Aksharathalukal

ലവ് ലെറ്റർ ബോക്സ്‌

    Copyright ©

This work is protected in accordance with section 45 of the copyright act 1957(14 of1957)and should not  
Used in full or part without the creator's prior permission.


ഞങ്ങൾ നാല് ചങ്ക്‌സ് നാലെന്ന് പറഞ്ഞാലും ഒരുമനം . ഈ കോളേജ് കാലത്തെ സാദാരണ നൊസ്റ്റു പോലെ
കട്ട ദോസ്തുക്കൾ ഷിബിന, അമീറാ, ഹാഷിഫ, അൽഫസ്‌ന അതായത് ഞാൻ😁.....പേര് തന്നെ ഒരു ഗും അല്ലെ....
അങ്ങനെ കോളേജിലെ അതിപ്രധാനമായ ഡേ ഫ്രഷേഴ്‌സ് ഡേ എന്ന് തെറ്റിദ്ധരിക്കല്ലേ വലിന്റൈനെസ് ഡേ  ഫെബ്രുവരി 14 എല്ലാരും വല്യ ആകാംഷയിൽ ഇരുന്നിട്ട് അവധി ദിനം ആയിപോയി . പക്ഷെ നമ്മടെ ടീച്ചേർസ് ഒരു തീരുമാനം എടുത്തു അത് അടുത്ത ദിവസം വർക്കിംഗ്‌ അല്ലെ അന്ന് നിങ്ങ ആഘോഷിച്ചോ മക്കളെന്ന്.....
അടിച്ചു മോനെ.........
ഫീൽ ദാറ്റ്...... മൊമെന്റ്
പിള്ളേർ ബ്ലാക്ക്, ബ്ലൂ, റെഡ്, പിങ്ക്, ഗ്രീൻ ഡ്രസ്സസ് ഒക്കെ ഇട്ട് സൂപ്പർബ് ഫീൽ.ഞങ്ങൾ നാലും പിങ്ക് ടോപ് വൈറ്റ് പാന്റ്& ഷോൾ പിന്നെ നമ്മടെ സ്ഥിരം ബ്ലാക്ക് ചുറ്റി തട്ടം......
അങ്ങനെ ഓടിപ്പാഞ്ഞു കോളേജ് ഗേറ്റ് എത്തിയപ്പോ തന്നെ അതാ കേൾക്കുന്നു അടിപൊളി ഒരു വോയിസ്‌ കോളേജ് love fm  ഒരു ചേട്ടൻ&ചേച്ചി ആണ് തേർഡ് ഇയർ ബി. എ ഇംഗ്ലീഷ്. ഫുൾ ഇംഗ്ലീഷ് ആണ്.അടിപൊളി അവതരണം പിന്നെ ഒരു അന്നൗൺസ്‌മെന്റ് അവിടെ ഒരു ബോക്സ്‌ ഉണ്ട് ലവ് ബോക്സ്‌ അഥവാ ലവ് ലെറ്റർ ബോക്സ്‌. ആർക് വേണേലും ലെറ്റർ എഴുതാം ഫ്രം വക്കണമെങ്കിൽ ആവാം ഇല്ലെങ്കിൽ നോ പ്രോബ്ലം...
അത് ഞങ്ങള്ക് അങ്ങട് ഇഷ്ടപ്പെട്ടു.. അടിപൊളി.....നോക്കി വച്ച കുറെ ചേട്ടന്മാരുണ്ട് കൊള്ളാം.... ഇതാവുമ്പ നമുക്കൊരു മനസ്സുഖം ലെറ്റർ അവർ ക്ലാസ്സിൽ എത്തിച്ചോളും......
അങ്ങനെ ലെറ്റർ എഴുതാൻ പേപ്പർ വിത്ത്‌ പെൻ ചങ്ക് 1 ഷിബിന ലെറ്ററിൽ ലിപ് പേസ്റ്റ് ചെയ്യാൻ ലിപ്സ്റ്റിക് വിത്ത്‌ ചങ്ക് 2 അമീറാ ആൾ ഒരു ബ്യൂട്ടി വിത്ത്‌ പുട്ടി ആണ് അതോണ്ട് മിനി ബ്യൂട്ടിപാർലർ കയ്യിൽ കാണും പിന്നെ വലിന്റൈനെസ് ഡേ സ്പെഷ്യൽ റോസ് വിത്ത്‌ ചങ്ക് 3 ഹാഷിഫാ....
അപ്പൊ പിന്നെ ഞാൻ എന്ത് കോൺട്രിബൂട്ട് ചെയ്യും 🤔🤔.
ഈ...
അപ്പോളാണ് ചങ്ക്‌സ് അത് പറഞ്ഞെ എഴുത്ത് നിന്റെ വക.....
നമുക്ക് എല്ലാർകൂടി എഴുതാം... എനിക്ക് ഇതിൽ അത്ര എക്സ്പീരിയൻസ് ഇല്ല.........ഞാൻ എസ്‌കേപ്പ് ആവാൻ നോക്കി...
ഞാൻ എഴുതാം നീ പറഞ്ഞാൽ മതി ഹാഷി മുത്ത് ആണ്......
അങ്ങനെ എഴുതൽ മഹാമാഹം തുടങ്ങി... എന്തൊക്കെയോ എഴുതി ലിപ്സ്റ്റിക് വച് ലിപ് പേസ്റ്റ് ചെയ്തു കൂടെ ഒരു റോസ് വച്ചു..... അങ്ങനെ അത് കഴിഞ്ഞു....
അപ്പൊ അമിക്ക് ഒരു സംശയം ഫ്രം വെക്കണോ.......
ബി. എ eco അത് മതി നമ്മൾ ഒരേ സ്വരത്തിൽ പറഞ്ഞു.......
അങ്ങനെ പ്രാർത്ഥനയോടെ ബോക്സിൽ ലെറ്റർ നിക്ഷേപിച്ചു.
"ഈ എഴുത്തിന്റെ പിന്നിൽ ഞങ്ങളുടെ കറുത്ത അല്ല വെളുത്ത കരങ്ങളാണെന്ന് ആ ചേട്ടൻ അറിയില്ലേ പടച്ചോനേ"..
ഡാ നിങ്ങൾക് ഡെഡിക്കേഷൻ ഉണ്ടേൽ എഴുതി താ... അസ്ന ആണ് ക്ലാസ്സ്‌ റെപ്..
അങ്ങനെ ഞങ്ങൾ പരസ്പരം ഡെഡിക്കേഷൻ എഴുതി നാല് ലെറ്റർ കൊടുത്തു.
ഒരു മനസ്സുഖം നമ്മടെ പേരിൽ ഒരു സോങ് കേൾക്കുമ്പോ... അങ്ങനെ അവസാനം ലെറ്റർ കൊടുക്കുന്ന സമയം ആയി.... ടിക്... ടിക്.. ടിക്...
കണ്ട് പിടിക്കുവോടി പേടി ആവുന്നു..... ഹാഷി ആണ്...
ഒഞ്ഞു പോടീ പെണ്ണെ... ഈ 56 പേരുള്ള ക്ലാസ്സിൽ നിന്ന് നമ്മളെ കണ്ട് പിടിക്കുവല്ലേ.... അങ്ങനെ മനസ്സിലായ തന്നെ അത് ചുമ്മാ തമാശ ആയിട്ടേ എടുക്കു.... ഞാൻ പറഞ്ഞു നിർത്തി.... എല്ലാരും അതെ എന്ന മട്ടിൽ തലകുലുക്കി.....
പെട്ടെന്ന് ഒരു ആരവം അടുത്ത് വരുമ്പോൾ തോന്നി അതെ കുറെ ചേട്ടന്മാരും ചേച്ചിമാരും വരുന്നു കൂകി വിളിക്കുന്നുണ്ട്...... മറ്റേ നമ്മുടെ കഥനായകൻ ചേട്ടൻ ഒരു ചേട്ടന്റെ തോളിൽ ഇരിക്കുന്നു...... എല്ലാരും പുറത്തേക്ക് നോക്കി സീൻ കാണുന്നു...
എനിക്ക് ഉള്ളിൽ അപായ മണി മുഴങ്ങി.. ഞാൻ അവള്മാരെ കണ്ണ് കാണിച്ചു.. എവട കാണാൻ ചങ്കതികൾ ആ ചേട്ടനെ ഊറ്റുന്ന തിരക്കിലാണ്.....
ശ്..............ശ്.... ഡി...... വാഷ്റൂം പോകാം...... ഞാൻ വീണ്ടും വിളിച്ചു.  ഇത്തവണ മൂന്നും നോക്കി ഫാക്യം..
എന്താടി.......കോറസ്.......
അവർ വരാന്ത എത്തീട്ടുള്ളു ഇപ്പ ചാടിയ നാറാതെ രക്ഷപെടാം...
അവര് ആ ലെറ്റർ വായിപ്പിക്കാൻ വരുന്നത് ആണ്.  ആളെ കിട്ടിയ അങ്ങനെ ആണെന്ന് എന്റെ ഇവിടൊള്ള കസിൻ പറഞ്ഞിട്ടുണ്ട്...
അങ്ങനെ പറഞ്ഞും പിടിച്ചും ഞങ്ങൾ നാലും വാതിൽ എത്തി കടക്കാൻ തുനിഞ്ഞതും ഒരു ഇക്കാക്ക വന്നു തടഞ്ഞു..മക്കൾ ക്ലാസ്സിൽ കേറ്..... ഞങ്ങൾ ഒരാളെ അന്വേഷിച്ചു വന്നതാണ് അത് കണ്ടുപിടിച്ചിട്ട്  പോകാം എവിഡാന്ന് വച്ച.....
അപ്പോളേക്കും എല്ലാരൂടെ ക്ലാസ്സിൽ ഇടിച് കേറി... ഞങ്ങൾ ലെറ്റർ എഴുതിയ ചേട്ടൻ ഭയങ്കര കലിപ്പിൽ ടീച്ചേർസ് ഡെസ്കിൽ വന്നു ഇരുന്നു..
പറഞ്ഞു തുടങ്ങി..
ബി. എ ഇക്കണോമിക്സിൽ നിന്ന്  എനിക്ക് ലവ് ലെറ്റർ കിട്ടി അത് ആരാണ് എന്ന് അറിയണം അതിനാണ് ഞങ്ങൾ വന്നത്... അപ്പൊ പെട്ടെന്ന് പറഞ്ഞ പെട്ടെന്ന് പോകാം....
ഇനി അറിയുന്നവർ കാണിച് തന്നാലും മതി......
ഞങ്ങൾ നാലും മുഖത്തോട് മുഖം നോക്കി പിന്നെ... താഴേക്ക് നോക്കി നിന്നു.....
കുറച്ചു സമയം കഴിഞ്ഞ് അനക്കം ഒന്നും ഇല്ലാതായപ്പോൾ ഒരൊറ്റ തട്ട് ഡെസ്കിൽ എല്ലാം ഞെട്ടി തരിച്ചു പോയി.........
പിന്നെ ഒരു ചേച്ചി പറഞ്ഞു ഒരൊറ്റ ലെറ്റർ ആണ് ഇവിടെ നിന്നും ഉള്ളത്
ഇനിയും ആരുടെത് ആണെന്ന് പറഞ്ഞില്ലെങ്കിൽ ഞങ്ങൾ നോട്ട്  നോക്കി കണ്ട് പിടിക്കും......
പെട്ടെന്ന് ഞാൻ എണീറ്റ് നിന്നു പുറകെ എന്റെ വാലുകളും...
സോറി ചേട്ടാ ഞങ്ങൾ തമാശക്ക്... അത്രേം ഞാൻ പറഞ്ഞതെ ഓര്മയുള്ളു..... എല്ലാരും കൂടെ ചിരി തുടങ്ങി.... അപ്പോഴാണ് ഞങ്ങളുടെ ശ്വാസം നേരെ വീണത്...
ആ ചേട്ടൻ ചോദിച്ചു ആരുടെ ഐഡിയ ആണ്?
എനിക്ക് തന്നെ എഴുതിയത് എന്താണ്? ചിരിക്കുണ്ടെങ്കിലും പുള്ളിയുടെ കണ്ണിൽ വല്ലാത്തൊരു ഭാവം.......
ഞാൻ പതിയെ കൈ പൊക്കി എന്റെ....... എന്ന രീതിയിൽ 
എഴുതിയത് ഹാഷി....
പുള്ളി വല്ലാത്തൊരു നോട്ടം നോക്കി
നീ Nss ഉണ്ടായിരുന്നില്ലേ...
ഞാൻ പതിയെ തലയാട്ടി.....
ഹ്മ്മ്....
പിന്നെ ഒരു ഡയറി മിൽക്ക് തന്നു...
ഒരുപാട് തലപ്പുകച്ചത് അല്ലെ ഇരിക്കട്ടെ എന്റെ വക.....
എനിക്ക് ആദ്യമായി കിട്ടിയ ലെറ്റർ ആണ്...അതിങ്ങനെ ആയി.......
ഇത്രേം ഗ്ലാമർ ആയ ചേട്ടൻ ഈ ഒരു ലെറ്റർ മാത്രെ കിട്ടിയൊള്ളോ...
അമി ആണ്.. കുരിപ്പ് അവർ പോകാൻ ഇറങ്ങിയത് ആയിരുന്നു നശിപ്പിച്ചു......

ഹ്മ്മ്...... ഒന്ന് മൂളിക്കൊണ്ട് ആ ചേട്ടൻ  പോയി വാതിലിൽ എത്തിയപ്പോൾ ഒരു തിരിഞ്ഞ് നോട്ടവും ഒരു കണ്ണിറുക്കി പുഞ്ചിരിയും....

"എനിക്ക് ആ ലെറ്റർ ഐഡിയ ഇഷ്ടപ്പെട്ടു കേട്ടോ ഐഡിയ കൊടുത്ത ആളെയും... "

അവർ വാതിൽ കടന്ന് പോയ ശേഷമാണ് എനിക്ക് അതിലെ പ്രൊപോസൽ ഓടിയത്.......
ആ നോട്ടവും ചിരിയും ഞാൻ അറിയാതെ ഓർത്ത് പോയി... എന്റെ ചുണ്ടിലും പുഞ്ചിരി വിടർന്നു....

എന്റെ പ്രിയനേ... നിന്നെയോർത്ത്....ഈ കലാലയ മുറ്റത്.....
വർഷങ്ങൾക്ക് ശേഷവും ആ കോളേജ് ഗ്രൗണ്ട് കാണെ പതിയേ ഞാൻ ഉരുവിട്ടു.........


ഒത്തിരി ഇഷ്ടം
©✍️❤️ഹഷാരാ❤️


കുറച്ച് എന്റെ കൊലാബോധം വർക്ക്‌ ചെയ്യിച്ചതാണ്....
ബാക്കി ബേസ്ഡ് ഓൺ ട്രൂ സ്റ്റോറി...

ആ ബോക്സ്‌ ആൻഡ്  rj ഒക്കെ സത്യം ആണുട്ടോ....
എന്റെ കോളേജ് ഡേയ്‌സ് ഓർമ്മ 😍

.