Aksharathalukal

നിന്നിലേക്ക്💞 - 36

Part 36
 
പ്തും💥
 
ആരും നോക്കണ്ട തനു ഒരു പടക്കം പൊട്ടിച്ചതാണ്...
ആദി മുഖത്ത് കൈവച്ചു കൊണ്ട് അവളെ നോക്കി... തനു ദേഷ്യത്തോടെ അവന്റെ വയറ്റിനിട്ടും കൊടുത്തു ഒന്ന്...
 
"ഔച്.. എന്താ പെണ്ണെ നിനക്ക്?"
 
വയറിൽ കൈവെച്ചു കൊണ്ട് ആദി ചോദിച്ചു....
 
"കുന്തം.... നിങ്ങൾ എന്നെ പറ്റിച്ചില്ലേ മനുഷ്യ"
 
"അത് പിന്നെ ഞാനൊരു സർപ്രൈസ് തന്നതല്ലേ"
അവളുടെ കൈ പിടിച്ചു കൊണ്ട് ആദി പറഞ്ഞു...
 
"സർപ്രൈസ്... മനുഷ്യൻ ഇത്രയും നേരം എങ്ങനെയാ 
 നിന്നെന്ന് അറിയോ... ആ ആരു പോലും പറഞ്ഞില്ല ഒന്നും "
 
തനു സങ്കടത്തോടെ പറഞ്ഞതും ആദി അവളുടെ അരയിയിലൂടെ ചുറ്റി പിടിച്ചു അവനിലേക്ക് അടുപ്പിച്ചു... തനു ദേഷ്യത്തോടെ അവനിൽ നിന്ന് മാറാൻ നോക്കി...
 
"ഞാൻ പറഞ്ഞിട്ട ആരു നിന്നോട് ഒന്നും പറയാഞ്ഞേ...പിന്നെ എനിക്ക് നല്ലോണം നൊന്തു കേട്ടോ അടിച്ചേ"
 
ആദി ഒരു കൈ മുഖത്ത് വെച്ചുകൊണ്ട് പറഞ്ഞു...
 
"നന്നായി പോയി... എന്നെ വിഷമിപ്പിച്ചിട്ടല്ലേ... ഇഷ്ട്ടം പറയുന്നതിന് മുന്നും വിഷമം... ഇപ്പോഴും വിഷമം "
 
തനു നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു...അത് കേട്ടതും ആദിയുടെ നെഞ്ചിലെന്തോ കൊണ്ടു....
 
"Sorry ഡീ... ഇനി അങ്ങോട്ട്‌ വിഷമിപ്പിക്കാതെ ഞാൻ നോക്കിക്കോളാം '"
 
ആദി സങ്കടത്തോടെ പറഞ്ഞതും തനു അവനെ ഇറുക്കെ പുണർന്നു....ആദിയും ചിരിയോടെ അവളെ ചേർത്തു...തനു അവന്റെ കവിളിൽ കൈവെച്ചു...
 
"സോറി "എന്നും പറഞ്ഞ് കവിളിൽ അമർത്തി മുത്തി... ആദി അവളുടെ ചൊടിയിലേക്ക് കുനിഞ്ഞു... അവൾ കണ്ണുകൾ ഇറുക്കി അടച്ചു... ആദി അവളുടെ രണ്ടു ദളങ്ങളും മാറി മാറി നുകർന്നു കൊണ്ടിരുന്നു... തനുവിന്റെ ഉള്ളിൽ നിന്നൊരു ശബ്ദം വന്നു... അവൾ അവനെ ഒന്ന് കൂടെ ചേർത്തു പിടിച്ചു...
 
"അയ്യേ🙈"
 
രണ്ടിനെയും കാണാതായതും തിരഞ്ഞു വന്നതാണ് ആരു... അവിടുത്തെ കാഴ്ച്ച കണ്ട് പാവത്തിന്റെ കിളികൾ എല്ലാം കൂടും കിടക്കയും എടുത്ത് ഓടി... ആരു വേഗം താഴേക്ക് ഇറങ്ങി...
 
'ഇവർക്കൊന്ന് വാതിലടച്ചു കൂടെ'
ആരു പിറുപിറുത്തു കൊണ്ട് ചെന്നിടിച്ചത് ആരവിനെയും...
 
"എവിടെ നോക്കിയ ഡീ നടക്കുന്നെ "
 
ആരവ് ഫോൺ പോക്കറ്റിൽ ഇട്ടുകൊണ്ട് ചോദിച്ചു...
ആരു എന്ത്‌ പറയണം എന്നറിയാതെ അവനെ നോക്കി ഇളിച്ചു...ആരവ് നെറ്റി ചുളിച്ചു കൊണ്ടവളെ നോക്കി...
 
"അതില്ലേ... അവിടെ ശോ "
ആരു നാണത്തോടെ പറഞ്ഞു കൊണ്ട് ഭദ്രയുടെ അടുത്തേക്ക് പോയി...
ഇതേതാ ഇതുവരെ കാണാത്ത ഭാവം എന്ന രീതിയിൽ ആരവ് അവൾ പോവുന്നത് നോക്കി നിന്നു...
 
കുറച്ചു കഴിഞ്ഞതും ആദി മുഖമൊക്കെ തുടച് ഒരു പുഞ്ചിരിയോടെ താഴേക്ക് വന്നു... അവന്റെ പിറകെ തനുവും... പെണ്ണിന്റെ മുഖമൊക്കെ തുടുത്തു നിൽക്കുന്നത് കണ്ടതും ആരുവിന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു....തനുവിന്റെ വീട്ടുകാർക്കും പ്രശ്നമൊന്നും ഇല്ലാത്തത് കൊണ്ട് ഏറ്റവും അടുത്ത  ദിവസം നിശ്ചയം നടത്താൻ തീരുമാനിച്ചു...
 
"ഇവർ എന്തിനാ ഇങ്ങനെ സന്തോഷിക്കുന്നെ"
ആദിയുടെയും തനുവിന്റെ സന്തോഷം കണ്ട് ആരു സ്വയം പറഞ്ഞു...
 
"അവർ പരസ്പരം സ്നേഹിക്കുന്നത് കൊണ്ട്...സ്നേഹത്തിന്റെ വില അറിയുന്നത് കൊണ്ട്"
 
ആരവ് അത് കേട്ട് പറഞ്ഞു...ആരു തല ചെരിച്ചു കൊണ്ട് അവനെ നോക്കി...
 
''ഹ്മ്മ്?? "
അവളുടെ നോട്ടം കണ്ടതും ആരവ് ചോദിച്ചു...
"ച്ചുംമ് "
ആരു ചുമൽ കൂച്ചി...
 
_____________❤️❤️
 
"അയ്യേ നാണം ഇല്ലെടോ തനിക്ക്"
 
വീട്ടിൽ എത്തി ഫ്രഷ് ആയി ഒരു ടവ്വൽ മാത്രം ഉടുത്തു വരുന്ന ആരവിനെ നോക്കി അവൾ പറഞ്ഞു...
 
"എന്റെ വീട്, എന്റെ റൂം പറ്റില്ലേൽ പോടീ"
 
ആരവ് അവളെ നോക്കി പറഞ്ഞു കൊണ്ട് കണ്ണാടിക്ക് മുന്നിൽ നിന്നു...
 
'പകരം വീട്ടുവാ ലെ🤧'"
ആരു പറഞ്ഞു... പിന്നെ ഫ്രഷ് ആവാൻ ഡ്രസ്സ് എടുക്കാൻ ഷെൽഫിന്റെ അടുത്തേക്ക് നടന്നു... ഒരു സിമ്പിൾ ടോപ് എടുത്ത് തിരിഞ്ഞതും വെറുതെയൊന്ന് കണ്ണാടിയിലേക്ക് നോക്കിയ ആരുവിന്റെ കണ്ണുകൾ വികസിച്ചു... മുഴുവൻ ബോഡിയും കാണിച്ചു മുന്നിലേക്ക് വീണ മുടി ഒതുക്കുന്ന ആരവിനെ നോക്കിയവൾ വെള്ളം ഇറക്കി...
 
'ഇങ്ങേർ എന്നെ വഴി തെറ്റിക്കും '
 
ആരു സ്വയം പറഞ്ഞു...ആരവ് അവന്റെ ബോഡിയിലേക്ക് villain Hydra യുടെ പെർഫ്യൂം അടിച്ചതും ആരു ആഞ്ഞു ശ്വാസം വലിച്ചു...
"Uffff
അറിയാതെ അവളിൽ നിന്നൊരു ശബ്ദം വന്നതും ആരവ് അവളെ തിരിഞ്ഞു നോക്കി... അവൻ നോക്കുന്നുണ്ടെന്ന് കണ്ടതും ആരു ഇളിയോടെ വേഗം ബാത്‌റൂമിലേക്ക് കയറി...
 
__________❤️❤️❤️
 
"കനി... ഞാനും വരട്ടെ നിന്റെ വീട്ടിൽ..."
 
കാന്റീനിൽ ഇരുന്ന് ജീവ ചോദിച്ചു...
 
"എന്തിന്"
ചായ കുടിച്ചു കൊണ്ട് അവൾ അവനെ നോക്കി...
 
"അല്ല...തൻവിയുടെ കല്യാണം ആയല്ലോ... അടുത്തത് നമ്മുടെ ആക്കാം"
 
ജീവ കണ്ണ് ചിമ്പി കൊണ്ട് പറഞ്ഞു...
 
"അയ്യടാ... അതൊന്നും വേണ്ട😌"
 
"അതെന്താ?"
 
"എനിക്ക് ആരുടേയും കീഴിൽ നിൽക്കാതെ എല്ലാവരെയും സ്നേഹിച്ചു നടക്കണം"
കനി അവനെ ഇടം കണ്ണിട്ട് നോക്കികൊണ്ട് പറഞ്ഞു... അത് കേട്ടതും ജീവ പല്ല് കടിച്ചു...
 
"നിന്നെ ഞാൻ സ്നേഹിപ്പിച്ചു തരാടീ"
ജീവ ദേഷ്യത്തോടെ പറഞ്ഞതും കനി ഇളിയോടെ വേഗം പുറത്തേക്ക് ഓടി...
 
 
"എന്ന ഇനിയൊന്നു കാണാ"
 
മിയ ആഷിയുടെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു... അവൻ എക്സാം അടുത്തു അതുകൊണ്ട് തന്നെ ഒരാഴ്ചയ്ക്ക് ഇനി ക്ലാസ്സ്‌ ഇല്ല...
 
"നിനക്ക് എപ്പോഴാണോ എന്നെ കാണാൻ തോന്നുന്നേ അപ്പൊ ഞാൻ ഇവിടെ എത്തും പോരെ "
 
ആഷി കണ്ണ് ചിമ്പി കൊണ്ട് പറഞ്ഞു...
 
"വേണ്ട... വേഗം പഠിച്ച് നല്ല ജോലി വാങ്ങാൻ നോക്കു "
 
"ജോലി വാങ്ങിയിട്ട്??"
ആഷി കള്ള ചിരിയോടെ ചോദിച്ചു...
 
"വാങ്ങിയിട്ട് വേഗം എന്നെ കൂട്ടാൻ വാ വീട്ടിൽ"
 
ഒരിളം പുഞ്ചിരിയോടെ മിയ പറഞ്ഞു...
 
 
"ഹായ് ആർദ്ര..."
 
ഉച്ചയ്ക്ക് എല്ലാവരും ഫുഡ്‌ കഴിച്ചു എണീറ്റതും അവസാനം കൈകഴുകാൻ എണീറ്റ ആരുവിന്റെ അടുത്ത് വന്ന് അലീന...ആർദ്ര അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു...
 
"തന്റെ കാലൊക്കെ മാറിയല്ലോ അല്ലെ.."
 
"അതൊക്കെ എന്നെ മാറി ഇപ്പോഴാണോ ചോദിക്കുന്നെ "
 
ആരു കളിയോടെ ചോദിച്ചു...
 
"അത് sorry ഞാൻ അറിഞ്ഞോണ്ട് അല്ല"
 
അലീന സങ്കടത്തോടെ പറഞ്ഞതും ആരുവിന് എന്തോപ്പോലെ ആയി... ആരു അവളുടെ ചുമലിൽ തട്ടികൊണ്ട് കണ്ണ് ചിമ്പി...
 
"ആർദ്ര..."
ആരവ് വിളിച്ചതും ആരു അവനെ തിരിഞ്ഞു നോക്കി...
 
"നീയും ആരവ് സാറും നല്ല മാച്ച് ആണ് കേട്ടോ"
 
അലീന ഉള്ളിലെ ദേഷ്യം കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു... ആരുവിന്റെ ചൊടിയിൽ ഒരു പുഞ്ചിരി വിരിഞ്ഞു...
"ഞാൻ ഇപ്പൊ വരാവേ "
 
ആരു അവളോട് പറഞ്ഞു കൊണ്ട് ആരവിന്റെ അടുത്തേക്ക് നടന്നു....അവൾ പോവുന്നത് നോക്കി അലീന ദേഷ്യത്തോടെ കൈ ചുവരിൽ ഇടിച്ചു...
 
 
"ഹ്മ്മ് എന്താ "
അത്രയും നേരം പുഞ്ചിരിയോടെ നിന്ന ആരു അവന്റെ മുന്നിൽ എത്തിയതും ഗൗരവത്തോടെ ചോദിച്ചു...
 
"കോളേജ് കഴിഞ്ഞിട്ട് നീയെന്നെ പുറത്തു വെയിറ്റ് ചെയ്യണം... ഞാൻ വരാൻ ലേറ്റ് ആവും.. ഒരു മീറ്റിംഗ് ഉണ്ട് "
 
"ഞാൻ കാത്തു നിൽക്കുവൊന്നും ഇല്ല... ഞാൻ വല്ല ബസിലും പൊക്കോളാം "
ആരു പറഞ്ഞതും ആരവ് അവളെ ഗൗരവത്തോടെ നോക്കി...
 
"ഞാൻ പറയുന്നത് അങ്ങ് കേട്ട മതി... "
 
ആരവ് പറഞ്ഞു കൊണ്ട് സ്റ്റാഫ് റൂമിലേക്ക് പോയി...
 
"ഓഹ് പിന്നെ എന്റെ പട്ടി കാത്തു നിൽക്കും ഹും '
 
ആരു അവൻ പോവുന്നത് നോക്കി സ്വയം പറഞ്ഞു...
 
 
 
 
"താൻ എന്താ ഫുഡ്‌ കഴിച്ചിട്ടും ഇവിടെ തന്നെ ഇരിക്കുന്നെ "
 
ഗംഗയുടെ അടുത്തിരുന്നു കൊണ്ട് ഡേവി ചോദിച്ചു... ഗംഗ അവനെ നോക്കി പിന്നെ ഒന്നുമില്ലെന്ന് തലയാട്ടി... പക്ഷെ അവളുടെ മനസ്സിൽ മുഴുവൻ കമ്പനിയിലെ ഒരു സ്റ്റാഫ് പറഞ്ഞ കാര്യങ്ങൾ ആയിരുന്നു...
 
"നിങ്ങൾക്കറിയോ നമ്മുടെ ഡേവിഡ് സാറിന്റെ വൈഫ് എങ്ങനെയാ മരിച്ചേ എന്ന് "
 
ഫുഡ്‌ കഴിക്കുമ്പോൾ ആണ് ഒരു സ്റ്റാഫ് ചോദിച്ചത്... എല്ലാവരും അവരെ നോക്കി...
 
"ആരോ മൃഗീയമായി കീഴ്പ്പെടുത്തി... സർ കടയിലോ മറ്റൊ പോയ സമയം..."
 
ആൾ പറയുന്നത് കേട്ടതും എല്ലാവരും ഞെട്ടി...
 
"ഓഹ്... കഷ്ട്ടം..."
അവർ സംസാരിച്ചു കൊണ്ട് കൈകയുകാൻ പോയി... ഗംഗ അപ്പോഴും ആ വാക്കുകളിൽ കുരുങ്ങി കിടക്കുവായിരുന്നു...
 
എങ്ങനെയായിരിക്കും ഈ മനുഷ്യൻ ഇത് സഹിച്ചിട്ടുണ്ടാവുക??
 
"ഏയ് ഗംഗ... താൻ എന്താലോച്ചിക്കുവാ"
 
ഡേവി അവളുടെ നെറ്റി വിരൽ ഞൊടിച്ചു കൊണ്ട് ചോദിച്ചു... ഗംഗ ഞെട്ടി കൊണ്ട് അവനെ നോക്കി...
 
"സാറിന്റെ വൈഫ് എങ്ങനെയാ മരിച്ചേ"
 
ഗംഗ ഒന്നും ചിന്തിക്കാതെ ചോദിച്ചതും അവൻ അവളെ അത്ഭുതത്തോടെ നോക്കി... അവന്റെ കണ്ണുകൾ നിറഞ്ഞു... അവൻ ചുണ്ട് കടിച്ചു കൊണ്ട് കണ്ണ് തുടച്ചു... അത് കണ്ടതും ഗംഗയ്ക്ക് ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി....അവൾ വേഗം എണീറ്റു കൊണ്ട് അവൻ നേരെ തിരിഞ്ഞു....
 
"So... Sorry sir... ഞാൻ അവരെല്ലാം പറഞ്ഞപ്പോ വിശ്വസിക്കാൻ ആവാതെ...'"
 
ഗംഗ എന്ത്‌ പറയണം എന്നറിയാതെ അവനെ നോക്കി... അവൻ കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് അവളുടെ കൈകളിൽ പിടിച്ചു അവന്റെ കാമ്പീനിലേക്ക് നടന്നു... എന്താ സംഭവിക്കുന്നതെന്ന് അറിയാതെ പുറകെ ഗംഗയും.....
 
 
 
തുടരും...
 
എനിക്ക് ആഴ്ചയിൽ മൂന്ന് ദിവസം ആണ് ക്ലാസ്സ്‌ ഉള്ളത്... അതുകൊണ്ട് ക്ലാസ്സ്‌ ഇല്ലാത്ത അന്നൊക്കെ സ്റ്റോറി തരാൻ നോക്കാം🤗പിന്നെ സ്റ്റോറി ലാഗ് ആവുന്നപ്പോലെ തോന്നുന്നുണ്ടോ... ഒരു ആവിശ്യവും ഇല്ലാതെ വലിച്ചു നീട്ടുന്നപ്പോലെ🙄ഉണ്ടെങ്കിൽ ഒന്ന് പറയണേ... വേഗം തീർക്കാൻ ആണ്🤗
 
അഭിപ്രായം പറയണേ പ്ലീസ്😍

നിന്നിലേക്ക്💞 - 37

നിന്നിലേക്ക്💞 - 37

4.7
6932

നിന്നിലേക്ക്💞 Part 37     "നിനക്ക് എന്താ അറിയണ്ടേ ഗംഗ??? എന്റെ കല്യാണം കഴിഞ്ഞതാണോ എന്നോ??അതോ എന്റെ... എന്റെ ഇസ മരിച്ചത് എങ്ങനെയാണെന്നോ??"   ഡേവി വിദൂരത്തിലേക്ക് നോക്കി ചോദിച്ചു...   "സർ... ഞാ.. ഞാൻ അറിയാതെ... സോറി ''   ഗംഗ അവനെ നോക്കാതെ തല താഴ്ത്തി...   "ഇല്ല ഗംഗ നീയറിണം... ഒരുപക്ഷേ എന്റെ ഇസയെ ഇല്ലാതാക്കിയവരെ കണ്ടെത്താൻ നിനക്ക് കഴിഞ്ഞേക്കാം...എന്നെന്റെ മനസ്സ് പറയുന്നു... ഡേവി അങ്ങനെ അവന്റെയും ഇസയുടെയും കഥ പറയാൻ തുടങ്ങി... ഗംഗ ഒരു തൂണിൽ ചാരി കൊണ്ട് അവനെ നോക്കി....   "ആദ്യമായി വീട്ടുകാരെ ധിക്കരിച്ചു ചെയ്തകാര്യം...മമ്മയ്ക്ക് മാത്രേ ഇഷ്ട്ടം ഉണ്ടായി