💞Short story 💞
*നിലാവ്..... 🌌*
Written by_jifni_
(വരികളുടെ പ്രണയിനി )
*ആ വലിയ വീടിന്റെ മുകളിലെ നിലയിലെ ഊഞ്ഞാലിൽ ഇരുന്ന് കൊണ്ട് നിലാവിനെ എന്നിലേക്ക് വരവേറ്റ്....നിലാവിൽ എന്നെ തലോടാൻ വരുന്നവരോട് ഒരു കാര്യം പറയാനായി രാത്രി ആകാനുള്ള കാത്തിരിപ്പിലായിരുന്നു ഞാൻ*
ഞാൻ ആരാന്ന് അറിയണ്ടേ.....
കാശ് കൊണ്ടും മഹിമ കൊണ്ടും പേരുകേട്ട ഇത്തിക്കൽ തറവാട്ടിലെ മുഹമ്മദിന്റെയും ആയിഷയുടെയും മൂത്തമകൾ നാജിയ . ഞാനിപ്പോ plus two കഴിഞ്ഞു BA arabic ഫസ്റ്റ് ഇയർ വിദ്യാർഥി ആണ്. എനിക്ക് താഴെ ഒരനിയനും ഒരനിയത്തിയും ഉണ്ട് അനിയൻ നാദിൽ എന്ന നാദി അനിയത്തി നസ്രിൻ എന്നാ സിനു. സിനു ന്റെ വരവോടെ ഞങ്ങൾക്ക് നഷ്ട്ടമായത് ഞങ്ങളുടെ കുടുംബത്തിനെ അടിത്തറയാണ്. സിനുവിനെ ഞങ്ങളെ ഏല്പിച്ചു ഉമ്മച്ചി പടച്ചോന്റെ വിളിക്ക് ഉത്തരം നൽകി. കുഞ്ഞായ സിനുവിനെ നോക്കാൻ എനിക്ക് ബുധിമുട്ടാവും എന്ന് പറഞ്ഞു കൊണ്ട് ഉപ്പാനെ കുറേ വേറെ വിവാഹം കഴിക്കാൻ പലരും നിർബന്ധിപ്പിച്ചെങ്കിലും ഉപ്പ വഴക്കിയില്ല. ഞങ്ങൾ മൂന്ന് മക്കളെ ഉപ്പ തന്നേ വളർത്തി ഒരു കുറവും അറിയിക്കാതെ.
എത്ര വലിയ ബിസിനെസ്സിന്റെ ഉടമ ആണെങ്കിലും ഇസ്ലാമിന്റെ ഒരു ചിട്ടയും തെറ്റിക്കാതെ ചെയ്യണം എന്ന് ഉപ്പാക് നിർബന്ധം ആയിരുന്നു. കൈ നിറയെ പണം കിട്ടിയാൽ ഞങ്ങൾ വഴിതെറ്റി പോകോ എന്നാ പേടിയും ഉപ്പാക്ക് ഉണ്ടായിരുന്നു.ഞങ്ങളെ തെറ്റ് തിരുത്താൻ ഉമ്മ ഇല്ലല്ലോ എന്നാ പേടിയാ....
രാവിലെ വിളിച്ചുണർത്തലും സർവെന്റ് ഉണ്ടാക്കി വെച്ച ഭക്ഷണം വിളമ്പി ഞങ്ങളെ കഴിപ്പിക്കലും സ്കൂളിൽ പോകാൻ റെഡി ആകലും തിരിച്ചു ഞങ്ങൾ വരുന്നതിനേക്കാൾ മുമ്പ് ഓഫീസിൽ നിന്ന് വരുകയും ഞങ്ങൾക്ക് വേണ്ടതൊക്കെ തരികയും ചെയ്തിരുന്നു. രാത്രി ഞങ്ങൾ മൂന്ന് പേരും ഉറങ്ങി ഞങ്ങൾക്ക് പുതച് തന്നിട്ടേ ഉപ്പ ഉറങ്ങാൻ പോവോള്ളൂ... ഞങ്ങൾക്കും എല്ലാം ഉപ്പയാണ്.ഉമ്മയും ഉപ്പയും എല്ലാം ആ ഒരു മനുഷ്യൻ...
ഉമ്മ ഇല്ലാത്തത് ഒഴിച്ചു എന്ത് കൊണ്ടും സന്തോഷം നിറഞ്ഞ ജീവിതം...
ജീവിതത്തിലെ നല്ല നിമിഷങ്ങൾ കടന്ന് പോയി കൊണ്ടിരുന്നു.
പതിവിലും വിഭരീതമായി ആണ് അന്ന് നടന്ന കാര്യം.
എന്നും ഉപ്പാന്റെ വിളി കേട്ടാണ് ഉണരാറ്. അന്ന് രാവിലെ ആരും വിളിക്കാൻ വന്നില്ല. സാധാരണ 4:30 ന് പ്രകാശം നിറയുന്ന ഞങ്ങളുടെ വീട് അന്ന് 6:30 ആയിട്ടും ഇരുട്ടാണ്. ഒരു ബൾബ് പോലും കത്തിയിട്ടില്ല.
പുറത്തേ കിളികളുടെയും മറ്റും ശബ്ദം കേട്ട് ഞാൻ ഉണർന്നത്.
ഉണർന്ന ഉടനെ ഞാൻ ഉപ്പാന്റെ റൂമിലേക്ക് ഓടി.
അവിടെ ഞാൻ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന ന്റ ഉപ്പച്ചിനെ ആണ്...
*ഉപ്പാ.....*
--------------------------------------------------------
നാജിയുടെ ശബ്ദം എത്രത്തോളം ഉയർനെന്ന് അവൾക്ക് തന്നെ അറിയില്ല.... പക്ഷെ ആ വിളിയോടെ അവളുടെ ശബ്ദം നിക്ഷലമായിരുന്നു ഇനി പുറത്ത് വരാത്ത വിധം ഇടറിയിരുന്നു.അവളുടെ ശബ്ദം കേട്ട് ഓടി വന്ന സിനുവും നാദിയും ചോരയിൽ കിടക്കുന്ന ഉപ്പച്ചിയെ കണ്ട് പേടിച് നാജിയെ വന്നു അമർത്തി പിടിച്ചു.
ചോരയിൽ കിടക്കുന്ന ഉപ്പയും അവർ മൂന്ന് മക്കളും ആ റൂമിൽ....
ഉപ്പച്ചീന്റെ അവസ്ഥ കണ്ട് നാജിയുടെ കണ്ണുകൾ പതിയെ അടഞ്ഞു അവൾക്കരികിൽ ഇരിക്കുന്ന സിനുവിന്റെ മേലേക്ക് വീണ്....
സിനുവും നാദിയും മാറി മാറി "ഉപ്പ..... ഇത്താ..." എന്ന് വിളിച്ചു കരയാൻ തുടങ്ങി. അവരുടെ ശബ്ദം വീട്ടിലും വീട്ടിന് പുറത്തും ഉയർന്നു. അതോടെ നാട്ടുകാരും കുടുംബക്കാരും എത്തി.
മുഹമ്മദിന്റെ ഒരു കൊലപാതകം ആണെന്ന് മനസിലായതും പോലീസും എത്തി. പോസ്മോർടം ചെയ്ത് കൊലപാതകം ആണെന്ന് ഉറപ്പിച്ചു ഖബറടക്കി.....
തന്റെ പിതാവിനെ പോസ്മോർട്ടം എന്ന പേരിൽ പിച്ചിചീന്തിയതും എന്നേക്കുമായി ഇനി ഒരിക്കലും കാണാൻ കയ്യാത്ത ഇടത്തേക്ക് കൊണ്ട് പോയതൊന്നും നാജിയ അറിഞ്ഞില്ല.ബോധം പോലും ഇല്ലാതെ ഹോസ്പിറ്റൽ കിടക്കയിൽ കിടക്കാണ്.
എല്ലാം അറിയുന്നുണ്ടെങ്കിലും വെറും പത്ത് വയസ്സായ സിനു ഒരു പ്രതിമ പോലെ വീടിന്റെ ഒരു മൂലയിൽ ഇരുന്ന്.
നാദി അവസാനമായ ഒരു പിടി മണ്ണും ഉപ്പാന്റെ ഖബറിന്റെ മുകളിൽ ഇട്ട് ബന്ധുക്കൾക്ക് കൂടെ വീട്ടിലേക്ക് തിരിച്ചു.
[ദിവസങ്ങൾക്കു ശേഷം ]
രണ്ട് ദിവസത്തിന് ശേഷം നോർമലായ നാജിയെ വീട്ടിലേക്ക് കൊണ്ട് വന്നു. ബന്ധുക്കൾ ഓരോരുത്തരായി അവരവരുടെ വീട്ടിലേക്ക് പോയി. നാജി തന്റെ സങ്കടങ്ങൾ കടിച്ചമർത്തി പിടിച്ചു. ഉപ്പ ചെയ്തിരുന്ന എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് നാദിക്കും സിനുവിനും വേണ്ടതെല്ലാം ചെയ്ത് കൊടുത്തു. ആ വലിയ വീട്ടൽ അവർക്ക് പേടിക്കായി ആദ്യം അവിടെ ജോലിക്ക് നിന്നിരുന്ന സ്ത്രിയെ തന്നെ വിളിച്ചു...
ഇതിനിടക്ക് മുഹമ്മദിന്റെ കൊലയാളി പോലീസിന് മുന്നിൽ സ്വയം കീയടങ്ങി. പോലീസ് അന്വേഷണം തുടങ്ങുന്നതിനു മുമ്പ് തന്നേ ... 'മുഹമ്മദിൽ നിന്ന് കടം വാങ്ങാറുള്ള ഒരു ജോസഫ്. മുഹമ്മദിന് ഒരു കോടിക്ക് മുകളിൽ പണം നൽകാനുണ്ട് മുഹമ്മദിനല്ലാതെ ആർക്കും അറിയില്ല. അയാളെ കൊന്നാൽ അത് കൊടുക്കണ്ടല്ലോ എന്ന ചിന്ത മനസ്സിൽ വന്നാപ്പോ മദ്യപിച്ചു വന്നു രാത്രി ആരും അറിയാതെ വീട്ടിൽ കേറി കൊന്നതാണ്....'മദ്യത്തിന്റെ കെട്ട് ഇറങ്ങിയപ്പോ ചെയ്ത തെറ്റ് മനസിലാവുകയും ആ മൂന്ന് മക്കൾ താൻ കാരണം അനാഥ ആവുകയും ചെയ്‌തെന്ന് അറിഞ്ഞപ്പോ കുറ്റബോധം കൊണ്ട് അപ്പൊ തന്നെ കീയടങ്ങി. കോടതി അയാളെ ശിക്ഷിച്ചു.
*അയാൾക് ശിക്ഷ എത്ര കാഠിന്യമായാലും ആ മക്കളെ നഷ്ട്ടം ഈ ജന്മം തിരുത്താൻ ഇനി ലോകത്ത് ആർക്കും ആവില്ലല്ലോ....*
ദിവസങ്ങൾ മാസങ്ങൾ വർഷങ്ങൾ പിന്നിട്ട്. ഇന്ന് ആ വീട്ടിൽ നാജിനെ അവളുടെ ഉപ്പ സ്നേഹിച്ചിരുന്ന പോലെ സ്നേഹിക്കുന്ന ഒരാൾ കൂടി ഉണ്ട്. *യാസർ* ഉപ്പ മരിക്കുന്നതിന്റെ ദിവസങ്ങൾ മുമ്പ് തന്റെ കമ്പനിയിലെ വിശ്വാസസ്റ്റാഫ് ആയ യാസിർനോട് തന്റെ മകളെ വിവാഹം കഴിക്കോ എന്ന് അദ്ദേഹം ചോദിച്ചിരുന്നു. മുഹമ്മദിന്റെ ആഗ്രഹം പോലെ യാസർ നാജിയെ നിക്കാഹ് ചെയ്തു. യാസർ ന് സ്വന്തം എന്ന് പറയാൻ ഉമ്മ മാത്രം ഒള്ളൂ.... ഉമ്മയെയും കൂട്ടി നാജിന്റെ വീട്ടിലാണ്. എല്ലാരും ഇപ്പൊ.
സിനുവിനും നാദിക്കും അനുഭവിച്ചറിയാത്ത മാതൃസ്നേഹവും ആ ഉമ്മ മതിയാകോളം കൊടുക്കുന്നുണ്ട്. അതിനാൽ നാജിയും സന്തോഷവതിയാണ്.
എങ്കിലും ഇടക് നിലാവുള്ള രാത്രിയിൽ അവളുടെ ഉപ്പയും ഉമ്മയും അവൾകരികിലേക്ക് വരും..... ഇന്ന് അവൾക് അവരോടായി ഒരു കാര്യം പറയാനുണ്ട്... അവരെയും കാത്ത് അവൾ ഊഞ്ഞാലിൽ ഇരുന്ന്....
ഇളം കാറ്റ് അവളെ തഴുകിയതും അവൾ പറഞ്ഞു തുടങ്ങി....
*അസ്സലാമു അലൈകും ഉമ്മ ഉപ്പ.... ഒരു സന്തോഷ വാർത്തയുണ്ട്... നിങ്ങൾ രണ്ട് പേരും വല്ലിമ്മയും വലിപ്പയും ആകാൻ പോകാണ്..... ന്റ ആയിശുനും മുഹമ്മദിനും സന്തോഷം ആയില്ലേ.....*
നിലാവിനെ നോക്കി അവൾ അവളുടെ കാര്യങ്ങളൊക്കെ പറയാൻ തുടങ്ങി....
ഇത് കണ്ട് നിൽക്കേ യാസിറിലും അവന്റെ ഉമ്മയിലും സന്തോഷം ഉണ്ടാക്കി....
ഒരു കുഞ്ഞിനെ വരവേൽകാൻ ആ വീട് തയ്യാറാവുക ആയിരുന്നു. എല്ലാരെക്കാളും സന്തോഷം സിനുവിനായിരുന്നു.
ഉമ്മന്റേയും ഉപ്പാന്റെയും ഓർമകളെ കൂടെ കൂട്ടി അവരും ഒരു സന്തോഷ ജീവിതം തുടങ്ങി 💞
ശുഭം 😍
@_jifni_