Part -67
രാവിലെ ആറു മണിയോടുകൂടി എബി വീട്ടിൽ എത്തിയിരുന്നു.യൂണിഫോമിൽ തന്നെയാണ് അവൻ വന്നിരുന്നത്. ഹാളിൽ പപ്പയും അമ്മയും ഇരിക്കുന്നുണ്ട് എങ്കിലും അവൻ അവരെ ശ്രദ്ധിക്കാതെ ദേഷ്യത്തോടെ സ്റ്റെയർ കയറി മുറിയിലേക്ക് നടന്നു.
എബി ചെന്ന് ലൈറ്റ് ഓൺ ചെയ്യ്തതും കൃതി
ചാടി എഴുന്നേറ്റു.
" ഇച്ചായ "അവൾ ഓടിച്ചെന്ന് എബിയുടെ കയ്യിൽ പിടിച്ചു. പക്ഷേ അവൻ ഒന്നും മിണ്ടാതെ അവളുടെ കൈ തട്ടിമാറ്റി ശേഷം കബോർഡിനു മുകളിൽ ഉള്ള ബാഗ് വലിച്ചെടുത്തു. അതിൽ അവളുടെ ഡ്രസ്സുകളും മറ്റ് സാധനങ്ങളും കുത്തിനിറച്ചു .
"ഇച്ചായാ " അവൾ പിന്നിൽ നിന്നും അവനെ വിളിച്ചു. എന്നാൽ അവൻ തിരിഞ്ഞ് ദേഷ്യത്തോടെ ഒരു നോട്ടം നോക്കിയതും അവൾ പിന്നീട് ഒന്നും മിണ്ടിയില്ല.
ബാഗിൽ അവളുടെ ഡ്രസ്സുകൾ എല്ലാം നിറച്ച ശേഷം അവൻ കബോഡിൽ നിന്നും തൻ്റെ ഒരു ഡ്രസ്സ് എടുത്ത് ബാത്ത് റൂമിലേക്ക് പോയി.വേഗം തന്നെ അവൻ കുളിച്ച് ഡ്രസ്സ് മാറി തിരികെ വന്നു.
എബി ബാഗുമെടുത്ത് അവളുടെ കയ്യും പിടിച്ച് മുറിയിൽ നിന്നും ഇറങ്ങി .താഴെ പപ്പയും അമ്മയും അവരെ നോക്കി നിൽക്കുന്നുണ്ടായിരുന്നു .
"ഇനി എന്നെ കാണാതെ ആരും ഇവിടെ നിരാഹാരം കിടന്ന് ചാവണ്ട. ഞാൻ ഇവളെ കൊണ്ട് പോവുകയാണ് ."
അത് പറഞ്ഞ് എബി മുന്നോട്ടു നടന്നു .
അവൻ ബാഗ് ബാക്ക് സീറ്റ് തുറന്ന് അതിലേക്ക് ഇട്ടു .കോ ഡ്രൈവർ സീറ്റിൽ കൃതിയെ ഇരുത്തിയ ശേഷം അവനും കാറിൽ കയറി വണ്ടി മുന്നോട്ടെടുത്തു .
കൃതി നൈറ്റ് ഡ്രസ്സ് ആയിരുന്നു ഇട്ടിരുന്നത്. അവൾക്ക് ഡ്രസ്സ് മാറ്റണം എന്ന് ഉണ്ടായിരുന്നെങ്കിലും എബി പേടിച്ച്
ഒന്നും മിണ്ടിയില്ല.
എബി തൻ്റെ ദേഷ്യം മുഴുവൻ ഡ്രൈവിങ്ങിൽ തീർക്കുന്നുണ്ടായിരുന്നു. നല്ല സ്പീഡിൽ ആണ് വണ്ടി മുന്നോട്ട് പോവുന്നത്.
റോഡ് മുഴുവൻ നല്ല ഇരുട്ടായിരുന്നു. അതുകൊണ്ടുതന്നെ കൃതിക്ക് സ്ഥലം ഏതാണ് എന്നൊന്നും മനസ്സിലായിരുന്നില്ല .
കുറച്ചു ദൂരം മുന്നോട്ട് പോയതും എബി കാർ ഒരു സൈഡിൽ ഒതുക്കി .
"വാ...'" സീറ്റ് ബെൽറ്റ് അഴിച്ച് എബി കാറിനു പുറത്തേക്ക് ഇറങ്ങി. അവനു പിറകെ കൃതിയും ഇറങ്ങി .എബി അവളുടെ കൈപിടിച്ച് റോഡ് ക്രോസ് ചെയ്തു.
റോഡിന് പുറത്തായി ഒരു ചെറിയ തട്ടുകട കണ്ട് എബി അങ്ങോട്ട് നടന്നു. അവളെ കടയ്ക്കു മുൻപിലെ ബെഞ്ചിൽ
ഇരുത്തി .
എബി തട്ടുകടയിൽ നിന്നും 2 ദോശ വാങ്ങിച്ച്
അവളുടെ അരികിൽ വന്ന് ഇരുന്നു .
അവൻ ദോശ മുറിച്ച് ചമ്മന്തിയിൽ മുക്കി
അവൾക്ക് നേരെ നീട്ടി .
അതുകണ്ട് കൃതിക്ക് എന്തോ വല്ലാത്ത സങ്കടം തോന്നി. അവൾകരഞ്ഞുകൊണ്ട് എബിയുടെ തോളിലേക്ക് ചാഞ്ഞു .
"സോറി ഇച്ചായാ... ഞാൻ .. എനിക്ക്..''
അവൾക്ക് വാക്കുകൾ പറയാൻ പറ്റാതെ ആയി.
എബി അവളെ ആശ്വസിപ്പിക്കാനായി അവളുടെ നെറുകയിൽ പതിയെ തലോടി കൊടുത്തു .
"ഞാൻ പറഞ്ഞതല്ലേ അമ്മു അടുത്ത ആഴ്ച
വരാം എന്ന്. പിന്നെ നീ എന്തിനാ ഇങ്ങനെ ഭക്ഷണം പോലും കഴിക്കാതെ ഇരുന്നത് ".
എബി ദേഷ്യത്തോടെ ചോദിച്ചു.
"എന്നോട് പിണങ്ങല്ലേ ഇച്ചായാ...എനിക്ക് സഹിക്കാൻ പറ്റില്ല " അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു .
"അമ്മു നിൻ്റെ ഈ കരച്ചിൽ നിർത്ത്
ആദ്യം .ഞാൻ പറഞ്ഞല്ലോ വരുമെന്ന് പിന്നെന്താ ഇത്ര സങ്കടപ്പെടാൻ " അവൻ അത് ദേഷ്യത്തിൽ തന്നെയാണ് പറഞ്ഞത് .
"എൻ്റെ സങ്കടം ഒരിക്കലും ഇച്ചായൻ മനസ്സിലാവില്ല. കാരണം ഇച്ചായൻ ചെറുപ്പം മുതൽ എല്ലാവരുടെയും സ്നേഹം അനുഭവിച്ചാണ് വളർന്നത്.
പക്ഷേ ഞാനോ... എനിക്ക് ആരും ഉണ്ടായിരുന്നില്ല. ഒറ്റയ്ക്ക് ജീവിച്ചിരുന്ന എനിക്ക് ആകെയുള്ളത് ഇച്ചായൻ മാത്രമാണ്.
സ്നേഹിക്കാൻ പപ്പയും അമ്മയും ആദിയും എല്ലാവരും ഉണ്ടെങ്കിലും അവരാരും ഇച്ചായനെ പോലെ ആവില്ലല്ലോ .
ആരൊക്കെ കൂടെ ഉണ്ടെങ്കിലും ഇച്ചായന് പകരം ഇച്ചായൻ മാത്രമേ ഉള്ളു "
സോറി ഇച്ചായ ...ഇച്ചായൻ എന്നെ വീട്ടിൽ കൊണ്ടുപോയി ആക്കിക്കോ. എനിക്ക് കുഴപ്പമില്ല .ഇനി ഞാൻ ഇങ്ങനെ ചെയ്യില്ല. അവൾ കണ്ണു തുടച്ചുകൊണ്ട് അവൻ്റെ തോളിൽ നിന്നും എണീറ്റു .
എബിക്ക് എന്തോ ഒരു സങ്കടം തോന്നി .
താൻ അവളുടെ ഭാഗത്തുനിന്നും കൂടി ഒന്ന് ചിന്തിക്കേണ്ടത് ആയിരുന്നു.
അവളുടെ ഭാവിക്കും, പഠിപ്പിനും വേണ്ടി ആണ് അവിടെ അവളെ നിർത്തിയത് .പക്ഷേ അതിനേക്കാൾ വലുതാണ് സ്നേഹം എന്ന് അവനും മനസ്സിലാക്കുകയായിരുന്നു .
"തെറ്റ് എന്റെ ഭാഗത്തും ഉണ്ട് .ഞാൻ ഇങ്ങനെ ദേഷ്യപ്പെടാൻ പാടില്ലായിരുന്നു .സോറി... " അത് പറഞ്ഞു എബി കൃതിയെ തൻ്റെ നെഞ്ചോട് ചേർത്ത് പിടിച്ചു .
കുറച്ചുസമയം കഴിഞ്ഞതും കൃതിയുടെ സങ്കടം ഒന്ന് കുറഞ്ഞു .അവൾഎബിയുടെ തോളി നിന്നും തല ഉയർത്തി .
"മതി ഇവിടെ ഇരുന്നത് വേഗം കഴിച്ചിട്ട് പോകാൻ നോക്കാം ."
അത് പറഞ്ഞു എബി ദോശ അവളുടെ വായിലേക്ക് വെച്ച് കൊടുത്തു .
വേഗം തന്നെ അവൾ അത് കഴിച്ചു .
ഭക്ഷണമെല്ലാം കഴിച്ച് അവർ വീണ്ടും കാറിലേക്ക് കയറി .ആരൊക്കെയോ കോൾ ചെയ്തതിനുശേഷം എബി കാർ മുന്നോട്ടെടുത്തു .
*****
അവർ വീട്ടിൽ എത്തുമ്പോഴേക്കും നേരം വെളുത്തിരുന്നു. എബി കാറിൽ നിന്നും ഇറങ്ങി
വീടിന്റെ വാതിൽ തുറന്നു. അപ്പോഴേക്കും കൃതി ബാക്ക് സീറ്റിൽ നിന്നും തന്റെ ബാഗും എടുത്തു എബിക്ക് പിന്നാലെ വീടിനകത്തേക്ക് നടന്നു .
എല്ലാ സൗകര്യങ്ങളുമുള്ള ഒരു ചെറിയ വീടായിരുന്നു അത് .രണ്ടു ബെഡ്റൂമും ഒരു ഹാളും, കിച്ചണും ബാത്റൂമും ആയിരുന്നു ഉണ്ടായിരുന്നത് .
കൃതി വീടെല്ലാം ചുറ്റി കാണുമ്പോഴേക്കും
എബി ഓഫീസിലേക്ക് പോകാൻ റെഡിയായിരുന്നു.
"ഇച്ചായാ. ഒന്നും കഴിക്കുന്നില്ലേ "
" വേണ്ട. ഞാൻ പുറത്ത് നിന്നും കഴിച്ചോളാം. ഞാൻ ഇറങ്ങുകയാണ്." എബി പുറത്തേക്ക് ഇറങ്ങി. അവനൊപ്പം വണ്ടി വരെ ക്യതിയും കൂടെ പോയി.
"വീടിനു പുറത്തേക്ക് ഒന്നും ഇറങ്ങരുത്. ആര് വന്ന് വിളിച്ചാലും ഡോർ തുറക്കണ്ട. രാത്രി ഞാൻ വരാൻ വൈകും .അതുകൊണ്ട് ഭക്ഷണം കഴിച്ച് കിടന്നോ." എബി ജീപ്പിൽ കയറി കൊണ്ട് പറഞ്ഞു.
" ഉം... " അവൾ തലയാട്ടി കൊണ്ട് പറഞ്ഞു. എബി ചുറ്റും ഒന്ന് നോക്കിയ ശേഷം അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു. പിന്നീട് ജീപ്പെടുത്ത് പുറത്തേക്ക് പോയി.
എബി പോയതും അവൾ വാതിൽ അടച്ച് അകത്തേക്ക് നടന്നു . ബാഗിൽ നിന്നും ഒരു ജോടി ഡ്രസ്സ് എടുത്തു ബാത്റൂമിലേക്ക് പോയി.
കുളിച്ച് ഫ്രഷായി വന്ന് കിച്ചണിൽ നോക്കിയപ്പോൾ സാധനങ്ങളെല്ലാം ഉണ്ട് .അവൾ വേഗം ഫ്രിഡ്ജിൽ ഇരുന്ന
ദോശമാവ് എടുത്തു ദോശ ഉണ്ടാക്കി അതിലേക്ക് കറിയും ഉണ്ടാക്കി .
ഭക്ഷണമെല്ലാം കഴിച്ചു കഴിഞ്ഞു അവൾ അമ്മയെയും പപ്പയും വിളിച്ച് കുറച്ചു നേരം സംസാരിച്ചു .ഒപ്പം അമൃതയേയും വിളിച്ച് നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു .
ഉച്ചയ്ക്ക് എബി വരില്ല എന്ന് അറിയുന്നത് കൊണ്ട് അവൾ ഭക്ഷണം എല്ലാം കഴിച്ചു. ശേഷം കുറച്ച് നേരം കിടന്നുറങ്ങി
വൈകുന്നേരം എഴുന്നേറ്റ് ഭക്ഷണം എല്ലാം ഉണ്ടാക്കി. എബിയേ വെയിറ്റ് ചെയ്യണ്ട എന്ന് പറഞ്ഞതിനാൽ അവൾ ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നു.
***
ശരീരത്തിൽ എന്തോ ഇഴയുന്ന പോലെ തോന്നിയതും കൃതി ബെഡിൽ നിന്നും ചാടി എണീക്കാൻ ശ്രമിച്ചു.
" ഒതുങ്ങി കിടക്കെടി. " അവളുടെ മേൽ കയറി കിടന്നു കൊണ്ട് എബി പറഞ്ഞു.
"ഇച്ചായൻ എപ്പോ വന്നു " അവൾ അത്ഭുതത്തോടെ ചോദിച്ചു.
" ഞാൻ കുറച്ച് മുൻപേ വന്നതെ ഉള്ളു" അത് പറഞ്ഞ് അവൻ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തതും കോൾ റിങ്ങ് ചെയ്യ്തു.
" oh ഷിറ്റ് " അവൻ ദേഷ്യത്തോടെ അവളിൽ നിന്നും എഴുന്നേറ്റ് ഫോൺ അറ്റൻ്റ് ചെയ്യ്തു.
ഓഫീസ് കോൾ ആയിരുന്നു അത്. കുറേ നേരം കാത്തിരുന്നിട്ടും അവൻ്റെ കോൾ അവസാനിക്കുന്നില്ല .കാത്തിരുന്ന് കാത്തിരുന്ന് കൃതിയും പതിയെ ഉറങ്ങി പോയി.
***
രാവിലെ അലറാം അടിച്ചപ്പോൾ ആണ് കൃതി എഴുന്നേറ്റത്. അവൾ വേഗം അലറാം ഓഫ് ചെയ്യ്തു. തൻ്റെ കഴുത്തിൽ മുഖം ചേർത്ത് വച്ച് എബി നല്ല ഉറക്കത്തിൽ ആണ്.
അവൾ പതിയെ അവനെ ഉണർത്താതെ എഴുന്നേറ്റ് കുളിച്ച് അടുക്കളയിൽ കയറി. രാവിലെക്കുള്ള ബ്രെക്ക് ഫാസ്റ്റ് റെഡിയാക്കിയ ശേഷം അവൾ എബിക്കുള്ള ചായയുമായി റൂമിലേക്ക് നടന്നു.
എബി അപ്പോഴും എഴുന്നേറ്റിരുന്നില്ല .കൃതി ചായ ടേബിളിൽ വച്ച ശേഷം അവൻ്റെ അടുത്ത് വന്നിരുന്നു.
"ഇച്ചായാ എണീക്ക് " അവൻ അവനെ തട്ടി വിളിച്ചു. എബി പതിയെ അവളെ കണ്ണു തുറന്ന് നോക്കി.
സാരിയാണ് കൃതിയുടെ വേഷം. കുളി കഴിഞ്ഞ് മുടിയിൽ നിന്നും വെള്ള തുള്ളികൾ ഒറ്റി വീഴുന്നുണ്ട്. നെറ്റിയിൽ സിന്ദൂരം, ചെറിയ ഒരു പൊട്ടും കണ്ണ് നീട്ടി എഴുതിയിട്ടുണ്ട്.
എബി നേരെ അവളുടെ മടിയിലേക്ക് തല വച്ചു.ഉടൻ അവളുടെ മുടിയിഴയിൽ നിന്നും വെള്ളം അവൻ്റെ നെറ്റിയിൽ വന്ന് വീണ്ടും
"ഓഫീസിൽ പോവണ്ടേ ഇച്ചായാ.. ഇപ്പോ തന്നെ ടൈം ലേറ്റ് ആയി അവൾ ക്ലോക്കിലേക്ക് നോക്കി തിരക്കിട്ട് പറഞ്ഞു.
" ഞാൻ ഇങ്ങനെ റൊമാൻ്റിക്ക് ആയി നോക്കുമ്പോ നീ എന്തിനാ ഇങ്ങനെ ജോലി, സമയം എന്നോക്കെ പറഞ്ഞ് മൂഡ് കളയുന്നേ "
"ഒന്ന് എണീറ്റേ ഇച്ചായാ.. രാവിലെ തന്നെ ഒരു റൊമാൻസ് " അവൾ പുഛത്തോടെ പറഞ്ഞു
"എന്താടി നിനക്ക് ഒരു പുഛം. ഒന്നില്ലെങ്കിലും ഞാൻ നിൻ്റെ കെട്ട്യോൻ അല്ലേ'' അത് പറഞ്ഞ് അവൻ അവളെ ബൈഡിലേക്ക് ഇട്ടു. ശേഷം അവളിലേക്ക് അമർന്നു.
അവൻ അവളുടെ മുഖത്തേക്ക് തൻ്റെ മുഖം ചേർത്ത് അവളുടെ അധരങ്ങളെ സ്വന്തമാക്കി.ഒപ്പം അവൻ്റെ കൈകൾ അവളുടെ സാരിക്കിടയിലൂടെ ഓടി നടന്നു.
അവൻ്റെ കൈകൾ ചലിക്കുന്ന ഇടങ്ങളിൽ എല്ലാം ഒരു നനവ് പടർന്നതും കൃതി അവനെ സൈഡിലേക്ക് തള്ളിമാറ്റി ബെഡിൽ എഴുന്നേറ്റ് ഇരുന്നു.
"Blood" അവൾ തൻ്റെ ശരീരത്തിൽ നോക്കി പറഞ്ഞതും എബി തൻ്റെ കൈകൾ പിന്നിലേക്ക് മറച്ചു പിടിച്ചു.
" ഞാൻ കുളിച്ചിട്ട് വരാം " എബി തിരക്കിട്ട് എഴുന്നേറ്റ് ബാത്ത് റൂമിലേക്ക് നടന്നു. അവൻ പോയ വഴിയെ രക്ത തുള്ളികൾ വീണിരുന്നു.
"ഇച്ചായാ.. '''അവൻ കൈ അമർത്തി പിടിച്ച് മുന്നോട്ട് നടന്നതും കൃതി പിന്നിൽ നിന്ന് വിളിച്ച് അടുത്തേക്ക് ഓടി വന്നു.
(തുടരും)
പ്രണയിനി 🖤