Aksharathalukal

സ്‌നേഹ തൂവൽ part 6

*💞സ്നേഹതൂവൽ 💞*
Part 6
 By@_jifni_


ഒന്നും പറ്റാതെ എന്നെ വീട്ടിൽ എത്തിക്കണേ.....
ഓട്ടോ യാത്ര തുടർന്നു.

കുട്ടീ റെയിൽവേസ്റ്റേഷൻ എത്തി. ഓട്ടോ ട്രൈവർ അത് പറഞ്ഞപ്പോ ഞാൻ ബാഗും എടുത്ത് ഇറങ്ങി. അവരുടെ കാശും കൊടുത്തു.


ട്രെയിൻ വരാൻ ഇനിയും അരമണിക്കൂർ ഉണ്ട്. യാത്രകാർക്കായി ഒരുക്കിയ ഇരിപ്പിടത്തിൽ ഞാൻ ഇരുന്നു. ചുറ്റുള്ളവരെ ഒക്കെ നോക്കിയെങ്കിലും ആരെയും വിശ്വാസം ഇല്ലാത്തത് കൊണ്ട് ഞാൻ സംസാരിക്കാനൊന്നും നിന്നില്ല. എന്തോ എല്ലാരേയും ഒരു സംശയ രൂപേണ നോക്കാനെ എനിക്കായൊള്ളൂ......


➖➖➖➖➖➖➖➖➖➖
*(മുബി & അമ്മു )*

"ഇനി ടൈം കളയണ്ട ഞമുക്കും വേഗം ഇറങ്ങാ.... "(അമ്മു )

"ആ ഞമ്മക്ക് പോവാ... പക്ഷെ വൈകുന്നേരം മതി. ബാഗ് ഒക്കെ റെഡി അകീകിണില്ലേ...."(മുബി )

"ആ... അല്ലാ വൈകുന്നേരം വരെ നിൽക്കണോ ഇനി.. നിനക്കെന്തെങ്കിലും പണി ഉണ്ടോ...."(അമ്മു )

"പണി ഒന്നും അല്ലാ.... നിന്റെ മനസ്സിലുള്ള കുറേ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ വേണ്ടിയാ ഞാൻ റൂബിന്റെ കൂടെ പോവാതിരുന്നത് പോലും."(മുബി )

"അപ്പൊ നീ പറയാന്ന് പറഞ്ഞതൊക്കെ ഇന്നെന്നോട് പറയും അല്ലെ...."(അമ്മു )

"അതേ .... ഞാൻ നിന്നോട് പറയാ... എല്ലാം... ഞാനാരാ റൂബി ആരാന്നൊക്കെ..., ആ വാതിൽ അടച്ചിട്ട് വാ. "(മുബി )

"വാതിൽ ചാരി വെച്ചിട്ടുണ്ട്. വെക്കേഷൻ ആയതോണ്ട് അധിക പേരും പോയിരിക്കുന്നു. നീ പറാ."(അമ്മു )

*മുബി പറയാൻ തുടങ്ങി. അവളുടെ റൂബിയെ കുറിച്ചും റൂബിയുടെ ഇത് വരെ ഉള്ള ജീവിതത്തെ കുറിച്ചും*


"റൂബി പറയും പോലെ plus one തൊട്ടുള്ള ബന്ധമല്ല ഞങ്ങളുടേത്. നൈസറി ക്ലാസ്സിൽ പോലും ഒന്നിച്ചുള്ളവരാണ് ഞാനും റൂബിയും."(മുബി )

"എന്നിട്ടെന്താ നിങ്ങൾ എന്നോട് plus one മുതലാ പരിജയം എന്ന് പറഞ്ഞത്."(അമ്മു )

"അതല്ലേ അമ്മു നിന്നോട് ഞാൻ പറയുന്നത്. നീ ഇടക്ക് കേറി സംസാരിക്കല്ലേ..... ഞാൻ എല്ലാം പറഞ്ഞു കഴിഞ്ഞിട്ട് നീ ഇനി മിണ്ടിയാൽ മതി "(മുബി )

*അവൾ വീണ്ടും പറഞ്ഞു തുടങ്ങി*


തൊട്ടടുത്തല്ലെങ്കിലും കുറച്ചൊക്കെ അടുത്തായിട്ട് തന്നെ ഞങ്ങളുടെ വീട്. എന്റെ വീട്ടിൽ ഉമ്മയും ഉപ്പയും ഞാനും ഒരനിയനും ഉള്ള കൊച്ചു കുടുംബം. *പക്ഷെ അവൾ നാട്ടിൽ പേര് കേട്ട*
 *മാളിയേക്കൽ തറവാട്ടിലെ മുഹമ്മദിന്റെയും ആയിഷയുടെയും ഇളയ സന്തതി. അവൾക്ക് മൂത്തത് 3 ആൺ മക്കളാണ്. നിസാൻ മുഹമ്മദ്‌ (വലിയ കാക്ക, 'നിസു' എന്ന് വിളിക്കും , ആളിപ്പോ ഗൾഫിൽ ഒരു കമ്പനിയിൽ വർക്ക്‌ ചെയ്യുന്നു.കല്യാണം കഴിഞ്ഞു ഒരു കുട്ടി ഉണ്ട്. വൈഫ്‌ 'റജ്ല നിസാൻ', കുട്ടി 'മിൻഹാ നിസാൻ'അവളുടെ 'മിന്നു' )*
*ഇർശാൻ മുഹമ്മദ്‌ (രണ്ടാമത്തെ കാക്ക, 'ഇർശു' എന്ന് വിളിക്കും. ആളിപ്പോ ഡിഗ്രി കഴിഞ്ഞു. അവളുടെ ഉപ്പച്ചീന്റെ കൂടെ ബിസിനസ്‌ ഒക്കെ നോക്കി നടത്തുന്നു. പിന്നെ.....പിന്നെ....എന്റെ ഭാവി വരനും 🙈)*
*റയാൻ മുഹമ്മദ്‌ (അവളുടെ കുഞ്ഞിക്ക. അവളുമായി ഒന്നര വയസ്സിന് മൂത്തതാ...'റയു' എന്ന് വിളിക്കും.ആളിപ്പോ ഡിഗ്രി ലാസ്റ്റ് year ആണ്. ബാംഗ്ലൂരിൽ പഠിക്കുന്നു)*
ഇതാണ് അവളുടെ ഫാമിലി.

എന്തിനും ഏതിനും മുന്നിൽ ഉണ്ടാകും ചെറുപ്പം തൊട്ടേ ഭയങ്കര ധൈര്യശാലിയാ ആള്. അവളുടെ വീട്ടുക്കാർക്കൊക്കെ സത്യം പറഞ്ഞാൽ അവൾ സ്കൂളിൽ പോയി വരുവോളം ഉള്ളിൽ ആതിയാണ്. എന്തെങ്കിലും ഒപ്പിച്ചു വെക്കൊന്ന്. എന്നോട് എപ്പോയും പറയും അവളെ നോക്കാൻ. അവളുണ്ടോ ഞാൻ പറഞ്ഞ കേൾക്കുന്നെ.
എത്ര തല്ലിപ്പൊളി ആണെങ്കിലും പഠനത്തിൽ ആള് പുലിയാണ്. അതോണ്ട് തന്നെ അധ്യാപകർക്കൊക്കെ അവളെ വല്യ കാരമാണ്.

അങ്ങനെ ഞങ്ങളുടെ 10th ലെ ഫസ്റ്റ് ദിനം. പത്താം ക്ലാസ്സുകാർക്ക് മെയ് 5 ന് തന്നെ ക്ലാസ്സ്‌ തുടങ്ങിയത് കൊണ്ട് സ്കൂളിൽ അധികം കുട്ടികളൊന്നും ഇല്ല. അങ്ങനെ ഫസ്റ്റ് ക്ലാസ്സ്‌ കഴിഞ്ഞു ഞാനും റൂബിയും പിന്നെ ഞങ്ങളുടെ ഫ്രണ്ട് സനയും ബസ് സ്റ്റോപ്പിലേക്ക് വിട്ടു. അവിടെ പ്ലസ് two കഴിഞ്ഞ 4 കാക്കമാർ ഉണ്ടായിരുന്നു.ഒന്ന് അവളുടെ കാക്ക ഇർശു പിന്നെ അവന്റെ ചങ്ക് അൻവർ, സാബിത്, പിന്നെ ഞങ്ങക്ക് അറിയാത്ത ഒരാളും.ഞങ്ങൾ 9th ൽ പഠിച്ചിരുന്നപ്പോ സ്കൂളിൽ ഉള്ളവരായത് കൊണ്ട് ഞങ്ങൾക്ക് നല്ല പരിജയം ഉണ്ട് അവരെ. ബസ് വരുന്നത് വരെ ഞങ്ങൾ അവരോട് സംസാരിച്ചിരുന്നു. അങ്ങനെ രണ്ടാമത്തെ ദിവസവും കഴിഞ്ഞു. മൂന്നാമത്തെ ദിവസമാണ് സന റൂബിയോട് ചോദിച്ചത്.

"ഡീ നിന്റെ കാക്കുന്റെ കൂടെ ഒരു പുതിയ ആളുണ്ടല്ലോ..? ആരാണ് അയാൾ... ഞമ്മൾ ആദ്യം കണ്ടിട്ടില്ലല്ലോ .."(സന )

"അതന്നെ.. ഇന്നലെയും മിനിഞ്ഞാന്നും ഒക്കെ അവരുണ്ട് "(ഞാൻ ).

 അപ്പോഴാണ് ആ നാലാമനെ ഞങ്ങൾ ശ്രേദ്ധിക്കുന്നത് ശരിക്കും.

ഞങ്ങൾ രണ്ടാളും അത് പറഞ്ഞതും ഒന്നും പറയാതെ തന്നെ റൂബി അവർക്കിടയിലേക്ക് കേറി ചെന്ന് കൊണ്ട് ചോദിച്ചു. അവനാരാന്ന്.
അവൻ അവരുടെ ഒരു ഫ്രണ്ടാണെന്നും ഇത് വരെ കോഴിക്കോടായിരുന്നു പഠിച്ചതെന്നും പേര് zayan ashiq ആണെന്നൊക്കെ പറഞ്ഞു . അങ്ങനെ അവനുമായും ഞങ്ങൾ കമ്പനി ആയി. ഞങ്ങളെക്കാൾ കൂടുതൽ റൂബിയും ആയി കമ്പനി ആയിരുന്നു Zayu ക്ക.അങ്ങനെ ഞങ്ങളുടെ ക്ലാസും ഫ്രണ്ട്ഷിപ്പും തുടർന്നു. എന്നും ബസ് സ്റ്റോപ്പിൽ കാക്കുമാരും കൂടെ സയുക്ക(zayan ashiq )യും ഉണ്ടാകും. കണ്ടതിൽ വെച്ച് ഏറ്റവും നല്ല വ്യക്തികളിൽ ഒരാൾ. ഐറന്റെ രണ്ടാമത്തെ ബ്രദർ ഇർശും അവരുടെ കൂടെ ഉള്ളത് കൊണ്ട് അവരോട് ഞങ്ങൾ കൂടുതൽ അടുത്ത്.ഇർഷും ഞാനും മുടിഞ്ഞ പ്രേമത്തിലായതും ഈ കാലത്തായിരുന്നു.zayukka എപ്പോയും ഓരോന്ന് പറഞ്ഞു കളിയാക്കും എന്നെയും ഇർശൂനെയും കൂടെ അവളും കൂടും. അങ്ങനെ അവളും സയുക്കയും കട്ട കമ്പനി ആയി. മറ്റുള്ളവരേക്കാൾ ഒരടുപ്പം അവൾക്ക് സയുക്കയോട് ഉണ്ടായിരുന്നു. ദിവസങ്ങൾക്ക് ശേഷം ഒരു ദിവസം zayukka ഐറയേ പ്രൊപ്പോസ് ചെയ്തു. അതും എന്റെയും ഇർശൂന്റെയും മുന്നിൽ വെച്ച് തന്നെ. അവൾ ആദ്യം നോക്കിയത് ഇർശൂനെ ആണ്. അവൻ ഒരു കുഴപ്പവും ഇല്ലാ എന്ന് അവന്റെ മുഖത്ത് നിന്ന് തന്നെ മനസിലാകാമായിരുന്നു. ഞാനും ഇർഷും അവളോട് പറഞ്ഞു.
"നീ നിന്റെ ഉത്തരം പറഞ്ഞോ .... ഞങ്ങക്ക് നീയും zayum ഒന്നിക്കുന്നതിൽ സന്തോഷേ ഒള്ളു....."(ഇർശു )

Zayukka പ്രൊപ്പോസ് ചെയ്ത ആ നിമിഷം മുതൽ മൗനത്തെ കൂട്ട് പിടിച്ചതാണ്. ഞാനും ഇർഷും മറ്റു കാക്കുമാരും ഒക്കെ അവളോട് അവളുടെ ഉത്തരം പറയാൻ പറഞ്ഞിട്ടും അവൾ ഒന്നും മിണ്ടിയില്ല.

"Plz.. ഐറ പറ.... എന്റെ ജീവിതാവസാനം വരെ കൂടെ കൂടി കൂടെ നിനക്ക്. ഇവർക്കാർക്കും ഒരു എതിർപ്പും ഇല്ല. നിനക്കും ഉണ്ടാവില്ല എന്ന് ഞാൻ വിശ്വസിച്ചോട്ടെ... ഈ മൗനം സമ്മതമാണോ....."(zayu )

വീണ്ടും zayukka ചോദിച്ചു. അവളുടെ ഉത്തരം പോസിറ്റീവ് ആവുമെന്ന് ഞങ്ങൾക്കെല്ലാർക്കും അറിയാ... കാരണം ഈ കുറഞ്ഞ ദിനങ്ങൾ കൊണ്ട് തന്നെ അവർ അത്ര മാത്രം അടുത്തിരുന്നു. അവനെ ഒരു ദിവസം കണ്ടില്ലെങ്കിൽ അവൾ വിളിച്ചു വരുത്തുമായിരുന്നു. അവൾക്ക് സയുക്കയോടുള്ള ഇഷ്ട്ടം അവളുടെ വായയിൽ നിന്ന് തന്നെ കേൾക്കാൻ വേണ്ടി ഞങ്ങൾ കാത്തിരുന്നു.

കുറേ നേരത്തെ മൗനത്തെ വെടിഞ്ഞു അവൾ പറഞ്ഞു."(മുബി )

"എന്താ അവൾ പറഞ്ഞത് . അപ്പൊ ആ കാക്കുമായി ഞമ്മളെ റൂബി പ്രേമത്തിലാണോ....."(അമ്മു )

ജീവിതമെന്ന നഗ്നസത്യം ഒരു കഥ പോലെ അമ്മുവിന് മുന്നിൽ തുറന്ന് കാണിക്കുക ആയിരുന്നു മുബി.


"ന്റ അമ്മോ ഞാൻ അതല്ലേ ഈ പറഞ്ഞു വരുന്നത്."(മുബി )


അത് പിന്നെ അറിയാനുള്ള ആകാംഷ കൊണ്ട് ചോദിച്ചതാ നീ ബാക്കി പറ..."(അമ്മു.)

ഹും... ഒന്ന് മൂളി കൊണ്ട് മുബി ആ ആകാംഷക്ക് വിരാമം നൽകി.

"അവൾ പറഞ്ഞത് അവൾക്ക് ഈ റിലേഷൻ താല്പര്യം ഇല്ലന്നായിരുന്നു എന്നാണ്. അതിന് അതിമനോഹരമായ ഒരു കാരണവും അവിൾ പറഞ്ഞു.


തുടരും...... 😍


ലെങ്തില്ലാന്ന് parayalli... Ethanne തട്ടി കൂട്ടി എഴുതിയതാ....

💞വരികളുടെ പ്രണയിനി 💞


സ്നേഹ തൂവൽ part7

സ്നേഹ തൂവൽ part7

4.9
2722

*💞സ്നേഹതൂവൽ💞* Part 7 By@_jifni_ "അത് പിന്നെ അറിയാനുള്ള ആകാംഷ കൊണ്ട് ചോദിച്ചതാ നീ ബാക്കി പറ..."(അമ്മു.) ഹും... ഒന്ന് മൂളി കൊണ്ട് മുബി ആ ആകാംഷക്ക് വിരാമം നൽകി. "അവൾ പറഞ്ഞത് അവൾക്ക് ഈ റിലേഷൻ താല്പര്യം ഇല്ലന്നായിരുന്നു.അതിനവൾ പറഞ്ഞ കാരണം അതിലും കൂടുതൽ എല്ലാരേയും ചിരിപ്പിക്കുന്നതും. അവൾക്ക് ഒരു *പോലീസ്കാരനെ* കെട്ടിയാ മതി എന്ന് . അത് കേട്ടതും ഞങ്ങൾ എല്ലാവരും കുറേ ചിരിച്ചു. 'ന്തിനാ എല്ലാരും കിടന്ന് ഇളിക്കുന്നെ. ഞാൻ ഒരു പോലീസ്കാരനെ കേട്ടു... പിന്നെ ടൈം പാസ്സിന് നിങ്ങളെ പ്രേമിക്കാനൊന്നും എനിക്ക് വെയ്യ'(റൂബി ) റൂബിന്റെ ആഗ്രഹം കേട്ട് എല്ലാരും ചിരിച്ചു ചിരിച്ചു ചാവും