Aksharathalukal

💕കാണാച്ചരട് 💕 - 12

 
          💕കാണാച്ചരട് 💕
         (a family love story )
 
 
                   ഭാഗം -12
 
       ✍️Rafeenamujeeb.. 
     ==================
 
 
            " ദേവൻ കാൾ കട്ട് ചെയ്തതും
ആദ്യം അന്വേഷിച്ചതും ദേവയെ തന്നെയായിരുന്നു. 
 
      മകളെ കണ്ടതും സന്തോഷത്തോടെ അദ്ദേഹം അവളെ  വാരിപ്പുണർന്നു.
 
    മോളെ മോളുടെ തീരുമാനം ശരിയായിരുന്നു. അദ്ദേഹം സന്തോഷത്തോടെ മകളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.
 
        ചുറ്റും കൂടി നിന്നവർ കാര്യം  മനസ്സിലാക്കാതെ പരസ്പരം മുഖത്തേക്ക് നോക്കി. 
 
     ദേവയും സംശയത്തോടെ അച്ഛനെ നോക്കി. 
 
    കുറച്ചു വർഷങ്ങളായി നമ്മുടെ കമ്പനികൾക്ക് പരാജയങ്ങളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു. 
 എന്റെ രണ്ട് മക്കൾ പോയതിനുശേഷം എല്ലാ  മീറ്റിങ്ങുകളിലും തല ഉയർത്തി പിടിച്ചു നിന്നിരുന്ന ഞാൻ ശിരസ്സ് താഴ്ത്തി പരിഹാസിതനായി ഇറങ്ങി പോന്നിട്ടുണ്ട്, ഈ പോക്ക് പോകുകയാണെങ്കിൽ നമ്മുടെ എല്ലാം നശിക്കുമെന്നുള്ള കാര്യം ഞാൻ ആദ്യമേ തിട്ടപ്പെടുത്തി വെച്ചിരുന്നു. ഇന്ന് ഗിരി പോയ മീറ്റിംഗിലും എനിക്ക് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല, എന്നാൽ പതിവിനു വിപരീതമായി ഇന്നാദ്യമായി നമ്മൾ വിജയിച്ചിരിക്കുന്നു മോളെ,ആ ടെൻഡർ  നമുക്ക് തന്നെ കിട്ടിയിരിക്കുന്നു. ദേവൻ  അത് പറയുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു. എനിക്കുറപ്പുണ്ട് ഗിരിയുടെ ബുദ്ധിപരമായ നീക്കം തന്നെയായിരിക്കും നമ്മുടെ ഈ വിജയത്തിന് കാരണം, അവനെ നമ്മുടെ കമ്പനിയിലേക്ക് നീയാണ് നിയമിച്ചത്, എന്റെ മോൾ കാരണമാണ് അച്ഛൻ ഇന്ന് ഇത്ര സന്തോഷിക്കുന്നത് ദേവൻ മകളുടെ നെറുകയ്യിൽ സ്നേഹത്തോടെ ഒന്ന് ചുംബിച്ചു. 
 
     അച്ഛനിങ്ങനെ എല്ലാ ക്രെഡിറ്റും എനിക്ക് തരേണ്ട , ഞാൻ എന്റെ അഭിപ്രായം പറഞ്ഞപ്പോൾ അങ്കിളും അച്ഛനും കട്ടക്ക് കൂടെ നിന്നതുകൊണ്ടാ ഗിരിയേട്ടൻ ഇന്ന് നമ്മുടെ കമ്പനിയിൽ നിൽക്കുന്നത് ദേവ പുഞ്ചിരിയോടെ പറഞ്ഞു. 
 
     മറ്റുള്ളവരിലും ആ വാർത്ത സന്തോഷമുണ്ടാക്കി. 
 
     ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴും എല്ലാവരുടെയും സംസാരം ഗിരിയെക്കുറിച്ചും കമ്പനിയുടെ വിജയത്തെകുറിച്ചുമായിരുന്നു. 
 
    ഭക്ഷണം കഴിച്ച് ദേവയും അരുണിമയും ആരോഹിയും ശ്വേതയും മുകളിലേക്ക് പോയി. 
എല്ലാവർക്കും ഒരുമിച്ചു കിടക്കണം എന്ന്‌ പറഞ്ഞു ദേവയ്ക്ക് മുന്പേ മൂന്നുപേരും അവളുടെ ബെഡിൽ സ്ഥാനം പിടിച്ചിരുന്നു. 
നാലുപേരും കൂടി ഓരോ കഥകളൊക്കെ പറഞ്ഞു കളിയും ചിരിയുമായി ഉറക്കത്തെ പുൽകി. 
 
    സുഭദ്രയും നാരായണിയും ദേവകിയും പത്രങ്ങളെല്ലാം കഴുകി വെച്ചു അടുക്കള വൃത്തിയാക്കി ഉറങ്ങാൻ പോയി. 
 
••••••••••••••••••••••••••••••••••••••••••••••
 
    സുഭദ്ര റൂമിലേക്ക് ചെല്ലുമ്പോൾ ചുമരിൽ മാലയിട്ട് തൂക്കിയ തന്റെ രണ്ടു മക്കളുടെ ഫോട്ടോയ്ക്ക് മുൻപിൽ നിറകണ്ണുകളോടെ നോക്കി നിൽക്കുന്ന ദേവനെയാണ് കണ്ടത്.
 
    ഒരു നിമിഷം സുഭദ്രയും ഫോട്ടോകളിലേക്ക് തന്നെ നോക്കി നിന്നു.
 
     അവരെ കുറിച്ചുള്ള ഓർമ്മകൾ അവളുടെ മനസ്സിലേക്ക് ഓടി വന്നതുകൊണ്ടാവാം ആ കണ്ണുകളും  നിറഞ്ഞൊഴുകി.
 
     ധ്യാൻ, ധനേഷ് തന്റെ രണ്ട് പൊന്നുമക്കൾ, ധ്യാനും ധനേഷും തമ്മിൽ രണ്ടു വയസ്സിന്റെ  വ്യത്യാസമേയുള്ളൂ. അതുകൊണ്ടുതന്നെ രണ്ടുപേർക്കും സഹോദരന്മാരിലുപരി നല്ല സുഹൃത്തുക്കൾ ആവാനും സാധിച്ചു.
 
    ഒരുമിച്ചല്ലാതെ അവരെ ആരും കണ്ടിട്ടില്ല, ഒടുവിൽ മരണംവന്നു  വിളിച്ചപ്പോഴും അവർ ഒരുമിച്ച് യാത്രയായി.
 
     മക്കളുടെ ഫോട്ടോയുടെ മുൻപിൽ നിന്നും കണ്ണുകൾ തുടച്ച് തിരിഞ്ഞുനോക്കിയ ദേവൻ തന്റെ മുന്നിൽ നിറകണ്ണുകളോടെ നിൽക്കുന്ന സുഭദ്രയെ കണ്ടു.
 
     തന്റെ  രണ്ടുമക്കളുടെ വിയോഗം  ഏറെ തളർത്തിയത് സുഭദ്രയെയാണ്, ഇന്നും ആ വേദന അവളെ വിട്ടുപോയിട്ടില്ല, മക്കൾ പോയ വഴിയെ പോകാൻ തന്നെയാണ് ആഗ്രഹം പക്ഷേ ഞങ്ങളുടെ സങ്കടങ്ങളിൽ ആകെയുള്ള ഒരു ആശ്വാസം ദേവയാണ്, അവളെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കുന്നത് വരെ ആധിയാണ് ഇപ്പോൾ ഉള്ളിൽ...
 
    മോൾ ഉറങ്ങിയോ....? സുഭദ്രയുടെ ശ്രദ്ധ മാറ്റാൻ വേണ്ടി ദേവൻ ചോദിച്ചു.
 
   നാലും കൂടെ മുകളിൽ കേറി പോയിട്ടുണ്ട്, ഇന്നു ഉറങ്ങുമോ എന്നാണ് സംശയം കയ്യിലുള്ള മൺകൂജ ടേബിളിൽ വച്ച് കൊണ്ട് സുഭദ്ര പറഞ്ഞു.
 
    ഇന്ന് മക്കളെ ഓർത്തല്ലേ ...? സുഭദ്ര വീണ്ടും മക്കളുടെ കാര്യം  തന്നെ സംസാരിക്കാൻ തുടങ്ങി.
 
     ഓർത്തെടുക്കാൻ അവരെ ഞാൻ എന്നാ മറന്നത് സുഭദ്രേ...?
 ദേവൻ ഇടറുന്ന ശബ്ദത്തോടെ തുടർന്നു.അവര് കമ്പനി കാര്യങ്ങൾ നോക്കാൻ തുടങ്ങിയത് മുതൽ വെച്ചടി വെച്ചടി കയറ്റം ആയിരുന്നു നമുക്ക്, എന്നെ ഒരു കാര്യത്തിലും അവർ ബുദ്ധിമുട്ടിച്ചിരുന്നില്ല. എല്ലാം നോക്കിയും കണ്ടും ചെയ്യും.  അവരുടെ മരണത്തോടെ തകർന്നുപോയത് കാളിയാർ മഠം ആണ്, എന്റെ മക്കളുപോയ നഷ്ടത്തെക്കാൾ വലുതല്ല ഒന്നും, എങ്കിലും മുതുമുത്തശ്ശന്മാർ ചോര നീരാക്കി ഉണ്ടാക്കിയതെല്ലാം കൺമുമ്പിൽ വെച്ചു തന്നെ നശിച്ചുപോകുമോ എന്നൊരു ഭയം എനിക്കുണ്ടായിരുന്നു. 
ഇന്നത്തെ വിജയം എനിക്കെന്തോ വല്ലാത്ത ആത്മവിശ്വാസമാണ് ഉണ്ടാക്കിയത്, ഗിരി നമ്മുടെ കമ്പനികളെ പഴയപോലെ എത്തിക്കുമെന്നൊരു തോന്നൽ.. 
 
      ദേവൻ അതുപറയുമ്പോൾ ആ കണ്ണുകളിലെ തിളക്കം സുഭദ്ര ശ്രദ്ധിച്ചു. 
 
     ഗിരിയെ ഒരുപാടങ്ങു ഇഷ്ടമായതുപോലെയുണ്ടല്ലോ....? സുഭദ്ര പുഞ്ചിരിയോടെ ദേവനോട് ചോദിച്ചു. 
 
    അവനെ അദ്യം കണ്ടപ്പോൾ എനിക്ക് നമ്മുടെ മോൻ ധ്യാൻ മുമ്പിൽ നിൽക്കുന്നത് പോലെയാണ് തോന്നിയത്. 
  ഒരുപക്ഷെ എന്റെ മക്കൾ തന്നെയാവും അവനെ എന്റെയടുത്തേക്ക് പറഞ്ഞു വിട്ടത്. 
 ദേവൻ ഒരു നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു.
 
    അപ്പോൾ ഗിരിയെ മോന്റെ സ്ഥാനത്തേക്ക് ദത്തെടുത്തൊ  ദേവേട്ടൻ..? സുഭദ്ര ഒരു പുഞ്ചിരിയോടെ ചോദിച്ചു.
 
   എന്തുകൊണ്ട് എടുത്തുകൂടാ..? ഗിരി നല്ല പയ്യനാണ്, സ്നേഹിച്ചാൽ ചങ്ക് പറിച്ചു തരും എന്നാണ് അനിരുദ്ധൻ പറഞ്ഞത്...? വിശ്വസിച്ച് കൂടെ നിർത്താം, സ്നേഹിക്കാൻ ആരും ഇല്ലാത്ത പയ്യനാണ്, അതിനെ  ചേർത്തുനിർത്തി സ്നേഹിച്ചാൽ വിശ്വസ്തനായി എന്നും കൂടെ കാണും, അവനെ ആദ്യം കണ്ടപ്പോൾ തന്നെ എനിക്കൊരു വാത്സല്യം തോന്നിയിരുന്നു, നകുലനോടും അഖിലിനോടും പോലും തോന്നാത്ത ഒരു പ്രത്യേക ഇഷ്ടം. ഒരു വിശ്വാസം ആ വിശ്വാസം ഒരിക്കലും തെറ്റാവില്ല. ഗിരി കാണും നമ്മുടെ കൂടെ, എനിക്കുറപ്പുണ്ട് പഴയ അവസ്ഥയിലേക്ക് നമ്മൾ എത്തും ദേവൻ പ്രതീക്ഷയോടെ  തന്റെ ഭാര്യയെ നോക്കി പറഞ്ഞു. 
 
   എല്ലാം പഴയപോലെ ആവണമെന്നാണ് എന്റെയും പ്രാർത്ഥന സുഭദ്ര ദേവന്റെ നെഞ്ചിലേക്ക് ചാഞ്ഞുകൊണ്ട് പറഞ്ഞു. 
 
    നന്ദയുടെ കാര്യത്തിൽകൂടി ഒരു തീരുമാനം പെട്ടെന്നെടുക്കണം, അവളോട് അഖിലിനും നകുലനും ഒരു ഇഷ്ടമുണ്ട്, രണ്ടിലൊരാളെ കയ്യിലേക്ക് അവളെ ഏൽപ്പിക്കണം, സുഭദ്ര  ദേവന്റെ മുഖത്തേക്ക് തലയുയർത്തി നോക്കിക്കൊണ്ട് പറഞ്ഞു. 
 
     വരട്ടെ സമയമുണ്ടല്ലോ, എന്റെ രണ്ടു പെങ്ങൻമാരിൽ ആർക്കു അവളെമരുമകളായി കൊടുക്കുന്നതിലും എനിക്ക് സന്തോഷമേയുള്ളൂ. രണ്ടുപേർക്കും സ്വന്തം മക്കളേക്കാൾ പ്രിയം അവളോടാണ്, രണ്ടിൽ ആരെയാണ് അവൾക്കിഷ്ടം എന്ന് വെച്ചാൽ അതനുസരിച്ച് നമുക്ക് കാര്യങ്ങൾ തീരുമാനിക്കാം, ഭർത്താവ് പറയുന്നതിലേക്ക് സുഭദ്രയും യോജിച്ചു.
 
************************************
 
       "രാവിലെ കുളികഴിഞ്ഞു ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്നപ്പോഴാണ് ജനലിനരികിൽ നിന്നും എത്തി നോക്കുന്ന ആരോഹിയെയും അരുണിമയെയും ദേവ കണ്ടത്, 
 
     നിങ്ങൾ എന്താണ് അവിടെ ചെയ്യുന്നത്....? ദേവ സംശയത്തോടെ ചോദിച്ചു.
 
    അവളുടെ ശബ്ദം കേട്ടതും രണ്ടുപേരും ഒരു വളിച്ച ചിരിയോടെ അവളെ നോക്കി.
 
   നമ്മുടെ ഗസ്റ്റ് ഹൗസിൽ  പുതിയ  അതിഥി എത്തിയിട്ടുണ്ട്, അത് നോക്കിയതാ... ആരോഹി ഒരു ചമ്മിയ ചിരിയോടെ പറഞ്ഞു.
 
   അത് ശരി അപ്പുറത്തൊരു ആൺതരി വന്നപ്പോഴേക്കും രണ്ടിന്റെ  ഉള്ളിലും ഉറങ്ങിക്കിടന്ന ഗിരിരാജൻ കോഴി സടകുടഞ്ഞെഴുന്നേറ്റു അല്ലേ...? ദേവ രണ്ടിനെയും സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.
 
    അത് വെറുമൊരു ആൺതരി അല്ല മോളേ, സൂപ്പർ ഹീറോ മിന്നൽ ഗിരിയാണ്, അപ്പോൾ വായിനോക്കാൻ കുറച്ചധികം സുഖം ഉണ്ടാവും ആരോഹി  പറയുന്നത് കേട്ട് അരുണിമ അവളെ കൂർപ്പിച്ചു നോക്കി.
 
     ഓ തുടങ്ങി ഗിരി പുരാണം, നീ ഇവിടെ അയാളെയും പുകഴ്ത്തി നിന്നോ  ഞാൻ കോളേജിലേക്ക് പോകാൻ റെഡി ആവുകയാണ് അതും പറഞ്ഞ് അരുണിമ താഴേക്ക് പോയി.
 
     മോള് പോയി കോളേജിലേക്ക് പോകാൻ റെഡി ആവാൻ നോക്ക്, ഇവിടെ നിന്ന് വെള്ളം ഇറക്കാതെ ദേവ അവളെ നോക്കി ഒരു ചിരിയോടെ പറഞ്ഞു.
 
   ഞാൻ പൊയ്ക്കോളാം മാഡം റെഡിയായി താഴേക്ക് വാ...
 
    ഞാനിന്നുകൂടി വരുന്നില്ല പനി മാറിയെങ്കിലും നല്ല ക്ഷീണം.ദേവ ഒരുന്മേഷമില്ലാതെ പറഞ്ഞു. 
 
    ദൈവമേ.. ആരോഹി തലയിൽ കൈവെച്ചതു കണ്ട ദേവ അവളെ സംശയത്തോടെ നോക്കി.
 
      അല്ല പ്രസാദ് സാറിന്റെ ശോകഭാവം ഇന്ന് കൂടി ഞങ്ങൾ സഹിക്കേണ്ടെ ആരോഹി ഒരു കള്ളച്ചിരിയോടെ പറഞ്ഞതും ദേവ അവളെ അടയ്ക്കാനായി കയ്യുയർത്തി അപ്പോഴേക്കും ചിരിച്ചുകൊണ്ട് അവളാ മുറിവിട്ടിരുന്നു. 
 
     ദേവ മുടിയിലെ വെള്ളം ടവൽ കൊണ്ടു തോർത്തി നിൽക്കുന്നത് മുറ്റത്ത് നിന്നിരുന്ന ഗിരിയുടെ ശ്രദ്ധയിൽ പെട്ടു. 
 
   അവൻ അവളുടെ പ്രവൃത്തികൾ കൗതുകത്തോടെ നോക്കി നിന്നു.
 
   ടവൽ അയലിൽ വിരിച്ച് തിരിഞ്ഞ ദേവ അപ്പോഴാണ് തന്നെ നോക്കി നിൽക്കുന്ന ഗിരിയെ കാണുന്നത്.
 
    ദേവ തന്നെ കണ്ടെന്ന് മനസ്സിലായതും ഗിരി ദൃതിയിൽ മുഖം വെട്ടിച്ച് അകത്തേക്ക് പോയി.
 
   അവൻ പോയ വഴിയെ അവൾ ഒന്നു നോക്കി നിന്നശേഷം ഒരു പുഞ്ചിരിയോടെ താഴേക്കിറങ്ങി.
 
 
 തുടരും...
 
      വായിച്ചു ലൈക്‌  അടിക്കുന്നവർ ദയവായി എനിക്കുവേണ്ടി രണ്ടു വാക്ക് കുറിക്കണം, ഒരു കാര്യം പറയാനുള്ളത് ഷെയർ ചെയ്യുന്നവരോട് ആണ്, നിങ്ങൾക്ക് സ്റ്റോറി  ഇഷ്ടമില്ലെങ്കിൽ ഷെയർ ചെയ്യേണ്ട ഈ ഷെയർ ചെയ്യുന്ന ഒറ്റ ഒരാൾപോലും സ്റ്റോറി ലൈക് ചെയ്യുന്നില്ല. ലൈക്ക് ചെയ്യുന്നവരെ കുറിച്ചല്ല പറയുന്നത്. എത്രത്തോളം കഷ്ടപ്പെട്ടാണ് എഴുതുന്നതെന്ന് നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല. നിങ്ങൾ സപ്പോർട്ട് മാത്രം പ്രതീക്ഷിച്ചാണ്  എഴുതുന്നത്, അഭിപ്രായങ്ങൾ അറിയുമ്പോൾ കിട്ടുന്ന ഒരു സന്തോഷം അത് നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല. സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഒത്തിരി നന്ദി തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.
 
 
     ✍️Rafeenamujeeb..
 
💕കാണാച്ചരട് 💕 - 13

💕കാണാച്ചരട് 💕 - 13

4.5
6516

         💕കാണാച്ചരട് 💕            (a family love story )                    ഭാഗം -13              ✍️Rafeenamujeeb..        ==================             " ദേവ താഴേക്കെത്തുമ്പോൾ എല്ലാവരും പ്രാതൽ കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.        അമ്മായിമാരും അമ്മയും ഭക്ഷണം ടേബിളിൽ നിരത്തുന്ന ജോലിയിലായിരുന്നു.      ദോശയും ചമ്മന്തിയും സാമ്പാറും സുഭദ്രയുടെ സ്പെഷലാണ് അവയൊക്കെ. കൈ പുണ്യത്തിൽ അവളെ വെല്ലാൻ രണ്ടു നാത്തൂൻമാർക്ക് പോലും ഇന്നുവരെ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മക്കൾക്കെല്ലാം അമ്മായി ഉണ്ടാക്കുന്നതുമതി.          ആഹ്, നീ വന്നോ.