Aksharathalukal

നിന്നിലേക്ക്💞 - 38

Part 38
 
 
ഇന്ദ്രൻ ഫോൺ വെച്ച് തിരിഞ്ഞതും വാതിൽക്കെ നിൽക്കുന്ന ഗംഗയെ കണ്ട് ഫോൺ ഭയത്തോടെ പിടിച്ചു... ഗംഗ അയാളുടെ അടുത്തേക്ക് വന്നു....
 
"അച്ഛ ഇപ്പൊ എന്താ പറഞ്ഞെ"
 
ഗംഗ കേട്ടത് സത്യമാവരുതേ എന്ന പ്രാർത്ഥനയോടെ അയാളെ നോക്കി...
 
"അത് മോളെ...ഞാൻ കമ്പനിയിലെ കാര്യം..."
 
അയാൾ വിക്കലോടെ പറഞ്ഞതും ഗംഗ കയ്യുയർത്തി തടഞ്ഞു...
 
"കള്ളം പറഞ്ഞു പുലപ്പിക്കണ്ട അച്ഛ "
 
ഗംഗ അയാളെ നോക്കി പറഞ്ഞു കൊണ്ട് അവളുടെ റൂമിലേക്ക് പോയി... ഇന്ദ്രൻ അവൾ പോയതും നെഞ്ചിൽ കൈവെച്ചു....
 
"എന്റെ മോൾ... ആരേലും എന്തെങ്കിലും അറിഞ്ഞാൽ എന്റെ ജീവിതം "
 
അയാൾ തളർച്ചയോടെ ബെഡിലേക്ക് ഇരുന്നു...
 
റൂമിലെത്തി ഗംഗ തളർച്ചയോടെ ചുമരിൽ പിടിച്ചു...
 
'അച്ഛ ആയിരിക്കോ ആ പാവത്തെ കൊന്നതിന്റെ പിന്നിൽ '
 
ഗംഗ തലയ്ക്കു കൈ താങ്ങി ഇരുന്നു...പിന്നെ വേഗം ഫോൺ എടുത്ത് ഡേവിക്ക് വിളിച്ചു... ഒരുപാട് റിങ് ചെയ്തു വെങ്കിലും അവൻ കാൾ അറ്റൻഡ് ചെയ്തില്ല...
 
അന്ന് മുഴുവൻ അവൾ ആ റൂമിൽ തന്നെ കഴിച്ചു കൂട്ടി... ഇനി അച്ഛൻ ആണെങ്കിൽ തന്നെ എന്തിനായിരിക്കും അത് ചെയ്തത്???
 
______________❤️❤️❤️
 
വിരുന്നും മറ്റും കഴിഞ്ഞ് തനു നാളെ മുതൽ കോളേജിൽ തിരിച്ചു പോകുവാണ്...ആദി അവളുടെ വീട്ടിൽ നിന്ന് ബുക്കും മറ്റും കൊണ്ട് കൊടുത്തു... അത് കണ്ടതും തനു ചുണ്ട് ചുളുക്കി കൊണ്ട് അവനെ നോക്കി....
 
"ഞാൻ പോണോ ഏട്ടാ"
അവന്റെ കയ്യിൽ പിടിച്ചവൾ കൊഞ്ചി...
 
"മം പോണം"
 
ആദി അവളെ നോക്കി ചിരിച്ചു...
 
''ശോ നിർബന്ധം ആണോ''
 
"അതെല്ലോ "
 
ആദി കണ്ണ് ചിമ്പി കൊണ്ട് പറഞ്ഞതും തനു മുഖം വീർപ്പിച്ച് അവനിൽ  നിന്ന് മാറിയിരുന്നു...ആദി അവളുടെ മുഖം പിടിച്ചു ഉയർത്തി...
 
"ഇവിടെ ഞാൻ പോയി കഴിഞ്ഞ നിനക്ക് പ്രതേകിച്ചു പണിയൊന്നും ഇല്ലല്ലോ... അതുകൊണ്ട് അമ്മയ പറഞ്ഞെ നിന്നെ പഠിപ്പിക്കാൻ വിടാൻ"
 
"അയ്യോ അപ്പൊ അമ്മയും അച്ഛമ്മയും ഒറ്റയ്ക്ക് ആവില്ലേ'
 
തനു സങ്കടത്തോടെ പറഞ്ഞു...
 
''ഓഹ് എന്താ സങ്കടം...അവർ രണ്ടുപേരില്ലേ എങ്ങനെ ഒറ്റയ്ക്ക് ആവും "
 
ആദി വീർത്തു നിൽക്കുന്ന തനുവിന്റെ കവിളിൽ മുത്തി കൊണ്ട് ചോദിച്ചു...തനു അവനെ ദയനീയമായി നോക്കി... പിന്നെ അവന്റെ നെഞ്ചിലേക്ക് ചേർന്നു...
 
"എനിക്ക് ഇനിയുള്ള കാലം ഉത്തമ ഭാര്യയായി കഴിയണം ഏട്ടാ"
 
അവന്റെ നെഞ്ചിൽ വിരലോടിച്ചു കൊണ്ട് അവൾ പറഞ്ഞു...
 
"ഏഹ് ഇത് ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ "
 
ആദി താടിയിൽ കൈവെച്ചു കൊണ്ട് ആലോചിച്ചു...
 
"ആരുവിന്റെ ഡയലോഗ് ആണ്😁"
 
തനു ഇളിയോടെ പറഞ്ഞതും ആദി അവളുടെ തലയ്ക്കൊന്ന് കൊട്ടി... തനു തല ഉഴിഞ്ഞു കൊണ്ട് അവനെ നോക്കി പിന്നെ അവന്റെ നെഞ്ചിലെ രോമകാട് വലിച്ചു... ആദി എരിവ് വലിച്ചു കൊണ്ട് അവളെ നോക്കി... അവൾ വേഗം പുറത്തേക്ക് പോവാൻ നിന്നതും ആദി അവളുടെ അരയിൽ ചുറ്റി പിടിച്ചു കൊണ്ട് അവനിലേക്ക് അടുപ്പിച്ചു... തനുവിന്റെ കണ്ണുകൾ അവന്റെ മുഖമാകെ ഓടി... അവളൊന്ന് ഉയർന്ന് കൊണ്ട് അവന്റെ നെറ്റിയിൽ മൃദുവായി ചുംബിച്ചു... അവൻ അവളെ എടുത്തുയർത്തി ബെഡിലേക്ക് ഇട്ടു... അവൾ കണ്ണുകൾ അടച്ചു കൊണ്ട് അവനെ സ്വീകരിക്കാൻ കൈകൾ വിടർത്തി.... ആദി താഴ്ന്നു വന്ന് അവളുടെ കവിളിൽ ചുംബിച്ചു...പിന്നെ കൂമ്പി അടഞ്ഞിരിക്കുന്ന കണ്ണുകളിലും...അവളുടെ ദളങ്ങൾ വിടർന്നു... അവൻ അതിലേക്ക് മുഖം അടിപ്പിച്ചതും തനുവിന്റെ ഫോൺ റിങ് ചെയ്തതും ഒരുമിച്ചാണ്...രണ്ടുപേരും ശബ്ദം കേട്ട് പിടഞ്ഞു മാറി... ആദി ദേഷ്യത്തോടെ കൈ ബെഡിൽ ഇട്ടിടിച്ചു... തനു ഒരു ചിരിയോടെ ബെഡിൽ കിടന്ന ഫോൺ എടുത്തു...
 
"ആരുവാ"
ആദിയുടെ നോട്ടം കണ്ടതും തനു പറഞ്ഞു കൊണ്ട് ഫോൺ എടുത്തു സ്പീക്കറിൽ ഇട്ടു.
 
"ഡീ നാളെ കോളേജിൽ വരുന്നില്ലേ "
 
ഒരു ഹലോ പോലും പറയാതെ ആരു ചോദിച്ചു... തനു ഒന്നമർത്തി മൂളി...
 
"ഹഹഹ...അത് നന്നായി ഏതായാലും...ഞാൻ അമ്മയ്ക്ക് വിളിച്ചിരുന്നു അപ്പോഴാ അമ്മ പറഞ്ഞെ"
 
ആരു കളിയാക്കി കൊണ്ട് പറഞ്ഞു...
 
"ഡീ പുല്ലേ നീയിപ്പോ ഇത് പറയാൻ ആണോ വിളിച്ചേ"
 
എന്തോ പറയാൻ വന്ന തനുവിന്റെ കയ്യിൽ നിന്ന് ഫോൺ തട്ടി പിടിച്ചു വാങ്ങിക്കൊണ്ട് ആദി ചോദിച്ചു... കുട്ടിക്ക് വിഷമം ഉണ്ടേ🤭
 
"എന്തിനാ എന്നോട് ചൂടാവുന്നെ🙄
 
ആരു കാര്യം മനസിലാവാതെ ചോദിച്ചു...
 
"എന്താന്ന് അറിഞ്ഞാലേ നിന്നോട് ചൂടാവാൻ പറ്റു വെച്ചിട്ട് പോടീ "
 
ആദി ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് ഫോൺ ബെഡിലേക്ക് ഇട്ട് ബാത്‌റൂമിലേക്ക് പോയി...തനു അവൻ പോവുന്നത് നോക്കി മുഖത്തു കൈവെച്ചു കൊണ്ട് ചിരിച്ചു...
 
ആരു അവൻ എന്തിനാപ്പൊ ചൂടായത് എന്നറിയാതെ താടിക്ക് കൈകൊടുത്ത് ഇരുന്നു...അതുകൊണ്ട് തന്നെ ആരവ് റൂമിലേക്ക് വന്നതൊന്നും കുട്ടി അറിഞ്ഞില്ല... ആരവ് വന്ന് അവളുടെ അടുത്തിരുന്നു.
 
"മം എന്താ ആലോചന?"
 
ആരവ് അവളെ തല തിരിച്ചു നോക്കി...
 
"ഏട്ടൻ എന്നെ വെറുതെ വഴക്ക് പറഞ്ഞു "
ആരു ചുണ്ട് ചുളുക്കി കൊണ്ട് അവനെ നോക്കി...
 
"എന്തെങ്കിലുമൊക്കെ ഒപ്പിച്ചു കാണും അല്ലാണ്ട് വെറുതെ ഒന്നും അവൻ വഴക്ക് പറയില്ല"
 
ആരവ് പറഞ്ഞതും അവൾ അവനെ കണ്ണുരുട്ടി നോക്കി...
 
"ഞാൻ ഒന്നും ചെയ്തില്ല ഹും "
 
അവൾ മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞതും അവൻ ചിരിച്ചു പോയി...
 
"എന്തിനാ ചിരിക്കുന്നെ"
 
"ഏയ് ഒന്നുല്ല... നല്ല ഭംഗിയാ നിന്നെ ഇങ്ങനെ കാണാൻ "
 
ആരവ്  മുഖത്തു വിരിഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു..ആരു അവനെ തല ചെരിച്ചു നോക്കി...അവളെ തന്നെ നോക്കി ഇരിക്കുന്നവനെ കണ്ടതും അവളുടെ ചൊടിയിലും ഒരു പുഞ്ചിരി വിരിഞ്ഞു...അതെ ചിരിയോടെ അവൾ ചോദിച്ചു...
 
''ശെരിക്കും നല്ല ഭംഗിയാ "
 
ആരു കുസൃതിയോടെ ചോദിച്ചു...
 
"പിന്നെ... ഒന്ന് പോടീ "
 
ആരവ് അവളെ നോക്കി പുച്ഛത്തോടെ ചിരിച്ചു കൊണ്ട് എണീറ്റു പോയി...
ശെടാ ഇയാൾ വീണ്ടും പുച്ഛിക്കാൻ തുടങ്ങിയോ... ഒരു കിസ്സ് പ്രതീക്ഷിച്ച ഞാൻ ആരായി... അയ്യേ ആരു നീ ഇത്രയ്ക്കു മോശം ആണോ''
 
ആരു താടിക്ക് കൈകൊടുത്ത് സ്വയം പറഞ്ഞു...
 
_________❤️❤️❤️
 
"അവൻ... ആ ആരവ് എന്നിലേക്ക് എത്രയായിട്ടും വരുന്നില്ലല്ലോ അച്ചായാ "
 
മെൽവിനെ നോക്കി അവൾ പറഞ്ഞു...
 
"അവൻ വരും മോളെ നിന്റെ അടുത്തേക്ക് നിന്റെ ഇച്ചായൻ അല്ലെ പറയുന്നേ ''
 
മെൽവിൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് സമാധാനിപ്പിച്ചു...
 
"ഹ്മ്മ്... പിന്നെ ഇച്ചായ ഇപ്പൊ എന്താ പപ്പ ഇവിടേക്ക് വരാത്തെ "
 
"അറിയില്ല... ബിസിനസിന്റെ എന്തോ ആവിശ്യത്തിന് പോയതല്ലേ... പിന്നെ ഇപ്പൊ ഒന്നും പപ്പ വിട്ടങ് പറയുന്നില്ല "
 
മെൽവിൻ പറഞ്ഞു...
കുറച്ചു ദിവസമായി അലക്സ് ബിസിനസിന്റെ കാര്യം എന്ന് പറഞ്ഞു പുറത്താണ്...മേരിക്കൊന്ന് വിളിക്കുകപോലും ഇല്ല... എപ്പോയെങ്കിലുമൊക്കെ മെൽവിൻ വിളിക്കും...
 
 
"ഭക്ഷണം കഴിക്കാൻ വരുന്നില്ലേ മോനെ "
 
തലയ്ക്കു മുകളിൽ കൈവെച്ചു കിടക്കുന്ന ഡേവിയോട് മേരി ചോദിച്ചു...
 
"ഹ്മ്മ് ഞാൻ വരാം മമ്മ പൊയ്ക്കോ "
 
ഡേവി കണ്ണടച്ച് കൊണ്ട് തന്നെ പറഞ്ഞു...
 
ഫുഡ്‌ കഴിച്ചു വന്ന് നോക്കുമ്പോഴാണ് ഡേവി ഗംഗയുടെ മിസ്സ്ഡ് കാൾ കണ്ടത്... അവൾ എന്താ ഈ നേരത്ത് വിളിച്ചത് എന്ന ചിന്തയോടെ അവൻ തിരിച്ചു വിളിച്ചു... പക്ഷെ എത്ര റിങ് ചെയ്തിട്ടും അവൾ കാൾ അറ്റൻഡ് ചെയ്തില്ല....
 
❤️❤️❤️❤️❤️❤️❤️❤️
 
തനുവും കൂടെ കോളേജിലേക്ക് വന്നതോടെ പണ്ടത്തെപ്പോലെ ക്യാന്റീനിൽ പോക്കും മറ്റുമായി അവർ അടിച്ചു പൊളിച്ചു നടന്നു...
 
"നിങ്ങളൊക്കെ എന്തിനാ ഡീ കോളേജിൽ വരാൻ മടി പിടിക്കുന്നെ...അതിനൊക്കെ നിങ്ങൾ എന്നെ കണ്ട് പഠിക്കണം കല്യാണം കഴിഞ്ഞാലും ഞാൻ പഠിക്കാൻ വരും... എന്താന്ന് അറിയോ''
 
കനി വലിയ കാര്യം പ്പോലെ പറഞ്ഞു...
 
"അത് നിന്റെ കെട്ടിയോൻ ഇവിടെ തന്നെ ആയിരിക്കും അതല്ലേ ''
 
തനു അവളെ നോക്കി...
 
"ഏയ് അതായിരിക്കില്ല... അങ്ങനെ ആണേൽ എനിക്ക് വരാൻ ആഗ്രഹം വേണ്ടേ😌''
 
ആരു പറഞ്ഞതും നാലും അവളെ നോക്കി തലയാട്ടി..
 
"ഞാൻ പറയാം... ഇവൾക്ക് ചെക്കന്മാരെ നോക്കാൻ അല്ലെ"
 
മിയ എന്തോ കണ്ടുപിടിച്ചപ്പോലെ പറഞ്ഞതും കനി അവളെ അതെ എന്ന ഭാവത്തിൽ തലയാട്ടി...
 
"ശവം '
 
ആരു പറഞ്ഞു കൊണ്ട് തിരിഞ്ഞിരുന്നു...
 
____________❤️❤️❤️
 
ഡേവിയോട് ഇന്ദ്രൻ പറഞ്ഞകാര്യങ്ങൾ പറയാനായി ഗംഗ വേഗം അവന്റെ കാമ്പീനിലേക്ക് ഓടി...ഷെൽഫിൽ നിന്നെന്തോ ഫയൽ തിരഞ്ഞു കൊണ്ടിരുന്ന അവന്റെ ബാക്കിലൂടെ ചെന്നവൾ അവനെ ഇറുക്കെ പുണർന്നു...
 
ഡേവി കാര്യം മനസിലാവാതെ അവളെ മുന്നിലേക്ക് നിർത്തി... അവളുടെ കലങ്ങിയ കണ്ണുകൾ കണ്ടതും അവന്റെ നെഞ്ചിലെന്തോ കൊളുത്തി വലിച്ചു...
 
"എന്താ... എന്താ ഗംഗ മുഖം വല്ലാണ്ട് ഇരിക്കുന്നെ "
 
ഡേവി ആധിയോടെ ചോദിച്ചു...
 
"ഇച്ചായാ... എ... എന്റെ അച്ഛൻ "
 
അവൾ ചുണ്ട് കടിച്ചു പിടിച്ചു കൊണ്ട് തേങ്ങൽ അടക്കി... എന്നിട്ട് ടോപ്പിന്റെ ദുപ്പട്ടയിൽ കൈ ചുരുട്ടി കൊണ്ട് തലേന്ന് അവൾ കേട്ട കാര്യങ്ങൾ എല്ലാം പറഞ്ഞു...എല്ലാം കേട്ട് കഴിഞ്ഞതും അവൻ ദേഷ്യത്തോടെ കൈ ചുരുട്ടി പിടിച്ചു... ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ ടേബിളിൽ ഉണ്ടായിരുന്ന ലാപ്പും മറ്റും തട്ടി തറുപ്പിച്ചു....പിന്നെ കാറിന്റെ കീയും എടുത്ത് പുറത്തേക്ക് പോവാൻ നിന്നതും ഗംഗ അവന്റെ കൈകളിൽ പിടിച്ചു...
 
"ഇച...ച്ചായ വേണ്ട..."
 
അവൾ ഇടറിയ ശബ്ദത്തോടെ പറഞ്ഞു...
 
"എന്റെ ഇസയായിരുന്നു ഗംഗാ... എന്റെ കുഞ്ഞിനെയാണ് അയാൾ "
 
അവൻ ദേഷ്യത്തോടെ പറഞ്ഞു... ഇതുവരെ ശാന്തമായി മാത്രം കണ്ടിരുന്ന ഡേവിയെ ഇങ്ങനെ കണ്ടതും ഗംഗയ്ക്ക് പേടിയായി... അവൾ കരച്ചിലോടെ അവന്റെ കൈകളിൽ ചുറ്റി പിടിച്ചു...
 
'"വേണ്ട ഇച്ചാ... നിക്ക് പേടിയാ"
 
അവൾ കരഞ്ഞു കൊണ്ട് പറഞ്ഞതും ഡേവി അവളെ അവന്റെ നെഞ്ചിലേക്ക് ബലമായി വെച്ചു... അവളുടെ കണ്ണുനീർ അവന്റെ നെഞ്ച് പൊള്ളിക്കുന്ന വിതത്തിൽ ഉള്ളതായിരുന്നു...അവന്റെ വേഗത്തിൽ മിടിക്കുന്ന ഹൃദയതാളം അവളുടെ ചെവിയിൽ അലയടിച്ചു...
 
"അച്ഛ അത് തന്നെയാണ് പറഞ്ഞെ എന്നതിന് യാതൊരു ഉറപ്പും ഇല്ലാണ്ട്... വെറുതെ വേണ്ട ഇച്ച...എനിക്ക് പേടിയാ "
 
അവൾ പറഞ്ഞു കൊണ്ടിരുന്നു... ഗംഗയുടെ ഇച്ച എന്ന വിളിയിൽ ഡേവി കണ്ണുകൾ ഇറുക്കെ അടച്ചു... അവന്റെ മനസിലേക്ക് ഇസയുടെ ചിരിയും കൊഞ്ചലുമൊക്കെ അലയടിച്ചു... ഡേവി അവളെ നെഞ്ചിൽ നിന്ന് എടുത്ത് മാറ്റി കാറ്റ് പോലെ പുറത്തേക്ക് പോയി... അത് കണ്ട് ഒരു തളർച്ചയോടെ ഗംഗ നിലത്തേക്ക് ഊർന്നിരുന്നു....
 
____________❤️❤️❤️
 
ആരുവുമായി സംസാരിക്കുമ്പോയെല്ലാം കിരണിന്റെ കണ്ണുകൾ അവളുടെ അടുത്തിരിക്കുന്ന പ്രീതിയെ തേടി കൊണ്ടിരുന്നു... അത് കണ്ട് ആരുവും തനുവുമെല്ലാം ഒരു കള്ളചിരി ചിരിച്ചു... അവന്റെ നോട്ടം കാണുന്നുണ്ടെങ്കിലും പ്രീതി കാണാത്തപ്പോലെ ഫോണിൽ നോക്കി കൊണ്ടിരുന്നു...
 
 
 
'ആരാപ്പോ ഇത് '
കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് കയറിയ കനി പുറത്തുള്ള കാർ കണ്ട് സ്വയം പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി... അവിടെ സെറ്റിയിൽ ഇരിക്കുന്ന ജീവയെയും കുടുംബത്തെയും കണ്ടതും കനി വായ തുറന്നു കൊണ്ട് അവനെ നോക്കി...
 
 
 
തുടരും....
 
 
അഭിപ്രായം കുറയുന്നു😒ഞാൻ നിർത്തി പോകും കേട്ടോ😪മടിക്കാതെ പറയുന്നേ പ്ലീസ്😍😍

നിന്നിലേക്ക്💞 - 40

നിന്നിലേക്ക്💞 - 40

4.7
7092

    Part 40         'ആരാപ്പോ ഇത് '   കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് കയറിയ കനി പുറത്തുള്ള കാർ കണ്ട് സ്വയം പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി... അവിടെ സെറ്റിയിൽ ഇരിക്കുന്ന ജീവയെയും കുടുംബത്തെയും കണ്ടതും കനി വായ തുറന്നു കൊണ്ട് അവനെ നോക്കി...   "ആഹാ കനിമോൾ വന്നല്ലോ "   ചായ കുടിച്ചു കൊണ്ടിരുന്ന ജീവയുടെ അമ്മ അവളുടെ അടുത്തേക്ക് നടന്നു... കനി അവരെ നോക്കിയൊന്ന് ചിരിച്ചു പിന്നെ ജീവയെ എന്താ ഇത് എന്ന ഭാവത്തോടെ നോക്കി...   "ജീവ പറഞ്ഞപ്പോ ഇത്രയും സുന്ദരി ആയിരിക്കും എന്നറിഞ്ഞില്ല കേട്ടോ"   അവളുടെ കവിളിൽ തലോടി കൊണ്ട് അമ്മ പറഞ്ഞു...   "ഞങ്ങൾ എന്തിന