Aksharathalukal

അർജുന്റെ ആരതി  

ഭാഗം -1

അർജുന്റെ ആരതി 

മാതം പുലരുമ്പം‍ മോരൂട്ട് സ്വപ്‌നപൂമിക്കിടാത്തിക്ക് നീരാട്ട് പാതാളങ്ങ‍ക്കും കാവല്‍ നില്‍ക്കും പഞ്ചപൂതഗണങ്ങ‍ക്കും ചോറൂട്ട് ചെമ്പഴുക്ക പൊന്‍‌പടുക്ക പാണമ്പാട്ടീണം കൊണ്ടാട്ടം

രാവിലെ അഞ്ചരയ്ക്ക് ആരതിയുടെ അലറാം അടിക്കുന്നു.  അലറാം snooze ഇട്ടു ആറു മണി വരെ ഓടിക്കും കൃത്യം ആറുമണിക്ക് ആരതി എണീക്കും. അരികിൽ കിടക്കുന്ന അമ്മയും ചേച്ചിയും എഴുന്നേറ്റില്ല അവരെ ശല്യപ്പെടുത്താതെ ജസ്റ്റ്‌ ഒന്ന്  ഫ്രഷ് അപ്പ് ആയി അവൾ വന്നു .

ഷോകേസിൽ നിന്നു പൈസയും വീടിന്റെ മറ്റൊരു താക്കോലുമെടുത്തു  നേരെ പാലു വാങ്ങാൻ ഉണ്ണി മാമ്മയുടെ കടയിലേക്ക് പുറപ്പെട്ടു .വീട്ടിൽ നിന്നു മെയിൻ ജംഗ്ഷനിലേക്ക് ഏകദേശം ഒരു കിലോമീറ്റർ .

ജംഗ്ഷനിൽ എത്തുമുൻപേ ആദ്യ വളവിൽ ഒരു കടയുണ്ട് അങ്ങോട്ടാണ് പോകുന്നതു. നിങ്ങളും വാ രാവിലെ ഉള്ള നടത്തം ഉന്മേഷം ഉളവാക്കും എന്നലേ  വഴിയിൽ ഉള്ളതൊക്കെ കണ്ടു കണ്ടു പോകാം .

വീടിന്റെ ഗേറ്റ് കടന്ന ആരതി കാണുന്നതൊക്കെ നിങ്ങൾക്ക് പറഞ്ഞു തരും .

കണ്ടോ ആ വരുന്നതാണ് കുറുപ്പ് സർ(എക്സ് മിലിറ്ററി ) കൂടെ ഉള്ളത് ഭാര്യയും മക്കളും എല്ലാവരും കൂടി രാവിലെ ജോഗിങ് പോകുവാ .

ഇനി എനിക്കു എതിരെ നന്നു വരുന്നത് രാവിലത്തെ ട്യൂഷൻ പിള്ളേരാണ്. പാവങ്ങൾ ഈ തണുപ്പ് കൊണ്ടു തുമ്മി തുമ്മി ഒരു പരുവം ആകും. ജോലിക്ക് പോകുന്നവർ കുശലം നടത്തും മറുപടിക്കു ഒന്നും നില്കാതെ ജീവിതം പാച്ചിലിലാണവർ. അറിയാവുന്ന ആൾക്കാരിൽ നിന്നു സൗഹൃദം ചിരി ഇതൊക്കെ ഏറ്റു വാങ്ങി
അവൾ കട ലക്ഷ്യമാക്കി നടന്നു.

വീടും കടയുമായി ചേർന്ന രണ്ടു നില കെട്ടിടത്തിന്റെ മുന്നിൽ ആരതി എത്തി.

"ജാനുവേച്ചി...ആരതി നീട്ടി വിളിച്ചു."

ആരതി മോളെ

"ആഹാ! ഉണ്ണി മാമ്മ ഇവിടെ ഉണ്ടായിരുന്നോ? ജാനുവേച്ചി എവിടെ ഉണ്ണി മാമ്മേ "

"അവൾ തോട്ടത്തിൽ പോയി. അച്ഛൻ വന്നോ മോളെ."

ശനിയാഴ്ച വരും ഇങ്ങോട്ട്‌ സ്ഥല മാറ്റം ഉണ്ടാകും റിട്ടയർ ആവാറായില്ലേ .

ഉണ്ണി മാമ്മ "ഞാൻ ഇനി ആർ മാസം കൂടെ ഉള്ളു  അതു കഴിഞ്ഞു സ്വസ്ഥം ഗൃഹഭരണം."

പൂമ്പാറ്റേ ആരതി മോൾക്ക് പാൽ എടുത്തു കൊടുക്കു ...

എന്താ പൂമ്പാറ്റക്കു ഒരു ഗൗരവം രാവിലെ

അവൻ ഒന്നുമില്ല എന്നു കണ്ണു ചിമ്മി ...

ഇതാണ് ഞങ്ങടെ ഉണ്ണി മാമ്മൻ. എന്റെ അച്ഛന്റെ കളികൂട്ടുകാരനാണ് അദ്ദേഹം വില്ലേജ് ഓഫീസിൽ യു ഡി ക്ലാർക്കാണ് . അദ്ദേഹത്തിന്റെ ഭാര്യയാണ് ജാനകി എന്ന ജാനുവേച്ചി. ഏക മകൻ അനന്തു ഏഴാം ക്ലാസ്സിൽ പഠിക്കുന്നു .ഇവരെ കൂടാതെ ഈ വീട്ടിൽ മറ്റൊരാൾ കൂടിയുണ്ട്. പൂമ്പാറ്റ ജാനു ചേച്ചി ഒരു സഹായത്തിനു നിർത്തിയിരിക്കുന്നതാണ്. ഞങ്ങൾക്ക് എന്താവശ്യമുണ്ടെങ്കിലും ഏതു പാതിരാത്രിക്ക് ഓടി വരും അത്ര ആത്മബന്ധമാ ഞങ്ങൾക്കിടയിൽ.

പാൽ കിട്ടി ഇനി വീട്ടിൽ പോകാം...

ഒന്നു നിന്നേ, ഈ പ്ലോട്ട് കണ്ടോ ഇതാണ് എന്റെ തുഷാരം . കുറെ നാളായിട്ട് എനിക്ക് പ്ലോട്ട്  കാണുമ്പോൾ ഭയങ്കരമായ എന്തൊരു പ്രത്യേക തോന്നുന്നു ഈ മഞ്ഞുമൂടിക്കിടക്കുന്ന മരങ്ങൾ അല്ലാതെ  ഇവിടൊന്നും കാണാനില്ല എന്താണെന്ന് അറിയില്ല എന്തോ ഒരു ഫീൽ. നിങ്ങൾക്ക് വല്ലതും തോന്നുന്നുണ്ടോ ഇല്ലേ വാ പോകാം .

മേലയിലെ വിശ്വനാഥ മേനോന്റെ  പഴയ വീട് പുതുക്കി ഗമയ്ക്ക് രണ്ടു നിലയാക്കി
ആര്യ ഭവൻ എന്നു പേരുമിട്ടു. ഒരു കാര്യമില്ല മുകളിലത്തെ മുറികളിലേക്ക് ആരും പോകാറേയില്ല.

അടുക്കളയിൽ അമ്മ പാചകം തുടങ്ങി തട്ടും മുട്ടൊക്കെ കേൾക്കാം.

അമ്മേ... പാൽ ഒരു കവർ ഫ്രിഡ്ജ് വച്ചിട്ടുണ്ട് .

ഇനി റൂമിൽ പോകാം ഇതാണെന്റെ സാമ്രാജ്യം , ഉറങ്ങാൻ മാത്രമേ കയറു അതുകൊണ്ടു വൃത്തിയായി കിടക്കും ...

അപ്പോൾ നിങ്ങൾ ഇവിടെ നിൽക്ക് ഞാൻ പോയി കുളിച്ചിട്ട് വരാം...

ഇന്ന് കോളേജിൽ പോകണം. ഓണം വെക്കേഷൻ കഴിഞ്ഞിട്ട് ഇതുവരെ പോയിട്ടില്ല പുതിയ ബിൽഡിംഗ് ഞങ്ങൾ ഷിഫ്റ്റ്‌ ചെയ്തെന്നു അഭിരാമി വിളിച്ചപ്പോൾ പറഞ്ഞു അങ്ങനെ ബാഗ്‌ പൊടി തട്ടി എടുത്തു വച്ചിട്ടുണ്ട്.

അമ്മ "നീ ഇന്ന് പോകുന്നുണ്ടോ "

"പിന്നെ പോകാതെ "

"ഞാൻ നീ ഇന്ന് പോകുന്നില്ല എന്ന് കരുതി അരി പൊടിപ്പിക്കാൻ  വെള്ളത്തിലിട്ടു."

"അയ്യോ! കഷ്ടം ആയി പോയി."

ജാനുവേച്ചിയെ വിളിച്ചു അരിപൊടിപ്പിക്കാൻ പൂമ്പാറ്റയെ പറഞ്ഞു വിടാമോ എന്നു ചോദിക്കു

അമ്മ "അതൊന്നും വേണ്ട.ഞാൻ കൊണ്ടു പൊക്കോളാം."

"എന്നാ അങ്ങനെ ആവട്ടെ "

"പിന്നെ മോളെ വൈകുന്നേരം വരെ ക്ലാസ്സ്‌ ഉണ്ടോ?"

"ഉണ്ടല്ലോ "

"ഉച്ചയ്ക്ക് ചോറ് നീ ക്യാന്റീനിൽ നിന്നു കഴിച്ചോ അമ്മ സ്നേഹത്തിൽ പറഞ്ഞു."

"ഇവിടെ ചൊറില്ലേ. എല്ലാം അമ്മമാരും മക്കൾ വീട്ടിലെ ഫുഡ്‌ കഴിക്കണം എന്നല്ലേ പറയു ?"

"എനിക്കു എന്റെ മക്കൾ പട്ടിണിയാവല്ലേ എന്നേ ഉള്ളു നീയും ആര്യ പോകുന്നില്ല എന്നു കരുതി  ഞാൻ അൽപ്പം വൈകിയാണ് എഴുന്നേറ്റതു."

"എന്നാലേ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ഒരു അഞ്ഞൂറ് രൂപ എടുക്കു."

"അതു എന്തിനാ !  ഒരു ഊണിനു മുപ്പതു അഞ്ചു അങ്ങനെ അല്ലേ നീ പറഞ്ഞേ "

"അതൊക്കെ തന്നെ കാന്റീൻ ഒറ്റയ്ക്ക് പോകാൻ പറ്റുമോ കൂടെ വരുന്ന പിള്ളേർക്കും വലതും വാങ്ങി കൊടുക്കണ്ടേ ."

"മുന്നൂറു രൂപ വച്ചു നീട്ടി. ഇതിനകത്തുള്ള തീറ്റിയൊക്കെ മതി."

എങ്ങനെ ഉണ്ട് എന്റെ അമ്മ അഞ്ഞൂറ് ചോദിച്ചാൽ മുന്നൂറ് കിട്ടും.

അപ്പോൾ ഇനി കോളേജിലേക്ക് ...

ബസിറങ്ങി ഒരു കിലോമീറ്റർ നടക്കണം പോകുന്ന വഴിക്കു ഞാൻ ആരാ? എന്താ? എന്നൊക്കെ പരിചയപെടാം .

 

ഞാൻ ആരതി വിശ്വനാഥൻ 

ശ്രീ കൃഷ്ണ  കോളേജിൽ ബി എഫ്‌ എസ് ഫൈനൽ ഇയർ പഠിക്കുന്നു .

അച്ഛൻ : വിശ്വനാഥ മേനോൻ  ബാങ്ക് ഉദ്യോഗസ്ഥൻ
അമ്മ :  ശ്രീദേവി ഒരു പാവം വീട്ടമ്മ
ചേച്ചി : ആര്യ വിശ്വനാഥൻ നേഴ്സാണ്

ഇതാണ് ശ്രീ കൃഷ്ണ ഗ്രൂപ്പ്‌ ഓഫ് ഇന്സ്ടിട്യൂഷൻസിന്റെ പ്രാധാന കവാടം . ഇവിടെ പ്രധാനമായും മൂന്നു കോമ്പൗണ്ടുകൾ തരം തിരിച്ചിട്ടുണ്ട്. പ്രീ കെ ജി മുതൽ പത്താം ക്ലാസ്സ്‌ വരെ ഒരു കോമ്പൗണ്ട് . പ്ലസ് ടു വേറെ കോമ്പൗണ്ട് (ജൂനിയർ കോളേജ് ) പിന്നെ സയൻസ് ആൻഡ് കോമേഴ്‌സ് ആർട്സ് കോളേജ് ഒരു കോമ്പൗണ്ട് ഞാൻ ഇപ്പോൾ അവിടെയാണ് പഠിക്കുന്നത് .

ഇതിന്റെ എല്ലാം അധിപർ ദേവനാരായണൻ (ഡി .എം ഗ്രൂപ്സ് )
ഭാര്യ : ആശലക്ഷ്മി.

അദ്ദേഹത്തിന്റെ മക്കൾ മഹാദേവൻ ,ജയ ദേവൻ ,രുദ്ര ദേവൻ, മകൾ സുഭദ്ര.

മഹാദേവൻ സർ തൃക്കരക്കാരുടെ കാണപ്പെട്ട ദൈവമാണ് ആരതിയുടെയും.  സ്നേഹിക്കുന്നവർക്ക് രക്ഷകൻ  അല്ലാത്തവർക്ക് ശിക്ഷകൻ. ആരതിയും ഇവരും തമ്മിൽ എന്താ അതാണ് കഥയ്ക്കുള്ളിലേ കഥ

ഞാനീ വിദ്യാലയ മുറ്റത്തു രണ്ടര വയസ്സിൽ വന്നതാ ഇതു വരെയും ഈ കോമ്പൗണ്ട് വിട്ടു പോകേണ്ടി വന്നിട്ടില്ല . ഇടക്ക് വച്ചു ഇവിടുന്നു പോകാൻ നോക്കി എന്നാൽ വിദ്യാ ദേവി എന്നേ ഇവിടുന്നു എങ്ങോട്ടും വിടില്ല എന്ന മട്ടിൽ നിൽക്കുന്നു.

എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് എല്ലാം എന്റെ കോളേജാണ്. എന്റെ സന്തോഷവും സങ്കടവും അങ്ങനെ എന്റെ ജീവിതത്തിൽ എന്തൊക്കെയുണ്ട് അതെല്ലാം  ഇവിടെ നിന്നു കിട്ടിയതാണ് അത്രമാത്രം ഹൃദയബന്ധമാണ് എനിക്ക് ശ്രീകൃഷ്ണ കോളേജുമായി .

കോളേജ് എത്തി...

ഫന്റാസ്റ്റിക്! പുതിയ കോമേഴ്‌സ്ക്കാരുടെ സാമ്രാജ്യം വിചാരിച്ചതിലും അടിപൊളിയായിട്ടുണ്ട് .

അയ്യോ ഇതിൽ ഏതാ എന്റെ ക്ലാസ്സ്‌ അതു ഇനി എങ്ങനെ കണ്ടുപിടിക്കുമോ എന്നു ആലോചിച്ചു നിന്നപ്പോൾ  പിറകിൽ നിന്നൊരു സ്വീറ്റ് ആൻഡ് ക്യൂട്ട് വോയിസ്‌ ...

"എസ്ക്യൂസ്‌ മീ "

" Where is the infrastructure  room ?

ആരതി " അതേത് റൂം. ഓഹ് ! ഈഡി റൂം?

"Go straight then turn left again turn left there is a naming board before entering please check it."

"താങ്ക് യൂ "

ആരതി "ഇവിടെ ക്ലാസ്സ്‌ റൂം അറീല അപ്പോൾ ഈഡി റൂം .

എവിടെ  നിന്നു വന്നു നീ എവിടേക്ക് പോണു നീ ...

ദൈവമേ പോയ സ്പീഡ് ദാ അവൻ വരുന്നു. അവനെ നോക്കി ഭംഗിയായി ചിരിച്ചു കൊണ്ടവൾ നിന്നു. വരവു കണ്ടിട്ടു  പന്തികേട് തോന്നുന്നു.
എങ്ങോട്ടു ഓടണം വലത്തോട്ട് പോകാം.

"ഡോ ഒന്നു നിന്നെ അവൻ ദേഷ്യത്തിൽ വിളിച്ചു."

"എന്താ അവൾ സൗമ്യമായി ചോദിച്ചു ".

"താൻ എന്തുവാ രാവിലെ ആളേ വടിയാക്കാൻ ഇറങ്ങിയേക്കുവാണോ ."അവൻ അരിശത്തിൽ ചോദിച്ചു.

"മനസിലായില്ല ". അവൾ നിഷ്കളങ്കമായി പറഞ്ഞു

"ഞാൻ എന്തുവാ തന്നോട് ചോദിച്ചേ?"

"എന്താ ചോദിച്ചേ?"

"ഈഡി ക്ലാസ്സ്‌ റൂം എവിടാണെന്ന് ചോദിച്ചത് താൻ എന്തുവാ പറഞ്ഞു തന്നത്?"

"ഓഹ്!  അതായിരുന്നോ ചോദിച്ചേ അവൾ മനസ്സിലായില്ല എന്ന പോലെ പറഞ്ഞു."

"ബുള്ളഷിറ്റ് എന്നു പറഞ്ഞു അവളെ കടുപ്പിച്ചു നോക്കി അവൻ തിരിഞ്ഞു നടന്നു."

"ആഹാ! അത്രയ്ക്ക് ആയോ?"

"മിസ്റ്റർ ബുള്ളഷിറ്റ് ഒന്നു നിന്നേ."

"മ്മ് ".എന്താ ?

"വല്ല ക്ലാസ്സിലും കയറുന്നതിനു മുമ്പ് നെയിംബോർഡ് നോക്കണം എന്ന് ഞാൻ പ്രത്യേകം പറഞ്ഞായിരുന്നു കേട്ടില്ലായിരുന്നോ?"
അവൾ കളിയാക്കി ചോദിച്ചു.

വീണ്ടും അവളെ നോക്കി പേടിപ്പിച്ചവൻ പോയി .

"അയാൾ ആരാണോ എന്തോ?  സ്റ്റുഡന്റ് ആണോ സർ ആണോ എന്തായാലും ഇതിനു മുന്നേ ഇവിടൊന്നും കണ്ടിട്ടില്ല."

ശ്ശേ ഒരു ഒറ്റ മനുഷ്യൻ കാണാനില്ല . എല്ലാം കൂടെ  ഫസ്റ്റ് ബെൽ തന്നെ ക്ലാസ്സിൽ കയറി . മാതൃക വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജ് തന്നെ അവൾ ആത്മഗതം പറഞ്ഞു.

"എന്നാലും എന്റെ അബി... നീ പറഞ്ഞപ്പോൾ ഞാൻ ഇത്രയും കരുതില്ല. വീരപാണ്ടി കോട്ടയിൽ എവിടെയാണോ  ക്ലാസ്സ്‌ റൂം?

(തുടരുന്നു )

 


അർജുന്റെ ആരതി

അർജുന്റെ ആരതി

4.5
3605

ഭാഗം -2അർജുന്റെ ആരതി "മേ ഐ കം ഇൻ മാഡം" "യെസ് കം ഇൻ" "മാം' ഐ ആം അർജുൻ നരേന്ദ്രൻ . ഐ വുൾഡ്‌ ലൈക്ക് ടു ബി ജോയിൻ ഹിയർ നൗ ." "ഓഹ് അർജുൻ !!! സർ പറഞ്ഞിരുന്നു. ഡിഗ്രി കംപ്ലീറ്റ് ചെയ്യാൻ വന്നതാണല്ലേ." സ്റ്റുഡന്റസ് ദിസ് ഈസ്‌ യുവർ ന്യൂ ക്ലാസ്സ്‌മേറ്റ് അർജുൻ. " അർജുൻ രണ്ടു വാക്കിൽ സെൽഫ് ഇൻട്രോടുസ് ചെയ്യൂ ..." ഹൈ,   ഐ ആം അർജുൻ ഫ്രം തൃക്കര.ലാസ്റ്റ് ഡൂയിങ് (ബി എഫ് എസ് )ഇൻ ബി .എൻ കോളേജ് ട്രിവാൻഡറം . നൗ ഐ ആം വർക്കിംഗ്‌ ഇൻ സി. എൻ ഫിനാൻസ് . ഓക്കേ അർജുൻ ഇന്ന് ടൈം കുറവാണ് വിശദമായി പിന്നെ പരിചയപ്പെടാം . മൈസെൽഫ് മീര മാനവ് യുവർ അക്കൗണ്ട്സ് ലെക്ചർ. അർജുൻ എന്തായാലും നല്ല ദിവസം നോക്കിയ കോളേജിൽ വന്നതു . പര