നീയില്ലാ നേരം🍂 ---16
©Copyright Protected
✍️Pranayamazja
ചേച്ചിയെ പ്ലാൻ സെറ്റ് അല്ലേ....
പിന്നെ അല്ലേ...സൊല്ലപ്പം നല്ലോണം പഴയ പണി ആണേലും സാരില്ല അവർ കുറച്ചേരം വിശ്രമിക്കട്ടെ അല്ലേ അനുവേ...
പിന്നെ അല്ലേ....
അല്ലടി രാവിലത്തെ ചായ കുടിപ്പ് ഒക്കെ കഴിഞ്ഞ ശേഷം ആ സാധനം ഇപ്പോഴും റൂമിൽ ഇരുപ്പ് തന്നെ ആണോ...? സ്വധവെ മക്കൾക്ക് പണി എടുക്കാൻ മടി ഒക്കെ കാണും ഇതിപ്പോ ആ പിള്ളേർ രണ്ടും രാവിലെ എല്ലാരേയും സഹായിക്കുന്നതും എല്ലാരോടും സംസാരിച്ചു നിൽക്കുന്നതും ഒക്കെ കാണാം.....ഇവർ എന്താ ഇങ്ങനെ....?
ആവോ...എന്തായാലും അഞ്ചു ചേച്ചിയോട് ജ്യൂസ് ചോദിച്ചായിരുന്നു.....ചേച്ചിക്ക് അപ്പോ ചേട്ടൻ്റെ കാൾ വന്നത് കൊണ്ടും കൃത്യ ടൈം ഞാൻ അവിടെ എത്തിയത് കൊണ്ടും ഞാൻ ആ ജ്യൂസ് കൊണ്ട് കൊടുക്കാം എന്ന് പറഞ്ഞതാ....എന്തായാലും ഗുണം ആയി....ഇന്ന് ഫുൾ അവിടെ കിടന്നതി ആയിരുന്നു....ഇല്ലെ വെറുതെ ഇനി വേറെ വല്ലങ്ങനെയും ഉപദ്രവിക്കാൻ നോക്കും അവർ.... ചെറിയമ്മയ പിശാശ്....😏
ഓകെ...ഓകെ...നീ കൊണ്ട് കൊടുത്ത സംശയം ആരിക്കും എന്നല്ലേ പറഞ്ഞെ....!കുടിക്കത്തില്ല എന്ന്....
അതെ...ഇപ്പൊ ചേച്ചി കൊടുത്താലും അവർ പിന്നെ ചേച്ചിയെ കുറ്റം പറയും അല്ലോ....അപ്പോ ഇത് മഞ്ജുവിൻ്റെ കയ്യിൽ കൊടുക്കണം.....
ഓകെ...സെറ്റ്....ധാ മഞ്ജു പോണേ....!
മഞ്ജു....!!
എന്താ അദു ഏട്ടത്തി....☺️
ദാ ഈ ജ്യൂസ് അഞ്ചു ചെറിയമ്മക്ക് വേണ്ടി ആക്കി വച്ചത് ആയിരുന്നു അവൾക് ഒരു കാൾ വന്ന കൊണ്ട് എനിക്ക് തന്നതാ ഒന്ന് കൊടുതെച്ചും വരാൻ ..... എടുത്ത് ഇങ്ങോട്ട് വന്നപ്പോഴാണ് അമറെട്ടൻ എന്നെ എന്തോ ആവശ്യത്തിന് വിളിച്ചത് ഓർക്കണേ....ഇത് ഒന്ന് കൊടുക്കാമോ...?
ഓ...ഇതിനാണോ....ഞാൻ കൊടുക്കാം ഏട്ടത്തി ..ഇങ്ങനെ വല്യ പ്രഭാഷണം പറയ ഒന്നും വേണ്ടായിരുന്നു...😌
പിന്നെ ഏട്ടത്തി....ഞാൻ അമ്മക്ക് വേണ്ടി സോറി ചോദിക്കുവാ....
എന്തിനാ...??
അമ്മ ചേച്ചിയെ തടഞ്ഞു വീഴ്ത്താൻ നോക്കിയത് ഞാൻ ശ്രദ്ധിച്ചിരുന്നു...ചേച്ചിടെ കൈ വല്ലോം പൊള്ളിയാരിരുന്നോ...?
ഇല്ലാട...കുഴപ്പം ഒന്നും ഇല്ല....പിന്നെ ചെറിയമ്മ ചെയ്ത കാര്യത്തിന് അവർക്ക് കിട്ടിക്കോളും....നീ വെറുതെ സോറി ഒന്നും പറയണ്ട കേട്ടോ....☺️
മ്മ്മ്...ശെരി...എന്ന കൊണ്ട് കൊടുത്തിട്ട് വരാം.....ഇവിടെ ഉണ്ടാകുമോ...?
ഉറപ്പായും...വേം വായോ...അല്ലേ വേണ്ട എൻ്റെ റൂമിലേക്ക് പോര്.. നമ്മക് അവിടെ ഇരിക്കാം.....
🍂🍂🍂
അമറേ...നീ സത്യം മാത്രേ പറയാവൂ.....നിനക്ക് അവളോട് ഒരു കുഞ്ഞ് ഇഷ്ടം ഇല്ലെ....???
ഇല്ല രോഹാ......!!അങ്ങനെ ഒന്നുമില്ല....ഉണ്ടാകില്ല.....ഇന്ന് ഒരു സിംപതി തോന്നി അത്രേം മാത്രം.....!
സിമ്പതി തോന്നിയ അവളെ ഓർത്ത് ചിരിക്കാണെ ഒക്കെ കണ്ടല്ലോ...?അപ്പോ അതോ...?പിന്നെ നിൻ്റെ സ്വഭാവം അനുസരിച്ച് ഇന്ന് അവള് മുഖത്ത് തേച്ച് വച്ചതിനു അവളെ നീ എടുത്ത് ഭിത്തിയിൽ തൂക്കേണ്ടെ ആണല്ലോ...?അതൊന്നും ചെയ്തില്ല എന്ത് കൊണ്ടാ....?അപ്പോ ഇഷ്ടം ഇല്ലെ...?
അങ്ങനെ എല്ലാ രോഹ ....അവള് അടിച്ചോ ശരീരം നോവിച്ചോ സന്തോഷിക്കാൻ ഞാൻ സാടിസ്റ്റ് ഒന്നും അല്ല.......എനിക്ക് അവളെ ഇഷ്ടം എല്ലാ...അത് പൂർണ ബോധ്യം ആകും നേരം അവള് തന്നെ ഇവിടുന്നും എൻ്റെ ജീവിതത്തിൽ നിന്നും ഇറങ്ങി പോക്കൊള്ളും........!
നിന്നോട് പറയാൻ ഞാൻ ഇല്ല.....!!
നന്ദു അവളെ കണ്ട് പിടിക്കണം എത്രയും പെട്ടന്ന്.....അവളെ അറിയിക്കണം അവളുടെ രോഹിത് ജീവിച്ചിരിപ്പുണ്ട് എന്ന്.......എനിക്ക് ഉറപ്പാണ് അവള് മറ്റൊരാളെ കല്യാണം കഴിച്ചിട്ട് ഉണ്ടാകില്ല......
നിൻ്റെ വിശ്വാസം അങ്ങനെ ആണേ നമ്മക്ക് നോക്കാം.........!
ഞാനും ഉണ്ടാകും കൂടെ..... തനിയെ പോകരുത്.....!
മ്മ്മ്..
🍂🍂🍂
മഞ്ജു.....!(അനു)
എന്താ അനു....
ഞങൾ ഒരു കാര്യം ചോദിക്കട്ടെ.....!!(കോറസ്)
എന്താ ഏട്ടത്തി....ചോദിച്ചോ....?എന്താ..?
നിനക്ക് അമറെട്ടനേ ഇഷ്ടം ആയിരുന്നോ....?
എൻ്റെ പൊന്നേച്ചി...സോറി ഏട്ടത്തി....ഈ അനു കോനു പറഞ്ഞത് ആണോ ഇത്....
എന്ന കേട്ടോ അമറെട്ടൻ എനിക്ക് ഏട്ടൻ തന്നെ ആണ്.... എപ്പോഴോ ചെറിയൊരു ഇഷ്ടം തോന്നിയിരുന്നു...പക്ഷേ അത് പ്രണയം അല്ലായിരുന്നു ട്ടോ...പിന്നെ എൻ്റെ അമ്മക്ക് ഞാൻ അങ്ങേരെ എങ്ങനേലും വളച്ച് കുപ്പിയിൽ ആകണം എന്ന് ആഗ്രഹം ഉണ്ടാരുന്നു...പക്ഷേ ഞാൻ intrested അല്ല....എനിക്ക് വേറെ ഒരാളെ ഇഷ്ടമാ....!ഇത് ഇത്രേം നാൾ ഓർത്ത് പേടി ആയിരുന്നു...കാരണം അമ്മ അമരെട്ടനെ കൊണ്ട് എന്നെ കെട്ടിക്കാൻ എല്ലാ അടവും പയറ്റും പക്ഷേ ഇപ്പൊ ആ ടെൻഷൻ ഒഴിഞ്ഞു അല്ലോ.....
ഓഹോ...അങ്ങനെ ആണ്....എന്ന ഒരു കാര്യം ഞാൻ പറയട്ടെ....നിൻ്റെ അമ്മക്ക് ഇപ്പൊഴും നിന്നെ കൊണ്ട് അമരേട്ടനെ കെട്ടിക്കാൻ ആഗ്രഹം ഉണ്ട്....
അതെന്താ ചേച്ചി...അപ്പോ അത് കൊണ്ട് ആരിക്കുമോ അമ്മ ഇന്നലെ അങ്ങനെ ഒക്കെ...??ചേച്ചിക്ക് പൊള്ളിയിരുന്നോ...?
ആ..ചെറുതായി...അത് സാരില്ല....ഞാൻ ഒരു കാര്യം പറയട്ടെ.......
പറ.....
നിൻ്റെ അമ്മക്ക് ചെറിയൊരു പണി ഞങൾ കൊടുത്തിട്ടുണ്ട്....കുഴപ്പം ഒന്നും ആക്കല്ലെടി...എനിക്ക് തന്നതിന് തിരിച്ചൊരു പണി....
നമ്മക്ക് റൂമിൽ വരെ പോയി വരാവോ....?
അമ്മക്ക് വല്ലതും പറ്റോ ചേച്ചി....അവളുടെ സ്വരത്തിൽ ആധിയുണ്ടായിരുന്ന്...
ഇല്ലട...കുറച്ച് വിം കലക്കി അത്രേ ഉള്ളൂ....ഇനി അമ്മയോട് മറ്റുള്ളാരുടെ മെക്കിട്ട് കേരാതെ നിക്കൻ പറയണം....കേട്ടോ...
എന്ന ഇനി നോക്കിയെച്ചും വരമല്ലെ....?(അനു)
മ്മ്മ്...വായോ.....!
🍂🍂🍂
ഉയ്യൊ... മഞ്ചുവെ ...ഒന്ന് വാടി...എനിക്ക് ഇരിക്കാൻ മേലെ....
എന്താ പറ്റിയ അമ്മ....!
വയർ...
എന്നും പറഞ്ഞ് മുഖത്ത് കുറെ expression ഇട്ട് കൊണ്ട് അവർ വീണ്ടും ബാത്റൂമിലേക്ക് കയറി വാതിൽ അടച്ചു....
ഇത് തന്നെ തുടർന്നു കൊണ്ടേ ഇരുന്നു........
അമ്മ.... ഡോക്ടരുടെ അടുത്ത് പോവാം....വായോ ....
വേണ്ട മോളെ മരുന്ന് വല്ലോം ഉണ്ടേൽ താ...കഴിച്ചെച്ചും കിടന്നോലാം....
മ്മ്...ശെരി....പിന്നെ അമ്മെ...ഞാൻ ഒരു കാര്യം പറയാം...ഇപ്പോഴും അമ്മേടെ മനസ്സിൽ അമരെട്ടനേ എന്നെ കൊണ്ട് കെട്ടിക്കാൻ പ്ലാൻ ഉണ്ടേ അത് മാറ്റി വചേക്ക്.....അത് ശരി അല്ല ...നടകുയും ഇല്ല....
മഞ്ജു അതും പറഞ്ഞ് പുറത്തേക്ക് പോയി.....
🍂🍂🍂
വൈകുന്നേരം ആയതും റിസപ്ഷൻ വേണ്ടി ആളുകൾ ഒക്കെ വരാൻ തുടങ്ങി.....
അദുവിനെ ഒരുക്കാൻ വേണ്ടി ബ്യൂടിഷൻ വന്നിരുന്നു..... ക്രീം കളർ ഗൗൺ ആണ് അവളുടെ വേഷം....
ലൈറ്റ് മേക്ക് അപ്പ് മാത്രമേ അവള് ഇട്ടിരുന്നുള്ളു....ചുണ്ടിൽ ചെറുതായി ചായം പുരട്ടിയിട്ടുണ്ട്.......കണ്ണുകൾ വാലിട്ട് എഴുതി ഒരു കുഞ്ഞ് വെള്ള കൽ പൊട്ടും ധരിച്ചു.....കഴുത്തിൽ ഒരു കുഞ്ഞ് നെക്ലേസ് മാത്രമേ ഉള്ളൂ.....കാതിൽ കുഞ്ഞ് കടുക്ക് കമ്മൽ.....
ഒരുങ്ങി അവള് താഴേക്ക് ഇറങ്ങി.....
അമർ നേരത്തെ മാറ്റി നിന്നിരുന്നു...ക്രീം കളർ ഷർട്ട് ആണ് അവൻ ധരിച്ചിരുന്നത്.....
സ്റ്റയർ ഇറങ്ങി വരണ അടുവിനെ അവൻ കണ്ണെടുക്കാതെ നോക്കി നിന്നു പോയി......
ഒരു നിമിഷം പണ്ട് എപ്പോഴോ നന്ധുവിൻ്റെ വായിൽ നിന്നും വീണ പോട്ടാസിനോട് തോന്നിയ കുഞ്ഞ് താൽപര്യം തലപൊക്കുന്നു എന്നവന് തോന്നി പോയി..........
മറ്റൊന്നും ശ്രദ്ധിക്കാതെ അവൻ അവളിൽ മാത്രം നോട്ടം നൽകി നിന്നു.............
എന്തോ....വല്ലാത്തൊരു ആകർഷണം തൊന്നിയവന്.....
എന്നും ജീവിതത്തിൽ അവള് ഒരു ഭാഗം ആരിക്കണം എന്ന് തോന്നി.....
അത് ഭംഗി കൊണ്ട് മാത്രം ആയിരുന്നില്ല....അവളോട് പണ്ടെങ്ങോ തോന്നിയ ആ കുഞ്ഞൊര് ഇഷ്ടം വീണ്ടും തന്നിൽ ഉടലെടുക്കുന്നു എന്ന് തോന്നിയത് കൊണ്ടാണ്........
തുടരും.....