Aksharathalukal

റൂഹിന്റെ ഹൂറി_💖Part-67

*റൂഹിന്റെ ഹൂറി_💖*
Part-67
✍️🦋Hina_rinsha🦋
 
©️copyright work-
This work (റൂഹിന്റെ ഹൂറി_💖) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (🦋Hina_rinsha🦋)prior permission 
 
                         °°°°°°°°°°°°°°°°°
 
എ.. എന്താ ഹാദി...
 
പിടച്ചിലോടെ റിഫയുടെ റൂമിലേക്ക് ഇടിച്ചു കയറി കൊണ്ട് അമൻ ചോദിച്ചു...
 
അവൻ പിന്നാലെ വീട്ടിലെ ഓരോരുത്തരും ഉണ്ടായിരുന്നു... ഏറ്റവുമൊടുവിൽ ഇസ്സയും അവളുടെ കണ്ണുകൾ  ബെഡിൽ കിടക്കുന്നവളിൽ പാഞ് നിന്നു....
 
ബെഡിൽ അലസമായി കിടക്കയാണവൾ... അടുത്ത് കണ്ണ് നിറചിരിക്കുവാണ് ഹാദി..
അമന്റെ ശബദം കെട്ടവൾ പിടപ്പോടെ റിഫയിൽ നിന്ന് നോട്ടം ഡോർ side ലേക്ക് പായിച്ചു...
 
ആമീ.. കാ.. റിഫ...
അവൾ അവനെ നോക്കി കണ്ണീർ പുറം കൊണ്ട് തുടച് അത്രയും പറഞ്ഞു നിർത്തി....
 
റിഫയുടെ ഉമ്മയും ഉപ്പയും എല്ലാവരും ടെൻഷനോട് അവർക്കടുത്തേക്ക് പാഞ്ഞെത്തിയിരുന്നു....
 
എന്താ.. പറ്റിയേ... നീയെന്തിനാ മോളെ നിലവിളിച്ചേ....
 
റിഫന്റെ ഉമ്മ കരഞ്ഞോണ്ട് അവൾക്കടുത്ത് ഇരുന്നു....
 
അവൾ കണ്ണ് തുറക്കുന്നില്ല... തൊട്ട് നോക്കിയേ....
 
അവളെ നെറ്റിയിൽ തൊട്ട് നോക്കി അവർ പെട്ടന്ന് കൈ വലിച്ചു...
 
പൊള്ളുന്ന പനിയാണ്...
 
അവർ ബെഡിൽ നോക്കി... ഇട്ടിരിക്കുന്ന ഡ്രെസ്സിൽ വരെ ചെറിയ നനവുണ്ട്... മുടിയെല്ലാം നനഞ്ഞു ആടി ഉലഞ്ഞു കിടക്കുന്ന...
 
റിഫടെ ഉമ്മ അവളെ പതിയെ വിളിച്ചു നോക്കി.....
 
ആദ്യമാദ്യം പ്രതികരണം ഒന്നും ഇല്ലായിരുന്നെങ്കിലും പതിയെ അവൾ ഓരോ തവണ തട്ടി വിളിക്കുമ്പോളും ഒന്ന് മൂളാൻ തുടങ്ങി... കണ്ണുകൾ തുറക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും അവൾക്കതിൻ കഴിയുന്നില്ലായിരുന്നു...
 
 
കണ്ണുകൾക്ക് വല്ലാത്ത ഭാരം....
 
മോളേ...
 
അവളെ ഉമ്മ വീണ്ടും വിളിച്ചു...
 
ആ.. ചി..ക്ക
അവളിൽ നിന്ന് മുറിഞ്ഞ അക്ഷരങ്ങൾ പുറത്ത് ചാടി...
എല്ലാരുടെയും നോട്ടം ആച്ചിയിലേക്ക് നീണ്ടു...
അവനും അവളെ വായിൽ നിന്ന് വീണ തന്റെ പേരിൽ കുടുങ്ങി കിടന്നു....
 
നല്ലോണം... പൊള്ളി പണിക്കുന്നുണ്ടല്ലോ...
 
ഹാജറ അവളെ നെറ്റിയിൽ കൈ വെച് നോക്കി കൊണ്ട് പറഞ്ഞു...
 
മോളെ...
റിഫന്റെ ഉമ്മാടെ വാക്കുകളിൽ ഇടർച്ച വീണിരുന്നു.....
 
അവളൊന്ന് അലസമായി മൂളി.. കണ്ണുകൾ തുറക്കാനാകുന്നുല്ല..... തല പൊന്തുന്നില്ല....
 
അവൾ വീണ്ടും വീണ്ടും കണ്ണുകൾ തുറക്കാൻ ശ്രമിച്ചു കൊണ്ട്ടിരുന്നു....പക്ഷേ ആവുന്നില്ല....
 
നീയിങ്ങ്നെ കരയാൻ മാത്രം മോൾക്ക് ഒന്നുല്ലല്ലോ...പനി അല്ലെ.. ആച്ചി നീ കാർ എടുക്ക് നമുക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോവാം...
മാലിക് (റിഫ & റയാൻ കാ ബാപ്പ്)  ജന്നത്തിനെ (റിഫ &റയാൻ കാ umma) നോക്കി പറഞ്ഞു തുടങ്ങി അത് ആച്ചിയെ നോക്കി അവസാനിപ്പിച്ചു.....
 
ആച്ചി ആ വിളിയിലാണ് സ്വബോധത്തിൽ വന്നത്...
 
അവൻ ഞെട്ടലോടെ റിഫയിൽ നിന്ന് നോട്ടം മാറ്റി..
 
ആ.. ഞാൻ ഇപ്പൊ എടുക്കാം...
 
അത്രമാത്രം പറഞ്ഞവൻ ദൃതിയിൽ താഴേക്ക് നടന്നു...
 
എന്തോ റിഫ ക്ക്‌ വേണ്ടി അവനിലുണ്ടാകുന്ന ചെറിയ ഭാവങ്ങൾ പോലും ഇസ്സയെ വല്ലാതെ ആസ്വസ്ഥമാക്കിയിരുന്നു... അവൾ ഇട്ടിരിക്കുന്ന ഡ്രെസ്സിൽ കൈകൾ അമർത്തി.. കണ്ണുകളിലെ ഞരമ്പിൾ ദേഷ്യം പടർന്നു കയറി.....
 
അവൾ അവൻ പോയെ വഴിയേ നോക്കി പല്ല് കടിച്ചു...
 
ആച്ചിക്ക് എന്തോ അവനെ വല്ലാതെ തളർത്തും പോലെ.... മുന്നിലേക്ക് നടക്കാൻ ആകുന്നില്ല.....
പാതി അടഞ്ഞ കണ്ണുകളിൽ അവളുടെ ചുണ്ടുകൾ മൊഴിഞ്ഞത് തന്റെ പേരാണ്... ആ ഓർമയിൽ അവനിലെന്തോ ഭാരം പേറിയ... ഉള്ളിലെവിടെയോ.. അടർന്നു വീണ പ്രണയത്തിന്റെ അവശേഷിപ്പുകൾ ബാക്കി പത്രമായി കിടക്കും പോലെ... ആവുന്നില്ല...
എത്ര ശ്രമിച്ചിട്ടും... ആദ്യ പ്രണയാമായിരുന്നു..
ആത്മാർത്ഥമായിരുന്നു.....
 
എങ്കിലും നിമിഷ നേരം കൊണ്ടവന്റെ മുഖം മാറി മറിഞ്ഞു..... ഉള്ളിൽ എവിടെ നിന്നോ ദേഷ്യം കുത്തൊഴുകി ഒലിച്ചു വന്നു... അവൻ നീട്ടി ശ്വാസം വലിച്ചു വിട്ട് കണ്ട്രോൾ ചെയ്തു...
 
ഇല്ല ഇസ്സ... ഇനി ഒരിക്കലും നിന്നിലേക്കൊരു മടക്കമില്ല....
 
അവൻ സ്വയം പറഞ്ഞു....
 
കാർ സ്റ്റാർട്ട്‌ ആക്കി ഫ്രണ്ടിലേക്ക് ഇട്ടവൻ ദൃതിയിൽ അകത്തേക്ക് ഓടികയറി...
 
 
ജന്നത്ത് അവളെ ഡ്രസ്സ്‌ എല്ലാം change ആക്കിയിരുന്നു......
 
അപ്പോഴും കണ്ണുകൾ തുറക്കാൻ പോലുമാകാതെ  തളർന്ന് കിടക്കുവായിരുന്നു റിഫ..... റയാൻ അവളെ എടുക്കും മുന്നേ ആച്ചി അവളെ വാരി എടുത്ത് ഓടിയിരുന്നു...
 
അവൻ പോയ വഴിയേ എല്ലാവരും നോക്കി.. പതിയെ എല്ലാരിലും ചെറു ചിരി വിടർന്നിരുന്നു......
 
റയാൻ ഓടി വന്ന് ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു... ആച്ചി അവളെയും കൊണ്ട്  ബാക്ക് സീറ്റിൽ കയറി...
 
അവർ പോയ കുറച്ചു കഴിഞ്ഞതും അമനും പിന്നാലെ പോകാൻ നിന്നതും  മാലിക്കും ജന്നത്തും അവന്റെ കാറിൽ കയറി....
 
                              🦋🦋🦋🦋
 
അവൾ പതിയെ കണ്ണ് തുറന്ന് ചുറ്റും എന്തിനോ വേണ്ടി പരതി.... പരസ്പരം കണ്ണുകൾ ഇടഞ്ഞു... രണ്ടാളും പിടപ്പോടെ കണ്ണുകൾ മാറ്റി..
 
രണ്ട് പേരിലും എന്തോ പരവേഷമായിരുന്നു....
 
പെട്ടന്നെന്തോ ഓർമയിൽ അവൾ ചുറ്റും നോക്കി ഞെട്ടിയെണീക്കാൻ തുനിഞ്ഞതും 
അടുത്ത് ചെയറിൽ ഇരുന്നിരുന്ന റയാൻ അവളെ കൈ പിടിച്ചു വെച്ച്...
 
പൊട്ടിക്കല്ലെടി കുട്ടിപിശാശ്ശെ...
 
അവളെ കയ്യിലെ ഡ്രിപിലേക്ക് നോക്കിയവൻ  പറഞ്ഞു... അപ്പോഴാണ് അവളും അത് ശ്രദ്ധിച്ചത്..  അവൾക്ക്‌ ഒന്നും മനസിലാകുന്നില്ലായിരുന്നു....
 
പനിച്ചു വിറച്ചു കിടക്കായിരുന്നു രാവിലെ തന്നെ...
 
അവളെ ഭാവം മനസ്സിലാക്കിയ വണ്ണം അവൻ പറഞ്ഞു...
 
അവൾ ഒന്നും മിണ്ടാതെ ആച്ചിയെ ഒന്നൂടെ നോക്കി... അവന്റെ കണ്ണുകൾ അവളിൽ തന്നെയാണ്... അവളെ കണ്ണുകൾ അവനിലേക്ക് നീളുമ്പോൾ അവൻ പെട്ടന്ന് കണ്ണുകൾ മാറ്റും....
 
അവളൊന്ന് നിശ്വസിച്ചു കണ്ണുലാൽ അടച്ചു കിടന്നു.....
 
                             🦋🦋🦋🦋
 
എന്തിനാ ഉമ്മ.. ഓടി പിടിച്ചു ഇങ്ങോട്ട് വന്നത്.. ഇവൾക്ക് പനി അല്ലെ അല്ലാതെ ചാവാൻ ഒന്നും കിടക്കല്ലല്ലോ....
 
ബെഡിൽ എങ്ങോ നോക്കി കിടക്കുന്നവളുടെ തലയിൽ ഒന്ന് കൊട്ടി കൊണ്ട് റയാൻ പറഞ്ഞു...
 
അവൾ പെട്ടന്ന് സ്വബോധത്തിൽ വന്ന് അവനെ കൈ വീശി അടിക്കാൻ തുനിഞ്ഞെങ്കിലും അവൻ നീങ്ങി കളഞ്...
 
നീ മാറടാ ചെക്കാ... എന്റെ മോൾ വയ്യാതെ കിടക്കുമ്പോ ആണ് അവൻ തല്ല് കൂടാൻ നിൽക്കുന്നത്...
 
ജന്നത്ത് റയന്റെ കയ്യിലൊന്ന് അടിച്ചു കൊണ്ട് അവൾക്കടുത്തേക്ക് വന്നു...
 
വയ്യേ നിനക്ക്...
അവളുടെ തലയിൽ നേര്മമായി തലോടി കൊണ്ടവർ ചോദിച്ചു...അവളൊന്നും പറഞ്ഞില്ല.. കണ്ണടച്ചു കൊണ്ട് അവരുടെ തലോടലിനെ സ്വീകരിച്ചു....
 
അതറിഞ്ഞെന്ന വണ്ണം അവർ പതുക്കെ അവളെ തലയിൽ തലോടി കൊണ്ടിരുന്നു....
 
അവൾ പതിയെ ശാന്തമായി നിദ്രയെ പുൽകിയിരുന്നു....
 
ഇന്നലെ  വൈകുന്നേരം വരെ കുഴപ്പം ഒന്നും ഇല്ലായിരുന്നല്ലോ..പെട്ടന്ന് എന്താ എന്റെ മോൾക്ക് പറ്റിയേ.....
 
ആധിയോടെ അവളെ തലയിൽ തലോടുന്നതിനിടെ ജന്നത്ത്‌ സ്വയം പറഞ്ഞു...
 
ആഴ്ചയിൽ ഒരിക്കൽ മാത്രം കുളിക്കുന്ന ഉമ്മാടെ മോൾ ഇന്നലെ രാത്രി ഒന്ന് കുളിച്ചു.. കുളി കഴിഞ്ഞ് തലയിലെ വെള്ളം തോർത്തി കളയാഞ്ഞിട്ട് നീരിറങ്ങിയതാ...അല്ലാതെ അവൾക്ക് oru പുണ്ണാക്കും ഇല്ല....
 
റയാൻ ഫോണിൽ നിന്ന് തല ഉയർത്തി പറഞ്ഞതും ജന്നത്ത അവളെ മുഖത്തേക്ക് നോക്കി....
 
അല്ലേലും പെണ്ണ്  കുളി കഴിഞ്ഞ തല നല്ലോണം തോർത്തണം ന്ന് എത്രപറഞ്ഞാലും കേൾക്കുല......
 
ചെറിയ ദേഷ്യത്തോടെ ഉറങ്ങി കിടക്കുന്നളെ മുഖത്തേക്ക് നോക്കിയവർ പറഞ്ഞു.....
 
 ആച്ചിയുടെ ചുണ്ടിൽ അറിയാതൊരു ചിരി മൊട്ടിട്ടു.....
 
അവനത് മയിക്കാതെ ഒരുമ്മാടെ ആധി കണ്ടിരുന്നു....
 
.... .......... ...... .... ...
 
 വന്ന പാടെ ഒരു ഇൻജെക്ഷൻ എടുത്തു.. ഈ ഡ്രിപ് കഴിഞ്ഞ പോവാം....
 
റയാൻ മാലികിനോടായി പറഞ്ഞു... അയാൾ ഒന്ന് മൂളി കൊണ്ട് എങ്ങോട്ടോ നോക്കിട്ടിരുന്നു......
 
                            🦋🦋🦋🦋
 
ഇസ്സ വെരുകിനെ പോലെ ആങ്ങോട്ടുമിങ്ങോട്ടും നടന്നു.... റിഫയെ കയ്യിൽ കോരിയെടുത്ത കൊണ്ട് പോകുന്ന ആച്ചി...
 
അവളുടെ കണ്ണിൽ മായാതെ ആ കാഴ്ച പതിഞ്ഞിരുന്നു..... മുഷ്ടി ചുരുട്ടിയവൾ.... ദേഷ്യം കൊണ്ട് സ്വയം നഷ്ടപെടും പോലെ തോന്നി അവൾക്ക്... ഉറക്കെ അലറാൻ തോന്നി... ഭ്രാന്ത് പിടിക്കും പോലെ... ഹൃദയം എന്തിലോ കൊളുത്തി വലിക്കുന്നു....
 
വേണ്ട ziyaaah.... നീ എന്റെതാ....
 
അവൾ സ്വയം പുലമ്പി.....
 
കണ്ണാടിയിലേക്ക് നോക്കിയവൾ...
എനിക്കെന്താ ഒരു കുറവ്... കാണാൻ ഭംഗിയില്ലേ.... നിറമില്ലേ... ആരും കൊതിക്കുന്ന ശരീരമില്ലേ.... റിഫ.. അവളെക്കാൾ ഭംഗി യില്ലേ... പിന്നെന്താ...
 
ദേഷ്യം കൊണ്ടവൾ അലറുകയായിരുന്നു....
 
ഇല്ല ഒരിക്കലും നിന്നെ ഞാൻ അവൾക്ക് വിട്ടുകൊടുക്കില്ല.... 
 
 
അവൾ സ്വയം ഉറപ്പിച്ചു പറഞ്ഞു.... കണ്ണുകൾ കുറുകി കണ്ണാടിയിലെ പ്രതിബിംഭത്തിൽ തറഞ്ഞു നിന്നു......
 
                            🦋🦋🦋🦋
 
ഡ്രിപ് കഴിഞ്ഞ പാടെ റിഫയെ വീട്ടിലേക്ക് കൊണ്ട് വന്നിരുന്നു.....
 
അവളെ വീട്ടിൽ ആക്കിയ ഉടനെ അമൻ കാറെടുത്ത് എങ്ങോട്ടോ പോയി.......
 
എന്താ അമൻ കാണണം ന്ന് പറഞ്ഞത്...
വന്ന മുതലേ നീ ഇതേ ഇരുത്തം ആണല്ലോ....
 
കുറെ നേരമായിട്ടുള്ള മൗനത്തിൻ പുൽസ്റ്റോപ്പ് ഇട്ട് കൊണ്ട്... അമൻ ഓപ്പോസിറ്റ് ആയി ഇരിന്നിരുന്ന ആഷി ചോദിച്ചു....
 
ആഹ്... ഞാൻ ഒരു പ്രദാനപ്പെട്ട കാര്യം പറയാനാ നിന്നെ വിളിച്ചേ....
 
എന്താടാ....
 
അവന്റെ മുഖഭാവത്തിൽ നിന്ന് തന്നെ ആഷി ക്ക്‌ കാര്യമായ എന്തോ ആണ് അവൻ പറയാൻ പോകുന്നത് എന്ന് മനസ്സിലായിരുന്നു....
 
ഇബ്രാഹിം അയ്യാളെ കൊലയാളി ആരാണെന്ന് ഞാൻ കണ്ടുപിടിച്ചു....
 
എങ്ങോ നോക്കിയവൻ പറഞ്ഞു നിർത്തിയതും പെട്ടന്ന് ഒട്ടും പ്രതീക്ഷിക്കാതെ അത് കേട്ട ഞെട്ടലിൽ ആഷി ഇരുന്നിടത് നിന്ന് എണീറ്റു പോയി.....
 
പിന്നെന്തൊ ഓർത്ത പോലെ അവൻ ചുറ്റും നോക്കി ചെയറിൽ ഇരുന്നു....
 
ആ.രാ...അമൻ..
 
അവന്റെ വാക്കുകളിൽ പതർച്ച ഉണ്ടായിരുന്നു.....  അടുയാനുള്ള ആകാംഷയിൽ അവൻ ചെവി കൂർപ്പിച്ചു അമനെ നോക്കി....
 
നീയല്ലേ ആഷി അയാളെ കൊന്നത്...
 
അമൻ ആഷിയിലേക്ക് നോട്ടമിട്ടു....
 
ആശിയുടെ കണ്ണുകൾ മിഴിഞ്ഞു...
 
എന്തൊക്കെയാ അമൻ നീ പറയുന്നത് ഞാ.. ൻ... Nooo
 
എനിക്കറിയാം ആഷി.... നീ.. ഹാദിക്ക് വേണ്ടി... അയാളെ നീ കൊന്നില്ലേ....
 
അമൻ....
 
ആഷി ദേഷ്യത്തോടെ ടേബിളിൽ ആഞ്ഞടിച്ചു എഴുന്നേറ്റ് നിന്നു...
 
ആ കഫെയിലെ എല്ലാരുടെയും നോട്ടം അവരിൽ എത്തി നിന്നു... അമൻ ചുറ്റും നോക്കി ശേഷം ആശിയെ നോക്കി...
അവൻ ചുറ്റും നോക്കി...
 
Sorry... പതിഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു.... അമനെ തറപ്പിച്ചു നോക്കി സീറ്റിൽ ഇരുന്നു... 
 
അമൻ... നിന്നെ ആരോ....
 
വേണ്ട ആഷി.... സത്യങ്ങൾ ഞാൻ അറിഞ്ഞതാണ്....  ഹാദിക്ക് വേണ്ടി നീ എന്തും ചെയ്യുമെന്ന് എനിക്കറിയാം... കൂടെ നിന്ന് വിഡ്ഢിയാക്കുവായിരുന്നു എന്നറിഞ്ഞില്ല....
 
അത്രയും പറഞ്ഞു അമൻ ചെയറിൽ നിന്ന് എഴുന്നറ്റു...
 
ആഷി എന്തെങ്കിലും പറയും മുന്നേ അവൻ തിരിഞ്ഞ് നടന്നിരുന്നു....
 
അമൻ... ആഷി പിന്നിൽ നിന്ന് വിളിച്ചു നോക്കിയെങ്കിലും അമൻ കേൾക്കത്ത പോലെ നടന്നു....
 
ആശിയുടെ കണ്ണുകൾ നടന്നു പോകുന്നവനിൽ കുരുങ്ങി കിടന്നു....
 
അവൻ തലയിൽ കൈ വെച് ചെയറിൽ ഇരുന്ന്....നെറ്റി തടവി....
 
                              🦋🦋🦋🦋
 
ആച്ചി ബാൽക്കണിൽ ബീൻ ബാഗിൽ മുകളിലേക്ക് നോക്കി കിടന്നു.....
 
അവന്റെ മനസ്സ് ഇളകി മറിയുകയായിരുന്നു... കല്യാണത്തിൻ ഇനി ദിവസങ്ങൾ മാത്രേ ബാക്കിയൊള്ളു.... തന്റെ ജീവിതത്തിലെ ബിഗ് day....
 
റിഫ അവൾ ശെരിക്കും തന്നെ സ്നേഹിക്കുന്നുണ്ടോ.... എന്നെ പോലെ അന്ന് തന്നെ അല്ലെ കല്യാണത്തെ പറ്റി അവളും അറിഞ്ഞത്...... മനസ്സിലാകുന്നില്ല അവളെ..... എന്നോടുള്ള ദേഷ്യമാണോ അവളിൽ....
 
ആ ഓർമയിൽ അവന്റെ ഹൃദയമൊന്ന് വിങ്ങി... എന്തിനെന്നില്ലതെ ചങ്കിൽ ഒരു വേദന....
 
അവനിൽ വല്ലാത്തൊരു പിടപ്പ് തോന്നി......
 
                            🦋🦋🦋🦋
 
 
ടാബ്ലറ്റ് സ്‌ എല്ലാം കഴിച്ചപ്പോ തന്നെ റിഫ എകദേശം ok ആയിരുന്നു.....
 
എന്തൊക്കെയോ മനസ്സിൽ കണക്ക് കൂട്ടി ഉറപ്പിച്ചു കൊണ്ട് റിഫ ഇസ്സയുടെ റൂമിലേക്ക് നടന്നു....
 
അവൾ വാതിലിൽ പതിയെ ഒന്ന് നോക്ക് ചെയ്തതും ഇസ്സ വന്ന് വാതിൽ തുറന്നിരുന്നു....
 
റിഫ യെ കണ്ടവൾ കഷ്ടപ്പെട്ട് മുഖത്ത്‌ ചിരി വിടർത്തി....
 
റിഫയും മനോഹരമായി ഒന്ന് ചിരിച്ചു...
 
ഞാൻ... അകത്തേക്ക് വന്നോട്ടെ....
 
ഹാ വാ...
 
ഇസ്സ വേഗം ഡോർ side ൽ നിന്ന് മാറി കൊടുത്തു... റിഫ അകത്തേക്ക് കയറി...
 
ഇപ്പൊ എങ്ങനെ ഉണ്ട് റിഫ... 
 
കുഴപ്പമില്ല... ഞാൻ ok യാണ്...
 
ഇസ്സ യെ നോക്കി ചിരി വരുത്താൻ ശ്രമിച്ചവൾ പറഞ്ഞു...
 
എന്നോട് ദേഷ്യമുണ്ടോ.....
 
ഏറെ നേരത്തെ മൗനത്തെ ബന്ധിച്ചതും റിഫ തന്നെ ആയിരുന്നു....
 
ഏയ്... എന്തിന്... അങ്ങനൊന്നും...
 
എനിക്കറിയാം ഉണ്ടാവും.... നിങ്ങൾ തമ്മിൽ ഇഷ്ടത്തിലായിരുന്നില്ലേ... ഞാൻ... കാരണമല്ലേ.... എനിക്ക് ആച്ചിക്കാനെ ഒത്തിരി ഇഷ്ട്ടാ... എന്ന് കരുതി സ്നേഹം പിടിച്ചു വാങ്ങാൻ കഴിയില്ലല്ലോ...... ഒരിക്കലും ആച്ചിക്കനെ ഫോഴ്സ് ചെയ്ത് ഇഷ്ട്ടപെടീക്കില്ല ഞാൻ... ആ സ്നേഹം ഞാൻ ആഗ്രഹിക്കുന്നില്ല....  ഞാൻ മാറി പോയാൽ നിങ്ങൾ happy ആവുമെങ്കിൽ ഒഴിഞ്ഞു പോവാൻ ഞാൻ തയ്യാറാണ്....
 
ഇസ്സ പറഞ്ഞു മുഴുമിക്കും മുന്നേ അത്രയും പറഞ്ഞു നിർത്തുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു എങ്കിലും ഇസ്സയെ നോക്കി ചിരിക്കാൻ അവൾ ശ്രമിച്ചു കൊണ്ടിരുന്നു.......
 
 
 
...... തുടരും🦋
 
Offline class തുടങ്ങും മുന്നേ ഒരു 70 part ആവുമ്പോഴക്കും കഴിയും വിചാരിച്ചത് ആയിരുന്ന് പക്ഷേ ഇപ്പൊ അത് നടക്കും എന്ന് തോന്നുന്നില്ല... എന്തായാലും മാക്സിമം പെട്ടന്ന് തീർക്കാം... അധികം നീട്ടി വലിക്കില്ല..
 
അപ്പൊ cmnts മറക്കണ്ട...
 
ന്നാ സെച്ചി അങ്ങട്ട്🚶🏻‍♀️🚶🏻‍♀️🚶🏻‍♀️🚶🏻‍♀️

റൂഹിന്റെ ഹൂറി_💖 Part-68

റൂഹിന്റെ ഹൂറി_💖 Part-68

4.8
3518

റൂഹിന്റെ ഹൂറി_💖* Part-68   ✍️🦋Hina_rinsha🦋   ©️copyright work- This work (റൂഹിന്റെ ഹൂറി_💖) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (🦋Hina_rinsha🦋)prior permission                             °°°°°°°°°°°°°°°°°     ആ കണ്ണുകളിൽ പോലും ആച്ചിയോടുള്ള പ്രണയമാണെന്ന് തോന്നി ഇസ്സ ക്ക്‌...   എങ്കിലും പരിഭവങ്ങൾ ഉള്ളിലൊതുക്കി ആ പ്രണയം പകുത്തു നൽകാം എന്ന്.... ഇസ്സ ക്ക്‌ അത്ഭുതം തോന്നി...   ഇസ്സ റിഫ യെ നോക്കി... അവൾക്ക് മുഖം കൊടുക്കാതെ തിരിഞ്ഞ് നിൽക്കയാണവൾ..... ഒലിച്ചിറങ്ങുന്ന കണ്ണ് നീര് തുള്ളികളെ ഇടയ്ക്കിടെ പുറം കൈ കൊണ്ട് തുടച് മാറ്റുന്നുണ്ട്...   ഇതാണോ പ്