Aksharathalukal

കിനാതീരം -3

കിനാതീരം  
************
Part -3

"രണ്ടാളും രണ്ട്‍ ഭാഗത്ത്‌ നിന്നും നടന്ന് എന്റെ അടുത്ത് എത്താനായിട്ടുണ്ട്.... എന്റെ ഹൃദയ മിടിപ്പ് കൂടി വരാൻ തുടങ്ങി... PT ഉഷ ഓടിയാൽ പോലും ഇത്രക്ക് സൗണ്ടിൽ മിടിക്കില്ല 
"എന്റെ ഹൃദയമേ ഒന്നടങ്.. ഈ മൂദേവി ഒക്കെ കുളമാക്കുമോ??, 
  അവർ അടുത്തെത്തി കഴിഞ്ഞു... ഇനി എല്ലാം വരുന്ന പോലെ കാണാം ... "ഡാ ഖൽബെ നീ ഇത്ര പെട്ടെന്ന് വന്നോ?? 
ങേ!!നദു ഇതാരോടാ .. "ആടി ഞാൻ ഇങ് പോന്നു അവിടെ നിന്നാൽ എനിക്ക് പ്രാന്തെടുക്കും... കാണാൻ വന്നവനെ വന്ന വഴിയേ ഓടിച്ചു,.. 🤣അല്ല നദുവിനുള്ള മറുപടി കൊടുത്തത് ഈ കുട്ടിപിശാശ് ആണല്ലോ?... ഇനി വല്ല ബന്ധവും ഇവര് തമ്മിലുണ്ടോ... ഏയ്... കൂൾ ഡൗൺ റോഷാ (ആത്മ :നിനക്ക് അതൊക്ക പറയാം ഉള്ളിലിരുന്ന് ഞാൻ ബേജാറാവുന്നത് നിനക്ക് അറിയണ്ടല്ലോ )... 
" അടിപൊളി, നീ പോയപ്പോ എനിക്ക് തോന്നി എന്തേലും പണി ഒപ്പിച്ചു അവരെ ഓടിക്കുമെന്ന്... നദുവും, ആ കാന്താരിയും അടുത്ത് നിന്ന് സംസാരിക്കുകയാണല്ലോ 
ഒക്കെ കയ്യിൽനിന്നും പോയി ഇനി നീ നോക്കണ്ട റോഷാ... അവൾ എല്ലാം പറയും പിന്നെ പൈസക്ക് വന്ന കാര്യവും... 
"കാക്കു... ഇതാണ് ഞാൻ പറയാറുള്ള എന്റെ സ്വന്തം  ജിലു, എന്റെ കാട് കയറിയ ചിന്തകൾക് ഇടയിൽ കേറി പെട്ടെന്ന് നദു അത് പറഞ്ഞതും ഇടി വെട്ടിയവനെ പാമ്പ് കടിച്ച പോലെ ആയി.... സമാധാനമായി ഗോപിയേട്ടാ..., "ആഹ്... മറുപടി വാക്ക് എന്തോ എന്നിലെ ഒച്ചയെ പിടിച്ചു വെച്ച പോലെ ആയി... അവളെ ചേർത്ത് പിടിച്ചു നദു അത് പറയുമ്പോഴും അവളുടെ മുഖത്തേക്ക് നോക്കാൻ പോലുമാവാതെ തല താഴ്ത്തി നിന്നു..... 
"ഇതാ നിങ്ങളുടെ ക്യാഷ്.. എനിക്കു അവൾ  നേരെ നീട്ടിയ രണ്ട്‍ അഞ്ഞൂറിന്റെ നോട്ടുകൾ വാങ്ങണോ, വാങ്ങണ്ടയോ ... എന്നെയും അവളെയും മാറി മാറി നോക്കി കൊണ്ട് നദു ചോദിച്ചു "അല്ല എന്റെ കാക്കുവിനെ നിനക്ക് അറിയാമോ ??.... 

"ഞാൻ ഇന്ന് വരുന്ന വഴിക്ക് എനിക്ക് വലിയൊരു...... ഉപകാരം നിന്റെ കാക്കു ചെയ്തത് അത് കടം വീട്ടിയതാ ... അല്ലേ കാക്കു..ങേ അതെപ്പോ?? 

" പെട്ടെന്ന് ആണ് ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയത് നേരത്തെ കണ്ടപ്പോൾ  മുഖത്ത് കെട്ടിയ  ഷാൾ അഴിച്ചു മാറ്റിയിരുന്നു,, അറബിപ്പൊന്ന് തോൽക്കും അഴക് കരിനീല കണ്ണുകൾ, ചുവന്ന അധരങ്ങൾ, തുടുത്ത ആ കവിളത്തു നുണക്കുഴി ചേല് തട്ടം കൊണ്ട് പാതി മറച്ച മുടി യിഴകൾ .... ഉഫ്ഫ് ഇവളെയാണോ ഞാൻ ചെവി പൊട്ടും ചീത്ത പറഞ്ഞത്.. എന്നിട്ടും എനിക്ക് വേണ്ടി അവൾ കള്ളം പറഞ്ഞു... 

"വാങ്ങുന്നെ... അവളുടെ സ്വരം എന്റെ കാതിൽ കേട്ടിട്ടും തരിച്ചിരുന്നു പോയി.. "ഡീ എന്റെ കാക്കു അങ്ങനെ ആരോടും മിണ്ടാറില്ല, ആള് പാവമാ കണ്ടാൽ ഉള്ള ആ കളിപ്പൻ ലുക്ക്‌ നോക്കണ്ട, ഭയങ്കര സഹായി ആണ്, ആരോടും ഒരു രൂപ പോലും വാങ്ങാറില്ല 

"ഇവളിതെന്തിനുള്ള പുറപ്പാടാ?? എന്നെ നാണം കെടുത്തിയെ അടങ്ങു എന്നുണ്ടോ... എല്ലാം നിന്റെ ജിലു കണ്ടും അറിഞ്ഞും കഴിഞ്ഞു നദു.... കാക്കു ഇനി എങ്ങനെ ആണെന്ന് പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല ..(ആത്മ ).ജിലു ഖൽബെ അത് നീ വെച്ചോ എന്തു സഹായമായാലും കാക്കു അത് വാങ്ങില്ല.. അല്ലേ കാക്കു.. 
"വണ്ടിയുടെ ഹെഡ് ലൈറ്റ് പൊട്ടിച്ചതിനു ഇവളോട് തല്ലുണ്ടാക്കി വാങ്ങുന്നതാണെന്ന് പറയാനും പറ്റില്ല, തുപ്പാനും ഇറക്കാനും പറ്റാത്ത ഒരവസ്ഥ ..
"no thanks"അവളുടെ മുഖത്തു നോക്കാതെ അത് പറയുമ്പോഴും ഉള്ളിൽ ഒരു കുറ്റബോധം തോന്നി.. ഈ നേരത്തും എന്നെ നദുവിനോട് ഒരു വാക്ക് കൊണ്ടും സൂചന നൽകാതെ തകർത്തു അഭിനയിച്ചില്ലേ... 

"അപ്പൊ ഒക്കെ ഡീ... റിയലി മിസ്സ്‌ u..., അവർ പരസ്പരം വാരിപുണർന്ന് യാത്ര പറയുമ്പോഴും, നൂലറ്റ പട്ടം പോലെ എന്റെ ചിന്തകൾ പല വഴിയിൽ കളിക്കാൻ തുടങ്ങി... "അല്ല കാക്കു ഇതെന്താ ഹെഡ് ലൈറ്റ് ഒക്കെ പാർട്സ് ആയല്ലോ വണ്ടിയിൽ കയറാൻ നിൽക്കുന്ന നേരം അവളത് കണ്ടു പിടിച്ചു... ഒരു വിധത്തിൽ ഊരി പോരുമ്പോൾ ആണ് അടുത്തത്... 
"ന്തു പറ്റിയതാ കാക്കു ...ആക്‌സിഡന്റ് വല്ലതും.. ."ഏയ് അതൊന്നുമല്ല ഞാൻ വരുന്ന വഴിക്ക് ഒരു വണ്ടിക്ക് സൈഡ് കൊടുത്തതാ.. ജസ്റ്റ്‌ ഹെഡ് ലൈറ്റ് ഒന്ന് പൊട്ടി, വേറൊന്നും പറ്റിയില്ല.. നീ ഇതൊന്നും ഉമ്മച്ചിനോട് പറയല്ലേ... 
"ഇല്ല,പറയില്ല പക്ഷെ എന്തോ ഒരു കള്ളത്തരം ഉണ്ടല്ലോ,? സത്യത്തിൽ ട്രാഫിക് ബ്ലോക്ക് തന്നെ ആയിരുന്നോ അല്ലേൽ വല്ല തല്ലും ഉണ്ടാക്കിയിട്ടാണോ പോരുന്നെ.. അത് കേട്ടതും ഞാൻ ജിലുവിന്റെ മുഖത്തു നോക്കിയതും അവളെന്നെ നോക്കിയതും ഒപ്പം.. 
"ഒരു ഇളിഞ്ഞ ചിരി പാസ്സാക്കി ഞാൻ പറഞ്ഞു, അയ്യേ ഞാൻ അടിക്ക് പോവാണേൽ, കിട്ടുന്നവന്റെ വണ്ടിക്കല്ലേ പണി കിട്ടാ.. മോളു 
നീ വേഗം കേറ്... സമയം ഒരുപാടായി.. 
"അപ്പൊ ജിലു ഞാൻ വിളിക്കാം, എന്ന് പറഞ്ഞു നദു സ്റ്റാർട്ട്‌ ആക്കിയ എന്റെ ബുള്ളുവിന്റെ പിറകിൽ കേറി.. ഒരുപാട് നേരമല്ലേലും, ജിലുവിന്റെ കൂടെ നിന്നപ്പോൾ ഞാൻ വേറെ ഒരാളായി മാറിയ പോലെ.. യാത്ര പറയാൻ കണ്ണുകൾ തമ്മിൽ ഉടക്കിയപ്പോൾ.. ഉൾകോണിൽ എവിടെയോ കുളിരു പോലെ, 

ഒരു നിമിത്തം പോലെ നദു വിന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ മുന്നിൽ  എന്നെ നാണം കെടാൻ ഉണ്ടാക്കി തന്ന എല്ലാ കലാപരിപാടികൾക്കും ഒത്തിരി നന്ദിയുണ്ട് എന്റെ കലിപ്പാ... (ആത്മ :പറഞ്ഞിട്ട് ഇനി എന്തു കാര്യം, വീണു ഇനി കുളിച്ചു കേറാം ) 
"അവളോട് യാത്ര പറഞ്ഞു ഞങ്ങൾ വണ്ടിയെടുത്തു പോകുമ്പോൾ സൈഡ് മിററിൽ അവളെ ഒന്ന് നോക്കി...👀അവളുമായി കൊളുത്തിട്ട പോലെ നോട്ടം വെച്ച് അവളും നോക്കുന്നുണ്ടായിരുന്നു..., വണ്ടി പിന്നെ സ്പീഡ് കൂട്ടി, "അല്ല നദു അവളെ എത്ര കാലമായി ഉള്ള പരിജയം ആണ് നിനക്ക്?? 

"വണ്ടി വിടുന്നതിനിടയിൽ അവളെ കുറിച് കൂടുതൽ അറിയാനൊരു ആകാംഷ.. "കാക്കു ഞാൻ എപ്പോഴും പറയാറുണ്ട്, പക്ഷെ കാക്കു ആരെങ്കിലും മൈൻഡ് ചെയ്തിട്ട് വേണ്ടേ, അവൾ എന്റെ ഫസ്റ്റ് ഇയർ മുതൽ ഉള്ള കൂട്ടാണ്... ആള് പാവമാണ്, ഉപ്പയില്ല ഉമ്മയും, ഒരനിയനും ആണുള്ളത്,... പാവപെട്ടവരാണ്.. 
"അവൾക് ഇന്ന് ഒരു കൂട്ടർ കാണാൻ വരുന്നുണ്ടെന്ന് പറഞ്ഞു പോയതാ.. അവൾക് വലിയ താല്പര്യം ഉണ്ടായിട്ടല്ല, ഇപ്പൊ വന്ന ചെക്കൻ വലിയ ബിസിനസ്‌മാൻ  ആണെന്ന് ഒക്കെ പറഞ്ഞു അവളുടെ ഉപ്പാന്റെ അനിയൻ കൊണ്ടു വന്ന ആലോചന ആണിത്, അവളെ പറഞ്ഞയച്ചിട്ട് അവർക്ക് ആകെ ഉള്ള ഭൂമി ഇവരെ കയ്യിൽ നിന്ന് എഴുതി വാങ്ങാൻ ആണ് ഈ നാടകം ഒക്കെ കളിക്കുന്നത് "പാവം !!അവളുടെ ഉമ്മ എല്ലാത്തിനും നിന്ന് കൊടുക്കും, ഇവൾ എതിർത്തു പറയും അതു കൊണ്ടാണ് ഇവളെ ചോദിച്ചു വന്നപ്പോ തന്നെ പറഞ്ഞയക്കാൻ നോക്കിയത്... 
"പക്ഷെ അവളാ കല്യാണവും മുടക്കിയിട്ട വരുന്നത് അവളെന്നെ വിളിച്ചിരുന്നു, വണ്ടി ഒന്നും കിട്ടാനില്ല എന്നൊക്കെ പറഞ്ഞു, അതു കൊണ്ട ഞാൻ കാക്കു വിളിച്ച സമയത്തു അവളെയും കൂട്ടി പോരാൻ പറഞ്ഞത്, 
"പക്ഷെ !!...
ഞാൻ പറയുന്നതിന് മുമ്പേ കട്ടാക്കിയില്ലേ.. എന്തായാലും അവളെ കൊണ്ട് കാക്കു വന്നു എന്ന് പറഞ്ഞതാ എനിക്ക് വിശ്വസിക്കാൻ പറ്റാത്തത്.. "അത് പിന്നെ... !
"കാക്കു അന്നേരം അവളെ കൂട്ടി പോന്നത് നന്നായി അല്ലേൽ പിന്നെ അവൾ വീട്ടിൽ തന്നെ പോകേണ്ടി വരുമായിരുന്നു (ഓര്മിപ്പിക്കല്ലേ പൊന്നെ... ഇന്ന് നടന്ന കാര്യങ്ങൾ ഇപ്പഴും എന്റെ തലക്കകത്തു ഓളം വെട്ടി കൊണ്ടിരിക്യാ.. )...കാക്കു എന്താ ഒന്നും മിണ്ടാത്തെ.. ഉമ്മച്ചിയെ വിളിച്ചോ?? 
"ആഹ് വിളിച്ചു, ഉമ്മച്ചി നിനക്ക് എന്തെല്ലോ ഉണ്ടാക്കി വെച്ചിട്ടുണ്ട്. കാത്തിരിക്കുവാണ്,.. 
"കാക്കു നമുക്ക് ഒരു ചായ കുടിച്ചിട്ട് പോകാം... 
  പോകുന്ന വഴിയിൽ കണ്ട അതികം തിരക്കില്ലാത്ത ഒരു ഹോട്ടലിൽ കയറി ചായ കുടിച് ഇറങ്ങി.. 
അപ്പോഴാണ് അത് സംഭവിച്ചത്... 
  നദുവിനെ ഒരുത്തൻ തൊട്ടിയുരുമ്മി ഒരൊറ്റ പോക്ക്... അറിഞ്ഞോണ്ട് ഉള്ള വരവാണെന്ന് കണ്ടപ്പഴേ മനസ്സിലായി,... 

   നദുവിനെ ഒരുത്തൻ തൊട്ടിയുരുമ്മി ഒരൊറ്റ പോക്ക്... അറിഞ്ഞോണ്ട് ഉള്ള വരവാണെന്ന് കണ്ടപ്പഴേ മനസ്സിലായി,... 
"ഓടി ചെന്ന് അവന്റെ കോളറിനിട്ട് പിടിച്ചു "ഡോ തനിക്ക് അത്രക്ക് ചൊറിച്ചിൽ ഉണ്ടേൽ അത് എന്റെ പെങ്ങളെ തൊട്ടിട്ട് വേണ്ടാ......

    "നിന്റെ പെങ്ങളോ... ആഹാ പൊളി സെറ്റ് up ആണല്ലോ മോനേ, നദു എന്റെ പിറകിലേക്ക് മാറി എന്നെ ചേർത്ത് പിടിച്ചു "കാക്കു വാ പോകാം "എന്ന് പറഞ്ഞു വലിക്കുന്നുണ്ട്... അതിനിടയ്ക്കാണ് അത്യാവശ്യം തടിയുള്ള ഒരുത്തൻ വന്ന് മറ്റവന് വക്കാലത്ത് പറയാൻ വന്നത്.... "മോനെ തടി കേടാവണ്ടേൽ വേഗം പെങ്ങളെയും വിളിച്ചു വീട്ടിൽ പോവാൻ നോക്ക്‌...
    
"ഓഹ് പിന്നെ..!!  മല മുഴുവൻ കത്തീട്ട് വെണ്ണൂറായിട്ടില്ല ന്നട്ടാ ഇവിടെ രണ്ട്‍ കൊടി ഓലക്കൊടി ....എന്റെ പെങ്ങളെ തൊട്ടവൻ ആരായാലും അവൻ രണ്ടു കാലിൽ ഇവിടുന്ന് പോകില്ല... ..
    "പെട്ടെന്നാണ് അത് നടന്നത്.... ഞങ്ങടെ ബൈക്കിനു മുന്നിൽ ഒരാൾക്കൂട്ടം... ഓടി ചെന്ന് നോക്കുമ്പോൾ കണ്ട കാഴ്ച..
        തുടരും..... 
             Nbz✍️


കിനാതീരം  - 4

കിനാതീരം - 4

0
1610

കിനാതീരം part-4 ************** "എന്റെ ബൈക്കിനു മുന്നിൽ ഒരാൾക്കൂട്ടം,.. ഓടി ചെന്നു നോക്കുമ്പോൾ കണ്ട കാഴ്ച, തലചുമടുമായി വരുന്ന ഏതോ ഒരാൾ  ബൈക്കിനു താഴെ വീണു കിടക്കുന്നു...    "ഇക്കാ, നോക്കിയേ ഇയാളെ വായിൽ നിന്ന് രക്തം വരുന്നുണ്ട ്എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകണം .. കണ്ട മാത്രയിൽ നദൂന്റെ  കുഞ്ഞു ഡോക്ടർ ഉണർന്നു (ചെറുപ്പം മുതലേ ഡോക്ടർ ആവാനും,  മറ്റുള്ളവരെ നോക്കാനായി എന്തെകിലും തുടങ്ങണം എന്നൊക്ക പറയുമായിരുന്നു, ഉപ്പാന്റെ ശാഠ്യം  കൊണ്ട് എംബിഎ പഠിക്കുന്നു.പാവം  )   നോക്കിയപ്പോൾ ശെരിയാണ്,വായിൽ നിന്ന്  ചോര ഒഴുകുന്നുണ്ട്,  ചുറ്റും കൂടിയവർ എന്ത് ന