മഹിക്ക് ആകെ ആകെ എരിപൊരി സഞ്ചാരം....
ഗ്യാസ് ആകും രാവിലെ പുട്ട് കുത്തിക്കേറ്റിയ അങ്ങനെ കുറെ പ്രോബ്ലം ഉണ്ട്. (മേരി ആത്മ 😁)
പ്ലാൻ ബി അട്ടർ ഫ്ലോപ്പ് ആയിപ്പോയിയെന്ന് എങ്ങനെ ആസിയോട് പറയും 😒
മഹി ആ ഗ്യാസും വച്ച് തിങ്കലോട് തിങ്കൽ.. പുവർ ഗേൾ...!!!
മഹി വിളിക്കുന്നേന് മുൻപ് തന്നെ ഇങ്ങോട്ട് ആസിയുടെ കാൾ വന്നു ഡിപ്പാർട്മെന്റിൽ കയറുന്നതിനു മുൻപ് ആയിരുന്നു...
"""അവര് വന്നെടി ഉമ്മയും രണ്ട് മക്കളും ആണെന്ന് പറയുന്നുണ്ട്!!!"""
കാൾ എടുത്തയുടനെ അവിടുന്ന് ശ്വാസം വിടാതെ റിപ്പോർട്ട് വന്നു...
""ഹാ... നീ കണ്ട???"" (മഹി )
"""ഇല്ലെടി ഉമ്മാടെ പെങ്ങടെ മോള് വന്നിട്ടുണ്ട് അവള് പറഞ്ഞതാ..!!
ആ പിന്നെ പ്ലാൻ ബി എന്തായി????""(ആസി )
"""ഫ്ലോപ്പ് ആണെടി mr. ടീ മാൻ അവിടെ ഇല്ലാ..!!""(മഹി )
""ശെരിയെടി എന്നെ അങ്ങോട്ട് വിളിക്കുന്നുണ്ട്...
ഞാൻ പോയി നോക്കട്ടെ..!!"""(ആസി )
കാൾ കട്ട് ആയതും മഹി ക്ലാസ്സിലേക്ക് നടന്നു..
അവിടെ ആരും ഇല്ലായിരുന്നു....
കുറച്ച് സമയം കഴിഞ്ഞ് ദിലുവും കാർത്തുവും കൂടെ വന്ന് കയറി...!!
എന്റെ ഇരിപ്പ് കണ്ടപ്പോഴേ അവർക്ക് കാര്യം കത്തി ന്യൂസ് ഒക്കെ വീഡിയോ കാളിൽ നൈറ്റ് പറഞ്ഞിരുന്നല്ലോ..
കാർത്തു എന്തൊക്കെ പറഞ്ഞിട്ടും എന്റെ മൂഡ് ഡാമേജ്ഡ് കംപ്ലീറ്റ്ലി...
എന്ന അവസ്ഥയിലായിരുന്നു....
സൊ സാഡ് 😔
അതേ സമയം ആസി കാ ഘർ...!!
ആസി നഖം കടിക്കുന്നു...
മുള്ളിൽ നടക്കും പോലെ റൂമിലൂടെ ഉലത്തുന്നു... ചോറി 😁
ഉലാത്തുന്നു....
കുട്ടിക്ക് മുള്ളാൻ മുട്ടുന്നുണ്ടോ??
അല്ല മുള്ളിൽ നടക്കുന്നു എന്ന് പറഞ്ഞോണ്ട് യൂ കണ്ടിന്യൂ... 🤭(മേം ഹും )
ഏയ് ഇല്ലാ....!! (ആസി മൈൻഡ് )
അങ്ങനെ പറയല്ലേ....!!
ഉണ്ടെന്നേ....!! (ഞ്യാൻ 😁)
ഇക്ക് ഇപ്പൊ വാഷ് റൂം പോണം!!(ആസി )
ഈ പെണ്ണ് ദേഘൽ കഴിഞ്ഞിട്ട് പോരെ????(ഞ്യാൻ 😁)
നഹിന്ന് പറഞ്ഞ നഹി ഇപ്പൊ പോണം അല്ലെങ്കി....!!!
ഇവിടം മൊത്തം നാറ്റിക്കും.
നാറട്ടെ അങ്ങനെ നാറി കല്യാണം അങ്ങ് ഒഴിയട്ടെ...!!! (ആസി )
വെൽഡൺ മ ഗേൾ വെൽ ഡൺ..!!!നിന്റെ ധൈര്യം ചാൾസ് ശോഭരാജിൽ പോലും കണ്ടിട്ടില്ല...
പെണ്ണ് കാണാൻ വരുന്നവന്റെ മുന്നിൽ നിന്ന് ഡ്രെസ്സിൽ മൂത്രിച്ച് അപമാനിക്കുക എന്നൊക്കെ പറഞ്ഞാൽ അയ്യേ......
ആ ധൈര്യം മതി കുട്ടി അവർക്ക് മുന്നിൽ പോയി പോസ്റ്റർ ആയി നിൽക്കാൻ (ഞ്യാൻ 😁)
എന്നാ വരുന്നിടത്ത് വച്ച് കാണാം ലെ.. (ആസി )
പിന്നല്ല.... ആരും പതറരുത്.... പ്രത്യേകിച്ച് പെണ്ണ് ദേഘാൻ വരുമ്പോ....
സൊ സിമ്പിൾ ആണ്...
ക്രൈൻ എത്ര പോണ്ട് കണ്ടതാ...
ചെക്കൻ കൂട്ടര് വരുന്നു....
കൂടെ ഒരു തള്ള് അമ്മാവൻ ഉണ്ടെങ്കിൽ പറമ്പിന്റെ കണക്കും കാര്യങ്ങളും നോക്കി സ്വല്പം നേരം....
പിന്നെ ചെക്കന്റെ ഒരു കൂട്ടുകാരൻ കാണും ചിലപ്പോ ..
മസ്റ്റ് ഒന്നും അല്ലാട്ടാ 😁
പിന്നെ ചെക്കന്റെ മമ്മി സിസ്സി ബ്രോ അങ്ങനെ ഏതേലും ഒരു ഐറ്റം....
ചില പ്രത്യേക മുതലുകൾ മാത്രം പയ്യനും ചങ്കും മാത്രമായിട്ട് വരും... 😂
അതിൽ മൊത്തം ശോകമൂകമായിരിക്കും പയ്യന്റെ സീൻ...
അവാർഡ് പടം പോലെ എന്നതേലും ചെക്കൻ പറയും...
പക്ഷെ ചങ്ക് ചറ പറ സംസാരം ആയിരിക്കും...
ഇതിപ്പോ ഡാർക്ക് സീൻ ഒന്നുമല്ല പയ്യനും ബ്രോയും ഉമ്മയും...
പെണ്ണിനെ വിളിക്കുമ്പോൾ അവർക്ക് മുന്നിൽ അണിഞ്ഞൊരുങ്ങി നിൽക്കുക...
ബാക്കിയൊക്കെ അവര് കൈകാര്യം ചെയ്തോളും......
"""ആസി """
ആ ദാ വിളിച്ചു..... ചെല്ല്.. ചെല്ല്... (എഗൈൻ ഞാൻ )
ആസി മോള് മന്ദം മന്ദം നടന്നു എന്നൊന്നും മിസ്റ്റേക്കരുത് കേട്ടോ....
വിളിച്ചുടനെ ലവള് സൂപ്പർ ഫാസ്റ്റ് പോലെ ഹാളിലേക്ക് ഓടി...
അവിടെ ചായയുമായി നിന്ന ആമിനുമ്മാന്റെ കോതമംഗലത്ത് ഇടിച്ചു നിന്നു..
മുൻപിൽ ആള് ഉള്ളോണ്ട് ആസിടെ മയ്യത്ത് എടുക്കേണ്ടി വന്നില്ല...!!
പുള്ളിക്കാരി നൈസ് ആയിട്ട് അണപ്പല്ല് കടിച്ചു പിടിച്ച് ചിരിച്ചു...!!
ആസി ഒരു ഇളിയോടെ മുന്നിലേക്ക് നോക്കിയപ്പോ.....
കണ്ട.......കണ്ടാ.....
ഓള് ഞെട്ടി ..........(ഞ്യാൻ )
യെസ്.... അടിച്ച് മോളെ.....!!!(ആസി )
അവിടെ പതിനാലാം രാവ് അങ്ങനെ ഉദിച്ച് നിൽക്കാണ്....
ആ നിങ്ങൾ ഫിഷിയത് ഒക്കെ തന്നാ...
ചെക്കൻ ദാറ്റ് ടീമാൻ ഹേ ഹിയർ അനസ് ബ്രോ...!!
പിന്നെ കൊറേ ക്ലീഷേ അൽകുൽത്ത്
ചോദ്യങ്ങൾ റിപ്ലൈസ്.... ബ്ലാഹ് 🤮
നമ്മള് ലോ ആ ചോദ്യത്തിന് വെയ്റ്റിംഗ് ഹേ....!!
പെണ്ണിനും ചെക്കനും സംസാരിക്കാൻ ഉണ്ടെങ്കിൽ.....
ബട്ട്......... ബട്ട്.............. ഉമ്മ പറയുന്നത് കേട്ട് ആസിയുടെ കിളികൾ മാത്രം അല്ല തലയിലുള്ള പേൻ വരെ സ്ഥലം വിട്ടു...!!!
പയ്യൻ പുറത്ത് ആണെന്ന് എന്ന്!!!
പ്ലിംഗ്... 😬
ആസി പല്ല് കടിച്ച് ദാറ്റ് അനസ് ബ്രോനെ ലുക്കി....!!
അവിടെ നോട്ട് എനിതിങ് ലുക്ക് ...!!
ബട്ട് എവിടെ പയ്യൻ എവിടെ????🤔
ഹാളിൽ ഉമ്മയും അനസ് ബ്രോയും മാത്രേ ഉള്ളൂ...!!
ആ പറഞ്ഞു തീരണെന് മുൻപ് ദാ വരുന്നു അവതാരം..!!!
നിങ്ങൾക്ക് ട്വിസ്റ്റ് വേണ്ടേ ട്വിസ്റ്റ്....
എങ്ങനെയുണ്ട് കൊള്ളാമോ???, (ഞ്യാൻ 😌😉)
ആസി പുള്ളിയെ നോക്കി...
ഇതിൽ ഇപ്പൊ ഏതാ ടീ മാൻ...?????
ട്വിൻസ് ആണ് ഹേ... 😁
ലെ വായനക്കാർ *ട്വിസ്റ്റ് ഇത്..... തുഫ്ഫ്.....(സിദ്ദിഖ് മിമി )
ട്വിൻസ് വിട്ടൊരു ട്വിസ്റ്റ് ഇല്ല ഹേ....!!!
കൊറേ വ്യത്യാസം ഒക്കെ ഉണ്ട്
ഫസ്റ്റ് വൺ വന്നവന്റെ ഐസിൽ ഗ്ലാസ് ഉണ്ട്..
കൂളിംഗ് ഗ്ലാസ് അല്ലട്ടാ...
പിവർ ഗ്ലാസ്..... പവർ വരട്ടെ... 😂
ഇരിക്കണവന്റെ പോക്കറ്റിൽ കൂളിംഗ് ഗ്ലാസ്...
പിന്നെ.... വന്നവന് നുണക്കുഴി ഉണ്ട്...
സെറ്റിയിൽ സിറ്റുന്നവന് അതില്ല...!!!
ഇതിൽ ഇപ്പൊ ടീ മാൻ ഏതാ???
മൗത്ത് ലൂക്കിംഗ് ഒക്കെ ഉണ്ടായിരുന്നു എങ്കിലും ഡിസ്റ്റൻസിൽ നിന്ന് ആയിരുന്നില്ലേ???
അത് കൊണ്ട് ആസിക്ക് ആളെ അങ്ങ് വ്യഗ്തമാകുന്നില്ല....!!!
എന്നാലും പവർ ഗ്ലാസ് അല്ലെന്നൊരു തോന്നൽ...!!!
അങ്ങനെ നിങ്ങൾക്ക് എന്തേലും സംസാരിക്കണം എങ്കിൽ ആയിക്കോ എന്ന് ട്വിൻസിന്റെ ഉമ്മ മൊഴിഞ്ഞു..!!
ഇപ്പൊ ആര് എണീക്കുന്നോ അത് അനസ് ബ്രോ...
ബട്ട് അതാണ് ടീ മാൻ എന്ന് എങ്ങനെ ഉറപ്പിക്കും??? 🤔(ആസി )
ആദ്യം ഒന്ന് പോയി ബോൽത് കുട്ടി അപ്പൊ അറിയാലോ???
അങ്ങനെ അവര് ഒരു റൂമിലേക്ക് നടക്കുന്നു...
ആസി മുന്നിൽ അനസ് ബ്രോ പിന്നിൽ...
വാ പിള്ളേരെ നമുക്ക് ഉളിഞ്ഞു നോക്കാം....!!
മുറിയിൽ പോയി കുറച്ച് നേരം കഴിഞ്ഞിട്ടും അനസ് ബ്രോ പുഞ്ചിരിക്കുന്നു എന്നല്ലാതെ ഒന്നും മിണ്ടുന്നില്ല....
കുട്ടിയൊന്നും മിണ്ടുന്നില്ല...!!!
ഒടുവിൽ ആസി തന്നെ തിരു വാ തുറന്നു..
"""നമ്മള് മുൻപ് കണ്ടിട്ടില്ലേ????""
മുൻപ് അല്ലല്ലോ ഇന്നലെ കൂടെ കണ്ടല്ലേ ഉള്ളൂ... (അനസ് ബ്രോ ആത്മ)
""ഇല്ലല്ലോ??? ""
""ഇല്ലേ??""
""മ്മ്ഹ്ഹ്...!""
"""അല്ല കണ്ട് ഇഷ്ടപ്പെട്ടിട്ട് ആയിരുന്നു
ആലോചിച്ചത് എന്ന് പറഞ്ഞത്????"""
""അതോ അനിയൻ നിങ്ങളുടെ കോളേജിന്റെ തൊട്ടടുത്താണ് കഫെ നടത്തുന്നെ അവൻ തന്നെ കണ്ടിട്ടുണ്ട് എനിക്ക് മാച്ച് ആണെന്ന് പറഞ്ഞു... അത് കൊണ്ടാ കാണാൻ വന്നത്...!!!"''
"""അത് അനിയൻ ആണോ???
നിങ്ങൾ ട്വിൻസ് അല്ലേ???"""
"""അല്ലല്ലോ...???
അവൻ എന്നേക്കാൾ രണ്ട് വയസ്സ് എളുപ്പമാണ്..!!"""
എന്തൊരു വാറ്റായിരുന്നു ഓൻ എന്നിട്ടാണോ???
പടച്ചോനെ പണി പാളിയോ???
അനിയനെ വായിനോക്കി ചേട്ടനെ കെട്ടേണ്ടി വരോ???
ഇതൊരുമാതിരി കോപ്പിലെ ഇടപാട് ആയിപ്പോയി...!!!
എന്നേക്കാൾ ഗതികെട്ടവൾ ആരുണ്ട്... അല്ലാഹ് 😒(ആസി ആത്മ )
അത് ശെരിക്കും ഒരു മാരേജിനൊന്നും ഞാൻ മെന്റലി പ്രീപയർഡ് അല്ല...!!
ഇന്നലെ അവള് വിളിച്ചപ്പോ പറഞ്ഞിരുന്നല്ലോ????(ആസി )
""ഓഹ്...
ഞാൻ മറന്നു ലെസ്ബിയൻസ് അല്ലേ???
ദാട്സ് ഓക്കേ.... ഉമ്മ നിർബന്ധം പറഞ്ഞപ്പോൾ വന്നെന്നെയുള്ളൂ.....
തനിക്ക് താല്പര്യം ഇല്ലാ എങ്കിൽ ഇത് ഇവിടെ വച്ച് കഴിഞ്ഞു...
മറന്നു കളഞ്ഞേക്ക്... 😊"""
അനസ് പറഞ്ഞു കൊണ്ട് പുറത്തേക്ക് നടന്നു...
അപ്പോഴാണ് ആസിക്ക് ഒരു കുത്തൽ
ഉള്ളിലിരുന്ന്...
ട്രൂത്ത് ഒക്കെ വെളിപ്പെടുത്താൻ...
""അതേ.......
ഞങ്ങൾ ലെസ്ബിയൻ ഒന്നും അല്ലാട്ടോ...
ഈ പരിപാടി ഫ്ലോപ്പ് ആവാൻ ചുമ്മാ ചെയ്തതാ...!!
സോറി!!""
അങ്ങനെ വഴിക്ക് വാ മോളുസേ..
(അനസ് ബ്രോ 😂)
""പിന്നെ ഇപ്പൊ തുറന്ന് പറഞ്ഞത്???""
അനസ് ബ്രോ സംശയത്തിൽ ചോദിച്ചു..
"""അത് ഈ പ്രൊപോസൽ ഇനി നടക്കില്ലല്ലോ???
അത് കൊണ്ട്...!!!"""
ആസി ഒരു ചമ്മിയ ചിരിയോടെ പറഞ്ഞു...
""എന്നാൽ ഞാനും ഒരു കാര്യം പറയട്ടെ????""(അനസ് )
ഹ്മ്മ് (ആസി )
ആരെയും ഇങ്ങനെ നോക്കി കൊല്ലരുത് ട്ടോ പെണ്ണെ.....
ദേ... നിന്റെ ബസ്സിൽ ഇരുന്നുള്ള നോട്ടങ്ങൾ ഒക്കെയും...
ഈ ചങ്കിൽ ആണ് വന്ന് കൊണ്ടത്!!!!(അനസ് )
""ഹേ...???""(ആസി )
'''അപ്പൊ മോള് എന്റെ മൊഞ്ചത്തിയാകാൻ റെഡിയായി ഇരുന്നോ കേട്ടോ????"""
അനസ് വിരലുകൊണ്ട് അന്തിച്ച് നിൽക്കുന്ന ആസിയുടെ കവിളിൽ ഒന്ന് തട്ടി കൊണ്ട് പുറത്തേക്ക് നടന്നു...
സ്ലോ മോഷൻ.... സ്ലോ മോഷൻ ബിജിഎം ഇട് 🤭
❤️❤️❤️
ബാക്ക് ടു മഹിസ് കോളേജ്....
അതാ അങ്ങോട്ട് നോക്കു...
പ്രാണവേദന എടുത്ത് നടക്കുകയാണ് നമ്മുടെ നായിക....
നിങ്ങളത് കാണുന്നില്ലേ???
ലെ *വായനക്കാർ ഇത്ര വേദനിക്കാൻ ഡെലിവറിയൊന്നും അല്ലല്ലോ???? 🤔
അല്ല എന്നാലും അശോകന് അല്പം സങ്കടമൊക്കെയാകാം 😁
പെണ്ണ് കാണാൻ വന്നവൻ ആസിയെ
ഉമ്മാക്ക് മുന്നിലിട്ട് നാറ്റിയോ എന്നറിയില്ലല്ലോ???
അതാണ്..!!
ആ വിഷമത്തിന് ക്യാന്റീനിൽ പോയി ആസിയുടെ പറ്റിൽ രണ്ട് പഫ്സും ഒരു ഷേക്കും കുടിച്ചിട്ടും ടെൻഷൻ മാറുന്നില്ല....
കാർത്തുവും ദിലുവും കാർത്തുവിന്റെ
അച്ഛൻ വകയിൽ യൂറിൻ സ്‌പ്രെഡ് ആയ കൂട്ടത്തിൽ ഏതോ ഒരു കസിൻ ബ്രോ എന്തോ പലഹാരം കൊണ്ട് വരുന്നുണ്ട്....
പലഹാരം എന്ന് കേട്ടാൽ ആക്രാന്ത് ആക്രാന്ത് ആണ്...!!
അങ്ങനെ പഫ്സിനോട് പരാക്രമം നടത്തികൊണ്ടിരിക്കെ കാൾ വന്നു...
അവിടുന്ന് പറഞ്ഞ സന്തോഷവാർത്ത കാർത്തുവിനോടും പറയാനായി മഹി ഓടി....
ദാ ചെന്ന് ആരെയോ ഇടിച്ച് താഴേക്ക്...
ഇല്ല.. ഇല്ലാ..... വീണില്ല........
മഹിയെ ആള് പിടിച്ച് വെച്ചിട്ടുണ്ട്....!!!
കാറ്റിൽ പാറിപറക്കുന്ന മുടിയിഴകൾ...
കാലൻ.... 😳😳
ഇവിടെ?????
(തുടരും....)
✍️❤️ഹാഷാര❤️
അഭിപ്രായം പറയണേ.... 😍😍