Aksharathalukal

നിന്നിലേക്ക്💞 - 30

Part 30
 
 
റൂമിലെത്തിയ  ആരു അവിടെ ഒന്നാകെ കണ്ണോടിച്ചു....
ഇതിന് മുന്നേ ഒരു പ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും അവൾ ആദ്യമായി കാണുന്നപ്പോലെ നോക്കി...
 
''ഇയാൾ വന്നില്ലേ "
 
ആരു കുറെ കഴിഞ്ഞതും ആരവിനെ കാണാതായപ്പോൾ സ്വയം പറഞ്ഞു...
 
'മം വരുമ്പോയേക്കും വേഗം കിടക്കാം.... ഇല്ലെങ്കിൽ അത് മതി കാലൻ "
 
ആരു പിറുപിറുത്തുകൊണ്ട് ബെഡിലേക്ക് കിടന്നു...
 
"ആഹാ കുഞ്ഞാവ കിടക്ക "
 
അങ്ങോട്ട്‌ വന്ന ആരവ് വാതിൽ പടിയിൽ നിന്നുകൊണ്ട് പറഞ്ഞു... അവന്റെ ശബ്‍ദം കേട്ടതും ആരു ഒന്ന് തലപ്പൊക്കി നോക്കി... പിന്നെ അതെ പ്പോലെ കിടന്നു....
 
"ഡീ നിന്നോടാ ചോദിച്ചേ "
 
ആരവ് അകത്തേക്ക് കയറി കൊണ്ട് പറഞ്ഞു...
 
"കണ്ടാൽ അറിഞ്ഞുടെ "
 
ആരു മുഖം കയറ്റി കൊണ്ട് പറഞ്ഞു....
 
''ഇപ്പൊ തന്നെ കിടക്കല്ലേ... നമുക്ക് ഒരുപാട് കാര്യങ്ങൾ ചർച്ചചെയ്യാനുണ്ട് "
 
ആരവ് കള്ളചിരിയോടെ പറഞ്ഞതും അവൾ അവനെ ചെറഞ്ഞു നോക്കി...
 
"എന്ത്?"
 
"ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ അല്ലെ പാലൊന്നും ഇല്ലേ "
 
ആരുവിനെ ചൂട് കയറ്റാൻ വേണ്ടി അവൻ ചോദിച്ചു...അത് കേട്ടതും ആരു വേഗം ബെഡിൽ നിന്ന് ചാടി എഴുനേറ്റു....
 
"എന്താ പറഞ്ഞെ "
 
ആരു അന്തം വിട്ട് കൊണ്ട് ചോദിച്ചു...
 
"ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ അല്ലെ... ഇപ്പൊ തന്നെ ഉറങ്ങിയാ എങ്ങനെയാണെന്ന്"
 
ആരവ്‌ മീശ തുമ്പ് കടിച്ചു കൊണ്ട് പറഞ്ഞു...
 
''അയ്യേ വൃത്തി കെട്ടവൻ... നാണം ഇല്ലെടോ തനിക്ക് "
 
ആരു ദേഷ്യത്തോടെ ചോദിച്ചു...
 
"എന്തിന്... പിന്നെ ഞാൻ ഇപ്പൊ നിന്റെ ഹസ്ബൻഡ് ആണ് ആ ഒരു വിചാരം ഉള്ളത് നല്ലതാണ്... എടൊ, പോടോ എന്നൊന്നും ഇനി വിളിക്കരുത് "
 
ആരവ് ഗൗരവത്തോടെ പറഞ്ഞു...
 
"അയ്യടാ... താൻ എന്നെ കെട്ടിയെന്ന് കരുതി ഭരിക്കാൻ വരല്ലേ ഹും..."
 
ആരു പുച്ഛത്തോടെ പറഞ്ഞു കൊണ്ട് ബെഡിലേക്ക് തന്നെ കിടന്നു... അത് കണ്ടതും ആരവ് വേഗം അവളുടെ അടുത്ത് പ്പോയി കിടന്നു...
 
"ച്ചി എഴുനേൽക്കടോ ''
 
ആരു അവനെ നോക്കി ദേഷ്യത്തോടെ പറഞ്ഞു...
 
"ആഹാ നീ ആൾ കൊള്ളാലോ... എന്റെ ബെഡിൽ നിന്ന് എഴുനേൽക്കാനോ "
 
ആരവ് കണ്ണുരുട്ടി പറഞ്ഞു....
 
"തന്റെ റൂമും ബെഡ്മൊക്കെ പണ്ട്... ഇപ്പൊ ഇത് എന്റെ കൂടെയ "
 
ആരു പറഞ്ഞു...
 
"ആഹാ "
 
ആരവ് നീട്ടി പറഞ്ഞു കൊണ്ട് അവളുടെ അടുത്തേക്ക് ഒന്ന് കൂടെ നീങ്ങി.... ആരു അവനെ ദേഷ്യത്തോടെ തള്ളി... നില കിട്ടാതെ ആരവ് ബാക്കിലേക്ക് ഒന്ന് ചെരിഞ്ഞു...
 
"ഡീ പുല്ലേ... ദേഹത്തു തൊട്ട് കളിക്കല്ലേ "
 
ആരവ് ദേഷ്യത്തോടെ പറഞ്ഞു...
 
"ദേഹത്തു തൊട്ടാ താൻ എന്ത് ചെയ്യും "
 
ആരു ഒന്ന് കൂടെ അവനെ തള്ളി... ആരവ് അവളുടെ കൈ പിടിച്ചു അവനിലേക്ക് ചേർത്തു... അവളുടെ മുകളിലായി കിടന്നു...ആരു കണ്ണുകൾ വിടർത്തികൊണ്ട് അവനെ നോക്കി...
 
"നിനക്ക് എന്റെ കൂടെ കിടക്കാൻ വയ്യെങ്കിൽ നീ എവിടേലും കിടന്നോ... അല്ലാണ്ട് എന്റെ ദേഹം നോവിച്ചാൽ ഉണ്ടല്ലോ ""
 
ആരവ് പറഞ്ഞു കൊണ്ട് അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി... ആരുവൊന്ന് ഏങ്ങി കൊണ്ട് മുഖം ഉയർത്തി... അവൾ കണ്ണുകൾ ഇറുക്കിയടച്ചു....ആരവ് അവളുടെ കഴുത്തിൽ പിടഞ്ഞു കിടക്കുന്ന താലിയിൽ ഒന്ന് നോക്കി... അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു... പിന്നെ അവൻ അവളുടെ കഴുത്തിൽ തെളിഞ്ഞു കാണുന്ന ഞരമ്പിൽ ആയത്തിൽ കടിച്ചു...ആരു വേദന കൊണ്ട് മുഖം ചുളിച്ചു... പിന്നെ അവനെ ബാക്കിലേക്ക് തള്ളാൻ നോക്കി... അവൻ പക്ഷെ ഇരുമ്പ് കണക്കെ അവളിൽ തന്നെ കിടന്നു...
 
"ദേ മര്യാദക്ക് മാറിക്കോ... ഇല്ലെങ്കിൽ ഞാൻ ഒച്ചവെക്കും "
 
ആരു ഭീക്ഷണി സ്വരത്തിൽ പറഞ്ഞു...അത് കേട്ടതും അവൻ അവളെ കഴുത്തിൽ നിന്ന് മുഖം ഉയർത്തി നോക്കി...
 
"വെക്കുവോ നീ "
 
"ആ.. വെക്കും... മാറി നിൽക്കങ്ങോട്ട് എനിക്ക് വേദനിക്കുന്നു "
 
അവൾ പറഞ്ഞതും അവൻ അവളിൽ നിന്ന് മാറി ബെഡിലേക്ക് കിടന്നു....
 
"താൻ എന്റെ കൂടെ കിടക്കേണ്ട... എനിക്ക് തന്നെ പേടിയാ ""
 
ആരു കഴുത്ത് ഉഴിഞ്ഞു കൊണ്ട് പറഞ്ഞു...
 
"ഞാൻ ഒന്നും ചെയ്യില്ല ഭാര്യേ "
 
ആരവ് കുസൃതിയോടെ പറഞ്ഞുകൊണ്ട് ബാത്രൂംമിലേക്ക് പോയി..... ആരു അവനെ നോക്കി പല്ല് കടിച്ചു...
_________________❤️❤️❤️
 
"ഇച്ചായ... ഞാൻ... എനിക്ക്..."
 
അവൾ ശ്വാസത്തിന് വേണ്ടി പിടഞ്ഞു...
ഡേവി അവളുടെ നഗ്നമായ ദേഹത്തേക്ക് അവന്റെ ഷർട്ട്‌ ഇട്ടുകൊടുത്തു കൊണ്ട് അവളെ നെഞ്ചിലേക്ക് ചേർത്തു...
 
"ഒന്നുല്ലടാ ഒന്നുല്ല "
 
അവൻ വിറക്കുന്ന ചുണ്ടുകളോടെ മൊഴിഞ്ഞു...
 
"ഇച്ചാ...പപ്പ.. പപ്പ"
 
അവളുടെ വാക്കുകൾ മുറിഞ്ഞു... ഡേവി കരഞ്ഞു കൊണ്ട് അവളെയും എടുത്ത് ഹോസ്പിറ്റലിലേക്ക് ഓടി....
 
ഹോസ്പിറ്റലിൽ എത്തിയപ്പോയെക്കും അവളുടെ ബോധം പോയിരുന്നു.... അവളുടെ പാന്റിലൂടെ ഒഴുകിയ കൊഴുപ്പ് പോലുള്ള രക്തം അവന്റെ ശരീരത്തിൽ ആകെ പടർന്നിരുന്നു... അവൻ ഒരു പാവകണക്കെ അവിടെ ഇരുന്നു... നീണ്ട രണ്ടു മണിക്കൂറിന് ശേഷം icu വിന്റെ ഡോർ തുറന്നു ഡോക്ടർ വന്നു... അവൻ പിടഞ്ഞു കൊണ്ട് എഴുനേറ്റു അവരെ പ്രതീക്ഷയോടെ നോക്കി...
 
"Sorry mr Devid...ഞങ്ങൾക്ക് ഇസയെ രക്ഷിക്കാൻ ആയില്ല... ഒരുപാട് ബ്ലേഡ് പോയത് കൊണ്ട്... പിന്നെ ഡേവിഡ് she is പ്രെഗ്നന്റ്...4വീക്ക്‌ ആയിരുന്നു..."
 
ഡോക്ടർ ഒന്ന് നിശ്വസിച്ചു കൊണ്ട് അവന്റെ തോളിൽ തട്ടി പ്പോയി... ഡേവി കരയാൻപ്പോലും മറന്ന് അവിടെ നിന്നു... പിന്നെ അവന്റെ ഷർട്ടിൽ പടർന്ന രക്തത്തിൽ നോക്കി ചോദിച്ചു...
 
"എന്റെ വാവയായിരുന്നോ "
 
അവൻ ആർത്തു കരഞ്ഞു കൊണ്ട് ഹോസ്പിറ്റൽ വരാന്തയിൽ ഇരുന്നു....
 
ഡേവി ഞെട്ടികൊണ്ട് ബെഡിൽ നിന്ന് എഴുനേറ്റു...വിയർത്ത മുഖം രണ്ടു കൈകൊണ്ടും തുടച്ചു... അന്ന് അവസാനം ഇസ എന്തിനായിരിക്കും പപ്പാ എന്ന് പറഞ്ഞെ...
 
ഡേവി തലയ്ക്കു കൈകൊടുത്തു കൊണ്ട് ചിന്തിച്ചു....
 
___________🖤🖤🖤
 
 
റൂമിലേക്ക് വന്ന ആരവ് കാണുന്നത് കഴുത്തോളം പുതച്ചു ബെഡിൽ സുഖത്തിൽ ഉറങ്ങുന്ന ആരുവിനെയാണ്...
 
''ഇത്ര പെട്ടന്ന് ഉറങ്ങിയോ "
അവൻ സ്വയം പറഞ്ഞു കൊണ്ട് അവളെ നോക്കി...
 
'ഉറങ്ങുമ്പോൾ എന്തൊരു പാവം... വായ തുറന്നപ്പോയി.... വെറുതെ റിസ്ക് എടുക്കണ്ട സോഫയിൽ കിടക്കാം... ഇല്ലെങ്കിൽ നേരം വെളുത്ത അത് മതി "
 
ആരവ് പിറു പിറുത്തു കൊണ്ട് ബെഡിൽ നിന്നൊരു പില്ലോയും എടുത്ത് റൂമിൽ തന്നെയുള്ള സോഫയിൽ കിടന്നു.... പിന്നെ തല ഉയർത്തിയൊന്ന് ആരുവിനെ നോക്കി... ഒരു പുഞ്ചിരിയോടെ കണ്ണുകൾ അടച്ചു...
അവൻ സോഫയിൽ കിടന്നത് അറിഞ്ഞതും ആരു സമാധാനത്തോടെ നെഞ്ചിൽ കൈവെച്ചു... പിന്നെ കണ്ണുകൾ അടച്ചു...
 
____________🖤🖤🖤
 
രാവിലെ ആരുവിന്റെ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടാണ് ആരവ് കണ്ണുകൾ തുറന്നത്... അവൻ ഉറക്കചടവോടെ ബെഡിലേക്ക് നോക്കി... മൂടി പുതച്ചു കിടക്കുന്ന അവളെ കണ്ടതും അവൻ സോഫയിൽ നിന്ന് എണീറ്റു...ഇങ്ങനെ സോഫയിൽ കിടനൊന്നും പരിജയം ഇല്ലാത്തത് കൊണ്ട് തന്നെ ആരവിന് മൂരി വേദനിക്കുന്നുണ്ടായിരുന്നു..
 
"ഡീ നിന്റെ ഫോൺ അല്ലെ അത്... ഒന്ന് എടുക്ക് "
 
ഫോൺ വീണ്ടും റിങ് ചെയ്തതും ആരവ് പറഞ്ഞു... ആരു പക്ഷെ ഒന്നും അറിയാതെ ഉറക്കത്തിൽ തന്നെയാണ്....ആരവ് പല്ല് കടിച്ചു കൊണ്ട് ബെഡിൽ കിടക്കുന്ന ഫോൺ എടുക്കാൻ നോക്കി... പക്ഷെ ആരുവിന്റെ അപ്പുറത്ത് ആയതുകൊണ്ട് അത് കിട്ടിയില്ല... ആരവ് അവളിലേക്ക് ഒന്ന് ചാഞ്ഞു കൊണ്ട് ഫോൺ എടുക്കാൻ നോക്കിയതും ആരു കണ്ണുകൾ തുറന്നതും ഒരുമിച്ചായിരുന്നു....അവളുടെ ദേഹത്തേക്ക് ചാഞ്ഞു കിടക്കുന്ന അവനെ കണ്ടതും അവൾ ബെഡിൽ നിന്ന് ചാടി എഴുനേറ്റു....
 
"ഡോ... എന്താടോ താൻ കാണിച്ചേ😤🙄"
 
"എന്ത്... നിന്റെ ഫോൺ..."
 
"എന്തിനാ ഡോ തനിക്ക് എന്റെ ഫോൺ "
 
ആരവ് മുഴുവിക്കും മുന്നേ അവൾ ചോദിച്ചു...ആരവ് പല്ല് കടിച്ചു കൊണ്ട് അവളെ നോക്കി... പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ലെന്ന് അറിയാവുന്നത് കൊണ്ട് ഫ്രഷാവാൻ കയറി...
 
അവൻ പോയ വഴി എന്തോ ആലോചിച്ചു നോക്കി നിൽക്കുമ്പോൾ ആണ് ആരുവിന്റെ ഫോൺ പിന്നെയും റിങ് ചെയ്തത്...
 
Amma🥰Calling '
 
എന്ന് കണ്ടതും ആരു വേഗം ഫോൺ എടുത്തു...
 
"ഹലോ അമ്മ"
 
ആരു നിഷ്കു ഭാവത്തിൽ വിളിച്ചു...
 
"എന്താ ആരു നീയിത് വരെ എഴുനേറ്റില്ലേ.... എത്ര നേരായി ഞാൻ വിളിക്കുന്നു "
 
ഭദ്ര ചോദിച്ചതും ആരു സ്ക്രീനിലേക്ക് ഒന്ന് നോക്കി 7:50... ആരു പേടിയോടെ ഉമിനീർ ഇറക്കി...അവിടെ നിന്ന് പോരുന്നമുന്നേ രണ്ടു മൂന്ന് ദിവസം ഉപദേശത്തോട് ഉപദേശം ആയിരുന്നു... നേരത്തെ എഴുനേൽക്കണം അടുക്കളയിൽ കയറണം അങ്ങനെ അങ്ങനെ... എന്നിട്ട് ഇപ്പൊ ആദ്യത്തെ ദിവസം തന്നെ ഇങ്ങനെ🤭
 
"അത് അമ്മ... ഞാൻ അടുക്കളയിൽ ആയിരുന്നു ചായ ഉണ്ടാക്കുവായിരുന്നു അതാ ഫോൺ എടുക്കാഞ്ഞേ "
 
രാവിലെ തന്നെ ഭദ്രയുടെ വായിൽ ഇരിക്കുന്നത് കേൾക്കണ്ട എന്ന് കരുതി ആരു പറഞ്ഞു...
 
"കള്ളം പറയുന്നോടി... നിന്നെ എനിക്ക് അറിയാവുന്നത് അല്ലെ അതുകൊണ്ട് ഞാൻ ആദ്യം മാലിനിയെ ആണ് വിളിച്ചത്... ചായ ഉണ്ടാക്കുവായിരുന്നുപ്പോലും "
 
ഭദ്ര കലിയോടെ പറഞ്ഞു... ആരു കാറ്റ് പോയ ബലൂൺ കണക്കെ നിന്നു...
 
"ഓ അമ്മേടെ ഒരു തമാശ😌ഞാൻ ഇന്നലെ ഉറങ്ങാൻ ലേറ്റ് ആയി അമ്മ അതാ... നാളെ മുതൽ ഞാൻ നേരത്തെ എണീറ്റോളാം "
 
"ഹ്മ്മ്... എന്നാ വേഗം പോയി കുളിച്ചു അടുക്കളയിൽ കയറാൻ നോക്ക്... "
 
"ഏഹ് കുളിക്കണോ "
 
"ആരു😬"
 
ഭദ്ര ശാസനയോടെ വിളിച്ചതും
ആരു വേഗം ഫോൺ വെച്ച് ഷെൽഫ് തുറന്നു അവൾക്ക് ഇടാനുള്ള ഡ്രസ്സ്‌ എടുത്തു... അപ്പോയെക്കും ആരവ് ഫ്രഷ് ആയി ഇറങ്ങി...
 
"പുതിയ ശീലങ്ങൾ ഓക്കേ തുടങ്ങിയോ "
 
ബാത്‌റൂമിലേക്ക് കയറുന്ന ആരുവിനെ നോക്കി ആരവ് ചോദിച്ചു... അവൾ അവനെ നോക്കി കണ്ണുരുട്ടി കൊണ്ട് വാതിൽ കൊട്ടിയടച്ചു... ആരവ് ഒരു ചിരിയോടെ ഒരു ബനിയൻ എടുത്തിട്ട് ഫോണും കൊണ്ട് ബാൽക്കണിയിലേക്ക് ഇറങ്ങി....
 
 
_____________❤️❤️❤️
 
"സോറി അമ്മ☹️☹️"
 
ഓരോ ഗ്ലാസ്സിലേക്കും ചായ പാരുന്ന മാലിനിയെ പുറകിലൂടെ കെട്ടിപിടിച്ചു കൊണ്ട് ആരു പറഞ്ഞു... മാലിനി ചിരിയോടെ അവളെ നോക്കി...
 
"എന്തിനാ ഡാ സോറി ഏഹ്??"
 
"ആദ്യത്തെ ദിവസം തന്നെ ഞാൻ ലേറ്റ് ആയില്ലേ "
 
ആരു സങ്കടത്തോടെ പറഞ്ഞു...
 
"അയ്യോടാ അത് സാരല്ല കേട്ടോ..."
 
"മ്മ്മ്...ഭദ്രമ്മ വിളിച്ചിരുന്നോ അമ്മയ്ക്ക് "
 
കറിക്ക്ഉള്ള പച്ചക്കറി എടുത്ത് കഴുകി കൊണ്ട് ആരു ചോദിച്ചു...
 
"ആ വിളിച്ചിരുന്നു "
 
മാലിനി ചിരിയോടെ പറഞ്ഞതും ആരു അവരെ നോക്കി കണ്ണുരുട്ടി...
 
"എന്നിട്ട് എന്നെ ഒറ്റി കൊടുത്തല്ലേ.... രാവിലെ തന്നെ എന്നെ കുളിപ്പിച്ച് ഹും ''
 
ആരു മുഖം തിരിച്ചു പറഞ്ഞതും മാലിനി ചിരിയോടെ അവളെ നോക്കി...
 
"അയ്യോടാ അമ്മേടെ മോൾ പിണങ്ങിയോ... മോൾ ഇഷ്ട്ടംപ്പോലെ ഉറങ്ങിക്കോ ട്ടോ..."
 
മാലിനി സ്നേഹത്തോടെ പറഞ്ഞതും ആരു ചിരിയോടെ അവരെ കെട്ടിപിടിച്ചു...
 
"അപ്പൊ കുളിയോ😁"
 
ആരു കളിയോടെ ചോദിച്ചു...
 
"അത്....അത് മോളുടെ ഇഷ്ട്ടം"
 
"Thank u അമ്മാ "
 
ആരു മാലിനിയുടെ കവിളിൽ മുത്തികൊണ്ട് അടുക്കളയിൽ നിന്ന് ഓടാൻ നിന്നതും വാതിൽക്കെ നിന്ന ആരവിന്റെ നെഞ്ചിൽ മുട്ടി...
 
"ഔച്... അവൾ നെറ്റി ഉഴിഞ്ഞു കൊണ്ട് അവനെ നോക്കി...
 
"എവിടെ നോക്കിയാടി ഓടുന്നെ "
 
ആരവ് കലിയോടെ ചോദിച്ചതും ആരു പല്ല് കടിച്ചു കൊണ്ട് അവനെ നോക്കി...
 
"ഞാൻ വരുന്നിടത്തു നെഞ്ചും വിരിച്ചു നിന്നിട്ട്😤"
 
ആരു അവൻ കേൾക്കാൻ പാകത്തിന് പറഞ്ഞു... പിന്നെ നിഷ്കു ഭാവത്തോടെ മാലിനിയെ നോക്കി...
 
''കണ്ടോ അമ്മേ... എന്നെ വഴക്ക് പറയുന്നു😒"
 
"ഡാ ഡാ... എന്റെ കൊച്ചിനെ വഴക്ക് പറയല്ലേ "
 
മാലിനി കണ്ണുരുട്ടി പറഞ്ഞതും ആരവൊന്ന് നിശ്വസിച്ചു കൊണ്ട് പുറത്തേക്ക് പോയി...ഒരു ഇളിയോടെ ആരു അത് നോക്കിനിന്നു...
 
_______________❤️❤️❤️
 
ജയുടെ കമ്പനി ഫ്രണ്ട്സ് എല്ലാം വിദേശത്ത് ആയതുകൊണ്ട് പലർക്കും കല്യാണത്തിന് കൂടാൻ പറ്റിയിട്ടില്ലായിരുന്നു.... അത് കൊണ്ട് രാത്രി rose plaza ഹാളിൽ വെച്ച് ഫൻക്ഷൻവെക്കാൻ തീരുമാനിച്ചു....അലക്സിനെയും കുടുംബത്തിനെയുമൊക്കെ ഫക്ഷൻ ക്ഷണിച്ചിരുന്നു...
 
 
"ഞാൻ ഇല്ല... എനിക്ക് പറ്റില്ല അവൻ ആ പന്ന മോളുടെ കൂടെ നിൽക്കുന്നത് കാണാൻ "
 
അലീന ദേഷ്യത്തോടെ പറഞ്ഞു...
 
"അവളുടെ സന്തോഷം കെടുത്തണ്ടേ മോളെ നമുക്ക്... അതിന് നീ വരണം "
 
മെൽവിൻ പറഞ്ഞു... അലീന ഒന്ന് ആലോചിച്ച ശേഷം ഡ്രസ്സ്‌ എടുത്ത് ഒരുങ്ങാൻ പ്പോയി....
 
 
"മോനെ... നീയില്ലേ "
 
മേരി ബെഡിൽ കിടക്കുന്ന ഡേവിയെ നോക്കി ചോദിച്ചു...
 
"ഞാൻ... ഞാനില്ല മമ്മ "
 
"അങ്ങനെ പറയല്ലേ ഡാ...നിന്നെയും പ്രേതേകം വിളിച്ചതല്ലേ ആ മോനൊക്കെ... എന്നിട്ടും നീയില്ലങ്കിൽ മോശം ആണ് "
 
"അവൻ ഇല്ലെങ്കിൽ വേണ്ട നീയെന്തിനാ നിർബന്ധിക്കുന്നെ "
 
മേരി പറഞ്ഞതും അലക്സ് മുഷിച്ചിലോടെ ചോദിച്ചു... മേരി തല താഴ്ത്തി...
 
"പപ്പയ്ക്ക് ഞാൻ അവരെ ചതിക്കാൻ കൂടാത്തത്തിൽ നല്ല ദേഷ്യം ഉണ്ടല്ലേ "
 
ഡേവി പുച്ഛത്തോടെ ചോദിച്ചു... അലക്സ് അവനെ നോക്കാതെ വേറെയെങ്ങോ നോക്കി...
 
"ഒരു നാൾ എല്ലാം തെളിയും പപ്പാ.... ഇപ്പൊ സൗഹൃദം സ്ഥാപിച്ചു അവരെ പറ്റിച്ചിട്ടു കാര്യമില്ല...അവർ എന്തുകൊണ്ടും നമ്മളെക്കാൾ എത്രയോ മുന്നിൽ ആണ്... പിന്നെ ആരവും മറ്റും അറിഞ്ഞാൽ നമ്മുടെ ഐഡി പോലും ഇല്ലാതാകും "
 
ഡേവി അത്രയും പറഞ്ഞു കൊണ്ട് പുറത്തേക്ക് പോയി... അത് കേട്ട് ദേഷ്യത്തോടെ അലക്സ് മേരിയെ നോക്കി...
 
"എല്ലാം ഓതി കൊടുത്തിട്ടുണ്ടല്ലെടി പുന്നാര മോളെ"
 
അലക്സ് ദേഷ്യത്തോടെ ചോദിച്ചു കൊണ്ട് മെൽവിന്റെ അടുത്തേക്ക് പോയി...മേരി ഒന്ന് നിശ്വസിച്ചു കൊണ്ട് അയാളെ നോക്കി....
 
 
 
തുടരും....
 
 
എനിക്ക് ഓഫ്‌ലൈൻ ആയിട്ട് ക്ലാസ്സ്‌ ഉണ്ട്, അതും ഒരുപാട് ദൂരം യാത്ര ചെയ്തിട്ടാണ് പോവുന്നത് മൂന്നാലു മണിക്കൂർ കഴിഞ്ഞാൽ തിരിച്ചു വീട്ടിലേക്കും...പിന്നെ വന്നു നേരെ ബെഡിലേക്ക് ഒരൊറ്റ വീഴ്ച്ചയാണ്... അതിന്റെ ഇടയിൽ ഫോണൊന്നും നോക്കാൻ ടൈം ഇല്ലെടോ☹️അതുകൊണ്ട് എനിക്ക് പറ്റുന്നപ്പോലെ ഞാൻ കംപ്ലീറ്റ് ആക്കാൻ നോക്കാവേ😊legth പ്രോബ്ലം ഒന്നും പറയൂല എന്നുണ്ടെങ്കിൽ  സ്ഥിരം തരാനും ശ്രെമിക്കാം🤗നോട്ട് ത പോയിന്റ്... ശ്രമിക്കാം😬
 
അഭിപ്രായം പറയൂട്ടോ😍എനിക്ക് വേണ്ടി അതെങ്കിലും ചെയ്യ്തുക്കൂടേ🥰🥰
 

നിന്നിലേക്ക്💞 - 31

നിന്നിലേക്ക്💞 - 31

4.7
6321

Part 31     ആരു ഫ്രഷ് ആയി വന്നു ബെഡിൽ കിടക്കുന്ന ഒരു കവർ എടുത്ത് അതിലുള്ള ഡ്രസ്സ്‌ എടുത്തു നോക്കി... ആരവ് വെച്ചതാവും എന്നവൾക്ക് അറിയാമായിരുന്നു... അവൾ അതെടുത്തു തുറന്നു നോക്കി... ബ്ലൂ സ്റ്റോൺസ് പതിപ്പിച്ച ഒരു ലഹങ്കയായിരുന്നു അതിൽ...അവൾക്ക് അത് നന്നായി ഇഷ്ട്ടപെട്ടു...അവൾ അത് ഇട്ടു... അപ്പോയെക്കും അവളെ ഒരുക്കാൻ ബ്യുട്ടീഷൻ വന്നു... ഹെവി മേക്കപ്പ് ഒന്നുമില്ലാതെ തന്നെ ആരുവിനെ ഒരുക്കി...പോണിട്ടക്കിൽ മുടി കെട്ടി അതിൽ സ്റ്റോണിന്റെ സ്ലൈഡ് കുത്തി...കഴുത്തിൽ ഡയമണ്ടിന്റെ ഒരു സിമ്പിൾ നേക്ല്സും കാതിൽ അതിന് ജോജിച്ച ഡയമണ്ടിന്റെ തന്നെ റിങ്ങും.... കയ്യിൽ രണ്ടു വളകളും...