Aksharathalukal

സ്നേഹ തൂവൽ part7

*💞സ്നേഹതൂവൽ💞*
Part 7
By@_jifni_


"അത് പിന്നെ അറിയാനുള്ള ആകാംഷ കൊണ്ട് ചോദിച്ചതാ നീ ബാക്കി പറ..."(അമ്മു.)

ഹും... ഒന്ന് മൂളി കൊണ്ട് മുബി ആ ആകാംഷക്ക് വിരാമം നൽകി.

"അവൾ പറഞ്ഞത് അവൾക്ക് ഈ റിലേഷൻ താല്പര്യം ഇല്ലന്നായിരുന്നു.അതിനവൾ പറഞ്ഞ കാരണം അതിലും കൂടുതൽ എല്ലാരേയും ചിരിപ്പിക്കുന്നതും. അവൾക്ക് ഒരു *പോലീസ്കാരനെ* കെട്ടിയാ മതി എന്ന് . അത് കേട്ടതും ഞങ്ങൾ എല്ലാവരും കുറേ ചിരിച്ചു.

'ന്തിനാ എല്ലാരും കിടന്ന് ഇളിക്കുന്നെ. ഞാൻ ഒരു പോലീസ്കാരനെ കേട്ടു... പിന്നെ ടൈം പാസ്സിന് നിങ്ങളെ പ്രേമിക്കാനൊന്നും എനിക്ക് വെയ്യ'(റൂബി )

റൂബിന്റെ ആഗ്രഹം കേട്ട് എല്ലാരും ചിരിച്ചു ചിരിച്ചു ചാവും എന്നാ രൂപത്തിലായിരിക്കുന്നു.

അല്ലാ ന്റ പെങ്ങളെ നിന്നെ ഒക്കെ ഏതെങ്കിലും പോലീസ്കാരൻ കേട്ടോ. കയ്യിലിരിപ്പോണ്ട് ഒറ്റ ദിവസം കൊണ്ട് തന്നെ നിന്നെ തൂക്കി പിടിച്ചു വലിച്ചെറിയും (അൻവർക്ക )

പോലീസ്കാരനെ അല്ലാതെ ഞാൻ കേട്ടൂല. (റൂബി )

അതിന് നിന്നെ ആരും ഇപ്പോ തന്നെ കെട്ടിക്കുന്നില്ലല്ലോ. അതിന് ഇനിയും 5 വർഷത്തോളം ഇല്ലേ... (ഇർശു )

5 ആയാലും 10 ആയാലും കെട്ടുന്നത് പോലീസ് ആവണം. (റൂബി )

അവളുടെ ഈ തീരുമാനം zayukka ക്ക് ഒരാശ്വാസം ആയിരുന്നു ശരിക്കും.

"നിനക്ക് ഒരു പോലീസ്കാരനെ വേണം അത്ര അല്ലെ ഒള്ളൂ... എനിക്ക് വേണ്ടത് കാക്കിയേ സ്നേഹിക്കുന്ന ഒരു പെണ്ണിനെ ആണ്. അപ്പൊ ok അല്ലെ..."(zayu )

'അതിന് നീ പോലീസ് അല്ലല്ലോ....' റൂബി പോലീസ്നെ തന്നെ വേണം എന്നാ വാശി വിടാൻ തീരുമാനം ഇല്ലായിരുന്നു.

'ഇപ്പോ പോലീസ് അല്ലാ but 2 year കൊണ്ട് ഞാൻ പോലീസ് ആകും '(zayu )

സയുക്കാന്റെ മറുപടി എനിക്കും റൂബിക്കും ഒരത്ഭുദം ആണെങ്കിലും കാക്കുമാർക്ക് ഒരു ചുക്കും ഇല്ലാ....

മക്കളെ ഇവൻ പോലീസ് ആവാൻ ഇനി ഒരു വർഷത്തെ ട്രെയിനിങ് കൂടി ഒള്ളൂ.. അപ്പൊ അത് കഴിഞ്ഞു ഇവൻ എവിടെ എങ്കിലും Acp ആയി കേറി കൂടിയാൽ ഇവരുടെ കല്യാണവും '(സാബിക്ക )

അയ്യടാ ആദ്യം വേഗം പോലീസ് ആവാൻ നോക്ക്. എന്നിട്ട് ബാക്കി തീരുമാനിക്കാം..എന്നും പറഞ്ഞു ഒരു കള്ള ചിരിയും ചിരിച്ച് അവൾ എന്നെ കൊണ്ട് അവിടെന്ന് പോന്നു.

പിന്നീടങ്ങോട്ടുള്ള ദിനങ്ങൾ *സയുന്റെയും ഐറ എന്നാ സയുന്റെ മാത്രം ഐബി യുടെയും* പ്രണയ നിമിഷങ്ങളായിരുന്നു. ഐബി എന്നാ ആ വിളിയിൽ തന്നെ മനസിലാവും അവരുടെ സ്നേഹത്തിന്റെ ആഴം.ഐറ റൂബിയെ ചുരുക്കി zayu മാത്രം അവളെ വിളിച്ചിരുന്ന പേരാണ് അത്.
*ആ ബസ് സ്റ്റാന്റിൽ വന്നു പോകുന്ന ഓരോ ബസ്സും ഓരോ വ്യക്തികളും, അവിടെ തണൽ നൽകാൻ നിൽക്കുന്ന ആൽമരത്തിന്റെ ഓരോ ചില്ലകളും, ആ ചില്ലകളിൽ കൂടുകൂട്ടി താമസിക്കുന്ന പക്ഷികളും തുടങ്ങി ഭൂമിയും ആകാശവും അവരുടെ പ്രണയത്തിന് സാക്ഷികളായി*
എനിക്കും ഇർശുനും അടക്കം അവരുടെ പ്രണയത്തിൽ അസൂയ തോന്നിയിട്ടുണ്ട്. അവളുടെ വീട്ടിൽ ഉമ്മക്കും ഉപ്പാക്കും ഒഴികെ എല്ലാവർക്കും അറിയാമായിരുന്നു. നല്ല ഒരു വെക്തി ആയത് കൊണ്ട് തന്നെ കാക്കമാർക്ക് ആർക്കും പ്രോബ്ലം ഇല്ലായിരുന്നു.

പക്ഷെ എല്ലാം മാറി മറിഞ്ഞത് ഞങ്ങളുടെ 10th കഴിഞ്ഞതിന് ശേഷം ആയിരുന്നു. അവരുടെ ആ പ്രണയത്തിന് ഒരു വർഷത്തിന്റെ ആയുസ്സ് ഉണ്ടായിരുന്നുള്ളു.. "(മുബി )

അത്രിം പറഞ്ഞു ഇരുന്നിടത്ത് ഒന്ന് എണീറ്റു മുബി.

"ബാക്കി പറയ്യ് "(അമ്മു )

അമ്മു നിർബന്ധിപ്പിച്ചെങ്കിലും മുബി പിന്നെ പറയാന്ന് പറഞ്ഞു.

"ബാക്കി നമുക്ക് യാത്രയിൽ പറയാം...വാ നമുക്ക് ഇറങ്ങാ..."(മുബി )

രണ്ടാളും റെഡി ആക്കി വെച്ച ബാഗും കയ്യിലെടുത്ത് ചാരി വെച്ച വാതിൽ തുറന്നു.

വാതിൽ തുറന്ന ഉടനെ കരഞ്ഞു കലങ്ങിയ കണ്ണാൽ വാതിലിൽ ചാരി ഇരുന്നിരുന്ന റൂബി അമ്മുവിന്റെ കാലിലേക്ക് വീണു.

"റൂബി....."(മുബി )

പാതി ബോധത്താൽ നിലം പതിച്ച റൂബിയെ അമ്മുവും മുബിയും കൂടി കട്ടിലിലേക്ക് കിടത്തി. അവൾക്ക് വെള്ളം കൊടുത്തു.

കുറച്ച് നേരത്തിന് ശേഷം അവൾ കണ്ണ് തുറന്നു.

"റൂബി... അപ്പൊ നീ പോയില്ലേ...."(ഇടറിയ ശബ്ദത്താൽ മുബി ചോദിച്ചു. )


" ഞാൻ പോയിരുന്നു. പക്ഷെ ഫോൺ എടുക്കാൻ മറന്നതിനാൽ എനിക്ക് ഇങ്ങോട്ട് തന്നെ വരേണ്ടി വന്നു.അല്ലാ നിങ്ങൾ എന്താ ഇപ്പോഴും പോവാത്തേ ...."(റൂബി )


"ആവൂ.... അപ്പൊ അവളൊന്നും കേട്ടിട്ടില്ല."(മുബി ആത്മ )

"അത് ഞങ്ങൾ പോവാൻ നിൽക്കാണ്. ഇനി ഞമുക്ക് ഒന്നിച്ചിറങ്ങാം.."(അമ്മു )

*ഒന്നിച്ചിറങ്ങിയ മുബിക്ക് ബാക്കി പറയാൻ പറ്റോ* അപ്രതീക്ഷിതമായ റൂബിയുടെ ചോദ്യം മുബിയെ നിക്ഷലമാക്കി.

"അത് റൂ...ബി...." മുബിന്റെ ശബ്ദം ഇടറി.

"മുബി എനിക്കറിയണം പിന്നീട് എന്താ സംഭവിച്ചതെന്ന്. Plz മുബി പറി... എന്നെ ഇത്രീം സ്നേഹിച്ചിരുന്ന ഒരാൾ ഞാൻ അത്രക്കും സ്നേഹിക്കുന്ന ആള്. പിന്നെ എന്താ ഞങ്ങളുടെ ബന്ധത്തിന് പറ്റിയത്." ഒരു പ്രാന്തിയെ പോലെ റൂബി മുബിയുടെ കൈ പിടിച്ചു കുലുക്കി ചോദിച്ചു.

"മുബി നീ പറയണം പിന്നീട് സംഭവിച്ചത് എന്തായാലും plz..... "(റൂബി )


അവളുടെ നിർബന്ധത്തിന് വഴുക്കി പറയാന്ന് സമ്മതിച്ചു.

മുബി പറയുന്ന താൻ മറന്ന തന്റെ ജീവിതം കേൾക്കാനായി കട്ടിലിൽ ഇരുന്നു. കൂടെ അമ്മുവും. മുബി ജനാല വഴി പുറത്തേക്ക് നോക്കി നിന്ന്.

"Plz മുബി എറണാകുളം സിറ്റിയിലെ പായുന്ന വണ്ടികളെ നീ കാണാത്തതല്ലല്ലോ.അത് പിന്നെ കാണാം .. നീ ഒന്ന് പറയോ..."(റൂബി )

റോഡിലേക്കും കണ്ണ് പായിച്ചു കൊണ്ട് തന്നെ മുബി പറഞ്ഞു തുടങ്ങി. കാരണം റൂബിയെ ഫേസ് ചെയ്ത് കൊണ്ട് അവൾക്ക് പറയാൻ പറ്റില്ല.


" ആ ഒരു വർഷം നിങ്ങളുടെ പ്രണയം കണ്ട എനിക്ക് അതിനെ കുറിച് വർണിക്കാൻ വാക്കുകളില്ല എന്നതാണ് സത്യം. എന്തിനും ഏതിനും രണ്ടാളുടെയും അഭിപ്രായം നോക്കി മാത്രമേ നിങ്ങൾ ചെയൊള്ളു... നിനക്ക് ഇഷ്ടമില്ലാത്തത് zayukka യോ zayukka ക്ക് ഇഷ്ടമില്ലാത്തത് നീയോ ചെയ്യില്ലായിരുന്നു... നിന്നിൽ ഉണ്ടായിരുന്ന ഒരുപാട് നെഗറ്റീവ് ക്യാരക്ടർ zayukka മാറ്റി നിന്നെ നല്ല ഒരു വെക്തി ആക്കി.റെസ്‌പെക്ട് ഇല്ലാതെ ഉള്ള നിന്റെ സംസാരം,അധിക ടൈം ഫോൺ യൂസ് ആക്കൽ, ക്ലാസ്സ്‌ കട്ട് ചെയ്യാ,... ഇങ്ങനെ തുടങ്ങി ഒരുപാട് കാര്യങ്ങളിൽ ഒരു വർഷം കൊണ്ട് തന്നെ നിന്നെ നല്ലവളാക്കി. നീ നന്നായതോട് കൂടെ ഞാനും. ഒഴിവ് ദിവസങ്ങളിലും ഇർശുന്റെ കൂടെ എന്തെങ്കിലും പറഞ്ഞു വീട്ടിൽ നിന്നിറങ്ങി നീ zayukka യേ കാണാൻ പോകും. ആത്മാർത്ഥതയും വിശ്വാസവും നിറഞ്ഞ നിങ്ങളുടെ പ്രണയം പന്തലിച്ചു കൊണ്ടേ ഇരുന്നു.

10th exam കഴിഞ്ഞു വെക്കേഷൻ നിനക്കും സയുക്കക്കും വല്ലാതെ സങ്കടം ആയി. എന്നും കാണലും സംസാരിക്കലും നടക്കില്ലല്ലോ എന്ന പേടി. എങ്കിലും അധിക ദിവസവും ഇർശൂന്റെ കൂടെ നീ പുറത്ത് പോവുകയും zayukka നെ കാണുകയും ചെയ്യും.കൂടെ ഞാനും ഉണ്ടാകും. ഇർശുനെ എനിക്കും ഇർശുന് എന്നെയും ഇഷ്ട്ടാണ് എന്നറിഞ്ഞ ആ നാളിൽ തന്നെ രണ്ട് വീട്ടികാർക്കും ഒരു എതിർപ്പും ഇല്ലായിരുന്നു. നിന്റെ കാര്യം വീട്ടിൽ പറയാൻ നീ സമ്മതിച്ചില്ല.

അങ്ങനെ ആ ദിനം വന്നു. ഏപ്രിൽ 17 നിന്റെ ജീവിതം മാറ്റി മറിച്ച ആ ദിവസം .

ഞാനും നീയും zayukkaയും ഇർഷും ബീച്ചിൽ പോയ ആ ദിനം.
ഞാനും ഇർഷും ഒരു സൈഡിൽ സംസാരിച്ചിരിക്കുമ്പോൾ നിങ്ങൾ രണ്ടാളും അടുത്ത ആഴ്ച zayukkaക്ക് ട്രൈനിങ്ങിന് പോവാനുള്ളതിനെ കുറിച്ചുള്ള സംസാരം ആയിരുന്നു.പെട്ടന്ന് zayukkaക്ക് ഒരു കാൾ വന്നു.അപ്പൊ തന്നെ പെട്ടന്ന് പോകണം എന്ന് പറഞ്ഞു കൊണ്ട് zayukka അവിടെ നിന്നും പോയി. ദീർഘമായ ഒരു പോക്കാണത് എന്നും, നിങ്ങളുടെ അവസാന സംസാരം ആണത് എന്നും നമ്മക്കാർക്കും മനസ്സിലായില്ലഅപ്പൊ....



തുടരും 😍......

അഭിപ്രായം must....


സ്നേഹ തൂവൽ part 8

സ്നേഹ തൂവൽ part 8

4.7
2682

*💞സ്നേഹതൂവൽ 💞* Part 8 By@_jifni_ ദീർഘമായ ഒരു പോക്കാണത് എന്നും, നിങ്ങളുടെ അവസാന സംസാരം ആണത് എന്നും നങ്ങൾക്കാർക്കും മനസ്സിലായില്ല അപ്പോ ....(മുബി ) 'പിന്നീട് എന്താ സംഭവിച്ചേ..."(അറിയാനുള്ള തിടുകത്തിൽ അമ്മു ചോദിച്ചു.) "എന്ത് സംഭവിക്കാൻ എല്ലാ പ്രണയം പോലെ ആയാൾക്ക് ഞാനും ഒരു ടൈം പാസ്സായിട്ടുണ്ടാകും. എന്നെ തേച്ചു പോയിട്ടിട്ടുണ്ടാകും."(നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു കൊണ്ട് റൂബി പറഞ്ഞു ) " *റൂബി....* " മുബി ന്റെ ശബ്ദം കാഠിന്യം കൂടിയിരുന്നു. നീ ആ മനുഷ്യനെ മറന്നെന്ന് പറഞ്ഞാൽ ഒരു പക്ഷെ സത്യമാവും. നിന്നെ ജീവനേക്കാൾ സ്നേഹിക്കുന്ന ഒരാളെ കുറിച് പറയുന്നത് കേട്ട് നിൽക്കാന