നീലാകാശം പീലിവിരിക്കും പച്ചത്തെങ്ങോല
തെളിഞ്ഞ മഞ്ഞ പൂഞ്ചിറയാകെ ചുവന്ന റോസാപ്പൂ
തവിട്ടു പശുവിന്‍ വെളുത്ത പാല്‍ കുടിച്ചതില്‍ പിന്നെ
കറുത്ത രാത്രിയില്‍ ഈ നിറമെല്ലാം ഓര്‍ത്തു കിടന്നു ഞാന്‍
അങ്ങനെ പാട്ടും പാടി തിരമാലയെയും നോക്കി ഇരിക്കുവന്നു നമ്മുടെ കഥ നായിക...... അസ്തമയ സൂര്യന്റെ രശ്മിക്കൾ അവളുടെ മുഖത്തു പതിച്ചപ്പോൾ അവളുടെ മൂകുത്തി ആ പ്രകാശത്തിൽ മിന്നിത്തിളങ്ങികൊണ്ടിരുന്നു . ആരുടെയോ വരവിനായി കാത്തു നിന്നു അവസാനം അവൾ ആ കടൽ തിരത്തു ഇരുന്നു ആരുടെയോ വരും പ്രേതിക്ഷിച്ചു.....
ശിവ.....
പ്രേതിക്ഷിച്ച വിളികേട്ടതും അവൾ അല്പം ഗൗരവത്തിൽ തിരിഞ്ഞു നോക്കി... വന്നോ.... എന്താണ് വരാൻ പറഞ്ഞിട്ട് നീ തന്നെ വൈകി വന്നത് കോരങ്ങ..... 😜..
നീ എന്നാ........എന്നെ വേണ്ടെന്നുവച്ചോ അതോ വല്ല ബ്രേക്ക് അപ്പ് പറയാനും വന്നത് ആണോ... 🧐... നിനക്കിപ്പോൾ എന്നോട് പഴയപോലെ സ്നേഹം ഒന്നുമില്ല അവൾ അല്പം കുസൃതിയോടെ ചിരിച്ചുകൊണ്ട് അവനോടു പറഞ്ഞു അഥവാ അങ്ങനെ എങ്ങാനും മനസ്സിൽ ഉണ്ടെങ്കിൽ ഇപ്പോൾ ഉപേക്ഷിച്ചേക്കണം അല്ലേ നിന്നെയും കൊല്ലും ഞാനും ചാവും പറഞ്ഞേക്കാം . അവൾ ഇത്രയും ഒക്കെ പറഞ്ഞിട്ടും അവന്റെ മുഖത്തു ഒരു ചിരി പോലും അവൾ കണ്ടില്ല ..
. അത് കണ്ടതും അവൾ അവനോടു ചോദിച്ചു നിനക്കു എന്തെങ്കിലും എന്നോട് പറയാൻ ഉണ്ടോ?.... അതിന്നു അതേ എന്ന രീതിയിൽ അവൻ തല ചലിപ്പിച്ചു... എന്താ കാര്യം എന്താണെങ്കിലും അത് തുറന്നു പറ എന്തായാലും ഈ ലോകത്ത് പരിഹരിക്കാൻ പറ്റാത്ത കാര്യം ഒന്നും ഇല്ലല്ലോ.... അത്രയും പറഞ്ഞ് അവൾ അവനെ നോക്കി
അവൻ ആ കടൽ തിരത്തേക്ക് നോക്കി പറയാൻ തുടങ്ങി ... ശിവ... ഈ റിലേഷൻഷിപ് എന്റെ വീടിൽ അറിഞ്ഞു അവർ നിന്നെ പറ്റി എന്നോട് ചോദിച്ചു... ബട്ട്.... വേറെ ഒരു കാസ്റ്റിൽ ഒള്ള ഒരു പെൺകുട്ടിയെ അവർക്ക് മരുമകൾ ആക്കാൻ താൽപര്യമില്ല എന്നാണ് പറഞ്ഞേ എനിക്ക് എന്റെ വീട്ടുകാരെ എതിർക്കാൻ കഴിയില്ല അതുകൊണ്ട്..........നമുക്ക്....... ഈ ബന്ധം അവൻ അത്രയും പറഞ്ഞതും ശിവ അവൻ പറയുന്നതിനിടയിൽ കയറി പറഞ്ഞു
ഓ ഇപ്പോൾ മനസിലായി..... ബ്രേക്ക് അപ്പ് ആണ് അല്ലേ നീ പറഞ്ഞു വരുന്നത് പ്രേമിച്ചു നടന്ന കാലത്ത് നിനക്ക് അറിയില്ലായിരുന്നോ ഇതൊന്നും നീ ഇഷ്ടമാണെന്ന് പറഞ്ഞു പുറകെ വന്നപ്പോഴെല്ലാം ...... ഞാൻ ഒഴിഞ്ഞുമാറാനെ ശ്രമിച്ചിട്ടുള്ളൂ എന്നിട്ട് നീ അല്ലേ എന്റെ പുറകെ വീണ്ടും വീണ്ടും നടന്നത് ഞാൻ ആണോ അല്ലല്ലോ അന്ന് നിന്റെ ഇഷ്ടം നീ എന്നോട്
പറഞ്ഞപ്പോൾ എന്തൊക്കെയോ നീ എന്നോട് പറഞ്ഞിരുന്നല്ലോ........എന്തു വന്നാലും നിന്നെ ഞാൻ ഒരിക്കലും കൈവിട്ടില്ല എന്റെ ശ്വാസം നിലക്കും വരെ നീ എന്റെ കൂടെ കണ്ണും എന്നെയൊക്കെ പറഞ്ഞിട്ട് ഇപ്പോൾ നീ എന്നെ ഉപേക്ഷിക്കാൻ പോവാണോ നമുക്ക് നിന്റെ അച്ഛനെയും അമ്മയെയും പറഞ്ഞ് മനസ്സിലാക്കാൻ പറ്റില്ലേ ... ശിവ നീ എന്റെ അവസ്‌ഥ ഒന്ന് മനസിലാക്ക് ..... വേണ്ട നീ ഒന്നും പറയണ്ട... എല്ലാം എനിക്ക് മനസിലായീ....
ഓ.. നിനക്കു എല്ലാം മനസ്സിലായല്ലോ ഞാൻ ഇനി ഒന്നും പറയണ്ടാലോ.....
ഓ തനി നിറം പുറത്തു വന്നല്ലോ......
.ആടി അങ്ങനെ തന്നെ.... അന്ന് നിന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞത് പുറകെ നടന്നതൊക്കെ ഉണ്ടല്ലോ അവന്മാര് പറഞ്ഞവിട്ട് വെറുമൊരു ബെറ്റിംഗ് ഗെയിംസ് മാത്രമായിരുന്നു ഇതെല്ലാം കേട്ട് ആകെ തകർന്ന അവസ്ഥയിലാണ് ശിവ ഇത്രയും കാലം താൻ സ്നേഹിച്ച ആൽവിൻ തന്നെയാണോ തന്റെ മുന്നിൽ നിൽക്കുന്നത് എന്ന് ഒരു നിമിഷം അവൾ തന്നെ സംശയിച്ചു പോയി നീ എന്റെ കൂടെ ഇത്രയും നാളും നടന്നതിന്നു നിനക്കു എത്ര പണം വേണമെന്ന് മാത്രം പറ .... അത് ഞാൻ അങ്ങ് തന്നേക്കാം പറഞ്ഞു തീർന്നതും ശിവ അവന്റെ ചെവിക്കല് തീർത്തു ഒരു അടി കൊടുത്തു.. മംഗലത്തെ ചന്ദ്രശേഖരാന്റെ മകൾക്ക് അതിന്റെ ആവശ്യമില്ല..... പിന്നെ ഇപ്പോഴെങ്കിലും ഇതെല്ലാം തുറന്നു പറഞ്ഞതിന് ഒരുപാട് നന്ദി അത്രയും പറഞ്ഞ് അവൾ കുറച്ചു പണം എടുത്തു അവന്റെ നേരെ അറിഞ്ഞു കൊടുത്തു.... എന്നിട്ട് പറഞ്ഞു..... ഇത് നീ എന്റെ കൂടെ നടന്നതിന്നു ഞാൻ നിനക്കു തരുന്ന ഭിക്ഷ ആണ്.... പറക്കി എടുത്തുകൊണ്ട് പോടാ എന്റെ മുന്നിൽ നിന്നും അത്രയും പറഞ്ഞു അവൾ അവളുടെ സ്കൂട്ടിയുടെ അരികിലേക്ക് നടന്നു അവിടെനിന്നും സ്കൂട്ടി എടുത്ത് വീട്ടിലേക്ക് പോകുന്ന വഴിയിലും അവൻ പറഞ്ഞ ഓരോ വാക്കുകളും അവളെ നോവിച്ചുകൊണ്ടിരിക്കുകയായിരുന്നു
ശിവ വീട്ടിലേക്ക് ചെന്നപ്പോൾ തന്നെ അവളെയും കത്തു ശിവയുടെ ചേട്ടൻ (സഞ്ജു )വീടിന്റെ മുമ്പിൽ തന്നെ ഉണ്ടായിരുന്നു .... നീ ഇത് എവിടെയായിരുന്നു കുഞ്ഞി......
അതിന് അവൾ പെട്ടെന്ന് വായിൽ വന്ന ഒരു കള്ളം അവനോട് പറഞ്ഞു ഞാൻ... ഞാൻ.. അച്ചുന്റെ വീടിൽ ആയിരുന്നു..തന്റെ ഏട്ടനോട് കള്ളം പറഞ്ഞതിൽ അവൾക്കും സങ്കടം തോന്നി അവൾ കള്ളം ആണ് പറഞ്ഞത് എന്ന് കേട്ടപ്പോൾ തന്നെ അവനു മനസിലായി .
. അതിന്നു അവൻ ഒന്ന് മുളുക മാത്രം ചെയ്തു അവൾ നേരം അവളുടെ റൂമിലേക്ക് പോയീ സഞ്ജു അവളുടെ പുറകെ പോയി അവൻ വീണ്ടും അവളോട് ചോദിച്ചു എന്നാ പറ്റിയെ എന്റെ കുഞ്ഞിക്കു അതിന്നു അവൾ അവൻ കെട്ടിപിടിച്ചു കരഞ്ഞു അവന് മനസ്സിലായി അവളെ സങ്കടപ്പെടുത്തുന്ന എന്തോ ഒന്ന് നടന്നിട്ടുണ്ടെന്ന്
ഏട്ടാ ആ ആൽവി കരയുന്നതിനിടയിലും അവൾ എന്തോ പറയാൻ വന്നതും അവൻ അവളെ തടഞ്ഞു എന്റെ കുഞ്ഞാ ഇപ്പോൾ ഒന്നും പറയണ്ട ഏട്ടന് മനസ്സിലാകും എന്റെ കുഞ്ഞിയെ അവനും ഓർത്തു ഇപ്പോൾ എന്തെകിലും ചോദിച്ച അത് അവളെ കൂടുതൽ വേദനിപ്പിക്കും എന്ന്.... അവളെ അവൻ അശ്വസിപ്പിച്ചുകൊണ്ട് അവിടെ ഇരുന്നു കരഞ്ഞു കരഞ്ഞു തളർന്നു അവൾ അവന്റെ മടിയിൽ കിടന്നു ഉറങ്ങി അവൾ ഉറങ്ങിയത് മനസിലായതും അവൻ പതിയെ അവളെ ബെഡിൽ കിടത്തി അവളെ ഒന്ന് തലോടി ആ റൂമിൽ നിന്നും ഇറങ്ങി
എന്നിട്ട് നേരെ ഫോൺ എടുത്തു ആൽവിൻ എന്ന് സേവ് ചെയ്ത നമ്പർയിൽ വിളിച്ചു.... നീ എവിടെയ എനിക്ക് നിന്നെ ഒന്ന് കാണണം സിഎം റോഡില്ലേക്ക് വാ യെന്ന് പറഞ്ഞു ഫോൺ കട്ടാക്കി എന്തൊക്കയോ മനസ്സിൽ തീരുമാനിച്ചു ഉറപ്പിച്ചു അവനു കാർ എടുത്തു പുറത്തേക്ക് പോയീ.........
ഇനി എന്താവും ഇന്ന് കണ്ടു അറിയാം അല്ലേ.... 😂😂😜😜