Aksharathalukal

ആത്മസഖി 💙🦋.... 1


ഭാഗം -1


ശാന്തമായി ഒഴുകുന്ന കടലിലേക്ക് നോക്കി തന്റെ ആർത്തുപെയ്യ്യുന്ന മനസ്സിനെ നിയന്ദ്രിക്കാൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ടവൾ.. കവിളിലൂടെ ഒഴുകിയിറങ്ങുന്ന കണ്ണുനീർ അവളുടെ ഹൃദയത്തെ ചുട്ടുപ്പൊള്ളിക്കുകയാണ്.....

ആധിയേട്ട..... എന്തിനാ എന്നെ.... എന്നെയിത്രേം സ്നേഹിച്ചിട്ടു ഒരുമിച്ചുള്ള ജീവിതം സ്വപ്നം കാണിച്ചിട്ട്... ഒരിക്കലും കൈവിടില്ലാന്നു പറഞ്ഞട്ട്... ഇപ്പൊ... ഇപ്പൊ എന്നെ വേണ്ടല്ലേ..എന്റെ ഏട്ടന് എന്താ പറ്റിയെ.... ഏട്ടന്റെ അമ്മുനെ വേണ്ടാന്നു പറയാന്മാത്രം.... ഇല്ലാ ആധിയേട്ടൻ അങ്ങനെ ചെയ്യ്യില്ല 4 വർഷം ആ മനസ്സിൽ ഈ അമ്മുന്നെ കൊണ്ടയിനടന്നതാ ആ മനസ് അമ്മുനെ വേണ്ടാന്നു വെക്കില്ല....

ഓരോന്നു ആലോചിച്ചു അവളുടെ മനസ്സുരുകി... കണ്ണുകൾ അനുസരണയില്ലാതെ പെയ്തിറങ്ങി..


എന്തായാലും ആധിയേട്ടനെ കണ്ടു സംസാരിച്ചേ പറ്റു... മനസ്സുറപ്പിച്ച് അവൾ ഫോൺ എടുത്ത് 𝖑𝖎𝖋𝖊𝖑𝖎𝖓𝖊❤എന്ന് സേവ് ചെയ്ത നമ്പർലേക്കു വിളിച്ചു..



📱ഹലോ...


📱ആധിയേട്ട....


📱മ്മ്.. പറ


📱എനിക്ക്.. എനിക്കൊന്നു കാണണം... കുറച്ചു സംസാരിക്കണം 🥺...


📱ഞാൻ വരാം സ്ഥലം പറ നീ


📱ഏട്ടൻ പറഞ്ഞോ ഞാൻ അവിടെക്ക് വന്നോള്ളാം...


📱എന്നാ കോഫി ഹൗസ്സിലേക്ക്  വാ .. ഇന്ന് ഇപ്പൊ time കുറെ ആയില്ലേ നാളെ മോർണിംഗ് 10 മണിക്ക് ഞാൻ വരാം...


📱okk ഏട്ടാ.....ഏട്ടൻ  എവി.....

Call dissconnected...

എന്നെ ഇത്രയ്ക്കും വേണ്ടാതെ ആയല്ലേ .....
സാരില്ല നാളെ എല്ലാ പരിഭവങ്ങളും നമ്മുക്ക് തീർക്കാം... എന്നെ വിട്ട് പോവല്ലേ ഏട്ടാ...


മനസ്സൊന്നു ശാന്തമായപ്പോൾ അവൾ വണ്ടിയും എടുത്ത് വീട്ടിലേക്ക് പോയി...പോകുന്ന വഴിയിൽ പലപ്പോഴും മനസ്സ് കൈവിട്ട് പോകാൻതുടങ്ങിയപ്പോഴും അവൾ അതിനെ നിയന്ദ്രിച്ചു ....


Phone ringing....

വണ്ടി സൈഡ് ആക്കി അവൾ ഫോൺ ചെവിയോട് ചേർത്തു...


📱ശ്രീ... മോളെ നീ എവിടാടാ.....നീ എങ്ങോട്ടാ തന്നെ പോയെ...


📱അഞ്ചുസെ ഞാൻ ബീച്ചിൽ വരെ വന്നതാ എന്റെ അഞ്ജുമ്മ പേടിച്ചുപോയോ


📱ദേ പെണ്ണെ ഒരൊറ്റവീക്ക് തന്ന ഇണ്ടല്ലോ.. ആരോടും പറയാതെ അവൾ ഫോണും സ്വിച്ച്ഓഫ് ആക്കിട്ട് പോയിട്ട് പേടിച്ചൊന്ന് 😤


📱ഞാൻ പെട്ടന്ന് ഒന്നും ശ്രെദ്ധിച്ചില്ലടാ ആരേം നോക്കില്ല അന്നേരം.. 🥺


📱ആ അതൊക്ക പോട്ടെ നീ ഇപ്പൊ എവിടെയാ അവൻ പിന്നെ വിളിച്ചോ?..


📱ഞാൻ വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കാർന്നു.. ആധിയേട്ടനെ ഞാൻ വിളിച്ചിരുന്നു നാളെ കാണണം കുറച്ചു സംസാരിക്കണം എന്ന് പറഞ്ഞു മോർണിംഗ് കോഫി ഹൌസിൽ വരാമെന്നു പറഞ്ഞ്..


📱നിനക്ക് വട്ടാണോ പെണ്ണെ... അവൻ നിന്നെ വേണ്ടാന്നു പറഞ്ഞതല്ലേ വീണ്ടും നീ എന്തിന് വിളിച്ചേ 😠


📱അത്... ആധിയേട്ടന് എന്തേലും തെറ്റിധാരണ ആണെകിൽ അത് മാറ്റി....


📱തെറ്റിദ്ധാരണ കോപ്പ്.. ഞാൻ പറയണില്ല ഒന്നും 😠


📱അഞ്ചുസെ... ഞാൻ... എനിക്ക് പറ്റണില്ലടാ....


📱ഹ്മ്മ്.. ശെരി ശെരി... നീ ഇപ്പൊ ഈ കോലത്തിൽ വീട്ടിലേക്ക് പോകണ്ട ഇങ്ങോട്ട് വായോ... ഇവിടെ ആരും ഇല്ലാ അവരൊക്കെ അമ്പലത്തിൽ പോയേക്കുവാ...


📱ശെരിടാ... ഓക്കേ ഞാൻ വെക്കുവാ എന്നാ...


📱ശ്രീ... മോളെ ശ്രെദ്ധിച്ചു വരണേ....


📱പേടിക്കണ്ട ഞാൻ ഒന്നും ചെയ്യ്യില്ല.. ശ്രെദ്ധിച്ചോളാം 🙂


📱മ്മ്....



ഇവരൊക്കെ ആരാന്നു അല്ലെ ഈ വിചാരിക്കണേ... ബാ പറഞ്ഞു തരാം 😬ഫോളോ മി...


ശ്രീമംഗലം തറവാട്ടിലെ ശേഖരനും ഭാര്യ രുക്മിണിക്കും മൂന്ന് മക്കൾ  രണ്ടു ആണും ഒരു പെണ്ണും... അതിൽ മൂത്തത് രവി ഭാര്യ മിനി മൂന്ന്  മക്കൾ അഞ്ചൽ ,അഞ്ജലി, അഞ്ജന,  (ഇതിൽ അഞ്ജനയാണ് കുറച്ചു മുന്നേ വിളിച്ചത് ) ഡിഗ്രി 3ഇയർ ആണ് അഞ്ജലി സ്കൂൾ ടീച്ചറും.. അഞ്ചൽ ശ്രീമംഗലം ഗ്രൂപ്പ്‌ ബിസ്സിനെസ്സ് കമ്പനിടെ മാനേജർ..അഞ്ചൽ ആണ് മൂത്തത് ...

രണ്ടാമത്തത്  വേണു ഭാര്യ രേവതി രണ്ടു മക്കൾ ഒരാണും ഒരു പെണ്ണും സിദ്ധാർഥ് എന്ന  സിദ്ധുവും,ശ്രീവിദ്യ എന്ന ശ്രീയും (നമ്മുടെ നായിക )സിദ്ധു architecture ആണ്.. ശ്രീ നമ്മുടെ അഞ്ചുന്റെ കൂടെ ഒരേ കോളജിൽ ഒരേ ക്ലാസ്സിൽ.. (ഇപ്പൊ മനസിലായില്ലേ അഞ്ജുവും ശ്രീയും തമ്മിലുള്ള റിലേഷൻ)ഒരു സഹോദരി എന്നതിലുപരി അഞ്ചു ശ്രീക്കെന്നും എന്തിനും കൂടെ നിൽക്കുന്ന തനിക്ക് വേണ്ടി എന്തും ചെയ്തു തരുന്ന ഉറ്റകൂട്ടുകാരി ആണ് ഓർമവെച്ചപ്പോൾ മുതൽ ശ്രീയുടെ കൂടെതന്നെ ആണ്..


മൂന്നാമത്തെ ദേവി ഭർത്താവ് ശ്രീജേഷ് മക്കൾ adwik എന്ന അച്ചൂട്ടനും Adwaith എന്ന അപ്പുവും.. അച്ചു 10തിൽ അപ്പു 7തിൽ പഠിക്കുന്നു... ദേവിയും ഭർത്താവും ഡോക്ടഴ്സ് ആണ് ശ്രീമഗലം ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്യ്യുന്നു..
 

രവിയും വേണുവും ശ്രീമംഗലം ഗ്രൂപ്പ്‌ ബിസ്സിനെസ്സ് നോക്കി നടത്തുന്നു... സിദ്ധു അവരുടെ തന്നെ ഒരു കമ്പനിയിൽ ആണ് ജോലി ചെയ്യ്യുന്നത്...

ശ്രീമംഗലം എന്നത് ശേഖരന്റെ ഒരാളുടെ അധ്വാനത്തിന്റെ ഫലമാണ്... എപ്പഴും ശ്രെദ്ധനേടുകയാണ് ശ്രീമംഗലം..ഹോസ്പിറ്റൽ, ബിസ്സിനെസ്സ് കമ്പനിസ്,ഷോപ്പിംഗ് കോംപ്ലക്സ് ഇങ്ങനെ ഒട്ടേറെ സ്ഥാപനങ്ങൾക്ക് ശ്രീമംഗലത്തുകാർ ആണ് ഉടമസ്ഥർ... ശേഖരൻ വാർദ്ധക്യതോട് അടുത്തതോട് കൂടി തന്റെ മക്കളും അവരുടെ മക്കളും ആണ് ഇതെല്ലാം നോക്കി നടത്തുന്നത്.....


തുടരും.. 


ഇപ്പൊ ഏകദേശം എല്ലാം മനസിലായില്ലേ... പിന്നെ ശ്രീകുട്ടിക്ക് അമ്മു എന്ന പേര് വന്നത് ഒരു ഡൌട്ട് ആയി കിടക്കണ്ടല്ലേ അത് സെറ്റ് ആക്കംട്ടോ...


പിന്നെ ഞാൻ ഫസ്റ്റ് time ആണ് ഒരു സ്റ്റോറി എഴുതുന്നെ സപ്പോർട്ട് ചെയ്യണം തെറ്റുകൾ പറഞ്ഞു തരണം 😊

പിന്നെ എല്ലാരും കൂടെ വേണം... നിങ്ങളുടെ കമന്റ്‌ എല്ലാം അറിയിക്കണം...


അപ്പൊ next part ആയിട്ട് വേഗം വരാട്ടോ 😝


എല്ലാരോടും..


സ്നേഹം മാത്രം ✨️❤


ആത്മസഖി💙🦋.... 2

ആത്മസഖി💙🦋.... 2

4.6
2097

ഭാഗം -2 അഞ്ചുന്റെ അടുത്തെത്തിയതും ശ്രീ വീണ്ടും ഓരോന്നു ആലോചിച്ചു കരയാൻ തുടങ്ങി.. സമാധാനിപ്പിക്കാൻ പോയാൽ ഇന്നൊന്നും നിർത്തുല എന്ന് അറിയാവുന്നത്കൊണ്ട് അഞ്ചു അവളെ ചേർത്തുപിടിച്ച് ഇരുന്നു.... ശ്രീ... നീ കണ്ണൊക്കെ തുടക്കു അവരൊക്കെ ഇപ്പൊ വരും... പിന്നെ കാരണം ഒക്കെ ചോദിച്ചാ സീൻ ആവും... എന്റെ മുത്ത് വേഗം മുഖമൊക്കെ കഴുകി മിടുക്കിയായിട്ട് താഴേക്ക് വായോ... ഞാൻ ഡിന്നർ എടുത്ത് വെക്കാം 😘 മ്മ്.... ശ്രീയും അഞ്ജുവും ഭക്ഷണം കഴിച്ചോണ്ട് ഇരുന്നപ്പോഴാണ് അവരൊക്കെ വരുന്നത്.. ആഹാ... ഇതാരിത്  വെല്യച്ഛന്റെ കിലുക്കാംപ്പെട്ടിയോ... മോൾ വരുന്നുണ്ടെന്ന് അഞ്ചു പറഞ്ഞില്ലല്ലോ...