Part 28
ഇന്നാണ് കല്യാണ തലേന്ന്✨️
വീടാകെ മഞ്ഞ ട്യൂബ് ലൈറ്റ് കൊണ്ടും പൂക്കൾ കൊണ്ടും അലങ്കരിച്ചിട്ടുണ്ട്...
മുതിർന്നവരെല്ലാം മഞ്ഞ സാരിയും, ആണുങ്ങൾ മഞ്ഞ കുർത്തയുമാണ്.... പിന്നെ തനു, കനി, മിയ, ഗംഗ ഇവരും ആരുവിന്റെ മറ്റു കസിൻസും മഞ്ഞ ഗൗൺ ആണ്... അതിലേക്ക് റെഡ് കളറിലുള്ള ദുപ്പട്ടയും....
ആരുവിന്റെ ഫ്രണ്ട്സ് എല്ലാം നേരത്തെ കാലത്തെ വന്നിട്ടുണ്ട്.... ആരുവും മഞ്ഞ ഗൗൺ ആയിരുന്നു ഇട്ടിരുന്നത്... മഞ്ഞ ജമന്തി കൊണ്ടും മല്ലികകൊണ്ടും ഉണ്ടാക്കിയ മാലയും ബാന്റുമൊക്കെ ഇട്ടിട്ടുണ്ട്...
"കണ്ണ് മഞ്ഞളിക്കുന്നു"
സ്റ്റേജിലേക്ക് കയറിയതും ആരു കണ്ണുകൾ ഇറുക്കി അടച്ചു തുറന്നു കൊണ്ട് പറഞ്ഞു....
"ശെരിയാ... നോക്കുന്നിടത്തെല്ലാം മഞ്ഞ "
എല്ലാവരും സ്റ്റേജിലേക്ക് കയറി... അവിടെ ഒരു ടേബിളിൽ നിരത്തി വെച്ചിരിക്കുന്ന മഞ്ഞൾ പാത്രത്തിൽ നിന്നും ലഡുവിൽ നിന്നുമെല്ലാം എടുത്ത് ആരുവിന് നൽകി... ആരുവിന്റെ കവിളിലും നെറ്റി തടത്തിലുമെല്ലാം മഞ്ഞൾ കുതിർന്നു....
മഞ്ഞൾ എടുത്ത് ആരുവിന്റെ മുഖത്തു തേച്ച ആദിയെ പിടിച്ചു വച്ചുകൊണ്ട് ആരു അവന്റെ മുഖമാകെ മഞ്ഞൾ ആക്കി... ആദിയവളെ ദേഷ്യത്തോടെ നോക്കിയതും ആരു ചിരിയോടെ അവന്റെ നെഞ്ചിലേക്ക് ചേർന്നു... ആദിയും ചിരിയോടെ അവളെ ചേർത്തു പിടിച്ചു നെറ്റിയിൽ മുത്തി...
ഫ്രണ്ട്സിന്റെ കൂട്ടത്തിലെ ആദ്യത്തെ കല്യാണം ആയതുകൊണ്ട് തന്നെ മിയയും കനിയും തനുവുമെല്ലാം ആർമാദിക്കുവായിരുന്നു.... ഗംഗ ഒരു പുഞ്ചിരിയോടെ തന്നെ ആരുവിന്റെ അടുത്തുണ്ടായിരുന്നു...
ആദിയും മറ്റു കസിൻസും ഭയങ്കര ബിസി ആയിരുന്നു.....ആദിയുടെ കൂടെ ഓരോന്ന് ചെയ്യാനും എടുത്ത് വെക്കാനുമെല്ലാം കിരണും ഉണ്ടായിരുന്നു.... ആരുവിന്റെ ഒരു ഏട്ടന്റെ സ്ഥാനത്തു നിന്ന് കൊണ്ട് തന്നെ....
"ഓഹ് അങ്ങനെ നമ്മുടെ ആരുവും വലിയ ആളായി "
കനി അരയ്ക്ക് കൈ കൊടുത്ത് കൊണ്ട് പറഞ്ഞു... ആരു അവളെ നെറ്റി ചുളിച്ചു നോക്കി...
"അല്ലേടി.... നിങ്ങളുടെ ഫസ്റ്റ് നൈറ്റ് കഴിഞ്ഞിട്ട് എങ്ങനെയാ സംഭവം എന്നൊക്കെ പറഞ്ഞു തരണേ... എനിക്ക് ഒന്നും അറിയില്ല അതാ"
മുഖത്തു നാണം വരുത്തികൊണ്ട് തനു പറഞ്ഞു... ആരു അവളെ പല്ല് കടിച്ചു കൊണ്ട് നോക്കി...
"അയ്യടാ... അവൾ ഒന്നും അറിയാത്തൊരു ഇള്ളാകുഞ്ഞ്... എന്റെ ഏട്ടന്റെ ചുണ്ട് പറിച്ചെടുക്കൽ അല്ലേടി നിന്റെ പണി..."
ആരു തനുവിന്റെ ചെവിയിൽ പറഞ്ഞു... തനു ഒരു ഇളിയോടെ അവളെ നോക്കി...
"നീ എങ്ങനെ😁"
"എന്റെ മുന്നിൽ നിന്ന് അല്ലെ ഫുഡ് കഴിക്കാ... അപ്പൊ എരിവ് വലിക്കുന്നത് കാണണം പാവം ''
ആരു ചുണ്ട് കടിച്ചു ചിരിയോടെ പറഞ്ഞു...
"ഈ... ഞാൻ ഇപ്പൊ വരാവേ '"
തനു ചമ്മൽ മറച്ചുകൊണ്ട് സ്റ്റേജിൽ നിന്ന് ഇറങ്ങിയോടി... ആരു ഒരു ചിരിയോടെ അവിടെ ഇരുന്നു....
ഏതൊക്കെയോ വകയിലുള്ള അമ്മയിമാരും മറ്റും വന്ന് ആരുവിന്റെ കവിളിൽ മഞ്ഞൾ തേച്ചു... അല്പം മധുരം എടുത്ത് വായയിലും വെച്ചുകൊടുത്തു... ആരു എല്ലാവരോടും ചിരിയോടെ തന്നെ നിന്നു....
"ഓഹ് എന്റെ ചിറി വേദനിക്കുന്നു "
അവർ സ്റ്റേജിൽ നിന്ന് പോയതും ആരു പല്ലളിച്ചു കൊണ്ട് പറഞ്ഞു....
"ഇന്നോ ഇങ്ങനെ അപ്പൊ നാളെ എന്തായിരിക്കും അവസ്ഥ "
മിയ പറഞ്ഞു...
''അത് നീ പേടിക്കണ്ട ആരവ് സാറിനെ കണ്ടാൽ ഇവളുടെ മുഖത്തു ചിരിയൊന്നും വരില്ല ''
കനി കളിയോടെ പറഞ്ഞതും ആരു അവളെ കണ്ണുരുട്ടി നോക്കി....
____________✨️✨️✨️
"നീ എന്തുകൊണ്ട് ഇനി ബാംഗ്ലൂരിൽ പോവുന്നില്ല ഡേവി "
ഫുഡ് കഴിക്കുന്നതിന്റെ ഇടയിൽ അലക്സ് ചോദിച്ചു...
"ഞാൻ ഇനി എന്തിന് പോണം??? നിങ്ങൾ ഓക്കേ ഇവിടെ അല്ലെ പിന്നെ എന്താ "
ഡേവി മുഖം ഉയർത്തി അലക്സിനെ നോക്കി... അലക്സ് അവനെ നോക്കാതെ വേഗം എഴുനേറ്റ് കൈകഴുകി റൂമിലേക്ക് പോയി പുറകെ അലീനയും മെൽവിനും....
"മോൻ കഴിക്ക്....''
മേരി അവൻ ഭക്ഷണം വിളമ്പി കൊടുത്തുകൊണ്ട് പറഞ്ഞു... ഡേവി ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് അവർ പോയ വഴി നോക്കി പിന്നെ മേരിയെയും അടുത്തിരുത്തി ഭക്ഷണം കഴിച്ചു....
✨️✨️✨️✨️
കിരണുമായി എന്തോ സംസാരിക്കുന്ന ആദിയെ തനു കുറച്ചു സമയം നോക്കി നിന്നു... പിന്നെ കിരൺ പോയതും ഒരു കുസൃതിയോടെ അവന്റെ അടുത്തേക്ക് ചെന്നു....അവിടെ ഉണ്ടായിരുന്ന ഒരു ബൗളിൽ നിന്ന് കുറച്ചു മഞ്ഞൾ എടുത്ത് കൈ ബാക്കിലേക്ക് വച്ചു... മറ്റേ കൈക്കൊണ്ട് അവനെ തോണ്ടി...
"എന്താടി പെണ്ണെ "
അവളെ കണ്ടതും അവൻ ചോദിച്ചു... അവൾ ഒരു ചിരിയോടെ ബാക്കിൽ നിന്ന് കയ്യെടുത്ത് അവന്റെ വലതേ കവിളിൽ തേച്ചു ഓടാൻ നിന്നതും... അവൻ അവളെ വട്ടം ചുറ്റി പിടിച്ചു ഇരുട്ടിലേക്ക് നിർത്തി...
മഞ്ഞ അരണ്ട വെളിച്ചത്തിൽ കണ്ടു തന്നിലേക്ക് അടുക്കുന്നവനെ.... അവൾ അവന്റെ കവിളിൽ കൈവെച്ചു...
"ഹ്മ്മ് എന്താ??"
ആദി അവളെ നോക്കി...
"ആരു... പാവം ഉണ്ടല്ലേ ഏട്ടാ... അവൾക്ക് ഒട്ടും ഇഷ്ടമില്ലാതെയല്ലേ "
തനു സങ്കടത്തോടെ പറഞ്ഞു...
"ആര് പറഞ്ഞു.... അവൾക്കിഷ്ടമല്ലാത്ത എന്തെങ്കിലും ഞങ്ങൾ ചെയ്യും എന്ന് നിനക്ക് തോന്നുന്നുണ്ടോ ഡാ... അവളുടെ ഉള്ളിൽ അവൻ ഉണ്ടെന്ന് ഉറപ്പുള്ളത് കൊണ്ടല്ലേ ഞങ്ങൾ ഇങ്ങനെ ഒന്ന് തീരുമാനിച്ചേ "
"പക്ഷെ അവരെപ്പോഴും വഴക്കല്ലേ "
തനു നെറ്റി ചുളിച്ചു കൊണ്ട് പറഞ്ഞു...
"ഹ്മ്മ്മ്... അതൊക്കെ രണ്ടിന്റെയും അടവ് അല്ലെ പെണ്ണെ "
ആദി ചിരിയോടെ പറഞ്ഞതും അവളും ഒന്ന് ചിരിച്ചു...
___________✨️✨️✨️
"എന്ത് പറ്റി ഇവൾക്ക് "
ആരുവിന്റെ വീർത്തു നിൽക്കുന്ന മുഖം നോക്കികൊണ്ട് തനു സ്റ്റേജിലേക്ക് കയറി...
"നാളെ ആരവ് സാറിനെ ഫേസ് ചെയ്യുന്നത് ഓർത്തിട്ട് ആണെന്ന് തോനുന്നു"
മിയ ആരുവിനെ ആക്കികൊണ്ട് പറഞ്ഞു...
"നിങ്ങൾ ആരും എന്താടി എന്റെ അവസ്ഥ മനസിലാക്കാതെ... അയാളെ എനിക്ക് ഇഷ്ട്ടല്ല ''
ആരു സങ്കടത്തോടെ പറഞ്ഞു...
"അയ്യോ കുഞ്ഞേ ഇനിയിപ്പോ പറഞ്ഞിട്ട് കാര്യം ഇല്ല...നാളേക്ക് ഉള്ള ഉള്ളിയൊക്കെ അരിഞ്ഞു ഡീ "
കനി പറഞ്ഞതും ആരു കണ്ണുനിറച്ചു കൊണ്ട് അവളെ നോക്കി...😒
"നിങ്ങൾ രണ്ടും നല്ല ജോഡിയാടി "
മിയ പറഞ്ഞു...ആരു അവളോട് എന്തോ പറയാൻ വന്നതും ഭദ്ര അങ്ങോട്ട് വന്നു അവളെ വിളിച്ചു പോയി...
____________✨️✨️✨️
"അപ്പൊ നമ്മുടെ ആരവിന്റെ മാവും പൂത്തു... ചിയേർസ് 🍻"
ബിയർ ബോട്ടിൽ മുട്ടിച്ചു കൊണ്ട് ജീവ പറഞ്ഞു...ആരവിന്റെ ഫ്രണ്ട്സ് എല്ലാം ഉണ്ടായിരുന്നു...ബാചിലർ പാർട്ടി എന്ന് പറഞ്ഞു എല്ലാവരും ആഘോഷിക്കുകയാണ്...ആ രവ് കുറച്ചു മാറി നിന്ന് ഫോണിൽ ആദിയുടെ സ്റ്റാറ്റസ് നോക്കുവാണ്.... ആദിയുടെ കൂടെ മഞ്ഞളൊക്കെ മുഖത്താകെ തേച്ചു നിൽക്കുന്ന അവളെ കണ്ടതും അവന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു....
'നാളെ തന്റെ കൂടെ ഈ വീട്ടിൽ ഹോ... അതിനെ ഞാൻ എങ്ങനെ മെരുക്കി എടുക്കും എന്റെ ഈശ്വരാ '
ആരവ് നെഞ്ചിലൊന്ന് ഉഴിഞ്ഞു കൊണ്ട് സ്വയം പറഞ്ഞു...പിന്നെ ഫോൺ പോക്കറ്റിൽ ഇട്ട് ഫ്രണ്ട്സിന്റെ അടുത്തേക്ക് പോയി...
________________✨️✨️✨️✨️
"ചെക്കന്റെ പേര് എഴുതണോ എന്നതാ "
മെഹന്തിയിടാൻ വന്ന ചേച്ചി ചോദിച്ചു...
"ഏയ് അതൊന്നും വേണ്ട... ആ കാലന്റെ പേര് എന്റെ കയ്യിൽ എഴുതാഞ്ഞിട്ട ''
ആദ്യത്തേത് ഉറക്കെയും മറ്റേത് പതുകെയും പറഞ്ഞു ആരു...
"ഇപ്പൊ അതാ ആരു ട്രെൻഡ് "
തനു അവളുടെ കയ്യിൽ ആരും കാണാത്തവിധത്തിൽ A എന്നെഴുതി കൊണ്ട് പറഞ്ഞു... ആരു അവളെ നോക്കിയൊന്ന് പല്ല് കടിച്ചു...
"എഴുതട്ടെ കുഞ്ഞേ"
"ആ എഴുതിക്കോ... ഇനി അതിന്റെ കുറവ് വേണ്ട "
ആ ചേച്ചി വീണ്ടും ചോദിച്ചതും ആരു താല്പര്യം ഇല്ലാതെ പറഞ്ഞു...
ആരുവിന്റെ കയ്യിൽ ഭംഗിയിൽ Aarav*എന്നെഴുതിയത് കണ്ടതും ഗംഗ ഒന്ന് നെടുവീർപ്പിട്ടു...
'ഹ്മ്മ് ഭംഗിയൊക്കെ ഉണ്ട്..."
ആരു കൈ രണ്ടും പൊക്കി പിടിച്ചു കൊണ്ട് പറഞ്ഞു...
അത് കേട്ട് ഗംഗയൊന്ന് പുഞ്ചിരിച്ചു....
കയ്യിൽ മൈലാഞ്ചി ആയതുകൊണ്ട് തന്നെ അവൾക്ക് ഭക്ഷണം വാരി കൊടുത്തത് ആദിയും ദാസും ആയിരുന്നു... എന്തുകൊണ്ടോ അവളുടെ കണ്ണുകൾ നിറഞ്ഞു...
നാളെ താനിവിടെന്ന് നിന്ന് പോവും എന്ന് ഓർത്തതും അവൾ വിങ്ങി പൊട്ടി കൊണ്ട് ദാസ്സിന്റെ നെഞ്ചിലേക്ക് വീണു...
"അയ്യേ... എല്ലാവരും നോക്കുന്നു..."
ആദി അവളെ കളിയാക്കി കൊണ്ട് പറഞ്ഞു...
ആരു മൂക്ക് വലിച്ചു കൊണ്ട് അവന്റെ നെഞ്ചിന്നിട്ട് ഒന്ന് കൊടുത്തു...
✨️✨️✨️✨️✨️✨️
"പപ്പാ... നാളെ നാളെയവൻ വേറെ ഒരുത്തിക്ക്... എനിക്ക് ആലോചിച്ചിട്ട് തന്നെ പ്രാന്ത് പിടിക്കുന്നു "
അലീന മുടിയിൽ കൊരുത്തി പിടിച്ചു കൊണ്ട് പറഞ്ഞു...
"മോളെ നീ സമാധാനപ്പെട്...അവന്റെ കല്യാണം കഴിഞ്ഞാലും അവൻ നിനക്ക് ഉള്ളതാടാ "
അലക്സ് അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു....
"ഒരുദിവസമെങ്കിൽ ഒരു ദിവസം എനിക്ക് അവനെ വേണം... ഇതിപ്പോ എന്റെ ഒരു വാശിയാണ് "
"നാളെ കൂടെ അങ്ങ് കഴിയട്ടെ... അത് കഴിഞ്ഞിട്ട് നമുക്ക് കളത്തിലിറങ്ങാം "
മെൽവിൻ എന്തോ ആലോചിച്ചു കൊണ്ട് പറഞ്ഞു...
✨️✨️✨️✨️
"ഇച്ചായ ഞാൻ പറഞ്ഞതല്ലേ... ആർക്കും എന്നെ ഇഷ്ട്ടമാവില്ല എന്ന്..."
സങ്കടത്തോടെ അവന്റെ നെഞ്ചിലേക്ക് ചേർന്നു അവൾ...
"എന്റെ ഇസ കൊച്ചേ... ഞാൻ നിന്നോട് പറഞ്ഞില്ലെടി ആര് എതിർത്താലും നീ എനിക്ക് ആണെന്ന് പിന്നെന്താ "
അവളെ ചേർത്തു കൊണ്ട് അവൻ പറഞ്ഞു...
"മ്മ് എന്നാലും... ഞാൻ കാരണം ഇച്ചായന്റെ വീട്ടുകാരും..."
"ഒന്ന് മിണ്ടാതെ ഇരി എന്റെ പെണ്ണെ... നിന്നെ ആ മദറുമാരുടെ കയ്യിൽ നിന്ന് കിട്ടുന്നത് തന്നെ വല്ലപ്പോഴും ആണ്... എന്നിട്ട് നീയിങ്ങനെ കണ്ണും നിറച്ചു നിൽക്കല്ലേ "
അവളുടെ നിറഞ്ഞ കണ്ണുകൾ തുടച്ചു നെറ്റിയിൽ നെറ്റിമുട്ടിച്ചു കൊണ്ട് അവൻ പറഞ്ഞു...ഇസ ഒരു ചിരിയോടെ അവനിലേക്ക് ഒന്നുകൂടെ ചേർന്നു...
"ഇച്ചായ.... അടുത്ത മാസം കൂടെ എനിക്ക് അവിടെ നിൽക്കാൻ പറ്റു "
അവൾ പറഞ്ഞു...
"ആഹാ എന്റെ പെണ്ണ് വല്ല്യ കൊച്ചായല്ലോ അല്ലെ... ഇനിയിപ്പോ എനിക്ക് കെട്ടിക്കൊണ്ടുപോവാലോ പെണ്ണെ "
അവൻ കുസൃതിയോടെ അവളെ നോക്കി പറഞ്ഞു....
"ഇച്ചായ..."
അവൾ കൊഞ്ചികൊണ്ട് വിളിച്ചു...
"എനിക്ക് അറിയാം ഡീ... നീ നിന്റെ മഠത്തിൽ നിന്ന് ഇറങ്ങുന്ന അന്ന് എന്റെ പേര് കൊത്തിയ മിന്ന് നിന്റെ കഴുത്തിൽ വീണിരിക്കും "
അവൻ സ്നേഹത്തോടെ പറഞ്ഞു...അവൾ സന്തോഷത്തോടെ അവനിലേക്ക് ഒന്ന് കൂടെ ചേർന്നു...
ഇസയുടെ മഠത്തിൽ പതിനട്ട് വയസ്സ് വരെ താമസസൗകര്യവും വിദ്യാഭ്യാസവുമൊക്കെ നൽകു... അതുകൊണ്ട് തന്നെ അവൾക്ക് പതിനെട്ടു ആവുമ്പോൾ മിന്ന് കെട്ടി വീട്ടിലേക്ക് കൂട്ടുവാൻ ആണ് ഡേവിയുടെ പ്ലാൻ...
"ഡീ പെണ്ണെ അതികം ഒട്ടല്ലേ... എനിക്ക് എന്തൊക്കെയോ തോനുന്നു "
ഡേവി മീശ തുമ്പ് കടിച്ചുകൊണ്ട് പറഞ്ഞു....
അവൾ നാണം കലർന്ന ചിരിയോടെ മിഴികൾ ഉയർത്തി അവനെ നോക്കി...അവന്റെ നെഞ്ചിൽ പല്ലുകൾ ആഴ്ത്തി...
ഡേവി കള്ളചിരിയോടെ അവളെ അവനിലേക്ക് ചേർത്തു.... അവളുടെ ചിരിയാകെ അവിടെ വ്യാപിച്ചു...
ഡേവി അവന്റെ നെഞ്ചിൽ ചേർന്നു നിൽക്കുന്ന ഇസയുടെ ഫോട്ടോ നോക്കിയൊന്ന് നെടുവീർപ്പിട്ടു.... അവളുടെ കിളികൊഞ്ചൽ ഇപ്പോഴും അവന്റെ ചെവിയിൽ പ്രതിധ്വനിക്കുന്നതായി അവൻ തോന്നി... അവൻ കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് ബെഡിലേക്ക് തല ചാഴ്ച്ചു...
____________✨️✨️✨️✨️
ഡാൻസും പാട്ടുമൊക്കെയായി എല്ലാവരും ഭയങ്കര ആഘോഷത്തിൽ ആയിരുന്നു... നാളത്തെ ടെൻഷൻ ഒഴികെ ആരുവും ഹാപ്പി ആയിരുന്നു...എല്ലാവരുടെ കൂടെ കൂടി അവളും ഡാൻസും പാട്ടുമൊക്കെയായി അടിച്ചു പൊളിച്ചു... നേരം വെളുക്കാൻ നേരത്ത് എല്ലാവരും എവിടെയൊക്കെയോ ആയി കിടന്നു.... ആരു ഇനിയെനിക്ക് എന്റെ ബെഡ് കിട്ടില്ലല്ലോ എന്ന് പറഞ്ഞ് വാതിലും കുറ്റിയിട്ട് വിസ്തീർണമായി കിടന്നു....!!
തുടരും...
നാളെ പെണ്ണ് നേരത്തെ എണീറ്റാൽ മതിയായിരുന്നു😬😬
കല്യാണത്തിന് എല്ലാവരും വരണം കേട്ടോ അപ്പൊ😌നല്ല പൊളിപ്പൻ സദ്യയും ബിരിയാണിയുമൊക്കെ ഉണ്ടാവും... പെണ്ണും ചെക്കനും ഉണ്ടായാൽ മതിയായിരുന്നു🙄🏃🏻♀️