Aksharathalukal

Mine forever❣

♡15♡{2}


പക്ഷേ അവൾ!! ആദ്യമായി എന്നെ നേർക്കുനേർ വെല്ലുവിളിച്ചവൾ😡 എൻറെ കൂടെനിന്നവരെ കൊന്നവൾ😡 അവളെയാണ് എന്റെ ലക്ഷ്യം...... ഒരു പോലീസുകാർക്കും അവളെ ഞാൻ വിട്ടു കൊടുക്കില്ല... എൻറെ കൈകൊണ്ട് തന്നെ ഞെരിഞ്ഞമരും.....
എന്തായാലും നിൻറെ പകയിൽ ഇനി ഞാൻ മാത്രമല്ലേ ഉള്ളൂ എന്നെ തേടി നീ വരുമെന്നും ഉറപ്പാ..... നിനക്കുള്ള കെണി ഞാൻ ഒരുക്കി കഴിഞ്ഞു....


___________________________________________


റിനുവിന്റെ കാറിനു മുമ്പിൽ അതിവേഗത്തിൽ പാഞ്ഞുവന്ന ജിപ്സി തടസ്സം സൃഷ്ടിച്ചു.....

അവൾ ഗ്ലാസ് താഴ്ത്തി ജിപ്സിയിലേക്ക് നോക്കിയതും പ്രതീക്ഷിച്ച ആള് തന്നെ ആയിരുന്നു അതിൽ.........ദേഷ്യവും പുച്ഛവും ഒരുപോലെ നിറഞ്ഞു റിനു കാറിൽ നിന്നും ഇറങ്ങി ജിപ്സിക്കടുത്തേക്ക് നടന്നടുത്തു........

എന്താടി നീ നോക്കി പ്പേടിപ്പിക്കുന്നേ.....

നീ ചെയ്തതിനൊന്നും ഞാൻ ഒരിക്കലും മാപ്പ് തരില്ല മെഹറിൻ!!!.....

അല്ലെങ്കിലും നിന്റെ മാപ്പ് ആർക്കുവേണം😏

😡😡

ദേ... ഇതു തരാനാ ഞാനിപ്പൊ വന്നേ......എന്റെ വഴിയിൽ നീ ഒരിക്കലും ഒരു തടസ്സമാവരുത്.....ഇനിയാകെ ഒരു 🤬മാത്രമേ ഉള്ളൂ....*ഹരിനന്ദൻ*(ബിസിനസ്മാൻ)😏{രാഘവ് ഡോക്ടർ ആദ്യം സംസാരിച്ചിരുന്നില്ലേ "സർ"എന്ന് വിളിച്ച്...അയാൾ ആണുട്ടോ ഈ ഹരിനന്ദൻ}

ഞാൻ സമ്മതിക്കില്ല ....വൈകി ആണെങ്കിലും എനിക്കിപ്പൊ അറിയാം ,ആ ഡോക്ടർമാരേയും നഴ്സുമാരെയും കൊലപ്പെടുത്തിയത് നീയാണെന്ന്.......എന്തിനാ നീ അവരെ ?

നിന്റെ ചോദ്യത്തിനുള്ള എല്ലാ ഉത്തരവും ഇതിലുണ്ട്......

അവൾ നീട്ടിയ കവർ റിനു വാങ്ങി......

അവൻ കൊള്ളാം ട്ടോ....

മുഖത്ത് നാണം വരുത്തിക്കൊണ്ട് മെഹറി പറഞ്ഞതും റിനു സംശയത്തോടെ അവളെ നോക്കി....

ആര് ?

ആ ഓഫീസറേയ്.....Handsome അക്കു.....

ദേ....അവനെ വിട്ടേക്ക്.....

നിന്നെ ഇങ്ങനെ ചൂടാക്കൽ എന്തോ ഒരു ലഹരിയാണ്....

മെഹറിൻ😡He is mine

അതുതന്നെ ഞാനും പറഞ്ഞേ....He is mine❣mine forever

ഐ ഹാറ്റ് യൂ 🤬

😏....He is so handsome....mine mine❣

ജിപ്സി തിരിച്ചു ഇട്ട് കണ്ണാടിയിലൂടെ റിനുവിനെ നോക്കി സൈറ്റടിച്ചു കൊണ്ട് അവൾ ഉറക്കെ വിളിച്ചു പറഞ്ഞു.....

റിനു മുഷ്ടിചുരുട്ടിപ്പിടിച്ചു കൊണ്ട് സ്വയം നിയന്തിച്ചു നിർത്തി......



___________________________________________


പുഞ്ചിരി മാത്രം തൂകിയിരുന്ന ആ മുഖത്ത് പതിയെ മിഴികൾ നനവ് പടർത്തി...അവളിലെ മാറ്റം അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.........

നിന്റെ പേര് ?

മെഹറിൻ !!!

ഹ്മ്....നിനക്കും ആ ഹോസ്പിറ്റലും തമ്മിലുള്ള ബന്ധം എങ്ങനെ ?....
(കൊല്ലപ്പെട്ട 5 പേരും വർക്ക് ചെയ്തിരുന്ന ഹോസ്പിറ്റൽ)

അവൾ ദീർഘ ശ്വാസം എടുത്തു കസേരയിലേക്ക് ചാരിയിരുന്നു........


●●


ചെറുപ്പം മുതലേ കുടുംബമുണ്ടായിട്ടും തനിച്ചായിപ്പോയ എനിക്ക് ആരോടും കൂട്ടുകൂടാനോ സംസാരിക്കാനോ ഇഷ്ടമുണ്ടായിരുന്നില്ല......കോളേജിൽ പഠിക്കുമ്പോഴും അങ്ങനെ തന്നെ.....

പ്രതീക്ഷിതെയാണ് അവളെന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്....എന്നെ മിണ്ടിക്കാൻ മനപ്പൂർവം ഓരോ കുസൃതികൾ ഉണ്ടാക്കി ഞാൻ പോലുമറിയാതെ അവളെന്റെ ലോകം തന്നെ ആയിക്കഴിഞ്ഞിരുന്നു.....*Shahala*എന്റെ ഷാലു.....അവളോടുള്ള ഇഷ്ടം എന്തുകൊണ്ടോ എനിക്ക് പ്രകടിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല....ഒരുപക്ഷെ ചെറുപ്പം മുതലേ ആരേയും സ്വന്തമായി കാണാത്തതു കൊണ്ടാവാം.....പക്ഷെ എന്റെ സന്തോഷം മുഴുവൻ അവളായിരുന്നു.....എന്നെ പുഞ്ചിരിക്കാൻ പഠിപ്പിച്ചതും അവൾ തന്നെ........


വെക്കേഷൻ കഴിഞ്ഞു അവളെ കോളേജിലേക്ക് കാണാത്തത് കാരണം അവളുടെ നാട് അന്വേഷിച്ച് എത്തിയ ഞാൻ അറിഞ്ഞത് അവളുടെ മരണവാർത്തയായിരുന്നു...... ജീവിതത്തിൽ ഒരാളെപോലും ഞാൻ അവളോളം സ്നേഹിച്ചിട്ടില്ല അതുകൊണ്ടാവും അവൾ എന്നെ വിട്ട് പെട്ടെന്ന് തന്നെ പോയത് അല്ല അവരെല്ലാം ചേർന്ന് കൊണ്ടുപോയത്......






അവളുടെ വീടെല്ലാം പൊളിഞ്ഞ അവസ്ഥയിലായിരുന്നു കണ്ടത്.... അടുത്തുള്ള ഒരു കടക്കാരനോടെ അവരെപ്പറ്റി ചോദിച്ചപ്പോൾ ഒരു ന്യൂസ് പേപ്പർ തന്നു.......

* കുടുംബത്തിലെ മൂന്ന് അംഗങ്ങൾക്ക് ദാരുണാന്ത്യം..... കാർ ആക്സിഡെന്റിൽ മകളുടെ മരണവിവരമറിഞ്ഞ് ഉപ്പ ഹോസ്പിറ്റലിൽ നിന്ന് തീകൊളുത്തി മരിച്ചു.... കിടപ്പിലായിരുന്ന ഉമ്മ ഹൃദയാഘാതം മൂലം മരിച്ചു......*

കയ്യിൽ നിന്നും പേപ്പർ ഊർന്ന് വീഴുമ്പോഴും അവരുടെ മരണത്തിനു പിന്നിൽ മറ്റൊരാൾ ഉണ്ടെന്ന് ഞാൻ കരുതിയിരുന്നില്ല.....

എനിക്ക് സന്തോഷം വിധിച്ചിട്ടില്ലെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.... പക്ഷേ അന്ന് രാത്രി അവളുടേ നാട്ടിൽ നിന്നും തിരിച്ചു വരുമ്പോഴാണ് അവൾ ഒരിക്കൽ ഫോണിൽ വീഡിയോ കാൾ ചെയ്ത് കാണിച്ചുതന്ന ഒരു ഏട്ടനെ കണ്ടത്.....ആ ഏട്ടൻ കാർ അടുത്തുള്ള കൊക്ക ലക്ഷ്യമാക്കി ഓടിക്കുന്നത് കണ്ട് അവരെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന ചിന്തയിൽ സ്പീഡിൽ കാർ ഓടിച്ചു അവരുടെ കാറിൽ ഇടിച്ചു....(ആ വണ്ടിയിൽ മറ്റു രണ്ടുപേരും ഉണ്ടായിരുന്നു) അത് പിറകോട്ട് നീങ്ങി മരത്തിൽ കൊണ്ടിടിച്ചു..... ഉടനെ കാറിൽ നിന്നും ഇറങ്ങി ഞാൻ അവരുടെ അടുത്തേക്ക് ഓടി.....

കാര്യമായ പരുക്കൊന്നും ഉണ്ടായിരുന്നില്ല.....വേഗം ഡോർ തുറന്നു....

എന്താ ഏട്ടാ ചെയ്യുന്നത്....

വിവേക് ഏട്ടനെ നോക്കി ചോദിച്ചതും ഏട്ടൻ എന്നെ കണ്ട് മീഴിച്ചു നോക്കി....

നീ പോയ്ക്കോ മെഹറിൻ.....

എന്നെ പിറകിലേക്ക് മാറ്റി കൊണ്ട് പറഞ്ഞതും ഒന്നും മനസ്സിലാവാതെ ഞാൻ നിന്നു....

നിങ്ങൾ എന്താ ചെയ്യുന്നത്.....

അവരുടെ വേഷമെല്ലാം കണ്ട് സംശയത്തോടെ ചോദിച്ചു....

ഞങ്ങൾ ഒരു ബാങ്ക് കൊള്ളയടിച്ചു വരുവാണ്..... ഒരിക്കലും തെറ്റ് ചെയ്തിട്ടില്ല മോളേ.... അവർ ജീവൻകൊണ്ട് ബിസിനസ് ചെയ്തു നേടിയ പണം.....

അതു നശിപ്പിക്കണം.... ഞങ്ങൾ എടുത്തു.... പക്ഷേ ഇവൻറെ ഐഡി കാർഡ് അവിടെ മിസ്സായി..... ഞങ്ങൾ ഉറപ്പായും പിടിക്കപ്പെടും.... ഞങ്ങളുടെ കുടുംബം മുഴുവൻ എല്ലാവരുടെയും മുന്നിൽ.... വേണ്ടാ...... മോൾ ഇപ്പോ പോ.....

നിങ്ങൾ എന്താ പറയുന്നേ ഒന്നും എനിക്ക് മനസ്സിലാകുന്നില്ല..... പക്ഷേ ആത്മഹത്യ പരിഹാരമാർഗമാണെന്നു തോന്നുന്നുണ്ടോ....

നീ എന്തു പറഞ്ഞിട്ടും കാര്യമില്ല.... ഞങ്ങൾ പോയ്സൺ മെഡിസിൻ കഴിച്ചു കഴിഞ്ഞു.... രണ്ട് മിനിറ്റ് അത്രയേ ഉള്ളൂ ഞങ്ങളുടെ ജീവൻ.... ദയവു ചെയ്തു ഇതൊരു ആക്സിഡൻറാക്കി മാറ്റണം..... അഥവാ ഇതിലൂടെ ഞങ്ങളാണ് ബാങ്ക് കൊള്ളയടിച്ചു എന്നറിഞ്ഞാൽ..... പ്ലീസ്.....

ഉപ്പയുടെ പ്രായം തോന്നിക്കുന്ന അയാൾ അപേക്ഷയോടെ എന്നെ നോക്കിയതും എന്റെ മുന്നിൽ മറ്റൊരു മാർഗ്ഗം ഉണ്ടായിരുന്നില്ല......

നീ ഇവിടുത്തെ പോലീസ് സ്റ്റേഷനിലേക്ക് പോകണം......സ്റ്റഷന് സൈഡിലായി അധികമാരും ശ്രദ്ധിക്കാത്ത രീതിയിൽ ഒരു കവർ വെച്ചിട്ടുണ്ട് ....അത് എടുക്കണം.... നമ്മുടെ ഷാലുവിനെയും ഉപ്പയേയും ഉമ്മയേയും കൊന്നവരെ വെറുതെ വിടരുത്......

അവരുടെ വാക്കുകൾ എന്റെ ചെവികളിൽ മുഴങ്ങി കേട്ടു......

അവരുടെ ആവശ്യപ്രകാരം കാർ കൊക്കയിലേക്ക് തള്ളിയിട്ടു......

പിറ്റേന്നു തന്നേ ആരും സംശയിക്കാത്ത രീതിയിൽ അവർക്കെതിരായുള്ള എല്ലാ തെളിവുകളും നശിപ്പിച്ചു......

ആ കവർ സ്റ്റേഷനിൽ നിന്നും എടുത്തു..... അതിൽ ഒരു പെൻഡ്രൈവ് ആയിരുന്നു.....







(തുടരും.......)


മൊത്തം കൺഫ്യൂഷനായെന്ന് എനിക്ക് അറിയാം😌മുകളിൽ പറഞ്ഞ മെഹറി ഏത് ? ഈ മെഹറി ഏത് ? ആകെ എല്ലാംപാടി കൺഫ്യൂഷൻ ആയിട്ടുണ്ടാകും.... അടുത്ത പാർട്ടിയിൽ എല്ലാം വിശദമായി വ്യക്തമാവും😌💖


Mine forever❣

Mine forever❣

4.8
3270

♡15♡{3} സിറ്റിയിൽ നിന്നും വീട്ടിലേക്ക് വരുന്നത് വഴി റോഡ് ക്രോസ് ചെയ്യുമ്പോൾ എതിരെ വന്ന ഒരു കാർ അവളെ ഇടിച്ചു വീഴ്ത്തി....... അടുത്തുള്ളവർ വേഗം തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു..... വിവരമറിഞ്ഞ് അവളുടെ ഉപ്പ ഹോസ്പിറ്റലിലേക്ക് ഓടിയെത്തിയിരുന്നു.....ഉമ്മ വയ്യാതെ കിടക്കുന്നതുകൊണ്ടുതന്നെ അവരെ വിവരം അറിയിച്ചില്ല..... ഹോസ്പിറ്റലിൽ എത്തിയ ഉപ്പ അവളെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് ഡോക്ടർനോട് കരഞ്ഞു പറഞ്ഞു........ ചെറിയൊരു സർജറി വേണമെന്നും 5 ലക്ഷം രൂപ അടയ്ക്കണമെന്നും ഡോക്ടർ പറഞ്ഞപ്പോൾ ആ ഉപ്പ തകർന്നു പോയിരുന്നു..... പെട്ടെന്ന് 500000.... എങ്ങനെ ആ വലിയ തുക തനിക്ക് അടക്കാൻ കഴിയും വി