♡9♡
അവൾ ഫോണ് ടാബിളിൽ വെച്ച് താഴേക്ക് ഇറങ്ങി......
നാച്ചൂ................
പേരു വിളിച്ചു താഴേക്ക് ഇറങ്ങിയതും അവിടെ നടക്കുന്ന സീൻ കണ്ട് അവളുടെ വാ താനെ തുറന്നു അവളങ്ങനേ തറഞ്ഞുനിന്നുപോയി.......
------------------
●●
ഉയർന്ന പഠനത്തിനായി *ഷഹല*ക്ക്(ഷാലു) ബാംഗ്ലൂരുവിലെ ഒരു കോളേജിൽ അഡ്മിഷൻ കിട്ടി......വീട്ടുകാരെ വിട്ടുനിന്നു ശീലമില്ലാത്തതിനാൽ അങ്ങോട്ടു പോവാൻ ചെറിയ മടിയുണ്ടായിരുന്നു....സ്വന്തമായി തരക്കേടില്ലാത്ത ജോലി എന്ന സ്വപ്നത്തിന് ആ ഒരു വിട്ടുനിൽക്കൽ അനുവാര്യമായിരുന്നു.......
കോളേജിൽ ചേർന്ന അവൾക്ക് മറ്റു കുട്ടികളോട് കൂട്ടുകൂടാൻ ഒരു തരം ഭയം തന്നെയായിരുന്നു..... അവരുടെ വസ്ത്രധാരണയും ആൺപെൺ വ്യത്യാസമില്ലാത്ത പെരുമാറ്റരീതിയും അവരോട് കൂട്ടുകൂടുന്നതിൽ നിന്നും അവളെ പിന്തിരിപ്പിച്ചു........
ദിവസങ്ങൾ കടന്നുപോകവേ ഹോസ്റ്റലിൽ വെച്ച് അവളൊരു പുതുമുഖം കണ്ടു.....ഹോസ്റ്റലിനു പിറകുവശത്ത് അനാവശ്യ സാധനങ്ങൾ ഒഴിവാക്കാൻ പോയതാണ്.....അവിടുത്തെ മതിലിൽ പുറത്തേക്ക് റോഡിനു ഭാഗത്തേക്ക് കാലിട്ടിരിക്കുന്നു ഒരു പെൺകുട്ടി.......എങ്ങോട്ടെന്നില്ലാതെ മിഴികൾ പായിച്ചു കൊണ്ടിരിക്കുന്ന അവളെ കണ്ട് ഷാലുവിന് അവളോട് ഒരു പ്രത്യേക അടുപ്പം തോന്നി...... രണ്ടുമൂന്നുദിവസം ഷാലു അവളെ തന്നെ പലതവണയായി നിരീക്ഷിച്ചു.....
ആരോടും കൂട്ട് കൂടാതെ കൂടുതൽ സമയവും പലസ്ഥലങ്ങളിലായി തനിച്ചു സമയം ചിലവഴിക്കുന്ന അവളെ കണ്ടു ഷാലുവിന് അത്ഭുതം തോന്നി ....
പതിയെ പതിയെ ഓരോ കാരണങ്ങൾ ഉണ്ടാക്കി ഷാലു അവളെ പരിചയപ്പെട്ടു
*മെഹറിൻ* എന്നാണ് പേര്.... ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ അവർ ഒരുപാട് അടുത്തിരുന്നു.....
മെഹ്റിയുടെ ഓരോ വേദനകളും ഷാലുവിനോടുള്ള സംസാരത്തിൽ അവൾ സ്വയം മറന്നുപോകുമായിരുന്നു..... വാചാലയായ ഷാലുവിനെ മെഹറിക്ക് അവളേക്കാൾ ഇഷ്ടമായിരുന്നു.....
ഷാലുവിന്റെ സാമ്പത്തികമായ ബുദ്ധിമുട്ട് പല സമയങ്ങളിൽ ഷാലു അറിയാതെ തന്നെ അവൾ തീർത്തു......
ഒരു കോളേജ് വെക്കേഷൻ സമയത്ത് മെഹറിനോട് യാത്ര പറഞ്ഞു അവൾ തൻറെ നാട്ടിലേക്ക് തിരിച്ചു പോയി......
കുറച്ചു മാസങ്ങൾക്ക് ശേഷം തൻറെ കുടുംബത്തെ കാണാനുള്ള അതിയായി സന്തോഷത്തിലായിരുന്നു അവൾ എത്തിയത്...... കുറച്ചുനാൾ അവരോടൊപ്പം ചിലവഴിക്കുന്നതിൽ അത്യധികം സന്തോഷിക്കുമ്പോൾ അത്രയും നാൾ മെഹറിനെ വിട്ടു നിൽക്കുന്നതിൽ അവൾക്ക് സങ്കടവും ഉണ്ടായിരുന്നു.....
ദിവസങ്ങൾ കടന്നു പോയി.... ഒരു ദിവസം സിറ്റിയിൽ നിന്നും വീട്ടിലേക്ക് വരുന്നത് വഴി റോഡ് ക്രോസ് ചെയ്യുന്ന സമയത്ത് പ്രതീക്ഷിക്കാതെ ഷാലുവിനെ ഒരു കാർ ഇടിച്ചു വീഴ്ത്തി....... അടുത്തുള്ളവർ വേഗം തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു.....
വിവരമറിഞ്ഞ് ഉപ്പ ഹോസ്പിറ്റലിലേക്ക് ഓടിയെത്തിയിരുന്നു.....ഉമ്മ വയ്യാതെ കിടക്കുന്നതുകൊണ്ടുതന്നെ അവരെ അറിയിച്ചില്ല.....
ഹോസ്പിറ്റലിൽ എത്തിയ ഉപ്പ അവളെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് ഡോക്ടർനോട് കരഞ്ഞു പറഞ്ഞു........
ചെറിയൊരു സർജറി വേണമെന്നും 5 ലക്ഷം രൂപ അടയ്ക്കണമെന്നും ഡോക്ടർ പറഞ്ഞപ്പോൾ ആ ഉപ്പ തകർന്നു പോയിരുന്നു..... പെട്ടെന്ന് 500000.... എങ്ങനെ ആ വലിയ തുക തനിക്ക് അടക്കാൻ കഴിയും
വിഷമത്തിന്റെ ആഴക്കടലിലേക്ക് താണുപോയ ആ മനുഷ്യൻ അധികസമയം നിന്നാൽ തൻറെ മകളെ നഷ്ടമാകും എന്ന തിരിച്ചറിവിൽ തന്റെ കുടുംബം താമസിക്കുന്ന വീട് പെട്ടെന്ന് തന്നെ ഒരു കച്ചവടക്കാരന് എഴുതി ക്കൊടുത്തു......
മറ്റുള്ളവരെ അറിയിക്കാനോ സഹായം ചോദിക്കാനോ ഉള്ള ഒരു സാവകാശം അദ്ദേഹത്തിന് ഇല്ലായിരുന്നു......
5 ലക്ഷം രൂപ ഹോസ്പിറ്റലിൽ അടച്ചു.... ഓരോ നിമിഷവും പടച്ചവനോട് കരഞ്ഞ് പ്രാർത്ഥിക്കുമ്പോൾ തൻറെ മകളെ ഏൽപ്പിച്ചത് കഴുകൻ കൂട്ടങ്ങളുടെ അടുത്താണെന്ന് അയാൾ അറിഞ്ഞിരുന്നില്ല......
കുറച്ചു സമയത്തിനകം പുറത്തെത്തിയ ഡോക്ടേഴ്സ് മകളെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞതും തകർന്നു പോയിരുന്നു ആ ഹൃദയം......
മകളെ അവസാനമായി ഒന്ന് കാണാൻ മകൾ കിടക്കുന്ന മുറിയിലേക്ക് അയാൾ പ്രവേശിച്ചു....
ജീവനറ്റ് കിടക്കുന്ന മകളെ വാരിപ്പുണർന്നു..... നിമിഷങ്ങൾക്കകം ചെറിയതോതിൽ കാതിൽ കേട്ട ഹൃദയമിടിപ്പ് അദ്ദേഹത്തിൻറെ കണ്ണുകളെ വികസിപ്പിച്ചു ആഹ്ലാദം കൊണ്ട് കണ്ണുകൾ നിറഞ്ഞു.......
ഡോക്ടറെ വിളിക്കാൻ നിന്ന അയാളെ കയ്യിൽ മകളുടെ പിടി വീണു..... എന്തോ പറയാൻ ശ്രമിക്കുന്ന മകളുടെ അടുത്തേക്ക് അദ്ദേഹം കുനിഞ്ഞു കൊണ്ട് കാതടുപ്പിച്ചു....
' ഉപ്പാഹ്.... ഇവിടെ നടക്കുന്നതെല്ലാം മോശമായ പ്രവൃത്തികളാ.... മോൾ ഇപ്പോൾ മരിക്കും.... എൻറെ ശരീരം മുഴുവൻ അവർ കീറിമുറിച്ചിരിക്കുവാ...... വേദന സഹിക്കാൻ കഴിയുന്നില്ല..... അവരെ ഇനിയും വിളിക്കേണ്ട.....'
മകളുടെ ഇടറിയ വാക്കുകൾ അദ്ദേഹത്തെ പൂർണമായും തളർത്തി.....
പുതപ്പിലേക്ക് അരിച്ചുവരുന്ന അവളുടെ ചുടു രക്തം കണ്ടതും ഉപ്പ ആർത്തു കരഞ്ഞു......
'ഉപ്പാഹ്.... ഈ ഒരു അവസ്ഥ ഇനി ആർക്കും വരരുത്......'
അവളുടെ കണ്ണുകൾ പൂർണമായും അടഞ്ഞിരുന്നു.......
●●
കത്തു പൂർണ്ണമായി വായിച്ചതും അവളുടെ കയ്യിൽ നിന്നും പേപ്പറുകൾ ഊർന്നുവീണു....... പൊട്ടിക്കരയുന്നതോടൊപ്പം അവളുടെ കാൽമുട്ടുകൾ നിലംപതിച്ചു.....
'' നീ ചെയ്യുന്നത് തന്നെയാ ശരി ഒരുത്തനെയും വെറുതെ വിടില്ല''
ഇടറിയ വാക്കുകൾ ചുവരുകളിൽ പ്രതിധ്വനിച്ചു കേട്ടു.........
--------------------
മുബിയുടെ പ്രവർത്തിയിൽ പെട്ടെന്നുള്ള വാശിയിൽ അവൻ അവളെ വലിച്ചടുപ്പിച്ചു അവളുടെ അധരങ്ങളോട് അധരങ്ങൾ കോർത്തു.....
ഉമനീരിനോടപ്പം അവളുടെ കണ്ണുനീരും കലർന്നതും അവൻ അവളിൽ നിന്നും അകന്ന് മാറി.....
ഇനിയും നിന്നെ അകറ്റി നിർത്താൻ എനിക്ക് കഴിയില്ല *നസി*..... ഇനിയും നിന്റെ ഈ അഭിനയത്തിന് കൂട്ടു നിൽക്കാൻ എനിക്ക് കഴിയില്ല.....ആരെ കാണിക്കാനാ നീ ഇങ്ങനെ അഭിനയിക്കുന്നെ.....
അവന്റെ ഓരോ വാക്കുകളും അവളെ വലയം ചെയ്തു *നസി*?...മുന്നിൻ അവ്യക്തമായ ദൃശ്യങ്ങൾ തെളിഞ്ഞുകൊണ്ടിരുന്നു..... തലയിൽ അസഹനീയമായ വേദന അനുഭവപ്പെട്ടതും വാടിയദളം പോലെ അവൾ നിലത്തേക്ക് ഊർന്നുവീണു.....
മുബീ......
റിനു ഉറക്കെ വിളിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് ഓടിവന്നു......
അവളുടെ കയ്യിൽ പിടിച്ചു നോക്കി....അപ്പോഴേക്കും നാച്ചു അവളെ തന്റെ കൈകളിൽ കോരിയെടുത്തിരുന്നു......അവനവളെ റൂമിലെ ബഡ്ഡിലേക്ക് കിടത്തിയതും റിനു അവരെ പുറത്താക്കാക്കി ദേഷ്യത്തോടെ വാതിലടച്ചു.....
അവൾ മുബിയെ ചെക്ക് ചെയ്തു....കുഴപ്പമൊന്നുമില്ലെന്നു ഉറപ്പായതും അവൾ ദീർഘ ശ്വാസം എടുത്തു വിട്ടു......
ഉടനെ തന്നെ ദേഷ്യം അടക്കിപിടിച്ചുകൊണ്ട് പുറത്തേക്കിറങ്ങി....
നീ ഇത്രയും...ഛെഹ്....ഗെറ്റൗട്ട് മൈ ഹൗസ്😡.....
റിനൂ ഞാൻ......
Aqib....തന്റെ ഫ്രണ്ടിനെ എന്റെ മുന്നിൽ നിന്നും കൊണ്ട്പോ... ഞാനെന്തെങ്കിലും ചെയ്തു പോവും.....
അക്കുവിന് ഒന്നും പറയാൻ കഴിഞ്ഞില്ല......എന്താ സംഭവിക്കുന്നത് എന്ന് പോലുമറിയാതെ ഒന്നും ചെയ്യാൻ കഴിയാതെ അവൻ നിന്നു.....
സോറി റിനൂ....എനിക്കങ്ങനെ പോവാൻ കഴിയില്ല....അവൾക്കെങ്ങനെ
സ്റ്റോപ്പ്....അതൊക്കെ നീ എന്തിനാ അറിയുന്നേ.....ഇനിയും ഇവിടെ നിൽക്കുവാണെങ്കിൽ നിന്നെ പുറത്താക്കാൻ എനിക്ക് സെക്യൂരിറ്റിയെ വിളിക്കേണ്ടിവരും......
അവൾക്കെന്താ പറ്റിയേ...
നാച്ചു മുബിയുടെ അടുത്തേക്ക് പോവാൻ നിന്നതും റിനു അവനെ ബാക്കിലേക്ക് തള്ളി....
റിനൂ...പ്ലീസ് ഞാൻ അവളോടൊന്ന് സംസാരിക്കട്ടെ....
ദേഷ്യം നിയന്തിച്ചു കൊണ്ട് അവൻ റിനുവിന് മുമ്പിൽ കൈകൂപ്പി പറഞ്ഞു.......
ഗെറ്റൗട്ട് നബീൽ😡
അവളേയും കൂട്ടിയേ ഞാനിവിടുന്ന് ഇറങ്ങുകയുള്ളൂ റിനൂ😠.....
അതൊരിക്കലും നടക്കില്ല നബീൽ....കൂട്ടുകൂടുമ്പോൾ നീ ഇത്രക്ക് മോശപ്പെട്ട ഒരാളാണെന്ന് ഞാൻ കരുതിയില്ല.....
അവള്ക്കെന്താ പറ്റിയേ😡......
അതെന്തിനാ നീ അറിയുന്നേ.....
എനിക്കറിയണം.....*Because she is my wife* risla.....
അലറുകയായിരുന്നു അവൻ...അവന്റെ വാക്കുകൾ കേട്ട് അക്കുവും റിനുവും ഞെട്ടിത്തരിച്ചു.......
{തുടരും......}