Aksharathalukal

Mine forever❣ - 10

♡10♡


അതെന്തിനാ നീ അറിയുന്നേ.....

എനിക്കറിയണം.....*Because she is my wife* .....

അലറുകയായിരുന്നു അവൻ...അവൻ പറയുന്നത് കേട്ട് അക്കുവും റിനുവും ഞെട്ടിത്തരിച്ചു.......

ഞാൻ എന്ത് ചെയ്തിട്ടാ അവളകന്ന് നിൽക്കുന്നേ ?ഒരു പരിചയം പോലുമില്ലാത്ത പോലെ അഭിനയിക്കുന്നതെന്തിനാ?....എനിക്കറിയണം.........

കണ്ണുനീർ കവിളിലൂടെ ഒഴുകിയെത്തി.....
അവളുമൊത്തുള്ള കഴിഞ്ഞു പോയ ഓരോ നിമിഷങ്ങളും പസിൽ കണക്കെ അവന്റെ ഓർമ്മയിൽ തെളിഞ്ഞതും വിരലുകൾ മുടിയിഴകളെ കോർത്തുവലിച്ചു കൊണ്ട് അവൻ അലറി......

നാച്ചു നീ എന്തൊക്കെയാ പറയുന്നേ ഇതൊക്കെ എന്താ?...... നീ പറയുന്നത് പോലെ അവൾ നിൻറെ വൈഫ് ആണോ...പക്ഷേ

അക്കു അവന്റെ മുഖം ഉയർത്തി പിടിച്ചു കൊണ്ട് ചോദിച്ചു.....





---------------





ആ പോലീസുകാരന്റെ കയ്യിൽ നിന്നും വേഗം തെളിവുകൾ എല്ലാം കൈപ്പറ്റണം സർ....ഇനിയും വഴുകിയാൽ ശരിയാവില്ല....(Dr.Rakav)

ആദ്യം അവനെക്കുറിച്ച് മുഴുവൻ ഡീറ്റെയിൽസും കണ്ടെത്തണം.....


കുറച്ചു സമയത്തിന് ശേഷം....

സർ....
അയാളുടെ സംഘത്തിലുള്ള ഒരാൾ ഓഫീസിലേക്ക് വന്നു വിളിച്ചു.....

ഹാ....അവനെ കുറിച്ചു അറിഞ്ഞില്ലേ.....

സർ അത്....*Aqib Muhammad*അങ്ങനെ ഒരു ഐ.പി.എസ് ഓഫീസർ തന്നെ ഇല്ല എന്നാണ് പറയുന്നത്.......
അയാൾ തലകുനിച്ചു കൊണ്ട് പറഞ്ഞു.....

What!!!

അയാൾ കേട്ടത് വിശ്വസിക്കാൻ കഴിയാതെ ചെയറിൽ നിന്നും എഴുനേറ്റു......


----------------


നാച്ചു നീ എന്തൊക്കെയാ പറയുന്നേ ഇതൊക്കെ എന്താ?...... നീ പറയുന്നത് പോലെ അവൾ നിൻറെ വൈഫ് ആണോ...പക്ഷേ

അക്കു അവന്റെ മുഖം ഉയർത്തി പിടിച്ചു കൊണ്ട് ചോദിച്ചു.....

*Nizam Javidh*

റിനു വിളിക്കുന്നത് കേട്ട് അവരിരുവരും ഒരുപോലെ ഞെട്ടി അവളിലേക്ക് നോക്കി....

അവന്റെ ചുവന്ന കണ്ണുനീർനിറഞ്ഞ മിഴികൾ കണ്ട് അവളുടെ ചൊടികളിൽ പുഞ്ചിരി വിടർത്തി.....

ഞാൻ പറഞ്ഞത് ശരിയല്ലേ നാച്ചു....നിന്റെ യത്ഥാർത്ത പേര് *Nizam Javidh*എന്നല്ലേ?

അവളുടെ ചോദ്യം കേട്ട് അവരിരുവരും പരസ്പരം നോക്കി.......

ഇത്രയും നാൾ ഞാൻ കാത്തുനിന്നത് നിനക്കു വേണ്ടിയാണ്.....മുബിക്ക് ഒരു കുഴപ്പവുമില്ല നീ ഇരിക്ക്......

അവള് സോഫ ചൂണ്ടി കാണിച്ചു പുഞ്ചിരിയോടെ പറഞ്ഞു.......നാച്ചു സോഫയിലേക്ക് ഇരുന്നു കൂടെ അക്കുവും....

വൺ മിനിറ്റ്......

അവൾ അതും പറഞ്ഞു മുകളിലേക്ക് പോയതും അക്കു നാച്ചുവിന് നേരെ തിരിഞ്ഞു....

എന്തൊക്കെയാടാ ഇവിടെ നടക്കുന്നേ...എനിക്കാകെ ഭ്രാന്ത് പിടിക്കുന്നുണ്ട്.....

ഞാൻ പറഞ്ഞത് സത്യമാണ്....മുബി എന്റെ വൈഫാണ്...എല്ലാം ഞാൻ നിന്നോട് പറയാം....

Rislaക്കെങ്ങനെ നിന്റെ പേര്?

അതെനിക്കും അറിയില്ല.....ദാ അവള് വരുന്നു....

റിനു വന്ന് നാച്ചുവിന് നേരെ ചെയറ് ഇട്ടു കൊണ്ട് അവന് അഭിമുഖമായി ഇരുന്നു....അവളുടെ കയ്യിലെ ഫയൽ അവനു നേരെ നീട്ടി.....

അവൻ സംശയത്തോടെ അത് വാങ്ങി.....

റീഡ് ഇറ്റ്....

അത് വായിച്ചതും അവന്റെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു....

നീ വിഷമിക്കേണ്ട....അവൾക്ക് ഒരു കുഴപ്പവുമില്ല....

എന്താ ഉണ്ടായത് ?....

അവന്റെ വാക്കുകൾ ഇടറിയിരുന്നു....അക്കു ഫയൽ വേടിച്ചു അവനും അത് വായിച്ചു മുബിയുടെ മെഡിക്കൽ റിപ്പോർട്ട് ആണ്.....

റിനു പറഞ്ഞു തുടങ്ങി.....


○○

പഠനം പൂർത്തിയാക്കിയ ശേഷം ബാംഗ്ലൂരുവിലുള്ള ഫാമിലിയുടെ അടുത്തേക്ക് പോയതായിരുന്നു മുബി....നാലു മാസം അവിടെയായിരുന്നു.......നിന്നോടൊപ്പമുള്ള റിലേഷൻ ആ നാലുമാസത്തിനിടക്കായിരുന്നു......

അവൾ തിരിച്ചു നാട്ടിലേക്ക് വരുന്ന ദിവസം എന്നോട് പറഞ്ഞിരുന്നില്ല.....ഞാൻ അന്ന് ഹോസ്പിറ്റലിലായിരുന്നു.....

വാഹനഅപകടം പറ്റി ഒരു പെൺകുട്ടിയെ കൊണ്ടുവന്നിട്ടുണ്ടെന്നും എമർജെൻസിയാണെന്നും നെഴ്സ് വന്ന് പറഞ്ഞപ്പൊ ഐസിയുവിലേക്ക് വേഗം പോയി.......ചോരയിൽ കുളിച്ച് കിടക്കുന്ന മുബിയെ കണ്ട് മരവിച്ച അവസ്ഥയായിരുന്നു..... അവളെ തിരിച്ചു കൊണ്ടുവരാൻ കഴിയുംവിധം പരിശ്രമിച്ചു........
മാസങ്ങളോളം ഒരു അനക്കവുമില്ലാതെ കോമസ്റ്റേജിൽ ആയിരുന്ന അവൾ ഒരിക്കൽ ജീവിതത്തിലേക്ക് തിരിച്ചു വന്നു.....പക്ഷെ അവളിലെ ഓർമ്മകളിൽ നിന്നും വിലപ്പെട്ട ആറുമാസങ്ങൾ അവള്ക്ക് നഷ്ടമായിരുന്നു.......ഇടക്ക് ഇടക്ക് അവളെ അസ്വസ്ഥമാക്കുന്ന ഒരു പേര്മാത്രം എന്നും നിലനിന്നിരുന്നു .....അവളുടെ *ജാൻ*നിസാം ജാവിദ്..........
അവളുടെ ഉറക്കം അസ്വസ്ഥമാക്കുന്ന *ജാൻ*ഓർമ്മകളിൽ മങ്ങിവരുന്ന നിന്നെ ഓർത്ത് അവളൊരുപാട് കരഞ്ഞിട്ടുണ്ട് അതാരാണെന്ന് പലയാവർത്തി എന്നോട് ചോദിച്ചിട്ടുണ്ട്.......
പക്ഷെ അതിനു മറുപടി നൽകാനോ നിന്നെ തേടിയെത്താനോ എന്റെ മുന്നിൽ ഒരു വഴിയുമില്ലായിരുന്നു........നിന്റെ പേരു മാത്രമല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു....

○○

എല്ലാം കേട്ടു കഴിഞ്ഞതും അവളെ ഒരുനിമിഷം മനസ്സിലാക്കാൻ ശ്രമിക്കാത്തതിൽ അവന് സ്വയം ലജ്ജതോന്നി.....അവളുമായുള്ള ഓർമ്മകൾ മനസ്സിനെ കുത്തിനോവിച്ചു....അവൻ കൈകൾ കൊണ്ട് മുഖംപൊത്തി സ്വയം നിയന്ത്രിച്ചു ദീർഘ ശ്വാസം എടുത്തു വിട്ടു.....

നാച്ചൂ...നീയും മുബിയും തമ്മിൽ എങ്ങനെയാണ് പരിചയം.....അവളുടെ ഓർമ്മകളിൽ ഇല്ലാത്ത നിങ്ങളുടെ ആ പ്രണയഘാത അറിയാൻ എന്തോ വലിയ ആഗ്രഹം....

എനിക്ക് തിരിച്ചു കിട്ടുമോ അവളെ....*ജാനിന്റെ നസിയായി*

നിനക്ക് ഞാൻ വാക്കുതരുന്നു...വൈകാതെ അവള് നിന്റെ പാതിയാവും......ഹോ അല്ലാതെ തന്നെ പാതിയാണല്ലോ അല്ലേ...ഞാനതു മറന്നു....

ഏഹ്....നിയമത്തിനു മുന്നിൽ അവളെന്റെ ഭാര്യയാണ്...പക്ഷെ അവളെ ഞാൻ നിക്കാഹ് കഴിച്ചിട്ടില്ല....

ഏഹ്....അതെങ്ങനെ🙄...

അവള് അന്തംവിട്ട് ചോദിച്ചതും അക്കു അവള്ടെ തലമണ്ടക്കിട്ട് ഒരു കൊട്ട്കൊടുത്തു.....

അവരുടെ രജിസ്റ്റർമാരേജാണ് കഴിഞ്ഞേ എന്നാ പറഞ്ഞേ.....

ദേ ഇയാളെന്നെ തൊട്ടുപോവരുത്😏നാച്ചൂ നീ പറയടാ.....

😳(ഇപ്പോഴത്തെ അക്കുവിന്റെ മുഖം ലൈക്ക് ദിസ്)




{തുടരും......}


Mine forever❣

Mine forever❣

4.8
3450

♡11♡{1} ഒരു കേസിൻ്റെ ഭാഗമായാണ് ഞാൻ ബാംഗ്ലൂരിലേക്ക് പോയത് അക്കു അന്ന് ഡൽഹിയിലായിരുന്നു..... ഒരു ദിവസം ജോലിയിൽ നിന്ന് ഫ്രീയായസമയം കുറച്ചു സാധനങ്ങൾ വാങ്ങാൻ ഷോപ്പിങ്മാളിലേക്ക് പോയി....അവിടെ വെച്ചാണ് ഞാൻ ആദ്യമായി നസിയെ കാണുന്നത്..... ○○ ദേ കുഞ്ഞോളേ നോക്ക്..... മുത്തു(Mushrif,മുബിയുടെ അനിയൻ)ചൂണ്ടിയ ഭാഗത്തേക്ക് മുബി നോക്കി ... മാളിൽ തന്നെ ഒരു ചെറിയ സ്റ്റേജൊക്കെ ഉണ്ടാക്കി എന്തൊക്കെയോ പരിപാടിയാണ് അവിടെ ഒരുപാട് ആളുകൾ കൂടിയിട്ടുണ്ട് ...... അതെന്താടാ.... ഈ ഷോപ്പിൽ നടക്കുന്ന ഒരു പ്രത്യേക പരുപാടിയാണ്.... വാ നമുക്ക് പങ്കെടുക്കാം... നീ ഒന്നു പൊയ്ക്കാ ...പ്രാന്ത്.... പ്ലീസ്ടി...ഇന്ന്