*💞സ്നേഹതൂവൽ💞*
Part.28
✍️ *~°♡jìfñì♡☆♡jààñ♡°~*
copyright work-
This work (💞സ്നേഹതൂവൽ 💞) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (_jifni_)prior permission
°°°°°°°°°°°°°°°°°
കരഞ്ഞു കലങ്ങിയ കണ്ണ് തുടച്ചു കൊണ്ട് റജു മിന്നു മോളെ കയ്യിലെടുത്ത്....
"അവളുടെ ഉപ്പാക്ക് ഈ അവസ്ഥ വരുത്തിയവൻ എന്റെ മോളെ തൊടണ്ട...."( റജു )
"മോളെ പിടിക്കാൻ ഞങൾ ഇത്രെയും പേരുണ്ട്.... ഇയാളെ ആവിശ്യം ഇല്ല...." (റൂബി )
അവളുടെ വാക്കുകൾ കേട്ടത് അവന്റെ ചെവിയിൽ ആണെങ്കിലും അത് തറച്ചത് zayu ന്റെ ഹൃദയത്തിൽ ആയിരുന്നു.
"ഐറാ... ഞാൻ..."( zayu )
അവൻ റൂബിന്റെ അടുത്തേക്ക് നടന്നു...
"വേണ്ട.... എന്റെ മുന്നിൽ കാണേണ്ട..... പോ... എന്റെ മുന്നിൽ നിന്ന് പോ... പ്ലീസ്......" കൈകൾ കൊണ്ട് തടഞ്ഞു കാണിച്ചു റൂബി പറഞ്ഞു.
പിന്നീട് ഒരു വാക്ക് പറയാനോ നോക്കാനോ zayu അവിടെ നിന്നില്ല....
റജുന്റെ കയ്യിൽ നിന്ന് ഇർശു മിന്നു മോളെ വാങ്ങി...റൂബിയും റജും icu ഉള്ളിലേക്ക് കയറി...
നിസൂന്റെ അവസ്ഥയെ ഉൾകൊള്ളാൻ അവർ എല്ലാവരും മനസിനെ പറഞ്ഞു പഠിപ്പിച്ചു...
രണ്ട് ദിവസത്തിന് ശേഷം നിസൂനെ വീട്ടിലേക്ക് മാറ്റി...
ഒരു റൂം അവൻകായി തയ്യാറാക്കി. ഹോസ്പിറ്റലിലെ പോലെ എല്ലാ സൗകാര്യങ്ങളും ആ റൂമിൽ തയ്യാറാക്കി...
തന്റെ പ്രിയപെട്ടവനെ സുശ്രൂശിക്കാൻ റജു തന്നെ താരാളം ആയിരുന്നു.
നൈസിങ് കഴിഞ്ഞത് കൊണ്ട് ഒന്നിനും മറ്റൊരാളുടെ സഹായം അവൾക് തേടേണ്ടി വന്നില്ല....
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
ദിവസങ്ങൾ അങ്ങനെ കൊഴിഞ്ഞു പോയി....
ഹോസ്പിറ്റലിൽ നിന്ന് വന്നിട്ട് രണ്ട് ആഴ്ച കഴിഞ്ഞു.
ഇതിനിടക്ക് ഒരു വട്ടം പോലും zayu വന്നിട്ടില്ല....
അവനെ കാണാൻ റൂബിയുടെ മനസ്സ് ഒരു വട്ടം പോലും ആഗ്രഹിച്ചില്ല.....
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
*[zayu ]*
രണ്ടാഴ്ച ആയി ഞാൻ ആ അസ്കറിനെ പൂട്ടാനുള്ള തിരക്കിൽ ആയിരുന്നു.
ഒരു പതിനഞ്ചു കൊല്ലം അഴിക്കുള്ളിൽ കിടക്കാനുള്ള വക ഞാൻ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്...
റൂബിയെ കാണാൻ നല്ല ആഗ്രഹം ഉണ്ട്.
പക്ഷെ അവളത് ആഗ്രഹിക്കുന്നില്ല.... കൂടാതെ എന്നോട് ദേഷ്യവും...
ലീവ് തീരാൻ ഇനി ഒരാഴ്ചയെ ഒള്ളൂ... അതിന് മുമ്പ് എന്റെ പേര് കൊത്തി വെച്ച ഒരു മഹർ അവളെ അണിയിക്കണം.... പക്ഷെ അത് നടക്കില്ലാന്ന് ആരെക്കാളും ബോധം എനിക്കുണ്ട്....
ഇങ്ങനെ ഓരോന്ന് ചിന്തിച് ബെഡിൽ കിടക്കുമ്പോയാണ് ഉമ്മ റൂമിലേക്ക് വന്നത്..
"മോനെ... അവൾ എന്നാ നിന്നെ ഒന്ന് മനസിലാക്ക.... ഞാൻ അവളുടെ വീട്ടിൽ പോയപ്പോ എന്നോട് പോലും അവളോ റജുവോ മിണ്ടിയില്ല... അത്രക്ക് ദേഷ്യം ഉണ്ട് നമ്മളോട്..." (ഉമ്മ )
ഉമ്മ അത് പറഞ്ഞു കൊണ്ട് കട്ടിലിൽ വന്നിരുന്നു. ഞാൻ എണീറ്റു ഉമ്മാന്റെ മടിയിൽ തല വെച്ച് കിടന്നു.
"*സത്യങ്ങൾ എന്താന്ന് അറിയാതെ ആണ് അവൾ എന്നെ അകറ്റുന്നത്... അത് കുറേ പേർക് അറിയാം... അവൾക് മുന്നിൽ ഞാൻ അല്ല അത് ചെയ്തതെന്ന് തെളിയിക്കാൻ എനിക്ക് വല്യ ബുധിമുട്ടൊന്നും ഇല്ല.... പക്ഷെ അന്നവിടെ നടന്ന സത്യങ്ങൾ അവൾ അറിയുന്ന നിമിഷം വേറെ പലബന്ധങ്ങളും ശിദലമാകും.... അത് വേണ്ടാ ഉമ്മ....."* (ഞാൻ )
"ന്റ കുട്ടി ഇതൊക്കെ സഹിക്കുന്നെന്തിനാ.... നിന്നക്ക് അവളെ കിട്ടണമെങ്കിൽ അവൾ സത്യങ്ങൾ അറിയണ്ടേ... അല്ലാതിപ്പോ..."(ഉമ്മ )
"അവൾ എനിക്ക് പടച്ച പെണ്ണാ.... അതിന് ഒരിക്കലും ഒരു മാറ്റവും ഉണ്ടാവില്ല ഉമ്മാ... അടുത്ത ലീവിന് ഞൻ വരുമ്പോൾ അവളെ ഈ വീട്ടിലെ മരുമകൾ ആക്കിയിരിക്കും..."(ഞാൻ )
"മോനെ അധികമായി ഒന്നും ആഗ്രഹിക്കരുത്.." ഉമ്മ അവന്റെ തലയിൽ തലോടി കൊണ്ട് പറഞു.
"ഇതെനിക്ക് അവളുടെ ഉപ്പയും കാക്കയും തന്ന വാക്കാണ്... പിന്നെ എന്തിന് ഞാൻ പേടിക്കണം...."(zayu )
"അപ്പൊ കാര്യങ്ങൾ അവിടെ വരെ ഒക്കെ എത്തി അല്ലെ.... അല്ലെങ്കിലും ഈ ജന്മം അവർ നിനക്ക് കടപ്പെട്ടവർ തന്നെ ആവും.
അത് ഈ ഉമ്മകറിയ....."(ഉമ്മ )
"അത് ഉമ്മ മാത്രം അറിഞ്ഞാൽ മതി.... ഇനി ആരോടും പറയാ പോലും ചെയ്യരുത്..."(zayu )
അതിന് ഉമ്മ ഒന്ന് ചിരിച്ചു തലയിൽ തലോടി കൊണ്ട് എണീറ്റു പോയി...
വീണ്ടും എന്തൊക്കെയോ കൂട്ടിയും കുറച്ചും ഞാൻ ബെഡിൽ കിടന്നു....
അറിയാതെ ഉറങ്ങി പോയിരുന്നു.
പിന്നെ ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് ഞാൻ എണീറ്റത്...
തുടരും 😍.....
കുഞ്ഞി പാർട്ടും ആയി ഞാൻ വന്നു ഞാൻ.... 😍😍 വന്നു...🥰🥰🥰.