♡11♡{1}
ഒരു കേസിൻ്റെ ഭാഗമായാണ് ഞാൻ ബാംഗ്ലൂരിലേക്ക് പോയത് അക്കു അന്ന് ഡൽഹിയിലായിരുന്നു.....
ഒരു ദിവസം ജോലിയിൽ നിന്ന് ഫ്രീയായസമയം കുറച്ചു സാധനങ്ങൾ വാങ്ങാൻ ഷോപ്പിങ്മാളിലേക്ക് പോയി....അവിടെ വെച്ചാണ് ഞാൻ ആദ്യമായി നസിയെ കാണുന്നത്.....
○○
ദേ കുഞ്ഞോളേ നോക്ക്.....
മുത്തു(Mushrif,മുബിയുടെ അനിയൻ)ചൂണ്ടിയ ഭാഗത്തേക്ക് മുബി നോക്കി ... മാളിൽ തന്നെ ഒരു ചെറിയ സ്റ്റേജൊക്കെ ഉണ്ടാക്കി എന്തൊക്കെയോ പരിപാടിയാണ് അവിടെ ഒരുപാട് ആളുകൾ കൂടിയിട്ടുണ്ട് ......
അതെന്താടാ....
ഈ ഷോപ്പിൽ നടക്കുന്ന ഒരു പ്രത്യേക പരുപാടിയാണ്.... വാ നമുക്ക് പങ്കെടുക്കാം...
നീ ഒന്നു പൊയ്ക്കാ ...പ്രാന്ത്....
പ്ലീസ്ടി...ഇന്ന് നീ എനിക്ക് പ്രോമിസ് തന്നതല്ലേ എന്റെ എന്ത് ആഗ്രഹവും സാധിപ്പിച്ചു തരാന്ന്.......
അയ്ന്🤨.....
നീ ആ പരുപാടിയിൽ പാർട്ടിസിപ്പേറ്റ് ആവണം...
ഞാനാ....നീ വേണേ കൂടാക്കോ ഇമ്മാരി പരുവാടിക്കൊന്നും നമ്മളില്ലേ......
അല്ലെങ്കിലും നിനക്ക് എന്നോടൊരു സ്നേഹവുമില്ല😒....
ടാടാ.....അന്റെ അടവൊന്നും എന്റെടുത്ത് എടുക്കണ്ട
പ്ലീസ് ടീ......
ഹ്മ്...ഓക്കെ....
അല്ലേലും ഇത്ത മുത്താണ്....
അവൻ അവളുടെ നെറ്റിക്ക് സൈഡിൽ മുത്തം വെച്ചു....അവൾ പുഞ്ചിരിയോടെ അവന്റെ മുടിയിഴകളെ കൈകൊണ്ട് ഇളക്കി അവന്റെ തോളിലൂടെ കയ്യിട്ട് അങ്ങോട്ട് നടന്നു.....
സർ സർ...പ്ലീസ് പാർട്ടിസിപ്പേറ്റ് അവർ പ്രോഗ്രാം....
നാച്ചു ലിഫ്റ്റിൽ നിന്നും ഇറങ്ങിയതും ഒരു പെണ്ണും ചെക്കനുംകൂടി വന്ന് പറഞ്ഞു....
അവൻ നെറ്റി ചുളിച്ച് മുന്നോട്ട് നോക്കിയതും ഒത്തിരി ആളുകൾ അവിടെ കൂടി നിൽക്കുന്നത് കണ്ടു....
സർ പ്ലീസ്....
സോറി...ഞാൻ കുറച്ച് ബിസിയാണ്....
എന്നാൽ ഇതിൽ നിന്നും ഒരു പേപ്പർ എടുക്കുവോ....
ഒരുപാട് നിർബന്ധിച്ചതും അവര് നീട്ടിയ ബൗളിൽ നിന്നും അവൻ ഒരു പേപ്പർ എടുത്തു.....
Wow...ഡാൻസ്....(പെണ്ണ്)
സർ നിങ്ങളുടെ പേരെന്താണ്.....(ആൺ)
Nizam
സൂപ്പർ നെയിം...കമോൺ Nizam...താങ്കളോടപ്പം ചുവടുവെക്കാൻ അവസരംകിട്ടിയ ആ ഭാഗ്യശാലി ആരാണെന്ന് നോക്കാം......
ഏഹ് guys.....iam busy......
Only five minute Mr.Nizam.....
എന്തൊരു ഹാൻസം ആണ്....പെയർ ആരാണെങ്കിലും അവൾ ഭാഗ്യവതിയാണ്......
'ശ്ശോ ഇവരെക്കൊണ്ട്......എന്നെ ഇത്രത്തോളം പൊക്കി പറഞ്ഞ സ്ഥിതിക്ക് ഒരുകൈ നോക്കാലേ😁😎....'
What!!!! ഡാൻസോ😱 മുത്തോ വന്നാ നമ്മക്ക് പോവാ.....
ഏഹ് മാഡം.... അങ്ങനെ പറയാൻ പറ്റില്ല ...പാർട്ടിസിപ്പേറ്റ് ചെയ്താൽ പിന്നെ ഒഴിക്കരുത്......
മുത്തോ😖
ന്റെ പൊന്ന് കുഞ്ഞോളേ ഒരു പെയർ ഡാൻസ് അല്ലേ😌 നീ പോയി തിമിർത്ത് വാ.....
അവൻ ഇളിച്ചോണ്ട് പറയുന്നത് കേട്ട് അവൾ പല്ലു കടിച്ചു കൊണ്ട് അവന് നേരെ പോവാൻ നിന്നതും രണ്ടു പെണ്ണുങ്ങള് അവളെ പിടിച്ച് കൊണ്ടുപോയി സ്റ്റേജിലേക്ക് കയറ്റി🤭
പെട്ടെന്ന് മ്യൂസിക് പ്ലേ ആയതും അവളൊന്ന് ഞെട്ടി..... കൂടിനിൽക്കുന്ന ആളുകളെ ഒക്കെ കണ്ടു കണ്ണുമിഴിച്ച് പിറകോട്ട് നടന്നതും താഴെ കിടന്നിരുന്ന ഒരു കുപ്പിയിൽ ചവിട്ടി ബാലൻസ് തെറ്റി വീഴാൻ പോയി......
വീഴേണ്ട സമയം കഴിഞ്ഞിട്ടും നിലത്ത് എത്താതെ കൂടെ ആരുടെയോ സാന്നിധ്യവും അറിഞ്ഞതും ഇറുകിപ്പോയ കണ്ണുകൾ അവൾ വെട്ടി തുറന്നു......
തന്നെ താങ്ങി പിടിച്ചിരിക്കുന്ന, തൊട്ടുമുന്നിലുള്ള ആളെ കണ്ട് ഉള്ളിലെ കോഴിക്കുട്ടി ഉണർന്നോ എന്നൊരു സംശയം🤭.... സംശയം അല്ല ഉണർന്നു.... പെണ്ണ് വമ്പംവെള്ളമിറക്കലാണ്🤭🤣....
അവളുടെ വാലിട്ടെഴുതിയ മിഴിയിലേക്ക് നോക്കുന്തോറും സ്വയം മറന്നു പോകുന്ന പോലെ തോന്നിയവന്.....ആദ്യമായാണ് ഇത്തരമൊരു ഫീലിങ്ങ്സ്.....
അവളെ പിടിച്ചു നേരെ നിർത്തി അവൻ തന്നെ മുൻകൈയ്യെടുത്ത് ഓരോ ചുവടുകളും വെച്ചു.......
പാട്ടിന്റെ അവസാനത്തിൽ വിസിൽ അടിയും കൈയ്യടി ശബ്ദവും അവിടമാകെ നിറഞ്ഞതും അവളുടെ വലതു കയ്യിൽ പിടിച്ചുകൊണ്ട് ഒന്ന് കറക്കി അവൻ അവളുടെ പുറം ഭാഗം അവനോട് ചേർത്തു.....
*You are mine,mine forever❣I LOVE YOU❤*....
അവന്റെ ചുടുനിശ്വാസം കാതിനെ പൊതിയുന്നതോടപ്പം അവന്റെ ആർദ്രമായ ശബ്ദം അവളുടെ ശ്രവണഗ്രന്ഥികളെ എഴുനേൽപ്പിച്ചു.....
{തുടരും......}