Aksharathalukal

നിന്നിലേക്ക്💞 - 33

Part 33
 
 
"ജീവേട്ട😪
 
പ്രീതി സങ്കടത്തോടെ വിളിച്ചു... കനി ജീവയെ ദയനീയമായി നോക്കി... ജീവയുടെ കണ്ണുകൾ പ്രീതിയിൽ തന്നെ ആയിരുന്നു... പ്രീതി ദേഷ്യത്തോടെ അവരുടെ അടുത്തേക്ക് നടന്നു വന്നു... കനി അവളെ നോക്കാൻ കഴിയാതെ തല കുനിച്ചു...
 
"ഇതൊരു കോളേജ് ആണെന്ന വിചാരംപ്പോലും ഇല്ലേ മനുഷ്യ..???"
 
പ്രീതി ഇടുപ്പിൽ കൈവെച്ചു കൊണ്ട് ചോദിച്ചു...ജീവ ഒന്ന് ചിരിച്ചു കൊണ്ട് കണ്ണുകൾ ചിമ്പി...കനി ജീവയുടെ കൈകളിൽ അമർത്തി പിടിച്ചു... ഒരിക്കലും വിട്ട് കൊടുക്കില്ല എന്നപ്പോലെ...
 
"എന്നാലും നീയെന്നെ ചതിച്ചല്ലോ കനി"
 
പ്രീതി കണ്ണ് നിറച്ചുകൊണ്ട് പറഞ്ഞതും കനിക്ക് വല്ലാണ്ട് ആയി....
 
"അത്... ഞാൻ.."
 
"ഹ്മ്മ് ഓവർ എക്സ്പ്രക്ഷൻ ഇട്ടു ചളമാക്കണ്ട "
 
പ്രീതി ഗൗരവത്തോടെ പറഞ്ഞു കൊണ്ട് കനി കെട്ടിപിടിച്ചു...
 
"എന്റെ പൊന്ന് കനി എന്നോട് ദേഷ്യമൊന്നും തോന്നല്ലേ നിന്റെ ഈ പുന്നാര സർ പറഞ്ഞോണ്ട ഞാൻ..."
 
പ്രീതി ഇളിയോടെ പറഞ്ഞു കൊണ്ട് അവളെ നോക്കി... കനി ചുണ്ട് ചുളുക്കി കൊണ്ട് ജീവയെ നോക്കി...
 
"അത് പിന്നെ നിന്റെ സ്നേഹം പുറത്തു വരാൻ ""
 
ജീവ കനിയെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു... കനി ദേഷ്യത്തോടെ അവന്റെ കൈകൾ തട്ടിമാറ്റി...
 
'"ഞാൻ എന്ത് മാത്രം വിഷമിച്ചു ന്നോ"
 
അവന്റെ നെഞ്ചിൽ അടിച്ചു കൊണ്ട് അവൾ പറഞ്ഞതും അവൻ സ്നേഹത്തോടെ അവളെ നെഞ്ചിലേക്ക് ചേർത്തു...നെറ്റിയിൽ അമർത്തി മുത്തി...
 
"ഇതൊരു സ്റ്റാഫ് മുറിയാണെന്ന വിചാരം വേണം മിസ്റ്റർ😬എനിക്കിതൊന്നും കാണാൻ വയ്യ ഹോ '"
 
പ്രീതി പറഞ്ഞു കൊണ്ട് പുറത്തേക്ക് പോയി...
ജീവ അവൾ പോയതും അവളുടെ കവിളിൽ അമർത്തി മുത്തി....
 
"ചുംബന സമരം കഴിഞ്ഞെങ്കിൽ ഒന്ന് വരുവോ രണ്ടും "
 
വാതിലിലൂടെ തലയിട്ട് കൊണ്ട് ആരുവും തനുവും മിയയും പ്രീതിയും ചോദിച്ചു... അവരെയെല്ലാവരെയും കണ്ടതും കനി ചമ്മലോടെ തല താഴ്ത്തി....
 
____________❤️❤️❤️
 
റാം പുതിയ പ്രൊജക്റ്റിന്റെ ഫയൽസ് എല്ലാം ചെക്ക് ചെയ്യുമ്പോഴാണ് മാലിനി അയാളുടെ അടുത്തേക്ക് വന്നത്... അവർ ഒരു ചിരിയോടെ അയാളുടെ അടുത്തിരുന്നു...
 
"മോൾ പിണങ്ങിയല്ലേ പോയെ"
 
റാം ചിരിയോടെ ചോദിച്ചു...
 
"അതെ ചെക്കൻ അവളെ കൊണ്ടുപോവണം എന്ന് വാശി "
 
മാലിനി പറഞ്ഞതും അയാളോന്ന് മൂളി...
 
"എപ്പോഴാണാവോ നമുക്കൊരു പേര കുഞ്ഞിനെ തരാ രണ്ടും "
 
ടീപ്പോയിൽ നിന്ന് ജെഗ് എടുത്ത് കൊണ്ട് മാലിനി പറഞ്ഞു...
 
"ഹഹഹ... ആദ്യം രണ്ടിന്റെയും ഉടക്ക് തീരട്ടെ ഡോ "
 
റാം ചിരിയോടെ പറഞ്ഞതും മാലിനിയും ചിരിച്ചു....
 
____________❤️❤️❤️
 
"എന്നാലും നിന്റെ ഉള്ളിൽ ഇങ്ങനത്തെയൊരു പ്രാന്ത് ഉണ്ടായിരുന്നവന്ന് ഞങൾ അറിഞ്ഞില്ലല്ലോ ഡീ "
 
ആരു കനിയെ പിടിച്ചു വെച്ചുകൊണ്ട് പറഞ്ഞു...
 
"അത്... പിന്നെ എപ്പോയോ ഉള്ളിൽ കേറി പോയെടി "
 
കനി ഇളിയോടെ പറഞ്ഞു...
 
"ഹ്മ്മ്...പ്രീതിയെ ഒന്ന് നോക്ക് നീ പാവം സങ്കടപ്പെട്ടിരിക്കുന്നു"
 
മിയ ബെഞ്ചിൽ ഇരുന്ന് എന്തോ ആലോചിക്കുന്ന പ്രീതിയെ നോക്കി പറഞ്ഞു...അത് കേട്ടതും കനിക്ക് സങ്കടം ആയി... അവൾ പ്രീതിയുടെ അടുത്തിരുന്നു അവളുടെ കൈകളിൽ പിടിച്ചു...
 
"സോറി... എനിക്ക് അത്ര ഇഷ്ട്ടായത് കൊണ്ടാ... ഇങ്ങനെ സങ്കടപ്പെട്ടു ഇരിക്കല്ലേ "
 
കനി പറഞ്ഞതും പ്രീതി അവളെ നോക്കി...
 
"സങ്കടോ എനിക്കോ... ഒന്ന് പോയെ കനി... നിന്റെ ജീവേട്ടൻ ഒരു സഹായം ചെയ്തു കൊടുത്തതല്ലേ ഞാൻ"
 
"ഏഹ്"
 
"ആന്നെ പെണ്ണെ... എന്റെയും ജീവേട്ടന്റെയും കല്യാണം ഉറപ്പിക്കാൻ നിൽക്കുവായിരുന്നു വീട്ടുകാർ... അപ്പോഴാണ് അങ്ങേരുടെ മനസ്സിൽ നീയുണ്ടെന്ന് അറിഞ്ഞത്... പിന്നെ എനിക്കും ഏട്ടനെപ്പോലെ കണ്ടവനെ കെട്ട്യോൻ ആക്കാൻ പറ്റാത്തത് കൊണ്ട് ഞാൻ ഇങ് പോന്നു... നിങ്ങളെ രണ്ടിനെയും ഒന്നിപ്പിക്കാൻ...പിന്നെ വേറൊരു കാര്യവും ഉണ്ട്"
 
പ്രീതി അവസാനം ചിരിയോടെ പറഞ്ഞു...
 
"എന്താ അത്.."
 
നാലും ഒരുമിച്ചു ചോദിച്ചു...
 
"അത് സർപ്രൈസ് പിന്നെ പറയാം "
 
പ്രീതി ചിരിയോടെ പറഞ്ഞു കൊണ്ട് പുറത്തേക്ക് പോയി...
 
____________❤️❤️❤️❤️
 
"രണ്ടും ഇവിടെ കിന്നരിച്ചു ഇരിക്കുവാ ലെ... ഫുഡ്‌ കഴിക്കാനൊന്നും വരുന്നില്ലേ "
 
നീനുവിനെയും അഭിയേയും നോക്കി ആദി ചോദിച്ചു...
 
"ആട... നീ പൊക്കോ "
 
അഭി പറഞ്ഞതും ആദി ഒന്ന് കളിയാക്കി കൊണ്ട് കാന്റീനിലേക്ക് നടന്നു....
അവിടെയുള്ളൊരു ചെയറിൽ ഇരുന്ന് ഫോൺ എടുത്ത് തനുവിന്റെ നമ്പർ ഡയൽ ചെയ്തു...അവൾ എടുക്കുന്നില്ല എന്ന് കണ്ടതും അവൻ ഫോൺ വെച്ചു ഫുഡ്‌ കഴിക്കാൻ തുടങ്ങി....
 
___________❤️❤️❤️
 
"അതെ നിങ്ങൾക്ക് അറിയോ നമ്മുടെ എംഡിയുടെ കല്യാണം കഴിഞ്ഞതാണത്രേ "
 
ഉച്ചയ്ക്ക് ഫുഡ്‌ കഴിക്കുമ്പോൾ കമ്പനിയിലുള്ള ഒരുത്തി പറഞ്ഞു...
 
"അതെയോ പക്ഷെ കണ്ടാൽ പറയില്ല അല്ലെ "
 
വേറെ ഒരാളും ചേർന്നു... ഗംഗ അവർ പറയുന്നത്  കേട്ടിരുന്നു...
 
"പക്ഷെ സ്റ്റെല്ല... ആൾടെ ഭാര്യ എതോ ആക്‌സിഡന്റിൽ മരിച്ചു പോയെന്ന കേട്ടെ "
 
"ഓഹ്... കഷ്ട്ടം ഈ ചെറുപ്രായത്തിൽ..."
 
ഗംഗയ്ക്ക് എന്തോ അത് കേട്ടതും സങ്കടം ആയി...
 
'പരസ്പരം സ്നേഹിച്ചുകാണില്ലേ അവർ... എന്നിട്ടും എന്തെ ദൈവം അവരെ ഒന്നിപ്പിച്ചില്ല?? ദൈവം അത്രയ്ക്ക് ക്രൂരൻ ആണോ??!!
 
'"ഗംഗ വരുന്നില്ലേ "
 
ഫുഡ്‌ കഴിച്ചു എല്ലാവരും എണീറ്റിട്ടും ഗംഗ വരാത്തത് കണ്ട് ഒരു സ്റ്റാഫ് ചോദിച്ചു...
 
"ഏഹ്...ആ ഞാൻ വരാം നിങ്ങൾ നടന്നോ "
 
ഗംഗ ഒരു ചിരിയോടെ പറഞ്ഞു കൊണ്ട് വിദൂരത്തിലേക്ക് നോക്കിയിരുന്നു....
 
"ഗംഗാ... എന്താ ഇവിടെ തനിച്ചിരിക്കുന്നെ "
 
തനിയെ ഇരിക്കുന്ന ഗംഗയെ കണ്ടതും അവളുടെ അടുത്തേക്ക് വന്ന് ഡേവി ചോദിച്ചു...
 
"ഏയ് ഒന്നുമില്ല സർ... ഞാൻ വെറുതെ ഓരോന്ന് ഓർത്തു "
 
"ഹ്മ്മ്... ആലോചന കഴിഞ്ഞ് എന്റെ ക്യാബിനിലേക്ക് ഒന്ന് വരണെ "
 
ഡേവി ഒരു ഇളം ചിരിയോടെ പറഞ്ഞു പോയി... ഗംഗ ചിരിയോടെ തലയാട്ടി....
 
      ✨️✨️✨️✨️✨️✨️
 
"പപ്പാ ഇത് വേണു ഗോപാലൻ... ആ റാമിന്റെ കമ്പനിയിൽ നാലു വർഷമായി ജോലി ചെയ്യുന്നുണ്ട്... അതുകൊണ്ട് തന്നെ അയാളുടെ കമ്പനിയിൽ നടക്കുന്ന എന്തും ഇയാളറിയും.... നമുക്ക് ഇയാളെ എങ്ങനെയെങ്കിലും നമ്മുടെ വരുതിയിൽ ആക്കണം..."
 
മെൽവിൻ ഒരു ഫോട്ടോ കാണിച്ചു കൊണ്ട് പറഞ്ഞു...
 
"ഹ്മ്മ്... എത്ര ക്യാഷ് കൊടുത്തിട്ടാണേലും അയാളെ നമ്മളുടെ കൂട്ടത്തിലേക്ക് കൊണ്ടുവരണം "
 
അലക്സ് എന്തൊക്കെയോ ചിന്തിച്ചു കൊണ്ട് പറഞ്ഞു...
 
            ✨️✨️✨️✨️✨️
 
"എന്താടി എത്ര നേരം ആയിഞാൻ കാത്തു നിൽക്കുന്നു"
 
വണ്ടി പാർക്ക്‌ ചെയ്തിടത്തിലേക്ക് വരുന്ന ആരുവിനെ നോക്കി ആരവ് ചോദിച്ചു...
 
"നിങ്ങൾക്ക് ലേറ്റ് ആവുന്നുണ്ടെങ്കിൽ പോവാമായിരുന്നില്ലേ ഹും "
 
ആരു മുഖം തിരിച്ചു കൊണ്ട് ചോദിച്ചു...
 
"അങ്ങനെ ഇപ്പൊ നീ തനിച് വരണ്ട... വേഗം വന്ന് കയർ "
 
ആരവ് പറഞ്ഞതും ആരു വേഗം കയറി...
ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തിട്ടും പ്രതികരണം ഒന്നുമില്ലാത്ത ആരുവിനെ ആരവ് മിററിലൂടെ നോക്കി...പിന്നെ വേഗം വണ്ടിയെടുത്തു.... എപ്പോയോ ഓരോ ചിന്തകളിലൂടെ കടന്ന ആരു അവന്റെ തോളിലേക്ക് ചേർന്നു കണ്ണുകൾ അടച്ചു... ആരവ് കണ്ണ് വിടർത്തി അവളെ നോക്കി....
 
'ഇവളെന്താ മിണ്ടാതെ ഇരിക്കുന്നെ...'
ആരവ് ഓർത്തു...
 
"അതികം ഒട്ടി ഇരിക്കല്ലേ... എനിക്ക് എന്തൊക്കെയോ തോനുന്നു😌"
 
ഒന്ന് ബ്രേക്ക്‌ പിടിച്ചു കൊണ്ട് ആരവ് പറഞ്ഞു...ആരു ഞെട്ടികൊണ്ട് കണ്ണ് തുറന്നു... പിന്നെ വേഗം അവനിൽ നിന്ന് അകന്നിരുന്നോ...
 
"ച്ചി നാണം ഇല്ലല്ലോ"
 
ആരു മുഖം കഴറ്റി കൊണ്ട് പറഞ്ഞു...
 
"എന്തിന് നാണം... നീയെന്റെ ഭാര്യ അല്ലേടി😌"
 
ആരവ് പറഞ്ഞതും ആരു പല്ല് കടിച്ചു കൊണ്ട് ബാക്കിലേക്ക് നീങ്ങി ഇരുന്നു... ആരവ് ഒരു കള്ള ചിരിയോടെ വണ്ടിയുടെ സ്പീഡ് കൂട്ടി.....
 
__________❤️❤️❤️❤️
 
"റാം അച്ഛനും എന്നെ ഇഷ്ട്ടമില്ല... അതുകൊണ്ട് അല്ലെ എന്നെ കോളേജിൽ വിടണ്ടെന്ന് പറയാഞ്ഞേ😒"
 
വീട്ടിൽ എത്തിയതും ആരു പറഞ്ഞു...
 
"ആര് പറഞ്ഞു അച്ഛന്റെ പൊന്നല്ലേ മോൾ..."
 
അവളെ ചേർത്തു പിടിച്ചു കൊണ്ട് റാം പറഞ്ഞു...
 
"എന്നാ അച്ഛ പറ ഇനി കോളേജിൽ കൊണ്ട് പോവണ്ട എന്ന്"
 
"അതിപ്പോ ഞാൻ എങ്ങനെയാ പറയാ മോളെ... അവൻ പഠിപ്പിക്കണം എന്നാണെൽ പഠിപ്പിക്കട്ടെ എന്നെ "
 
റാം ചിരിയോടെ പറഞ്ഞു...
 
"ഇതാ പറഞ്ഞെ നിങ്ങൾക്ക് എന്നെ ഇഷ്ടമില്ലെന്ന് ഹും "
 
ആരു ചുണ്ട് ചുള്ക്കി പറഞ്ഞു കൊണ്ട് മുകളിലേക്ക് പോയി....
 
"അതിന് പഠിക്കേണ്ടെങ്കിൽ നിർബന്ധിപ്പിക്കണ്ട ഡാ "
 
ആരവിന് വെള്ളം കൊടുത്തു കൊണ്ട് മാലിനി പറഞ്ഞു...
 
"എന്താ അമ്മാ...ഇക്കാലത്ത് പടുത്തം ഇല്ലാതെ മുന്നോട്ട് പോവാൻ പറ്റും എന്ന് തോന്നുന്നുണ്ടോ നിങ്ങൾക്ക്... അല്ലെങ്കിലേ പഠിക്കാൻ മടിയാണ് അതിന് ഇനി നിങ്ങൾ കൂടെ വളം വെക്കല്ലേ "
 
ആരവ് ഗൗരവത്തോടെ പറഞ്ഞു കൊണ്ട് മുകളിലേക്ക് പോയി...
      ✨✨✨
 
"ഹലോ മാഡം എണീറ്റെ... ഇന്ന് ഞാനാ ബെഡിൽ"
 
രാത്രി കിടക്കാൻ വന്നതും ബെഡിൽ കിടക്കുന്ന ആരുവിനെ നോക്കി ആരവ് പറഞ്ഞു....
 
"ഇല്ല ഇന്ന് ഞാനാ.."
 
ആരു തലയിണയിൽ മുഖം പൂഴ്ത്തി കൊണ്ട് പറഞ്ഞു...
 
"അതെങ്ങനെ ശെരിയാവും ആർദ്ര ഇന്നലെ നീയല്ലേ കിടന്നേ''
 
ആരവ് ഗൗരവത്തോടെ ചോദിച്ചു...
 
"ഇന്ന് കൂടെ ഞാൻ കിടക്കും... കോളേജിലൊക്കെ പ്പോയി ആകെ ക്ഷീണിച്ചു"
 
കോട്ടുവാ ഇട്ട് ആരു പറഞ്ഞതും അവൻ അവളെ ബെഡിൽ നിന്ന് പൊക്കിയെടുത്തു... പെട്ടന്ന് ആയത് കൊണ്ട് തന്നെ ആരു പേടിച്ചു കൊണ്ട് അവന്റെ t ഷർട്ടിൽ പിടിച്ചു...
 
''ക്യാന്റീനിൽ ഇരുന്ന് പരിപ്പുവടയും ചായയും കുടിച്ചതിന് ആണോ നീ ക്ഷീണിച്ചേ... ഏഹ്?? "
ആരു ഒന്നും ഒന്നും പറയാതെ കണ്ണുകൾ അടച്ചു... അവന് സംസാരിക്കുമ്പോൾ അവന്റെ നിശ്വാസം അവളുടെ കണ്ണുകളിൽ തട്ടി... അവിടമാകെ ഒരു ചൂട് വ്യാപിക്കുന്നത് അവൾ അറിഞ്ഞു....ആരു കണ്ണുകൾ അടച്ചു ഇരിക്കുന്നത് കണ്ട് ഒരു കുസൃതിയോടെ ആരവ് അവളുടെ തുടുത്ത കവിളിൽ ആഞ്ഞു കടിച്ചു...
 
സ്സ്സ്... അവളിൽ നിന്നൊരു ശബ്ദം വന്നു..അവൾ കണ്ണുകൾ തുറന്നു കൊണ്ട് അവനെ നോക്കി...
 
"ഹ്മ്മ്???"
 
അവൻ ചോദ്യഭാവത്തിൽ നോക്കിയതും അവൾ ഒന്നും പറയാതെ അവനിലെ പിടി വിട്ട് സോഫയിൽ പോയി കിടന്നു....അവൻ കടിച്ചകവിളിൽ ഒന്ന് തൊട്ടു നോക്കി... എന്തോ അവൾക്ക് ഇതുവരെ തോന്നാത്ത പല വികാരങ്ങളും തോന്നി... അവൾ അവനെ നോക്കാതെ മനസ്സിന് കടിഞ്ഞാൺ ഇട്ട് വേഗം കണ്ണുകൾ അടച്ചു....
ആരു യുദ്ധം തന്നെ നടത്തും എന്ന് വിചാരിച്ച ആരവ് ഇവൾക്കിത് എന്ത് പറ്റി എന്ന ചിന്തയോടെ അവളെയും നോക്കി ബെഡിലേക്ക് കിടന്നു....
 
    ✨️✨️✨️✨️✨️✨️
 
ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു....
ആരവും ആർദ്രയും ഒരു മാറ്റവും ഇല്ലാതെ തല്ല് കൂടിയും മറ്റും ജീവിക്കുന്നു... കോളേജിലേക്ക് പോയില്ലെങ്കിൽ ആരവിന്റെ വേറെയൊരു മുഖം കാണേണ്ടി എന്നത് കൊണ്ടും ഭദ്ര വീട്ടിൽ എത്തും  എന്ന് അറിയാവുന്നത് കൊണ്ടും നല്ല കുട്ടിയായി കോളേജിൽ പോവും...
 
ഒരു ദിവസം....
 
ഫ്രീ ഹവറിൽ പുറത്തേക്ക് പോവാൻ എഴുനേറ്റ ആരുവിനെ മുൻ ബെഞ്ചിൽ ഇരുന്ന അലീന അവളുടെ കാലുകൾ വെച്ച് തടഞ്ഞു... മിയ സംസാരിച്ചു നടന്നു വന്ന ആരു അത് കാണാതെ അവളുടെ കാലിൽ തട്ടി കാൽ മടങ്ങി നിലത്തേക്ക് വീണു...
 
 
 
തുടരും....
 
അപ്പൊ നിങ്ങൾക്ക് അഭിപ്രായം പറയാനൊക്കെ അറിയാം ലെ😍😍ഇനിയും ഇങ്ങനെ പറയണേ🤗
ലേറ്റ് ആയതിനു സോറി ഒരു കല്യാണം കലക്കാൻ ഉണ്ടായിരുന്നു😁🏃🏻‍♀️

നിന്നിലേക്ക്💞 - 34

നിന്നിലേക്ക്💞 - 34

4.7
6679

Part 34     ഒരു ദിവസം....   ഫ്രീ ഹവറിൽ പുറത്തേക്ക് പോവാൻ എഴുനേറ്റ ആരുവിനെ മുൻ ബെഞ്ചിൽ ഇരുന്ന അലീന അവളുടെ കാലുകൾ വെച്ച് തടഞ്ഞു... മിയ സംസാരിച്ചു നടന്നു വന്ന ആരു അത് കാണാതെ അവളുടെ കാലിൽ തട്ടി കാൽ മടങ്ങി നിലത്തേക്ക് വീണു...   "അയ്യോ ആരു എന്തെങ്കിലും പറ്റിയോ "   മിയ ഓടി വന്ന് കൊണ്ട് ചോദിച്ചു....   "ഹ്മ്മ് കാൽ മടങ്ങി "   ആരു വേദന കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു...   "അപ്പൊ എന്താ അലീന നിന്റെ കണ്ണെവിടെയ"   കനി അവരുടെ അടുത്തേക്ക് വന്ന് ദേഷ്യത്തോടെ ചോദിച്ചു...   "അയ്യോ സോറി ആർദ്ര ഞാൻ കണ്ടില്ല "   അത്രയും നേരം വലിഞ്ഞ മുഖത്തോടെ നിന്ന അലീന സ