Aksharathalukal

നീയില്ലാ നേരം - 22

നീയില്ലാ നേരം🍂


              ---22


©𝙲𝙾𝙿𝚈𝚁𝙸𝙶𝙷𝚃 𝙿𝚁𝙾𝚃𝙴𝙲𝚃𝙴𝙳

✍𝖯𝗋𝖺𝗇𝖺𝗒𝖺𝗆𝖺𝗓𝗃𝖺...



"""""ഞാൻ....ഞാൻ ""രോഹൻ എല്ലാ""" ഞാൻ.....""""രോഹിത് .....രോഹിത് ആണ്""" .....!!!!!!!!!"""""""


Whaatttt 😳😳😳😳


സത്യാണ് അദു...ഞാൻ രോഹൻ എല്ലാ രോഹിത് ആണ്....എൻ്റെ ഈ മുഖം മാത്രമാണ് രോഹൻ്റെത്. .....!!!!

രോഹനേ കുറിച്ച് പറയാനേ ...നീ നന്ദുവിൻ്റെ അടുത്ത് നിന്നും അവനെ കുറിച്ചും കേട്ട് കാണും.....അവൻ ...അവൻ ഞങ്ങൾക്ക് എന്നും ഇഷ്ടകെഡ് തോന്നിയ ഒരാള് മാത്രം ആയിരുന്നു....അതിന് കാരണം നന്ദു അവൻ ആയുള്ള കൂടുതൽ അടുപ്പം....എന്ന് വച്ച് ഇഷ്ടക്കേട് ഒന്നും അവനോട് കാട്ടാരില്ല.....!!!പക്ഷേ ആ ഇഷ്ടകുറവിനും അധികം ആയുസ്സ് ഒന്നും ഇല്ലായിരുന്നു.....!!!അമ്മ മാത്രം ഉള്ള ഒരു പാവം പയ്യൻ അതായിരുന്നു അവൻ ....അവർക്ക് വേണ്ടി ജീവിച്ച മകൻ.....!!!അവരെ നോക്കാൻ വേണ്ടി പഠിത്തം കഴിഞ്ഞ് ഒഴിവ് സമയങ്ങളിൽ ജോലി നോക്കിയവൻ.....!!!പാവം ആയിരുന്നു...ഒരു പഞ്ച പാവം.....!!!അവനെ കുറിച്ച് കൂടുതൽ അറിഞ്ഞ് അവനായി ഒരു കൂട്ട് സ്ഥാപിക്കാൻ നോക്കുമ്പോഴേക്കും കോളജ് എന്ന സുന്ദര കാലഘട്ടം അവസാനിച്ചു.....!!!
പക്ഷേ ഞങൾ അവനെ തേടി കണ്ട് പിടിച്ചു....കൂട്ട് കൂടി...... നന്ധുവിന് അറിയില്ലായിരുന്നു ആ കൂട്ട്....അവളോട് നേരിട്ട് പറയാൻ തന്നെ ആണ് കാത്തിരുന്നത്...എന്നാല് അതിന് അടുത്താണ് അവൾടെ അച്ഛമ്മ മരിച്ചത്....ഒന്നും പറയാൻ ഒരു സാഹചര്യം കിട്ടിയില്ല....പിന്നെ പറയാം എന്ന് കരുതി...ഒരുപക്ഷേ ആ സൗഹൃദം ഏറ്റവും കൂടുതൽ അവളെ സന്തോഷിപ്പിച്ചേനെ....!!!ആരോടും അധികം കൂട്ട് കൂടാത്ത അവൻ അവളോടു ഞങ്ങളോടും കൂട്ട് കൂടാൻ താൽപര്യം ഉണ്ടായിരുന്നു അത്രേ.....!!!

പിന്നെ കുറെ കാലം അവളെ കാണാൻ പോലും ഒത്തില്ലല്ലോ.....അതിനിടെ അവൻ ഇവിടെ നിന്നും മാറി പോയി....അമ്മയെയും കൂട്ടി ......

പിന്നെ ആണ് നന്ദു വിളിച്ച് ഈ റിലേഷൻ അവൾക് വെറും കോളജ് ടൈം പാസ് ആണെന്ന് ഒക്കെ പറയണേ....വിശ്വസിച്ചില്ല ഞാൻ...കഴിയില്ലായിരുന്നു....എന്നാല് മറ്റൊരു ചെറുപ്പക്കാരനെ താൻ സ്നേഹിക്കുന്നു എന്നും അതുകൊണ്ട് ഇനി ശല്യം ചെയ്യല്ലേ എന്നും പറഞ്ഞപ്പോ പിന്നേം അവിടെ കെഞ്ചി നിൽക്കാൻ തോന്നിയില്ല.....

അന്ന് ഒരുപാട് കുടിച്ചു...കുടിച്ചിട്ടാണ് വണ്ടി ഓട്ടിച്ചത്.......!!!

അത് അവസാനിച്ചത് ഒരു ആക്സിഡൻ്റലും.....!!!

ഇനി ഉള്ളത് ഒക്കെ എനിക്ക് അമർ പറഞ്ഞു തന്ന കാര്യങ്ങൾ ആണ്....ഞാൻ ശേരിയെന്ന് മനസിലാക്കിയവ....!!!

എന്നെ അഡ്മിറ്റ് ചെയ്ത അതേ ആശുപത്രിയിൽ രോഹൻ അവനും ഉണ്ടായിരുന്നു.....!!!നല്ലൊരു സൗഹൃദം സ്ഥാപിച്ചു എങ്കിൽ പോലും ഞങ്ങൾക്ക് ഇടയിൽ അമറും എന്നെയും പോലെ ഒരു ഡീപ്പ് കണക്ഷൻ ഉണ്ടായിരുന്നില്ല....!!!

അവിടെ അമ്മയെ കണ്ടപ്പോൾ ആണ് അവനും ആക്സിഡൻ്റ് പറ്റിയെന്ന് അറിഞ്ഞത്....!!!

അമർ ഒത്തിരി തകർന്നു കാണും അന്ന്....!!!
ഞാനും....... അവനും....ഒത്തിരി ഡീപ്പ് അല്ലേലും അവനും ഞങ്ങളുടെ പ്രിയപ്പെട്ടവൻ അല്ലേ....!!!


എൻ്റെ നില ഗുരുതരം ആണെന്നും രോഹൻ മരിച്ചു എന്നും ഒന്നിച്ച് അറിഞ്ഞ അവൻ ആകെ തരിച്ചു പോയി.....

അവൻ്റെ അമ്മയെ എങ്ങിനെ ആശ്വസിപ്പിക്കും എന്ന് പോലും അറിയാതെ അവൻ ....എന്ത് ചെയ്യണം എന്നറിയാതെ.....!!!

പൊട്ടി കരയുന്ന അമ്മയെ ചേർത്ത് പിടിച്ച് അവൻ അവിടെ ഇരുന്നു....!!!

കുറച്ച് കഴിഞ്ഞതും എൻ്റെ മുഖത്ത് സാരമായ പരുക്ക് ഉണ്ടെന്നും മുഖം മാറ്റൽ ശസ്ത്രക്രിയ നടത്തണം എന്നും പറഞ്ഞ് ഡോക്ടർ വന്നു.....!!!

അത് കേട്ട ഉടനെ തന്നെ അവൻ്റെ അമ്മ ആണ് എനിക്ക് വേണ്ടി അവൻ്റെ മുഖം നൽകാൻ തിടുക്കം കാട്ടിയത്.....

""എൻ്റെ മകൻ്റെ മുഖം എങ്കിലും എനിക്ക് കാണാൻ കഴിയും അല്ലോ ""...അത് മാത്രം മതിയെന്നും പറഞ്ഞ് ആ അമ്മയുടെ നിർബന്ധ പ്രകാരം എനിക്ക് അവൻ്റെ മുഖം നൽകപ്പെട്ടു....ശസ്ത്രക്രിയയിലൂടെ.....!!!!


അപ്പോ നാട്ടിലേക്ക് കൊണ്ട് വന്ന ബോഡി....?അത്...രോഹൻ ചേട്ടൻ്റെ ആയിരുന്നോ....??


മ്മ്...അതെ.....ബോധം തിരിച്ചു കിട്ടിയപാടെ ഉള്ള എൻ്റെ ആവിശ്യം ആയിരുന്നു അത്.....ഇനി ഒരിക്കലും ഇവിടേക്ക് നന്ദു ഉള്ള അവളുടെ ഓർമകൾ ഉള്ള ഇവിടേക്ക് വരാൻ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നില്ല...അതിന് വേണ്ടി.....!!!!

ഒക്കെത്തിനും അവൻ എതിർത്തു എങ്കിലും എൻ്റെ വാശിക്ക് കൂട്ട് നിന്നു....ഇതൊക്കെ അവനു നന്ദുനോട് ദേഷ്യം കൂട്ടാൻ കാരണം ആയി.....!!!

പിന്നെ കുറച്ച് വർഷം ഞാൻ രോഹൻ്റെ വീട്ടിൽ അവൻ്റെ അമ്മേടെ കൂടെ....അവർ എന്നെ സ്നേഹിച്ചു പരിചരിച്ചു....അപ്പോഴൊക്കെ എൻ്റെ അമ്മയെ കുറിച്ച് ഞാൻ ഓർക്കും...എന്നെ ഓർത്ത് നീറുന്ന മനസ്സ് ഞാൻ ഓർക്കും....അത് പോൽ തന്നെ ആണ് റോഹൻ്റെ അമ്മേടെ അവസ്ഥയും....മകൻ എല്ലാ അവൻ മരിച്ചു അവൻ്റെ മുഖം മാത്രമായി മറ്റൊരുവൻ അതായിരുന്നു ഞാൻ.....എന്നോട് പക്ഷേ മകനെ പോലെ ആണ് പെരുമാറിയത്....എൻ്റെ ഈ മുഖം കാണുമ്പോൾ ഒക്കെയും അമ്മക്ക് അമ്മേടെ മകനെ മിസ്സ് ചെയ്തിട്ടുണ്ട് ആവില്ലേ....!!!
അവൻ്റെ മുഖം അല്ലാതെ എനിക്ക് അവൻ ആകാൻ കഴിയില്ലല്ലോ....!!!എങ്കിലും എന്നാല് ആവുന്ന വിധം ഞാൻ ആ അമ്മയെ സ്നേഹിച്ച കൂടെ കൂടി....!!!
അമ്മയും അമാറും നിരന്തരം എൻ്റെ അമ്മയുടെ സങ്കടങ്ങളെ കുറിച്ച് പറയാൻ തുടങ്ങി.....!!!അങ്ങനെ ഞാൻ അമ്മയോടും അച്ഛനോടും മാത്രം സത്യങ്ങൾ തുറന്നു പറയാൻ തയ്യാറായി....പക്ഷേ അവരോട് ഞാൻ പറഞ്ഞത് ഒരേ ഒരു കാര്യം മാത്രമാണ്....എൻ്റെ കൂടെ എന്നും രോഹാൻ്റെ അമ്മ ഉണ്ടാകും...എൻ്റെ അമ്മ ആയിട്ട്....അതിൻ്റെ കൂടെ തന്നെ ഞാൻ മറ്റൊരു കാര്യവും ഉറപ്പിച്ച് പറഞ്ഞു...ഇവിടേക്ക് മടങ്ങി വരില്ല എന്ന്....!!!


കഴിഞ്ഞ വർഷം റോഹാൻ്റെ അമ്മ മരണപ്പെട്ടു.......നന്ദു ഉപേക്ഷിച്ച് പോയി എന്ന് തോന്നിയപ്പോ ഞാൻ വേധനിച്ചതിലും ഇരട്ടി ഞാൻ അന്ന് വേദനിച്ചു........പൂർണമായും ഞാൻ രൊഹൻ്റെ ഐഡൻ്ററ്റിയിൽ ആണ് ജീവിച്ചിരുന്നത്.....പിന്നെ അവിടെ ഒരു കോളജ് ഇല് ജോലി ആക്കി....അങ്ങനെ അങ്ങനെ ആണ് നിങ്ങടെ കല്യാണം ആയി ഇങ്ങോട്ട് വരുന്നത്...നീണ്ട ആറു വർഷങ്ങൾക്ക് ശേഷം..............!!!!!!!


ഇപ്പൊ വീണ്ടും ഒരു പ്രതീക്ഷ ഉണ്ട്...എൻ്റെ നന്ദു എന്നെ കാത്തിരിക്കുന്നു എന്നതിൽ ....നിൻ്റെ പലപ്പഴുള്ള വാക്കുകളിൽ നിന്നും ഞാൻ മനസ്സിലാക്കിയ ഒന്ന്........!!! കാണിച്ച് തരാവോ അവളെ...ഞാൻ നോക്കും......!!!!

പറ അദു......

ഒക്കെ കേട്ട് ഞെട്ടി നിൽകുന്നവലെ പിടിച്ച് കുലുക്കി അവൻ ചോദിച്ചു......


പറ അദു ....അവള് ഇന്നും എന്നെ സ്നേഹിക്കുന്നില്ലെ....എന്നെ കാത്തിരിക്കുന്നില്ലെ....???

മ്മ്മ്...ഉണ്ട്....ചേച്ചി ഇന്നും സ്നേഹിക്കുന്നത് ഏട്ടനെ തന്നെ ആണ്....!!!കാത്തിരുപ്പ്....!!!മരിച്ചു എന്ന് പറഞ്ഞ ആളെ കാത്തിരിക്കാൻ ഓക്കുമോ...?പക്ഷേ ചേച്ചി ചേട്ടനെ മാത്രം ഓർത്തണ് ജീവിക്കുന്നത്....ചേട്ടനോട് ഒത്തുള്ള നല്ല ഓർമകൾ മാത്രം പേറി.....!!!!ഇന്നും...എന്നും ആ മനസ്സിൽ രോഹിത് മാത്രമാണ്...............!!!


പിന്നെ എന്തിനാ അവള് എന്നോട് അന്ന് അങ്ങനെ ഒക്കെ....??

മ്മ്...ഞാൻ പറയാം....!!!!


🍂🍂🍂

സമയം ഇത്രേം ആയോ....വാചിലേക് നോക്കി 6മണി കണ്ടതും അമർ ഒന്ന് നെടുവീർപ്പിട്ടു.....!!!

ഹൊ...ഇനി ഇത് കഴിയണം എങ്കിൽ 7മണി ആകും......!!!

അവളെ വിളിച്ചു പറയണോ....!!!

വേണ്ട....കാത്തിരിക്കും ആരിക്കും ....കാത്തിരിപ്പിനും ഒരു സുഖം ഉണ്ടെന്ന് അല്ലേ...😌😌😌


അല്ലേ വേണ്ട ഒരു മെസ്സേജ് വിടാം...!!!

അവൾക്ക് late ആകും കാത്തിരിക്കണം എന്ന് മെസ്സേജ് ചെയ്ത അവൻ നേരെ ഇരുന്നു.....!!!

🍂🍂🍂

നീ പറഞ്ഞത് ഒക്കെ സത്യം ആണോ...??


മ്മ്..അതെ ഏട്ടാ...ഒക്കെ സത്യ...അത അതാ എൻ്റെ അല്ലുചി അന്ന് അങ്ങനെ ഒക്കെ....!!!!

ഞാൻ പോണു........!!!

എവിടേക്ക്.....!!!!

നന്ദുനേ കൂട്ടി വരാൻ......ഇന്ന് പോയി നാളെ പാതിരാ ആയാലും ഞാൻ കൂട്ടി വരും.....!!!!!!!!

ഏയ്...രോഹിയെട്ട....പോകല്ലേ...അമരെട്ടൻ കൂടെ വരട്ടെ....ഒന്നിച്ച് പോയാ മതി...

ഇല്ലാ... അദു...എനിക്ക് ഇനി ഇവിടെ നിക്കൻ കഴിയില്ല.....ഞാൻ പോണു...അവനോട് പറഞ്ഞ മതി......

എന്നും പറഞ്ഞ് കാറിൻ്റെ കീ എടുത്തവൻ ഓടി.... അവന് പിന്നാലെ അദുവും താഴേക്ക് ചെന്നു......!!!


മോളെ....രോഹൻ എങ്ങോട്ടാ ഈ തിരക്കിട്ട് പോകുന്നത്.....?(ബദ്ര)


രോഹൻ അല്ലമ്മെ...രോഹിത് ആണ് .....!!!!

നീ എന്താ കുട്ടീ പറയണേ....!!!!

സത്യം....!!!

അപ്പോഴേക്കും അവൻ്റെ കാർ ആ കോമ്പൗണ്ട് കടന്നു പുറത്തേക്ക് പോയിരുന്നു.....! !!!!


🍂🍂🍂

അദു.......!!!!

വീടാകെ നോക്കി അവൻ വിളിച്ചു.....

അപ്പോഴേക്കും അവിടേക്ക് ഭധ്രയും അദുവും വന്നിരുന്നു.....

അദുവിനേ കണ്ടതും അവൻ്റെ കണ്ണുകൾ തിളങ്ങി........!!!!


പ്രതീക്ഷിക്കാതെ അമ്മേടെ കയ്യിൽ നിന്നും തല്ല് കിട്ടിയപ്പോൾ ആണ് അമരിന് താൻ ഇത്രേം നേരം അദുവിനേ
നോക്കി നിന്നതിൽ നിന്നും നോട്ടം മാറ്റിയത്.....!!!

കൈ കവിളിൽ വച്ചവന് അമ്മയെ നോക്കി............


നീ ഞങ്ങളെ ഒക്കെ കുരങ്ങ് കളിപ്പിക്കുവായിരുന്ന് അല്ലേ.....!!!!റോഹിടെ പേരും പറഞ്ഞ് എന്തൊക്കെ ആണ് നീ കാട്ടിയത്....!!!!


അമ്മ എന്താ ഈ പറയണേ....!!!


ഒക്കെ കണ്ടും ഒന്നും പറയാൻ കഴിയാതെ അദു അവിടെ തന്നെ നിന്ന് പോയി......

മതി....രോഹൻ എല്ലാ അവൻ രോഹിത് ആണെന്ന് നിനക്ക് പറഞ്ഞൂഡെ ...എന്തിനാ ഇത്രേം നാടകം .....!!!!!!!


അമ്മേ ...അത് പിനെ...


നിങൾ രണ്ടും എനിക്ക് മക്കൾ അല്ലയോ ......!!!!എനിക്ക് അവനെ ഓർത്ത് വിഷമം ഒന്നും ഉണ്ടായിരുന്നില്ല എന്ന് വചാണോ എന്നോട് ഒന്നും പറയാതെ .....


അമ്മേ അങ്ങനെ എല്ലാ....ഇപ്പൊ ആരാ ഇതൊക്കെ പറഞ്ഞത്....!!!

രോഹൻ ഏട്ടൻ...എല്ലാ രോഹിത് ഏട്ടൻ.....!!! ഏട്ടൻ തന്നെ ആണ് ഒക്കെ പറഞ്ഞത്....!!!

എന്നിട്ട് അവൻ എവിടെ.........???

പോയി.....

എവിടെ.....?


നന്ദുനേ കൂട്ടി വരാൻ........!!!!!!


ഹെ😳.....ആരാ അവനു അവളെ കുറിച്ച് ഒക്കെ പറഞ്ഞ് കൊടുത്തത്......


ഞാൻ...ഞാനാ.....
അദു അതും പറഞ്ഞ് മുന്നോട്ട് വന്നു.....!!!!


നീ...എന്ത് പണിയാണ് കാട്ടിയത്.....😡

സ്നേഹിക്കുന്ന പെണ്ണ് എന്നും കൂടെ വേണം എന്ന് ഏട്ടന് ആഗ്രഹം ഉള്ളത് കൊണ്ട്....ആത്മാർത്ഥ സ്നേഹം ആണെന്ന് മനസിലായ കൊണ്ട് പറഞ്ഞു കൊടുത്ത്.....

നിൻ്റെ ചേച്ചിയെ വെള്ള പൂശി കഥ പറഞ്ഞു കൊടുത്ത് കാണും.....അതാവും ഒക്കെ കേട്ട് അവൻ ഇറങ്ങിയത്....


എനിക്ക് അതിൻ്റെ ആവശ്യം ഇല്ല....!!!ഞാൻ സത്യങ്ങൾ പറഞ്ഞു.....അത്ര മാത്രം.......



ഇറങ്ങിക്കോണം ഈ വീട്ടിൽ നിന്ന്.....ഞാൻ വെറുക്കുന്ന ആളെ സ്നേഹിക്കുന്നവർ ഇവിടെ വേണ്ട.......!!!!!!!!!!!!!!നീ അവളുടെ അനിയത്തി ആയത് കൊണ്ട് പ്രത്യേകിച്ചും............ ഇറങ്.................!!!



ഇപ്പൊ ഉള്ളത് തെറ്റ് ധാരണ ആണ് .....!!!ഏട്ടൻ മനസ്സിലാകും എൻ്റെ അല്ലുച്ചി പാവം ആണെന്ന്........എന്തായാലും അതിന് ഇനി അധികം നേരം ഒന്നും വേണ്ട....പിന്നെ എന്നോട് ഇറങ്ങി പോകാൻ പറഞ്ഞ വീട്ടിൽ ഞാൻ കടിച്ചു തൂങ്ങി നിൽക്കില്ല.........!!!!!


പോകുന്നു.........






തുടരും.........
 



 


നീയില്ലാ നേരം - 23

നീയില്ലാ നേരം - 23

4.8
4494

നീയില്ലാ നേരം🍂 ---23 ©𝙲𝙾𝙿𝚈𝚁𝙸𝙶𝙷𝚃 𝙿𝚁𝙾𝚃𝙴𝙲𝚃𝙴𝙳 ✍𝖯𝗋𝖺𝗇𝖺𝗒𝖺𝗆𝖺𝗓𝗃𝖺... പോക്കുന്നതിന് മുന്നേ അവരെ വിളിക്കണോ അവരുടെ അടുത്തേക്ക് പോകാനോ നിക്കല്ലേ അവർ ഇങ്ങോട്ട് തന്നെ വരും...... മറ്റൊന്നും പറയാൻ നിക്കാതെ അവള് മുറിയിലേക്ക് ചെന്നു....അവൾക് പുറകെ തന്നെ ഭധ്രയും ഉണ്ടായിരുന്നു....... കുറച്ച് കഴിഞ്ഞതും കയ്യിൽ കുറച്ച് ഡ്രസ്സ് അടങ്ങുന്ന ബാഗും സാധങ്ങളും എടുത്ത് അവള് അവിടെ നിന്നും ഇറങ്ങി.... പെട്ടന്നുള്ള ദേഷ്യത്തിന് പറഞ്ഞത് ആയിരുന്നു എങ്കിലും അവളെ തടഞ്ഞ് നിർത്താൻ അവൻ നിന്നില്ല......... അവൻ്റെ അമ്മ അവളെ ഒന്ന് നോക്കി.... കണ്ണ് ചിമ്മി അവള് യാത്ര ചോദിച്ചു......!!! അവള് ഇറങ്ങ