Aksharathalukal

റൂഹിന്റെ ഹൂറി_💖Part-71

*റൂഹിന്റെ ഹൂറി_💖*
Part-71
✍️🦋Hina_rinsha🦋
 
©️copyright work-
This work (റൂഹിന്റെ ഹൂറി_💖) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (🦋Hina_rinsha🦋)prior permission 
 
                         °°°°°°°°°°°°°°°°°
 
നടന്ന ഓരോന്നും അവൾക്ക് മുന്നിൽ അഴിച് വിടുമ്പോൾ ഒരിക്കൽ പോലും അവൻ അവളുടെ മുഖത്തേക്ക് നോക്കിയില്ല... എന്തോ അവനെ അതിൽ നിന്ന്  തടയുന്ന പോലെ....
 
ഏറെ നേരത്തെ മൗനത്തിനു ശേഷം അവൻ പതിയെ തല ചെരിച്ചു അവളെ ഒന്ന് നോക്കി... കണ്ണുകൾ ദൂരെ പതിപ്പിചിരിക്കുവണ്... നിലാവിന്റെ നേർത്ത പ്രകാശത്തിൽ കണ്ണിൽ നിന്നോഴുകുന്ന നീര് കുമിളകൾ തിളങ്ങുന്നുണ്ട്... ദൂരെ കത്തിച്ച സ്ട്രീറ്റ് ലൈറ്റിലാണ് അവളുടെ കണ്ണുകൾ എന്ന് തോന്നി അവൻ...
 
 
ഇമ വെട്ടാൻ പോലും അവൾ മറന്നിരുന്നു... അത്രമാത്രം തളർന്ന പോലെ തോന്നി അവൾക്ക്.... ഹൃദയം മിടിക്കാൻ മറന്നിരിക്കുന്നു.... മരവിച്ചിരുന്നു അവൾ...
അമൻ പതിയെ അവളെ ഒന്നൂടെ മുറുക്കെ ചേർത്തു പിടിച്ചതും അവൾ ഞെട്ടി സ്വബോധത്തിൽ വന്ന് അവൻ നേരെ നോക്കി.. ഒരു നിമിഷം രണ്ടുപേരുടെയും കണ്ണുകൾ ഉടക്കി അവൾ പിടപ്പോടെ കണ്ണ് മാറ്റി....
 
വാക്കുകൾ കൊണ്ട് പോലും ആ സമയം അവളെ ആസ്വസ്തമാക്കണം എന്ന് തോന്നിയില്ല അവൻ... അവളുടെ അവസ്ഥ അവൻ മനസ്സിലാക്കാമായിരുന്നു....
 
രണ്ട് പേരിൽ മാത്രം ഒതുങ്ങി നിന്ന രഹസ്യം...
ഓർക്കുമ്പോൾ അവളിൽ വല്ലാത്തൊരു വീർപ്പുമുട്ടൽ....
 
ഉള്ളിൽ ഒരു മദ്യവയസ്കന്റെ മുഖം തെളിഞ്ഞു... കണ്ണുകൾ എന്തിനെന്നില്ലാതെ ഈറനണിഞ്ഞു...
 
എല്ലാം അറിയായിരുന്നല്ലോ...
അവൾ സ്വയം ഉള്ളിനോടന്നേ ചോദിചു...
 
കണ്ണുകൾ വീണ്ടും നിറഞ്ഞു തൂവി....
അവൾ പുറം കൈ കൊണ്ട് തുടച് മാറ്റി....
 
 
എന്നോ...ട്  വെറു..പ്പാണോ....
വിചനമായി റോഡിലേക്ക് കണ്ണ് പായിച്ചവൾ 
പതിയെ ചോദിച്ചു.... അക്ഷരങ്ങൾ മുറിഞ്ഞു കൂട്ടിയോജിപ്പിക്കാൻ അവൾ നന്നേ പാട് പെട്ടിരുന്നു....
 
അവൻ നെറ്റിചുളിച്ചു അവളിലേക്ക് നോട്ടം പായിച്ചു...
 
ഒരു ജീവൻ എടുത്തില്ലേ ഞാ...ൻ.
 
പറയുമ്പോൾ വാക്കുകൾക്ക് ഇടർച്ച വീഴ്ത്തിരിക്കാൻ അവൾ നന്നേ പാട് പെട്ടിരുന്നു.... അവൻ ദയനീയമായി അവളെ നോക്കി.. ഒന്നൂടെ ചേർത്ത് പിടിച്ചു... അവളുടെ നെറ്റിയിൽ അരുമമായി അവനൊന്ന് ചുംബിച്ചു.... ഒരിക്കലും വെറുത്തിട്ടില്ല എന്ന് പറയാതെ പറയും പോലെ..   അവളെ ഒന്നൂടെ തന്നിലേക്ക് അണച്ചു പിടിച്ചു....
 
അവൾ വിങ്ങി പൊട്ടുകയായിരുന്നു...
 
എല്ലാരുടെയും ഇത്രയേറെ സ്നേഹത്തിന് അർഹയാണോ എന്ന് തോന്നി അവൾക്ക്.....
 
അവളുടെ ഇടത്തൂർന്ന മുടിയിഴകൾക്ക് ഇടയിലൂടെ അവന്റെ വിരലുകൾ പതിയെ പാഞ്ഞു.....
 
 
ഞാൻ കാരണം ഉപ്പയും ഒത്തിരി സങ്കടപെട്ടു.. എല്ലാം അറിയാർന്നു ലേ..
 
പദം പറയും പോലെ അവൾ സ്വയം പറഞ്ഞു കൊണ്ടിരുന്നു... കണ്ണുകളക്ക് അനുസരണയില്ലാതെ നിറഞ്ഞു....
 
എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്ന് പോലും അവൻ അറിയുന്നില്ലായിരുന്നു....
 
ഹാദി.....
അവൻ പതിയെ അവളെ വിളിച്ചു... അവന്റെ നെഞ്ചിൽ നിന്ന് മുഖമുയർത്താതെ തന്നെ അവളൊന്ന് മൂളി..
 
എല്ലാം ഉപ്പ പറഞ്ഞു... Serah പറഞ്ഞു എല്ലാം ഉപ്പാക്ക് അറിയാം... ഒന്ന് മാത്രം പറഞ്ഞില്ല..
നീ എങ്ങനെയാ എല്ലാം അറിഞ്ഞത്.... ഐഷുമ്മാനേയും ഉപ്പാനെയും പറ്റി...
 
അവൻ അത്രയും പറഞ്ഞു പ്രതീക്ഷയോടെ അവളെ ഉറ്റു നോക്കി....
അവളും മുഖമുയർത്തി...
 
നമ്മുടെ മാര്യേജിന്റെ കുറച്ചു ദിവസം മുന്നേ ഉപ്പാടെ റൂമിലെ ഷെൽഫിൽ ന്ന് എനിക്കൊരു ബാഗ് കിട്ടി.... വീട് ഫുൾ ക്ലീനിങ്ങ്... പെയിന്റ് പണി എല്ലാം ആയോണ്ട് എല്ലാം അടുക്കി വെക്കൽ ആയിരുന്നു.... പൊടിതട്ടി എടുത്തു വെക്കാൻ എടുത്ത ബാഗിൽ നിന്ന് എനിക്ക് കിട്ടിയത്... കുറെ സർട്ടിഫിക്കറ്റ്സ് ഫോട്ടോസ് പിന്നെ ഒരു ഡയറി..... ഉപ്പാടെ എന്തെങ്കിലും സർട്ടിഫിക്കറ്റ് ആവും എന്ന് കരുതി എടുത്ത് വെക്കാൻ നേരാണ്... അതിന്റെ ഇടയിൽന്ന് ഒരു ഫോട്ടോ എന്റെ കാലിലേക്ക് വീണത്... എന്റെ പോലെ തന്നെ ഒരു സ്ത്രീയുടെ ഫോട്ടോ.. കണ്ണുകൾ പോലും എന്റതായിരുന്നു... ഞാൻ കണ്ണാടിയിൽ നോക്കിയ എങ്ങനെ അതേപോലെ... ബാക്കി ഫോട്ടോസ് നോക്കിയപ്പോ ആ ഫോട്ടോയിൽ കണ്ട സ്ത്രീയും ഹുസൈൻ ക്കയും ഞാനും ചേർന്ന ഒരു group ഫോട്ടോ...
ഒരു നിമിഷം എന്തെല്ലാമോ ചിന്തകൾ തലയിൽ കയറി.... ആകെ പ്രാന്ത് പിടിക്കും പോലെ തോന്നി... അത് പോലെ വേറെയും കുറെ ഫോട്ടോസ്.. സർട്ടിഫിക്കറ്റ്സ് എടുത്ത്‌ നോക്കിയപ്പോ എന്റെ തന്നെ കുറെ സർട്ഫിക്കറ്റ് ഉണ്ടായിരുന്നു അതിൽ.. Birth സർട്ടിഫിക്കറ്റ് വരെ.. എല്ലാത്തിലും ഉമ്മാടെ സ്ഥാനത് ഐഷ ഉപ്പ ഹുസൈൻ  തല വെട്ടി പുളക്കും പോലെ തോന്നി... അലറി കരയാൻ.. പക്ഷേ ശബ്ദം പുറത്ത് വന്നില്ല...  ഏറ്റവും കൂടുതൽ എന്നെ ഞെട്ടിച്ചതെ ഐഷുമ്മാടെ death സർട്ടിഫിക്കറ്റ് കണ്ടപ്പോളാ... തളർന്നു പോകുന്ന പോലെ തോന്നി... ആ നിമിഷം മണ്ണായി പോയിരുന്നെങ്കിലെന്നു തോന്നി... എല്ലാരോടും വെറുപ്പ്..  എല്ലാരും ചതിക്കാണെന്ന്..... ആരും കാണാതെ അതിലെ ഡയറി ഞാൻ എടുത്തു....   ഹുസൈനുപ്പാടെ ഡയറി ആയിരുന്നു അത്.. ഓരോ പേജ് മറിക്കുമ്പോളും മരിച്ചു പോകുന്ന പോലെ... നെഞ്ച് മുറിക്കുന്ന വേദന തോന്നി...എങ്ങോട്ടേലും ഓടി പോവാൻ..  പക്ഷേ സ്വന്തം മോൾ അല്ലാഞ്ഞിട്ട് കൂടി എന്നെ സ്നേഹിക്കുന്ന ഉപ്പനെയും ഉമ്മനെയും കാക്കുനെയും ഐഷുനെ ഒക്കെ ഓർത്തപ്പോ എല്ലാം ഉള്ളിലൊതുക്കി.. അല്ലങ്കിൽ ഞാൻ ആ എല്ലാരുടെയും സന്തോഷം തല്ലി കെടുത്തിയേനെ.... ഡയറി വായിച്ചപ്പോ ഇബ്രാഹിംമിനെ കുറിച് അറിഞ്ഞു.... അത്രയേറെ അവരെ നോവിച്ചിട്ടും അവസാനം എന്റെ ഉമ്മാടെ ജീവൻ എടുത്തില്ലേ അയാൾ... മനസ്സിൽ വേറൊന്നും ഉണ്ടായിരുന്നില്ല... ദേഷ്യം പക... അയാളെ കുറിച് അറിയാൻ ശരമിച്ചപ്പഴ സെറ വർക്ക്‌ ചെയ്യുന്ന ഹോസ്പിറ്റലിൽ ആണ് അയാൾ എന്നറിഞ്ഞത്... സെറയെ എനിക്ക് വിശ്വാസമായിരുന്നു... എല്ലാം അവളോട് പറഞ്ഞു.... അയാളെ കൊല്ലണം അത് മാത്രേ എന്റെ ഉള്ളിൽ ഉണ്ടായിരുന്നുള്ളൂ...
 ഞാൻ എനിക്ക്.....
 
പറയാൻ അവൾ നന്നേ പാട്പെട്ടു... വാക്കുകൾ മുറിഞ്ഞു... പൊട്ടികരച്ചിലോടെ അമന്റെ നെഞ്ചിലേക്ക് ചാഞ്ഞു അവൾ...
 
അവളുടെ കണ്ണുകൾ അവന്റെ നെഞ്ചിൽ പേമാരിയായി പെയ്തിറങ്ങി.......
 
എന്ത് പറയണമെന്നൊന്നും അവന് അറിയുന്നുണ്ടായിരുന്നില്ല.....
 
അവളെ ചേർത്ത് പിടിച്ചു മുടികളിൽ തലോടി പതിയെ അവിടെ ചുണ്ട് ചേർത്തവന്.....
 
 
ഈ സ്നേഹത്തിനെല്ലാം ഞാൻ അർഹിക്കുന്നുണ്ടോ അമീക്കാ...
 
ഉള്ളിൽ ഏറെ നേരമായി ഓടി കളിക്കുന്ന ചോദ്യം അവൾ പതിയെ അവനോട് ചോദിച്ചു... കണ്ണുകൾ അപ്പോഴും കാഴ്ചയെ മറച്ച് പെയ്യുന്നുണ്ട്... എങ്കിലും അവന്റെ മുഖത്ത് നോക്കാനായി അവൾ പുറം കൈ കൊണ്ട് വാശിയോട് അവ തുടച്ചു മാറ്റി....
 
അവന്റെ മുഖത്ത് ഗൗരവം നിറഞ്ഞിരുന്നു....
 
ദേ പെണ്ണെ... വേണ്ടാത്ത ചോദ്യങ്ങൾ ഒന്നും വേണ്ട...
 
കണ്ണുരുട്ടി കുഞ് ശക്കാരത്തോടെ പറയുമ്പോഴും അവളുടെ ചുണ്ടുകൾ വിതുമ്പിയിരുന്നു...
 
അവൻ പതിയെ അവളിൽ നിന്ന് നോട്ടം മാറ്റി...  അവന്റെ ഉള്ളിലും ഒരു കടൽ ഇരമ്പുന്നുണ്ട്... എങ്കിലും അത് അവളിലേക്ക് പകരാൻ അവൻ ആഗ്രഹിക്കുണ്ടായിരുന്നില്ല...
 
 പടച്ചോൻ... പൊറുക്കുവോ എന്നോട്... പാപിയാ..ഞാൻ...
 
അവൾ പിറുപിറുത്തൊണ്ടിരുന്നു... അവൻ മനഃപ്പൂർവ്വം അത് ശ്രദ്ധിക്കാതെ മുഖം തിരിച്ചു....
 
പതിയെ സൈഡിൽ വച്ചിരുന്ന ഫോൺ കയ്യിലെടുത്തു on ചെയ്തു നോക്കി... Time 11:59 അവനിൽ ഒരു കുഞ് പുഞ്ചിരി മൊട്ടിട്ടു...
 
അവൻ സ്ക്രീനിലേക്ക് കണ്ണ് പായിച്ചിരുന്നു... സെക്കന്റുകൾ നീങ്ങി 12 മണി ആയതും അവൻ അവളെ ഇറുക്കെ കെട്ടിപിടിച്ചു...
 
*Happy birthday ma love❤..*
 
അവന്റെ നിശ്വാസം ചെവിയിൽ പതിഞ്ഞു... അവളുടെ കണ്ണുകൾ വിടർന്നു.... അവൻ അവളെ മുഖം കൈകളിൽ കോരി എടുത്തു ഇരുകണ്ണുകളിലും ചുണ്ടുകൾ ചേർത്ത്.... നെറ്റിയിൽ നെറ്റി മുട്ടിച്ചു...
 
Happy birthday...
 
പതിഞ്ഞ അവന്റെ ശബ്ദം അവളുടെ കാതുകളിൽ പതിഞ്ഞു...
 
പറയാൻ കഴിയാത്ത എന്തോ വികാരം അവളെ പൊതിഞ്ഞു.... കണ്ണുകൾ നിറഞ്ഞു... ചുണ്ടിന്റെ കോണിൽ ചെറു ചിരി വിടർന്നു... അവന്റെ നോട്ടത്തെ താങ്ങാൻ കഴിയാതെ അവൾ മുഖം താഴ്ത്തി അവനെ ഇറുക്കെ കെട്ടി പിടിച്ചു.....
 
*Love youuu❤*
അവളുടെ ചുണ്ടുകൾ അവന്റെ നെഞ്ചിൽ പതിഞ്ഞു....
 
അവനിൽ കുസൃതി നിറഞ്ഞു....
 
*But i hate uhh❤*
 
ചുണ്ടിലെ ചിരി മായിക്കാതെ അവൻ പതിയെ മൊഴിഞ്ഞു....
 
 
 
....തുടരും🦋
 
Length ഇല്ല.... ലേറ്റ് ആയി...
Support കുറഞ്ഞു.... എന്റെ മടിയും കൂടി അത്രേ ഒള്ളു😌😌..
 
 
ന്നാ സെച്ചി അങ്ങട്ട്🚶🏻‍♀️🚶🏻‍♀️

റൂഹിന്റെ ഹൂറി_💖 Part-72

റൂഹിന്റെ ഹൂറി_💖 Part-72

4.9
3203

*റൂഹിന്റെ ഹൂറി_💖* Part-72 ✍️🦋Hina_rinsha🦋   ©️copyright work- This work (റൂഹിന്റെ ഹൂറി_💖) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (🦋Hina_rinsha🦋)prior permission                             °°°°°°°°°°°°°°°°°   *But i still luv uh😌❤*   അവൾ മുഖം കൂർപ്പിച്ചു അവനെ നോക്കി... അപ്പോഴും അവന്റെ ചുണ്ടിൽ നേർത്തൊരു കുസൃതി നിറഞ്ഞിരുന്നു...  അത് കണ്ടെന്നോണം മുഖം വീർപ്പിച്ച് അവൾ നെഞ്ചിൽ പല്ലുകൾ ആഴ്ത്തി...   ആഹ്...   അവൻ വേദനയോടെ മുഖം ചുളിച്ചു അവളെ തള്ളി മാറ്റാൻ നോക്കി... എങ്കിലും അവൾ ഉടുമ്പടക്കം അവനെ പുണർന്നു നിന്നു... അവനവളെ കണ്ണുരുട്ടു നോക്കി നെഞ്ചിൽ കൈ വെച്ചുഴിഞ്ഞു....