Aksharathalukal

9. നിശാഗന്ധി പൂക്കുന്ന യാമങ്ങളിൽ

ചിത്രയുടെ   ചായചിത്രത്തെ   തൊടാൻ  ആഞ്ഞതും ..... എന്തോ    ഒരു    ഉൾപ്രേരണയാൽ  ദത്തൻ   വേഗം  തന്നെ  കൈ  പിൻ  വലിച്ചു....... പിന്നുടു   അവിടെ  നിൽക്കാൻ   ദത്തനു  കഴിഞ്ഞില്ല........ അവൻ   വേഗം  തന്നെ   ആ   അറയിൽ  നിന്നും  പുറത്തു  കടന്നു..... അതു  പൂട്ടി.
 
ശേഷം  താക്കോൽ  കൂട്ടം  ഭദ്രമായി   വീണ്ടും   മേശ  വലിപ്പിൽ  വെച്ചു..... അപ്പോഴാണു   ദത്തൻ   അവന്റെ  ഡയറി  ശ്രെദ്ധിച്ചതു..... അവൻ   പതിയെ  അതു  തുറന്നു...... അതിന്റെ   ആദ്യ  പേജിൽ  മഞ്ചാടി  മണികൾ  കൂട്ടിയോജിപ്പിച്ചു  ഒരു   ഹൃദയം   അവൻ   നെയ്തെടുത്തിരുന്നു..... അതിനു  മുകളിൽ  ഒരു  മയിൽ‌പീലി  തുണ്ടു......
 
ഈ   മഞ്ചാടി  മണികളും  മയിൽ‌പീലി  തുണ്ടു  ചിത്ര  തങ്ങളുടെ  കുട്ടിക്കാലത്തു  തനിക്കു  സമ്മാനിച്ചതാണെന്നു  ഓർക്കേ   അവന്റെ  മിഴികൾ  നിന്നും  രണ്ടു  മിഴിനീർതുള്ളികൾ  അതിലേക്കു  ഇറ്റു  വീണു..... അവൻ  പതിയെ  ഡയറി  താളുകൾ  മറിക്കാൻ  തുടങ്ങി....
 
അതിൽ  നിറയെ  ചിത്ര  ആയിരുന്നു.... അവളുടെ  ഓരോ  വളർച്ചയുടെ   കാലഘട്ടം.... അവളുടെ  ഓർമ്മകൾ  അങ്ങനെ........ എല്ലാം...... അതു  കാ ൺകെ  ദത്തനു  ഉള്ളിൽ  ദേഷ്യം  നിറഞ്ഞു  വന്നു..... അവൻ  ആ  ഡയറി  അടച്ചു.... പെട്ടെന്നാണ്   ചിത്രയുടെ  സ്വരം  ദത്തന്റെ   കാതിൽ  വന്നു  പതിച്ചത്.... അവൻ  മുറിയുടെ   വാതിൽ  തുറന്നു  പുറത്തിറങ്ങി...........
 
 
Jagajjalapalam  kachad
Kanda  malam
 
Sarahandra  phalam
Mahadaithyakalm
 
 
Nabno  neelakayam
Duravaramayam
 
Supadmasahayam
Bajeham  Bajeham....................
 
 
Sadambhodhivasam
Galathpushpahasam
 
Jagatsannivasam
Sathadhithya bhasam
 
Gadhachakra sastram
Lasad   peeth  vasthram
 
Hasa charu   vakthram
Bajeham    Bajeham....................
 
 
Rama kantaharam
Sruthivrathasaram
 
Jalantharviharam
Dharabharaharam
 
Chindanandaroopam
Manogna   swaroopam
 
Druthaneka  roopam 
Bajeham   Bajeham...........     
 
Jarajanma   Heenam
Parananda   peetham
 
Samadana  leenam
Sadaivanaveetham
 
Jagajjanma  hethum
Suraneeka  kethum
 
Trilokaika   Sethum
Bajeham  Bajeham.............
 
Krathamnayaganam
Khagadhisayanam
 
Vimukthernidhanam
Hararadhimanam
 
Swabakthanukoolam
Jagadvrukshamoolam
 
Nirastharthasoolam
Bajeham  Bajesham............     
 
Samasthamaresam
Dwirephabha  klesam
 
Jagath  bimba  lesam
Hradakasa   desam
 
Sada  divya deham
Vimukthakhileham
 
Suvaikuntageham
Bajeham   Bajeham.........    
 
Suralibalishtam
Trilokivarishtam
 
Gurannangarishtam
Swaroopaikanishtam
 
Sadyudhadheeram
Mahaveera  veeram
 
Bhambhoditheeram
Bajeham   Bajeham..........
 
Rama  vamabhagam
Thalanagna   nagam
 
Kruthadeethayagam
Gatharagaragam
 
Muneendrai   Sugeetham
Surai    Sapareeham
 
Ganougairaathetham
Bajeham   Bajeham........    
 
                    (Sri  hari  stotram)
 
 
അവളുടെ  സ്വാരത്തിൽ   ലയിച്ചു  അവൻ  ഗോവിണിപടികൾ  ഇറങ്ങി   പൂമുഖത്തു    എത്തിയപ്പോൾ  കണ്ടു   തൂണിൽ  ചാരി  നിന്നു   ചിത്രയെ   തന്നെ   വീഷിക്കുന്ന   അഗ്നിയെ..... അതു  കാ ൺകെ  ദത്തനു  തന്റെ   ഹൃദയം   നുറുങ്ങുന്നതായി  തോന്നി.......... അവന്റെ  മിഴികളിൽ  ചുവപ്പ്   പടർന്നു...... ആ   മിഴികൾ  പെയ്യാൻ   കാത്തു  നിൽക്കരുതെ ..... അവൻ   അവിടെ   നിന്നും   മുറിയിലേക്ക്  പോയി..........
 
നാമം   ജപിച്ചു   കഴിഞ്ഞു   ചിത്ര  കണ്ണു   തുറന്നു   നോക്കിയതു  കണ്ടതു  തന്നെ   നോക്കി  നിൽക്കുന്ന   അഗ്നിയെയാണ്......
ഇരുവരുടെയും  ചുണ്ടുകളിൽ  പുഞ്ചിരി  സ്ഥാനം  പിടിച്ചു.......
 
" അഗ്നി.................. "
 
സാവിത്രി  അമ്മ   അകത്തു  നിന്നും   അഗ്നിയെ  വിളിച്ചതു  ..... അവൻ    കണ്ണുകൾ   കൊണ്ടു   ചിത്രയോടു  വിടപറഞ്ഞ   ശേഷം   അകത്തേക്ക്   കയറി  പോയി...... ചിത്രയും   വിളക്കു   കെടുത്തി  അകത്തേക്ക്   പോയി........
 
കുറച്ചു   സമയം   കഴിഞ്ഞപ്പോൾ   ചിത്ര  അത്താഴം   വിളമ്പി.... ശങ്കരൻ   കുട്ടിയും  ചിത്രയും   അത്താഴം   കഴിക്കേ...... ചിത്രയോടു   ആയി   ശങ്കരൻ   കുട്ടി  പറഞ്ഞു..............
 
" മോളെ.... "
 
" എന്താ  അച്ഛാ....."
 
"അതു   മോളെ  ഇന്നു   ഞാൻ  ദത്തന്റെ   കൂടെ   പോയതു  എന്തിനാണെന്ന്  നീ  ചോദിച്ചില്ലല്ലോ......"
 
"അതിനു   അച്ഛൻ  ആദ്യമായിട്ടു  അല്ലല്ലോ  ദത്തെട്ടന്റെ   ഒപ്പം  പോകുന്നത് .... ഇതിനു  മുമ്പു    പോയിട്ടുണ്ടല്ലോ...."
 
"അതു   ശരിയാണ്  പക്ഷേ..... ഇന്ന്  പോയതു ....എന്നു പോകുന്നത്  പോലെ  അല്ലായിരുന്നു........അതിനു  മറ്റൊരു   കാരണം  കൂടി   ഉണ്ടായിരുന്നു......"
 
"എന്തു  കാരണം  ആണ്‌  അച്ഛാ....."
 
"അതു  മോളെ........ ഇന്നു..... ....ദത്തൻ   കുറച്ചു  സ്ഥലം  വാങ്ങിയിരുന്നു....... അതിന്റെ   ആധാരം  എഴുത്തായിരുന്നു   ഇന്നു..."
 
" അതിനു   നമ്മുക്ക്  എന്താ  അച്ഛാ... ദത്തെട്ടൻ   ആദ്യമായി   അല്ലല്ലോ   സ്ഥലം. വാങ്ങുന്നതും.. വിൽക്കുന്നതും   ഒന്നും...."
 
" അല്ല...... പക്ഷേ.. ഈ   തവണ   സ്ഥലം  വാങ്ങിയത്  എന്റെ  പേരിലാണ്.... "
 
"എന്താ............"
 
"അതേ  മോളെ..... ദത്തൻ  സ്ഥലം  വാങ്ങിയത്  അച്ഛന്റെ  പേർക്കാണ്...."
 
ചിത്രയ്ക്കു   അങ്ങനെ  ഒരു   കാര്യം  അംഗീകരിക്കാൻ  പോയിട്ടു... വിശ്വാസിക്കാൻ  തന്നെ  പ്രയാസം  ആയിരുന്നു.... ഒന്നും   ആലോചിക്കാതെ  ചെയ്യുന്ന   ആളല്ല   ദത്തൻ  എന്ന്   അവൾക്കു  നല്ല  വണ്ണം  അറിയാം....... ഇങ്ങനെ  ഒരു  കാര്യം  നടന്നു   എങ്കിൽ  അതിനു  പിന്നിൽ   കൃത്യമായ  ഒരു  ലക്ഷ്യം  ദത്തെട്ടനു   ഉണ്ടാകും..... അവൾ   അച്ഛനോടു   അതേപറ്റി   ചോദിച്ചു...........
 
"അച്ഛൻ  എന്താ   പറയുന്നതെന്നു   വല്ല   ബോധ്യവുമുണ്ടോ........ ദത്തേട്ടൻ  ..... എനിക്കിതു   വിശ്വാസിക്കാൻ    പറ്റുന്നില്ല....... അച്ഛൻ   ഇതേ  പറ്റി  ദത്തേട്ടനോടു  ചോദിച്ചില്ലേ........ അവിടെവെച്ചു  തന്നെ   പറയാൻ  പാടില്ലായിരുന്നോ.... ഇതൊന്നു   വേണ്ടാ  എന്ന്........"
 
" എനിക്കു   ഇതു   കേട്ടപ്പോൾ  ആദ്യം  വിശ്വാസിക്കാൻ   പറ്റിയില്ല   മോളെ..... ഞാൻ   ഇതേ പറ്റി  ദത്തനോടു  ചോദിച്ചു... അപ്പോൾ   അവൻ   പറഞ്ഞതു.... ഞാൻ  ഇതു   വാങ്ങി  നൽകിയത്  ശങ്കരേട്ടനു    അല്ല   ചിത്രയ്ക്കാണ്   അത്രെ....... അവളെ  നാളെ  മറ്റൊരു  വീട്ടിലേക്കു  പറഞ്ഞയിക്കേണ്ടതു  അല്ലെ..... ആവശ്യം   വരും  എന്നു............. എന്നു  ഇങ്ങനെ  കഴിഞ്ഞാൽ   പോരല്ലോ  എന്നു   മറ്റു.... ആലോചിച്ചപ്പോൾ   ശരിയാണെന്നു  എനിക്കു  തോന്നി........ അഗ്നിമോനൊടു  ചോദിച്ചപ്പോൾ  അവനു സമ്മതം........ പിന്നെ   ഞാൻ   ഒന്നും   പറയാൻ  നിന്നില്ല... എത്രയൊക്കെ   ആയാലും   ഞാൻ   എടുത്തു   വളർത്തിയ  കുട്ടികൾ  അല്ലെ  അവർ..... അപ്പോൾ   ആ   സ്നേഹം  എന്നു   കാണും........ പിന്നെ   മറുത്തു  വല്ലതും   പറയാൻ  പോയാൽ   ദത്തൻ   ചിലപ്പോൾ  അവിടെവെച്ചു   ഒച്ച  വെച്ചന്നിരിക്കു............ എന്തായാലും   പുറമെ   കുറച്ചു   ഒച്ചപ്പാടും   മുൻകോപവും   ഒക്കെയുണ്ടെങ്കിലും   ദത്തൻ   പാവമാണു   മോളെ...............
 
എന്തോ  അച്ഛൻ   പറഞ്ഞ   കാര്യങ്ങൾ  ഒന്നും   തന്നെ   ചിത്രയെ  തൃപ്തിപെടുത്തിയില്ല......... അവൾ  വേഗം  തന്നെ   കഴിച്ചെന്നു   വരുത്തി   എണീറ്റു..... അടുക്കള  ജോലികൾ   എല്ലാം   ഒതുക്കിയ   ശേഷം   അവൾ   കിടക്കാനായി   പോയി....
 
ഉറങ്ങാൻ   കിടന്നെങ്കിലും   ചിത്രയുടെ   മനസ്സ്    ആകെ  അസ്വസ്തമായിരുന്നു..... ദത്തന്റെ   പ്രവൃത്തി  എത്ര   ആലോചിച്ചിട്ടു  അവൾക്കു   ഒരെത്തും  പിടിയും  കിട്ടുന്നില്ലായിരുന്നു......... എന്തോ   ആപത്തു   സംഭവിക്കാൻ   പോകുന്നു   എന്നൊരു   തോന്നൽ   അവളുടെ  മനസ്സിലേക്കു   വന്നു...... എന്തായാലും   നാളെ   അമ്പലത്തിൽ  നിന്നും   വരും   വഴി  അഗ്നിയെട്ടനോടു   ചോദിക്കണം   എല്ലാം..... പതിയെ   ആലോചിച്ചു  കിടന്നവൾ   നിദ്രയിലേക്ക്   വഴുതി  വീണു.........
 
പിറ്റേന്നു   കാലത്തു   തന്നെ  ചിത്ര   അമ്പലത്തിലേക്കു   പുറപ്പെട്ടു....... ചെമ്മൺ   പാതയിൽ  എത്തിയപ്പോൾ   അവൾ   ആരുടെയോ   വിളി  കേട്ടു......
 
"ചിത്ര......"
 
 
"സീതേച്ചി......."      (  കാളിക്കുട്ടിയുടെ   മകൾ)
 
സീത   വേഗം  ഓടി   ചിത്രയുടെ   അരുകിൽ   വന്നു......
 
 
ചിത്രയ്ക്കു   സ്വന്തം   കൂടെപിറപ്പിനെ  പോലെയാണ്   സീത.... അവർ  തമ്മിൽ  ഒരു  വയസ്സിനു   മാത്രമേ  വ്യത്യാസം  ഉള്ളു  എങ്കിലും  അവൾ   സീതയെ   ചേച്ചി  എന്നു തന്നെയാണ്  വിളിക്കുന്നത്‌...... സീതയ്ക്കു   അതുപോലെ  തന്നെയായിരുന്നു.......... ഇന്നുവരെ   അവർ  തമ്മിൽ   സംസാരിക്കാത്ത   വിഷയങ്ങൾ    കുറവാണു........... എന്നിരുന്നാലും അഗ്നിയുമായുള്ള  പ്രണയം  മാത്രം  അവൾ  സീതയോടു  പറഞ്ഞിരുന്നില്ല.................
 
സീത   ഓടി  കിതച്ചു   ചിത്രയുടെ   അടുത്തെത്തി.................
 
"അയ്യോ ..... പതുക്കെ   സീതേച്ചി.........
സീതേച്ചിക്കു   പനിയായിരുന്നില്ലേ.....
അതു   ഇത്ര   വേഗം  മാറിയോ......."
 
" ഹോ...... എന്റെ  ചിത്രേ  അതൊക്കെ   ഇന്നു   രാവിലെ  ആയപ്പോൾ   തന്നെ  കുറഞ്ഞു...... അപ്പോൾ   നിന്റെ   കൂടെ   അമ്പലത്തിലേക്കു    വരാമെന്നു  വെച്ചു....
തറവാട്ടിൽ  ചെന്നപ്പോൾ   നീ   അമ്പലത്തിലേക്കു    പോന്നു  എന്നറിഞ്ഞു...... അതാ   ഓടിയെ........ "
 
"എന്നാൽ   വേഗം  വാ.... നട   അടയ്ക്കു  മുൻപ്   തൊഴണം......"
 
"മ്മ്മ്..... ശരി.... ശരി...."
 
അവർ   രണ്ടു  പേരും  ക്ഷേത്രത്തിൽ  എത്തി  തൊഴുതു....... ചിത്ര   അഗ്നിയെ   അവിടെയെല്ലാം   നോക്കി  എങ്കിലും   അവനെ   അവിടെയെങ്ങു   കാണാൻ  സാധിച്ചില്ല............... അവർ   രണ്ടു  പേരു  തൊഴുതു   കഴിഞ്ഞു   തിരികെ   പോകാൻ   ക്ഷേത്ര  പടവുകൾ   ഓരോന്നായി   ഇറങ്ങവേ  പുറകിൽ   നിന്നും  അഗ്നിയുടെ   സ്വരം  കേട്ടു............
 
"അതേ    തമ്പുരാട്ടിമാരൊന്നു   നിന്നെ..... അടിയനും   അവിടേക്കാണ്   വരുന്നത്...."
 
ചുണ്ടിൽ   ഒരു   കുസൃതി   ചിരിയും   ആയി   വരുന്ന   അഗ്നിയെ   കണ്ടതും   ചിത്രയുടെ   മുഖം   തെളിഞ്ഞു........ അതേ   സമയം   സീതയുടെ    മിഴികളും   അഗ്നിയെ   കണ്ട മാത്രയിൽ   തിളങ്ങി........
 
 
 
( തുടരും......)
 

10. നിശാഗന്ധി  പൂക്കുന്ന  യാമങ്ങളിൽ

10. നിശാഗന്ധി പൂക്കുന്ന യാമങ്ങളിൽ

4
1871

       അഗ്നി   നടന്നു    അവരുടെ    അരുകിൽ   എത്തി......      ചിത്ര  :  അല്ല..... അഗ്നിയേട്ടൻ   അമ്പലത്തിൽ   ഉണ്ടായിരുന്നോ....      അഗ്നി : എന്താ   ഞാൻ  അവിടെ   ഉണ്ടായിരുന്ന   കാര്യം   നിന്നെ   ചെണ്ട  കൊട്ടി   അറിയിക്കണോ.......      ചിത്ര  :  ദേ   അഗ്നിയേട്ടാ   നിങ്ങൾ   രാവിലെ   തന്നെ   എന്റെ   വായിലിരിക്കുന്നത്   കേൾക്കല്ലേ.....        സീത  :  അയ്യോ... രണ്ടു   പേരും   ഒന്നും   നിർത്തിയെ..... അഗ്നിയേട്ടൻ   സാധാരണ   അവിടെ  ഉണ്ടാകുമെല്ലോ..... ഇന്നു   അവിടെയെങ്ങു   കണ്ടില്ല..... ഞങ്