Aksharathalukal

സ്നേഹ തൂവൽ part 12

*💞സ്നേഹതൂവൽ💞*
      Part.12

   ✍️ *~°♡jìfñì♡☆♡jààñ♡°~*


"അല്ല....മോളെ.... വാപ്പി..മോളെ അത്.... ഞാൻ.... ഒരു കാര്യം പറയട്ടെ....ന്റ കുട്ടി "(ഉമ്മ വാക്കുകൾക്കായി പരതി വാപ്പിനെ ചോദിക്കുന്ന റൂബിയോട് എന്ത് പറയണം എന്നറിയാതെ...)

"ഉമ്മ...നിങ്ങൾ പറയുന്നുണ്ടോ...."(റൂബി )

"വാപ്പി.... റൂമിൽ ഉണ്ട് " (ഉമ്മ )

"ഇത് പറയാനാണോ ഇത്ര ടൈം എടുത്തത് "
എന്നും പറഞ്ഞു റൂബി വാപ്പിന്റെ റൂമിലേക്ക് പോകാൻ നിന്ന്

പക്ഷെ അപ്പോയെക്കും ഉമ്മ അവളെ വിളിച്ചു നിർത്തി .

"മോളെ നിനക്ക് നിന്റെ വാപ്പിയോട് ദേഷ്യം ഉണ്ടോ....?"(ഉമ്മ )

"ന്റ പൊന്നാര വാപ്പിയോട് ങ്ക് ദേഷ്യമോ ഒന്ന് പോയേ..."(റൂബി )

ഉപ്പച്ചിനോട് എനിക്ക് ദേഷ്യം തോന്നിയിരുന്നു. ആദ്യം അത് കേട്ടപ്പോ.... എന്റെ കുട്ടികാലം വേരെ എനിക്ക് ഓർമയിലാതാക്കിയതല്ലേ എന്ന് കരുതി. പിന്നെ ഞാൻ ആലോചിച്ചു ഏതൊരു പിതാവും ആ സന്ദർഭത്തിൽ ഇതേ ചെയ്യൂ....

ഞാൻ പിന്നെ നേരെ വാപ്പിന്റെ റൂമിലേക്ക് വിട്ടു. വാപ്പച്ചി അവിടെ അങ്ങട്ടും ഇങ്ങട്ടും നടക്കാണ്. ആ നടത്തം കണ്ടാൽ അറിയാം ആൾ ഭയങ്കര ടെൻഷനിൽ ആണെന്ന്.

"വാപ്പച്ചി...."ഞാൻ ഓടിച്ചെന്ന് വാപ്പിയുടെ പിറകിൽ നിന്ന് കെട്ടിപിടിച്ചു.

"മോളെ...."വാപ്പച്ചി എന്നെ പിടിച്ചു മുന്നിൽ നിർത്തി തലയിൽ തലോടി.

"മോൾക് ഈ വാപ്പച്ചിയോട് ദേഷ്യം" വാപ്പച്ചി പറഞ്ഞു മുഴുവനാക്കും മുമ്പ് ഞാൻ വായപൊത്തി.

"വേണ്ട വാപ്പി.....ങ്ക് ഒരു ദേഷ്യവും ഇല്ല. ങ്ക് പണ്ടത്തേകാൾ ഏറെ ന്റ വാപ്പിയോട് സ്നേഹമേ ള്ളൂ...."(ഞാൻ )

"എങ്കിൽ വാ മോളെ നിന്റെ ഉമ്മ ഇന്നലെ തുടങ്ങിയതാ നിനക്ക് വേണ്ടി ഓരോന്ന് ഉണ്ടാകൽ. അതൊക്കെ വയറ്റിൽ ആകണ്ടേ....."(ഉപ്പ )

അതും പറഞ്ഞു ഉപ്പ നടക്കാൻ നിന്നതും ഞാൻ ഉപ്പാനെ വിളിച്ചു..

"വാപ്പി.... എനിക്ക് എന്റെ zayu നെ തിരികെ തരോ..."(ഞാൻ )

എന്റെ ചോദ്യം കേട്ടതും വാപ്പി കാലുകൾ പിറകോട്ടു വെച്ച്.

"ന്റ മോൾക് അവനെ മതി എങ്കിൽ എന്ത് വിലകൊടുത്തും അവനെ കണ്ടെത്തി തരും.... പോരെ സന്തോഷം ആയില്ലേ..."(ഉപ്പ )

"സന്തോഷം ആയോന്ന് ചോദിച്ച സന്തോഷം ആയി. പക്ഷെ എനിക്ക് വേണ്ടി ഒരു കാര്യം കൂടി ചെയ്യണം ന്റ വാപ്പി...."




"എന്താ മോളെ ഞാൻ ചെയ്യേണ്ടത്. ന്റ മോളെ എന്താവിശ്യവും ഞാൻ നിറവേറ്റി തരും. മോളെ പറി...."(വാപ്പി )

"അന്ന് പാതിവയ്യിൽ നിർത്തിയ എന്റെ ചികിത്സ തുടരണം.... ഞാൻ മറന്ന് പോയതൊക്കെ വെറും കേട്ടറിവിലൂടെ അല്ല എനിക്ക് അറിയേണ്ടത്. എല്ലാം എനിക്ക് ഓർത്തെടുക്കണം...
Plz വാപ്പി എന്നെ നല്ല ഡോക്ടറെ കാണിക്കി."(ഞാൻ )

"മോളെ ഈ ഉപ്പാക് പറ്റിയ തെറ്റാ അത്. അല്ലെങ്കിൽ ന്റ മോൾ അന്ന് തന്നെ എല്ലാം ഓർത്തെടുത്തിരുന്നു. എത്ര കാശ് ചിലവാക്കിയിട്ടാണെങ്കിലും ന്റ മോളെ ഓർമകളെ ഞാൻ തിരികെ കൊണ്ട് വരും " ചെയ്ത തെറ്റിനെ ഓർത്ത് ആ പിതാവിന്റെ ഉള്ള് പിടഞ്ഞു. ഓർമകൾക്ക് വേണ്ടി പിതാവിനോട് അപേക്ഷിക്കുന്ന മോളെ അദ്ദേഹം മാറോടു ചേർത്ത്.

വാപ്പി ആകെ സെന്റി അടിച്ചു ഓവർ ആകും എന്ന് മനസിലായതും ഞാൻ വേഗം വിഷയം മാറ്റി.

ഞാനും വാപ്പച്ചിയും കുഞ്ഞിക്കയും മിന്നു മോളും കൂടി food അടിക്കാൻ ഇരുന്നു. മ്മക്ക് നല്ല വിശപ്പ് ഉണ്ടായിരുന്നു. ചിക്കൻ മന്തി , പാൽ പായസം ഉൾപ്പടെ ന്റ ഫേവറേറ്റ് food എല്ലാം ഉമ്മിയും ബാബിയും കൂടി റെഡി ആക്കിയിരുന്നു. കോളേജ് വിശേഷങ്ങളും നാട്ടിലെ വിശേഷങ്ങളും പറഞ്ഞു food തട്ടി. അതിന്റെ ഇടക് കുഞ്ഞിക്കാന്റെ ഓരോ തമാശയും....
ശരിക്കും ഞാൻ ഹാപ്പി ആയി.വെല്ലിക്കാനെയും ഇർശുനെയും നന്നായി മിസ്സെയ്തു. ഞാൻ വന്ന വാർത്ത അറിഞ്ഞു ഇർശു ബാംഗ്ലൂരിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. വെല്ലിക്കാക്ക് വരാൻ പറ്റില്ല.

------------------------------------------------------------

*[zayu ]*


ഞാൻ ശ്രുതി ന്റെ വീട്ടിൽ one വീക്ക്‌ സ്റ്റെ ചെയ്യാൻ തീരുമാനിച്ചു.
നല്ല ഒരു വീട് കണ്ടെത്തിയിട്ട് വേണം ഉമ്മിയെയും ആമിനെയും ഇങ്ങോട്ട് കൊണ്ട് വരാൻ. എന്റെ വാശിക്ക് മുമ്പിൽ സ്വന്തം നാടും കുടുംബക്കാരെയും ഒക്കെ ഒഴിവാക്കി ആണ് അവിടെ പോയി താമസിക്കുന്നത്. അത് ഇനി വേണ്ട. ഇനി ഇവിടെ ജീവിക്കണം. എന്റെ ഉപ്പാനെ ഇല്ലാതെ ആക്കിയവരുടെ മുമ്പിൽ തലഉയർത്തി ജീവിച്ചു കാണിക്കണം. ഉപ്പാന്റെ സ്വത്തുകളൊക്കെ ഒരു രേഖയും ഇല്ലാതെ കൈകലാക്കിയ കുറേ പേരുണ്ട് ഇവിടെ. അതൊക്കെ തിരികെ പിടിക്കണം. സ്വത്തിന് വേണ്ടിയല്ല അതൊക്കെ എന്റെ ഉപ്പാന്റെ വിയർപ്പാണ്. അത് ഉപ്പാന്റെ നാശത്തിനായി 
കാത്തിരുന്നവർ അനുഭവിക്കണ്ട. തിരിച്ചു പിടിച്ചു പാവങ്ങൾക്ക് കൊടുകാം. ആ പ്രവർത്തനങ്ങൾക്ക് നില്കും മുമ്പ് ഐറയുടെ പ്രശ്നം കണ്ടെത്തണം. എന്നെ വേണ്ടാഞ്ഞിട്ടാണ് എങ്കിൽ പിന്നെ അവൾക് ഒരു ശല്യം ആവില്ല. പക്ഷെ ഈ നാട് വിട്ട് ഇനി ഞാൻ പോവില്ല. അവൾക് മുന്നിൽ ജീവിച്ചു കാണിക്കും. പക്ഷെ ഈ *zayan ashiq* ന്റെ ജീവിതത്തിലേക്ക് മറ്റൊരു പെണ്ണ് വരില്ല.

അങ്ങനെ ഓരോന്ന് ആലോചിച്ചും യാത്ര ക്ഷീണം കാരണവും ബെഡിൽ കിടന്ന് ഉറങ്ങി പോയി.

കുറച്ചു നേരത്തെ മയക്കത്തിന് ശേഷം ആരോ ഡോറിൽ മുട്ടുന്നത് കേട്ടാണ് എണീറ്റത്.

"ന്താടി ഞാൻ ഒന്ന് ഉറങ്ങായിന്" (ഞാൻ )

"മതി ഉറങ്ങിയത് നേരം ഇരുട്ടാവാൻ ആയി വന്നപ്പോ കേറി കിടന്നതല്ലെ. Food കഴിക്കാൻ പോലും വന്നില്ല. അമ്മ വഴക്ക് പറയുന്നുണ്ട്. ഇനി വാ നമ്മക് ഒന്ന് കാറ്റ് കൊള്ളാം. ന്നട്ട് ചൂട് ചായയും പരിപ്പ് വടയും കഴിക്കാ...." (ശ്രുതി)

"എപ്പോ എത്തി എന്ന് ചോദിച്ചാ മതി....
" (ഞാൻ )

അങ്ങനെ റൂമിന്റെ ഡോറും ചാരി ശ്രുതിക്കൊപ്പം പുറത്തിറങ്ങി. ഒരു വയലിന് നടുവിലാണ് ശ്രുതിന്റെ വീട്. ഇവിടെ നിന്ന് ഒരു അര മണിക്കൂർത്തെ നടക്കാനുള്ള ദൂരം ഉണ്ട് ഐറന്റെ വീട്ടിലേക്ക്.

പഴയ കാര്യങ്ങൾ ഓർത്ത് കൊണ്ട് ഞാൻ ശ്രുതിക്കൊപ്പം ആ വയൽ വരമ്പിലൂടെ നടന്നു. വയലിന്റെ അവസാനം ഉള്ള ഇരുന്നില വീട്ടിലേക്കാണ് എന്റെ കണ്ണ് പോയത്.
തറവാട് പേരുമ വിളിച്ചോതുന്ന വലിയ പഴയ ഇരുന്നില വീട്.

 തുറന്നിട്ട ഗെയ്റ്റിന്റെ മുന്നിൽ നിന്ന് ആ വീടിന്റെ അകത്തേക്ക് ഞാൻ കണ്ണുകൾ പായിച്ചു.



തുടരും 💞

ഈ partil അക്ഷരതെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിണം. തിരുത്തി വായിക്കണേ.

അഭിപ്രായം പോന്നോട്ടെ....

 

 

 

 


സ്നേഹതൂവൽ part 13

സ്നേഹതൂവൽ part 13

4.8
2828

*💞സ്നേഹതൂവൽ💞*       Part.13    ✍️ *~°♡jìfñì♡☆♡jààñ♡°~* [ഇത് ഒരു സാങ്കൽപ്പിക കഥയാണ്. യുക്തിക്കു നിരക്കാതെ ന്തെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം. കഥയുടെ പൂർണതക്ക് വേണ്ടി പലതും ഉണ്ടാകുന്നതാണ് 😂] തുറന്നിട്ട ഗെയ്റ്റിന്റെ മുന്നിൽ നിന്ന് ആ വീടിന്റെ അകത്തേക്ക് ഞാൻ കണ്ണുകൾ പായിച്ചു. *ഞാനും ആമിയും ഓടി നടക്കുന്നു....* *"പോത്ത് പോലെ വളർന്നു എന്നിട്ടും കുഞ്ഞു കുട്ടികളാന്ന വിചാരം " എന്നും പറഞ്ഞു ഞങ്ങളെ പിറകെ ചോറും കൊണ്ട് വരുന്ന ഞങ്ങളുടെ ഉമ്മി. ആ കാഴ്ച ഉമ്മറത്തിരുന്ന് നോക്കുന്ന ഉപ്പ* ആ മുറ്റത്തേക്ക് നോക്കിയപ്പോ ആദ്യം മനസ്സിലേക്ക് വന്നത് ഈ കാഴ്ച ആണ്. ഇനി