ്ഞു.
 
 
 
 "Yes "........." Yes "
 
 
 
അവനതു പറഞ്ഞതും അവളിൽ  ലോകം കീഴടക്കിയ  സന്തോഷം  ആയിരുന്നു,  ഒരു പോലെ കരയാനും, ചിരിക്കാനും തോന്നി,, ഭൂമി പിളർന്നു, താഴേക്കു പോകുമോ എന്ന് തോന്നി.,..
 
അവനിൽ നിന്നും വീണ്ടും അതു കേൾക്കാൻ ആയി അവൾ ചോദിച്ചു.
 
"വിൽ യൂ  മാരീ മി "💕
 
 
 
 കാലുകൾ മടക്കി  തറയിലേക്ക്  മുട്ട് കുത്തി കൊണ്ട് അവൻ പറഞ്ഞു.
 
 
" Yes "
 
 
 തറയിലേക്ക്  തല  മുട്ടിച്ച് ഒരു കരച്ചിലോടെ പറഞ്ഞു "yes "
 
 
 മനസിനെ  പറഞ്ഞു പഠിപ്പിക്കാൻ എന്ന വിധം വീണ്ടും വീണ്ടും പറഞ്ഞു " യെസ് " യെസ്"..........
 
 
 
(തുടരും).🩺💕
 
 
 
ഇപ്പോൾ എഴുതിയിരിക്കുന്നത്  കഥയുടെ അവസാന ഭാഗങ്ങളിൽ ഒന്നാണ്, പ്രെസെന്റിൽ നിന്നും, ഇവിടെ വരെയുള്ള പാസ്ററ് പറയുന്നതാണ് സ്റ്റോറി.
 
 
 ഒരു മുൾട്ടിനാഷണൽ ഹോസ്പിറ്റലിലെ ഡോക്ടെഴ്സിന്റെ പ്രണയവും, പ്രതികാരവും, മെഡിക്കൽ ക്രൈംമും ആണ് സ്റ്റോറി.
 
അനുശ്രീയിൽ നിന്നും  വളരെ  വെത്യസ്തമായ തീമും, കഥാപത്രങ്ങളും, സാഹചര്യങ്ങളും ആണ് "heartbeats ". അതു കൊണ്ട് രണ്ടു സ്റ്റോറിയും  തമ്മിൽ കമ്പയർ ചെയ്യാതെ വായിക്കണേ..... ☺️

 ❤️ Heart beat ❣️🩺🩺🩺

❤️ Heart beat ❣️🩺🩺🩺

4.6
1862

മനസിനെ പറഞ്ഞു പഠിപ്പിക്കാൻ എന്ന വിധം വീണ്ടും വീണ്ടും പറഞ്ഞു "യെസ് " "യെസ്"........      കാർത്തിക്കിൽ നിന്നും ഒരിക്കലും അങ്ങനെ ഒരു മറുപടി പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ, ശങ്കറും,  ശേഖറും ശരത്തും ഒരുപോലെ ഞെട്ടി, അവർ പരസ്പരം നോക്കി.   വീണ്ടും കൈകൾ വലിച്ചു മുറുക്കി അതേ തൂണിൽ കെട്ടിയിട്ടു.   "താങ്ക്യൂ, താങ്ക്യൂ സൊ മച്ച് കാർത്തി.. ❣️ ഈ ഒരു നിമിഷത്തിന്  വേണ്ടിയാണ് ഞാൻ ഇത്രയും കാലം വെയിറ്റ് ചെയ്തത്, "ഒരിക്കൽ  കോളേജിൽ സീനിയേഴ്‌ സിനോട്  അടി ഉണ്ടാക്കിയതിന് സസ്‌പെൻഷനും  വാങ്ങിക്കൊണ്ടു, പ്രിൻസിപ്പളിന്റെ റൂമിൽ നിന്നും ഇറങ്ങി വരുമ്പോഴാണ് ഞ