നീയില്ലാ നേരം🍂 ---25
©𝙲𝙾𝙿𝚈𝚁𝙸𝙶𝙷𝚃 𝙿𝚁𝙾𝚃𝙴𝙲𝚃𝙴𝙳
✍𝖯𝗋𝖺𝗇𝖺𝗒𝖺𝗆𝖺𝗓𝗃𝖺...
രണ്ട് ദിവസം ആയി അദു വീട്ടിൽ നിന്നും ഇറങ്ങിയിട്ട്....
അവള് ഇല്ലാത്ത ദിവസങ്ങൾ അമറിനു യുഗങ്ങൾ പോലെ ആയിരുന്നു....
അത്രേം നോവ്....ജോലിക്ക് പോകാതെ നേരാവണ്ണം ഭക്ഷണം കഴിക്കാതെ......!!
അവൻ്റെ അവസ്ഥയിൽ എല്ലാർക്കും വിഷമം ആണെങ്കിലും അവനായി വരുത്തി വച്ചത് ആണല്ലോ എന്ന് ഓർക്കുമ്പോൾ അതിൻ്റെ ഗൗരവം കുറയും.....
ബാൽക്കണിയിൽ ഇരിക്കുമ്പോൾ ആയിരുന്നു താഴെ ഒരു ഓട്ടോ വന്നു നിന്നത് അമർ കാണുന്നത്......
അതിൽ നിന്നും ഇറങ്ങിയ ആളെ കാണെ അവൻ്റെ കണ്ണുകൾ വിടർന്നു......
ഒരു നിമിഷം പോലും പാഴാക്കാതെ അവൻ താഴേക്ക് ഓടി....
🍂🍂🍂
കയ്യിലെ ബാഗും തൂക്കി അദു പുറത്തേക്ക് ഇറങ്ങി......
രണ്ട് ദിവസം ഇവിടൊന്നും കാണാത്ത കൊണ്ട് ആകെ ഒരു വിമ്മിഷ്ടം ആയിരുന്നു...ഇപ്പൊ ശെരിയായി....കയ്യിലെ ബാഗ് ഒന്നൂടെ നേർക് പിടിച്ച് കൊണ്ടവൾ അകത്തേക്ക് ചുവട് വച്ചു.....
2 ദിവസം കൊണ്ട് താടി കൂടുമോ....
ഏയ് തോന്നിയത് ആവും....
അമറിനെ നോക്കിയവൾ മനസ്സിൽ പറഞ്ഞു...
ഓടി പിണച്ച് താഴെ വന്ന അമറിനെ കാണെ അവള് ഉള്ളിൽ ഊറി ചിരിച്ചു ....നൈസ് ആയി പുച്ഛിച്ചു .....അകത്തേക്ക് പോയി ....
അവൻ ആണേ അവളെ കണ്ട സന്തോഷം കൂടെ അവളുടെ പെരുമാറ്റത്തിൽ ഒലിച്ചു പോയ അവസ്ഥ ആയിരുന്നു....
പിന്നെ തൻ്റെ കൈയിൽ ഇരിപ്പ് കൊണ്ടാണല്ലോ എന്നോർത്ത് അവൻ ഒന്ന് നിശ്വസിച്ചു........!!!
🍂🍂🍂
അല്ലുച്ചി.....
പോട്ടാസെ...
അല്ലുചി... എല്ലുചി ആയി...മെലിഞ്ഞ് പോയല്ലോ ചേച്ചിയെ...നിനക്ക് അവിടെ ഫുഡ് ഒന്നും ഇല്ലെ....😌
പോടി.......
ഡീ നിൻ്റെ കളി കുറച്ച് കൂടി പോയി... ആ ചെക്കൻ ഒരുവക കഴിക്കാതെ നിലാവത്ത് ഇളക്കിയ കോഴി പോലെ ആയിരുന്നു....
വോ...കുറച്ച് സങ്കടപ്പെട്ടു എന്ന് വച്ച് ഒന്നും വരില്ല...ഇല്ലേൽ ഈ അടുത്ത കാലത്ത് ഒന്നും അങ്ങേരെന്നോട് ഇഷ്ടം പറയില്ല...ഇതിപ്പോ വേം അറിയാലോ....
ശ്വേതയുടെ കല്യാണം ഇല്ലേൽ ഞാൻ എവിടെ പോയ് തങ്ങിയെനെ.....
ഡീ..കുട്ടി തേവങ്കെ എൻ്റെ ചെക്കനെ പെടിപ്പിച്ചിട്ട്.....
അതിന് ഞാൻ രോഹിയെട്ടനോട് കാര്യം ടെക്സ്റ്റ് ചെയ്തിരുന്നു അല്ലോ....പിന്നെ എന്താ.... നിഷ്കു ആയി അവള് പറഞ്ഞ്...
അയ്യാ...പാവം....
ശേ...എന്നാലും നിങ്ങൾക്ക് ഒരു വീഡിയോ ഒക്കെ എടുത്ത് വേക്കാമായിരുന്നു.....
എന്ത്....
എല്ലാ അങ്ങേര് എന്നെ കാണാതെ ടെൻഷൻ അടിക്കുന്നതെ......?ശേ ഒരു ക്യാമറ ഘടിപ്പിച്ച് പോയ മതിയായിരുന്നു....പോന്ന പോക്കിൽ തിരക്കായി പോയി എന്നെ.....
അങ്ങേരുടെ ഈഗോ ജാഡ ഒക്കെ തീർന്നില്ലേ...സമാധാനം ആയി......
മ്മ്.....മ്മ്....
ഈ ബാഗ് ഒക്കെ കൊണ്ട് ചെന്ന് വച്ചിട്ട് വാ പെണ്ണേ......
ശെരി ..പോയി വരാം...ഒരു പഞ്ചിന് പോയി അമ്മേടെ റൂമിൽ വച്ചാലോ....
അച്ഛൻ നിന്നെ തൂക്കി വെളിയിൽ കളയും 😌
ഒരു റൂം എൻ്റേത് ആണ്....അതിൻ്റെ പരിസരത്ത് നിന്നെ കണ്ട് പോകരുത് മാകാച്ചി.....
ഓ..അല്ലേലും ചങ്ങായി ആണെല്ലോ അല്ലുചിക്ക് വലുത്...ഞാൻ ആരാ...😪
നീ ആരാ...🤔
അപമാനിച്ച് കഴിഞ്ഞില്ലേ...എന്ന ഞാൻ അങ്ങോട്ട് ചെല്ലട്ടെ.....
മ്മ്🤭
പിന്നെ റോഹിയെട്ടനോട് പറഞ്ഞെരെ അങ്ങേർഡെ മുറിയിലേക്ക് ഞാൻ പോന്നു എന്ന്....ഇന്ന് അമറെട്ടൻ്റെ കൂടെ തങ്ങാൻ പറ...😌
ഉവ്വ്...ഉവ്വേ....😌
ഇതെല്ലാം ഒളിച്ചു നിന്ന് കെട്ടയാളുടെ ചുണ്ടിൽ നിഗൂഡമായ ഒരു പുഞ്ചിരി വിരിഞ്ഞു.........
🍂🍂🍂
ഡാ.. രോഹി.....
എന്താടാ അമറുട്ട..... അദു വന്നുല്ലോ ....കണ്ടില്ലേ നീയ് .....
കണ്ടെട...കണ്ട്....എല്ലും അറിഞ്ഞ് കൊണ്ട് പറ്റിക്കുവായിരുന്ന് അല്ലേ.....
ഡാ...നീ..എന്താ...
അവള് എവിടെ എങ്കിലും ഉണ്ടാകും നീ സമാധാനിക്ക്...എന്തൊരു അഭിനയം ആയിരുന്നു.....
ഹി..ഹി...അറിഞ്ഞ് അല്ലേ...പക്ഷേ എങ്ങനെ അവള് പറയാൻ വഴി ഇല്ലല്ലോ....🤔
അവള് പറയുന്നത് ഒളിഞ്ഞ് കേട്ടത് ആണ്.....അവളെ കാൾ മുന്നെ ഇവിടേക്ക് വന്നു അത്രേ ഉള്ളൂ....
പിന്നെ അവള് ഇങ്ങോട്ട് ആണ് വരണേ ...നിന്നോട് റൂം ഒഴിഞ്ഞു തരുവോ എന്ന് ഒക്കെ ചോദിക്കും...ഒഴിഞ്ഞ് കൊടുക്കുമോ...
കൊടുക്കാലോ....എനിക്ക് എന്ത് പ്രശ്നം...
കൊടുത്ത കൊല്ലും പന്നി....😬എങ്ങനെ എങ്കിലും ഒന്ന് ഇഷ്ടം പറഞ്ഞ് സെറ്റ് ആക്കെട്ടട...പ്ലീസ്....
ഓ...ശെരി...ഞാൻ കാരണം നീ ഇനി ടെൻഷൻ ആകണ്ട....
രോഹിയെട്ട......!!!
എന്നും വിളിച്ച് കൊണ്ട് അദു അങ്ങോട്ടേക്ക് വന്നു....
അമാരിനെ കണ്ടതും മറ്റൊന്നും പറയാൻ നിൽക്കാതെ അവിടെ നിന്നും പോയി .....
അവള് പോയ ബാക്കിലെ അമറും......
നന്ദുവിൻ്റെ റൂമിൽ കേരാന് നോക്കിയപ്പോഴേക്കും അവളെ മറികടന്ന് അമർ അതിലേക്ക് കയറി....
പല്ല് കടിച്ച് പൊട്ടിച്ച് കൊണ്ടവൾ വീണ്ടും രോഹിത്തിൻ്റെ മുറിക്ക് മുന്നിൽ പോയി....അവ അടഞ്ഞ് കിടക്കുന്ന കണ്ടപ്പോ ഇനി രക്ഷ ഇല്ലെന്ന് മനസിലായി.....
ഓ...അതൊക്കെ വൃത്തി ആക്കി ഉള്ളിൽ കേരുന്നതിൽ കാൾ നല്ലത് ആ കൊരങ്ങാൻ്റെ മുറിയിലേക്ക് തന്ന പോണത് ആണ് .......
ഉപയോഗിക്കാത്ത പൂട്ടി ഇട്ട മുറികൾ നോക്കി അവള് നിശ്വസിച്ചു.....
പിന്നെ റൂം തുറന്നു അകത്തേക്ക് കയറി.......!!!
ബാഗും അവിടെ വച്ച് നേരെ ഫ്രഷ് ആകാൻ ചെന്നു........!!
ഫ്രഷ് ആയി പുറത്ത് വന്നപ്പോ ഡോര് ക്ലോസ് ആയി കണ്ടു...
ഇത് ...ഞാൻ പൂട്ടാതെ അല്ലേ കുളിക്കാൻ ചെന്നെ.....?ഇനി പൂട്ടിയിരുന്നോ.....?
അടഞ്ഞ വാതിലിൽ നോക്കിയവൾ ആലോചിച്ചു........!!!
ഇടുപ്പിലൂടെ ബലിഷ്ഠമായ കരങ്ങൾ അവളെ ചുറ്റി വരിഞ്ഞു.....
ഒന്ന് പിടഞ്ഞ് പോയി എങ്കിലും ആരാണ് അതെന്ന് ഓർക്കെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.......
എന്നാല് കപട ഗൗരവം കാണിച്ച് കൊണ്ടവൾ ആ പിടി അയക്കാൻ നോക്കി....
ശേ...എന്താ ഇത് വെടെന്നെ....
ഇല്ലാ ..വിടില്ല......
എന്തൊരു കഷ്ടാ.....ഒന്ന് വിടാമോ....എൻ്റെ ചേച്ചി വന്നത് കൊണ്ട് ഇങ്ങോട്ട് പൊന്നത...അല്ലേ ഞാൻ വരില്ലായിരുന്നു.....
ഓ...അല്ലാതെ സുഹൃത്തിൻ്റെ കല്യാണം കഴിഞ്ഞ കൊണ്ടല്ല...
ദൈവമേ ഇത് ഈ കാലൻ അറിഞ്ഞോ....(അത്മു)
അറിഞ്ഞു....അത് കൊണ്ട് പിടക്കാതെ നിന്നോ......!
അതമു പോലും ചതിക്കുവനാല്ലെ......🤧
എന്തായാലും വേണ്ടുല....എന്നെ വിട്...നിങ്ങള്ക് എന്നെ ഇഷ്ടല്ലല്ലോ....വിട്...വിടാൻ...... 😖
അവളെ അവൻ പിന്നേം ചേർത്ത് പിടിച്ചു....
സോറി...സോറി ഡീ...ഞാൻ ......
ചെവിക്കരുകിൽ ചെന്നവൻ പറഞ്ഞു.....
അവളിൽ ആകെ പരവേശം ആയിരുന്നു.......
എങ്ങനെയും അവൻ്റെ കൈ പിടിയിൽ നിന്നും ചാടനം എന്നവൾ ഓർത്ത്....
ഓകെ...സോറി സ്വീകരിച്ചു.....എന്നെ ഒന്ന് വിടാമോ.......
ഇല്ലാ...
എന്നും പറഞ്ഞവൻ അവളെ തനിക്ക് നേരെ തിരിച്ചു നിർത്തി........
കണ്ണുകൾ തമ്മിൽ ഉടകി....
അദു......
ആദ്രമായി അവൻ വിളിച്ചു.........!
മ്മ്....
മൂളരുത് എന്നവൾ വിചാരിച്ച് എങ്കിലും അവളെ കൊണ്ടത് സാധിച്ചില്ല....
അറിയാതെ അവൾക്കുള്ളിൽ നിന്നും ശബ്ദം പുറത്തേക് വന്നു....
I love youh...........!!!!!!!!!
കാറ്റ് പോൽ അവൻ്റെ നിശ്വാസം അവളെ കുളിരണിയിച്ചു......
പെട്ടന്ന് ആണ് അവൻ പറഞ്ഞത് അവള് ശ്രദ്ധിക്കുന്നത്........
മുഖം താഴ്ത്തി പിടിച്ചവൾ അവ ഉയർത്തി നോക്കി.....!!!
മുഖം ഉയർത്തേണ്ട താമസം അവൻ്റെ അധരങ്ങൾ അവളുടെതിൽ ചേക്കേറിയിരുന്നു.......
അവളുടെ ഇരു ദളങ്ങളും അവൻ മാറി മാറി നുണഞ്ഞു.......
അവൻ്റെ ചുംബനത്തിൽ അവളും കോരി തരിച്ചു പോയിരുന്നു.......!!!
കുറച്ച് കഴിഞ്ഞതും അവളും അവനെ തിരിച്ച് ചുംബിക്കാൻ തുടങ്ങി ..............!!!
രണ്ട് പേരും പരസ്പരം മത്സരിച്ച് ചുംബിച്ചു.......!!!
പതിയെ വിട്ടു മാറുമ്പോൾ അവള് അവൻ്റെ നെഞ്ചിലേക്ക് തല ചായ്ച്ച് നിന്നു........!!!
നീ ....എന്നെ ഒരു un romantic മൂരാച്ചി ആണെന്ന് വിചാരിച്ചിരുന്നു ലെ.......
കിതപ്പടക്കി കൊണ്ടവൻ അവളോട് പറഞ്ഞു.....
അവള് അവനെ ഒന്നൂടെ വരിഞ്ഞു മുറുകി........!!!!
തുടരും..........