നീയില്ലാ നേരം🍂 ---23
©𝙲𝙾𝙿𝚈𝚁𝙸𝙶𝙷𝚃 𝙿𝚁𝙾𝚃𝙴𝙲𝚃𝙴𝙳
✍𝖯𝗋𝖺𝗇𝖺𝗒𝖺𝗆𝖺𝗓𝗃𝖺...
പോക്കുന്നതിന് മുന്നേ അവരെ വിളിക്കണോ അവരുടെ അടുത്തേക്ക് പോകാനോ നിക്കല്ലേ അവർ ഇങ്ങോട്ട് തന്നെ വരും......
മറ്റൊന്നും പറയാൻ നിക്കാതെ അവള് മുറിയിലേക്ക് ചെന്നു....അവൾക് പുറകെ തന്നെ ഭധ്രയും ഉണ്ടായിരുന്നു.......
കുറച്ച് കഴിഞ്ഞതും കയ്യിൽ കുറച്ച് ഡ്രസ്സ് അടങ്ങുന്ന ബാഗും സാധങ്ങളും എടുത്ത് അവള് അവിടെ നിന്നും ഇറങ്ങി....
പെട്ടന്നുള്ള ദേഷ്യത്തിന് പറഞ്ഞത് ആയിരുന്നു എങ്കിലും അവളെ തടഞ്ഞ് നിർത്താൻ അവൻ നിന്നില്ല.........
അവൻ്റെ അമ്മ അവളെ ഒന്ന് നോക്കി....
കണ്ണ് ചിമ്മി അവള് യാത്ര ചോദിച്ചു......!!!
അവള് ഇറങ്ങിയതും അമറാകെ അസ്വസ്ഥൻ ആയി.... രോഹിക്ക് എന്തെങ്കിലും അപകടം ഇനിയും പറ്റുമോ എന്ന് ഓർത്തിട്ടുള്ള ആകുലതയിൽ ആയിരുന്നു അവൻ അവളോട് അങ്ങനെ ഒക്കെ പറഞ്ഞത്.....അവളും കൂടെ ഇറങ്ങി പോയതും തലയാകെ പെരുകും പോൽ തോന്നിയവന്.....!!
🍂🍂🍂
രോഹിത്തിന് ആണേൽ എങ്ങനെ എങ്കിലും ഒന്ന് ഓർഫനേജിൽ എത്തിയാൽ മതി എന്നായിരുന്നു......!!!
പറ്റുന്നതിലും വേഗത്തിൽ ആയിരുന്നു അവൻ പോയത്....തങ്ങളുടെ ഇത്രയും അടുത്ത സ്ഥലത്ത് തന്നെ അവള് ഉണ്ടായിരുന്നിട്ടും ഇത്രെയും കാലം എന്ത് കൊണ്ട് അറിഞ്ഞില്ല എന്നത് ഒർക്കെ അവനു സങ്കടം വരുന്നുണ്ടായിരുന്നു.....
ഒടുവിൽ രണ്ട് മണിക്കൂർ യാത്രക്ക് ശേഷം അവൻ അവിടേക്ക് എത്തി....
സമയം വൈകിയിരുന്നു......
അവിടെ പ്രവേശിക്കാൻ ഒക്കുമൊ എന്ന് ആദ്യമേ സംശയം ഉണ്ടായിരുന്നത് കൊണ്ട് അദുവിൻ്റെ കയ്യിൽ നിന്നും മായയുടെ നംബർ വാങ്ങിയിരുന്നു.....
അവളെ വിളിച്ച് അദു കാര്യം ഒക്കെ പറഞ്ഞിരുന്നു.....
നന്ദു അറിയാതെ മായ അവിടത്തെ ആളുകളോട് പറഞ്ഞു സമ്മതം വാങ്ങിയത് കൊണ്ട് രോഹിത്തിന് അകത്തേക്ക് കെരാൻ ബുദ്ധിമുട്ട് ഉണ്ടായില്ല......
രോഹനെ കണ്ട നന്ദുവിൻ്റെ കണ്ണുകൾ വിടർന്നു......
{ nb::അവൾക്ക് ഇപ്പോഴും അറിയില്ലല്ലോ രോഹൻ ആണ് രോഹിത് എന്ന് അതോണ്ട് ആണേ...}
അവനെ കണ്ടതും പണ്ടത്തെ സൗഹൃദം ഒക്കെ മനസ്സിൽ നിറഞ്ഞു...ഒപ്പം അവളുടെ രോഹിയും....💔❤️
അവർ സംസാരിക്കട്ടെ എന്ന് വച്ച് മായയും അവിടെ ഉണ്ടായിരുന്ന മതറും അവിടെ നിന്ന് മാറി........
രോഹി അവളെ കണ്ടതും മറ്റൊന്നും ചിന്തിക്കാതെ ഓടി ചെന്നവളെ വരിഞ്ഞ് മുറുകി.....
ആ മുഖം ആകെ ചുംബങ്ങൾ കൊണ്ട്....
ആദ്യത്തെ പകപ്പ് ഒന്ന് മാറിയതും നന്ദു അവനെ തള്ളി നീക്കി മുഖത്തേക്ക് ആഞ്ഞടിച്ചു.....
കവിളത്ത് കൈ വചവന് അവളെ നോക്കി....പെട്ടന്നാണ് അവൻ്റെ ഭാഗത്തെ തെറ്റവന് ഓർമ വന്നത് ....
രോഹൻ....നീ ..നീ എന്താ ഇങ്ങനെ ഒക്കെ പെരുമാറുന്നത്........!!!!!!
സ്വരം കടുപ്പിച്ച് കൊണ്ടവൾ ചോദിച്ചു.......
രോഹൻ അല്ലാത്ത കൊണ്ട് ......!!!!
രോഹിത് ആയ കൊണ്ട്.......!!!!!
നീ എന്തൊക്കെ ആണ് പറയണേ..... !!!!!
നിനക്ക് എന്ത് പറ്റിയത..........
ഞാൻ പറയാം നന്ദു.....നീ കേൾക്കൂ......!!!!!
ആക്സിഡൻ്റ് പറ്റിയതും പ്ലാസ്റ്റിക് സർജറി ചെയ്തതും ഒക്കെ അവൻ അവളോട് പറഞ്ഞു........!!!
ഇല്ലാ...ഇല്ല ഞാൻ വിശ്വസിക്കില്ല..........!!!
വിശ്വസിക്കണം നന്ദു........സത്യ......... സത്യായിട്ടും ഞാൻ പറഞ്ഞത് ഒക്കെ സത്യ..........
അവൻ്റെ കണ്ണുകളും നിറഞ്ഞിരുന്നു....
അപ്പോഴേക്കും കാറ്റിന് പോലും ഇടം കൊടുക്കാത്ത വിധം അവള് അവനെ വരിഞ്ഞ് മുറുകിയിരുന്നു...........
അവനെ വിട്ടു മാറിയതും നിറ കണ്ണുകളോടെ അവള് അവനെ നോക്കി.... ആ മുഖം ആകെ തൊട്ട് തലോടി നോക്കി......
പോക്കോ........!!!
പോകാം നീയും വരും എൻ്റെ കൂടെ.....
ഇല്ലാ രോഹി....വരില്ല...ഞാൻ...എങ്ങോട്ടും ഇല്ല........!!!!
എന്ത് കൊണ്ട്........?എന്ത് കൊണ്ട് നീ വരില്ല....??
എന്നെ കൊണ്ട് പറ്റില്ല രോഹി......ഞാൻ...ഞാൻ ഇല്ല.....
എന്ത് കൊണ്ട്...നിനക്ക് ഒരു കുഞ്ഞ് ഉണ്ടാവില്ല എന്ന കാരണം കൊണ്ടാണോ....?ആണോ പറ......??
😳രോ..ഹി... അ..അത്....
അത് കൊണ്ടല്ലേ എന്നെ വേണ്ടെന്നും വച്ച് നീ പോയത്.....?പറ...എന്തിനാ അങ്ങനെ ഒക്കെ ചിന്തിക്കുന്നത്......എനിക്ക് നീയും നിനക്ക് ഞാനും ഇല്ലെ....അത് പോരെ...... എനിക്കാ ഇങ്ങനൊരു കുഴപ്പം എങ്കിൽ നീ എന്നെ ഇട്ടേച്ച് പോകും ആയിരുന്നു ലെ അപ്പോ...
ഇല്ലാ... രോഹി... അങ്ങനല്ല....അങ്ങനൊന്നും ഞാൻ ചെയ്യില്ല......സോറി...സോറി ഡാ........
അവള് അവനെ ചേർന്ന് നിന്ന ഷർട്ട് കൈ വച്ച് ചുരുട്ടി ........
സാരില്ല....നന്ദു ...... ഒരപകടത്തിൽ അങ്ങനെ സംഭവിച്ചതിൻ്റെ പേരിൽ അല്ലേ ഇത്രേം കാലം നമ്മൾ ഇങ്ങനെ അകന്നു കഴിഞ്ഞത്....ഇനി വേണ്ട.......!!!
രോഹി.....ഞാൻ ഒരു കാര്യം കൂടെ പറഞ്ഞോട്ടെ.....!!!
മ്മ്...പറ.....!!
എനിക്ക് ഗർഭിണി ആകാൻ കഴിയാത്ത കാരണം ആക്സിഡൻ്റ് ആയത് കൊണ്ടല്ല.......
അവള് വിധുംബി പോയി....
പിന്നെ.....??അവൻ്റെ പിരുകം ചുളിഞ്ഞു....
വല്യച്ഛൻ .... വല്യച്ഛന .....എൻ്റെ അടിവയറ്റിൽ ആഞ്ഞ് ചവിട്ടിയത്....കോ...കൊല്ലാൻ ആയിരുന്നു....പ...പക്ഷേ മ...മരിച്ചില്ല.....
അയാള് തന്നെ ആണ് എന്നെ ആശുപത്രിയിൽ എത്തിച്ചത്....എന്നിട്ട് അദുനോട് ഒക്കെ ആക്സിഡൻ്റ് ആണെന്ന് പറഞ്ഞു....അതാ...അതാ സംഭവിച്ചത്.......
എന്തിനാ അയാള്....?നിന്നെ ഒത്തിരി ഇഷ്ടം ആയിരുന്നില്ലേ....?പിന്നെ...?
ഇഷ്ടം.....അത് എനിക്ക് ആയിരുന്നു...എൻ്റെ അച്ഛൻ ആയി ഞാൻ കണ്ട് സ്നേഹിച്ചു...പക്ഷേ എന്നോട് കാട്ടിയത് അഭിനയം ആയിരുന്നു....എൻ്റെ അമ്മ അമ്മയെ അച്ഛൻ സ്വീകരിച്ചത് അയാൾക്ക് ഇഷ്ടം അല്ലായിരുന്നു...അമ്മ പാവപെട്ട വീട്ടിലെ കുട്ടിയും ഞങ്ങടെ കൂട്ടരും എല്ലാ എന്നതാണ് കാരണം ...അത് കൊണ്ട് അവരുടെ സ്വത്തിൽ എനിക്കൊരു അവകാശം ഉണ്ടാകരുത് എന്ന് പറഞ്ഞു.......
ഞാൻ...ഞാൻ ഒരു ശല്യവും ചെയ്യില്ല...പൊക്കൊള്ളം എന്നെ ജീവിക്കാൻ വിടണം എന്ന അപേക്ഷിച്ച് പറഞ്ഞപ്പോ ...മരിച്ചാൽ പിന്നെ വേറെയും complications ഉണ്ടായാലോ എന്ന് വചാകാം എന്നെ വെറുതെ വിട്ടത് ........!!!!!!!!
അദു അവൽക്കൊന്നും അറിയില്ല ഇതൊന്നും.......ഇനി ആരും അറിയണ്ട....ഞാനും നീയും അല്ലാതെ ഇനിയും ഒരാള് ഇത് അറിയണ്ട....പ്ലീസ്....
മ്മ്...നീ വാ...നമ്മുക്ക് ഇപ്പൊ തന്നെ ഇറങ്ങാം....നേരം ഒരുപാട് വൈകി....അവിടെ മടങ്ങി എത്തുമ്പോൾ പാതിരാ കഴിയും........!!!!
അവളെ ചേർത്ത് പിടിച്ചു കൊണ്ടവൻ പറഞ്ഞു......!!!!
മ്മ്മ്......!!!
നാളെ കാലത്ത് പോകാം എന്ന മതർ പറഞ്ഞു എങ്കിലും അവൻ അവളെ കൂട്ടി അവിടെ നിന്നും ഇറങ്ങി.....!!!!
ഫോൺ അടിക്കുന്ന ശബ്ദം കേട്ട് രോഹിത് അത് അറ്റൻഡ് ചെയ്തു.....
ഡാ... രോഹി....നീ...നീ എവിടാ....വരാരായില്ലെ....?
(അമർ)
വരുവാ ഡാ...വേറെ കുഴപ്പം ഒന്നുമില്ല...വന്നിട്ട് പറയാം ബാക്കി.... അദു ഇല്ലെ അവളോട് പറഞ്ഞെ...എന്നോട് പറഞ്ഞത് ആണ് നീ വന്നിട്ട് പോകാം എന്ന്...ഞാൻ കേൾക്കാൻ കൂട്ടാക്കിയില്ല....എന്തായാലും ഞാൻ safe ആയി വരും എന്ന് പറഞ്ഞെക്ക്....
മ്മ്മ്....... !!!
ഫോൺ കട്ട് ചെയ്തവൻ മാറ്റി വെക്കാൻ പോകുമ്പോൾ ആണ് അദുവിൻ്റെ മെസ്സേജ് കണ്ടത്.....
അത് നോക്കിയവൻ തലക്ക് കൈ കൊടുത്ത് പോയി...........!!!!!!!
തുടരും.....
അഭിപ്രായം പറയണേ....!!!