Aksharathalukal

നിലാവിന്റെ പ്രണയിനി - 7

പാർട്ട്‌ - 7
 
             
               ഇന്ന്  ശനിയാഴ്ച ആണെങ്കിലും  ഈ  ആഴ്ച  വീട്ടിൽ പോകുന്നില്ല.  കാരണം വീട്ടിൽ ആരും ഇല്ല. അവരെല്ലാം അമ്മയുടെ  വീട്ടിൽ പോയിരിക്കുകയാണ്. മുത്തശ്ശിക്ക് ഒരു വല്ലായ്മ പോലെ. അത് കാരണം ഞാൻ ഇവിടെ തന്നെ. ശ്ശേ ജാൻവി ഉണ്ടായിരുന്നെങ്കിൽ 2 ദിവസം അടിച്ചു പൊളിക്കായിരുന്നു. ഇത്  ഇപ്പോൾ  അവൾ  വീട്ടിൽ  പോകും. ഞാൻ ഇവിടെ ഒറ്റയ്ക്ക് നിൽക്കണം. എന്തായാലും നാളെ ഞായറാഴ്ച ആയിട്ട് അമ്പലത്തിൽ പോകണം. ഇവിടെ  അടുത്ത്  ഒരു  ശ്രീകൃഷ്ണ ക്ഷേത്രം ഉണ്ടെന്ന് ജാൻവി പറഞ്ഞിരുന്നു. നാളെ ഒന്ന് പോകണം.
 
 
--------------------------------------------------
 
 
             അങ്ങനെ  ഇന്നത്തെ  രാത്രി  ജാൻവി ഇല്ലാതെ  കഴിച്ചു കൂട്ടണം.  ഒറ്റയ്ക്ക്  ഇരുന്നിട്ട്  ഒരു രസവും ഇല്ല.  കുറച്ചു നേരം ബാൽകണിയിൽ പോയി  ഡെയിലി ഉള്ള  കത്തിയടിക്കൽ  ആയിരുന്നു. പിന്നെ അമ്മയെയും അച്ഛനെയും വിളിച്ചു. ജാൻവിയെ വിളിച്ചു. മീനൂട്ടിയെ  വിളിച്ചു... ഓ  മിനൂട്ടിയെ  നിങ്ങൾക്ക്  പരിചയപ്പെടുത്തിയില്ലല്ലേ...
 
 
                   മീനൂട്ടി..... മീനൂട്ടിയെന്നാൽ  മീനാക്ഷി..... അവൾ ആരാണെന്ന്  ചോദിച്ചാൽ..... രക്തബന്ധം കൊണ്ടല്ലാതെ  കർമ്മബന്ധം കൊണ്ട്  സഹോദരിയായവൾ.... എന്റെ  ഏറ്റവും  അടുത്ത  കൂട്ടുകാരി.... എന്റെ  വഴികാട്ടി.... എന്റെ  ധൈര്യം..... എന്റെ  രഹസ്യ സൂക്ഷിപ്പുക്കാരി....   അങ്ങനെ  വിശേഷണങ്ങൾ  പലതാണ്  അവൾക്ക്... അവൾ  എന്റെ  എല്ലാം  ആണ്....  
ഞങ്ങൾ തമ്മിൽ കുഞ്ഞിലേ മുതലുള്ള കൂട്ടാണ്...ഇപ്പോഴും ഒരു കോട്ടവും തട്ടാതെ അത് അങ്ങനെ  പോകുന്നു. പഴകും  തോറും  വീഞ്ഞിന്  വീര്യം  കൂടും  എന്ന്  പറയുന്ന പോലെ ആണ് ഞങ്ങളുടെ  സൗഹൃദവും...  അത്ര  സ്ട്രോഗ്  ആണ്  ഞങ്ങൾക്കിടയിൽ  ഉള്ള  സൗഹൃദവും...
 
 
                 അവൾക്ക്  ഒന്ന്  വേദനിച്ചാൽ  എനിക്കോ, എനിക്കൊന്ന്  വേദനിച്ചാൽ  അവൾക്കോ  താങ്ങാൻ  ആവില്ല... എന്റെ  സ്വഭാവത്തിന്റെ  ഓപ്പോസിറ്റ്  ആണ്  അവളുടെ  സ്വഭാവം... ഒരു  മിണ്ടപ്പൂച്ചയാണ്... മീനുനു അമ്മ മാത്രേ  ഉള്ളു... അച്ഛൻ  അവൾ കുഞ്ഞായിരിക്കുമ്പോ  മരിച്ചു... 
 
 
                   ഞാൻ  എന്റെ  അമ്മക്കിളിയേക്കാൾ   കൂട്ടാണ്  മീനൂസിന്റെ  അമ്മ  നളിനിയമ്മയോട്.. എന്റെ  കുറുമ്പുകൾ  കൂടുമ്പോ  അമ്മയുടെ  മുന്നിൽ  നിന്നും  എന്നെ പുഷ്പ്പം പോലെ  രക്ഷിച്ചെടുക്കുന്നത് നളിനിയമ്മയാണ്...  നളിനിയമ്മ മുത്താണ്..... എന്റെ  ജീവിതത്തിന്റെ  ഒരു  ഭാഗം  തന്നെയാണ്  മീനൂസും നളിനിയമ്മയും... മീനു നഴ്സ് ആണെട്ടോ.... അവൾ കോഴിക്കോട് ആണ് വർക്ക്‌ ചെയ്യുന്നത്.... നളിനിയമ്മ. അങ്കണവാടി ടീച്ചർ ആണ്....
 
 
              +2 കഴിഞ്ഞപ്പോൾ അവൾ നഴ്സിംഗിന്  പോയി.... ഞാൻ അവളുടെ കൂടെ പോകണം എന്ന് കരുതി ഇരുന്നത് ആണ്... അപ്പോഴാണ്  കിച്ചേട്ടൻ വന്ന് പറഞ്ഞത്  BBA യ്ക്ക് ചേരാൻ... എനിക്കായി  അവിടെ ഒരാൾ വെയിറ്റ് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞത്.... ആരാണെന്നോ ഞാൻ അന്വേഷിച്ചു  നടക്കുന്ന  ആൾ തന്നെ.... അങ്ങനെ  ഞാൻ  അവർ പറഞ്ഞ കോളേജിൽ ചേർന്നു...  അടിപൊളി ആയിരുന്നു.... ക്യാന്റീനിൽ പോലും ഫ്രീ... ഫ്രീ... ഫ്രീ...  ഒരാളുടെ പോലും ഒരു മോശമായ നോട്ടം പോലും ഉണ്ടായിട്ടില്ല.... എനിക്കായി ഞാൻ അറിയാതെ എന്റെ പുറകെ തന്നെ ഉണ്ടായിരുന്നു   ആ  കണ്ണുകൾ... എന്ത് കാര്യം ആളെ മാത്രം  കാണാൻ പറ്റിയില്ല.... MBA യും അങ്ങനെ തന്നെ....
 
          
            അല്ല  കിച്ചേട്ടൻ  ആരാണെന്നോ... ഞങ്ങളുടെ  അയൽവാസി  ആണെങ്കിലും ഞാൻ ആൾക്ക്  പെങ്ങളൂട്ടി   ആയിരുന്നു.... ദേവമ്മേടേം  സുഗതനച്ഛന്റേം  ഒരേയൊരു മകൻ.....  ഞാൻ  അവിടത്തെ  സ്ഥിരം  ആളാണ്.... അവർക്ക്  പെൺകുട്ടികൾ  ഇല്ലാത്ത  കാരണം  എന്നെയും  മീനുവിനെയും  വലിയ കാര്യം ആയിരുന്നു....
             
 
          കിച്ചേട്ടന്റെ  ഫ്രണ്ട്  ആണ്  ഞാൻ ഈ  അന്വേഷിച്ചു  നടക്കുന്ന  എന്റെ  അജ്ഞാതൻ....    ഞങ്ങൾക്കിടയിലെ   ഹംസം  ആണ്  കിച്ചേട്ടൻ.... അപ്പോ  നിങ്ങൾ  കരുതും  എന്നിട്ടും  എന്താ  അയാളെ കുറിച്ചു  എനിക്ക്  ഒന്നും  അറിയാത്തത്  എന്ന്. അത് ആളുടെ  പണിയാണെന്നെ.... എനിക്ക് വെറും  15 വയസ്സ് ഉള്ളപ്പോൾ  ആണ്  ആൾ എന്നെ പ്രൊപോസ്  ചെയ്യുന്നേ....  അന്ന് ഞാൻ  ചെറിയ കുട്ടി അല്ലേ.... എന്റെ  ഭാവിയൊക്കെ  ഓർത്തു  ആള്  ഒപ്പിച്ച പണിയാണ് ഇത്... ഞാൻ വളർന്നു പക്വത എത്തുമ്പോൾ  എനിക്ക്  ആളില്ലാതെ  ഒരു  ജീവിതം  ഇല്ല  എന്ന്  ആണെങ്കിൽ, ഞാൻ  അന്വേഷിച്ചു  കണ്ടെത്തി  ആളോട്  എന്റെ  പ്രണയം തുറന്ന്  പറയട്ടെ  എന്നു.... അത്രയും  നാളും  എന്റെ  ജീവിതത്തിൽ  ആള്  കാരണം  ഒരു  കുഴപ്പവും  ഉണ്ടാവില്ല എന്നു.... എന്നെ  മറഞ്ഞിരുന്ന്  പ്രണയിക്കും എന്നു....  ഇന്ന്  ഈ  നിമിഷം  വരെ ആള്  അത്  പാലിച്ചു.... എനിക്ക്  ഓർക്കാൻ  7അര വർഷം മുൻപ് എന്റെ മുന്നിൽ നിന്ന് പ്രണയം  തുറന്ന്  പറഞ്ഞ ആ മുഖവും  ഇടയ്ക്ക്  എനിക്ക്  വരുന്ന കത്തുകളും   സമ്മാനങ്ങളും  മാത്രമേ  ഉള്ളൂ.... എന്നും  കാണുന്നതോ  സംസാരിക്കുന്നതോ  കൂടെ  കറങ്ങുന്നതോ  അല്ല പ്രണയം  എന്ന്  ആള് എന്നെ ബോധ്യപ്പെടുത്തി തന്നു... 
 
 
            ആ  വർത്തമാനം  പറഞ്ഞിരുന്ന്  സമയം  പോയി...നാളെ  അമ്പലത്തിൽ  പോകണം... നേരത്തെ  എഴുന്നേൽക്കാൻ  ഉള്ളത്  ഞാൻ കിടക്കട്ടെ....
 
 
               പിറ്റേന്ന്  രാവിലെ🌄 നേരത്തെ  എഴുന്നേറ്റ്  ഫ്രഷായി  അമ്പലത്തിൽ  പോകാൻ  റെഡിയായി.... ജാൻവി  പറഞ്ഞു  തന്ന വഴിക്ക്  നടന്നു... കുറച്ചു  ദൂരം  നടക്കാൻ  ഉണ്ട്.. കാഴ്ചകളൊക്കെ  കണ്ട്  അങ്ങനെ  നടന്നു...
 
 
            അമ്പലത്തിൽ  എത്തിയപ്പോൾ  തന്നെ  ഒരു  പോസിറ്റീവ്  എനർജി  ഫീൽ   ചെയ്യുന്നുണ്ട്.  കൃഷ്ണ ഭക്തിഗാനങ്ങൾ  ഒഴുകി ഒഴുകി  വരുന്നുണ്ട്... അമ്പലത്തിന്  മുൻവശത്തായി  ഒരു  വലിയ  ആൽമരം  ഉണ്ട്...  കുറച്ചു  പഴക്കം  ഉള്ള  അമ്പലം ആണ്... എന്തോ   എനിക്ക് ആ പരിസരം  വല്ലാതെ  ഇഷ്ട്ടപെട്ടു.... 
 
 
             ഞാൻ  അങ്ങനെ  അമ്പലത്തിനുള്ളിലേക്ക്  കയറി....മനസ്സ് തുറന്ന് പ്രാർത്ഥിച്ചു. കദളിപ്പഴം  നേദിക്കാൻ  വഴിപാട്  രസീതാക്കി... മുത്തശ്ശിയുടെ  പേരിലും  വഴിപാട്  കഴിച്ചു... അങ്ങനെ  കണ്ണന് മുൻപിൽ  പരാതി പറഞ്ഞും  ഇന്നലെ  വരുൺ സാറിൽ നിന്ന്  രക്ഷിച്ചതിനു  നന്ദി  പറഞ്ഞു  പ്രസാദം ഒക്കെ വാങ്ങി  തിരിഞ്ഞതും  എന്നെ  തന്നെ  നോക്കി ചിരിച്ചു  നിൽക്കുന്ന ആളെ കണ്ടു ഞാൻ ഒന്ന് ഞെട്ടി....
 
 
 
(തുടരും)
 
-------------------------------------------
 
 
 
സപ്പോർട്ട്  മുഖ്യം  ബിഗിലെ.....
 
ഒത്തിരി സ്നേഹം ഡിയേർസ്..... 🥰🥰🥰
 
                

നിലാവിന്റെ പ്രണയിനി - 8

നിലാവിന്റെ പ്രണയിനി - 8

4.7
3529

                നിലാവിന്റെ പ്രണയിനി     പാർട്ട് - 8                                                     ഞാൻ  അങ്ങനെ  അമ്പലത്തിനുള്ളിലേക്ക്  കയറി....മനസ്സ് തുറന്ന് പ്രാർത്ഥിച്ചു. കദളിപ്പഴം  നേദിക്കാൻ  വഴിപാട്  രസീതാക്കി... മുത്തശ്ശിയുടെ  പേരിലും  വഴിപാട്  കഴിച്ചു... അങ്ങനെ  കണ്ണന് മുൻപിൽ  പരാതി പറഞ്ഞും  ഇന്നലെ  വരുൺ സാറിൽ നിന്ന്  രക്ഷിച്ചതിനു  നന്ദി  പറഞ്ഞു  പ്രസാദം ഒക്കെ വാങ്ങി  തിരിഞ്ഞതും  എന്നെ  തന്നെ  നോക്കി ചിരിച്ചു  നിൽക്കുന്ന ആളെ കണ്ടു ഞാൻ ഒന്ന് ഞെട്ടി....   --------------------------------------------