*💞സ്നേഹതൂവൽ💞*
Part.10
✍️*~°♡jìfñì♡☆♡jààñ♡°~*
ഇരുന്നിടത്ത് നിന്ന് എണീറ്റ് കൊണ്ട് അമ്മു മുടി ഒന്നുടെ ചീകി ഒതുക്കുമ്പോഴാണ് റൂബി അത് വിളിച്ചു കൂവിയത്.
"നിങ്ങൾ വേണെങ്കിൽ പൊയ്ക്കോ ഞാൻ എങ്ങോട്ടും ഇല്ല." റൂബി അത് പറയുക ആയിരുന്നില്ല. വിളിച്ചു കൂവുക ആയിരുന്നു. മുബി അവളുടെ അരികിൽ ചെന്നിരുന്നു സമാദാനപെടുത്തി.
അവർ ഇന്ന് നാട്ടിൽ പോകുന്നില്ലാന്ന് തീരുമാനിക്കുകയും മുബി ഇവിടെ നടന്നതൊക്കെ ഇർശുവിനെ വിളിച്ചറിയിക്കുകയും ചെയ്തു.
➖➖➖➖➖➖➖➖➖
( *മലപ്പുറത്തേ റൂബിയുടെ വീട്ടിൽ* )
മുബി അത് വിളിച്ചറിയിച്ച ഉടനെ ഇർശു ഉപ്പാനോട് പറഞ്ഞു. അത് അറിഞ്ഞത് മുതൽ ഉപ്പ അങ്ങോട്ടും ഇങ്ങോട്ടും നടത്തം തുടങ്ങിയതാണ്. തന്റെ പ്രിയ മോൾ തന്നെ വെറുക്കുമോ എന്നാ ഭയം അയാളെ പാടെ തളർത്തിരുന്നു . താൻ ചെയ്തത് അവളുടെ നല്ലതിന് വേണ്ടി ആണെങ്കിലും അവൾക്ക് അത് കാരണം ഒരു *സ്നേഹ തൂവൽ* നഷ്ട്ടമായല്ലോ..... അതിന് കാരണക്കാരൻ താനാണെന്ന് അവൾ അറിഞ്ഞിരിക്കുന്നു ഇനി എന്താവും അവളുടെ പ്രതികരണം.ഉപ്പാന്റെ ടെൻഷൻ അടിച്ചുള്ള നടത്തം കണ്ടിട്ട് മറ്റുള്ളവർക്കും പേടിയായി.
എന്തിനാ ഇങ്ങനെ ബേജാറാവുന്നെ.... നിങ്ങൾ തന്നെ എല്ലേ എല്ലാം ചെയ്തത്. (ഇർശു )
ഞാൻ ചെയ്തെങ്കിൽ അത് എന്റെ മോളെ നല്ലതിന് വേണ്ടിയാ അല്ലാതെ ഒന്നും അല്ല... (ഉപ്പ )
ഇങ്ങൾ ഉപ്പയും മോനും തല്ല് കൂടണ്ട. ന്റ റൂബി ക്ക് ഒക്കെ മനസിലായ സ്ഥിതിക്ക് ഒരു പൊട്ടി തെറി ഉണ്ടാകും. ന്തയാലും അവൾ വരുമ്പോ അറിയാം (ഉമ്മ )
അതും പറഞ്ഞു ഉമ്മ ഉമ്മാന്റെ വഴിക്കും ഇർശു അവന്റെ പാടും നോക്കി പോയി. ഉപ്പ വീണ്ടും നടത്തം തുടങ്ങി.
➖➖➖➖➖➖➖➖
പിറ്റേന്ന്
( *zayu* )
ഇന്നലെ ഉമ്മ പുറത്തെവിടെയും വിട്ടിട്ടില്ല.ഇന്ന് മുതൽ ഞാൻ ഒരു പുതിയ അന്വേഷണത്തിന് ഇറങ്ങുകയാണ്.
രണ്ട് വർഷം മുമ്പ് ഞാൻ ഉപേക്ഷിച്ചു വന്ന എന്റെ ഫ്രണ്ട്സിൽ നിന്ന് തുടങ്ങണം. അവരെ കോൺടാക്ട് ചെയ്യാനുള്ള നമ്പർ ഒന്നും കയ്യിലില്ല. അവരെ അടുക്കൽ ചെല്ലുമ്പോ അവരുടെ പ്രതികരണം എന്താവും എന്നാലോചിച്ച് നല്ല പേടി ഉണ്ട്.ഐറക്ക് എന്നെ അറിയില്ലാന്നു പറഞ്ഞ ആ നിമിഷം ഞാൻ തളർന്നിരുന്നു. പിന്നീട് ഒന്നും കേൾക്കാനുള്ള ത്രാണി ഇല്ലാത്തത് കൊണ്ടാണ് ആ നിമിഷം തന്നെ എല്ലാം ഉപേക്ഷിച്ചു പോന്നത്. അവളുടെ ആ മറ്റേത്തിന്റെ കാരണം പോലും അന്വേഷിച്ചില്ല. അത് എന്റെ തെറ്റാണ്. ഏതായാലും എന്റെ ആ പഴയ നാട്ടിലേക്ക് വർഷങ്ങൾക്ക് ശേഷം പോകാണ് ഞാൻ. ശത്രുക്കളും മിത്രങ്ങളും ഉള്ള ഞാൻ ജനിച്ചു വളർന്ന എന്റെ നാട്ടിലേക്ക്.
രാവിലത്തെ ട്രെയിനിന് തന്നെ തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് വിട്ടു.
➖➖➖➖➖➖➖➖➖➖➖
*(ഹോസ്റ്റൽ )*
(റൂബി )
ഇന്നലെ മുബി പറഞ്ഞതെല്ലാം കേട്ട് ആകെ തളർന്നിരുന്നെങ്കിലും കഴിഞ്ഞതോർത്ത് കരഞ്ഞിരിക്കാൻ ഞാൻ തയ്യാറായിരുന്നില്ല. *ന്റ പ്രാണനയിരുന്നവൻ , ഞാൻ പ്രാണനായവൻ* അതേ ഇന്നലെ മുബി പറഞ്ഞ കഥയിലെ നായകൻ zayukka -നെ കട്ടെത്തണം. മുബിന്റെ ഓരോ വാക്കിൽ നിന്നും ഞാൻ അറിയുന്നുണ്ട് ഞങ്ങളുടെ സ്നേഹത്തെ കുറിച്, ഒരിക്കലും പാതി വഴിയിൽ വേർപിരിയേണ്ടവരല്ല ഞങ്ങൾ. ആ മനസ്സിൽ ഇപ്പൊ എന്നോട് വെറുപ്പാണോ പരിഹാസമാണോ സ്നേഹമാണോ എന്നോന്നും അറിയില്ല. കണ്ട് പിടിക്കണം ആ വ്യക്തിയെയും ആ മനസ്സിലെന്തെന്നും.
എല്ലാം കണക്ക് കൂട്ടി ഇന്നലെ ഒരുറക്ക് അങ്ങട്ട് ഉറങ്ങിയതാ ഇപ്പൊ എണീറ്റു നോക്കിയപ്പോ നേരം 9:45. പെട്ടന്ന് തന്നെ മറ്റേ രണ്ട് അലവലാതെസിനെയും വിളിച്ചെഴുന്നേൽപ്പിച്ചു.നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിൽ മുഴുങ്ങി..
➖➖➖➖➖➖➖➖➖➖
*(zayu )*
യാത്രയിൽ വിൻഡോ സീറ്റും കിട്ടിയതോടെ ഓർമകളുടെ കടന്ന് വരവ് പെട്ടന്ന് തന്നെ നടന്നു. പുറത്തേ ഇളം കാറ്റിൽ ഐറയുടെ ഓർമകളും എന്നെ വരിഞ്ഞു മുറുക്കി.പെട്ടന്ന് ഫോൺ റിങ് ചെയ്യുന്നത് കെട്ടാണ് ഞാൻ ഓർമകളിൽ നിന്ന് ഉണർന്നത്. സേവ് ചെയ്യാത്ത ഒരു നമ്പർ ആയിരുന്നു. അതിനാൽ എടുക്കാൻ ഒരു മടി ഉണ്ട് കാരണം വല്യ കേസുമായി ബന്ധപ്പെട്ട ആരെങ്കിലും ആണെങ്കിൽ വീണ്ടും ജോലിയിലേക്ക് തിരിഞ്ഞ് നോക്കേണ്ടി വരും. ഇപ്പൊ അതിനുള്ള ഒരു മാനസികാ അവസ്ഥയിൽ അല്ലാത്തതിനാൽ ഞാൻ ഫോൺ കട്ടാക്കി. വീണ്ടും വീണ്ടും കാൾ വന്നു കൊണ്ടേ ഇരുന്നു.
➖➖➖➖➖➖➖➖➖
*(ഹോസ്റ്റലിൽ )*
ഡീ ആ തെണ്ടി എത്ര അടിച്ചിട്ടും എടുക്കുന്നില്ല. (റൂബി )
എടുക്കോളം അങ്ങട്ട് അടിച്ചൂട്. പരിചിതമല്ലാത്ത നമ്പർ ആയത് കൊണ്ടാവും..... (മുബി )
ഈ തെണ്ടിനെ ഞാൻ ഉണ്ടല്ലോ... ഒന്ന് എടുത്തൂടെ ഫോൺ. ജാഡ തെണ്ടി... കുരിപ്പ്..... മാങ്ങാത്തൊലി.....₹%&&₹###
[ ] തുടരും....