Aksharathalukal

പ്രണയവർണ്ണങ്ങൾ - 62

Part -62
 
"എന്താ ആദി . എന്താ നീ ഇവിടെ "കൃതി ഒന്നും മനസ്സിലാവാതെ ചോദിച്ചു .
 
 
"ആരാ അവൻ "ആദി ഷർട്ടിൻ്റെ  കൈ മടക്കി കൊണ്ട് ചോദിച്ചു .ഒന്നും മനസ്സിലാവാതെ കൃതിയും ,അമൃതയും അവനെ തന്നെ നോക്കി നിന്നു .
 
 
"ആരാ എന്ന് " ആദി ദേഷ്യത്തോടെ ചോദിച്ചതും അമൃത ഗ്രൗണ്ടിൽ കളിക്കുന്ന ഒരു പയ്യനെ ചൂണ്ടി കാണിച്ചു.
 
 
ആ സമയം കൃതി കാണുകയായിരുന്നു 
ആദിയുടെ ദേഷ്യ ഭാവം. ഇത്രയും നാൾ 
കുട്ടികൾ കളിച്ചു നടന്നിരുന്ന ആദിയെ ആയിരുന്നില്ല അപ്പോൾ അവൾ കണ്ടത്.
 
 
 ആദി ഷർട്ടിനെ കൈ ഒന്നുകൂടി മടക്കി ഗ്രൗണ്ടിലേക്ക് നടന്നു. ആദി അമൃത ചൂണ്ടിക്കാണിച്ച പയ്യിനെ പുറകിൽ നിന്നും ഒരു ചവിട്ട് ചവിട്ടിയതും അവൻ നേരെ താഴെ ചെന്ന് വീണു .
 
 
അപ്പോഴേക്കും അവന്റെ  ഒപ്പം ഉള്ള  മറ്റു പയ്യന്മാരും അവിടേക്ക് വന്നിരുന്നു 
 
 
"ആരാടാ നീ" കൂട്ടത്തിലുള്ള ഒരാൾ ആദിയെ നോക്കി പറഞ്ഞതും ആദി അവനെ ദേഷ്യത്തോടെ നോക്കി.
 
 
അതോടെ അവരെല്ലാവരും പേടിച്ച് പിന്നിലേക്ക് നീങ്ങി. ആദി മുന്നോട്ട് നടന്ന് താഴെ വീണ പയ്യനെ പിടിച്ചു എഴുന്നേൽപ്പിച്ചു.
 
 
 ശേഷം ഇരുകവിളിലേക്കും മാറി മാറി അടിച്ചു.
 
 
" എത്ര ധൈര്യം ഉണ്ടായിട്ടാടാ നീ എന്റെ എട്ടത്തിയുടെ കയ്യിൽ കയറിപ്പിടിച്ചത്." അതൊരു അലർച്ചയായിരുന്നു .
 
 
"അത് ചോദിക്കാൻ നീയാരാടാ. ഞങ്ങടെ കോളേജിൽ കയറി വരാൻ നിനക്ക്   ആരാ അധികാരം തന്നത് ".അവൻ ചുണ്ടിലെ തുടച്ചുകൊണ്ട് ആദിയോട് തിരിച്ചുചോദിച്ചു.
 
 
 "എൻ്റെ എട്ടത്തി യുടെ കൈയ്യിൽ കയറി പിടിച്ചവനോട് അത് ചോദിക്കാൻ വരാൻ ഈ ആദിക്ക് ആരുടേയും അനുവാദം വേണ്ട ടാ *#@* മോനേ " ആദി ദേഷ്യത്തോടെ പറഞ്ഞ് അവന്റെ വയറിനിട്ട് ഒരു ഇടി 
 കൊടുത്തു.
 
 
 
 ഇടിയുടെ ആഘാതത്തിൽ അവൻ പിന്നിലേക്ക് പോയിരുന്നു.  കൃതി കാണുകയായിരുന്നു ആദിയുടെ  ദേഷൃം.  അവൻ ദേഷ്യം കൊണ്ട് അവനെ അടിക്കാൻ തുടങ്ങി അപ്പോഴേക്കും കൃതി അവിടേയ്ക്ക് ഓടിയെത്തി.
 
 
കൃതി  ആദിയെ പിടിച്ചുമാറ്റി .
 
 
"ഇപ്പോ നീ രക്ഷപെട്ടു. ഇനി നീ ഇത് ആവർത്തിച്ചാൽ ഇതായിരിക്കില്ല കാണാൻ പോകുന്നത്."ആദി ദേഷൃത്തോടെ തിരിഞ്ഞുനടന്നു.
 
 
 അമൃതയും കൃതിയും അവനു പിന്നാലെ ഗ്രൗണ്ടിന് പുറത്തേക്ക് നടന്നു.ആദി  അടുത്തുള്ള പെപ്പിൽ മുഖവും കൈയും എല്ലാം കഴുകി.
 
 
 " എന്താ ആദി ഇത്... നീ എന്താ ഈ കാണിക്കുന്നേ" കൃതി ഒന്നും മനസ്സിലാവാതെ അവനോട് ചോദിച്ചു. 
 
 
"പിന്നെ ഞാൻ എന്ത് ചെയ്യണം .ഏട്ടത്തിയുടെ കയ്യിൽ കയറി പിടിച്ചു അവനെ വെറുതെ വിടണോ."ആദി അപ്പോഴുംദേഷ്യത്തിൽ തന്നെയായിരുന്നു .
 
 
"അവൻ എന്റെ കയ്യിൽ കയറി   പിടിച്ചതൊക്കെ എങ്ങനെ നീ അറിഞ്ഞു." കൃതി മനസ്സിലാവാതെ ചോദിച്ചു .
 
 
"ചേട്ടത്തി എന്താ വിചാരിച്ചത് ഇവിടെ എന്തെങ്കിലും നടന്നാൽ  ആരും  അറിയില്ലെന്നോ"
 
 
"അങ്ങനെ ഏട്ടൻ എട്ടത്തിയെ വെറുതെ ഒരു കോളേജിൽ ചേർത്തും എന്ന് തോന്നുന്നുണ്ടോ.ഇവിടെ എന്ത് നടന്നാലും എട്ടൻ അറിയും. അതിനുള്ള കാര്യങ്ങൾ ഇവിടെ ചെയ്തിട്ടാ എട്ടൻ പോയിരിക്കുന്നത് "
 
 
  എട്ടൻ വിളിച്ച് പറഞ്ഞിട്ടാണ് ഞാൻ ഇതെല്ലാം അറിഞ്ഞത്. എട്ടൻ പറഞ്ഞിട്ട് തന്നെയാണ് ഞാൻ ഇവിടേക്ക് വന്നതും. എൻ്റെ സ്ഥാനത്ത് ഇപ്പോ എട്ടൻ ആയിരുന്നെങ്കിൽ അവൻ ഇപ്പോ രണ്ടു കാലിൽ എഴുന്നേറ്റ് നിൽക്കില്ലായിരുന്നു."
  
 
കൃതി ആദി പറയുന്നതെല്ലാം കേട്ട് 
നിൽക്കുകയായിരുന്നു.
 
 
" അതൊക്കെ വിട്ടേക്ക്. ഏട്ടത്തി എങ്ങനെയുണ്ട് കോളേജ് വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ ."പെട്ടെന്ന് തന്നെ ആദിയുടെ ദേഷ്യ ഭാവം മാറി മുഖത്ത് ചിരി വിരിഞ്ഞു 
 
 
"കുഴപ്പമില്ല "കൃതി അധികം തെളിച്ചം ഇല്ലാതെ തന്നെ പറഞ്ഞു 
 
 
"എടോ ഇനി തന്റെ ഉത്തരവാദിത്തമാണ് ഇവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ എന്നോട് പറയാൻ. എന്തു പ്രശ്നം ഉണ്ടെങ്കിലും എന്നോട് പറയണം "
 
 
ആദി അമൃതയോട് ആയി പറഞ്ഞു.
 
 
" എന്നാ നമ്മുക്ക് പോവാ എട്ടത്തി.എന്തായാലും ക്ലസ്സ് കഴിയാൻ സമയമായില്ലേ." അത് പറഞ്ഞ് ആദി  മുന്നോട്ടു നടന്നു .
 
 
കൃതി അമൃതയേയും  വിളിച്ച് അവന് പിന്നാലെ നടന്നു .അവർ പോകുന്ന വഴി അമൃതയെ ബസ്റ്റോപ്പിൽ ഇറക്കിവിട്ടു.
 
 
 ആദിയും കൃതിയും കൂടി വീട്ടിലേക്ക് പോയി. വീട്ടിൽ അമ്മ അവരെ കാത്തിരിക്കുകയായിരുന്നു.      
 
 
 കോളേജിൽ നടന്ന കാര്യങ്ങൾ ആരും അറിയണ്ട എന്ന് ആദി കൃതിയോട് പറഞ്ഞു.    അതുകൊണ്ട് തന്നെ  അവൾ ആയിട്ടും ഒന്നും പറയാൻ പോയില്ല'
 
 
 അവൾ റൂമിലെത്തി കുളിച്ച് ഫ്രഷായി വന്നു. അമ്മയോടൊപ്പം കുറച്ചുനേരം സംസാരിച്ച്  അവൾ വീണ്ടും റൂമിലേക്ക് തന്നെ പോയി.
 
 
എബി ഇല്ലാത്ത മുറി അവൾക്ക് എന്തോ വല്ലാത്ത ഒരു വീർപ്പുമുട്ടൽ ആയി തോന്നിയിരുന്നു. അവൾ പതിയെ ബെഡിലേക്ക് കിടന്ന് ഫോൺ എടുത്തു.
 
 
കുറച്ച് നേരം എബിയുടെ ഫോട്ടോയും മാറ്റും നോക്കിയിരുന്നു. അങ്ങനെ എപ്പോഴോ അവൾ ഒന്നു മയങ്ങിപ്പോയി.
 
 
 കുറെ കഴിഞ്ഞ് അമ്മ വന്ന് ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോഴാണ് അവൾ എണീറ്റത് . ഭക്ഷണം കഴിക്കണം എന്ന് ഒന്നും അവൾക്ക് ഉണ്ടായിരുന്നില്ല 
 
 
.പക്ഷേ  എബി അറിഞ്ഞാൽ ദേഷ്യപ്പെടും എന്ന് അറിയാവുന്നത് കൊണ്ട്  തന്നെ അവൾ അമ്മയോടൊപ്പം താഴേക്ക് ചെന്നു .അവർ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.
 
 
 ഭക്ഷണം കഴിച്ചതിനുശേഷം കൃതി അമ്മയോടൊപ്പം അടുക്കളയിൽ വൃത്തിയാക്കാനും മറ്റും സഹായിക്കാൻ നിന്നു എങ്കിലും  അമ്മ  അതിനു സമ്മതിക്കാതെ അവളെ റൂമിലേക്ക് തന്നെ പറഞ്ഞയച്ചു.
 
 
  കൃതി ഉറക്കം വരാതെ കുറേനേരം ബാൽക്കണിയിൽ ചെന്ന് നിന്നു. സമയം ഒട്ടും നീങ്ങാത്ത പോലെ അവൾക്ക് തോന്നി. അവൾ പതിയെ ബെഡിൽ വന്നുകിടന്നു.
 
 
 
 സമയം 12 മണി കഴിഞ്ഞു രണ്ടുമൂന്നു വട്ടം എബിയേ വിളിച്ചെങ്കിലും എന്നത്തെയും പോലെ കോൾ അറ്റൻ്റ് ചെയ്തിരുന്നില്ല. അവൾ പതിയെ ബെഡ് റെസ്റ്റിലേക്ക് ചാരി ഇരുന്നു കൊണ്ട് ഓരോന്ന് ആലോചിച്ചിരുന്നു.
 
 
 
 പെട്ടെന്നാണ് ഫോൺ അടിച്ചതും അവൾ കോൾ അറ്റൻഡ് ചെയ്യാൻ  ഒന്ന് മടിച്ചു നിന്നു. 
  ഇന്നലത്തെ കാര്യം ഓർമ്മ വന്നപ്പോൾ അവൾ കുറച്ചുനേരം വെയ്റ്റ് ചെയ്തതിനുശേഷമാണ് കോൾ അറ്റൻ്റ് ചെയ്തത്.
  
" ഹലോ.. അമ്മു... " മറുഭാഗത്തു നിന്നും എബിയുടെ ശബ്ദം കേട്ടതും അവൾക്ക് മനസ്സിന് എന്തോ വല്ലാതെ സന്തോഷം തോന്നി. ഹൃദയമിടിപ്പു കൂടുന്ന പോലെ.
 
 
" ഹലോ "
 
 
 " ഭക്ഷണം കഴിച്ചോ " എബി ചോദിച്ചു 
 
 
"കഴിച്ചു .ഇച്ചായൻ കഴിച്ചോ "
 
 
" ഉം... " അവൻ ഒന്ന് മൂളുക മാത്രം ചെയ്തു.
 
 
 പിന്നീട് കോളേജിലെ കാര്യങ്ങളും മറ്റും കൃതി എബിയോടായി പറഞ്ഞു. പക്ഷേ ഒരുവട്ടം പോലും കോളേജിൽ നടന്ന പ്രശ്നത്തെക്കുറിച്ച് എബി അവളോട് ചോദിച്ചിരുന്നില്ല. അവൻ ചോദിക്കാത്തതു കൊണ്ട് അവൾ ആയിട്ടും ഒന്നും പറയാൻ നിന്നില്ല. 
 
 
കുറച്ച് നേരം സംസാരിച്ച ശേഷം അവൻ 
  ഫോൺ കട്ട് ചെയ്തു .അവൻ്റെ ശബ്ദം കേട്ടതും  മനസ്സിന് വല്ലാത്തൊരു സന്തോഷവും സമാധാനവും തോന്നി.
  
  
 അവൾ ഫോൺ ബെഡിലേക്ക് ഇട്ടുകൊണ്ട് കിടന്നു.  പിന്നെ എപ്പോഴോ  അവൾ ഉറങ്ങി പോയിരുന്നു .
 
 
****
 
 
എന്നത്തെയും പോലെ രാവിലെ തന്നെ അവൾ എഴുന്നേറ്റ് കുളിച്ച് റെഡിയായി കോളേജിൽ പോവാൻ താഴേക്കിറങ്ങി വന്നു. ആദി തന്നെയാണ് അന്നും അവളെ കോളേജിലേക്ക് കൊണ്ടു ചെന്നാക്കിയത്.
 
 
  കോളേജിലേക്ക് ചെന്നതും അമൃത  ഗേറ്റിനു മുന്നിൽ തന്നെ കൃതിയെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
  
 
 അന്നത്തെ ദിവസം പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല തന്നെ കടന്നുപോയി. പിന്നീട് ആരും ആ കോളേജിൽ കൃതിയേയോ അമ്യതയേയോ  കളിയാക്കാൻ  തന്നെ വന്നിട്ടുണ്ടായിരുന്നില്ല.
 
 
 വൈകുന്നേരം ആദി തന്നെ അവളെ വീട്ടിലേക്ക് വിളിക്കാൻ വന്നു. അന്നത്തെ ദിവസം പ്രത്യേകിച്ച് കാര്യങ്ങളൊന്നും ഇല്ലാതെതന്നെ കടന്നുപോയി .
 
 
നാളെയാണ് കോളേജിലെ ഫ്രഷേഴ്സ് ഡേ . അവൾ പോകുന്നില്ല എന്ന് പറഞ്ഞ് കുറെ വാശിപിടിച്ച് എങ്കിലും ആദിയും അമ്മയും മയൂരിയും  സമ്മതിച്ചില്ല,
 
 
 അതുകൊണ്ടുതന്നെ നാളെ അവൾ കോളേജിലേക്ക് പോകാൻ തന്നെ തിരുമാനിച്ചു. രാത്രി എബി വിളിച്ചതുമില്ല ജോലിത്തിരക്ക് ആയിരിക്കും എന്ന് കരുതി അവളും പിന്നീട് വിളിക്കാൻ പോയില്ല.
 
 
 രാവിലെ തന്നെ കുളിച്ച് റെഡിയായി അവൾ കോളേജിലേക്ക് പോയി. ആദിക്ക് കുറച്ച് തിരക്കുണ്ടായിരുന്നതിനാൽ ബസ്സിലാണ് അവൾ പോയത്.
 
 
അമൃത വരുന്ന ബസ്സിൽതന്നെയാണ് കൃതിയും കേറിയത്. അവർ ഇരുവരും ഒരുമിച്ച് കോളേജിലെത്തി. കോളേജിലെ ഫ്രണ്ട് സൈഡിൽ തന്നെ ബലൂണുകളും മറ്റും തോരണങ്ങൾ കെട്ടി അലങ്കരിച്ചിട്ടുണ്ടായിരുന്നു.
 
 അവർ നേരെ ചെന്നത് ഓഡിറ്റോറിയത്തിലേക്ക് ആയിരുന്നു. ഓരോ ഡിപ്പാർട്ട്മെൻ്റിനേയും വേർതിരിച്ച് ആയിരുന്നു ഫങ്ങ്ഷൻ നടത്തിയിരുന്നത്.   
 
അതിനിടയിൽ രണ്ടുദിവസം മുമ്പ് ആദിയുടെ കയ്യിൽ നിന്നും അടി കിട്ടിയ സീനിയർ ചേട്ടൻ കൃതിയോട് വന്ന സോറി പറഞ്ഞു.   
 
 പിന്നീട് ഫംഗ്ഷൻ ആരംഭിച്ചു. ഓരോ സ്റ്റുഡൻസിനെ ആയി സീനിയേഴ്സ് സ്റ്റേജിലേക്ക് വിളിക്കാൻ തുടങ്ങി.
 
 ആദ്യം വിളിച്ചത് അമൃതയെ ആയിരുന്നു. അവൾ പേടിച്ചു വിറച്ചു സ്റ്റേജിലേക്ക് കയറി. സ്റ്റേജിൻ്റെ സൈഡിലെ ടേബിളിൽ വച്ചിരുന്ന ബൗളിൽ നിന്നും ഒരു കടലാസ് അവൾ തെരഞ്ഞെടുത്തു .
 
അത് നേരെ സീനിയർ ആയ ഒരു ചേച്ചിക്ക് കൊടുത്തതും  അവൾ കടലാസ് തുറന്നു നോക്കി . അതിലുള്ള ടാസ്ക്  പ്രണയത്തെ കുറിച്ച് ഇംഗ്ലീഷിൽ പറയുക എന്നതായിരുന്നു.
 
 അതുകേട്ടതും അമൃത ഒന്നു ഞെട്ടി പിന്നീട് അവൾ നേരെ മൈക്കിന് അടുത്തേക്ക് വന്നു നിന്നു 
 
 
Love is just a transaction. We're all hardwired to desire. We present the correct set of desirable traits and boom! We can turn it on or we can turn it off."
 
 
അമൃത അത് പറഞ്ഞ് കഴിഞ്ഞതും  എവിടെനിന്നൊക്കെയോ കയ്യടിയുയർന്നു. അവൾ അന്തംവിട്ട് പോലെ നേരെ സ്റ്റേജിൽ നിന്ന് ഇറങ്ങി  കൃതിയുടെ അരികിൽ വന്നിരുന്നു.
 
 
 കൃതി അവളെ അത്ഭുതത്തോടെ നോക്കിക്കുകയായിരുന്നു.
 
 
" എന്താ നീ ഇപ്പോ പറഞ്ഞത് .എനിക്കൊന്നും മനസ്സിലായില്ല " കൃതി ആശ്ചര്യത്തോടെ ചോദിച്ചു 
 
 
" ആവോ.. എനിക്ക് ഒന്നും അറിയില്ല. ഇംഗ്ലീഷ് സിനിമയിലെ ഡയലോഗ് ഞാൻ എടുത്തു പറഞ്ഞു എന്നേയുള്ളൂ .അവളുടെ മുഖഭാവം കണ്ട് കൃതി അവളെ തന്നെ നോക്കി നിന്നു.
 
 
 കുറച്ചു കഴിഞ്ഞതും കൃതിയുടെ പേര് വിളിച്ചു. അവൾ പേടിയോടെ തന്നെ സ്റ്റേജിലേക്ക് കയറി. ഫ്രണ്ടിൽ ഉള്ള ടേബിളിലെ ബൗളിൽ നിന്നും  ഒരെണ്ണം സെലക്ട് ചെയ്ത്  ഒരു സീനിയറിൻ്റെ കയ്യിൽ കൊടുത്തു.
 
 
 സീനിയർ തുറന്ന് ഉറക്കെ വായിച്ചു 
 
 
"ഇപ്പോൾ ഒരുപാട് ഇട്ടു തരും അതിനനുസരിച്ച്  ഒരു ഡാൻസ് ചെയ്യണം ". അത് പറഞ്ഞതും കൃതിക്ക് സമാധാനമായി. കുറച്ചുമുമ്പ് അമ്യതക്ക് കിട്ടിയതുപോലെ ഉള്ള ടാസ്ക് ആയിരുന്നെങ്കിൽ തലക്കറങ്ങുന്ന പോലെ അഭിനയിക്കാമെന്ന് അവൾ മനസിൽ കരുതിയിരുന്നു.
 
 
 കുറച്ചു കഴിഞ്ഞതും സ്റ്റേജിൽ നിന്നും ഒരു ഗാനം ഉയർന്നു. അതിനനുസരിച്ച് കൃതി കളിക്കാൻ തുടങ്ങി.
 
 
 
Narumugayae narumugayae nee oru naaligai nillaai
 
 
Sengani ooriya vaai thiranthu nee oru thiru mozhi sollaai
 
 
 
Attrai thingal annillavil netri tharala neer vadiya
Kottra poigal aadiyaval neeya
 
 
Attrai thingal annillavil netri tharala neer vadiya
Kottra poigal aadiyaval neeya
 
 
 
*****
 
 സ്റ്റേഷനിൽ കുറച്ചു തിരക്കിലായിരുന്നു എബി. അതുകൊണ്ടുതന്നെ ഇന്നലെ കൃതിയെ ഒന്ന് വിളിക്കാൻ പോലും പറ്റിയിരുന്നില്ല .അവൻറെ മനസ്സിലും അതൊരു സങ്കടമായിരുന്നു.
 
 എങ്കിലും അവൻ ജോലിയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക ആയിരുന്നു .അവൻ ചെയറിലേക്ക് തല ചരിച്ച് വച്ച് കുറച്ചുനേരം കണ്ണടച്ച് കിടന്നു .അപ്പോഴാണ് ഫോണിലേക്ക് ഒരു മെസ്സേജ് വന്നത്.
  
 
അവൻ വേഗം ഫോണെടുത്തു മെസ്സേജ് ഓപ്പണാക്കി .അതൊരു വീഡിയോ ക്ലിപ്പ് ആയിരുന്നു .ഡാൻസ് കളിക്കുന്ന കൃതിയെ കണ്ടതും അവൻ്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു.
 
 
 അതിലേക്ക് തന്നെ നോക്കി അവൻ സീറ്റിലേക്ക് ചാരിയിരുന്നു.
 
 
***
 
 കൃതി സ്റ്റേജിൽ നിന്ന് ഇറങ്ങി വന്നതും അമൃത ഓടി വന്ന് അവളെ കെട്ടിപ്പിടിച്ചു.
 
 
" എന്ത് രസം ആയിരുന്നു നിൻ്റെ  ഡാൻസ് കാണാൻ "അവളെ പുകഴ്ത്തിക്കൊണ്ട് പറഞ്ഞ ശേഷം അവർ രണ്ടുപേരും സീറ്റിലേക്ക് വന്നിരുന്നു .
 
 
വൈകുന്നേരത്തോടെയാണ് ഫംഗ്ഷൻ എല്ലാം കഴിഞ്ഞത് .ആദി അവളെ പിക്ക് ചെയ്യാൻ വന്നിരുന്നു.  അവൾ വീട്ടിലേക്ക് എത്തി കോളേജിൽ നടന്ന വിശേഷങ്ങൾ എല്ലാം തന്നെ  അമ്മയോടും മയൂരിയോടും പറഞ്ഞു.
 
 
 ശേഷം അവൾ റൂമിലേക്ക് പോയി കുളിച്ച്  ഇറങ്ങിയപ്പോഴാണ് ഫോണിൽ എബിയുടെ കോൾ കണ്ടത് .അവൾ ഒരു പുഞ്ചിരിയോടെ ആ നമ്പറിലേക്ക് വീണ്ടും തിരിച്ചു വിളിച്ചു .
 
 
 
(തുടരും)
 
പ്രണയിനി 🖤

പ്രണയ വർണ്ണങ്ങൾ - 63

പ്രണയ വർണ്ണങ്ങൾ - 63

4.7
7464

Part -63   കൃതി  റൂമിലേക്ക് പോയി കുളിച്ച്  ഇറങ്ങിയപ്പോഴാണ് ഫോണിൽ എബിയുടെ കോൾ കണ്ടത് .അവൾ ഒരു പുഞ്ചിരിയോടെ ആ നമ്പറിലേക്ക് വീണ്ടും തിരിച്ചു വിളിച്ചു .     "ഹലോ ഇച്ചായാ വിളിച്ചിരുന്നോ. ഞാൻ കുളിക്കുകയായിരുന്നു. ഇപ്പോഴാ കോൾ കണ്ടത്. " കൃതി ഫോൺ അറ്റൻഡ് ചെയ്തതും പറഞ്ഞു.     " ഉം... കോളേജിൽ പോയില്ലേ"      " ഉം.. പോയി.ഇപ്പോഴാ വീട്ടിലെത്തിയത്. അത് പറഞ്ഞ് അവൾ  ബെഡിലേക്ക് ഇരുന്നു .     "ഉം"..അവനൊന്നു മൂളി.     " മറ്റന്നാൾ അല്ലേ ശനിയാഴ്ച .ഇച്ചായൻ എപ്പോഴാ വരുക "  കൃതി ആകാംക്ഷയോടെ ചോദിച്ചു.        " ഞാൻ വൈകുന്നേരമേ എത്തുകയുള്ളു.