🌹🙏🌹
സമയം ഏറെ നീങ്ങിയപ്പോഴും അയാൾ പതുക്കെ എഴുന്നേറ്റൂ. ഇടത്ത് കൈ കൊണ്ട് ബെഡിൻ്റെ തൊട്ടടുത്ത് വെച്ചിരിക്കുന്ന വാക്കിംങ്ങ് സ്റ്റിക്ക് എടുത്ത് മെല്ലെ മുന്നോട്ട് നടന്നു.
ഒരുമിച്ച് ഇരുപത് പേർ അടങ്ങുന്ന ഹോൾ മുറിയായിലായിരുന്നു അയാൾ താമസിക്കുന്നത്. അവിടെ ആ കാരുണ്യ നിലയത്തിൽ വന്നിട്ട് എത്ര കാലമായിയെന്ന് അറിയില്ല. ഒര് അനാഥാലയം പോലെ തോന്നില്ലാ എങ്കിലും കഴിഞ്ഞത് ഒന്നും ഓർക്കുവാൻ ഇഷ്ടപ്പെടുന്നില്ല.
അയാൾ പതുക്കെ പോയത് ഓഫീസ് റൂമിൽ തന്നെ വിളിപ്പിച്ചിരുന്നു.
ഇവിടെ ആരേയും കാണാൻ വരാറില്ല എങ്കിലും ബന്ധുക്കളും സ്വന്തകാരും എല്ലാം ഇന്നലെ പെയ്ത മഴയിൽ കുത്തി ഒലിച്ച് പോയി.
ഓഫിസിൻ്റെ അടുത്ത് പുറത്തേക്ക് നോക്കി കൊണ്ട് ആ സാർ അവിടെ നിന്നിരുന്നു. വർഷങ്ങളായി കാണാത്ത അദ്ദേഹത്തിനെ ഇവിടെ വെച്ച് ഒരിക്കൽ കണ്ടിട്ടുണ്ട്.
അടുത്ത് ചെന്നപ്പോൾ പരിചയം ചിരിയിൽ ഒതുക്കി രണ്ട് പേരും കൂടി തൊട്ട അപ്പുറത്ത് വിസിറ്റീംങ്ങ് റൂമിൽ ചെന്നിരുന്നു.
"എന്താ സാർ കുറേ കാലമായില്ലോ കണ്ടിട്ട്"... ?
അയാൾ ചോദിച്ചു.
അതിന് മറുപടിയായി അയാളുടെ മുഖത്ത് നോക്കി ചിരിച്ചു.
പിന്നെ അയാൾ ചോദിച്ചു.
"ഇപ്പോഴും എറണാകുളത്ത് തന്നെയല്ലേ ജോലി".?
ആ സാർ അയാളോട് പറഞ്ഞു.
"അതെ.. പക്ഷെ ഇപ്പോൾ ഇവിടെ അടുത്താണ്. അപ്പോൾ ഒന്ന് വരാമെന്ന് വിചാരിച്ചു".
"അത് നന്നായി സാർ, എത്ര നാളായി എല്ലാവരേയും കണ്ടിട്ട്. അല്ലാ ഇപ്പോഴും ആ ഗ്രൂപ്പില്ലേ"..?
അയാൾ ചോദിച്ചു.
"ഉണ്ട്. ഇവിടെ ഫോൺ പറ്റില്ല അല്ലേ? എന്താ ചെയ്യാ. അസുഖം ഒന്നും ഇല്ലല്ലോ".
ആ സാർ മറുപടി പറഞ്ഞു.
മാത്രമല്ല ഇതും കൂടിയും പറഞ്ഞു.
"നമ്മുക്ക് മറ്റവരെ കാണാൻ മുറിയിലേക്ക് പോകാം. ഇന്നലെ എന്നോട് വിളിച്ച് പറഞ്ഞില്ലേ അത് എല്ലാവർക്കും കൂടിയുണ്ട്. ഞാൻ ഇവിടുത്തെ സെക്രട്ടറി എന്നെ അറിയുന്ന ആളാണ്. അപ്പോൾ കുഴപ്പമില്ല".
"അത് നന്നായി സാറെ. നമ്മുക്ക് അങ്ങോട് പോകാം".
"താൻ റൂമിലേക്ക് പൊയ്ക്കോള്ളൂ. ഞാൻ കാറിലാണ്. അത് പേക്കറ്റ് എടുത്ത് വരാം".
അതും പറഞ്ഞ് കൊണ്ട് ആ സാർ പുറത്തേക്ക് ഇറങ്ങി. അയാൾ മുറിയിലേക്കും. മുറിയിൽ എത്തിയപ്പോൾ എല്ലാവരോടും കാര്യങ്ങൾ പറഞ്ഞു.
അപ്പോൾ എല്ലാവരും അങ്ങോട്ട് നോക്കിയപ്പോൾ മസാല ദോശ വലിയ കവറുകളിൽ തൂക്കി കൊണ്ട് അവിടെത്തെ സ്റ്റാഫും പിന്നെ ആ സാറും വരുന്നുണ്ടായിരുന്നു.
അവർ വന്ന് ഓരോ പേക്കറ്റുകളും ഓരോ ആളുകൾ കൊടുത്തു. ആ സാർ വേറെ ചില വരെ പരിചയപ്പെടാൻ നിന്നു. അവർ എല്ലാവർക്കും വലിയ സന്തോഷമായിരുന്നു.
എല്ലാം കഴിഞ്ഞപ്പോൾ ആ സാർ അയാളുടെ ബെഡിൻ്റെ അടുത്തേക്ക് വന്നു. കൈയ്യിലുണ്ടായിരുന്ന ആ പൊതിയും അവിടെ വെച്ചു.
പിന്നെ അയാളോട് പറഞ്ഞു.
ഞാൻ ഒരു കാര്യം കൂടി പറയാനാണ് വന്നത്. എന്താണ് എന്ന് മനസ്സിലായോ?
ഇല്ലാ... എന്താ സാർ.
അയാൾ ചോദിച്ചു.
അപ്പോൾ സാർ മറുവടി പറയാൻ നിന്നപ്പോൾ ആ കൂടെ വന്ന ഓഫീസ് സ്റ്റാഫ് പോകുകയാണ് എന്നും പറഞ്ഞു.
സാർ തല കുലുക്കി. പിന്നെ അയാളോട് പറഞ്ഞു.
"അതായത് കുറച്ച് ദിവസങ്ങൾക്ക് ദിവസ മുമ്പേ ശ്രീകല തന്നെ കാണാൻ വന്നിരുന്നു ഇല്ലേ"?
"ഉണ്ടായിരുന്നു.... സാർ എങ്ങിനെയാ ഇത് അറിഞ്ഞത്?".
അയാൾ ചോദിച്ചു.
" അന്ന് അവൾ എൻ്റെ അടുത്ത് വന്നിരുന്നു. തന്നെ കാണാൻ പോയ കാര്യം പറയാൻ. ഞാൻ പറയുകയാണെങ്കിൽ താൻ അവരുടെ അടുത്തേക്ക് പോണം. എല്ലാം കഴിഞ്ഞില്ലേ... എനി എന്തായാലും അവൾക്ക് ഒര് ഉള്ള ഒര് വീടുണ്ട് വാങ്ങിച്ചിട്ടുണ്ട്. അവിടെ ശേഷം കാലം തനിക്കും താമസിക്കാം".
അയാൾ ഒന്നും പറഞ്ഞില്ല. പെട്ടന്ന് തൻ്റെ കഴിഞ്ഞ കാലങ്ങളിലേക്ക് മനസ്സ് പോകുകയായിരുന്നു.
പെട്ടെന്ന് അയാൾ സാറിനോട് പറഞ്ഞു.
അത് വേണ്ട സാർ... ഞാൻ ഇനി എങ്ങോട്ടും പോകുന്നില്ല. ദൈവം തന്ന ഈ ജീവിതം അവസാനിക്കും വരെ ഞാൻ ഇവിടെ ഉണ്ടാകും.
"അപ്പോൾ ഞാൻ എന്താണ് അവരോട് പറയേണ്ടത്".
സാർ ചോദിച്ചു.
"അത് തന്നെ മതി സാർ. എനിക്ക് ആരോടും ഒന്നുമില്ല. എല്ലാവരോടും സ്നേഹം മാത്രം. എന്നെ കാണണമെങ്കിൽ എപ്പോഴും ഇവിടെ വരാം".
അതു അയാൾ സാറിനോട് പറഞ്ഞു.
"ശരി... എന്നാൽ ഞാൻ പോകട്ടെ, പിന്നെ കാണാം".
സാർ യാത്ര ചോദിച്ചു. ചിലർ കിടന്ന് ഉറക്കമായിരുന്നു. അല്ലാത്തവർ എഴുന്നേറ്റു സാറിൻ്റെ പോക്ക് നോക്കി നിന്നു. ആരും ഇല്ലാത്തവർക്ക് ഒരാളെ പോലെ... അപ്പോൾ ഭക്ഷണത്തിനുള്ള മണി മുഴക്കി.
മണികണ്ഠൻ സി നായർ
തെക്കുംകര.