Aksharathalukal

നിലാവിന്റെ പ്രണയിനി - 10

                  
 
പാർട്ട്  - 10
 
 
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
 
ഗയ്സ്..... സ്റ്റോറി ലേറ്റ് ആയതിന് ആദ്യമേ ഒരു  സോറി  പറയുകയാണ്...  കുറച്ചു  ആരോഗ്യപ്രശ്നങ്ങൾ  ഉണ്ട്...  ഹോസ്പിറ്റലിൽ  ഒക്കെ ആയിരുന്നു...  ഇപ്പോഴും  റെസ്റ്റ്  ആണ്.... അതിനിടയ്ക്ക്  സ്റ്റോറി  എഴുതാൻ തുടങ്ങിയത്   ആണ്... പക്ഷെ  മൈൻഡ്  ഓക്കേ  അല്ലായിരുന്നു... ഇതാ  സ്റ്റോറി  പോസ്റ്റ്  ചെയ്യുന്നുണ്ട്.... സപ്പോർട്ട്   വേണം  ഗയ്സ്.....
       
✨✨✨✨✨✨✨✨✨✨✨✨✨✨
 
 
"അത് എന്തായാലും കലക്കി. അപ്പോ തന്റെ അമ്മയെ ഒന്ന് കാണണമല്ലോ. അമ്മയ്ക്ക്  തന്നെ അത്രയ്ക്ക്  മതിപ്പ് ആണല്ലേ" - വരുൺ
 
 
ഞാൻ  ഒരു  വളിച്ച  ചിരിയങ്  വച്ചു കൊടുത്തു. 
 
 
------------------------------------------
 
 
"അല്ലടോ, തനിക്ക് എന്തൊക്കെ ഉണ്ടാക്കാൻ അറിയാം???" - വരുൺ
 
 
"സാറിനു എന്താ വേണ്ടത് എന്ന് പറഞ്ഞാൽ മതി... അടുത്ത നിമിഷം അത് മുന്നിൽ എത്തും"
 
" അതെന്താ  ഓൺലൈൻ ഓർഡർ 
ചെയ്യുമോ? " -  വരുൺ
 
" ദേ... മുതലാളി... വെറുതെ  എന്നെ ദേഷ്യം പിടിപ്പിക്കരുത്... ഞാൻ നല്ല അടിപൊളിയായി  കുക്ക് ചെയ്യും. അധികം ഷോ കാണിച്ചാൽ ഉണ്ടാക്കിയത് മൊത്തം ഒന്നും  മുതലാളിക്ക് തരാതെ ഞാൻ അകത്താക്കും. എന്നെ കൊണ്ട്  അത്തരം  കടുത്ത  തീരുമാനങ്ങൾ  എടുപ്പിക്കരുത്. കേട്ടല്ലോ"
 
അങ്ങനെ വലിയ ഡയലോഗും  അടിച്ചു  സ്ലോമോഷനിൽ  തിരിഞ്ഞു  നടന്നത് ആണ്. അപ്പോഴേക്കും കേട്ടു അടുത്ത  വിളി. തിരിഞ്ഞു  നോക്കിയപ്പോൾ ആള്  കൈകൾ രണ്ടും  കെട്ടി  നെഞ്ചോടു ചേർത്തു  നിൽപ്പുണ്ട്. മുഖത്തു ഒരു ഗൗരവഭാവം...
ആളെന്റെ അടുത്തേക്ക്  നടന്ന് വന്നു. 
 
"എന്താ...." ഞാനും ഗൗരവം ഒട്ടും കുറയ്ക്കാതെ  ചോദിച്ചു.
 
" നീ എന്താ  വിളിച്ചത്?? മുതലാളി എന്നോ? നീ  ഇങ്ങനെ  എന്നെ  വിളിക്കുന്നത് എന്റെ  ചെവിയിൽ എത്തിയത് ആണ്. അത്  നിന്റെ  വായിൽ നിന്ന് കേൾക്കാൻ  കാത്തിരുന്നതാ  ഞാൻ... നിനക്ക് ഒരു വിചാരം ഉണ്ട്, നിനക്ക് മാത്രം  ഉള്ളു  ഫാൻസ്‌ എന്നു. എനിക്കും  ഉണ്ട്  മോളെ ഫാൻസ്‌. നീ ചെയ്യുന്ന എല്ലാ  കുരുത്തക്കേടും  കൃത്യം കൃത്യമായി  എന്റെ  ചെവിയിൽ എത്തുന്നുണ്ട്. കേട്ടോടി കുരുപ്പേ" 
- വരുൺ
 
 
 
😲😲😲😲😲  അത്  ശരി  അപ്പോ ഇവിടെ  ഞാൻ അറിയാതെ എന്നെ ഒറ്റാൻ  ആളുണ്ടല്ലേ. എയ് ഒന്ന് എല്ലാരും ഇവിടെ ശ്രദ്ധിച്ചേ... ഞാൻ അങ്ങേരെ  മുതലാളി  എന്ന്  വിളിക്കുന്നത്  എനിക്കും  നിങ്ങൾക്കും  മാത്രമേ അറിയൂ... ഇതിൽ ആരാ എനിക്ക് ഇട്ട്  തന്നെ  പണി  തന്നത്???  ആഹാ  ശരിയാക്കി  തരാം  ഞാൻ എല്ലാവരെയും...  എന്നാലും  കുറച്ചൊക്കെ ഐ ബ്ലഡ് വേണം... പാവം അല്ലേ ഞാൻ...  വേണ്ട ഇനി നിങ്ങളോട് അധികം സംസാരം ഇല്ല. ഞാൻ പോയി  മുതലാളിക്ക് 😷😷... അല്ലാ,  വരുൺ  സാറിനു  ഫുഡ്   ഉണ്ടാകട്ടെ 😁😁😁...
 
അങ്ങനെ  ഞാൻ  ആൾക്ക്  നല്ല  അടിപൊളി  ചിക്കൻ ബിരിയാണി ഉണ്ടാക്കി കൊടുത്തു. ആൾ ഗ്രീൻ സിഗ്നൽ തന്ന്  എന്നിലെ  കുക്കിനെ  അംഗീകരിച്ചു... അങ്ങനെ  അന്നത്തെ ദിവസം മുഴുവൻ  ആളോടൊപ്പം  ആയിരുന്നു. ഞങ്ങൾ  നല്ല  ഫ്രണ്ട്സ്  ആയി.... ആള്  കാണുന്ന  പോലെ  ഒന്നും  അല്ലാട്ടോ... പാവമാണ്...  ഒരു  പെൺകുട്ടി  എന്ന നിലയ്ക്ക്  എല്ലാ  ബഹുമാനവും  തരുന്നുണ്ട്...  ഒരു  നോട്ടംകൊണ്ടു പോലും  മോശമായി  പെരുമാറുന്നില്ല...  
 
 
         വൈകുന്നേരം  ഞങ്ങൾ  ചായക്കൊപ്പം   കപ്പയും (കൊള്ളികിഴങ്ങ്) അടിപൊളി  മീൻകറിയും ഉണ്ടാക്കി കഴിച്ചു.  ഈ കപ്പ ഉലത്ത് ഒരു പ്രത്യേക  രുചിയാണ്. കപ്പ നന്നാക്കി ചെറു കഷ്ണങ്ങൾ ആക്കി നുറുക്കി ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് വേവിക്കും. വേവിച്ചശേഷം  കപ്പ  നല്ലപൊലെ  ഉടച്ചു  പൊടിപോലെ  ആക്കും. എന്നിട്ട്  ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ചു കടുക് പൊട്ടിച്ചു,  ഉള്ളി,പച്ചമുളക്,വെളുത്തുള്ളി,കുറച്ചു തേങ്ങയും ഒരു നുള്ള് ജീരകവും  ഇവ ചതച്ചതും വേപ്പിലയും ഇട്ടു വഴറ്റിയെടുക്കും. അതിലേക്ക് പൊടിപോലെ ആക്കിയ കപ്പ  ഇട്ടു ഇളക്കി എടുക്കും. കപ്പ ഉലത് റെഡി. ഇതിലേക്ക്  നല്ല കുടമ്പുളി ഇട്ടു വച്ച  മീൻ കറിയും  ഒഴിച്ചു  കഴിച്ചാലുണ്ടല്ലോ ആഹ്ഹ്..... വേറെ  ലെവൽ ആണ്...🤤🤤🤤. ഒപ്പം  ഇഞ്ചിയും  ഏലക്കായും  ഇട്ടു തിളപിച്ച  ചൂടു  കട്ടൻചായും...  അതും  പുഴയരികിൽ  പ്രകൃതിഭംഗി ആസ്വദിച്ചു കഴിക്കുമ്പോൾ....  പൊളി ഫീൽ ആണ്.... അങ്ങനെ  ആള്  ഇപ്പോ  എന്റെ  കട്ട ഫാൻ  ആയിട്ടോ.... ഒരാളുടെ  മനസ്സിൽ  കയറി പറ്റാൻ  ഏറ്റവും  നല്ല  മാർഗം   അയാളുടെ  വയർ ആണല്ലോ. പ്രതേകിച്ചു  ഈ  ആണുങ്ങളുടെ.... അങ്ങനെ  അന്നത്തെ  ദിവസം  വളരെ  മനോഹരമായി  കടന്നുപോയി.... 
 
 
          വൈകീട്ട്  ആള് തന്നെ എന്നെ ഹോസ്റ്റലിൽ  ആക്കിതന്നു. അന്ന്  നിലാവും  നോക്കി  നിൽക്കുമ്പോൾ  ഒരു  വല്ലാത്ത  വിഷമം പോലെ.... കാരണം.... ഇന്ന്  വരുൺ സാറിനൊപ്പം  ഗസ്റ്റ് ഹൗസിൽ എത്തിയപ്പോൾ  മുതൽ  മനസിന്  ഒരു  പിടച്ചിൽ  ആയിരുന്നു.   ഞാൻ  കാത്തിരിക്കുന്ന  ആൾ  അടുത്ത്   ഉണ്ട്  എന്ന  തോന്നൽ  എന്നിൽ ശക്തമായിരുന്നു.... ആ  സാമിപ്യം  എനിക്ക്  ഫീൽ ചെയ്തു....  ഇവിടെ  വന്നിട്ട്  ഇത്  ആദ്യമായിട്ട്  ആണ്  ഇങ്ങനെ  ഒരു  അനുഭവം.... വളരെ  അശ്വസ്ഥത നിറഞ്ഞ മനസ്സുമായിട്ടാണ്  ആണ്  ഉറങ്ങാൻ  കിടന്നത്. കുറേ നേരം  തിരിഞ്ഞും മറിഞ്ഞും  കിടന്നു  എപ്പോഴോ  ഉറങ്ങിപ്പോയി...
 
 
 
           പിറ്റേന്ന്  ജാൻവി  വന്നു  കതകിൽ  തട്ടിയപ്പോൾ  ആണ്  എഴുന്നേൽക്കുന്നത് തന്നെ.... ഓഹ്.... സമയം  ഒരുപാട്  വൈകി.... വേഗം  റെഡിയായി   ജാൻവിയുടെ  കൂടെ   ഓഫിസിലേക്ക്  പോയി...
 
 
 
            അങ്ങനെ  ഒരുമാസം  കഴിഞ്ഞു. സാലറി  കിട്ടി...  ഫസ്റ്റ്  സാലറി.... ഒരുപാട്  സന്തോഷം  തോന്നി.... എന്ത്  ചെയ്യണം  എന്ന്  കാര്യമായി  ആലോചിച്ചപ്പോൾ   ഒരു   ഐഡിയ  തോന്നിയത്.... മീനൂസ്........ അതെ.. അത് തന്നെ....  അങ്ങനെ   മുത്തശ്ശിക്ക്  വയ്യ എന്ന പേരും  പറഞ്ഞു  2 ദിവസം  ലീവ്  എടുത്ത്  ഞാൻ  കോഴിക്കോട്ടേയ്ക്ക്  വണ്ടി കയറി..
 
 
(  തുടരും )
 
 
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
 
 ഗയ്സ്.... സപ്പോർട്ട്  വേണം.....
       

നിലാവിന്റെ പ്രണയിനി - 11

നിലാവിന്റെ പ്രണയിനി - 11

4.8
3303

                നിലാവിന്റെ പ്രണയിനി   പാർട്ട് - 11           അങ്ങനെ  ഒരുമാസം  കഴിഞ്ഞു. സാലറി  കിട്ടി...  ഫസ്റ്റ്  സാലറി.... ഒരുപാട്  സന്തോഷം  തോന്നി.... എന്ത്  ചെയ്യണം  എന്ന്  കാര്യമായി  ആലോചിച്ചപ്പോൾ   ഒരു   ഐഡിയ  തോന്നിയത്.... മീനൂസ്........ അതെ.. അത് തന്നെ....  അങ്ങനെ   മുത്തശ്ശിക്ക്  വയ്യ എന്ന പേരും  പറഞ്ഞു  2 ദിവസം  ലീവ്  എടുത്ത്  ഞാൻ  കോഴിക്കോട്ടേയ്ക്ക് ....      ✨✨✨✨✨✨✨✨✨✨✨✨✨✨     അങ്ങനെ  ഞാൻ  കോഴിക്കോട്  ലാൻഡ്‌  ചെയ്തു... കോഴിക്കോട്  എന്ന്  പറയുമ്പോൾ നമ്മുക്ക്   ഒരുപാട്  കാര്യങ്ങൾ  ഓർമ്മ  വര