*💞സ്നേഹതൂവൽ💞*
Part.19
✍️ *~°♡jìfñì♡☆♡jààñ♡°~*
copyright work-
This work (💞സ്നേഹതൂവൽ 💞) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (_jifni_)prior permission
°°°°°°°°°°°°°°°°°
ഇത് കേൾക്കുമ്പോ അവർ എനിക്കെതിരെ തിരിയോ എന്ന് എനിക്ക് പേടി ഉണ്ട്.
പക്ഷെ അവരുടെ മറുപടി നല്ല സോഫ്റ്റിൽ ആയിരുന്നു. അത് എനിക്ക് ഒത്തിരി സന്തോസായി.
" 4 വയസ്സുള്ള ഞങ്ങളെ പെങ്ങളെ അല്ല നിനക്ക് തരേണ്ടത്. മറിച് 19കാരിയായ നിന്റെ ഐറ യെ നിനക്ക് ഞങ്ങൾ നിക്കാഹ് ചെയ്ത് തരും. "( നിസു )
"അതേ അവൾ ഓക്കേ അയാൾ ഉടനെ നിങ്ങളുടെ നിക്കാഹ് നടത്താം. അവൾ ഇപ്പൊ ഇവിടെ നിൽക്കട്ടെ നിനക്ക് എപ്പോ വേണമെങ്കിൽ അവളെ വന്ന് കാണാ..."(ഉപ്പ )
അങ്ങനെ നങ്ങൾ പരസ്പരം കാണാതെ മിണ്ടാതെ നിന്ന രണ്ടര വർഷത്തെ വിശേഷങ്ങൾ പരസ്പരം പറഞ്ഞുംപാര വെച്ചും ഞാനും എന്റെ മൂന്ന് അളിയന്മാരും പിന്നെ സാബിയും അന്ന് വൈകുന്നേരം വരേ സംസാരിച്ചിരുന്നു.
ഇടയ്ക്കിടെ മ്മളെ പെണ്ണ് അങ്ങട്ടും ഇങ്ങട്ടും ഓടുന്നുണ്ട്. ഇടക് ഒന്ന് ചിരിച്ചു തരാ ഒക്കെ ചെയ്യും.
അങ്ങനെ വൈകീട്ട് അവിടെ നിന്ന് തിരിക്കാൻ വേണ്ടി ഇറങ്ങിയപ്പോ.
ന്റ പെണ്ണ് ഉണ്ട് ഓടി വന്ന് കയ്യിൽ പിടിക്കുന്നെ....
"ന്തേ...."(ഞാൻ )
"നിക്ക് നാളെ മിട്ടായി കൊണ്ടന്നു തരോ "( റൂബി )
പെണ്ണിന്റെ നിഷ്ങ്കളതയോടെ ഉള്ള ചോദ്യം കേട്ടാൽ ന്തൊരു പാവാ....
"നാളെ ഞാൻ കുറേ മുട്ടായി കൊണ്ട് വരാട്ടാ......"(ഞാൻ )
അത് കേട്ടപ്പോ പെണ്ണിന്റെ മുഖത്ത് പെരുന്നാൾമാസം കണ്ടതിനേക്കാൾ സന്തോഷം ആയിരുന്നു. അവൾ പിടിച്ചിരുന്ന കയ്യിൽ അവളൊരു കടിയും തന്ന് ഉള്ളിലേക്ക് ഓടി.
അവൾ കടിച്ച സ്ഥലം എന്റെ ചുണ്ടുകൾ കൊണ്ട് ഒന്ന് തലോടി ഞാൻ പോന്നു.
അങ്ങനെ വീട്ടിൽ എത്തിയപ്പോ ഉണ്ട് ശ്രുതിയും അമ്മയും ഉമ്മറത്ത് തന്നെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.
'ന്തു പറ്റി രണ്ടാൾക്കും '(ന്റ ആത്മ )
ഞാൻ ഉള്ളിലേക്ക് കയറിയ ഉടനെ ശ്രുതി അടുത്തേക്ക് വന്നു.
"ഡാ... ഇജ്ജ് രാവിലെ പോയതല്ലേ എവിടെ ആയിരുന്നു."(ശ്രുതി )
അങ്ങനെ ഇന്ന് നടന്നതും ആ രണ്ടര വർഷം നടന്നതും ഒക്കെ ഞാൻ അവൾക് വിവരിച്ചു കൊടുത്തു.
പിന്നെ വീട് എന്റെ പേരിലേക്ക് മാറ്റാൻ വേണ്ട കാര്യങ്ങൾ ഒക്കെ റെഡി ആക്കി.
ഞങ്ങൾ കുറേ നേരം പഴയതും പുതിയതുമായ കാര്യങ്ങൾ ഒക്കെ സംസാരിച്ചിരുന്നു.
അങ്ങനെ ടൈ പോയതറിഞ്ഞില്ല. അവസാനം അമ്മിണിയമ്മ വഴക്ക് പറഞ്ഞതും ഞങ്ങൾ ഫുഡും കഴിച്ചു ഉറങ്ങാൻ പോയി.
------------------------------------------------------------------
*[റൂബിന്റെ വീട് ]*
എല്ലാരും food ഒക്കെ കഴിച്ചു sit out ഇരിക്കുമ്പോഴാണ് റൂബി അവരുടെ കൂടെ ഇല്ലല്ലോ എന്ന് ഓർമ വന്നത്.
അവരെല്ലാവരും വീട് മുഴുവൻ അരിച്ചു പെറുക്കിയെങ്കിലും അവളെ കണ്ടില്ല.
വീടിന്റെ ഉള്ളിൽ ഇല്ലാന്ന് ഉറപ്പായതും അവളുടെ കാക്കമാർ കാർ എടുത്ത് പുറത്ത് അന്വേഷിക്കാനിറങ്ങാൻ മുറ്റത്തേക്ക് ഇറങ്ങിയപ്പോ ഉണ്ട്.
"ഇച്ചുക്കാ.... ങ്ക് ആ ടോർച്ച് ഒന്നടിച്ചു തരോ.... ഇവിടെ ഇരുട്ടാണ് "
ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോ റൂബി ഉണ്ട് മുറ്റത് പടർന്നു പന്തലിച്ച കശുമാവിന്റെ ഒരു കൊമ്പിമ്മേ ഇരിക്കുന്നെ.
നിസു വേഗം മരത്തിന്റെ മുകളിലേക്ക് കയറി അവളെ ഇറക്കി. അപ്പൊ അതിന്റെ മുകളിലെ കൊമ്പിൽ മൂന്ന് വയസുള്ള മിന്നുമോളും ഉണ്ട്.
രണ്ടാളീം പിടിച്ചിറക്കി ഉള്ളിൽ ആക്കി.
"ന്തിനാ അതിന്റെ മുകളിൽ കയറിയത്...? (ഉപ്പ )
"അജ് ദീദി പഞ് അയ്മേ മുഞ്ഞിരി ഉണ്ടാക്കും ന്ന് അത് യേക്കാൻ പോയതാ...."[അത് ദീദി പറഞ്ഞു അതിമ്മേ മുന്തിരി ഉണ്ടാകും എന്ന് അത് എടുക്കാൻ പോയതാ...]
പേടിച് പേടിച് മിന്നു പറയുന്നത് കേട്ട് എല്ലാർകും ചിരിയാണ് വന്നത്.
"രണ്ടാൾക്കും ഇനി മുന്തിരി വേണെങ്കിൽ എന്നോട് പറഞ്ഞാ മതി അതിമ്മേ കേറരുത് ട്ടാ...."(റജു )
ആയിക്കോട്ടെ ആന്റി.... (റൂബി )
"ആന്റിയോ...." റയു ചോദിച്ചപ്പോഴാണ് എല്ലാരും അത് ശ്രദ്ധിച്ചത്...
അങ്ങനെ ഡോർ ഒക്കെ അടച്ചു എല്ലാരും കിടക്കാൻ പോയി.
റജു റൂമിൽ കയറി ചെന്നപ്പോ ഉണ്ട് തന്റെ റൂമിൽ ഇർശു നസു റൂബി കെട്ടിപിടിച്ചു കിടക്കുന്നെ....
" അപ്പൊ ഇനി ഞാനോ.... "(റജു )
റജു വന്നത് അപ്പോഴാണ് അവർ അറിയുന്നേ തന്നേ....
"4 /5 കൊല്ലമായി എന്നും വെല്ലിക്കാന്റെ കൂടെ ഭാബി അല്ലെ ഇനി ഇവൾ ഒകെ ആവോളം ഞങ്ങൾ ഇങ്ങനെയാ...."(ഇർശു )
പോടാ മാക്രി... (റജു )
"ആന്റി മറ്റേ ഹൂമിൽ കിടന്നോ ഇബടെ ഞങ്ങളാ...."(റൂബി )
"ആയിക്കോട്ടെ തമ്പുരാട്ടി.... നിന്റെ നിസുക്കനെ തരോ.... ആന്റിക്ക് ഒറ്റക് കിടക്കാൻ പേടിയാ..."( റജു റൂബിയെ നോക്കി പറഞ്ഞു )
" വെല്ലിക്ക ന്റേതാ.... കുഞ്ഞിക്കാന്റെ ഹൂമിൽ പൊയ്ക്കോ.... "(റൂബി )
ഇനി അവിടെ നിന്നിട്ട് കാര്യല്ലാന്നു മനസിലായതും റജു ഇറങ്ങി പൊന്ന്. റജു ന്റെ പോക്ക് കണ്ടിട്ട് നിസു ഇർഷും ഭയങ്കര ചിരി. റജു ന്റെ അനിയൻ എന്നതിലുപരി നല്ല ഫ്രണ്ട് ആണ് ഇർശു.
അങ്ങനെ അവർ റൂമിലെ ലൈറ്റ് ഓഫ് ചെയ്ത് രണ്ട് ഇക്കാക്കമാർക്ക് നടുവിൽ 13 വർഷങ്ങൾക്ക് മുമ്പ് കിടന്ന പോലെ വീണ്ടും ഒരു രാത്രി റൂബിയുടെ ലൈഫിൽ ഉണ്ടായി.
------------------------------------------------------------
[Zayu ]
മ്മളെ പെണ്ണിനെ കൊണ്ട് കറക്കുന്നതും സ്വപ്നം കണ്ട് കിടന്നപ്പോ ആണ് പുറത്ത് നിന്ന് നിർത്താതെ ഉള്ള കോളിങ് ബെൽ കേട്ടത്.
'ഈ നേരം ആര് വരാനാ.....'(ആത്മ )
തുടരും 💞
അപ്പൊ ക്ലാസ്സ് ഒക്കെ തുടങ്ങീലെ.... എങ്ങനേണ്ട് സ്കൂളും കോളേജും ഒക്കെ.
സ്റ്റോറിയുടെ അഭിപ്രായം must🥰😍
~വരികളുടെ പ്രണയിനി~