Aksharathalukal

ആത്മസഖി 💙🦋...4


ഭാഗം - 4


അമ്മേ.... ഞാൻ ഇറങ്ങുവാട്ടോ...


കണ്ണാ.. കഴിച്ചിട്ട് പോയാമതി മോനെ ഇനി ഉച്ചക്ക് അല്ലെ കഴിക്കാൻ പറ്റു...


സമയം ഇല്ലല്ലോ ഭദ്രകുട്ടി.... അത്യാവശ്യം ആയത്കൊണ്ടല്ലേ 😊

വന്ന് വന്ന് നിനക്കിപ്പോ നിന്റെ കാര്യം നോക്കാൻ പോലും സമയം ഇല്ലാ.... ഹ്മ്മ്.. ഞാൻ ഒരു വഴി കണ്ടിട്ടിട്ടുണ്ട്..

എന്റെ പൊന്നെ.... കല്യാണം ആണെകിൽ നമ്മളെ വിട്ടേരെ.. ഞാൻ ഇങ്ങനെ ഫ്രീ ആയി നടന്നോളാം


പിന്നെ കുഞ്ഞുവാവ അല്ലെ ഫ്രീ ആയി നടക്കാൻ വയസ്സ് 28 ആയി..ഒരു വിചാരം ഇല്ലാ...എനിക്ക് തീരെ വയ്യ ഒന്നിന്നും... അല്ലെങ്കിലും ഞാൻ ഇതൊക്കെ നിന്നോട് പറഞ്ഞട്ടു എന്ത് കാര്യം നീ ഒന്നും കേൾക്കില്ലല്ലോ 😔


അയ്യോ... എന്റെ  ഭദ്രകുട്ടി വഴക്കായോ.... ഞാൻ ഈ പ്രാവിശ്യം ഒഴിഞ്ഞു മാറുന്നില്ല... അമ്മ നല്ല ആലോചന വന്നാൽ നോക്കിക്കോ 😊



മോനെ... നീ എന്നെ കളിപ്പിക്കാണോ... ശെരിക്കും പറഞ്ഞതാണോ..


അതെ എന്റെ ഭദ്രുമ്മേ... നമുക്ക് നോക്കാന്നേ


സന്തോഷായി മോനെ അമ്മക്ക്... ഞാൻ ഇന്ന് തന്നെ ശങ്കരൻ ബ്രോക്കറെ വിളിച്ച് പറയാം...


അമ്മേടെ ഇഷ്ട്ടംപോലെ... ഞാൻ എന്ന ഇറങ്ങുവാ....


ഇതാണ്   നന്ദനം വീട്.....ദേവ് ഗ്രൂപ്പ്സ് സ്ഥാപനങ്ങളുടെ എല്ലാം ഉടമസ്ഥർ.... മേനോനും ഭാര്യ ഭദ്രക്കും രണ്ടു കുട്ടികൾ ദ്രുവ്ദേവ്  എന്ന കണ്ണനും , ദേവിക എന്ന ദേവൂട്ടിയും... കണ്ണൻ ദേവ് ബിസ്സിനെസ്സ് ഗ്രൂപ്പ്‌ന്റെ  മാനേജർ ആയി ജോലി ചെയ്യുന്നു സ്വന്തം സ്ഥാപനത്തിലാണ് ജോലി ചെയ്യ്യുന്നതെങ്കിലും മറ്റുള്ളവരെ പോലെ തന്നെയാണ് അവനും അവിടെ ജോലിചെയ്യ്യുന്നത്... ദേവൂട്ടി ഇപ്പൊ പ്ലസ്2 പഠിക്കുന്നു....


✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

രാവിലെ തന്നെ ശ്രീയും അഞ്ജുവും കൂടി  അവരുടെ അടുത്ത സുഹൃത്തായ ഗോപികയുടെ വീട്ടിൽ പോവാൻ തയ്യാറാവുകയാണ്..... കാര്യം വേറൊന്നുമില്ല ചുമ്മാ പോകുന്നതാ 🥴


📱ശ്രീ... നീ ഇറങ്ങിയോ...

📱ദാ... ഇറങ്ങാൻ പോവാ... നീ ബസ് സ്റ്റോപ്പിൽ നിന്നാമതി ഞാൻ വണ്ടി എടുത്തോണ്ട് അവിടേക്ക് വരാം

📱ook... വേഗം ആയിക്കോട്ടെ ഞാനും ദാ ഇറങ്ങി..



അഞ്ചു.... നീ പോയിട്ട് എപ്പോഴാ വരുന്നേ...


ഞാൻ ഒരു വൈകിട്ട് 4 മണി ഒക്കെ ആവുമ്പോഴേക്കും വരാം ചേച്ചി...

അഞ്ജലി : വേഗം വരണം കേട്ടോ... അച്ഛനും അമ്മയും വന്ന എനിക്ക് ചീത്ത കിട്ടും 😥

4 മണിക്ക് ഞാൻ ഇവിടെ എത്തിയിരിക്കും എന്റെ ചേച്ചിസേ 😘... പിന്നെ ചേട്ടൻ ചോദിച്ചാ കോളേജിൽ പോയിന്നു തന്നെ പറഞ്ഞാമതി അല്ലേൽ പാര വെക്കും ചേട്ടൻ തെണ്ടി 😑


ഡീ... തെണ്ടിന്നോ 😠... സ്വന്തം ചേട്ടനെ ആണോടി ഇങ്ങനൊക്കെ വിളിക്കുന്നെ...


അയ്യോ... സോറി... ഇനി വിളിക്കില്ല 😚എന്ന ഞാൻ പോവാ... ബൈ....


നേരത്തെ വരണേ....😔


Okk മുത്തേ 😘


ഇവർ എന്തിനാ കൂട്ടുകാരിടെ വീട്ടിൽ പോണത്തിന് ഇങ്ങനെ പേടിക്കുന്നത് എന്നല്ലേ നിങ്ങൾ ആലോചിക്കുന്നെ... വേറൊന്നും അല്ല..
ഇതുപോലെ ഒരുദിവസം കൂട്ടുകാരിടെ വീട്ടിൽ പോയി നമ്മടെ അഞ്ചുസിന് നല്ല പണി കിട്ടി.. വേറൊന്നും അല്ല കൊച്ചു ഇത്തിരി ലേറ്റ് ആയി പോയി ജസ്റ്റ്‌  രാത്രി ഒരു 10 മണി 😌രാവിലെ 9മണിക്ക് പോയിട്ട് 😬പിന്നെ അന്ന് എല്ലാരും കൂടി അവളെ ചീത്തവിളിച്ച് കൊന്നില്ലാന്നൊള്ളു 😹മാത്രമല്ല ശ്രീയും കൂടെ ഇണ്ടായിരുന്നില്ല അവൾക്ക് പനി ആയിരുന്നു.. വർത്താനം പറഞ്ഞു ഇരുന്നു നേരം പോയത് അഞ്ജുസ് അറിഞ്ഞില്ല 🥴പിന്നെ അച്ഛൻ പറഞ്ഞു ഇനി ഒരു കൂട്ടുകാരിടേം വീട്ടിൽ പോവണ്ടാന്നു പോയാൽ പിന്നെ വീട്ടിൽ കേറ്റുലാന്ന്... ആകെ ശ്രീടെ വീട്ടിൽ കോളേജിൽ വേറെ എവിടേം പോവാൻ അനുവാദം ഇല്ലാ... പാവം എന്താലെ 🥲അഞ്‌ജലിനെ സോപ്പ് ഇട്ട് ഇപ്പൊ വീട്ടീന്ന് പുറത്ത് ചാടിയേക്കണേ അതാണ് നമ്മടെ അഞ്‌ജലിക്ക് ഇത്രേം പേടി....



✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ഓഫീസിൽ ചെന്ന് കണ്ണൻ മനുവിനോട് ഒപ്പം ഫുഡ്‌ കഴിക്കുവാണ്..

(മനു കണ്ണന്റെ ബെസ്റ്റ് ഫ്രണ്ട് ഫ്രം കോളേജ് till now )


ഡാ... ഭദ്രമ്മ എന്നെ വിളിച്ചു... നിനക്ക് ശെരിക്കും സമ്മതം ആണോന്ന് ചോദിക്കാൻ പറഞ്ഞു


ഞാൻ സീരിയസ് ആയിട്ട് പറഞ്ഞത് തന്നെയാ.. അമ്മ ഒത്തിരി വേദനിക്കുന്നുണ്ട് എന്റെ കാര്യത്തിൽ.. പിന്നെ ദേവൂട്ടിക്ക് ഇനി കോളേജിൽ ഒക്കെ പോയി തുടങ്ങിയ ഫുൾ ബിസി ആയിരിക്കും അമ്മയ്ക്കും വേണ്ടെടാ ഒരു കൂട്ട്..


ന്റെമോനെ... ഇപ്പഴെങ്കിലും തോന്നിയല്ലോ നിനക്ക്.... പാവം ഒത്തിരി ആഗ്രഹിക്കുന്നുണ്ട് നിനക്ക് ഒരു ജീവിതം ആയി കാണാൻ...


ഡാ... ഞാൻ ഇത്രേം നാളും സമ്മതിക്കാതെ ഇരുന്നത് എനിക്ക് അതിനും മാത്രം പ്രായം ആയിട്ടില്ലല്ലോ അതാണ്... പിന്നെ അമ്മ ജോലി കിട്ടിപ്പോൾ തൊട്ടു കല്യാണം എന്ന് പറഞ്ഞു പിറകെ നടക്കുവായിരുന്നു


അമ്മക്ക് ആഗ്രഹം കാണില്ലെടാ... എന്തായാലും നമ്മൾക്ക് ഇനി നിന്നെ സഹിക്കാൻ പോകുന്ന കൊച്ചിനെ ഒന്ന് കണ്ടുപിടിക്കണം 😹പാവം അതിന്റെ വിധി...


ഡേയ്... ഊതല്ലേ... 😑😏


ചുമ്മാ 😹


നിനക്കും കണ്ടിപിടിക്കും ഞാൻ 😌


നമ്മളെ വിട്ടേര് മോനെ... ഞാൻ എനിക്ക് ഇഷ്ട്ടം ഉള്ളതിനെ കാണുമ്പോൾ കെട്ടിക്കൊള്ള 😉



ഹ്മ്മ്മ്.... കണ്ണൻ ഒന്ന് ഇരുത്തി മൂളി




✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ഗോപു : ഇവിടെ ഒരു അടിപൊളി വൈൻ ഇരിക്കണ്ട് നിങ്ങൾ കുടിക്കുന്നുണ്ടോ 👀


അഞ്ചു : കുടിക്കണ്ടോന്നോ.... നീ അതിങ് ഇടുത്തെ....


ഗോപു അവൾടെ അമ്മ ഇണ്ടാക്കിയ നല്ല ചാമ്പക്ക വൈൻ എടുത്തോണ്ട് വന്നു


ഗോപു : ഡീ... അധികം കുടിക്കേണ്ട.... തലക്ക് പിടിക്കും 😹വണ്ടി ഓടിക്കാൻ ഉള്ളതല്ലേ...


അഞ്ചു : ശ്രീ പോകുമ്പോൾ വണ്ടി ഞാൻ ഓടിക്കാം...


ശ്രീ : ook... എന്നാ ഞാൻ കുറച്ചു കൂടുതൽ കുടിക്കട്ടെ നല്ല ടേസ്റ്റ് ഇണ്ട് 🤤


അഞ്ചു : കുടിക്കുന്നതൊക്കെ കൊള്ളാം... വയറ്റിൽ കിടന്നോള്ളണം...


ശ്രീ : ഓഹ് പിന്നെ ഒരു വൈൻ കുടിച്ചാലൊന്നും ഈ ശ്രീവിദ്യ ഫിറ്റ്‌ ആവില്ല മോളെ 😼


✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️


മനു... എന്നാ നമ്മുക്ക് ഇറങ്ങിയാലോ... എനിക്കൊന്നു ഷോപ്പിലും കേറണം...


എന്നാ വാ...4 അര ആയില്ലേ... ഇനി ഷോപ്പിംഗ് ഒക്കെ കഴിയുമ്പോഴേക്കും ലേറ്റ് ആവും..


ഓഫീസിൽ നിന്ന് കാറും എടുത്ത് അവർ രണ്ടുപേരും യാത്രയായി....


✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️


ശ്രീ...... സമയം നോക്ക് 4 അര കഴിഞ്ഞ്.... അയ്യോ ഞാൻ ചേച്ചിയോട് 4 മണിക്ക് വീട്ടിൽ വരുന്നു പറഞ്ഞതാ 🤧


നീ പേടിക്കാതെ.... അവർ 5 കഴിഞ്ഞല്ലേ വരുള്ളൂ അതിനുമുന്നേ നമ്മൾ എത്തിയപോരെ... നീ ഇപ്പൊ വണ്ടിയോടിക്ക്... എനിക്ക് നല്ല ഉറക്കം വരുവാ 😴


ഡീീ...... വണ്ടിൽ ഇരുന്നു ഉറങ്ങല്ലേ..... ഞാൻ അപ്പഴേ പറഞ്ഞതാ കുറച്ചു കുടിച്ചാ മതീന്ന്... അതെങ്ങനാ വൈൻ ഒന്നും കുടിച്ച ശ്രീവിദ്യ ഫിറ്റ്‌ ആവില്ലാലോ... അവൾടെ ഒരു ഡയലോഗ് അടി 😤



ഏയ്യ്... ഞാൻ ഉറങ്ങില്ല.... നീ നേരെ നോക്കി ഓടിക്ക് മുത്തേ 😘...


ഞാൻ ഒന്നും പറയണില്ല....


അയ്യോ..................

പേടിക്കണ്ട... ശ്രീയും അഞ്ചുസും വണ്ടിനെ ഒന്ന് നിലം തൊടിച്ചതാ 🥴


ഡാ... മനു...വാ... അവർക്ക് എന്തെലും പറ്റിയോന്നു നോക്കാം...


ശ്രീയും അഞ്ജുവും വണ്ടിനെ പൊക്കിഎടുക്കാൻ നോക്കുവാ...


ഹലോ... നിങ്ങൾക്ക് എന്തേലും പറ്റിയോ...

ഏയ്യ്... നല്ല സുഖാ... ചേട്ടന്മാരെ നിങ്ങൾ ഒന്ന് ട്രൈ ചെയ്യ്യുന്നുണ്ടോ... മലന്നടിച്ചു വീണട്ട് എന്തേലും പറ്റിയൊന്ന് 😏.. ശ്രീ പുച്ഛത്തോടെ പറഞ്ഞു...

അതെ... നിങ്ങളാണ് ഞങ്ങളുടെ കാറിലേക്ക് വന്ന് ഇടിച്ചത്.. പിന്നെ ഞങളുടെ ഒരു മര്യാദ വെച്ച് എന്തേലും പറ്റിയൊന്ന് ചോദിച്ചതാ 😏 കണ്ണനും വിട്ടുകൊടുത്തില്ല

അപ്പോഴാണ് ശ്രീ ആളെ ശെരിക്കും നോക്കുന്നത്... വിജയ് തേവരകൊണ്ടനെ പോലെ ഇണ്ട് നല്ല ലുക്ക്‌.. പക്ഷെ വായിന്നു വരുന്നത് ശ്രീക്കുട്ടിക്ക് പിടിച്ചില്ല..

എന്താടി... നീ സ്വപ്നം കാണുവാണോ...


ഡോ... എടി പോടീന്ന് ഒക്കെ തന്റെ വീട്ടിൽ ഉള്ളവരെ പോയി വിളിക്കഡോ 😤


ഇവളെ ഞാൻ... ദേ പെണ്ണെ... വീട്ടിൽ ഇരിക്കുന്നവരെ പറഞ്ഞ ഇണ്ടല്ലോ 😡


പറഞ്ഞ താൻ എന്ത് ചെയ്യ്യുടോ... മാങ്ങതലയ 😏


മാങ്ങതലയൻ നിന്റെ മറ്റവൻ... നീ പിന്നെ ഐശ്വര്യ റായി ആണല്ലോ 😏


ഡാ കണ്ണാ.. വേണ്ട വിട്ടേക്ക്.. മനു ഇടയിൽ കേറി പറഞ്ഞു..


നീ കണ്ടില്ലേ മനു അവൾടെ അഹങ്കാരം... സഹായിക്കാമെന്ന് വിചാരിച്ചപ്പോ അവൾക്ക് ഷോ 😏


അഞ്ചു ആണേൽ ഇപ്പൊ ഇവിടെ ആരാ പടക്കം പൊട്ടിച്ചേ എന്നും ആലോചിച്ചു നിൽക്കാ 😦🤕


അഹങ്കാരം തന്റെ മാറ്റവൾക്ക് 😡


ഡീ...


നീ പോടാ...😏


ശ്രീ... വാ പോകാം... വാ.... അഞ്ചു ശ്രീയെ വലിച്ചോണ്ട് പോന്നു...



വണ്ടിയോടിക്കുന്നതിനിടയിൽ അഞ്ചു ശ്രീയോട് ചോദിച്ചു...

ഡീ... നീയെന്തൊക്കെയാ വിളിച്ച് പറഞ്ഞെ... തെറ്റ് നമ്മടെ ഭാഗത്ത് അല്ലെ... എനിക്കാണേൽ ലൈസൻസും ഇല്ലാ... അവർ പോലീസിനെ വിളിച്ചേർന്നെങ്കിൽ പെട്ടേനെ 🤧


പിന്നെ അവൻ ആരാന്നാ അവന്റെ വിചാരം.. ലുക്ക്‌ മാത്രം ഉള്ളു... വെറും ഊള.. ബ്ലാ 🤮


നിനക്ക് വട്ടാ... അത് ദേവ് ഗ്രൂപ്പില്ലേ അതിലെ owner ആണ്.. ദ്രുവ്ദേവ് ✨️... എന്നാ ലുക്ക്‌ ആണ് കാണാൻ 🤩


അയ്യോ... അത് ഈ ചേട്ടൻ ആണോ 🤧നേരത്തെ പറയണ്ടേ... ശോ അച്ഛന്റെ ഫ്രണ്ട്‌സ് ആണ് അവരൊക്കെ 😥

അതെങ്ങനാ എന്തെലും പറയാൻ സമ്മതിക്കണ്ടേ 😤...


ശോ... അങ്ങനൊന്നും പറയണ്ടാർന്നല്ലേ... എനിക്ക് ഉറക്കം വന്നട്ട് കണ്ണ് അടഞ്ഞു പോവാരുന്നു അതിന്റെ ഇടക്കെ അങ്ങനൊക്കെ പറഞ്ഞ ദേഷ്യം വരില്ലേ 😥


അവർക്ക് നമ്മളെ  അറിയില്ലല്ലോ അതോണ്ട് കൊഴപ്പമില്ല 😌


ആ അതും ശെരിയാ... ഇനി നമ്മൾ ഇവരെ കാണാൻ ഒന്നും പോണില്ലല്ലോ.. സില്ലി girls ചുമ്മാ പേടിച്ചു 😬...


ഹ്മ്മ് ഹ്മ്മ്.....





തുടരും......


ശിവ 💙ആമി 🦋


ആത്മസഖി 💙🦋...5

ആത്മസഖി 💙🦋...5

4.8
2194

ഭാഗം - 5 കുറച്ച് നാളുകൾക്ക് ശേഷം 🦋....... അമ്മേ..... എനിക്ക് ഇപ്പോൾ കല്യാണം ഒന്നും വേണ്ട 😤 മോളെ.. ജാതകത്തിൽ 23 കഴിഞ്ഞ പിന്നെ 35 വയസിന് ശേഷം ആണ് കല്യാണം നടക്കു...😔 അച്ഛാ.... സിദ്ധുഏട്ടാ... എനിക്ക് ഇപ്പൊ കല്യാണം വേണ്ട 😔🥲 വേണു : മോളെ..... അച്ഛൻ എന്ത് ചെയ്യാനാണ്  ജ്യോത്സ്യൻ അങ്ങനൊക്കെ പറഞ്ഞപ്പോ.... സിദ്ധു : അതെ മോളെ.... നമ്മൾക്ക് ഇതിൽ ഒന്നും ചെയ്യാൻ കഴിയില്ലല്ലോ 😔 മോളെ പെട്ടന്ന് നടത്തണ്ട നിനക്ക് ഇപ്പോൾ 22 അല്ലെ 23 കഴിയുന്നതിനുള്ളിൽ നടത്തിയ മതി... വേണു : 4 മാസം കൂടി കഴിഞ്ഞ ഡിഗ്രി കംപ്ലീറ്റ് ആകുമല്ലോ... അത് കഴിഞ്ഞ് നമ്മുക്ക് നടത്താം.. കല്യാണം കഴിഞ്ഞും മോൾക്ക് ഇഷ്ട്ടമുള്ളത്