Aksharathalukal

will you marry me ❤️ 19

മനോജിന് ചായയും കൊണ്ട് വന്ന ഗൗരി കാണുന്നത്   തലക്ക് കൈ താങ്ങിയിരിക്കുന്ന അയാളെയാണ്.

എന്ത് പറ്റി???

ഗൗരി വല്ലായ്മയോടെ ചോദിച്ചു.

ഈ നന്ദു എങ്ങനെയാ ആള് ഗൗരി??

ആ കുട്ടി ഒരു പാവമാണ്  മനു.
നമ്മുടെ മഹിയെ പോലെ തന്നെ ഒരു കഥയില്ലാത്തവൻ ആണ്.
എന്താ ഇപ്പൊ മനു അങ്ങനെ ചോദിക്കാൻ???

എന്നാലേ താൻ വിളിച്ചിട്ട് അവന്റെ അമ്മയോട് ഒരു നിലവിളക്ക് തൂത്തു തുടച്ച് തിരിയിട്ട് കത്തിക്കാൻ എളുപ്പത്തിന് റെഡിയാക്കി വച്ചേക്കണേ എന്ന് പറയ്...!!

മനുവിന് ഇത് എന്ത് പറ്റി???
രാവിലെ പോകുമ്പോൾ ഒരു പ്രശ്നവും ഇല്ലായിരുന്നല്ലോ????
അത്‌ പോരാഞ്ഞു ഇന്ന് ദാ നേരത്തെ വന്നിരിക്കുന്നു.
എന്നിട്ട് പരസ്പരം ബന്ധം ഇല്ലാത്ത കാര്യങ്ങളും.

എനിക്ക് ഒരു പ്രശ്നവും ഇല്ല ഗൗരി..
ആ പയ്യൻ ഉടനെ ഒന്ന് കെട്ടാൻ ചാൻസ് ഉണ്ട് അവരോട് കരുതിയിരിക്കണേ എന്ന് പറയാനല്ലേ പറഞ്ഞത്.

അതാ ഞാനും ചോദിക്കുന്നെ മനു,
ആരെയാ നന്ദു വിവാഹം കഴിക്കാൻ പോകുന്നെ??
അപ്പുറത്തെ ഇന്ദു മോളെയോ????

ഏയ് അവളെയൊന്നുമല്ല..
അവളെക്കാൾ മുഴുപിരി പോയ ഒന്നിനെ.!!

(നല്ല അപ്പൻ മോളെ കുറിച്ച് എത്ര നല്ല അഫിപ്രായം 😂)

പിന്നാരെയാ???
മനു കണ്ടോ അവരെ???

ഡി പൊട്ടികാളി നീ ഈ വീട്ടിൽ അല്ലേ താമസം നിന്റെ കണ്മുന്നിൽ നടക്കുന്നതൊന്നും കാണുന്നില്ലേ???

എന്റെ മനു താൻ ഇങ്ങനെ അറ്റവും വാലും ഇല്ലാതെ പറഞ്ഞാൽ ഗണിച്ച് കണ്ടുപിടിക്കാൻ ഞാൻ എന്താ വല്ല കാണിപ്പയ്യൂരും ആണോ???

എന്നാ വിശദമായിട്ട് പറയാം...
നന്ദുവും മഹിയും ഇഷ്ടത്തിൽ ആണെന്ന് തോന്നുന്നു.
ഇന്ന് മഹി വന്നത് അവന്റെ കൂടെയാണ്.
നീ ചോദിക്കാനൊന്നും നിക്കണ്ട കേട്ടോ???

അതിന് മഹി വന്നോ???
നിങ്ങൾക്ക് രണ്ടിനും ഇന്നെന്താ പറ്റിയെ രണ്ടു പേരും നേരത്തെ ആണല്ലോ???
എന്നിട്ട് മഹി എവിടെ അവളെ ഒന്ന് കാണട്ടെ ഞാനാദ്യം.!!

പിന്നെ പൊന്ന് മനു ബൈക്കിൽ അവള് അവനെ വഴിയിൽ വച്ച് കണ്ടപ്പോൾ കയറിയത് ആകും.
അതല്ല മറിച്ച് ആണെങ്കിൽ അവൾ നമ്മളോട് സൂചിപ്പിക്കാതിരിക്കോ???
നിങ്ങൾ ചുമ്മാ ഓരോ വിവരക്കേട് കണ്ട് പിടിക്കല്ലേ...
ഇങ്ങനെയൊക്കെയാ താൻ വിചാരിച്ചു വച്ചിരിക്കുന്നെ എന്നറിഞ്ഞാൽ മഹി എന്ത് കരുതും...!!

ഗൗരി മെല്ലെ മഹിയുടെ റൂമിലേക്ക് നടന്നു...
അവൾ ചെല്ലുമ്പോൾ മഹി ബാത്തിങ്ങിൽ ആയിരുന്നു..

അവൾ കുളിച്ചിറങ്ങും വരെ ഗൗരി മുറിയിൽ കാത്തിരുന്നു...
ഒരു ടാങ്ക് വെള്ളവും തൊണ്ടയിലെ വെള്ളവും ഒരുപോലെ വറ്റുന്നത് വരെ അവള് കുളി തുടർന്നു..
കുളിച്ചിറങ്ങിയതും മുറിയിൽ ഇരിക്കുന്ന ഗൗരിയെ കണ്ട് ഇറങ്ങിയത് പോലെ തിരിച്ച് കയറി....
18+ ആയിരുന്നെന്നെ 😂

ഗൗരി ബെഡിൽ ഇരുന്ന ഡ്രെസ്സ് എടുത്ത് വാതിലിനിടയിലൂടെ വന്ന കയ്യിലേക്ക് വച്ച് കൊടുത്തു.

നീ നേരത്തെയാണോ മഹി???

ഹാ.. ആന്റി എനിക്ക് കോളേജിന് പുറത്ത് വച്ച് ആന്റിയുടെ നന്ദുസിനെ കിട്ടി അവനാ ഡ്രോപ്പ് ചെയ്തേ..!!!

അവനെന്താ അവിടെ???

അതോ ഞാൻ കാർത്തുവിനെ കുറിച്ച് പറയാറില്ലേ അവളുടെ കസിൻ ആണ് നന്ദു..
സവിത ആന്റി വക എന്തോ ഐറ്റംസ് കൊടുക്കാൻ വേണ്ടി വന്നതാ അവൻ..
ഞാൻ വലിഞ്ഞു കേറി പോന്നു.. 
മഹി പൊട്ടിച്ചിരിച്ച് കൊണ്ട് പറഞ്ഞു.

ഗൗരിയെ ഒത്തിരി നേരമായിട്ടും കാണാഞ്ഞു പിന്നാലെ വന്ന മനോജ്‌ ആ സംസാരം കേട്ട്  സംശയത്തോടെ മുറിയിലേക്ക് നടന്നു.

അയാൾ ആലോചനയിൽ തന്നെയായിരുന്നു..

"ഇത്രയൊക്കെ തുറന്ന് പറഞ്ഞ സ്ഥിതിക്ക് അവർ തമ്മിൽ ഒന്നും കാണില്ല....!!
പക്ഷെ താൻ കണ്ണ് കൊണ്ട് കണ്ടത്??"

അതേ സമയം മനോജ്‌ പറഞ്ഞ കാര്യം മഹിക്ക് വിഷമം തോന്നാത്ത രീതിയിൽ എങ്ങനെ ചോദിക്കും എന്ന സംശയത്തിൽ ആയിരുന്നു...

ഒടുവിൽ ചോദിക്കാൻ തന്നെ തീരുമാനിച്ചു.

മഹി നിനക്ക് ആരോടെങ്കിലും അഫയർ ഉണ്ടോ???
കണ്ണാടിയിൽ നോക്കി മുടി ചീകികൊണ്ടിരുന്ന മഹിയുടെ കയ്യിൽ നിന്നും ആ  ചോദ്യം കേട്ടതോടെ ചീപ്പ് തെറിച്ച് പോയി...

ഏഹ്... ഹേയ്... അങ്ങനെയൊന്നും ഇല്ലാ...!!
എന്താ ആന്റി????😬

ആ കിന്ദു പിശാച് വന്ന് ഒറ്റിയോ മാതാവേ??
ആക്ട് ചെയ്തു കയ്യീന്ന് പോവോ???
അതോ ഇനി കാലന്റെ കാര്യമാണോ???
ഒന്നും അങ്ങട് കത്തുന്നില്ലല്ലോ???(മഹി ആത്മ🙄)

ഞാൻ വെറുതെ ചോദിച്ചതാ???
നന്ദുവിനോട് നിനക്ക് ഒരു ചായ്വ് ഉള്ളത് പോലെ തോന്നി.!!

അത്‌ പറഞ്ഞതും പൊട്ടൻ കടിച്ചത് പോലെ മഹി പൊട്ടിച്ചിരി തുടങ്ങി...!!
ഹ.. ഹ...
അതോ അത്‌ ആ അപ്പുറത്തെ ചുന്ദരി കുട്ടിയെ ഒന്ന് മൂപ്പിക്കാൻ വേണ്ടിയല്ലേ???

അല്ലാതെ ഒന്നുമില്ലേ മഹി???

ഇല്ലെന്റെ ആന്റികുട്ടി..!!

മഹി ഗൗരിയുടെ കവിളിൽ പിച്ചിക്കൊണ്ട് പറഞ്ഞു..

ആ പിന്നെ മഹി അപ്പയും ഇന്ന് നേരത്തെയാണ്...!!
നിന്നെ അന്വേഷിച്ചു അത്‌ പറയാനാ ഞാൻ വന്നേ...
നിന്നെ കണ്ടപ്പോ അത്‌ ഞാൻ മറന്നു.

മഹി മനോജിനടുത്തേക്ക് നടന്നു.
     
                            ❤️❤️❤️
അയലത്തെ ഘർ...
ഇന്ദു മോളുടെ അപ്നാ കമരാ (അപ്പന്റെ മുറിയല്ലാട്ടോ....
സ്വന്തം മുറി )

കുട്ടി ഉടുപ്പൊന്നും മാറാതെ കട്ടിലിൽ കമിഴ്ന്നു കിടന്ന് കരയുന്നു...
ആ ചൊറിയൻ മുത്തശ്ശി അത്‌ കാണുന്നു..

എന്ത് പറ്റി എന്റെ കുട്ടിക്ക്..???
ഇവിടെ വന്ന ദിവസം മുതൽ അമ്മാമ കാണുന്നുണ്ട് മോളുടെ ഓരോ മാറ്റവും പറയ്????

അവരവളുടെ  മുതുകിൽ തലോടി സാന്ത്വനിപ്പിച്ച് കൊണ്ട് ചോദിച്ചു.

എനിക്ക് നന്ദുവിനെ വേണം അമ്മമ്മ...
പിരിഞ്ഞു കഴിഞ്ഞ നാളുകളിലാണ് നന്ദു എനിക്ക് എത്രമേൽ പ്രിയപ്പവട്ടവൻ ആയിരുന്നു എന്ന് എനിക്ക് സ്വയം മനസ്സിലായത്.

ആരാ മോളെ നന്ദു???

എ... എന്റെ എല്ലാമായിരുന്നു അമ്മമ്മേ..!!
ഒരു നശിച്ച നിമിഷത്തിൽ ഞാനായിട്ട് ഒഴിവാക്കിയതാ അവനെ...
പക്ഷെ മറ്റൊരാളെ അവന് പകരം ഹൃദയത്തിൽ സ്ഥാനം കുടിയിരുത്താൻ കഴിയുന്നില്ല.
എന്റെ സീനിയർ ആയിരുന്നു.
മൂന്ന് വർഷം പ്രണയിച്ചു....
എനിക്കവനെ വേണം അമ്മമ്മേ അല്ലെങ്കി...
ഞാൻ മരിച്ച് പോകും... 😭

നീ ആ പയ്യനോട് സംസാരിച്ചാൽ ഒക്കെ ശരിയാകും മോളെ...
ഇങ്ങനെ വിഷമിച്ചിട്ട് എന്താ കാര്യം???

സംസാരിച്ചാൽ ഒക്കെ ശരിയായി വീണ്ടും നന്ദു എന്റേതാകും എന്ന് എനിക്ക് വിശ്വാസമുണ്ട് പക്ഷെ തടസ്സം നില്കുന്നത് അവളാണ്....
മഹിത...!!!!

എന്നേക്കാൾ എന്താണ് അവൾക്ക് കൂടുതൽ ഉള്ളത് അമ്മമ്മേ???
എനിക്കറിയാം അവള് കൈവശം കൊടുത്ത് വച്ചേക്കുവാ.... 😡

ഒരു വഴിയുണ്ട് നീ വിഷമിക്കാതെ...!!

കൊച്ച് മോളുടെ വിഷമം കണ്ട് എന്തോ തീരുമാനിച്ച് ഉറപ്പിച്ചത് പോലെ ഇന്ദുവിന്റെ മുതുകിൽ ഒന്ന് തട്ടിയിട്ട്  അവളുടെ അമ്മമ്മ പുറത്തേക്ക് നടന്നു.

ആദവിന്റെ കാർ   മുറ്റത്ത് വന്ന് നിന്നതും അവരുടെ ചൊടികളിൽ ഒരു വഴി തെളിഞ്ഞത് പോലെ ഒരു ചിരി വിരിഞ്ഞു.

ഒടിഞ്ഞ കാല് മെല്ലെ കുത്തിയാണ് ആദി അകത്തേക്ക് കയറുന്നത്.

"  നിനക്ക് മഹിതയെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടോ???"

ആദി ഒരു നിമിഷം അത്‌ കേട്ട്  അവന്റെ മുറിയുടെ വാതിൽക്കൽ സ്റ്റക്ക് ആയി നിന്നു...

പിന്നെ തിരിഞ്ഞ് അമ്മമ്മയെ നോക്കി...

നീ നോക്കണ്ടെടാ ഉണ്ണി എനിക്കറിയാം അങ്ങനെ ഒരു മോഹം നിനക്കുണ്ടെന്ന്..!!
ഞാൻ എതിർത്താലോ എന്ന് കരുതിയാണ് നീയത് ഇവിടെ അവതരിപ്പിക്കാത്തത്.
ഒന്ന് കേട്ടോ എനിക്ക് സമ്മതമാണ്.
അവൾക്ക് നിന്നോട് അങ്ങനെ വല്ലതും ഉണ്ടോടാ ????
അതോ നീ ചുമ്മാ ഒലിപ്പിക്കുന്നെ ഉള്ളോ???


ശെരിക്കും???

ആദി  ചിരിയോടെ അവരുടെ ചുമലിൽ കുലുക്കി കൊണ്ട് ചോദിച്ചു.

ഹ്മ്മ്..!!

എന്റെ ഇന്ദു മോള് അവള് കാരണം വിഷമിച്ചൂട.....
അവളെ നീ കെട്ടുന്നതിന് മുൻപ് ഇന്ദുവിന്റെത് ഞാൻ നടത്തും...
പിന്നെ നിങ്ങളുടേത് എങ്ങനെ ഇടങ്കോലിടണം എന്ന് ഈ ഭവനിക്ക് അറിയാം (ദാറ്റ്‌ തള്ള ആത്മ)

എനിക്കവളെ ഒറ്റ ദിവസത്തേക്ക് മതി..!!
ഒരു തവണ കയ്യിൽ നിന്നും വഴുതി പോയത് ആണ് ഇനി ഉണ്ടാകില്ല..
അതിന് ഈ വഴി എങ്കിൽ അങ്ങനെ ഹും 😏(ആദി ആത്മ)

(രണ്ട് പേരും വെള്ളമൊക്കെ ശെരിക്ക് തിളപ്പിക്ക് കേട്ടോ.???
അരിയിടാറാകുമ്പോൾ ഞാൻ പറയാം(😁ഞ്യാൻ) )
       

                            ❤️❤️❤️

എന്റെ മേരി കൊച്ചേ...........
നീ കൊള്ളാട്ടോ????
എനിക്ക് പറ്റിയ ജോടിയാണ്.....!!
ഇത് പോലെ ഉഡായിപ്പത്തിയെ ഇനി കണ്ട് കിട്ടാൻ പ്രയാസം ആണ്...

നന്ദു മഹിയുടെ ഫോട്ടോയിലേക്ക് നോക്കി പറഞ്ഞ് കൊണ്ട് അനസിന്റെ ഫോണിൽ നിന്നും അവളുടെ നമ്പർ ഡയൽ ചെയ്തു...

(ഡ്യൂല് സിം ആണെന്ന് എല്ലാർക്കും അറിയാല്ലോല്ലേ....
അല്ലെങ്കിൽ പിന്നെ മഹി അനസ് ബ്രോയെ വിളിച്ച നമ്പറിൽ നിന്നും തിരികെ വിളിച്ചാൽ അവന്റെ അടപ്പ് തെറിക്കൂലേ 😁)

റിങ് പോകുന്നുണ്ട്...

"ആപ് ജിസ് വ്യക്തിക്കോ കാൾ കർ രഹി ഹേ..
വഹി അഭി വ്യസ്ത്. ഹേ...."

എങ്ങനെ വ്യസ്തമാകാതിരിക്കും ലവള്മാര്  പൂരപ്പാട്ട് പാടുവല്ലേ...!!!

എടി ഊളെ..... നിനക്ക് എന്റെ മുറച്ചെക്കനുമായി എന്താടി ഇടപാട്???
(കാർത്തു )

എന്റെ പൊന്ന് മോളെ അതൊരു അഡ്ജസ്റ്റ് മെന്റ് ആണ്...
ഞാൻ ഒന്ന് പറയട്ടെ..!!

ഡി നമ്മടെ കോളേജിൽ പഠിപ്പിക്കാൻ വരാൻ പോകുന്ന വേതാളം ആണ് ഞാൻ പറയുന്ന കാലൻ..!!
പിന്നെ കാർത്തു  നിന്റെ അനന്തുവേട്ടൻ ആണ് ഞാൻ പറയുന്ന നന്ദുസ്..!!
പക്ഷെ അത്‌ ഇന്നാണ് എനിക്ക് മനസ്സിലായത്..

ആദിയുടെ കയ്യിൽ നിന്നും രക്ഷപ്പെടാന ഇന്ന് നന്ദുനൊപ്പം എസ്‌കേപ്പ് ആയത്.


""അയ്യോ???? ""(കാർത്തു )

എന്താടി..???
അപ്പൊ നീയാണോ ആ ബസ്സിലെ പ്രശ്നക്കാരി...???(ദിലു )

യാ യാ അങ്ങനെ ഒരു അബദ്ധം സംഭവിച്ചിരുന്നു.
(മഹി )

ഞഞായി... (കാർത്തു, ദിലു, ആസി )

പിന്നെ എന്റെ നിക്കാഹ് ഉറപ്പിക്കാൻ പോവാട്ടോ.(ആസി വിത്ത് നാണം )

ഹാ അത്‌ പറയാൻ വിട്ടു... മാരൻ ആരാന്ന് അറിയോ ചങ്കത്തിമാരെ....????
അവർ ടീ മാൻ....
ഹിസ് നെയിം ഈസ് അനസ്...!!
നമ്മടെ സ്വന്തം അനസ് ബ്രോ..!!
അതായത് ഇനി ആ ചായക്കട നമ്മുടേത് കൂടിയാണ്  എന്ന്.... (മഹി )

പിന്നെ മേരി കൊച്ചേ ആത്മാർത്ഥത കൂടി പോയപ്പോ ഒരബദ്ധം പറ്റിയെടി...
നമ്മടെ ലെസ്ബിയൻ സ്റ്റോറി പൊളിഞ്ഞു..(ആസി )

അത്‌ ആദ്യമേ പൊളിഞ്ഞല്ലോ???(മഹി )

ഇത് അങ്ങനെയല്ല ഞാൻ പറഞ്ഞു...
നീ ചുമ്മാ പറഞ്ഞത് ആണെന്ന്.!!
അത്‌ കൊണ്ടാ കല്യാണം നടക്കുന്നെ???
എനിക്കതല്ല നീ ഇനി ആളുടെ മുഖത്ത് നോക്കുന്നത് എങ്ങനെയാ???
നാളെ കാണേണ്ടി വരില്ലേ???

അത്‌ ഞാൻ എന്റെ രണ്ട് ഉണ്ട കണ്ണ് കൊണ്ട് നോക്കിക്കോളാ...
പിന്നെ ഒരു കള്ളം അത്‌ എന്തിനാണെന്ന് എപ്പോഴേ പുള്ളിക്ക് കത്തി കാണും..

എന്നാ ഓക്കേ ടാ.. എനിക്ക് ഒരു കാൾ വരുന്നു കുറച്ച് നേരമായി...
മറ്റേ നമ്പർ ആണ്...
എടുത്ത് നോക്കട്ടെ..!!!(മഹി )



എന്താണ് ഒരു ആട്ടമൊക്കെ ഹേ....???
(ആസി )

അതോ അവന്റെ ശബ്ദം എനിക്ക്  വല്ലാതെ പിടിച്ചു ഒന്ന് കാണാൻ പറ്റുവോ എന്ന് ചോദിക്കാനാ...
വച്ചിട്ട് പോടി ശവങ്ങളെ....!!!

                          ❤️❤️❤️

ഹലോ...... 

എന്ത് വേണം???

ഹാ ഇങ്ങനെ റേസ് ആവാതെടി.. 
മേരികൊച്ചേ...!!

ചേട്ടായി മോളുടെ ശബ്ദം കേൾക്കാൻ വിളിച്ചത് അല്ലേ???

ആണോ കേട്ടില്ലേ..
എന്നാ വച്ചോ.!!

ഈ മേരികൊച്ചിന്റെ ഒരു തമാശ...
ഗള്ളി...

കൊഞ്ചാതെ കാര്യം പറയടോ??

ഇന്ന് കൂടെ കണ്ട പയ്യൻ ഫ്രണ്ട്‌ ആയിരിക്കും അല്ലേ????

അല്ല എന്റെ ലവർ ആണ്...
ഐ ലവ് ഹിം....!!!
സമാധാനം ആയല്ലോ..
ഇനി എനിക്കുറങ്ങണം... ഇനി വെച്ചില്ലെങ്കിൽ ഞാൻ ബ്ലോക്ക്‌ ചെയ്യും..!!!

അപ്പൊ ഞാൻ വേറെ നമ്പറിൽ നിന്ന് വിളിക്കും.

ഇത് വലിയ കഷ്ടം ആണല്ലോ മാതാവേ...!!

എന്ന് പറഞ്ഞ് കൊണ്ട് തിരിഞ്ഞ മഹി കാണുന്നത്   വീടിന് പുറത്തൂടെ അവളുടെ വീട്ടിലേക്ക് എത്തി നോക്കി കാൾ ചെയ്യുന്ന ആദിയെയാണ്...

അവള് പല്ല് കടിച്ചു കൊണ്ട് മേശപ്പുറത്തിരുന്ന പേപ്പർ വെയിറ്റ് എടുത്ത് ജനലിലൂടെ ഉന്നം നോക്കി ഒരേറ് നല്ല ഉന്നം ആയത് കൊണ്ട് അത്‌ കറക്റ്റ് ആയിട്ട് അവന്റെ അമ്മാമയുടെ തലയിൽ..!!

ഹമ്മേ.... ഉൽക്ക...!!!!

അതോടെ ആദി അങ്ങോടേക്ക് തിരിഞ്ഞു.
മഹിയെ വിളിച്ചിരുന്ന കാൾ കട്ട്‌ ആയി...
മഹി ആദിയാണ് തന്നെ വിളിച്ച് ശല്യം ചെയ്യുന്നത് എന്ന് ഉറപ്പിച്ചു.

മറുപുറത്ത് ചിരിയോടെ മൊബൈൽ നന്ദു അനസിന് കൈ മാറി... 

(തുടരും....)

✍️❤️ഹഷാര❤️


ചിരിക്കാൻ ഒന്നുല്ല വെറുതെ പറഞ്ഞു പോകും പോലെയേ ഉള്ളൂ....
വേറൊരു സ്റ്റോറി ഉള്ളിൽ കിടന്നിട്ട്....
ഇത് എഴുതാനുള്ള ഫ്ലോ അങ്ങ് പോയി...
അഭിപ്രായം പറയു... 😍

 


will you marry me ❤️ 20

will you marry me ❤️ 20

4.6
2087

ഡാ ഞാനൊരു സീരിയസ് മാറ്റർ ചോദിക്കട്ടെ??(അനസ് ) എന്റെ പൊന്ന് അനു വീട്ടിൽ അമ്മ കാണും എന്നല്ലാതെ എനിക്ക് അതിനെക്കുറിച്ച് വല്യ  പിടിയില്ലാട്ടോ..!! ആഹ് എന്നാലും നീ ചോദിക്ക് അനുമോളോട് വിളിച്ച് ചോദിച്ചിട്ടായാലും ഞാൻ പറഞ്ഞ് തരാ...!!!(നന്ദു ) നന്ദുവിന്റെ റിപ്ലൈ കേട്ട് അനസ് വിജുരുമ്പിച്ച്  രണ്ട് സെക്കന്റ്‌ മൗനപ്രാർത്ഥന നടത്തി..!! ലവന്റെ മുതുകിന് ആയിരുന്നു എന്ന് മാത്രം... അല്ല പിന്നെ സീരിയസ് കാര്യം പറയുമ്പോ സീരിയലിന്റെ  കാര്യം എടുത്തിട്ടാ ദേഷ്യം വരില്ലേ???? രണ്ട് മൂന്ന് മിനിറ്റ് സമയത്തെ സ്നേഹപ്രകടനത്തിന് ശേഷം ഒരു മൂലയിൽ ഇരുന്ന് രണ്ടെണ്ണവും  പരസ്പരം നോക്കി പ