♡23♡
*ഇളം കാറ്റിൽ ചാഞ്ചാടുന്ന അവളുടെ അനുസരണയില്ലാത്ത കുഞ്ഞുമുടിയിഴകളെ ബാക്കിലേക്ക് വകഞ്ഞു മാറ്റി......വെളുത്ത മുഖത്തെ പുഞ്ചിരിക്ക് പ്രാധാന്യമുള്ള ചെഞ്ചൊടികൾക്ക് സൈഡിൽ കുറച്ചു മുകളിലായി സ്ഥാനമുറപ്പിച്ച ആ മറുക്......അവളുടെ കാന്തകണ്ണുകൾ......
നേരിൽ കാണുന്നതിനു മുമ്പേ സ്വപ്നങ്ങളിൽ എത്തി എന്നെ കീഴടക്കിയവൾ....
പ്രണയത്തേക്കാൾ എത്രയോ മുകളിലാണ് എനിക്കവൾ.....*
അനുവിന്റെ വാക്കുകൾ അവന്റെ കാതുകളെ അസ്വസ്ഥമാക്കി..... വരച്ച ചിത്രത്തെ ചോദ്യംചെയ്ത അന്ന് നൽകിയ മറുപടിയാണ്💔....
ഇവളെയാണോ അക്കു പ്രണയിക്കുന്നത് ??
ഹോയ് നാച്ചു....(റിനു)
ഹാ....
നീ എന്താ ഇവിടെ ?ഇതാരാ.....കണ്ടിട്ട് നല്ല മുഖപരിചയം.....
ഒന്നൂടി നേരെ നോക്ക്.....
നാച്ചു പറഞ്ഞതും അവൾ ഊരയിലും കയ്യ് കൊടുത്തു ആഖിബിനെ തന്നെ നോക്കി.....
ഹാ😀....
കിട്ടിയോ......
മ്ചും😁
പോടീ😖
ഹോ😏ബൈദബായ് ഇയാളുടെ പേര് ?
ആഖിബ് മുഹമ്മദ്.....
😳
ആ കണ്ണ് ഇപ്പൊ പുറത്ത് ചാടും😝(നാച്ചു)
പോടാ പട്ടി😏....നിന്റെ പേരെന്തുവാ.....
അന്റെ ചെവിയും അടിച്ചു പോയ🤭....ഇവിടെ ഇരിക്ക് ഞാൻ പറഞ്ഞു തരാ......
ഹോ😐
ഇത് ആണ് ആഖിബ്.....അക്കുവിന്റെ അനിയൻ........(നാച്ചു)
😳
ഐ മീൻ....യുവർ എളേച്ചൻ😁
ഹേ....ഇവന്റെ പേര് വെച്ചാണോ അവൻ.....
യ്യായ്യാ.....
ഹോ.....ഹായ് ഞാൻ Risla Mehaq.....
ഹായ്....ഇയാള്ക്ക് ശരിക്കും അവനെ ഇഷ്ടാണോ.....
എന്താ അനക്ക് സംശയണ്ടോ.....
ഹേയ് അങ്ങനൊന്നൂല്ല......
ഹാ😝
റിനുവിനോട് പെട്ടെന്ന് തന്നെ ആഖിബ് കൂട്ടായി......അവളുടെ വായാടിത്തരം അവന് നല്ലോണം ഇഷ്ടപ്പെട്ടു അക്കുവിൽ നിന്നും തികച്ചും വ്യത്യസ്തമായ കാരറ്റർ ആണെങ്കിലും അവന് 100% യോജിച്ചത് റിനു തന്നെയാണെന്ന് ഉറപ്പായി......അതേ സമയം അനുവിനെ ഓർത്ത് അവന് ഒത്തിരി വിഷമവുമുണ്ടായി💔.......
അനുവിനെ (അൻസാർ റഹദ്)രണ്ടു വർഷമായിട്ടുള്ള പരിചയമാണെങ്കിലും രണ്ടുപേരും നല്ല സുഹൃത്തുക്കളാണ്......അവന്റെ പ്രണയം അറിയുന്നത് ആഖിബിനു മാത്രമാണ്.....
'റിനുവിന് മറ്റൊരാളെ ഇഷ്ടമാണെന്ന് അറിഞ്ഞാൽ അവന് താങ്ങാൻ കഴിയില്ലെന്ന് ഉറപ്പാണ്...
അക്കുവിനോട് അവളിൽ നിന്നും പിന്മാറാൻ പറഞ്ഞാലോ ?... ഏഹ്... അവര് പരസ്പരം ഇഷ്ടമാണ് അതു കൊണ്ട് അനുവിനെ പറഞ്ഞു മനസ്സിലാക്കണം......'
ആഖിബ് മനസ്സിൽ കണക്കുകൂട്ടി.......
______________________________________❣
ഹരിനന്ദനെ ഒരു പഴയ വീട്ടിലൽ കമ്പനിയിൽ ലോക്ക് ചെയ്തു ഇട്ടേക്കുവാണ് അക്കു.....
നിനക്ക് എന്താണ് അഖേൽ വേണ്ടത് ?ഞാൻ എന്തെങ്കിലും നിയമത്തിനെതിരെ ചെയ്തിട്ടുണ്ടെങ്കിൽ നീയത് തെളിയിക്ക്......
എനിക്ക് നിന്നെ ജയിലിലാക്കണമെന്ന ഒരു ഉദ്ദേശവും ഇല്ല...ഇനി ആക്കിയാൽ തന്നെ ടു വീക്കിനുള്ളിൽ നിനക്കെങ്ങനേയും രക്ഷപ്പെടാൻ കഴിയുമെന്ന് എനിക്കറിയാം.......എനിക്കവളെ ആണ് കാണേണ്ടത്....
അവൾ ?...
ഹ്മ്....മെഹറിനെ.....
മെഹറിൻ ?
ഓഹ്... അങ്ങനെ പറഞ്ഞാ അറിയില്ലാലേ....കുറച്ചു ദിവസങ്ങളായി നിന്റെയൊക്കെ ഉറക്കം കളഞ്ഞില്ലേ അവളെ.....
ഹോ...അവളെ ആര്ക്കും ഞാൻ വിട്ടുതരില്ല....നിന്റെ നിയമത്തിനു പോലും.....എനിക്കവളെ കൊല്ലണം....
ഹ്മ് വെരി ഫണ്ണി😂നിന്റെ കൂട്ടാളികളെ കൊലചെയ്തിട്ടൊന്നും നിനക്കവളെ മനസ്സിലായില്ലേ..........അവളുടെ ബ്ലഡ്ഡിൽ പ്രതികാരമാണ് ഓടുന്നത് ഹരിനന്ദൻ ,അത് ഇല്ലാതാക്കാൻ പ്രയാസമാണ്......
______________________________________❣
ആഖിബിനെ ഗസ്റ്റ്ഹൗസിലാക്കി നാച്ചു നേരെ ലാബിലേക്ക് വിട്ടു.....മറ്റൊന്നിനുമല്ല മുബിയെ കാണാൻ 😌അവൾ വർക്ക് ചെയ്യുന്നത് അവിടെയാണ്......
ലാബിനു മുന്നിൽ വണ്ടിയിൽ നിന്നും ഇറങ്ങുന്ന നാച്ചുവിനെ കണ്ട് അവളുടെ അധരങ്ങളിൽ പുഞ്ചിരി വിടർന്നു.....
അവൾ മെഡിക്കൽ ഷോപ്പിൽ നിന്നും ഇറങ്ങി ലാബിലേക്കു നടന്നു... മെഡിക്കൽ ഷോപ്പിൽ സമയം പോവാൻ വേണ്ടി വെറുതെ ആ ചേച്ചിയെ ഹെൽപ്പ് ചെയ്തു നിക്കാണ് .....
നാച്ചുവിന്റെ ഇടക്കുള്ള വരവ് ഉണ്ടാവാറുണ്ടെങ്കിലും പഴയതെല്ലാം ഓർമ്മ വന്നതിന് ശേഷം അവനെയൊന്ന് ശരിക്ക് കാണുന്നത് ഇപ്പോഴാണ് ....... ചിരിച്ചോണ്ട് ബെഞ്ചിലിരിക്കുന്ന അവന് അവളും തിരിച്ചു പുഞ്ചിരിയേകി ......
ഇയാള് എന്നും ഇങ്ങനെ ബ്ലഡ് ടെസ്റ്റ് ചെയ്താൽ ബഡ്ഡ് പാടെ കഴിയുമല്ലോ.....
കാണാൻ ഇങ്ങനെയൊക്കെ റിസ്കെടുക്കേണ്ടി വരുന്നതിൽ എനിക്കും നല്ല പോലെ വിഷമമുണ്ട്😒
കാണാനോ ...എന്ത്...
അത്..സൂചിയേയ് സൂചി....
ഹോഹോ... എന്നാ ഒരു സൂചിവേടിച്ചു വെച്ചൂടെ....
' ഓർമ്മ പോയി എന്നല്ലാതെ ഇതിൻ്റെ ബുദ്ധിശരിയായിരുന്നെങ്കിൽ 😖'
അവൻ്റെ ആത്മഗതം അവളും കേട്ടിരുന്നു , ചിരിയടക്കാൻ പാടുപെട്ടു ....
സൂചിയെടുത്തതും അവൻ കണ്ണും ചിമ്മിയിരിക്കുന്നത് കണ്ട് ചിരിയും കരച്ചിലും ഒരുപോലെ വരുന്നുണ്ട്.......
വേദനക്ക് പകരം കയ്യിൽ ഒരു തണുപ്പ് അനുഭവപെട്ടതും കണ്ണുകളവൻ തുറന്നു.... കയ്യിൽ ചുണ്ടുകൾ ചേർത്തു നിൽക്കുന്ന മുബിയെ കണ്ട് അവൻ്റെ കണ്ണുകൾ വിടർന്നു .......
ജാൻ ....
പതിയെ അവളുടെ ചുണ്ടുകൾ കാതോടടുപ്പിച്ചു അവൾ വിളിച്ചതും ശരീരം മുഴുവൻ അവനിൽ കോരിത്തരിച്ചു .....
വിശ്വസിക്കാനാവാതെ അവളെ തന്നെ നോക്കുമ്പോഴും അവളുടെ നിറചിരി അവനിൽ അരിശം ഉണ്ടാക്കി.....
അവൻ പെട്ടെന്ന് എഴുനേറ്റ് പോവാൻ നിന്നതും കയ്യിൽ അവളുടെ പിടുത്തം വീണിരുന്നു.....
എങ്ങോട്ടാ.....
എന്നെ ഇത്രയും കാലം വിഡ്ഢിവേഷം കെട്ടിച്ച് മതിയായില്ലേ നിനക്ക്......
ജാൻ അത്.......
മതി... എനിക്കൊന്നും കേൾക്കണ്ട.....
നാച്ചു തിരിഞ്ഞു പോകാൻ നിന്നതും അവളവനെ വീണ്ടും പിടിച്ചു വെച്ചു....
ഞാൻ പറയുന്നത് ഒന്ന് കേൾക്ക് അന്ന് വീട്ടിൽ വെച്ചാ എനിക്ക് പഴയതെല്ലാം ഓർമ്മ വന്നേ......
എന്നിട്ട് എന്താ എന്നോട് പറയാതിരുന്നത്......എത്രമാത്രം വിഷമിക്കുന്നുണ്ടെന്നോ.....
പറയാൻ നിന്നെ കാണണ്ടേ......
മുഴുവനാക്കുന്നതിനു മുമ്പേ അവളെ വലിച്ചടുപ്പിച്ചു അവളുടെ അധരങ്ങൾ അവൻ കവർന്നെടുത്തിരുന്നു......
ആനന്തക്കണ്ണീർ ഇരുവരിലും തടസ്സം സൃഷ്ടിച്ചതും കൈകൾ കോർത്തുപിടിച്ചു കൂടുതൽ അടുത്തു കൊണ്ട് ചുംബനം തുടർന്നു❣
അവൾ ക്ഷീണിതയായെന്ന് മനസ്സിലാക്കി അവനവളെ സ്വതന്ത്രമാക്കി.....തുടരെ തുടരെ ശ്വാസം വലിച്ചു വിടുന്നവളെ ചിരിയാലെ ചേർത്തു പിടിച്ചു കവിളിൽ ചുണ്ടുകൾ ചേർത്തു......
Love you😘❣
Love you to❣
നിനക്കറിയോ ഒത്തിരി നാളായി ഞാൻ കാത്തിരുന്ന നിമിഷമാണ് ഇത്🙂....(നാച്ചു)
നീ ഒരുപാട് വിഷമിച്ചല്ലേ😢....
വിഷമിച്ചു... പക്ഷേ ഇപ്പോൾ അതിനിരട്ടി സന്തോഷിക്കുന്നുണ്ട്......
ജാൻ.... ഇന്ന് മുഴുവൻ എനിക്ക് നിന്നെ കണ്ടോണ്ടിരിക്കണം.....അവന്റെ നെഞ്ചിലേക്ക് ചാഞ്ഞുകൊണ്ട് അവൾ പറഞ്ഞതും അവൻ അവളെ തന്റെ മുന്നിലേക്ക് നിർത്തി.......
ഇന്ന് മുഴുവൻ ഞാൻ ഇവിടെ നിൽക്കണോ🤨.....
വേണ്ട...നമുക്ക് എങ്ങോട്ടെങ്കിലും പോയാലോ😀
ഓക്കെ.....
പക്ഷെ...ഒരു കണ്ടീഷൻ.....
എന്തേ....
നിന്റെ ആ ഫോണൊന്ന് ഓഫീതുവെക്കണം...അതിൽ തോണ്ടാനാണേൽ എന്റൊപ്പം വരണ്ട😖
ഹോ...ദേ സ്വിച്ച് ഓഫ് ചെയ്തു....മതിയോ....
ഹാ😘
______________________________________❣
ഹരിനന്ദന്റെ വില്ലക്ക് ചുറ്റുമുള്ള സിസി ടിവി ദൃശ്യങ്ങൾ അക്കു പരിശോധിച്ചു........
പല സമയങ്ങളിലായി ഷഹാനയെ അവിടെ കാണുന്നുണ്ട്.... കൂടെ മറ്റൊരു പെണ്ണും ഉണ്ടെങ്കിലും അവളുടെ മുഖം കാണാനില്ല....
'അതു തന്നെയാണ് മെഹറിൻ എന്ന് സംശയമില്ല'
അവൻ തിരിച്ചു ആ വീട്ടിലേക്കു പോയി......ഹരിനന്ദനുണ്ടായിരുന്ന ഭാഗം ശൂന്യമാണ്......എല്ലായിടത്തും നോക്കിയെങ്കിലും അവനെ കാണാൻ കഴിഞ്ഞില്ല ........
കണ്ണിൽ ടാബിളിലെ ഒരു പേപ്പർ ഉടക്കിയതും അവൻ കൈകളിൽ അതെടുത്തു വായിച്ചു......
*സോറി അഖേൽ.....ഇവനെ ഞാൻ കൊണ്ടുപോവുകയാണ്.....പ്ലീസ് നീ എന്നെ ഒരിക്കലും കാണാൻ ശ്രമിക്കരുത് , കാണാതിരിക്കുന്നതാണ് നമുക്ക് രണ്ടുപേര്ക്കും നല്ലത്......
Meharin!*
എന്റെ അടുത്തു തന്നെ നീ ഉണ്ടെന്ന് ഉറപ്പായി !....ആരായിരിക്കും ?
(തുടരും........)