Aksharathalukal

നിലാവിന്റെ പ്രണയിനി - 8

                നിലാവിന്റെ പ്രണയിനി
 
 
പാർട്ട് - 8
 
 
                        
                       ഞാൻ  അങ്ങനെ  അമ്പലത്തിനുള്ളിലേക്ക്  കയറി....മനസ്സ് തുറന്ന് പ്രാർത്ഥിച്ചു. കദളിപ്പഴം  നേദിക്കാൻ  വഴിപാട്  രസീതാക്കി... മുത്തശ്ശിയുടെ  പേരിലും  വഴിപാട്  കഴിച്ചു... അങ്ങനെ  കണ്ണന് മുൻപിൽ  പരാതി പറഞ്ഞും  ഇന്നലെ  വരുൺ സാറിൽ നിന്ന്  രക്ഷിച്ചതിനു  നന്ദി  പറഞ്ഞു  പ്രസാദം ഒക്കെ വാങ്ങി  തിരിഞ്ഞതും  എന്നെ  തന്നെ  നോക്കി ചിരിച്ചു  നിൽക്കുന്ന ആളെ കണ്ടു ഞാൻ ഒന്ന് ഞെട്ടി....
 
--------------------------------------------
 
                     
 
               വരുൺ സാർ.....   കൈയ്യിൽ  പ്രസാദമൊക്കെ  ഉണ്ട്.  സാധാരണ  കാണുന്നത്  പോലെ  അല്ല. ലൈറ്റ് ബ്ലൂ കളർ ഷർട്ടും നീല കര മുണ്ടും ഒക്കെ എടുത്ത്  അടിപൊളി മാസ്സ് ലുക്കിൽ. 
 
    
                
                    പെട്ടെന്ന്  ആയത് കാരണം  ഞാൻ ഒന്ന് നിന്നു...  എന്ത്  ചെയ്യണം എന്ന് അറിയാതെ... ആള് എന്റെ പരിഭ്രമം കണ്ടു എന്നെ നോക്കി ചിരിക്കുന്നുണ്ട്... ഞാനും ഒരു വളിച്ച ചിരി 😁ചിരിച്ചു. പുള്ളീടെ അടുത്തേക്ക് ചെന്നു...
 
 
 
" എന്താടോ ഈ വീക്ക്‌  വീട്ടിൽ പോയില്ലേ? അതോ താൻ  ഇൻവെസ്റ്ററ്റിഗേഷന്  ഇറങ്ങിയതാണോ? " - വരുൺ
 
 
     
          ഓ. ഇയാൾക്ക്  ഇത് എന്തൊക്കെ അറിയണം... ഇങ്ങേരുടെ   ഒരു  ചോദ്യം ചെയ്യൽ. ഹും പോലീസ് ആണെന്നാ വിചാരം. (മേരാ ആത്മ)
 
 
 
"ഹലോ , എന്താണ്  ഒരു  ആലോചന? അടുത്ത ടിക് ടോക്ക് ഡയലോഗ് ആലോചനയിലാണോ? എന്നാൽ അത് വേണ്ടാട്ടോ. തന്റെ  ഒരു  ഡയലോഗിന്റെ  ക്ഷീണം  ഇതുവരെ  മാറിയിട്ടില്ല..." - വരുൺ
 
 
      
 
          ഞാൻ ഒരു  വളിച്ച ചിരിയങ് പാസാക്കി. "ഇല്ല സാർ, വീട്ടിൽ ആരും ഇല്ല. മുത്തശിക്ക്  വയ്യാത്തതു കൊണ്ട് എല്ലാവരും മുത്തശ്ശിയുടെ  അടുത്താണ്." 
 
 
 
" ഓഹ്! സോറി, ഇപ്പോൾ എങ്ങനെയുണ്ട്  തന്റെ  മുത്തശ്ശിക്ക് " - വരുൺ.
 
 
 
" ഇപ്പോൾ  കുഴപ്പമൊന്നും  ഇല്ല സാർ."
 
 
 
" ആ ഓക്കേ. അല്ല തന്റെ  വാൽ എന്തേയ്? " 
- വരുൺ
 
 
 
" വാലോ?"
 
 
 
"ആ ജാൻവി. താൻ  വന്നതിൽ പിന്നെ  രണ്ടിനേയും ഒരുമിച്ചു അല്ലാതെ കാണാറില്ലല്ലോ "  - വരുൺ.
 
 
" ഓ അങ്ങനെ. ജാൻവി വീട്ടിൽ പോയി." 
 
 
 
" ഓ അതാണ്  വാല് മുറിഞ്ഞപോലെയുള്ള ഈ നിൽപ്പ്. അല്ല അപ്പോ താൻ ഒറ്റയ്ക്ക് ആണല്ലേ. ഇന്ന് എന്താ പരുപാടി? " - വരുൺ
 
 
" പ്രതേകിച്ച്  പരുപാടി ഒന്നും പ്ലാൻ ചെയ്തിട്ടില്ല. അവളില്ലാതെ  ഇത്  ആദ്യമായിട്ടാണ്  ഞാൻ  ഇവിടെ. ഇന്നലെ തന്നെ ഒരു കണക്കിനാണ്  കഴിച്ചു  കൂട്ടിയത്. ഇന്നത്തെ കാര്യം ഓർത്തിട്ട് വട്ടുപിടിക്കുന്നു. " 
 
 
" ആണോ. എന്നാൽ ശരി താൻ വാ " - വരുൺ
 
 
 
 ഈശ്വരാ എന്തിനാണാവോ? ഇന്നും പണി തരാൻ ആണോ. എന്റെ  കൃഷ്ണാ കാത്തുകൊള്ളണേ. 
 എനിക്ക് പേടിയൊന്നും ഇല്ലാട്ടോ. ബുദ്ധിയില്ലാത്ത ചെക്കനാ. കാര്യം മുതലാളിയൊക്കെ തന്നെയാണ്. ബട് ഇങ്ങേരു  ഓഫിസിലേ ഒരൊറ്റ  ലേഡീസിന്റെ  മുഖത്തു പോലും നോക്കുന്നത് ഞാൻ കണ്ടിട്ടില്ല. എത്ര പേരാണെന്നോ ഇയാളുടെ ഒരു നോട്ടത്തിന് വേണ്ടി കാത്തിരിക്കുന്നെ... ആ ആൾ ആണ്  എന്നോട് ഇങ്ങനെ സംസാരിക്കുന്നെ. അപ്പോ ഒന്ന് സൂക്ഷിക്കണ്ടേ... അതാണ്. ആ നോക്കാം എന്താ ഉദ്ദേശം എന്ന്.
 
 
 
പുള്ളിക്കാരൻ ആരോടോ  കാര്യമായി  ഫോണിൽ സംസാരിച്ചു  നടക്കുന്നുണ്ട്.  ഞാൻ  പയ്യെ ആൾടെ പുറകെ നടന്നു. ആള് നടന്ന്  ഒരു  ബുള്ളറ്റിന്റെ  അടുത്തേക്ക്  ചെന്നു. കോൾ കട്ട്‌ ചെയ്തു ആള്  ബുള്ളറ്റിൽ കയറി.
 
 
ആഹാ, ബുള്ളറ്റോ... മ്മ് എന്റെ  ഇഷ്ട്ടവാഹനം.... അടിപൊളി.. പക്ഷെ  എന്ത്  കാര്യം ആള് എന്നെ മൈൻഡ് ചെയ്യാതെ  വണ്ടി സ്റ്റാർട്ട് ചെയ്തു.... പിന്നെ എന്നെ നോക്കി..
 
 
" ആരെ ആലോചിച്ചു  നിൽക്കേണ്.. വാ വന്ന് കേറ് " - വരുൺ
 
 
" ങേ!  ഞാ..... ഞാനൊ???? " 
 
 
 
" അല്ല, പിന്നെ ഞാനോ ?? വായിൽ നോക്കി നിൽക്കാതെ വന്ന്  കേറുന്നുണ്ടോ ??? " 
 - വരുൺ
 
 
എവിടെയോ എന്തോക്കെയൊ സംഭവിക്കുണ്ട്. ഒന്നും അങ്ങോട്ട് മനസിലാവുന്നില്ല. എന്തായാലും രണ്ടും കല്പിച്ചു ആളുടെ കൂടെ പോകാം. വരുന്നിടത്ത് വച്ചു കാണാം. ഒരു ബാക്കിൽ കയറി ഇരുന്നതും  ആള്  വണ്ടിയെടുത്തു. ആള് നല്ല ഡീസന്റ്  ആയാണ്  വണ്ടിയോടിക്കുന്നത്. ഇടയ്ക്ക്  ഇടയ്ക്ക് ഉള്ള ബ്രേക്ക്‌ പിടിക്കലോ ഗട്ടറിൽ ചാടിക്കലോ  ഒന്നും തന്നെയില്ല. അതെനിക്ക് നന്നായി ബോധിച്ചു.
 
 
 
         അങ്ങനെ  വണ്ടിയൊരു  പുഴയരികിൽ ഉള്ള  വലിയൊരു  വീടിനു മുൻപിൽ എത്തി. അതിമനോഹരമായ സ്ഥലം... പുൽത്തക്കിടികളും  മനോഹരമായ  പൂന്തോട്ടങ്ങളും  നിറഞ്ഞ വലിയ  മുറ്റം. നടക്കുവാൻ ഉള്ള വഴി കരിങ്കല്ലുകൾ പാകിയിരിക്കുന്നു. കൂടാതെ പുഴയുടെ അരികുകൾ എല്ലാം കരിങ്കല്ലുകൾ കെട്ടി നല്ല ഭംഗിയിൽ  ആക്കിയിരിക്കുന്നു.  പുഴയരുകിൽ ഊഞ്ഞാലും ഇരിക്കാനുള്ള  ഇരിപ്പിടങ്ങളും  ഒക്കെ  ഉണ്ട്. എല്ലാം കൊണ്ടും അടിപൊളി സ്ഥലം. ഒരു പോസിറ്റിവ് എനർജി  ഫീൽ ചെയ്യുന്നു. എന്റെ ഈ നിൽപ്പ് കണ്ടിട്ടാവാം ആള് എന്റെ അടുത്തേക്ക് വന്നു. 
 
 
 
" ഇത് സാറിന്റെ വീടാണോ. എന്തായാലും അടിപൊളി സ്ഥലം. എനിക്ക്  വലിയ ഇഷ്ട്ടായി... "
 
 
 
" ഏയ് ഇത്  ഞങ്ങളുടെ  ഗസ്റ്റ്‌ ഹൗസ്  ആണ്.  വീട് ഇവിടെ  അല്ലടോ. കുറച്ചു കൂടി പോകാൻ ഉണ്ട്. താൻ വാ.." - വരുൺ
 
 
 
" ഗസ്റ്റ്‌ ഹൌസോ?? ആഹാ കൊള്ളാലോ. അല്ല ഇതെന്താ ഇവിടെ. എന്തെങ്കിലും  പരുപാടി ഉണ്ടോ??"
 
 
 
" എന്ത് പരുപാടി. ഒരു പരുപാടിയും ഇല്ല. ഇന്നത്തെ ദിവസം ഇവിടെ എൻജോയ് ചെയ്യാം എന്ന് കരുതി. അത്രേ ഉള്ളു " - വരുൺ
 
 
" ആണോ. അല്ല അപ്പോ ഇവിടെ  ആരൊക്കെ ഉണ്ട്? "
 
 
" വേറെ ആരും ഇല്ല. ഞാനും താനും മാത്രം. എന്താ പോരേ??" - വരുൺ
 
 
" ങേ...."😲😲😲
 
 
 
(തുടരും)
 
 
*****************************
 
ഗയ്സ്  stry  ഇഷ്ട്ടായാൽ  എനിക്കായി രണ്ടുവരി കുറിക്കണേ....
ഒത്തിരി സ്നേഹം ഗയ്സ് ❣️❣️❣️

നിലാവിന്റെ പ്രണയിനി - 9

നിലാവിന്റെ പ്രണയിനി - 9

4.8
3445

               പാർട്ട് - 9     " എന്ത് പരുപാടി. ഒരു പരുപാടിയും ഇല്ല.  ഇന്നതെ ദിവസം ഒന്ന്  എൻജോയ് ചെയ്യാം എന്ന് കരുതി. അത്രേ ഉള്ളു " - വരുൺ     " ആണോ. അല്ല അപ്പോ ഇവിടെ  ആരൊക്കെ ഉണ്ട്? "     " വേറെ ആരും ഇല്ല. ഞാനും താനും മാത്രം. എന്താ പോരേ??" - വരുൺ     " ങേ...."😲😲😲     -------------------------------------------     " എന്താ ??" - വരുൺ     " നമ്മൾ  രണ്ടുപേരും  മാത്രമോ? "     " ആ അതെ. എന്താ തനിക്ക്  പേടിയുണ്ടോ? "  - വരുൺ     " ഏയ്, പേടിയോ...... എനിക്കോ????.....ഒട്ടും ഇല്ല. "      " ആ,... പിന്നെ എന്താ പ്രശ്നം? അല്ല,  ഇവിടെ പുറത്ത്‌  തന്