Aksharathalukal

പാർവതി ശിവദേവം - 5

Part -5
 
 
"പേടിക്കുക ഒന്നും വേണ്ട സാർ പാവാ.
താൻ new appointment അല്ലേ. 
അതുകൊണ്ട് ഇവിടുത്തെ ചില കണ്ടീഷനുകളും മറ്റും പറയാൻ വേണ്ടി വിളിക്കുന്നതാ താൻ എന്തായാലും ചെല്ല് "
 
 
അതുപറഞ്ഞ് ശ്രുതി അവളുടെ സീറ്റിലേക്ക് ഇരുന്നു രേവതി പേടിച്ച് പേടിച്ച് സാറിൻറെ ക്യാബിനിലേക്ക് നടന്നു ': 
 
 
"May I come in sir"
 
 
ആരോ വിളിച്ചതും ദേവ ഫയലിൽ നിന്നും മുഖമുയർത്തി നോക്കി .മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും രേവതിയും ,ദേവയും ഒരുമിച്ച് ഞെട്ടിയിരുന്നു.
 
 
"സാർ" രേവതി കുറച്ച് നേരം ആയിട്ടും    ദേവ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട്  രേവതി വിളിച്ചു.
 
 
"Oh sorry... ഞാൻ വേറെ എന്തോ ആലോചിച്ചു. വരൂ".. ദേവാ സീറ്റിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു .
 
അത് കേട്ടതും രേവതി നേരെ ചെയറിലേക്ക് ഇരുന്നു .
 
 
"തന്റെ നെയിം എന്താണ് "അവൻ ചോദിച്ചു.
 
 
" രേവതി "..അവൾ കുറച്ച് വിറയലോടെ ആണ് അത് പറഞ്ഞത് .
 
 
 
"അയ്യോ താൻ ഇങ്ങനെ ടെൻഷൻ ആവാതെ.. 
ന്യൂ അപ്പോയിന്റ്മെന്റ്  ആയതിനാൽ ഇവിടുത്തെ റൂൾസിനെ കുറിച്ച് പറയാനും 
ബോണ്ട് സൈൻ ചെയ്യാനും
ആണ് തന്നെ  വിളിപ്പിച്ചത്." അവളെ സമാധാനിപ്പിക്കാൻ ആയി പറഞ്ഞു .
 
 
അത് പറഞ്ഞ്  ദേവ ഒരു ഫയൽ എടുത്തു രേവതിക്ക് നേരെ നീട്ടി.
 
 
"ഇവിടെ അഞ്ചു കൊല്ലത്തേക്ക് ആണ് ബോണ്ട്. പക്ഷേ  താൻ ഫ്രഷ്നർ 
ആയതിനാൽ  രണ്ടു വർഷത്തേക്കാണ് 
ബോണ്ട് ഉണ്ടാക്കിയിരിക്കുന്നത്. 2ഇയർ  കഴിഞ്ഞ് തനിക്ക് താല്പര്യം ഉണ്ടെങ്കിൽ വീണ്ടും കമ്പനിയിൽ continue ചെയ്യാം."
 
 
 അവൻ ഒരു പേന  എടുത്ത് അവൾക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു. 
 
 
" ശരിക്ക് വായിച്ചു നോക്കി സൈൻ ചെയ്താൽ  മതി ".
 
 
രേവതി ആ ഫയൽ വാങ്ങിച്ച് എല്ലാം വായിച്ചുനോക്കി. ശേഷം സൈൻ ചെയ്തു.
 
 
"Ok  എന്നാ താൻ പൊയ്ക്കോളൂ"
ദേവ അത് പറഞ്ഞതും അവൾ എഴുന്നേറ്റ് തിരിഞ്ഞ് നടന്നു .
 
 
വാതിലിനരികിൽ എത്തിയതും അവൾ ഒന്ന് തിരിഞ്ഞ് നോക്കി.
 
 
" സോറി സാർ "അവൾ അവനെ നോക്കിക്കൊണ്ട് പറഞ്ഞു .
 
 
"സോറിയോ എന്തിന് "
ദേവ ഒന്നും മനസ്സിലാവാതെ ചോദിച്ചു.
 
 
" അത് പിന്നെ ഇന്നലെ അമ്പലത്തിൽ വെച്ച് അറിയാതെ..."
 
 
" ഓ ...അതാണോ"
 
 
"It's ok "ദേവ ഒരു പുഞ്ചിരിയോടെ പറഞ്ഞതും 
രേവതി ഡോർ തുറന്ന് പുറത്തേയ്ക്ക് പോയി. അവൾ ക്യാമ്പിനിൽ നിന്നും തിരിച്ചിറങ്ങുമ്പോൾ അവളുടെ 
മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞിരുന്നു.
 
 
 ദേവയുടെ അവസ്ഥയും അതു തന്നെ ആയിരുന്നു .അവളെ ഇവിടെവെച്ച് കാണുമെന്ന് അവൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല .
 
****
 
 
"ആ പുതുതായി വന്ന ആളോട് എൻ്റെ ക്യാബിനിലേക്ക് വരാൻ പറയൂ "
ശിവ ഫോണിൽ ആരോടോ പറഞ്ഞു .
 
ശേഷം ഷെൽഫിൽ നിന്നും രണ്ട് ഫയൽ 
വലിച്ചെടുത്തതും ഒരു ഫയലിൽ നിന്നും എല്ലാ പേപ്പറുകളും കൂടി താഴേക്ക് വീണു.
 
 
 നിലത്ത് ആകെ പേപ്പറുകൾ കിടക്കുന്നത് കണ്ടു അവൻ ദേഷ്യത്തോടെ ഓരോന്നായി എടുക്കാൻ തുടങ്ങി .
 
 
"May I come in sir" ആരോ പുറത്തുനിന്ന് വിളിച്ചതും അവൻ അകത്തേക്ക് വരാൻ 
കൈ കൊണ്ട് കാണിച്ചു. 
 
 
അകത്തേക്ക് വന്ന പാർവണ നിലത്ത് ചിന്നി ചിതറി കിടക്കുന്ന പേപ്പറുകൾ പെറുക്കി എടുക്കുന്ന ഒരു ചെറുപ്പക്കാരനെ ആണ്.
 
 
തിരിഞ്ഞ് ഇരിക്കുന്നതിനാൽ അയാളുടെ മുഖം വ്യക്തമായി അവൾക്ക് കാണാൻ കഴിയുന്നില്ല.
 
 
"Please help me Yaar" ശിവ അത് പറഞ്ഞതും പാർവണ വേഗം താഴെ കിടക്കുന്ന പേപ്പറുകൾ എടുക്കാൻ തുടങ്ങി.
 
 
"Thank god" അവൻ എല്ലാ പേപ്പറും എടുത്ത് നിലത്ത് നിന്നും എഴുന്നേറ്റു.
 
 
പാർവ്വണ കൈയ്യിലുള്ള പേപ്പറുകൾ കൂട്ടി പിടിച്ച് എഴുന്നേറ്റ് പേപ്പർ എല്ലാം കൂടി മുന്നിൽ നിൽക്കുന്ന ആൾക്ക് നേരെ നീട്ടി.
 
 
"ഇതാ സാർ" പാർവ്വണ പേപ്പർ നൽകി കൊണ്ട് അയാളെ നോക്കിയതും അവൾ ഞെട്ടി.ഒപ്പം ശിവയും.
 
 
"Who are you.What are you doing here?'' ശാന്തമായിരുന്ന അവൻ്റെ മുഖം പെട്ടെന്ന് ദേഷ്യത്താൽ വലിഞ്ഞു മുറുകി.
 
 
"സാർ ഞാൻ ന്യൂ സ്റ്റാഫ് .സാർ എന്നേ വിളിപ്പിച്ചിരുന്നു."
 
 
"Oh.. god... അത് നീ ആയിരുന്നോ " 
ശിവ പുച്ഛത്തോടെ പറഞ്ഞ് തൻ്റെ സീറ്റിലേക്ക് ഇരുന്നു. 
 
 
"വന്ന കാലിൽ നിൽക്കാതെ ഇരിക്കൂ മഹതി"
ശിവ പുച്ഛത്തോടെ പറഞ്ഞ് സീറ്റിലേക്ക് ചൂണ്ടി.
 
 
അവന്റെ സംസാരം തീരെ പിടിച്ചില്ല എങ്കിലും 
പാർവണ സീറ്റിലേക്ക് ഇരുന്നു.
 
 
"ഇതാണ് ബോണ്ട് വായിച്ച് നോക്കി സൈൻ ചെയ്യു" അവൻ ഫയൽ കൊടുത്തതും പാർവ്വണ അത് വാങ്ങി വായിച്ച് നോക്കാൻ തുടങ്ങി.
 
 
ഈ കാലൻ ആണ് ഈ കമ്പനിയുടെ എംഡി എന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഒരിക്കലും ഇവിടേക്ക് വരില്ലായിരുന്നു .
 
 
പാർവണ മനസ്സിൽ കരുതി.
 
 
പാർവണ  ബോണ്ട് വായിച്ചു നോക്കിയ ശേഷം അതിൽ സൈൻ ഇടാൻ നിന്നതും ശിവ അവളെ തടഞ്ഞു.
 
 
"Wait.. wait.I have one more condition" ശിവ അത് പറഞ്ഞതും അവൾ ഒന്നും മനസിലാവാതെ അവനെ നോക്കി.
 
 
  " നീ ഇന്നലെ എന്തോ വെല്ലുവിളി ഒക്കെ നടത്തിയില്ലേ. എന്നെക്കൊണ്ട് സോറി പറയിപ്പിക്കും എന്നോ മറ്റോ. ആ  സോറി ഇപ്പോ നീ എന്നോട് പറയണം .ശേഷം ഒപ്പിട്ട് നിനക്ക് ജോലിയിൽ കയറാം " ശിവ ഇരുകൈകളും കെട്ടി ഇരുന്നുകൊണ്ട് പറഞ്ഞു.
  
 
" no എനിക്ക് പറ്റില്ല. ഞാൻ തെറ്റ് ചെയ്യാതെ എന്തിന് തന്നോട് സോറി പറയണം." അവൾ ചോദിച്ചു.
 
 
" തെറ്റും ശരിയും ഇവിടെ നോക്കണ്ട. നിനക്ക് ജോലി വേണോ എങ്കിൽ സോറി പറയണം" അവൻ വാശിയോടെ പറഞ്ഞു.
 
 
" പറ്റില്ല .. പറ്റില്ല.... പറ്റില്ല...എനിക്ക് നിങ്ങളുടെ ഔദാര്യത്തിൽ ജോലി  വേണ്ട ".അതു പറഞ്ഞ് കയ്യിലുള്ള ഫയൽ അവന്റെ നേർക്ക് എറിഞ്ഞു കൊണ്ട് അവൾ ക്യാബിൻ വിട്ട് പുറത്തേക്ക് ഇറങ്ങി .
 
 
അവളുടെ ഭാഗത്ത് നിന്നും അങ്ങനെ ഒരു  പ്രവൃത്തി ശിവ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. 
 
 
പാർവ്വണ ദേഷ്യത്തോടെ ക്യാമ്പിനിൽ നിന്നും ഇറങ്ങിപ്പോയി. അതുകണ്ടു ശിവ ദേഷ്യത്തോടെ ടേബിളിൽ ശക്തിയായി ഇടിച്ചു.
 
 
**** 
 
ഓഫീസിൽ നിന്നും ഇറങ്ങിയ പാർവണ ഓഫീസിനു പുറത്തുള്ള ബസ്റ്റോപ്പിൽ ഇരിക്കുകയാണ്. അപ്പോഴത്തെ ദേഷ്യത്തിൽ അങ്ങനെയൊക്കെ പറഞ്ഞ് ഇറങ്ങി എങ്കിലും ഇപ്പോൾ അതൊരു മണ്ടത്തരം ആയപോലെ അവൾക്ക് തോന്നി. 
 
ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ 
കൂടെയുള്ളവർ എന്താണ് കാര്യം എന്ന് ചോദിച്ചെങ്കിലും അവൾ ഒന്നും പറയാതെ ദേഷ്യത്തോടെ ഇറങ്ങി വരികയാണ് ചെയ്തത്.
 
 
" ദേവു ആണെങ്കിൽ ഇതൊന്നും അറിഞ്ഞിട്ടില്ല.ഇനി അവളെങ്ങാനും ബോണ്ട് സൈൻ ചെയ്തു കാണുമോ എന്റെ മഹാദേവ. ഇപ്പോൾ ഓഫീസ് ടൈം ആണ് അതുകൊണ്ട് കോൾ ചെയ്യാനും പറ്റില്ലല്ലോ. 
 
 
എന്റെ ഈ ദേഷ്യം എന്നെ കുഴിയിൽ കൊണ്ടുപോയി ചാടിച്ചോ എന്റെ  ഈശ്വരാ.." അവൾ ഒരു നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു.
 
 
ഗേറ്റിലേക്ക് നോക്കിയതും ഗേറ്റ് കടന്ന് ഒരു കാർ പുറത്തേക്ക് പോകുന്നത് കണ്ടു. അവളുടെ മുൻപിൽ എത്തിയതും കാറിന്റെ ഗ്ലാസ്സ് പതിയെ താഴ്ന്നു. അതിനുള്ളിൽ ഉള്ള ആളെ കണ്ടതും പാർവണ അവനെ തന്നെ നോക്കിയിരുന്നു.
 
 
 ശിവ അവളെ നോക്കി ഒരു പുഛ ചിരി 
ചിരിച്ച്  കാറുമായി മുന്നോട്ടുപോയി 
 
 
"അയാളുടെ ഒരു പുഛം.പട്ടി,തെണ്ടി,നാറി"പാർവ്വണ അവനെ ചീത്ത വിളിച്ചു.
 
 
****
 
ബ്രൈക്ക് ടൈമിൽ പാർവണയെ കാൻ്റീനിൽ കാണാത്തതിനാൽ രേവതി അവളുടെ നമ്പറിലേക്ക് വിളിച്ചു .
 
 
"ഡീ നീ എവിടെയാ ഞാൻ എത്ര നേരമായി നിന്നെ ഇവിടെ വെയിറ്റ് ചെയ്തു ഇരിക്കുന്നു."
 
 
" ദേവു എനിക്ക് ചെറിയ ഒരു തലവേദന. അതുകൊണ്ട് ഞാൻ ഓഫീസിൽ നിന്നും ഇറങ്ങി ."
 
 
"തലവേദനയോ എന്നിട്ട് നീയെന്താ എന്നെ വിളിക്കാതിരുന്നത് .നീ എവിടെയാ ഇപ്പൊ ഞാൻ അങ്ങോട്ട് വരാം ".
 
 
"ഏയ് വേണ്ട ഡീ എനിക്ക് കുഴപ്പമൊന്നും ഇല്ല. ഞാൻ ദേ ഓഫീസിന് പുറത്ത് ഉണ്ട്".
 
 
"തലവേദന ആയിട്ട് നീ എന്താ അവിടെ കാണിക്കുന്നേ "
 
 
"അത് ഓഫീസ് കഴിയുന്നവരെ ഞാൻ നിന്നെ ഇവിടെ വെയിറ്റ് ചെയ്യാം എന്ന് വച്ചു."
 
 
" നീ ഇത് എന്തൊക്കെയാ പറയുന്നേ തുമ്പി. വൈകുന്നേരം വരെ ഈ തലവേദന വച്ച് അവിടെ നിൽക്കുകയോ.ഞാൻ ഇപ്പോ അങ്ങോട്ട് വരാം .എന്നിട്ട് നമുക്ക് ഒപ്പം വീട്ടിലേക്ക് പോകാം."
 
 
" വേണ്ട ദേവു നീ ലീവ് ഒന്നും എടുക്കണ്ട.ഞാൻ വീട്ടിലേക്ക് പോവുകയാ. നീ വൈകുന്നേരം ഓഫീസ് കഴിഞ്ഞ് വന്നാ മതി."
 
 
"നീ ഒറ്റയ്ക്ക് പോവോ തുമ്പി "രേവതി ടെൻഷനോടെ ചോദിച്ചു.
 
 
"കുഴപ്പമില്ല ടി ഞാൻ  പൊയ്ക്കോളാം."
 
 
" എന്നാ ശരി നോക്കി പോ.. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക്."
 
 
" ശരി ..ശരി പിന്നെ ഒരു കാര്യം നീ ബോണ്ട് സൈൻ ചെയ്തോ "പാർവണ ചോദിച്ചു.
 
 
"ആ...ചെയ്തു നീയോ" രേവതി തിരിച്ചു ചോദിച്ചു .
 
 
"എടീ ഒരു ഓട്ടോ വന്നിട്ടുണ്ട് ബാക്കി  വീട്ടിൽ വന്നിട്ട് പറയാം." അത് പറഞ്ഞു പാർവണ വേഗം കോൾ കട്ട് ചെയ്തു .
 
 
ഇപ്പോ അവൾ ഒന്നും അറിയാതെ ഇരിക്കുന്നതാണ് നല്ലത്. അവൾ സൈൻ  ചെയ്ത സ്ഥിതിക്ക് രണ്ടുവർഷം അവൾ ഇവിടെ ജോലി ചെയ്തേ പറ്റൂ .ആ കാലമാടന്റെ കയ്യും കാലും പിടിച്ച് എങ്ങനെയെങ്കിലും തിരിച്ചു ജോലിക്ക് കയറാൻ നോക്കണം .
 
 
എന്തായാലും വീട്ടിൽ ചെന്ന് നിഷ ചേച്ചിയെ ഒന്ന് വിളിച്ച് നോക്കാം.ചേച്ചി ആണല്ലോ ഈ ജോലി റെഡിയാക്കി തന്നത്. "
 
 
അത് പറഞ്ഞു പാർവണ നേരെ റോഡിലേക്ക് ഇറങ്ങി. അപ്പോഴേക്കും ഒരു ഓട്ടോ അതുവഴി വന്നിരുന്നു. അവൾ ഓട്ടോയിൽ കയറി വീട്ടിലേക്ക് പോയി .
 
****
 
പാർവണ ഇല്ലാത്ത കാരണം രേവതിക്ക് എന്തോ ഒരു സുഖം ഉണ്ടായിരുന്നില്ല .അവൾ എന്തൊക്കെയോ കഴിച്ചു എന്ന് വരുത്തി നേരെ  വാഷ് റൂമിലേക്ക് നടന്നു.
 
 
 കോമൺ റൂം ആണ് അത്. അതിനോട് ചേർന്ന് തന്നെയാണ് ബാത്റൂമും . അവൾ ബാത്റൂമിൽ പോയി കൈയും മുഖവും എല്ലാം ഒന്ന് കഴുകി .
 
 
*എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു... 
 
അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ ...
 
ദൂര തീരങ്ങളും മൂക താരങ്ങളും സാക്ഷികൾ..
 
ഉം...............ഉം........ *
 
 
അവൾ മൂളി പാട്ട് എല്ലാം പാടി ബാത്റൂമിൽ നിന്നും പുറത്തിറങ്ങിയതും വാഷ് റൂമിൽ നൽകുന്ന ദേവിനെ കണ്ട് സ്വിച്ച് ഇട്ട പോലെ നിന്നു.
 
 
അയ്യോ എന്റെ പാട്ട് എങ്ങാനും സാർ കേട്ട് കാണുമോ എന്റെ കൃഷ്ണാ ...അവൾ മനസ്സിൽ ആലോചിച്ചു കൊണ്ട് മുന്നോട്ട് നടന്നു.
 
 
" പാട്ട് നന്നായിരുന്നു" കൈ കഴുകി കൊണ്ട് ദേവ പറഞ്ഞതും അവൾ ഒരു വളിച്ച ചിരി ചിരിച്ച് തന്റെ കാബിനിലേക്ക് ഓടി.
 
 
സീറ്റിൽ വന്നിരുന്ന രേവതി തന്റെ ഉയർന്ന ഹൃദയമിടിപ്പ് കുറക്കാൻ നന്നേ പാടുപെട്ടു.
 
 
" എന്റെ കൃഷ്ണാ ..സാറിനെ കാണുമ്പോ എന്തിനാ എന്റെ ഹാർട്ട് ഇങ്ങനെ ഹൈ സ്പീഡിൽ മിടിക്കുന്നേ.കൈയും കാലോക്കെ വിറയ്ക്കുന്ന പോലെ ."
 
 
അവൾ തലയ്ക്ക് കൈ കൊടുത്തു കൊണ്ട് മനസ്സിൽ ആലോചിച്ചു .
 
 
"ഇനി ഇതു വല്ല പ്രേമവും ആയിരിക്കുമോ. 
എയ് വേണ്ട ദേവു അവരൊക്കെ വലിയ ആൾക്കാർ ആണ് ."
 
 
"അതിന് ഇപ്പോ എന്താ ദേവൂ. പ്രണയത്തിന് വലിയവർ ചെറിയവർ എന്നോന്നും ഇല്ല." അവളുടെ ഉപബോധമനസ് അവളോട് പറഞ്ഞു.
 
 
"ഇനി ചിലപ്പോ ഇത് വെറും അട്രാക്ഷൻ മാത്രം ആണെങ്കിലോ."
 
 
"ഇനി ചിലപ്പോ ശരിക്കും പ്രണയം ആണെങ്കിലോ " അവളുടെ മനസ് വീണ്ടും പറഞ്ഞു. 
 
ഇനി എനിക്ക് സാറിനോട് പ്രണയം ആണെങ്കിൽ ....
 
"ദേവു നീ ഇത് എന്തൊക്കെയാ ചിന്തിച്ചു കൂട്ടുന്നേ "അവൾ തലക്കിട്ട് ഒന്ന് കൊട്ടി കൊണ്ട്  ലാപ്ടോപ്പിലേക്ക് ശ്രദ്ധ തിരിച്ച് ജോലി ചെയ്യാൻ തുടങ്ങി .
 
 
എന്നാൽ അവളുടെ ഭാവങ്ങൾ എല്ലാം മറ്റൊരാൾ ശ്രദ്ധിക്കുന്നത് അവളും അറിഞ്ഞിരുന്നില്ല .അതെല്ലാം കണ്ടു അവൻ്റെ മുഖത്തും ഒരു പുഞ്ചിരി തെളിഞ്ഞിരുന്നു .
 
 
 
(തുടരും)
 
 
പ്രണയിനി 🖤

പാർവതി ശിവദേവം - 6

പാർവതി ശിവദേവം - 6

4.5
4846

Part -6   "ശിവ ..ദേവൻ ശിവയുടെ കാബിനിലേക്ക് വന്നു കൊണ്ട് വിളിച്ചു.     "ഇന്ന് വീട്ടിലേക്ക് പോവണ്ടേ .സാറ്റർഡേ അല്ലേ. അമ്മ കാത്തിരിക്കുന്നുണ്ടാകും "     "ഓർമ്മയുണ്ട് ."ശിവ ഫയലിൽ നിന്നും മുഖമെടുക്കാതെ തന്നെ പറഞ്ഞു.     "എന്തായാലും നമുക്ക് നേരത്തെ ഇറങ്ങണം. രാമച്ചന് നിന്നെ ഒന്ന് കാണണം എന്ന് ഉണ്ടത്രേ. നിന്റെ പേര് പറഞ്ഞപ്പോൾ മുഖത്ത് എന്തോ വല്ലാത്ത സങ്കടം ഉണ്ട് എന്ന് അമ്മ പറഞ്ഞു.     "കുറച്ചു വർക്ക് കൂടി ഉണ്ട് .അതു കൂടി കഴിഞ്ഞിട്ട് നമുക്ക് ഇറങ്ങാം .രാമഛന്റെ ഈ ഈ മാസത്തെ ചെക്കപ്പ് കഴിഞ്ഞോ "     "രണ്ടുദിവസം മുൻപ് ഡോക്ടർ വന്നിരുന്നു