Aksharathalukal

💕കാണാച്ചരട് 💕 - 4

       💕 കാണാച്ചരട് 💕
         (a family love story )
 
 
          ഭാഗം -04
 
        ✍️Rafeenamujeeb.. 
       ==================
 
 
       " കുറ്റിക്കാട്ടിൽ കിടക്കുന്ന ആ പിഞ്ചോമനയുടെ അടുത്തേക്ക് ദേവ പതിയെ നടന്നു. 
 
    അവൾ ഭയത്തോടെ ചുറ്റും കണ്ണോടിച്ചു. 
 
    ഇല്ല ആരും തന്നെ ഇവിടെയില്ല, അവൾ ആ കുഞ്ഞിന്റെ അരികിലെത്തി. 
 
     ഈശ്വരാ ജനിച്ചിട്ട് അധികമായിട്ടില്ലാത്ത  പിഞ്ചു പൈതലാണല്ലോ...? ആരാ ഈ കുഞ്ഞിനോട് ഈ മഹാപാപം ചെയ്തത്....?  അവൾ ആ കുറ്റിക്കാട് മൊത്തം ഒന്ന് പരിശോധിച്ചു. പക്ഷേ അവിടെയെങ്ങും  ഒരാളെയും ദേവയ്ക്ക്  കണ്ടെത്താനായില്ല. 
 
    അവളാ  കുഞ്ഞു മുഖത്തേക്ക് വേദനയോടെ നോക്കി. നല്ല ഓമനത്തം തുളുമ്പുന്ന കുഞ്ഞുമുഖം
  എന്ത് തെറ്റ് ചെയ്തിട്ടാണ് കുഞ്ഞേ നിനക്കീ ഗതി വന്നത്.. ? ഞാനും ഒരു അമ്മയാണ്, ജനിച്ച കുഞ്ഞിന്റെ ജീവനു വേണ്ടി ഓട്ടപ്പാച്ചിൽ നടത്തുന്ന ഒരു അമ്മ, 
  അവളാ കുഞ്ഞിനെ ഭയത്തോടെ നോക്കി. 
 
     കൈകളിൽ ഒന്നു വാരി എടുക്കണം എന്നുണ്ട്, പക്ഷേ എന്തോ, മനസ്സ് അതിന് അനുവദിക്കുന്നില്ല. 
 
     അമ്മാ ഇന്ത കൊളന്ത യാരുടേത്...? അല്ലി നിഷ്കളങ്കമായ മുഖത്തോടെ ചോദിച്ചു. 
 
     തെരിയാത്.., ഇന്ത പക്കം  യാരുമേ  കാണവില്ല, അവൾ അല്ലിയെ  ചേർത്തുപിടിച്ചു പറഞ്ഞു. 
 
     അപ്പോഴേക്കും ആ കുഞ്ഞു പൈതൽ വിശന്ന് കരയാൻ തുടങ്ങിയിരുന്നു. 
 
   ദേവ മടിച്ചുമടിച്ച് ആ കുഞ്ഞിനെ കൈകളിൽ എടുത്തു. 
 
    ആൺകുഞ്ഞ് ആണ്, അതിനെ ഉപേക്ഷിക്കാനും സ്വീകരിക്കാനും മനസ്സുവരുന്നില്ല. 
  നാളെ ഇവൻ കാരണം അല്ലിക്ക് ആപത്തു വന്നാലോ....? അല്ലിയെ സംരക്ഷിക്കാൻ തന്നെ തനിക്കിപ്പോൾ ആവതില്ല, ഈ കുഞ്ഞിനെ ഇവിടെ ഉപേക്ഷിച്ച് പോകുന്നതാണ് ബുദ്ധി, എന്തുതന്നെയായാലും അത് തന്റെ കുഞ്ഞല്ല, അവൾ ആ കുഞ്ഞിനെ അവിടെ തന്നെ ഉപേക്ഷിച്ച് അല്ലിയുടെ കയ്യും പിടിച്ചു നടക്കാൻ ഒരുങ്ങി. 
 
    പോകാതെ അമ്മ, അന്ത കൊളന്ത യെ ഇങ്കെ തനിയാ വിട്ട് നമ്മ പോക വേണ്ട, ഏതാവത് ആച്ചെന്നാൽ അന്ത കൊളന്ത ഇരിക്കാത് അല്ലി ദേവയുടെ കയ്യിൽ പിടിച്ചു കെഞ്ചി കൊണ്ട് പറഞ്ഞു. 
 
    അവനെ അവിടെ ഉപേക്ഷിച്ച് പോകാൻ ദേവയ്ക്കും  മനസ്സുവന്നില്ല. 
  നാളെ എന്തെന്നറിയാത്ത ജീവിതമാണ്, മരണത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഓട്ടപ്പാച്ചിലിൽ, വിശപ്പടക്കാൻ പോലും എന്ത് ചെയ്യും എന്നറിയാത്ത അവസ്ഥ എങ്കിലും ആ പൈതലിനെ ഉപേക്ഷിക്കാൻ അവൾക്ക് മനസ്സുവന്നില്ല, നാളെ ചിലപ്പോൾ അല്ലിക്ക് ഇവൻ തുണയാകും ആ ചിന്ത കൂടി ആയപ്പോൾ അവൾ ആ പൈതലിനെ വാരിയെടുത്തു. ചുറ്റും ഒന്ന് കണ്ണോടിച്ച ശേഷം അല്ലിയും പിടിച്ച് അവൾ ദൂരെക്കോടി. 
 
************************************
 
        കഴിക്കാനായി ഒരു ഹോട്ടലിനു മുൻപിൽ വണ്ടി നിർത്തിയപ്പോഴാണ് ആമി കണ്ണുതുറന്നത്, 
 
     നേരം നന്നായി പുലർന്നിരിക്കുന്നു. രാത്രിയിൽ സംഭവിച്ച കാര്യങ്ങൾ അവളുടെ മനസ്സിലേക്ക് ഓടി വന്നപ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി. 
 
    ചെവിയിൽ ഒരു കുഞ്ഞ് വാവിട്ട് കരയുന്ന ശബ്ദം കേൾക്കുന്നുണ്ട് മാറിൽ നിറഞ്ഞു  നിൽക്കുന്ന പാലും തന്റെ കുഞ്ഞിനെ  ഒരു നോക്ക് കാണാൻ പോലും തനിക്ക് ഭാഗ്യം കിട്ടിയില്ല. അവളിലെ അമ്മ വീണ്ടും ഉണർന്നു. 
 
    ചെവിയിലേക്ക് ഒരു കുഞ്ഞിന്റെ കരച്ചിൽ വല്ലാതെ അലയടിക്കാൻ തുടങ്ങി. 
 
    അവൾ ഇരു കൈകൊണ്ടും തന്റെ ചെവി അമർത്തിപ്പിടിച്ചു. 
 
    ആ ശബ്ദം അവളെ വല്ലാതെ അസ്വസ്ഥയാക്കുന്നുണ്ട്, എത്രയൊക്കെ ആ ശബ്ദം കേൾക്കാതെ ചെവി അടച്ചു പിടിച്ചിട്ടും അത് കൂടുതൽ ശക്തിയോടെ തന്നെ കാതുകളിൽ അലയടിക്കുന്നു. അവൾ ഭീതിയോടെ ചുറ്റും പരതി. 
 
    ഇല്ല ഇവിടെയെങ്ങും ഒരു കുഞ്ഞു പോലുമില്ല, പിന്നെ എന്തുകൊണ്ടാണ് തന്റെ കാതിൽ മാത്രം തേങ്ങൽ കേൾക്കുന്നത് അവൾ ശക്തമായിത്തന്നെ ഇരുചെവി കളും അടച്ചുപിടിച്ചു. 
 
     മകളുടെ ഈ പ്രവർത്തി ജാനകി ഭയപ്പാടോടെ നോക്കി
   മോളെ അവൾ ആമിയ ചേർത്ത് പിടിക്കാൻ നോക്കി. 
 
    ആ സമയം തന്നെ അവൾ ജാനകിയെ തട്ടിമാറ്റി, പേടിയോടെ വണ്ടിയുടെ ഒരു മൂലയിലേക്ക് ചുരുണ്ടുകൂടി. 
 
     അവളുടെ കാതുകളിൽ ആ കരച്ചിൽ അലയടിച്ചു കൊണ്ടേയിരുന്നു, അതിനനുസരിച്ച് അവൾ ഭയപ്പാടോടെ ചുരുണ്ടു കൂടി. 
 
   ജാനകി അവളുടെ അവസ്ഥ കണ്ട് അലമുറയിട്ട് കരഞ്ഞു. 
 
    കുറച്ചുനേരം അമ്മയെ സൂക്ഷിച്ചുനോക്കി അവൾ പതിയെ ബോധമറ്റു വീണു.
 
   തന്റെ കുഞ്ഞിന് എന്തു സംഭവിച്ചു എന്നറിയാതെ ജാനകി തളർച്ചയോടെ അവൾക്കരികിൽ ഇരുന്നു.
 
    ഭക്ഷണം കഴിക്കാൻ ഇറങ്ങാതെ അവർ വീണ്ടും യാത്ര തുടർന്നു.
 
****************************************
 
 
     മുഖത്തേക്ക് ആരോ വെള്ളം കുടഞ്ഞപ്പോഴാണ് ആമി സ്വബോധത്തിലേക്ക് വന്നത്.
 
     ചുറ്റും കൂടിയ അപരിചിത മുഖങ്ങൾ ക്കിടയിൽ അപ്പുവിന്റേയും
 അച്ചുവിന്റെയും മുഖം അവൾ പെട്ടെന്ന് തിരിച്ചറിഞ്ഞു.
 
     അച്ചുവിന്റെ കരഞ്ഞുകലങ്ങിയ മുഖം കണ്ടപ്പോഴാണ് അവൾക്ക് സംഭവിച്ച കാര്യങ്ങൾ ഓർമ്മ വന്നത്.
 
     എന്തോ ശക്തമായി തന്റെ മുഖത്ത് വന്നടിച്ചതും ബോധമറ്റു വീണതും. 
 
    അവൾ അവരെ നോക്കി പുഞ്ചിരിക്കാൻ ഒരു ശ്രമം നടത്തി.
 
     ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോഴാണ് അവൾക്ക് മനസ്സിലായത് താൻ ആരുടെയോ മടിയിൽ കിടക്കുകയാണെന്ന്.
 
   അവൾ ചാടി എഴുന്നേറ്റു നോക്കിയതും തന്നെ നോക്കി ഭീതിയോടെയിരിക്കുന്ന അയാളെ ആണ് കണ്ടത്.
 
    രാവിലെ തനിക്ക് കിട്ടിയ ടാസ്കിലെ നായകൻ, അയാൾ ആകെ പേടിച്ച മട്ടുണ്ട്.
 
     അയാളെ അവസ്ഥ കണ്ടപ്പോൾ ആമിക്ക് ചിരിയാണ് വന്നത്.
 
      സോറി, ഞങ്ങൾ കളിച്ചുകൊണ്ടിരുന്നപ്പോൾ അറിയാതെ പന്ത് കുട്ടിയുടെ ദേഹത്ത് തട്ടിയതാണ്, അല്ലാതെ അറിഞ്ഞുകൊണ്ടല്ല, അയാൾ ദയനീയമായി പറയുന്നത് കണ്ടപ്പോൾ അവൾ ചിരിയടക്കാൻ പാടുപെട്ടു.
 
     പെങ്ങൾ ഇത് പ്രശ്നം ആക്കരുത്, രാവിലത്തെ പ്രശ്നത്തിന് പക വീട്ടിയതല്ല, ഇവന്റെ കയ്യീന്ന് അറിയാതെ സംഭവിച്ചതാണ് പൊറുക്കണം, കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരുത്തന്റെ വാചകം കൂടി ആയപ്പോൾ അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു.
 
   അവരുടെ ആ പേടിച്ചരണ്ട നിൽപ്പ് കണ്ടപ്പോൾ, അവൾ അവർക്ക് നേരെ ഒരു പുഞ്ചിരി നൽകി കൂട്ടുകാരെയും വിളിച്ച് അവിടെ നിന്നും പോയി.
  
      വിചാരിച്ചത് പോലെ അല്ല, ആളൊരു പാവമാണെന്ന് തോന്നുന്നു അല്ലേ അളിയാ അവർ പോകുന്നതും നോക്കി അരവിന്ദന്റെ തോളിൽ കയ്യിട്ടു മറ്റവൻ പറഞ്ഞു.
 
 
   തുടരും.. 
 
 
  സോറി ഫ്രണ്ട്സ്, തീരെ ലെങ്ത്ത് ഇല്ല, എഴുതാൻ പറ്റിയ ഒരു സാഹചര്യം ആയിരുന്നില്ല,
 
 
        ✍️ Rafeenamujeeb.. 
💕കാണാച്ചരട് 💕 - 5

💕കാണാച്ചരട് 💕 - 5

4.5
7557

     💕കാണാച്ചരട് 💕      (a family love story)               ഭാഗം -05              ✍️Rafeenamujeeb..        ===================              "  നമ്മൾ വിചാരിച്ചത് പോലെയല്ല അവർ നല്ല ചേട്ടൻ മാരാ.   കുളികഴിഞ്ഞ് ബാത്റൂമിൽ നിന്നും ഇറങ്ങിവരുന്ന ആമിയെ നോക്കി അപ്പു പറഞ്ഞു.         പറഞ്ഞതിന്റെ പൊരുൾ  മനസ്സിലാകാതെ ആമീ അവളെ സംശയത്തോടെ നോക്കി.         നമ്മളെ രാവിലെ റാഗിംഗ് ചെയ്യാൻ  നോക്കിയില്ലേ ആ ചേട്ടന്മാരെ കുറിച്ചാണ് അപ്പു പറയുന്നത്, അശ്വതി അവളെ പിന്താങ്ങിക്കൊണ്ട് രംഗത്തെത്തി.         അതിന് ഞാൻ അവരെ പറ്റി മോശമായി ഒന്നും വിചാരിച്ചില്ല