Aksharathalukal

സ്നേഹ തൂവൽ part 30

*💞സ്നേഹതൂവൽ💞*
      Part.30

   ✍️ *~°♡jìfñì♡☆♡jààñ♡°~*


copyright work-
This work (💞സ്നേഹതൂവൽ 💞) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (_jifni_)prior permission 

                         °°°°°°°°°°°°°°°°°


Zayu അതിന് ചിരിച് കൊടുക്ക മാത്രമാണ് ചെയ്തത്.... എന്നവൾ തന്നെ മനസിലാക്കും എന്ന് അവൻ അറിയില്ലായിരുന്നു... ഉടനെ അങ്ങനെ നടക്കും എന്ന് പ്രേതീക്ഷയും ഇല്ലായിരുന്നു...

"ന്തായാലും ഇന്ന് നിങ്ങളെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാനാണ് നിന്നെ വിളിച്ചത്....."(ഇർശു )

"ന്ത്‌ തീരുമാനം..."(ഞാൻ )

"വാ ഉള്ളിലേക്ക് ഇരിക്കാം... അവളും അറിയേണ്ട ചില തീരുമാനങ്ങളാ...."(ഉപ്പ )

എന്നും പറഞ്ഞു ഉപ്പ അവനെയും കൂട്ടി ഉള്ളിലേക്ക് കയറി.... പിറകെ ഇർഷും ഉള്ളിലേക്ക് കയറി...

"മോളേ... റൂബി.... മോളേ..." ഹാളിൽ വന്നു കൊണ്ട് മുകളിലേക്ക് നോക്കി വിളിച്ചു....

"വാപ്പി... ഇപ്പൊ വരാ.... ഒരു two മിനുറ്റ് ഒരു കോളിൽ ആണ്...." മുബിന്റെ call hold ചെയ്ത് കൊണ്ട് അവൾ വിളിച്ചു പറഞ്ഞു...

"ന്നാ ഞാൻ പിന്നെ വിളിക്കാടി...." എന്നും പറഞ്ഞു കോളും കട്ടാക്കി ഫോണും കയ്യിൽ വെച്ച് കൊണ്ട് കോണി സ്റ്റെപ്പുകൾ വേഗത്തിൽ ഇറങ്ങി....

ഇളം റോസ് ടോപ്പും ഗോൾഡൻ കളർ പാന്റും ഗോൾഡൻ കളർ കരയുള്ള പട്ടിന്റെ റോസ് ശാലും ഇട്ട് പെട്ടന്ന് പെട്ടന്ന് ഓരോ സ്റ്റെപ്പും ഇറങ്ങി വരുന്ന റൂബിയെ കണ്ട് ഫ്ലാറ്റ് പോയി ഇരിക്കാണ് zayu...

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
*[zayu]*


ഇറങ്ങി വരുന്നത് ഹൂറിയാണോ അതോ ജിന്നാണോ എന്ന് കണ്ടെത്തണം ന്ത്‌ മോഞ്ചാണ്... ആരും ഒരു നിമിഷം നോക്കി നില്കും. തട്ടത്തിനിടയിലൂടെ ഇടക്കിടെ പാറികളിക്കുന്ന അവളുടെ മുടിഇഴകൾ അവളെ ഒന്നൂടെ സുന്ദരി ആക്കി...

പരിസരം മറന്നു ഞാൻ അവളെ തന്നെ നോക്കി നിന്ന്...

ഹാളിലേക്ക് നോക്കാതെ ഫോണിൽ നോക്കിയാണ് അവൾ ഇറങ്ങി വരുന്നത്

"ന്താ ഉപ്പാ വിളിച്ചേ..." എന്നും ചോദിച്ചു തല പൊക്കിയതും മുന്നിൽ തന്നെ മാത്രം ഹിമവെട്ടാതെ നോക്കി നിൽക്കുന്ന zayu നെ കണ്ട് അവൾ കാൽ ഒന്ന് പിറകോട്ടു വെച്ച്....

"ന്റല്ലാഹ്‌... ഇവൻ ദിവസം കൂടും തോറും സൗന്ദര്യം കൂടാണല്ലോ.... ന്താണാവോ രഹസ്യം...."(റൂബി ആത്മ )

എന്നാലോചിച്ചു നിൽകുമ്പോയാണ് ഉപ്പ ഗോൾ അടിക്കും പോലെ പറയുന്നേ കേട്ടത്.

"മോളെ...ഞാൻ നിങ്ങളെ കാര്യത്തിൽ ഒരു തീരുമാനം എടുത്ത്... അതറിയിക്കാനാണ് രണ്ടാളീം വിളിപ്പിച്ചത്...."(ഉപ്പ )

"എന്ത് തീരുമാനം..."(അവൾ )

"അടുത്ത വെള്ളിയാഴ്ച നിങ്ങളുടെ നിക്കാഹ്.... ഒരു ചെറിയ പരിപാടി ആയി അടുത്ത ബന്ധുക്കളെ മാത്രം വിളിച്ചു... പിന്നെ നിന്റെ പഠിത്തം കയിഞ്ഞിട്ടെ കല്യാണം നടത്തുന്നൊള്ളൂ... അപ്പോയെക്കും നിസൂ നോർമൽ ആവും എന്ന് വിശ്വസിക്ക... അതിന് വേണ്ടി ദുഹാ ചെയ്യാ..."(ഉപ്പ )

ഉപ്പ പറഞ്ഞത് ങ്ക് പെരുന്നാൾ മാസം കണ്ടതിനേക്കാൾ സന്തോഷം ഉള്ള കാരമാണ്....

പക്ഷെ ഞാൻ നോക്കിയത് റൂബിയുടെ മുഖത്തേക്ക് ആയിരുന്നു... സന്തോഷിക്കേണ്ട ആ മുഖം ദേഷ്യം കൊണ്ട് വരിഞ്ഞു മുറുക്കിയിട്ടുണ്ട്...

"മതീ ഉപ്പ നിങ്ങൾ പറഞ്ഞത്... ആ മുറിയിൽ കിടക്കുന്ന നിങ്ങളുടെ മകനെ നിങ്ങൾ ഒന്നോർത്ത് നോക്കി (അടുത്തുള്ള അടഞ്ഞു കിടക്കുന്ന റൂമിലേക്ക് ചൂണ്ടി കൊണ്ട് അവൾ തുടർന്ന് ) ഇന്ന് ഇക്കാക്ക അങ്ങനെ കിടക്കാൻ കാരണം ഈ നിൽക്കുന്ന ആളാണ്.. (അവളുടെ കൈ zayu ന് നേരെ തിരിഞ്ഞിരുന്നു )... ഒരിക്കെ ജീവനായിരുന്നു.. പിന്നീടെല്ലാം ഒരു സ്വപ്നം പോലെ മറന്നു വീണ്ടും ആ ഉറക്കിൽ നിന്നെയുനേറ്റപ്പോ മറന്ന വെറും സ്വപ്നമല്ല എന്റെ ജീവിതമാണെന്ന് മനസിലായി അന്നും ആദ്യം കാണാൻ കൊതിച്ചത് ഈ മുഖമാണ്... പക്ഷെ അന്നത്തെ ഇഷ്ടത്തിന്റെ ഒരു അംശം പോലും ഇന്നെന്നിൽ ഇല്ല.... മറിച് ന്റ വെല്ലിക്കയെ ഈ അവസ്ഥയിലാക്കിയ ഇയാളോട് വെറുപ്പ് മാത്രേ ഒള്ളൂ..... നിങ്ങൾക്കൊക്കെ ഇപ്പൊ ഇയാൾ എന്തും ആവട്ടെ പക്ഷേ എന്റെ സ്നേഹനിധിയായ ന്റ വെല്ലിക്ക കരളിന്റെ കഷ്ണം പോലെ എന്നെ സ്നേഹിക്കുന്ന എന്റിക്കാനെ ഈ അവസ്ഥയിൽ കാണേണ്ടി വന്നത് ഇയാൾയൊരാൾ കാരണ... ഇയാളുടെ കൈയബദ്ധം ആണെങ്കിൽ പോലും എനിക്കത് ക്ഷമിക്കാൻ കയ്യില്ല...."(റൂബി )

"ഒന്ന് നിർത്തുന്നുണ്ടോ....." (Zayu )
നിർത്താതെ ഉള്ള അവളുടെ സംസാരം എന്നെ ഭ്രാന്ത് പിടിപ്പിച്ചു ഇടയ്ക്കിടെ അരപരിചിതൻ എന്നപ്പോലെ ഇയാൾ, ഇയാൾ എന്നവൾ പറയുന്നത് വീണ്ടും വീണ്ടും കേൾക്കുന്ന പോലെ....
ഇനിയും കേട്ട് നിൽക്കാനുള്ള ക്ഷമ ഇല്ലാത്തത് കൊണ്ട് തന്നെ നിയന്ത്രണം വിട്ട് ഞൻ പറഞ്ഞു.

അപ്പൊ എല്ലാരുടെ കണ്ണും അവനിലാണ്....
അവന്റെ ആ ശബ്ദം കേട്ട് കിച്ചണിൽ നിന്ന് ഉമ്മയും റൂമിൽ നിന്ന് ബാബിയും എല്ലാം ഹാളിൽ എത്തിയിരുന്നു...

പക്ഷെ അവനപ്പോഴും അവനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അവൻ പോലും അറിയാതെ അവന്റെ നാവ് വീണ്ടും ചലിച്ചു...

"കുറെ നേരമായല്ലോ എന്നെ കുറ്റപ്പെടുത്തുന്നത്.... അന്നവിടെ നടന്നത് എന്തെന്നറിയോ നിനക്ക്... ഇല്ലല്ലോ എന്നാ കേട്ടോ.....(Zayu )


തുടരൂ. 💞....


ഈ part ന്തെങ്കിലും മിസ്റ്റേക്ക് ഉണ്ടോന്ന് അറീല... Cls കഴിഞ്ഞതിന് ശേഷം തട്ടികൂട്ടി എഴുതിയത.....

അഭിപ്രായം പറയി.... 💞

~വരികളുടെ പ്രണയിനി~


സ്നേഹതൂവൽ part 31

സ്നേഹതൂവൽ part 31

4.8
2307

*💞സ്നേഹതൂവൽ💞*       Part.31    ✍️ *~°♡jìfñì♡☆♡jààñ♡°~* copyright work- This work (💞സ്നേഹതൂവൽ 💞) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (_jifni_)prior permission                           °°°°°°°°°°°°°°°°° "കുറെ നേരമായല്ലോ എന്നെ കുറ്റപ്പെടുത്തുന്നത്.... അന്നവിടെ നടന്നത് എന്തെന്നറിയോ നിനക്ക്... ഇല്ലല്ലോ എന്നാ കേട്ടോ.....(Zayu ) "റൂബി...... Zayuu.... ഒന്ന് നിർത്തോ രണ്ടും...." Zayu പറയുന്നതിനെ തടഞ്ഞു കൊണ്ട് റജുന്റെ ശബ്ദം ഹാളിൽ ഉയർന്നു. റജു നേരെ റൂബിന്റെ അടുത്തേക്ക് പോയി അവളുടെ കയ്യും വലിച്ചു ഉള്ളിലേക്ക് മുറിയിലേക്ക് കൊണ്