Aksharathalukal

❣️Heartbeat ❣️🩺🩺part 3

"ഡീ"........😡🤬 ബെഡിൽ നിന്നും ചാടി എഴുന്നേറ്റു. കൈ കൊണ്ട് മുഖത്തെ വെള്ളം തുടച്ചു മാറ്റി..

"സോറി".. 😁

ഇനി അവിടെ നിന്നാൽ ശെരി ആകില്ല എന്ന് അറിയാവുന്നതു കൊണ്ട്  നൈസ് ആയിട്ട് സ്കൂട്ടായി.


"ഓഹ്" " രാവിലെ തന്നെ തുടങ്ങിയോ രണ്ടും, എന്താടാ"

"അമ്മാ.., ഇതു കണ്ടോ എന്റെ മുഖത്ത് വെള്ളം ഒഴിച്ചേക്കുന്നു"😡. അവൾക്കടെ ഒടുക്കത്തെ ഒരു വ്ലോഗ്.. രാവിലെ തന്നെ ക്യാമറയും എടുത്തോണ്ട് ഇറങ്ങിയേക്കുവ" കാണിച്ചു തരാടി ഇങ്ങോട്ട് വാ ...കാണിച്ചു തരാം..

"ആദി" നിനക്കിത്തിരി കൂടുന്നുണ്ട്ട്ടോ,എന്നു പറഞ്ഞുകൊണ്ട് ശില്പദേവി    അടുക്കളയിലേക്ക് പോയി,

 വീണ്ടും പില്ലോയിലേക്ക് മുഖം പൂഴ്ത്തി കിടക്കാൻ തുടങ്ങിയതും  കിച്ച്നിൽ നിന്നും  അമ്മ വിളിച്ചു പറഞ്ഞു "കാർത്തി... ഇനിയും കിടക്കരുത് എഴുന്നേറ്റു പോ,

"അമ്മ" പ്ലീസ് ഫൈവ് മിനുട്സ്,

"നോ " ഇനി കിടന്നാൽ നിന്റെ അഞ്ചു മിനുട്ട്  അമ്പത് മിനുട്ട് ആകും. " എന്നിട്ട് വേണം ടൈം ഇല്ലന്ന് പറഞ്ഞു ഒന്നും കഴിക്കാതെ പോകാൻ. അവർ സ്വരം കടുപ്പിച്ചു.

 ഉറക്ക ചടവോടെ എഴുന്നേറ്റു ബാത്ത്റൂമിന്റെ വാതിൽ തുറന്നു....


ഏട്ടാ.... ഇതൊന്നു ശെരിയാക്കി തരാമോ?, എന്നു ചോദിച്ചുകൊണ്ട് ആദി ലാപ് കൊണ്ട് വന്ന്  കാർത്തിയുടെ ഫ്രണ്ടിലേക്ക് വെച്ചു.

"മ്മ്മ്, നോക്കട്ടെ, കഴിച്ചു കൊണ്ടിരുന്ന ഫുഡ്‌ പകുതിയിൽ നിർത്തി, എഴുന്നേറ്റ് കൈകഴുകി.

പെട്ടെന്നായിരുന്നു കാർത്തി അവളുടെ കൈരണ്ടും പുറകോട്ട്  ആക്കിയത്, വാഷിംബൈസിന്റെ ടാപ് ഓൺ ചെയ്ത് അവളുടെ തല  അതിനടിയിലേക്ക് അടുപ്പിച്ചു.

"നീയെന്റെ മുഖത്ത് വെള്ളം ഒഴിക്കും അല്ലെ, കാണിച്ചു തരാം..

""അയ്യോ... അമ്മേ......
സോറി... വിട്... വിട്..,
എന്റെ യൂണിഫോം നനയും,, എന്റെ ഹെയർസ്റ്റൈൽ..... ഏട്ടാ വിട്... കൈ വേദനിക്കുന്നു.... പ്ലീസ്.... പ്ലീസ്......

"പറ "ഇനി ഇങ്ങനെ ചെയ്യുമോ?

"ഇല്ല... ഇല്ലാ "


Ok., ആ റെക്കോർഡ് ചെയ്ത വീഡിയോ എവിടെ, അത് ഡിലീറ്റ് ആക്കണം..

"ആമ്മ്മ് ആക്കാം, വിട്,, കൈ വേദനിക്കണു..

"ഓക്കേ "എന്നു പറഞ്ഞു കൊണ്ട്, കൈ അയച്ചു.

" പിശാശ്, എന്നാ വേദനായ, ദുഷ്ടൻ... സഹോദര സ്നേഹം ഇല്ലാത്തവൻ,


"ഡീ...., അവൻ അലറിയതും, ആദി  റൂമിൽ കയറി  ഡോർ ക്ലോസ് ചെയ്തു.

                        🔸🔸🔸🔸🔸🔸🔸

  പ്രതാപ് ഗ്രൂപ്സ് മൾട്ടി സ്‌പെഷ്യലിറ്റി ഹോസ്പിറ്റൽ എന്ന ബോർഡ് കടന്ന് കാർ പാർക്കിംഗ് ഏരിയയിലേക്ക്  കയറി ..

"ഗുഡ് മോർണിംഗ് "

"മോർണിംഗ് "

"ഹേയ്, കാർത്തി" മോർണിംഗ്,

ഹായ്... കൈ ഉയർത്തി  ഒന്ന്  പുഞ്ചിരിച്ചു കൊണ്ട് അവൻ ക്യാബിന് അകത്തേക്ക് കയറി,

"ഗുഡ് മോർണിംഗ് ഡോക്ടർ "

"മോർണിംഗ് "

"പേഷ്യന്സിനെ വിളിക്കട്ടെ "

"യെസ് "

"ഓക്കേ " എന്നു പറഞ്ഞു കൊണ്ട് നേഴ്സ് പുറത്തേക്കിറങ്ങി.


"ഡോക്ടർ , ഡോക്ടറിനോട് ഇഷാര മാഡം മാഡത്തിന്റെ ക്യാബിനിലേക്ക് ചെല്ലാൻ പറഞ്ഞു.


"മ്മ്മ് "  ....... ഫയലിൽ നിന്നും കണ്ണെടുക്കാതെ അവനൊന്നു മൂളുക മാത്രം ചെയ്തു.


ഈവെനിംഗ്  ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങാൻ തുടങ്ങുമ്പോഴാണ്   ഇഷാര അവന്റെ മുന്നിലേക്ക് വരുന്നത്.
"നിന്നോട് ഞാൻ എന്റെ ക്യാബിനിലേക്ക് വരാൻ പറഞ്ഞിരുന്നില്ലേ?, 

'" ഇന്ന് ബിസി ആയിരുന്നു. "സോറി " അവൾക്ക് മുഖം കൊടുക്കാതെ അത് പറഞ്ഞ് ഒഴിഞ്ഞു മാറാൻ തുടങ്ങി.

"ഹ്ഹ്മ്...ബിസി, എന്നോട് തന്നെ പറയണം ഇത്.... " നീ എത്ര നാൾ ഈ വാശി കാണിക്കും കാർത്തി, " എന്റെ പൊന്നു മോൻ ഇടക്ക് ഒരു കാര്യം ഓർക്കുന്നത് നല്ലതാ.. മൂന്നു വർഷം, മൂന്നു വർഷം കഴിയാതെ നീ  ഇതിനകത്ത്ന്ന് പുറത്തിറങ്ങില്ല എന്നുള്ളത്,
നീ ഇനിയും എത്ര നാൾ എന്റെ അടുത്ത് ഈ വാശി കാണിക്കും.

"പിന്നെ,ഇത്രയും വർഷം അയീട്ടും നിന്റെ ഈ പിടിവാശി കണ്ട് ഈ ഇഷാര ഇങ്ങനെ കാം ആൻഡ് ക്വയട്ട് ആയി ഇരിക്കുന്നത് വേറെ ഒന്നും അല്ല,"ദേ ഇതിന്റെ അകത്തു ഈ ഞാനില്ലങ്കിലും, വേറെ ഒരുത്തിയും ഇല്ല എന്ന് അത്രക്ക് ഉറപ്പ് ഉള്ളത് കൊണ്ട, കേട്ടോ? അവന്റെ ഇടനെഞ്ചിൽ തൊട്ട്  അവളതു പറഞ്ഞതും , അവളുടെ കൈ തട്ടി മാറ്റി കൊണ്ട് അവൻ മുന്നോട്ടു നടന്നു.

      
                             🔸🔸🔸🔸🔸

  " ആദീ "  നീ  ആ ഫോൺ എടുത്തു വച്ചേ, പോയി പടിക്ക്. "

" ആം ഒരു  ടെൻ മിനുട്സ്, ഇപ്പൊ എടുത്തു വക്കാം "

"നോ "

"ഏട്ടാ, പ്ലീസ്".......


 "നിന്നോട് പറഞ്ഞത് ചെയ്യ് "


"ഇതെന്തു കഷ്ട്ടമാ" ചുണ്ട് കോർപ്പിച്ചു ദേഷ്യത്തിൽ  സിറ്റ് ഔട്ടിൽ നിന്നും അവൾ അകത്തേക്ക് കയറി " വാതിൽ വലിയ ശബ്ദത്തോടെ വലിച്ചടച്ചു.


 "ആദി " നീ ഇന്ന് ആ  ഡോർ  കളയുമോ 😡, നിനക്കൊന്ന് പതിയെ അടച്ചൂടെ ",


ശില്പദേവി ദേഷ്യപ്പെട്ടുകൊണ്ട് ഹാളിലേക്ക് വന്നു, "ആ  നീ വന്നോ,"വെറുതെയല്ല വന്നു കേറിയ വഴി രണ്ടെണ്ണവും തുടങ്ങിയോ,

"കാർത്തി, നിനക്ക് ചായ എടുക്കട്ടെ ",

"വേണ്ട, അമ്മ"..


എന്താ മോനെ, എന്തു പറ്റി മുഖമൊക്കെ വല്ലാതെ,


"ഒന്നുമില്ല" ഒരു തലവേദന "

"മ്മ് " എന്നാ കുറച്ചു നേരം കിടന്നോ.


           ....... …......  .........
     

      Result not  found ‼️

കയ്യിലിരുന്ന ഫയൽ  നിലത്തേക്ക് വലിച്ചെറിഞ്ഞു, ചെയറിലേക്ക് തല ചേർത്ത് ചാഞ്ഞ് ഇരുന്നു.

 കൈയിൽ തോണ്ടി വിളിക്കുന്നത് അറിഞ്ഞാണ് കണ്ണു തുറന്നത്.

😁 ആദി ഒന്ന് ചിരിച്ചു കാണിച്ചു.

🤨 എന്താണ് എന്ന രീതിയിൽ അവൻ പുരികം പൊക്കി,

"ഒന്നുല്ല "  എന്നു പറഞ്ഞു  കൊണ്ട് അവന്റെ മടിയിലേക്കിരുന്നു, വാ തോരാതെ  എന്തൊക്കെയോ സംസാരിച്ചു അവന്റെ നെഞ്ചിൽ തല ചായ്ച്ച് ഉറങ്ങി,


"ആ   രണ്ടു പേരുടെയും പിണക്കമൊക്കെ മാറിയോ ", ആദി, എഴുന്നേക്ക്, അമ്മ വന്ന് അവളെ ഉണർത്താൻ തുടങ്ങി, വേണ്ട അമ്മേ ഞാൻ കൊണ്ട് കിടത്തി കോളാം,


   റൂമിന്റെ ഡോർ കടന്ന് പുറത്തിറങ്ങുമ്പോൾ അവർ ഒന്ന് കൂടി തിരിഞ്ഞു നോക്കി, അല്ലെങ്കിലും അവർ അങ്ങനെയാണ് രണ്ടു പേർക്കും  പരസ്പരം പിണങ്ങിയിരിക്കാൻ കഴിയില്ല, ഓർമ വച്ച നാൾമുതലേ അവൾക്ക്  ഏട്ടനും, അച്ഛനും, നല്ലൊരു ഫ്രിണ്ടും, ജീവനാണ്  രണ്ടു പേർക്കും, അത് ഓർക്കുമ്പോൾ അവരുടെ ചുണ്ടിലെവിടെയോ ഒരു പുഞ്ചിരി വിടർന്നു.

 
  ********306 കോളിങ്......
 ഫോൺ സ്‌ക്രീനിൽ തെളിഞ്ഞ  കോൾ കട്ട്‌ ചെയ്ത്  ടേബിളിലേക്ക് വച്ചു, വീണ്ടും ********306 കോളിങ്..,അവന്റെ വിരലുകൾ  പവർ ബട്ടനിൽ അമർന്നു ഫസ്റ്റ് ഓപ്ഷൻ "പവർ ഓഫ്‌"

                                🔸🔸🔸🔸

 The person you are calling currently switched off......


അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു, 😡കയ്യിലിരുന്ന ഫോൺ  തറയിലേക്ക് വലിച്ചെറിഞ്ഞു....


(തുടരും)🩺🩺❣️..


❣️ Heartbeat❣️🩺🩺Part 4

❣️ Heartbeat❣️🩺🩺Part 4

5
1375

Ok. "ഞാൻ ഫ്രൈഡേ and സാറ്റർഡേ,ലീവ് കിട്ടുമോ എന്നു നോക്കട്ടെ ഞങ്ങനെയാണെങ്കിൽ ത്രീ  days ഉണ്ടല്ലോ, ഞാൻ  വരാം , നമുക്ക് ഒരുമിച്ച് പോകാം". "നോക്കണം എന്നല്ല വരണം" "മ്മ്മ്, നീ വച്ചോ, പിന്നെ വിളിക്കാം ഞാൻ ഡ്രൈവിങ്ങിലാണ്. "ഓക്കേ,ടാ " ഫോൺ കട്ട്‌ ചെയ്ത്  സൈഡ് സീറ്റിലേക്ക് വച്ചു off ആകാതെ ഇരുന്ന ഫോൺ സ്ക്രീൻ  സമയം  അവനെ  ഓർമപ്പെടുത്തികൊണ്ടേ ഇരുന്നു, 8:37 am, കാർ റോഡിലൂടെ  അതിവേഗതയിൽ തന്നെ മുന്നിലേക്ക് പോയി. "പെട്ടെന്ന് ആയിരുന്നു  ഒരു സ്കൂട്ടി വന്ന് കാറിൽ  ഇടിച്ചത്. കാറിൽ നിന്നും ചാടിയിറങ്ങി, ഡോർ വലിച്ചടച്ചു. " നീ യൊക്കെ രാവിലെ തന്നെ