Aksharathalukal

പ്രണയ വർണ്ണങ്ങൾ - 64

Part -64
 
കൃതി അകലെയുള്ള കടലിലേക്ക് കണ്ണെടുക്കാതെ നോക്കി നിൽക്കുകയായിരുന്നു .എബി പതിയെ അവളുടെ പിന്നിൽ വന്നു കൊണ്ട് അവളുടെ ഇടുപ്പിലൂടെ  കൈ ചേർത്ത് തന്നോടടുപ്പിച്ചു.
 
 
അവളുടെ തോളിൽ താടി വച്ച് നിന്നു കൊണ്ട് അവനും അകലെക്ക് നോക്കി .
 
 
"ഇവിടെ ഇങ്ങനെ നിന്നാൽ മതിയോ " എബി കുറച്ചു കഴിഞ്ഞതും ചോദിച്ചു 
 
 
"കുറച്ചുനേരം ഇങ്ങനെ നിക്കട്ടെ ഇച്ചായാ "
 
 
" മതി നിന്നത് പോയി കുളിച്ച് ഫ്രഷ് ആവാൻ നോക്ക് " 
എബി ഗൗരവപൂർവ്വം പറഞ്ഞതും 
കൃതി കൊഞ്ഞനം കുത്തി കൊണ്ട് 
ഷെൽഫിൽ നിന്നും ബാഗ് എടുത്തു.
 
 
 ശേഷം അതിൽ നിന്നും തന്റെ ഓരോരോ ഡ്രസുകളായി പുറത്തേക്ക് ഇട്ടു.
 
 
"അയ്യേ ഈ ഡ്രസ്സുകളാണോ ഇച്ചായൻ കൊണ്ടുവന്നേ" കൃതി 
മുഖം ചുളിച്ചു കൊണ്ട് ചോദിച്ചു .
 
 
"അതിനെന്താ ഇതൊക്കെ നീ ഡെയിലി യൂസ്
ചെയ്യുന്ന ഡ്രസ്സുകൾ അല്ലേ" 
 
 
"അതൊക്കെ പണ്ട്. ഇച്ചായനോട് ആരാ പറഞ്ഞത് എന്നോട് ചോദിക്കാതെ ഡ്രസ്സുകൾ എടുത്തിട്ട് വരാൻ.  എനിക്കതൊന്നും ഇഷ്ടമല്ല" അവൾ ഡ്രസ്സുകൾ എല്ലാം  ബെഡിലേക്ക് ഇട്ടു കൊണ്ട് പറഞ്ഞു .
 
 
"എൻ്റെ അമ്മു... ഞാൻ നിനക്ക് ഒരു സർപ്രൈസ് തരാൻ വേണ്ടിയായിരുന്നു പറയാതിരുന്നത് .ഇപ്പൊ തൽക്കാലം ഇതിൽ ഒരു ഡ്രസ്സ് എടുത്ത് നീ പോയി കുളിക്കാൻ നോക്ക് "
 
 
 എബി അതുപറഞ്ഞ് ഫോണുമായി പുറത്തേക്കു നടന്നു. അവൻ പോയതും കൃതി ബാഗിൽ നിന്നും അവൻ്റെ ഒരു വൈറ്റ് കളർ ഷർട്ടും അവളുടെ മുട്ടിനോട് കുറച്ച് ഇറക്കത്തിലുള്ള ഒരു  ലെഗിനും  മറ്റും എടുത്തു 
ബാത്ത് റൂമിലേക്ക് കയറി .
 
 
ഫോൺ വിളിച്ചു കഴിഞ്ഞ് അവൻ നേരെ റൂമിലേക്ക് വന്നു .ശേഷം കൃതി വലിച്ചുവാരിയിട്ട ഡ്രസ്സുകൾ മുഴുവൻ ബാഗിലേക്ക് തന്നെ ഒതുക്കി വെച്ചു.
 
 
 അവൻ ബെഡിലേക്ക് കിടന്നു പതിയെ കണ്ണുകളടച്ച് ഉറങ്ങിപ്പോയി .
 
 
കുളികഴിഞ്ഞ് ഇറങ്ങിയ കൃതി ബെഡിൽ കിടന്നുറങ്ങുന്ന എബിയെ ആണ് കണ്ടത്. അവൾ ഒരു കള്ളച്ചിരിയോടെ തലയിലെ തോർത്ത് അഴിച്ച് അവനു നേരെ കുടഞ്ഞു.
 
 
 തോർത്തിലെ വെള്ളം മുഖത്ത് വന്നു വീണതും അവൻ കണ്ണുകൾ തുറന്നു.
 
 
" ഡീ'' അവൻ അവളെ വിളിച്ചു കൊണ്ട് അവൾക്ക് പിന്നാലെ ഓടി .അവൻ പിന്നാലെ വന്നതും അവളും  ഓടാൻ തുടങ്ങി. ബെഡിനു ചുറ്റും ഓടി അവൾ തളർന്നു ബെഡിലേക്ക് ഇരുന്നു .
 
 
"അയ്യോ വയ്യാ... മതി ഇച്ചായാ... എനിക്ക് വയ്യ " അവൾ കിതച്ചു കൊണ്ട് പറഞ്ഞു.
 
 
" ഇതെന്താ നീ എൻ്റെ ഷർട്ട് ഇട്ടിരിക്കുന്നത് " അപ്പോഴാണ് എബി അവളുടെ ഡ്രസ്സ് കണ്ടത്.
 
 
" ഇച്ചായൻ അല്ലേ പറഞ്ഞേ കുറച്ചുമുമ്പ് ഏതെങ്കിലും ഒരു ഡ്രസ്സ് എടുത്തത് ഇടാൻ. എനിക്കിഷ്ടം ഇച്ചായൻ്റെ ഡ്രസ്സ് ആണ്. അതുകൊണ്ട് ഞാൻ എടുത്തിട്ടു ''. അവൾ നിഷ്കളങ്കതയോടെ പറഞ്ഞതു.
 
അത് കണ്ട് എബിക്ക് ചിരി വന്നു .
 
 
"ശരി എന്ന് ഞാൻ പോയി കുളിച്ചിട്ട് വരാം
.അപ്പോഴേക്കും നീ  ഇവിടെയൊക്കെ നടന്ന് കണ്ടോ. പക്ഷേ മുറ്റത്തേക്കിറങ്ങി പോവരുത് " അവൻ ഗൗരവപൂർവം പറഞ്ഞുകൊണ്ട് ബാത്ത് റൂമിലേക്ക് കയറി 
 
കൃതി പതിയെ വാതിൽ തുറന്ന് സിറ്റൗട്ടിലേക്ക് ഇറങ്ങി .
 
 
മുറ്റം മുഴുവൻ മണലാണ് .കടലിൽ നിന്നും വീശിയടിക്കുന്ന കാറ്റിനു പോലും ഉപ്പിൻ്റെ രുചിയുള്ളത് പോലെ അവൾക്ക് തോന്നി .
 
 
 ചെറിയൊരു വീടായിരുന്നു അത്. പക്ഷേ അവിടെ കാണാൻ വളരെ ഭംഗിയായിരുന്നു. അധികം ആൾതാമസമില്ലാത്ത ഒരു പ്രദേശം .
മുറ്റത്ത് ആയി രണ്ട് രണ്ട് മരങ്ങൾ മാത്രമാണുള്ളത് .
 
ആ രണ്ടു മരങ്ങൾക്കിടയിൽ വലിച്ചുകെട്ടിയ ഒരു ഊഞ്ഞാലും .
 
 
അവൾ അതിനടുത്തേക്ക് പോകാൻ മുറ്റത്തേക്ക് ഇറങ്ങിയതും പെട്ടെന്ന് എബി പറഞ്ഞ കാര്യം ഓർമ്മവന്നു .
 
അവൾ അതേ പോലെ തിരിച്ചു വീട്ടിലേക്ക് തന്നെ കയറി വാതിലടച്ച് ബെഡിലേക്ക് ഇരുന്നു. അപ്പോഴേക്കും എബി വന്നിരുന്നു.
 
 
 അവൻ  ബാഗിൽ നിന്നും ഒരു ഷർട്ടും ഒരു പാൻസും എടുത്തിട്ടു .ശേഷം ടേബിളിനടുത്ത് വന്നിരുന്നു.
 
 
"അമ്മു വാ ഭക്ഷണം കഴിക്കാം" അവൻ വിളിച്ചു .
 
 
Iഇതെവിടുന്നാ ഇച്ചായ ഫുഡ്. ഇവിടെ അടുക്കള ഒന്നുമില്ലല്ലോ." അവൾ സംശയത്തോടെ ചോദിച്ചു .
 
 
" ഇത് എൻ്റെ ഫ്രണ്ട് കൊണ്ട് വന്നതാ .ഉച്ചക്ക് നമ്മൾ തന്നെ പോയി വാങ്ങിച്ച് വരണം"
 
അവനത് പറഞ്ഞ് കവറിൽ നിന്നും ഫുഡ് എടുത്ത് രണ്ട് പ്ലേറ്റിലേക്ക് ആയി വിളമ്പി.
 
 
"വാ കഴിക്കാം "അത് പറഞ്ഞ് അവൻ അടുത്തുള്ള ചെയർ വലിച്ചിട്ട് കൊടുത്തു. കൃതി അവിടെ വന്നിരുന്നു അവൾ വന്നിരുന്നതും എബി ഭക്ഷണം കഴിക്കാൻ തുടങ്ങി.  
 
 
"ഇച്ചായാ..." അവൾ ദേഷ്യത്തോടെ വിളിച്ചു 
 
 
"എന്താടീ " അവൻ ഭക്ഷണം വായിലേക്ക് വച്ചു കൊണ്ട് ചോദിച്ചു.
 
 
" ഞാൻ പറഞ്ഞത് ശരിയാ ഇച്ചായനല്ലേങ്കിലും ഇപ്പോ എന്നേ വേണ്ട .അല്ലെങ്കിൽ പിന്നെ 
എല്ലായിപ്പോഴും എനിക്ക് ഇച്ചായൻ അല്ലേ വാരി തരാറുള്ളത്. ഇപ്പോൾ ഇച്ചായന് ഒന്നും ഓർമ്മയില്ല"
 
 
 അവൾ അതു പറഞ്ഞു അവിടെ നിന്നും എണീറ്റ് വാതിൽ തുറന്ന് മുറ്റത്തേക്കിറങ്ങി .
 
 
അത് കണ്ട് എബി 
തല ചൊറിഞ്ഞുകൊണ്ട് ഭക്ഷണമെല്ലാം അടച്ചുവെച്ച് അവൾക്ക് പിന്നാലെ മുറ്റത്തേക്കിറങ്ങി .
 
 
"എൻ്റെ അമ്മു നീ ഇങ്ങനെ പിണങ്ങാതെ. ഞാൻ വേറെ എന്തോ ഓർത്ത് .അതാണ് അല്ലാതെ വേറൊന്നുമല്ല "അവൻ 
ദയനീയമായി പറഞ്ഞു.
 
 
" അല്ലെങ്കിലും എനിക്ക് അറിയാം ഇപ്പോ ഇച്ചായന് ജോലിയെ കുറിച്ചുള്ള ചിന്ത മാത്രമല്ലേ ഉള്ളൂ .എന്നെ വേണ്ട.  എനിക്ക് ആരുമില്ല .എനിക്ക് ഇപ്പോൾ വീട്ടിൽ പോണം .
എനിക്ക് ഇവിടെ നിൽക്കണ്ട ''.
 
 
അവൾ വാശിയോടെ പറഞ്ഞു 
 
 
''എൻ്റെ പൊന്നു അമ്മു നീ ഇങ്ങനെ ഒന്നും പറയല്ലേ. സത്യായിട്ടും ഓഫീസിലെ ടെൻഷൻ കാരണം  ആണ് അല്ലാതെ സ്നേഹമില്ലാതെ 
അല്ലെടീ "അവൻ അപേക്ഷ സ്വരത്തിൽ  പറഞ്ഞു.
 
 
" വേണ്ട എനിക്ക് ഒന്നും കേൾക്കണ്ട.'' അത് പറഞ്ഞ് അവൾ രണ്ടടി മുന്നോട്ട് നടന്ന് തിരിഞ്ഞുനിന്നു 
 
 
" പ്ലീസ് അമ്മു.: സോറി ഞാൻ പറഞ്ഞില്ലേ. ഞാൻ തന്നെ നിനക്ക് വാരി തരാം ."അവളുടെ കൈ പിടിച്ചു വലിച്ചു എങ്കിലും അവൾ അടുത്തുള്ള മരത്തിൽ  ബലമായി പിടിച്ചു .
 
എബി എത്ര വലിച്ചിട്ടും അവൾ വന്നില്ല .
 
 
"ഇച്ചായൻ എന്നെ വിട്ടേ ഞാൻ പറഞ്ഞില്ലേ എനിക്കൊന്നും വേണ്ടാന്ന് "അവൾ ദേഷ്യത്തോടെ പറഞ്ഞു 
 
 
 
"അപ്പോ നീ വരില്ല അല്ലേ "എബി അവളോട് ചോദിച്ചു.
 
 
 "ഇച്ചായന് ചെവി കേൾക്കില്ലേ .ഞാൻ പറഞ്ഞില്ല ഞാൻ വരില്ല എന്ന് " അവളും ഒട്ടും വിട്ടുകൊടുത്തില്ല .
 
 
"ശരി ഞാൻ നോക്കട്ടെ നിന്നെ ഭക്ഷണം കഴിപ്പിക്കാൻ പറ്റുമോന്ന് " അവൻ അത് പറഞ്ഞതും അവൾ മരത്തിൽ ഒന്നുകൂടി മുറുകെ പിടിച്ചു.
 
 
" അപ്പോ നീ വരില്ല അല്ലേ "അവൻ ഒരു കള്ള ചിരിയോടെ ചോദിച്ചു. ശേഷം  അവരുടെ ചുറ്റും ആരെങ്കിലും ഉണ്ടോ എന്ന് നോക്കി  ആരും ഇല്ല എന്ന് കണ്ടതും അവൻ വേഗം അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു .
 
 
 
അവൾ പെട്ടെന്ന് ഒന്ന് പൊളി പിടഞ്ഞു എങ്കിലും അവനെ വേഗം തട്ടിമാറ്റി .
 
 
"ഇച്ചായാ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കണ്ട. കളിക്കാൻ നിക്കല്ലേ എനിക്ക് ദേഷ്യം വരുന്നുണ്ട്: " അവൾ ദേഷ്യത്തോടെ പറഞ്ഞു .
 
 
 
"നിനക്ക് ദേഷ്യം വന്നാ എനിക്കെന്താ "അത് പറഞ്ഞു വീണ്ടും അവൻ അവളുടെ അരികിലേക്ക് വന്നു.
 
 
 അവൾ അത് ശ്രദ്ധിക്കാതെ അകലേക്ക് നോക്കി തിരിഞ്ഞുനിന്നു .കുറച്ചു നേരം കഴിഞ്ഞിട്ടും എബിയുടെ  അനക്കമൊന്നും കേൾക്കാതായപ്പോൾ  അവൾ ഇടങ്കണ്ണിട്ട്  പതിയെ ഒന്ന് തിരിഞ്ഞു നോക്കി.
 
 
 അവൾ തിരിഞ്ഞതും എബി തൻ്റെ മുഖം അവളിൽ ചേർത്തതും ഒരുമിച്ച് ആയിരുന്നു. അവൻറെ ചുംബനം ആദ്യം അവളിൽ ഒരു ഞെട്ടൽ ഉളവാക്കി.  അവൾ ബലമായി അവനെ തള്ളാൻ ശ്രമിച്ചതും അവൻ്റെ കൈ അവളുടെ ഷർട്ടിനെ ബട്ടൻസിൽ പിടിമുറുക്കി. അതോടുകൂടി അവൾ ഒതുങ്ങിനിന്നു .
 
 
അവളുടെ ചുണ്ടിൽ അവൻ ആഴ്ന്നിറങ്ങുന്നതിന്നോടൊപ്പം തന്നെ അവൻ്റെ കൈകൾ അവളുടെ ഷർട്ടിന്റെ ബട്ടനിടയിലൂടെ അകത്തേക്കു പ്രവേശിച്ചിരുന്നു.
 
 
 അവൻ്റെ കൈകൾ അവളുടെ നഗ്നമായ വയറിലൂടെ ഓടിനടന്നു 
 
 
"ഇച്ചായാ മതി ഞാൻ വരാം " അവൾ അവനെ പുറകിലേക്ക് ശക്തമായി തള്ളി കൊണ്ട് പറഞ്ഞ് അകത്തേക്ക് ഓടി .
 
 
എബി മുഖമൊന്ന് തുടച്ച് അവൾക്കു പിന്നാലെ അകത്തേക്ക് നടന്നു .
 
 
കൃതി അവനെ നോക്കാതെ നേരെ ടേബിൾ വെച്ചിരിക്കുന്ന ഭക്ഷണം എടുത്തു ആദ്യ ഉരുള വായിലേക്ക് വെക്കാൻ തുടങ്ങിയതും അവൻ അവളെ തടഞ്ഞു.
 
 
 ശേഷം തൊട്ടപ്പുറത്തുള്ള ചെയർ വലിച്ചിട്ട്  അവൻ അവളെ തൻ്റെ മടിയിലേക്ക് ഇരുത്തി   പ്ലേറ്റിൽ ഉള്ള ഭക്ഷണം അവർക്ക് വാരി കൊടുക്കാൻ തുടങ്ങി .
 
 
അപ്പോഴും കൃതിയുടെ പിണക്കം മാറിയിരുന്നില്ല. അവൾ  ഭക്ഷണം കഴിച്ചു കഴിഞ്ഞു  കൈ  കഴുകി ബെഡിൽ പോയി ഇരുന്നു.
 
 
പ്ലേറ്റ് എല്ലാം എടുത്തുവെച്ച്  എബി  അവളുടെ അടുത്ത് വന്നിരുന്നു. അവൾ എബിയെ മൈൻഡ് ചെയ്യാതെ തിരിഞ്ഞിരിക്കുകയാണ്. അത് കണ്ട് എബി അവിടെ പൊക്കിയെടുത്ത് തന്നെ മടിയിലേക്ക് വച്ച് തനിക്ക് നേരെ തിരിച്ചിരുത്തി .
 
 
"അമ്മു ... "
അവൻ ആർദ്രമായി വിളിച്ചു.
 
 
" എന്താ " അവൾ ദേഷ്യത്തോടെ ചോദിച്ചു.
 
 
" നിൻ്റെ ദേഷ്യം മാറിയില്ലെ "അവൻ അവളുടെ നെറുകിൽ ഉമ്മ വച്ചു കൊണ്ട് ചോദിച്ചു ''
 
 
"എനിക്ക് ആരോടും ഒരു ദേഷ്യവും ഇല്ല. ദേഷ്യപ്പെടാൻ അല്ലെങ്കിലും ഞാൻ ആരാ ..."
 
 
 
അവൾ അവനെ നോക്കിക്കൊണ്ട് പറഞ്ഞു.
 
 
" ആരുമല്ലേ "എബി അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു .
 
 
 അവൾ കരഞ്ഞുകൊണ്ട്  അവൻ്റെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരയാൻ തുടങ്ങി. 
 
 
 
അവൻ അവളുടെ മുടിയിൽ തലോടി കൊണ്ട് പതിയെ ആശ്വസിപ്പിച്ചു. സങ്കടം കുറച്ചു കുറഞ്ഞതും അവൾ മുഖമുയർത്തി .
 
 
കൃതി അവന് നേരെ ഇരുന്നു അവൻ്റെ മുഖം 
  കൈകളിൽ എടുത്തു 
 
 
"ഇച്ചായാ .:എനിക്ക് സങ്കടം വരാ ഇച്ചായനെ കാണാതെ "അവൾ നിറകണ്ണുകളോടെ പറഞ്ഞു.
 
 
 
"ഇച്ചായൻ പോലീസ് ആവണ്ടായിരുന്നു "
അവർ സങ്കടത്തോടെ പറഞ്ഞു.
 
 
"ഇച്ചായന് ശരിക്കും എന്നോട് സ്നേഹം ഉണ്ടോ. അതൊ എന്നെക്കാൾ കൂടുതൽ ഇഷ്ടം 
ഇച്ചായന് ജോലിയോട് ആണോ" അവൾ സംശയത്തോടെ ചോദിച്ചു 
 
 
''അമ്മു നീ ഒരിക്കലും നിന്നെയും ജോലിയും ആയി കമ്പയർ ചെയ്യല്ലേ 
 
 
 
എൻ്റെ മനസ്സിൽ നിനക്കുള്ള സ്ഥാനം വേറെ ഒന്നിനും ഞാൻ കൊടുത്തിട്ടില്ല. പിന്നെ ഈ ജോലി ഞാൻ അത് അത്രയും ആഗ്രഹിച്ച് വാങ്ങിച്ച ഒന്നാണ്.
 
 
 അത്രപെട്ടെന്ന് എനിക്ക് ഇത് ഉപേക്ഷിക്കാനും പറ്റില്ല .ഏറിപ്പോയാൽ ഒന്നരക്കൊല്ലം അതിനുള്ളിൽ ഞാൻ തിരിച്ച് നാട്ടിലേക്ക് വരും. അല്ലെങ്കിൽ രണ്ടു കൊല്ലം കഴിഞ്ഞാൽ നിൻ്റെ കോഴ്സ് കംപ്ലീറ്റ് ആവുമല്ലോ. അപ്പോ വേണമെങ്കിൽ എൻ്റെ അടുത്തേക്ക് വരാം.'' എബി അവളെ സമാധാനിപ്പിക്കാൻ ആയി പറഞ്ഞു.
 
 
" വേണ്ട ഞാൻ ഇച്ചയൻ്റെ കൂടെ വരാം ഞാൻ. എന്നിട്ട് വീട്ടിലിരുന്ന് പഠിച്ചോളാം.പ്ലീസ് ഇച്ചായാ "അവൾ  കൊച്ചുകുട്ടികളെ പോലെ ചോദിച്ചു.
 
 
 
"വേറെ എന്തുപറഞ്ഞാലും ഞാൻ സമ്മതിക്കാം. പക്ഷേ ഇത് നടക്കില്ല അമ്മു. " അവൻ ഗൗരവപൂർവ്വം ഉറപ്പിച്ചു തന്നെ പറഞ്ഞു. കൃതി അവൻ്റ ഭാഗത്തുനിന്നും അങ്ങനെ ഒരു ഉത്തരം പ്രതീക്ഷിച്ചിരുന്നതിനാൽ പിന്നീട് അവൾ ഒന്നും മിണ്ടാൻ പോയില്ല .
 
 
"അമ്മു " അവൻ വീണ്ടും അവളെ വിളിച്ചു 
 
 
"എന്താ ഇച്ചായാ "
 
 
ആ വിളിയിൽ അവളുടെ 
മനസ്സിലെ ദേഷ്യം മാറിയിട്ടുണ്ട് എന്ന് അവനും മനസ്സിലായിരുന്നു.
 
 
" നീ സൺ സെറ്റ് കണ്ടിട്ടുണ്ടോ "
 
 
 
"ഇല്ല ഇച്ചായ .എന്തേ "
 
 
 
"നമുക്കിന്ന് ഈവനിംഗ് കാണാം.  നല്ല രസമായിരിക്കും. അതും ദാ അവിടെ നിന്ന് "
അവൻ പുറത്തേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു. 
 
 
 
"ശരിക്കും " അവൾ കണ്ണുമിഴിച്ചു കൊണ്ട് ചോദിച്ചു.  
 
 
''എനിക്ക് വേറൊരു ആഗ്രഹം കൂടി ഉണ്ട് ഇച്ചായ .എനിക്ക് ഊഞ്ഞാലാടണം" അവൾ അത് പറഞ്ഞ് പുറത്തേക്ക് ചൂണ്ടി കാണിച്ചു .
 
 
"വാ ..."അതു പറഞ്ഞ് എബി അവളുടെ കൈപിടിച്ച് പുറത്തേക്ക് നടന്നു. അവൾ അതിൽ ഇരുന്നതും എബി  അവളെ ആട്ടാൻ തുടങ്ങി.
 
 
 രണ്ട് മരത്തിനും ഇടയിൽ വല കൊണ്ട് വലിച്ചു കെട്ടിയ ഊഞ്ഞാൽ ആയിരുന്നു അത്. അതിൽ കിടന്നുകൊണ്ട് തന്നെ ഊഞ്ഞാലാടാൻ പറ്റും .അവൾ അതിൻ കിടന്നതും എബി അവളെ പതിയെ ആട്ടാൻ തുടങ്ങി.
 
 
" പതിയെ അല്ല ഇച്ചായ സ്പീഡിൽ ആട്ട് "  അവൾ ചിരിയോടെ പറഞ്ഞു അവളുടെ മുഖത്തെ സന്തോഷം കണ്ട് അവളുടെ മുഖവും മനസ്സും ഒരുപോലെ നിറഞ്ഞു .ഉച്ചവരെ പെട്ടെന്ന് സമയം പോയി .
 
 
 
പുറത്തുള്ള ഊഞ്ഞാലിൽ കിടന്നു കൃതി അപ്പോഴേക്കും ഉറങ്ങിയിരുന്നു. അവൻ പതിയെ അവളെ എടുത്തു റൂമിൽ കൊണ്ടുപോയി കിടത്തി.
 
 
 
 ശേഷം പേഴ്സും കാറിൻ്റ  കീയും എടുത്തു 
അവൻ വാതിൽ ലോക്ക് ചെയ്തു പുറത്തേക്ക് പോയി .
 
 
കുറേ കഴിഞ്ഞപ്പോൾ കൃതി പെട്ടെന്ന് ചാടി എഴുന്നേറ്റു .എബിയെ മുറിയിൽ ഒന്നും കാണാതായപ്പോൾ അവൾ നേരെ വാതിലിനരികിലേക്ക് ഓടി.
 
 
 
 പക്ഷേ വാതിൽ ലോക്കായിരുന്നു. അവൾക്ക് പെട്ടെന്ന് എന്തോ ഒരു പേടി തോന്നി. വേഗം  ബെഡിൽ കിടന്ന അവളുടെ ഫോൺ എടുത്തു എബിയെ വിളിച്ചപ്പോൾ അവന്റെ ഫോൺ ടേബിളിൽ ഇരുന്ന് റിങ്ങ്  ചെയ്യുന്നു .
 
 
 
അവൾ ടേബിളിന്റെ അടുത്തേക്ക് ചെന്ന് അവന്റെ ഫോൺ കയ്യിൽ എടുത്തപ്പോഴാണ് അപ്പുറത്തായി വെച്ചിരിക്കുന്ന ഒരു പേപ്പർ കണ്ടത് 
 
 
"അമ്മു ഞാൻ ഭക്ഷണം വാങ്ങിച്ചിട്ട് വരാം. നീ പേടിക്കണ്ട റൂമിൽ തന്നെ ഇരുന്നാൽ മതി. ഞാൻ വേഗം വരാം "
 
 
 
അതായിരുന്നു കടലാസിൽ എഴുതിയിരുന്നത് അവൾ ചിരിയോടെ ഫോണെടുത്തു ബെഡിലേക്ക് ഇരുന്നു. 
 
 
"ഇച്ചായൻ്റെ ഫോണിൽ എന്തെങ്കിലും സ്വകാര്യ ഉണ്ടോ എന്ന് കണ്ടു പിടിക്കട്ടെ ഞാൻ "
 
 
 
അതു പറഞ്ഞ് അവൾ ബെഡിലേക്ക് ഇരുന്ന് അവന്റെ ഫോൺ ലോക്ക് ഓപ്പൺ ചെയ്തു .
 
 
അവളും അവനും കൂടി നിൽക്കുന്ന ഫോട്ടോ ആയിരുന്നു വാൾപേപ്പർ ആയി ഉണ്ടായിരുന്നത്. അന്ന് ആദിയുടെ  മയൂരിയുടെയും കല്യാണത്തിന് എടുത്ത പിക് ആയിരുന്നു അത്.
 
 
 അവൾ കുറച്ചുനേരം ചിത്രത്തിലേക്ക് തന്നെ നോക്കിയിരുന്നു ശേഷം whatsappലേക്ക് പോയി .
 
 
അവൾക്ക് അറിയാത്ത കുറേ ആളുകളുടെ മെസ്സേജ് ആയിരുന്നു അതിൽ .അവൾ നേരെ ആപ്പ് ക്ലോസ്സ് ചെയ്യ്ത് വീഡിയോസിലേക്ക് വന്നു .
 
 
ഫസ്റ്റ് വീഡിയോ പ്ലേ ചെയ്തതും അവളുടെ മുഖത്ത് അതിശയം നിറഞ്ഞു 
 
 
കോളേജിൽ ഫ്രഷേഴ്സ് ഡേക്ക് താൻ കളിച്ച ഡാൻസിംഗ് വീഡിയോ ആയിരുന്നു അത്. കൃതി വിശ്വാസം വരാതെ അത് ഒന്നുകൂടി നോക്കി. അതെ താൻ തന്നെയാണ് അത്.
 
 
 പക്ഷേ ഇതെങ്ങനെ ഇച്ചായന് കിട്ടി. അവൾ ഓരോന്ന്  ആലോചിച്ചു അടുത്ത വീഡിയോ പ്ലേ ചെയ്തപ്പോൾ കോളേജിൽ അന്ന് 
സീനിയർ അവളുടെ കൈപിടിച്ച് തിരിച്ച് വീഡിയോ ആയിരുന്നു അത് .
 
 
അത് കൂടാതെ കോളേജിലെ അവളുടെ പല വീഡിയോസും ഉണ്ടായിരുന്നു.
 
 
എന്നാൽ ഇതൊക്കെ ഇച്ചായന് എങ്ങനെ കിട്ടി. അവൾ വേഗം  വീണ്ടും വാട്സ്ആപ്പ് ഓപ്പൺ ചെയ്തു.  അവൻ്റെ മെസ്സേജ് ലിസ്റ്റ് എടുത്തു നോക്കി .
 
 
ഓരോ മെസ്സേജും റീഡ് ചെയ്യാൻ തുടങ്ങി. അതിൽ ഒന്നിൽ താൻ കോളേജിൽ പലയിടത്തായി വച്ച് കണ്ട തൻ്റെ ക്ലാസിലെ ഒരു പയ്യൻ .
 
 
ആ പയ്യൻ്റെ  ഡിപി കണ്ടതും അവൾ വേഗം മെസ്സേജ് ഓപ്പൺ ചെയ്തു. അതെ അവൻ തന്നെയാണ് അതൊക്കെ ഇച്ചായന് അയച്ച്  കൊടുത്തിട്ടുള്ളത്.
 
 
 ബ്രേക്ക് ടൈമിൽ മറ്റും അവൻ തങ്ങളെ ചുറ്റി പറ്റി നടക്കും .അത് കാണുമ്പോൾ താൻ 
അമൃതയെ കുറെ കളിയാക്കാറുണ്ട് അവളെ കാണാനാണ് അവരുടെ പിന്നാലെ നടക്കുന്നത് എന്ന് പറഞ്ഞ് അവളെ ചൂടാകും.
 
 
 ഇപ്പോൾ ഇത് ആയിരുന്നു കാര്യം അല്ലേ അവൾ സ്വയം ഓരോന്ന് പറഞ്ഞു 
 
 
പക്ഷേ ഇവനും ഇച്ചായനും ആയി എങ്ങനെയാ പരിചയം. ഒന്നും മനസ്സിലാവാതെ അവൾ ബെഡ്ഡിൽ തന്നെ ഇരുന്നു കുറച്ചു കഴിഞ്ഞതും എബി വന്നു 
 
 
കാറിന്റെ സൗണ്ട് കേട്ടതും അവൾ നേരെ ഡോറിനടുത്തേക്ക് നടന്നു .അവൻ വാതിൽ തുറന്നു അകത്തേക്ക് കയറാൻ നിന്നതും ക്യതി ഡോറിന് അരികിൽ  അവനെ തടഞ്ഞുകൊണ്ട് നിന്നു.
 
 
"എന്തേ " അവളുടെ നിൽപ്പ് കണ്ട് എബി  ചോദിച്ചു .
 
 
 
''ഇതെങ്ങനെ ഇച്ചായന് കിട്ടി " അവൾ കയ്യിലുള്ള വീഡിയോ അവന് നേരെ നീട്ടിക്കൊണ്ട് ചോദിച്ചു.
 
 
 
 മറുപടിയായി അവൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു .സൈഡിലൂടെ റൂമിനു ഉള്ളിലേക്ക് കയറിയ ശേഷം കയ്യിലുള്ള കവർ ടേബിൾ മുകളിൽ വച്ച് ബെഡിലേക്ക് കയറിയിരുന്നു 
 
 
"ഞാൻ ഇച്ചായനോടാ ചോദിച്ചേ .
ഇതെങ്ങനെ കിട്ടി എന്ന് "
 
 
 
"അതൊക്കെ കിട്ടി "അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
 
 
 
" ഇച്ചായനും അനിരുദ്ധും തമ്മിൽ എങ്ങനെയാ പരിചയം " അവൾ അവനു മുന്നിൽ കൈ കെട്ടി നിന്നുകൊണ്ട് ചോദിച്ചു .
 
 
"നിനക്ക് എന്താ അറിയേണ്ടത് '' അവൻ അവളുടെ കവിളിൽ  പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചു .
 
 
"ഇച്ചായന് ഇതെങ്ങനെ കിട്ടി "  
 
 
 
 
(തുടരും)
 
പ്രണയിനി 🖤

പ്രണയ വർണ്ണങ്ങൾ - 65

പ്രണയ വർണ്ണങ്ങൾ - 65

4.7
7778

Part -65   " ഇച്ചായനും അനിരുദ്ധും തമ്മിൽ എങ്ങനെയാ പരിചയം " അവൾ അവനു മുന്നിൽ കൈ കെട്ടി നിന്നുകൊണ്ട് ചോദിച്ചു .     "നിനക്ക് എന്താ അറിയേണ്ടത് '' അവൻ അവളുടെ കവിളിൽ  പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചു .     "ഇച്ചായന് ഇതെങ്ങനെ കിട്ടി "  കൈയ്യിലുള്ള ഫോൺ അവന് നേരെ നീട്ടി കൊണ്ട് അവൾ ചോദിച്ചു.     " നിന്നോട് ആരാ ഇതൊക്കെ എടുത്ത് നോക്കാൻ പറഞ്ഞെ " അത് പറഞ് അവളുടെ കൈയ്യിൽ നിന്നും അവൻ ഫോൺ വാങ്ങി.       '' ഇത് അനിരുദ്ധ് അയച്ച് തരുന്നതാ. അനിരുദ്ധ് എൻ്റെ ഫ്രണ്ട് അവനീതിൻ്റെ അനിയൻ ആണ്. അവൻ അവിടെ ഉള്ളത് കൊണ്ടാ ഞാൻ നിന്നെ ആ കോളേജിൽ തന്നെ ചേർത്തത് &q