Aksharathalukal

💕കാണാച്ചരട് 💕 - 8

        💕കാണാച്ചരട് 💕
         (a family love story )
 
                    
                  ഭാഗം -08.
 
       ✍️Rafeenamujeeb. 
     =================
 
 
         "   തലയ്ക്കു വല്ലാത്ത ഭാരം അനുഭവപ്പെട്ടപ്പോൾ ദേവ പാടുപെട്ട് മിഴികൾ തുറന്നു. 
 
     മുകളിൽ കറങ്ങുന്ന ഫാനും ചുറ്റുമുള്ള കാഴ്ചകളും ഇതു തന്റെ റൂം അല്ല എന്ന് അവൾക്ക് വ്യക്തമായി. 
 
      സംഭവിച്ചതെന്താണെന്ന് ഓർത്തെടുക്കാൻ ഒരു ശ്രമം നടത്തിയപ്പോഴാണ് തലേന്നുരാത്രി സംഭവിച്ച കാര്യങ്ങൾ അവളുടെ ഓർമ്മയിലേക്ക് വന്നത്. 
 
    അവൾ ചുറ്റുപാടും ഒന്നു നോക്കി, 
 തൊട്ടടുത്തവൾക്കരികിൽ ഇരിക്കുന്ന അമ്മയെ കണ്ടതും തെല്ലൊരാശ്വാസമുണ്ടായി. 
 
     മുറിയിൽ ബോധമറ്റ് കിടന്ന് തന്നെ എല്ലാവരും ചേർന്ന് ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു എന്ന് അമ്മ പറഞ്ഞപ്പോൾ മനസ്സിലായി.
 
      കൊണ്ടുവരുമ്പോൾ നല്ല പനിയായിരുന്നു, അമ്മ നന്നായി പേടിച്ചു  മോളെ, മകളുടെ നെറുകയിൽ  തലോടി കൊണ്ട് ആ അമ്മ പരിഭവം പറഞ്ഞു.
 
       തൊട്ടരികിൽ തന്നെ അമ്മായിമാരും തന്റെ സഹോദരിമാരും ഉണ്ട്, 
 
   അച്ഛനെവിടെ.....? 
 
       . അവൾ ചുറ്റും കണ്ണോടിച്ചു കൊണ്ട് ചോദിച്ചു.
 
   അച്ഛനും നകുലനും കോടി താഴെ മരുന്നു വാങ്ങാൻ വേണ്ടി പോയിരിക്കുകയാണ്, അഖിൽ ഭക്ഷണം മേടിക്കാനും സുഭദ്ര അവൾക്ക് മറുപടി നൽകി.
 
     ഞങ്ങൾ കോളേജിലേക്ക് പോയി പെട്ടെന്ന് വരാം, ഞങ്ങൾ വരുമ്പോഴേക്കും പനി എല്ലാം വിട്ട് നല്ല മിടുക്കിക്കുട്ടി ആയിക്കോണം കേട്ടോടി, ആരോഹി അവളുടെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു.
 
   മൂവരും അവളുടെ നെറുകയിൽ ചുംബിച്ച് അവളോട് യാത്ര പറഞ്ഞു അവിടെനിന്നും ഇറങ്ങി.
 
    ഡോക്ടർ വന്നു പരിശോധന എല്ലാം കഴിഞ്ഞപ്പോൾ രണ്ടു അമ്മായി മാരോടും വീട്ടിലേക്ക്  പോകാൻ ദേവൻ ഒരുപാട് നിർബന്ധിച്ചെങ്കിലും അവിടെ നിന്നും വിട്ട് നിന്നാൽ ദേവയ്ക്ക് അമ്മായിമാരോടുള്ള സ്നേഹം കുറഞ്ഞു പോകുമോ എന്ന ഭയം കാരണം അവർ ആരും തന്നെ വീട്ടിലേക്ക് പോകാൻ കൂട്ടാക്കിയില്ല.
 
         നകുലനെയും അഖിലിനെയും അവർ നിർബന്ധിച്ച് വീട്ടിലേക്ക് പറഞ്ഞുവിട്ടു.
 
    വൈകുന്നേരമായപ്പോഴേക്കും ദേവയ്ക്ക് ഹോസ്പിറ്റൽ വാസം ഏകദേശം മടുത്ത മട്ടായി.
 
     അരുണിമയും ആരോഹിയും  ശ്വേതയും വരുന്നതും നോക്കി അവൾ അവർക്ക്  വേണ്ടി കാത്തിരുന്നു. 
 
     വൈകീട്ടോടെ അവർ മൂന്ന് പേരും അവൾക്കരികിലെത്തി.
 
    വന്നപാടെ അരുണിമ ദേവയുടെ നെറ്റിയിൽ കൈ വെച്ച് പനി നോക്കി.
 
     പനിയൊക്കെ മാറി ആൾ അങ്ങ് സ്മാർട്ട് ആയല്ലോ...? അരുണിമ അവളെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു.
 
    മൂന്നുപേർക്കും ദേവ ഒന്ന് ചിരിച്ചു കൊടുത്തു.
 
  ഞാൻ ഇന്നലെ പറഞ്ഞില്ലേ..? 
 ഗിരിയേട്ടൻ അങ്ങനെ ചെയ്യണമെങ്കിൽ അതിന് തക്കതായ കാരണം ഉണ്ടാകുമെന്ന്. 
 
     ഒരു മാസം മുമ്പ് നമ്മുടെ നാടിനെ നടുക്കിയ ഒരു ദുരന്തം നടന്നത് നിങ്ങൾക്ക് ഓർമ്മയില്ലേ...? 
 
  അഞ്ചു വയസ്സ്പ്രായമുള്ള ഒരു കുഞ്ഞുമോളെ പിച്ചി ചീന്തി കുളത്തിൽ വലിച്ചെറിഞ്ഞ സംഭവം, അതികം വൈകാതെ പ്രതിയെ പിടിച്ചു, ആ കുഞ്ഞിന്റെ അയൽവാസി ഒരു രമേശൻ. 
 നാടും നാട്ടുകാരും ആകെ ഇളകി മറിഞ്ഞ ആ സംഭവം ഒരാഴ്ച പിന്നിട്ടപ്പോൾ തെളിവുകളുടെ അഭാവത്തിൽ പ്രതിയെ വെറുതെ വിട്ടു, അയാളെ ആണ് ഇന്നലെ മിന്നൽ  ഗിരി വെട്ടി പരിക്കേൽപ്പിച്ചത്.
 ഞാൻ അപ്പോഴേ പറഞ്ഞില്ലേ.. ? ഒരു കാരണവുമില്ലാതെ ഗിരീയേട്ടൻ അങ്ങനെ ചെയ്യില്ല.ആരോഹി പറയുന്നത് കേട്ട് മൂവർക്കും ഗിരിയോട് ഉണ്ടായിരുന്ന വെറുപ്പ് മാറി.
 
     താൻ ഇതുവരെ അയാളെ പ്രാകിയതോർത്ത് അരുണിമയ്ക്ക് സങ്കടം തോന്നി.
 
     രാത്രി ഏറെ നിർബന്ധിച്ചാണ് അവരെ മൂന്നുപേരെയും അമ്മായി മാരെയും വീട്ടിലേക്ക് പറഞ്ഞു വിട്ടത്.
 
     പകല് ഒരുപാട് ഉറങ്ങിയത് കൊണ്ട് ദേവയ്ക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല.
   അച്ഛനും അമ്മയും നല്ല ഉറക്കമാണ്
 
      ദേവ വെറുതെ കണ്ണടച്ച് ഓരോന്നാലോചിച്ച് കിടന്നു.
 
  ആലോചന യിലേക്ക് ഗിരിയും ഓടിവന്നു, അവൻ അവളെ ചേർത്ത് പിടിച്ചതും അയാളിൽ നിന്നും അവളെ രക്ഷിച്ചതും എല്ലാം ആലോചിച്ച് അങ്ങനെ കിടക്കുമ്പോഴാണ് കർട്ടണിന്റെ അവിടെ ഒരു നിഴലനക്കം കണ്ടത്.
 ആദ്യം തനിക്ക് തോന്നിയതാണ് എന്നുവിചാരിച്ച് ദേവ സൂക്ഷിച്ചുനോക്കിയപ്പോൾ അവിടെ ആരോ ഉള്ളതുപോലെ അവൾക്ക് തോന്നി.
 
     പേടിച്ചിട്ട് ശബ്ദം വരുന്നില്ല, തൊട്ടടുത്ത് കിടക്കുന്ന അമ്മയെ വിളിക്കണം എന്നുണ്ട് പക്ഷെ ഒന്നനങ്ങാൻ പോലും അവൾക്ക് കഴിയുന്നില്ല.
 
     തന്റെ കാഴ്ചകളിലേക്ക് ആ നിഴൽ കൂടുതൽ അടക്കുന്നത് അവൾ ഭീതിയോടെ നോക്കിനിന്നു.
 
     ആാാാ...... 
 
   പുറത്തേക്ക് വരാൻ മടിച്ചുനിന്ന ശബ്ദത്തെ സർവ്വശക്തിയുമെടുത്തവൾ പുറത്തേക്കിട്ടു. 
 
    ശബ്ദം കേട്ടതും ദേവനും സാവിത്രിയും ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു, 
  ആ നിഴൽ പെട്ടെന്ന് തന്നെ ഇരുട്ടിലേക്ക് ഓടിമറഞ്ഞു.
 
     ദേവൻ പുറകെ പോകാൻ നിന്നെങ്കിലും അവർ രണ്ടുപേരും അതിനു സമ്മതിച്ചില്ല.
 
    പിന്നീട് മൂന്നു പേരും എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു. 
 
    തന്റെ കൂട്ടുകാരൻ അനിരുദ്ധനെ ദേവൻ രാവിലെ തന്നെ കാര്യങ്ങളൊക്കെ വിളിച്ചുപറഞ്ഞു  അറിയിച്ചു.
 
      അങ്ങനെ ഒരാൾ അവിടേക്കു വന്നിട്ടുണ്ടെങ്കിൽ നമുക്കത് കണ്ടു പിടിക്കണമല്ലോ  ദേവാ.. അതിനു പറ്റിയ ഒരാളെ ഞാൻ അങ്ങോട്ട് വിടുന്നുണ്ട്, അങ്ങനെ ആരോ അവിടെ വന്നിട്ടുണ്ടെങ്കിൽ അവൻ അത് കണ്ടെത്തും പേടിക്കാതെയിരിക്ക് അനിരുദ്ധൻ ദേവനെ ആശ്വസിപ്പിച്ചു.
 
     ദേവയുടെ മനസ്സിലും രാത്രി നടന്ന കാര്യങ്ങൾ തന്നെയായിരുന്നു.
 
      ഓരോന്നാലോചിച്ച് ഇരിക്കുമ്പോഴാണ് കതകിൽ  ആരോ ശക്തിയായി മുട്ടുന്നതുപോലെ തോന്നിയത്.
 
    ദേവൻ പോയി വാതിൽ തുറന്നു. 
 
ദേവന് ഒരു പുഞ്ചിരി നൽകി അയാൾ അകത്തേക്ക് കയറി. 
ആളെ കണ്ടതും ദേവ ബെഡിൽ നിന്നും ചാടിയെണീറ്റു. 
 
   
   തുടരും... 
 
 ലെങ്ത് കുറവാണെന്നറിയാം അടുത്തപാർട്ടുകളിൽ അത് പരിഹരിക്കാം, ലൈക്‌ കമന്റ് തരാതെ ഷെയർ ചെയ്യുന്ന എല്ലാവരോടും പറയാനുള്ളത് വായിക്കുന്ന സുഖമില്ല എഴുതാൻ, ഒരു ലൈക് എങ്കിലും തരാൻ എന്തിനാ നിങ്ങൾ മടിക്കുന്നത്,സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും  നന്ദി. 
 
 
   ✍️Rafeenamujeeb..

💕കാണാച്ചരട് 💕 - 9

💕കാണാച്ചരട് 💕 - 9

4.6
8855

  💕കാണാച്ചരട് 💕      (a family love story )                     ഭാഗം -09         ✍️Rafeenamujeeb..    =================           " ഗിരിയേട്ടൻ "      ദേവയുടെ ചുണ്ടിൽ അവൾ പോലുമറിയാതെ ആ പേര് വന്നു.        അകത്തേക്ക് വന്ന ഗിരിയും ദേവയെ ഒന്ന് നോക്കി.   ശേഷം ദേവനെ ഒന്ന് നോക്കി പുഞ്ചിരിച്ചു.         വന്നിരിക്കുന്ന ആളെ മനസ്സിലാകാതെ ദേവൻ ഗിരിയെ നോക്കി.        ഞാൻ ഗിരി, അനിരുദ്ധൻ സാർ പറഞ്ഞിട്ട് വന്നതാണ് ഗിരി സ്വയം പരിചയപ്പെടുത്തി.       അദ്ദേഹം ചില കാര്യങ്ങൾ എന്നെ ഏൽപ്പിച്ചിട്ടുണ്ട്, നിങ്ങൾക്ക് നേരെ ഇന്നലെ ഉണ്ടായ ആക്രമണം നിങ്ങളെ അപായപ