Aksharathalukal

പ്രണയ വർണ്ണങ്ങൾ - 69

Part -69
 
"ഞങ്ങൾ കൊണ്ടു പോവുകയാ ചേച്ചിയെ. ഞങ്ങളുടെ വീട്ടിലേക്ക് " ഹാളിൽ കൂടിനിൽക്കുന്ന ആളുകളെ നോക്കി പറഞ്ഞുകൊണ്ട് കൃതി നേരെ പുറത്തേക്ക് ഇറങ്ങി. അവൾക്ക് പിന്നാലെ എബിയും പപ്പയും ആദിയും മയൂരിയും ഇറങ്ങി .
 
****
 
 
രാത്രി എല്ലാവരും ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുകയാണ്.എബിയും കൃതിയും 
തിരുവനന്തപുരത്തേക്ക് തിരിച്ചുപോകുന്നതിൻ്റെ ചർച്ചയിലായിരുന്നു എല്ലവരും.
 
 
 ആൻവിയുടെ മുഖത്ത് എപ്പോഴും ഒരു വിഷാദ ഭാവം ആണ് നിലനിൽക്കുന്നത്.
 
 
അവളുടെ സങ്കടം മാറ്റാൻ വേണ്ടി ആദി 
ഓരോ കോമഡി പറയുന്നുണ്ട് .അവരുടെ എല്ലാവരുടെയും സാന്നിധ്യം ഒരു പരിധി വരെ
ആൻവിക്ക് ആശ്വാസം ആയിരുന്നു.
 
 
 ഭക്ഷണം കഴിക്കുമ്പോൾ കൃതി എബിയുടെ അടുത്ത് ആയിരുന്നു ഇരുന്നിരുന്നത് .
 
 
"ഭക്ഷണം കഴിച്ച് കഴിഞ്ഞ് വേഗം മുറിയിലേക്ക് 
വാ...ഞാൻ കാത്തിരിക്കും'' 
 
 
അവളുടെ ചെവിയിൽ പതിയെ പറഞ്ഞ് എബി ഭക്ഷണം കഴിച്ച് എഴുന്നേറ്റ് പോയി .
 
 
ഭക്ഷണം കഴിച്ചു കഴിഞ്ഞ് കൃതി അമ്മയെ കുറച്ചുനേരം അടുക്കളയിൽ സഹായിച്ചു. ശേഷം അവൾ നേരെ പോയത് ആൻവിയുടെ മുറിയിലേക്ക് ആയിരുന്നു.
 
 
ആൻവി നല്ല ഉറക്കത്തിൽ ആയിരുന്നു .കൃതി പതിയെ അവളുടെ നെറുകയിൽ തലോടി കുറച്ചു നേരം അവിടെ ഇരുന്നു. ശേഷം അവളെ പുതപ്പിച്ചു കൊണ്ട് കൃതി മുറിവിട്ട് പുറത്തേക്ക് ഇറങ്ങി.
 
 
 മുറിയിൽ എബി കൃതിയെ കാത്തിരിക്കുകയായിരുന്നു .
 
 
"ഇച്ചായൻ ഇതുവരെ കിടന്നില്ലേ " അവൾ ഡോർ ലോക്ക് ചെയ്തുകൊണ്ട് ചോദിച്ചു.
 
 
" നിന്നോട് ഞാൻ വേഗം വരാൻ പറഞ്ഞതല്ലേ. എത്ര നേരമായി ഞാൻ കാത്തിരിക്കുന്നു." 
 
 
"അടുക്കളയിൽ അമ്മയെ കുറച്ച് സഹായിക്കാൻ ഉണ്ടായിരുന്നു. പിന്നെ കുറച്ചുനേരം ആൻവി ചേച്ചിയുടെ കൂടെ ഇരുന്നു. പാവം നല്ല വിഷമം ഉണ്ട്" കൃതി അതുപറഞ്ഞ് അവൻ്റെ അരികിൽ വന്നു കിടന്നു .
 
 
എബി അവളെ തന്റെ നെഞ്ചോട് ചേർത്ത് കിടത്തി.
 
 
" Love you diii" അവളുടെ നെറുകയിൽ മുത്തി കൊണ്ട് അവൻ പറഞ്ഞു.
 
 
"എന്താ മോനേ ഇന്ന് വല്ലാത്ത ഒരു സ്നേഹ പ്രകടനം " അവൾ തല ഉയർത്തി കൊണ്ട് ചോദിച്ചു.
 
 
"അതെന്താടി എനിക്ക് നിന്നോട് അല്ലെങ്കിൽ സ്നേഹം ഇല്ലേ."
 
 
"സ്നേഹം ഒക്കെ ഉണ്ട് പക്ഷേ ഇന്ന് നേരത്തെ മുറിയിൽ വരാൻ പറയുന്നു.ഉമ്മ വയ്ക്കുന്നു. ഐ ലവ് യു പറയുന്നു.അതു കൊണ്ട് ചോദിച്ചതാ"
 
 
"I am proud of you dear .... ആൻവിയുടെ ബന്ധുക്കൾ പോലും ഉപേക്ഷിച്ച അവളെ നീ ഈ വീട്ടിലേക്ക് വിളിച്ചു കൊണ്ട് വന്നില്ലേ "
 
 
" അതിന് ഇപ്പോ എന്താ ഇച്ചായാ. എനിക്ക് ആൻവി ചേച്ചി എൻ്റെ സ്വന്തം ചേച്ചിയെ പോലെ ആണ് ഇപ്പോൾ. അതിനേക്കാൾ ഉപരി ഒറ്റപ്പെടുന്ന വേദന എനിക്ക് അറിയാം"
 
 
"നിനക്ക് ഇങ്ങനെയൊക്കെ പറയാൻ എങ്ങനെ പറ്റുന്നു പെണ്ണേ.ആൻവിയും ഞാനും തമ്മിലുള്ള ബന്ധം നിനക്ക് അറിയുന്നതല്ലേ.എന്നിട്ടും നീ എങ്ങനെ ... " അവൻ പറയുന്നതിനു മുൻപേ കൃതി അവൻ്റെ വാ പൊത്തി.
 
 
"എനിക്ക് അറിയാം ഈ ഐപിഎസ് ക്കാരൻ്റെ മനസിൽ ഞാൻ മാത്രമേ ഉള്ളു എന്ന്. പിന്നെ എന്തിന് ഞാൻ പേടിക്കണം"
 
 
അവൾക്ക് മറുപടി കൊടുക്കാൻ എബിയിൽ മറുപടി ഉണ്ടായിരുന്നില്ല. കുറച്ച് നേരം അവർക്കിടയിൽ ഒരു മൗനം നില നിന്നു.
 
 
"ബാഗ് എല്ലാം പാക്ക് ചെയ്തു കഴിഞ്ഞോ " എബി അവളോടായി ചോദിച്ചു .
 
 
" ഞാൻ നാളെ ഇച്ചായൻ്റെ കൂടെ വരണോ എന്നാ ആലോച്ചിക്കുന്നേ.ആൻവി ചേച്ചിയും,മയുവും ഒക്കെ ഇവിടെ ഉണ്ടല്ലോ. പിന്നെ ഞാൻ എന്തിനാ അവിടെ ഒറ്റക്ക് വന്ന് നിൽക്കുന്നേ "
 
 
എബിയെ ദേഷ്യം പിടിപ്പിക്കാനായി ക്യതി പറഞ്ഞു. അത് കേട്ടതും എബി തൻ്റെ നെഞ്ചിൽ നിന്നും അവളെ ബെഡിലേക്ക് കിടത്തി ഒന്നും മിണ്ടാതെ തിരിഞ്ഞ് കിടന്നു.
 
 
"ഇച്ചായാ പറയ്.ഞാൻ നാളെ വരണോ " അവൾ അവനെ തട്ടി വിളിച്ച് കൊണ്ട് ചോദിച്ചു.
 
 
" നീ എന്താ വച്ചാൽ ചെയ്യ് " അവൻ തിരിഞ്ഞ് കിടന്ന് പറഞ്ഞതേ ഓർമയുള്ളു പുറത്ത് എന്തോ ശക്തിയായി ഇടിച്ചു.
 
 
"അമ്മേ.. " അവൻ അലറി കൊണ്ട് പുറം ഉഴിഞ്ഞ് തിരിഞ്ഞ് നോക്കിയതും ബെഡിൽ ദേഷ്യപ്പെട്ട് ഇരിക്കുന്ന കൃതിയെ ആണ് കണ്ടത്.
 
 
" നീ എന്താ ചെയ്യ്തേ വേദനിച്ചിട്ട് വയ്യാ" അവൻ പുറം ഉഴിഞ്ഞ് കൊണ്ട് എഴുന്നേറ്റ് ഇരുന്നു.
 
 
 
"പിന്നെ പേപ്പർ വെയിറ്റ് കൊണ്ട് എറിഞ്ഞാൽ വേദനിക്കാതെ ... " അവൾ ദേഷ്യത്തോടെ പറഞ്ഞു.
 
 
"എന്താടി നിന്നക്ക് ഭ്രാന്ത് ആയോ. ഞാൻ പറഞ്ഞില്ലേ നിൻ്റെ ഇഷ്ടം എന്താ എന്ന് വച്ചാൽ ചെയ്യ്തോളാൻ. പിന്നെ എന്തിനാ എന്നേ എറിഞ്ഞത് "
 
 
"ടാ ഇച്ചായാ നിന്നെ ഞാൻ എറിയുകയല്ല കൊല്ലുകയാ വേണ്ടത്. എന്താ നീ പറഞ്ഞേ എന്താ എന്ന് വച്ചാ ചെയ്യാൻ അല്ലേ. അപ്പോ നിനക്ക് എന്നേ കണ്ടില്ലെങ്കിലും ഒരു കുഴപ്പവും ഇല്ല അല്ലേ " അവൾ ദേഷ്യത്തോടെ അലറി
 
 
"എനിക്ക് എൻ്റെ ഇഷ്ടത്തേക്കാൾ വലുത് നിൻ്റെ ഇഷ്ടം ആണ് " അവൻ പുഞ്ചിരിയോടെ പറഞ്ഞു.
 
 
അവൾ അതിന് മറുപടി പറയാതെ അവൻ്റെ മടിയിലേക്ക് കയറി ഇരുന്ന് അവൻ്റെ അധരങ്ങളെ വാശിയോടെ സ്വന്തമാക്കി.
 
 
അവളുടെ ആ പ്രവ്യത്തിയിൽ എബി ഒന്ന് പകച്ചു എങ്കിലും പിന്നീട് അവളുടെ ചുബനത്തിൽ അലിഞ്ഞ് ചേർന്നു.
 
 
****
 
"നിങ്ങൾ ഇറങ്ങാറായില്ലേ "
 
ഹാളിൽ ഇരിക്കുന്ന എബിയെ നോക്കി പപ്പ ചോദിച്ചു .
 
"ആ പപ്പാ ഞാൻ റെഡിയായി .പക്ഷേ അമ്മു റെഡിയായി വന്നിട്ടില്ല "
'
 
എബി അത് പറയുമ്പോഴേക്കും കൃതി റെഡിയായി സ്റ്റെയർ ഇറങ്ങി വന്നിരുന്നു .
 
 
 
"ദേ ഏട്ടത്തി വന്നല്ലോ "ആദി അവളെ നോക്കിക്കൊണ്ട് പറഞ്ഞു .
 
 
 
"എന്നാ ഇനി സമയം വൈകിക്കേണ്ട. നിങ്ങൾ ഇറങ്ങാൻ നോക്കിക്കോ." പപ്പാ പറഞ്ഞു 
 
 
"ഒരു മിനിറ്റ് പപ്പേ ഒരാൾ കൂടി വരാൻ ഉണ്ട്. " ക്യതി മുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞതും കൈയ്യിൽ ബാഗുമായി ഇറങ്ങി വരുന്ന ആൻവിയെ കണ്ടു എബി ഒഴികെ 
എല്ലാവരും അതിശയത്തോടെ നിന്നു .
 
 
"ഞങ്ങളോടൊപ്പം ആൻവി ചേച്ചിയെ ഞങ്ങൾ കൊണ്ടു പോവുകയാണ് .എനിക്കും ഒരു കൂട്ടാകും ചേച്ചിക്കും ഒരു ചേഞ്ച് ആകും". അവൾ പപ്പയേയും അമ്മയെയും നോക്കി പറഞ്ഞതും ഇരുവരും ഒരുപോലെ പുഞ്ചിരിച്ചു.
 
 
അധികം വൈകാതെ തന്നെ അവർ ഇറങ്ങി .
കൃതി ആൻവിയെ മുന്നിലെ സീറ്റിൽ ഇരുത്തി. 
ശേഷം അവൾ ബാക്ക് ഡോർ തുറന്ന് ബാക്കിൽ ആയി ഇരുന്നു .
 
 
"ചേച്ചി പ്രഗ്നനൻ്റ് അല്ലെ. അപ്പോൾ മുൻപിൽ ഇരിക്കുന്നതാണ് കംഫർട്ട് "അന്തം വിട്ട് നോക്കുന്ന മയൂരിയെ നോക്കി കൃതി പറഞ്ഞു.
 
 
ഉടൻതന്നെ അവർ തിരുവനന്തപുരത്തേക്ക് തിരിച്ചു.വഴിയിൽ  ഒരു റസ്റ്റോറൻ്റിൽ കയറി ഭക്ഷണവും കഴിച്ചു.
 
****
 
 തിരുവനന്തപുരത്ത്  എത്തുമ്പോഴേക്കും 
കൃതിയും ആൻവിയും ഒരുപോലെ ക്ഷീണിച്ചിരുന്നു.
 
 
എബി വന്നതും ഒരു കൂസലും ഇല്ലാതെ റെഡിയായി ഓഫീസിലേക്ക് പോകുന്നത് കണ്ടു 
ആൻവി വാ പൊളിച്ച് നിന്നു.
 
 
"അതിന് ക്ഷീണം എന്ന വികാരം ഒന്നും ഇല്ല ചേച്ചി.ഡ്യൂട്ടി ഡ്യൂട്ടി എന്ന ഒരു ചിന്ത മാത്രമേ ഉള്ളൂ" അവർ ഇരുവരോടും യാത്ര പറഞ്ഞിറഞ്ഞുന്ന എബിയെ നോക്കി ക്യതി പറഞ്ഞു.
 
 
എബി പോയതും കൃതി വേഗംഅടുക്കളയിലേക്ക് നടന്നു .
അവൾക്കൊപ്പം ആൻവിയും അങ്ങോട്ട് നടന്നു.
 
 
 ആൻവിക്ക് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്ന തിരക്കിലായിരുന്നു കൃതി .
ആൻവിയും അറിയുകയായിരുന്നു ഒരു അനിയത്തിയുടെ സ്നേഹം.
 
 
ഒരുപക്ഷേ  തൻ്റെ മമ്മി പോലും 
ഇത്രയ്ക്കും ആത്മാർത്ഥത കാണിച്ചിട്ടില്ല എന്ന് അവൾക്ക് തോന്നി .
 
 
 
മമ്മിയെ പറഞ്ഞിട്ടും കാര്യം ഇല്ല. 
മമ്മി പലവട്ടം ഈ കുഞ്ഞ് വേണ്ട ഇതിനെ കളയാം എന്ന് പറഞ്ഞതാണ്. എന്നാൽ തൻ്റെ 
 വാശിയായിരുന്നു ഈ കുഞ്ഞിനെ 
പ്രസവിക്കും എന്നും വളർത്തി വലുതാക്കണം എന്നും.
 
 
 താൻ മമ്മിയെയും പപ്പയെയും എതിർത്ത് നിന്നതുകൊണ്ട് തന്നെ അവർ കുഞ്ഞിനെ കുറിച്ച് ശ്രദ്ധിക്കുവാനോ,എന്തെങ്കിലും ചെയ്തു തരാനോ താല്പര്യപ്പെട്ടിരുന്നില്ല എന്ന് അവൾ സങ്കടത്തോടെ ഓർത്തു.
 
 
അതിൻ്റെ ഭാഗമായി അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
 
 
" കരയല്ലേ ചേച്ചി ഞാൻ ഇല്ലേ കൂടെ " കൃതി അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞതും ആൻവി സങ്കടം സഹിക്കാൻ വയ്യാതെ പൊട്ടിക്കരഞ്ഞ് പോയി .
 
 
കൃതി അവളെ ചേർത്തുപിടിച്ചുകൊണ്ട് ആശ്വസിപ്പിച്ചു. 
 
"ഇങ്ങനെ കരയല്ലേ ചേച്ചി അത് നമ്മുടെ കുഞ്ഞുവാവയ്ക്ക് നല്ലതല്ല."
അവൾ ഗൗരവത്തോടെ പറഞ്ഞു .
 
***
 
ഹാളിൽ കൃതിയും ആൻവിയും ഓരോ കാര്യങ്ങൾ പറഞ്ഞു ഇരിക്കുകയായിരുന്നു. പുതിയ വീടും പരിസരവും ആൻവിയുടെ മനസ്സ് 
ഒന്ന് തണുക്കാൻ കാരണമായി .
 
 
 
അതിൻ്റെ ഭാഗമായി സങ്കടം മാത്രം നിലനിന്നിരുന്ന അവളുടെ മുഖത്ത് ചെറിയ ഒരു 
പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു.
 
 
 
"ചേച്ചി നമുക്ക് ഇവിടത്തെ ഒരു നല്ല  ഡോക്ടറെ കാണിക്കണ്ടേ. ചെക്കപ്പ് ഒക്കെ കറക്റ്റ് ആയി ചെയ്തിരുന്നോ .നാട്ടിൽ ഏത് ഡോക്ടറെയാ കാണിക്കുന്നേ " അവൾ ആൻവിയോട് ആയി ചോദിച്ചു .
 
 
 
"അത്.. ' അത് പിന്നെ ഡോക്ടറെ ഒന്നും 
കാണിച്ചിട്ടില്ല .ഒരുവട്ടമോ മറ്റോ 
റോയിയോടൊപ്പം ഡോക്ടറെ കാണാൻ പോയി .
 
 
പക്ഷേ അന്ന് അവൻ അബോഷൻ വേണം എന്ന് പറഞ്ഞ് നിർബന്ധിച്ചപ്പോൾ ഞാൻ അവിടെനിന്നും ഇറങ്ങി വന്നതാണ് പിന്നീട് ഒരു ഡോക്ടറെയും കണ്ടിട്ടില്ല .
 
 
"ചേച്ചി ഇത് എന്തൊക്കെയാ പറയുന്നേ ഇത്ര നാളായിട്ടും ഒരു ഡോക്ടറെ കാണിച്ചില്ല എന്നോ. നമുക്ക് നാളത്തന്നെ ഇച്ചായനോട് പറഞ്ഞ് നല്ല ഒരു ഡോക്ടറെ കാണാം''
 
 
"അതൊന്നും വേണ്ട മോളേ.ഇപ്പോൾ തന്നെ 
ഞാൻ കാരണം നിങ്ങൾ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്. ഇനിയും അതുവേണ്ട "
 
 
"ബുദ്ധിമുട്ട് ഞങ്ങൾ സഹിച്ചു. ഇതിനെല്ലാം പകരമായി ഈ കുഞ്ഞുവാവയെ എനിക്ക് തന്നാ മതി ."കൃതി ചിരിയോടെ പറഞ്ഞ് 
ആൻവിയുടെ വയറിലേക്ക് കൈ ചേർത്തു "
 
 
"കുഞ്ഞുവാവ അനങ്ങുന്നില്ലേ ചേച്ചി "
 
 
"ഇല്ല മോളെ .ശരിക്കും 5 മാസം ഒക്കെ കഴിയുമ്പോൾ കുഞ്ഞ് അനങ്ങേണ്ടത് ആണ്. ഇതിപ്പോൾ എട്ടുമാസം ആയില്ലേ എന്നിട്ടും ഒ ഒരനക്കവും ഇല്ല " ആൻവി അത് കുറച്ച് ടെൻഷനോടെ ആണ് പറഞ്ഞത് .
 
 
"ചേച്ചി പേടിക്കേണ്ട .നമുക്ക് എന്തായാലും നാളെ ഒരു ഡോക്ടറെ കാണാം ."
 
 
അവർ രണ്ടുപേരും ഓരോന്ന്  സംസാരിച്ച് ഇരിക്കുമ്പോൾ ആണ് ഹാളിലേക്ക് ഒരു പന്ത് ഉരുണ്ട് വന്നത്.
 
 
 കൃതി അത് എടുത്ത് കയ്യിൽ പിടിച്ച് പുറത്തേക്ക് നോക്കിയതും വാതിലിനരികിൽ ഒരു ചെറിയ ആൺകുട്ടി അവളെ എത്തി നോക്കി.
  
 
"ആന്റി അത് എന്റെയാ "
അവൻ  പുറത്ത് നിന്ന് കൊണ്ട് പറഞ്ഞു.
 
 
" ആണോ എന്നാ ഇതാ വാങ്ങിച്ചോ" കൃതി കയ്യിലെ ബോൾ നീട്ടിക്കൊണ്ട് പറഞ്ഞു.
 
 
" എനിച്ച് പേടിയാ ആന്റി പോലീസ് അങ്കിൾ 
അകത്ത് ഇല്ലേ ."അവൻ അകത്തേക്ക് നോക്കി പേടിയോടെ ചോദിച്ചു.
 
 
 
" ഇല്ല മോനേ അങ്കിൾ ഇവിടെ ഇല്ല .മോൻ അകത്തേക്കു വാ "കൃതി അവളെ കൈകാട്ടി വിളിച്ചതും അവൻ ചെറിയ ഒരു പരിഭ്രമത്തോടെ അകത്തേക്കു വന്നു.
 
 
 ശേഷം കൃതിയുടെ കയ്യിലെ ബോൾ വാങ്ങി .
 
 
"ശരിക്കും പോലീസ് അങ്കിൾ ഇവിടെ ഇല്ലേ ആന്റി" അവൻ നിഷ്കളങ്കതയോടെ ചോദിച്ചു.
 
 
 
"ഇല്ലാടാ കണ്ണാ ഇവിടെ ഇല്ലാട്ടോ .
മോന് എന്താ പോലീസിനെ പേടിയാണോ "
കൃതി അവനു മുന്നിൽ മുട്ടുകുത്തി ഇരുന്നു കൊണ്ട് ചോദിച്ചു .
 
 
" അല്ല ആന്റി എനിക്ക് പോലീസിനെ ഇഷ്ടാ. എനിക്ക് വലുതായ പോലീസായി കള്ളന്മാരെ ഒക്കെ ഷൂട്ട് ചെയ്യാൻ ഇഷ്ടാ. പക്ഷേ എന്റെ ഡാഡി പറഞ്ഞത് ഞാൻ വലുതായാ ഡാഡിയെ പോലെ വലിയ  ബിസിനസ് 
മാൻ ആവണം എന്നാ" 
 
 
അവൻ സങ്കടത്തോടെ പറഞ്ഞു .
 
 
"ഇനിയിപ്പോ എന്താ ചെയ്യാ കൃതി" അവന്റെ കവിളിൽ പിടിച്ച് കൊണ്ട് സങ്കടതോടെ ചോദിച്ചു.
 
 
" അത് സാരമില്ല. ഞാൻ ആദ്യം ബിസിനസ് മാൻ ആകും. അതുകഴിഞ്ഞ് അങ്കിളിനെ പോലെ പോലീസ് കാരൻ ആകും." അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
 
 
അതേസമയം ആൻവി അവന്റെ കണ്ണുകളെ ശ്രദ്ധിക്കുകയായിരുന്നു .
 
 
 
ഏതോ മായാജാലം ഒളിപ്പിച്ച കണ്ണുകൾ ആയിരുന്നു അവന്റേത്.സാധാരണ കണ്ണുകളിൽ നിന്നും വ്യത്യസ്തമായി അവന്റെ കൃഷ്ണമണികൾ പച്ചനിറം ആയിരുന്നു.
ആൻവി അത് അത്ഭുതത്തോടെ നോക്കുകയായിരുന്നു .
 
 
 
" ആന്റിയുടെ വയറ്റിൽ വാവയുണ്ടോ "അവന്റെ
ചോദ്യം കേട്ടാണ് ആൻവി സ്വബോധത്തിലേക്ക് വന്നത്.
 
 
" അതേടാ കണ്ണാ .ഒരു കുഞ്ഞി വാവ ഉണ്ട്" കൃതി അവനെ ആൻവിയുടെ അടുത്തേക്ക് നിർത്തി കൊണ്ട് പറഞ്ഞു. 
 
 
 
"എന്റെ പേര് കണ്ണൻ എന്ന് അല്ല" അവൻ കൃതിയെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു. 
 
 
"പിന്നെന്താ മോന്റെ പേര് "
 
 
"എന്റെ പേര് അലൻ ദക്ഷിത് കുരിശിങ്കൽ  എന്നാ " 
 
 
"അമ്പോ ഇടിവെട്ട് പേര് ആണല്ലോ." കൃതി ചിരിച്ചുകൊണ്ട് പറഞ്ഞു .
 
 
"എന്റെ ഡാഡി ഇട്ട പേര് ആണ്." അവൻ ചിരിയോടെ പറഞ്ഞ് ആൻവിയുടെ അരികിലേക്ക് നടന്നു.
 
 
 
" ഞാൻ ഒന്ന് തൊട്ടോട്ടെ ആന്റി" അവൻ aanvi നോക്കി കൗതുകത്തോടെ ചോദിച്ചു.
 
 
" അതിനെന്താ" അത് പറഞ്ഞു ആൻവി അവന്റെ കുഞ്ഞി കൈകൾ എടുത്തു അവളുടെ വയറിന്മേൽ വച്ചു .
 
 
അവൻ ഒരു ചിരിയോടെ അവളുടെ വയറിലേക്ക് മുഖം ചേർത്തു വെച്ചു .
 
 
"ഇശ".. അവൻ വിളിച്ചു .
 
 
അവൻ ആ പേര് പറഞ്ഞതുംaanvi ഇരുന്നിടത്തുനിന്ന് ഒന്ന് ഞെട്ടി എഴുന്നേറ്റു.
 
 
" എന്താ ചേച്ചി എന്താ പറ്റിയെ "കൃതി അവളുടെ മുഖത്തെ പരിഭ്രമം കണ്ട് ചോദിച്ചു.
 
 
" കുഞ്ഞ്  അനങ്ങി"ആൻവി വിശ്വസിക്കാനാവാതെ പറഞ്ഞു .
അത് കേട്ടതും കൃതി അവളുടെ 
വയറിലേക്ക് കൈ വെച്ച് നോക്കി. പക്ഷേ അവൾക്ക് അനക്കം തോന്നുന്നില്ല .
 
 
"എനിക്ക് അറിയുന്നില്ലല്ലോ ചേച്ചി "കൃതി വിഷമത്തോടെ പറഞ്ഞു. 
 
 
ആൻവി അപ്പോഴും ആ 
ആൺകുട്ടിയെ നോക്കുകയായിരുന്നു .
 
 
അവൾ ഒന്നുകൂടി അവന്റെ കയ്യെടുത്ത്  തന്റെ വയറിനു മേൽ വെച്ചു .
 
 
"ഒന്നുകൂടി വിളിച്ചേ മോനെ" അവൾ അവനെ നോക്കി  പറഞ്ഞതും അവൻ 
അവളുടെ വയറിലേക്ക് മുഖം ചേർത്ത് ഒന്നുകൂടി വിളിച്ചു .
 
 
"ഇശാ..."
 
അതുകൂടി കേട്ടതും വീണ്ടും കുഞ്ഞ് ഒന്നുകൂടി അനങ്ങി .ആൻവി വിശ്വസിക്കാനാവാതെ 
ആൺകുട്ടിയെ തന്നെ നോക്കുകയായിരുന്നു .
 
 
എന്താണ് ഇവിടെ നടക്കുന്നത് എന്നറിയാതെ അന്തം വിട്ട് നിൽക്കുകയാണ് കൃതി.
 
 
" ഞാൻ പോട്ടെ ആന്റി മമ്മി അന്വേഷിക്കും." അതു പറഞ്ഞ് അവൻ ബോളും എടുത്തു വാതിലിനടുത്തേക്ക് ഓടി. ഗെയ്റ്റ് കടന്ന് പോകുന്നതിന് മുൻപ് അവൻ ഒന്നു കൂടി അവളെ തിരിഞ്ഞുനോക്കി .
 
 
 
ആൻവി എന്തോ ഒരു അത്ഭുതത്തോടെ അവിടെ തന്നെ നിൽക്കുകയായിരുന്നു .
 
 
"ചേച്ചി ഇങ്ങനെ കുറെ നേരം ഇരിക്കണ്ട. കുറച്ചുനേരം കിടക്ക്" അത് പറഞ്ഞു കൃതി അവളെ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി .
 
 
വൈകുന്നേരം എബി വന്നതും കൃതി ആൻവിയെ ഡോക്ടറെ കാണിക്കേണ്ട കാര്യം പറഞ്ഞു. എബി പിറ്റേദിവസം ആവർക്കൊപ്പം വരാം എന്ന് പറഞ്ഞെങ്കിലും ആൻവി അത് സമ്മതിച്ചില്ല.
 
 
 അവസാനം കൃതിയും ആൻവിയും കൂടി ഡോക്ടറെ കാണാൻ ഹോസ്പിറ്റലിലേക്ക് പോയി .
 
 
****
 
"What... ഇത്രയും കാലം ആയിട്ടും ഒരു ഡോക്ടറെ കണ്ടിട്ടില്ല എന്നോ . are you mad." ഡോക്ടർ ദേഷ്യത്തോടെ അവളുടെ ടെസ്റ്റ് റിപ്പോർട്ടിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു. ഡോക്ടറുടെ മുഖത്തെ പരിഭ്രമം കണ്ട് കൃതിയും ആൻവിയും ഒരുപോലെ പേടിച്ചിരുന്നു .
 
 
(തുടരും)
 
 
പ്രണയിനി 🖤
 

പ്രണയ വർണ്ണങ്ങൾ - 70

പ്രണയ വർണ്ണങ്ങൾ - 70

4.8
8204

Part -70   "What... ഇത്രയും കാലം ആയിട്ടും ഒരു ഡോക്ടറെ കണ്ടിട്ടില്ല എന്നോ . are you mad." ഡോക്ടർ ദേഷ്യത്തോടെ അവളുടെ ടെസ്റ്റ് റിപ്പോർട്ടിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു. ഡോക്ടറുടെ മുഖത്തെ പരിഭ്രമം കണ്ട് കൃതിയും ആൻവിയും ഒരുപോലെ പേടിച്ചിരുന്നു .     "നിങ്ങളെ കണ്ടിട്ട് പഠിപ്പും വിവരവും ഉള്ളവരെ പോലെ ഉണ്ടല്ലോ .എന്നിട്ടും നിങ്ങൾ എന്തുകൊണ്ട് ഇത്രയും കാലമായിട്ടും ഒരു ഡോക്ടറെ കണ്ടില്ല ."     "സോറി ഡോക്ടർ. കുറച്ച് ഫാമിലി പ്രോബ്ലം ഉണ്ടായിരുന്നതിനാൽ അതിനൊന്നും പറ്റിയില്ല " ആൻവി ദയനീയതയോടെ പറഞ്ഞു .     "ഓക്കേ തന്റെ ഹസ്ബൻഡ് എവിടെയാണ്. എന്തുകൊണ്ട് അയാൾ ചെ