❣️short story ❣️
*കീർത്തി.....*
~part 2~
✍🏻_jifni_
സീതേച്ചി വന്നു വിളിച്ചപ്പോഴാണ് അവൾ സ്വബോധത്തിലേക്ക് വന്നത്.
പെട്ടന്ന് ആരും കാണാതെ കണ്ണൊക്കെ തുടച്ചു ഒരു പാവയെ പോലെ എല്ലാ ചടങ്ങിനും നിന്ന് കൊടുത്തു...
എല്ലാം ഗംഭീരമായി അവസാനിച്ചു. രണ്ട് മാസത്തിനുള്ളിൽ വിവാഹവും ഉറപ്പിച്ചു അവർ പോയി.
ചെക്കനെ കാണാനൊക്കെ നല്ല മൊഞ്ചുണ്ട്. പക്ഷെ ഒരിക്കൽ എബിയുടെ മുഖം മനസ്സിൽ കൊത്തി വെച്ചത് കൊണ്ടാവാം ഇന്ന് ആ സ്ഥാനത്ത് ആരെയും കാണാൻ പറ്റാത്തത്...
എല്ലാരും പോയി വീട് നിശബ്ദമായി.... എന്തോ അമ്മയോട് അധികം സംസാരിച്ചിരിക്കാൻ മനസ്സ് അനുവദിച്ചില്ല. അത് അമ്മക്കും സങ്കടം ഉണ്ടാക്കി എങ്കിലും ഞാൻ good നൈറ്റ് പറഞ്ഞു പോയി റൂമിൽ വാതിലടച്ചു... സാധാരണ അമ്മയെ കെട്ടിപിടിച്ച കിടക്കാർ.... പക്ഷെ ഇന്ന് ആ റൂമിൽ പോലും അവൾ നിന്നില്ല...
നിങ്ങൾ കരുതുന്ന പോലെ അമ്മയോട് ഉള്ള ദേഷ്യം ഒന്നും അല്ല അതിന് കാരണം. കിടന്നാലും ഉറങ്ങാൻ കയ്യില്ല എന്ന ഉറപ്പാണ് അവളെ മറ്റൊരു മുറിയിലേക്ക് മാറ്റിയത്.
റൂമിൽ കയറി ഒന്ന് ഫ്രഷായി ഫോൺ കയ്യിലെടുത്ത്. പതിവ് പോലെ വാട്സാപ്പ് തുറന്നു നോക്കി..
പരിജയം ഇല്ലാത്ത നമ്പറിൽ നിന്ന് മെസേജ് കണ്ടതും അവൾ അത് open ആക്കി നോക്കി..
'Hy... I am എമിജോസ്.....
നാളെ ഒന്ന് മീറ്റ് ചെയ്യാൻ പറ്റോ... ഒരു കാര്യം സംസാരിക്കാനാ.... പ്ലീസ് അത്രക്കും അത്യാവശ്യമുള്ളതാണ്....' ഇതായിരുന്നു ആ മെസ്സേജ്
അവളും അത് ആഗ്രഹിച്ചത് കൊണ്ട് തന്നെ പെട്ടന്ന് സമ്മദം അറിയിച്ചു. വാട്സ്ആപ്പ് ബാക്ക് അടിച്ചു നെറ്റ് ഓഫ് ചെയ്തു. ഗാലറി തുറന്നു.
അവളും എബിയും ഒത്തുള്ള കുറെ പിക്സ്... എല്ലാ ഫോട്ടോസും അവൾ സൂം ചെയ്തും തിരിച്ചും മറിച്ചും ഒക്കെ നോക്കി.
'നീ എല്ലാതെ ഒരു പെണ്ണും ഈ എബിയുടെ ലൈഫിൽ ഉണ്ടാവില്ല...'
സ്നേഹത്തോടെ ഉള്ള ആ വാക്കുകൾ വീണ്ടും വീണ്ടും കേൾക്കുന്ന പോലെ...
'കിത്തൂ.....' ഇടക്കിടെ ആ പേരും മനസ്സിനെ വന്നു തട്ടുന്ന പോലെ അവൾക്ക് തോന്നി....
എബി മാത്രം വിളിക്കാറുള്ള ആ പേര് ഇന്ന് ആത്മാവില്ലാതെ അലയുന്ന പ്രേതത്തെ പോലെയാണ്.
എത്ര ശ്രമിച്ചിട്ടും ഉറക്കം വന്നില്ല അവൾക്..
അവൾ എബിയുടെ ഫോണിലേക്ക് കാൾ ചെയ്തു.
അവൻ അത് പെട്ടന്ന് തന്നെ അറ്റന്റ് ചെയ്തു.
"ഹലോ...."(കീർത്തി )
"ഹാ... എന്തിനാ വിളിച്ചേ...." (എബി )
"എബി, പ്ലീസ് എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യല്ലേ.... ങ്ക് സഹിക്കുന്നില്ല.... എന്ത് തെറ്റാ ഞാൻ ചെയ്തത്... എന്നെ കുറിച് എല്ലാം അറിഞ്ഞിട്ടല്ലേ ഞമ്മുടെ ബന്ധം തുടങ്ങിയത് തന്നെ..... പിന്നെ എന്താ ഇപ്പൊ...." (കീർത്തി )
"സോറി കിത്തി.... നീ ഒരു തെറ്റും ചെയ്തിട്ടില്ല..... പണ്ടത്തേക്കാൾ കൂടുതൽ സ്നേഹമേ ഒള്ളൂ.... പക്ഷെ അത് പ്രണയമല്ല...." (എബി )
"നിനക്ക് ന്താ വട്ടായോ..... നീ ഇത് തന്നെ പറയാൻ തുടങ്ങിയിട്ട് ഒരു മാസത്തിൽ കൂടുതൽ ആയല്ലോ ഒന്ന് നിർത്തോ...."(കീർത്തി )
"ഞാൻ നിർത്തി... നീ ഇന്ന് മറ്റൊരാളുടെ പെണ്ണാണ്.... ഇനി ഒരിക്കൽ പോലും അറിയാതെ പോലും എന്നെ ഓർത്ത് പോവരുത്."(എബി )
അവന്റെ വാക്കുകൾ അവൾക്ക് സങ്കടവും അതിലപ്പുറം ദേഷ്യവും വന്നു...
"ആരെ ഓർക്കണം ആരെ മറക്കണം എന്ന് ഞൻ തീരുമാനിച്ചോളാ... മറ്റൊരാളുടെ പെണ്ണാവാൻ ഒട്ടും മനസില്ല. മരണം വരെ എബിയുടെ പെണ്ണാക്കാനാണ് ഇഷ്ട്ടം.... തിരിച്ചു ആ ഇഷ്ട്ടം ഇല്ലാത്തത് കൊണ്ട് ഇന്ന് മുതൽ ഈ കീർത്തിയുടെ ശല്യം തനിക്കും ഉണ്ടാവില്ല..... എബി ഇല്ലാതെ കിത്തി ഒരിക്കലും പൂർണമാകില്ല... പക്ഷെ കീർത്തന എന്നാ കീർത്തി ഇനി ജീവിച്ചു കാണിച്ചു തരാ......" എന്നും പറഞ്ഞു അവന് എന്തെങ്കിലും പറയും മുമ്പ് അവൾ ഫോൺ ഒറ്റ ഏർ ആയിരുന്നു.
ചിന്നി ചിതറിയ ഫോണെ ഒന്ന് നോക്കി...
"ഇതിലുള്ള നിന്റെ ഫോട്ടോസും ഓർമകളും എല്ലാം അവസാനിച്ചു എബി.... അത് പോലെ ഈ കീർത്തിയുടെ മനസ്സിലും എബിയോടുള്ള അടങ്ങാത്ത പ്രേമം നിക്ഷലമായി.... പക്ഷെ ആ സ്ഥാനത്തേക്ക് ആർക്കും പ്രവേശണമില്ല...." എന്നിങ്ങനെ ഒറ്റക്ക് എന്തൊക്കെയോ പുലമ്പി കൊണ്ട് അവൾ ആ തറയിൽ തന്നെ കിടന്നു ഉറങ്ങി.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
*[എബി ]*
നിങ്ങളുടെ എല്ലാം മനസ്സിൽ അവൻ വെറും സ്നേഹിക്കുന്ന പെണ്ണിന്റെ സ്നേഹം കണ്ടില്ലാന്നു നടിക്കുന്നവൻ.. അതല്ലേ അവൻ ......
എങ്കിൽ അതിനു പിന്നിൽ ഒരു വെക്തമായ കാരണവും ഉണ്ട്....
പ്രാണന്റെ പ്രാണനെക്കാൾ സ്നേഹിക്കുന്ന പെണ്ണ്... ജീവിതാവസാനം വരെ ഏത് ദുഃഖത്തിലും സന്തോഷം നൽകാൻ അവളുടെ ഒരു വാക്ക് മാത്രം മതിയായിരുന്നു. എന്നിട്ട് പോലും അവളെ മറ്റൊരാൾക് നൽകേണ്ടി വന്നു.
ഒരിക്കലും അവളെ പ്രണയിക്കാൻ പാടില്ലായിരുന്നു. പക്ഷെ മനസ്സ് കൈ വിട്ടു പോയി. പ്രാണനെക്കാൾ പ്രണയിച്ചു.
*ഒരിക്കലും അവളുടെ ശരീര ഭംഗി കണ്ടിട്ടല്ല പ്രണയിച്ചത്... അവളുടെ മനസ്സിന്റെ വലുപ്പവും മറ്റുള്ളവരോടുള്ള പെരുമാറ്റ ശൈലിയും അതാണ് അവളെ അവനിലേക്ക് അടുപ്പിച്ചത്. ഉള്ളത് കൊണ്ട് ഇല്ലാത്തവരെ ഒകെ ചേർത്ത് പിടിക്കുന്ന അവളുടെ കൈകൾ... തെരുവിൽ ഭിക്ഷക്ക് ഇരിക്കുന്നവർക്ക് പോലും പറയാനുള്ള ഒരേ ഒരു പേര് അത് കീർത്തി എന്നായിരുന്നു. അവളുടെ ഗ്രാമത്തിലെ ഓരോരുത്തരുടെയും കൺകണ്ട ദൈവം ആയിരുന്നു കീർത്തി മോൾ...*
അവളെ കുറിച്ചുള്ള അവന്റെ ഓരോ വാക്കുകളും അവന്റെ വീട്ടുകാർക്കും അവളെ പ്രിയപ്പെട്ടാവളാക്കി മാറ്റിയിരുന്നു.
മതത്തിന്റെ പേരിൽ പോലും അവളെ വേണ്ടന്ന് വെക്കാൻ അവനോട് വീട്ടുകാർ പറഞ്ഞില്ല.മതവും ജാതിയും എല്ലാ പ്രധാനം സ്വഭാവമാണെന്ന് അവരും വിശ്വസിക്കുന്നു.
എല്ലാം കൊണ്ടും അവൾ തന്റെ മാത്രമാണ് എന്ന് വിചാരിച്ചു സന്തോഷം കൊണ്ട് തുള്ളി ചാടി നടക്കുന്ന സമയത്തായിരുന്നു എല്ലാം മാറ്റി മറിച്ചു കൊണ്ട് അവന്റെ ഉറ്റ സുഹൃത്തായ എമിജോസിന്റെ ബാംഗ്ലൂരിൽ നിന്നുള്ള , എമി വന്നപ്പോ എമിയെ പോലും തളർത്തിയ ഒരു വാർത്ത ഉണ്ടായിരുന്നു എമിയുടെ അടുക്കൽ .....
എമിയും എബിയും രണ്ട് വയറിൽ ജനിച്ചെങ്കിലും lkg മുതൽ ഇന്ന് വരെ 20 വർഷത്തോളം ഒരു മനസ്സുമായി നടന്നവർ...
എബിയുടെ മനസ്സ് എമിക്കും എമിയുടെ മനസ്സ് എബിക്കും മാത്രേ വായിക്കാൻ കഴിയോള്ളൂ... അതാണ് അവർ....
ഇന്ന് മുതൽ അവന്റെ പ്രാണനെ അവൻ എമിക്ക് നൽകി......
ഒരിക്കലും അവളെ തനിക്ക് സ്വന്തമാക്കാൻ കയ്യില്ല.... എങ്കിൽ അവൾ സുരക്ഷമായ കൈകളിൽ തന്നെ എത്തട്ടെ അതായിരുന്നു എമി ക്ക് അവളെ നൽകാൻ കാരണം....
തന്റെ കിത്തൂനോടുള്ള പ്രണയം നഷ്ടമായ ദിവസങ്ങളിലേക്ക് അവന്റെ ചിന്തകൾ പ്പോയി...
അപ്പോഴാണ് നിർത്താതെ അവന്റെ ഫോൺ റിങ് ചെയ്തത്...
സ്‌ക്രീനിൽ *എമി* എന്ന് തെളിഞ്ഞു.....
തുടരും ❤......